ജീവിതത്തിൽ ഒന്നിക്കാൻ കഴിയാതെപോയ കമിതാക്കളാണ് ശ്രവിദ്യയും കമൽഹാസനും. അപൂർവരാഗം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. വിവാഹത്തെ കുറിച്ച് ശ്രീവിദ്യയും കമൽഹാസനും ആലോചിച്ചിരുന്നെങ്കിലും ഇടയ്ക്കുണ്ടായ പ്രശ്നങ്ങൾ ഇവരെ രണ്ടുവഴിക്കാക്കി. കമൽഹാസനുമായുള്ള പ്രണയ തകർച്ചയെ കുറിച്ച് ശ്രീവിദ്യ തുറന്ന് പറഞ്ഞപ്പോൾ, ശ്രീവിദ്യയോടുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് കമൽഹാസനും തുറന്ന് പറഞ്ഞിരുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്ന ശ്രീവിദ്യയുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ കമൽഹാസനുമായുള്ള ശ്രീവിദ്യയുടെ പ്രണയബന്ധത്തിലെ ചിലസംഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രീവിദ്യയുടെ സുഹൃത്തായ ശോഭന രമേശ്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശോഭന ഇക്കാര്യം തുറന്ന് പറഞ്ഞത്. അക്കാലത്ത് കമൽഹാസൻ വളരെ മെലിഞ്ഞിട്ടായിരുന്നു. ശ്രീവിദ്യ തടിച്ചിട്ടും. ചേർച്ചയില്ലെന്ന കോംപ്ലക്സ് ശ്രീവിദ്യയ്ക്ക് അന്നുണ്ടായിരുന്നു. ആരംഭത്തിലെ പ്രണയം ആർക്കും മറക്കാൻ കഴിയില്ല. അതുകൊണ്ടാണ് ശ്രീവിദ്യയെ കുറിച്ച് കമൽഹാസൻ വർഷങ്ങൾക്കിപ്പുറവും സംസാരിക്കുന്നതെന്നും ശോഭന രമേശ് പറഞ്ഞു. കമലിന്…
Read MoreCategory: Movies
സഭ്യത മറന്നിരിക്കുന്നൂ… ഐശ്വര്യ റായിയുടെ ഇന്റിമേറ്റ് രംഗങ്ങളെ വിമർശിച്ച് ജയ ബച്ചൻ; ഒളിപ്പോര് തുടങ്ങിയത് ഈ ചിത്രത്തിന് ശേഷമെന്ന് സോഷ്യൽ മീഡിയ
ലോകസുന്ദരി ഐശ്വര്യ റായ് ബോളിവുഡിൽ ആരാധകേറെയുള്ള നടിയാണ്. ഇരിടവേളയ്ക്ക് ശേഷം താരം വീണ്ടും ബോക്സ് ഓഫീസിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. സിനിമാ വിശേഷങ്ങളോടൊപ്പം തന്നെ നടിയുടെ കുടുംബ ജീവിതവും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ബച്ചൻ കുടുംബവുമായി ഐശ്വര്യ പിണക്കത്തിലാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായി ഐശ്വര്യ പിണക്കത്തിലാണെന്നും തുടർന്ന് ഐശ്വര്യ സ്വന്തം വീട്ടിൽ താമസിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ഈ പ്രശ്നങ്ങളെ തുടർന്ന് ഐശ്വര്യയും അഭിഷേക് ബച്ചനും വേർപിരിയുകയാണന്നുമുള്ള ഗോസിപ്പുകളും വന്നിരുന്നു. ഈ വാർത്തകളോട് ഐശ്വര്യയോ ബച്ചൻ കുടുംബമോ ഇതുവരെ പ്രതികരിക്കാത്തതും ആരാധകർക്കിടയിൽ സംശയമുണ്ടാക്കിയിട്ടുണ്ട്. യേ ദിൽ ഹേ മുഷ്ഖിൽ എന്ന ചിത്രത്തിൽ രൺബീർ കപൂറിനൊപ്പം ഐശ്വര്യ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചത് ബച്ചൻ കുടുംബത്തിന് ഇഷ്ടപ്പെട്ടിട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ജയ ബച്ചൻ മുമ്പ് ഒരിക്കൽ നടത്തിയ പരാമർശം…
Read Moreഗ്ലാമറസ് മാളവിക; നടിയുടെ പുതിയ ലുക്ക് നവമാധ്യമങ്ങളിൽ തരംഗം
അതീവ ഗ്ലാമറസായി പുതിയ ലുക്കിലെത്തിയിരിക്കുന്ന നടി മാളവിക മോഹനന്റെ ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് ട്രെന്റിംഗ് ആകുന്നത്. പുതിയ ലുക്ക് ഏറ്റെടുത്തതിനൊപ്പം തന്നെ ചിത്രത്തിന് വിമർശനങ്ങളും ഉയരുന്നുണ്ട്. ഗ്ലാമർ കുറച്ചുകൂടിപ്പോയെന്നും ഇതിലും ഭേദം ബിക്കിനിയാണെന്നുമാണ് ചിത്രത്തിന് താഴെ കമന്റുകൾ വരുന്നത്. എന്നാൽ മാളവിയ്ക്ക് ഇതൊന്നും പുതിയ വിഷയമല്ല. ഇതിനുമുൻപും ഗ്ലാമർ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായിട്ടാണ് മാളവിക മലയാള സിനിമയിലേക്കെത്തുന്നത്. മമ്മൂട്ടി നായകനായെത്തിയ ഗ്രേറ്റ്ഫാദറിലും പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. രജനികാന്ത് ചിത്രം പേട്ട, വിജയ്യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ക്രിസ്റ്റി എന്ന മലയാള ചിത്രമാണ് നടിയുടേതായി അവസാനം റിലീസ് ചെയ്തത്. പാ.രഞ്ജിത്തിന്റെ തങ്കലാൻ ആണ് നടിയുടെ…
Read Moreലിവിംഗ് ടുഗതറിൽ കഴിഞ്ഞിരുന്ന സമയത്തെ അടുപ്പം മുതലെടുത്ത് വഞ്ചിച്ചു: അമല പോളിന്റെ പരാതിയിൽ മുൻ പങ്കാളിയുടെ ജാമ്യം കോടതി റദ്ദാക്കി
ചെന്നൈ: വഞ്ചനക്കേസിൽ നടി അമല പോളിന്റെ മുൻ പങ്കാളി ഭവിന്ദർ സിംഗിന് അനുവദിച്ച ജാമ്യം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. അമല പോളിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി.വി. കാർത്തികേയന്റെ ഉത്തരവ്. ഭവിന്ദർ സിംഗും കുടുംബവും തന്റെ സ്വത്തും പണവും അപഹരിച്ചെന്നും, മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചെന്നും കാണിച്ച് അമല പോൾ നൽകിയ പരാതിയിൽ കഴിഞ്ഞവർഷം ഭവിന്ദർ സിംഗിനെ തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തിരുന്നു. തങ്ങൾ ലിവിംഗ് ടുഗതറിൽ കഴിഞ്ഞിരുന്ന സമയത്തെ അടുപ്പം മുതലെടുത്താണ് തന്നെ വഞ്ചിച്ചതെന്നായിരുന്നു താരത്തിന്റെ പരാതി. ഭവിന്ദർ സിംഗിന് വിഴുപുരത്തെ മജിസ്ട്രേറ്റ് കോടതി ജാമ്യമനുവദിച്ചു. അതിനെ ചോദ്യംചെയ്ത് അമല പോൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആദ്യ ഭർത്താവ് സംവിധായകൻ എ.എൽ. വിജയ്യുമായി ബന്ധം വേർ പിരിഞ്ഞശേഷമാണ് അമല പോൾ ഭവിന്ദറുമായി അടുത്തത്. പിന്നീട് ഇരുവരും…
Read Moreജയ് ശ്രീറാം: ഞാൻ തികഞ്ഞ ദൈവവിശ്വാസിയാണ്; അന്നപൂരണി വിവാദത്തിൽ ക്ഷമ ചോദിച്ച് നയൻതാര
അന്നപൂരണി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ക്ഷമ ചോദിച്ച് നയൻതാര. ആരുടേയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലന്നും താൻ തികഞ്ഞ ദൈവവിശ്വാസിയാണെന്നും താരം പറഞ്ഞു. പോസിറ്റീവ് സന്ദേശം സിനിമയിലൂടെ നൽകാനാണ് ശ്രമിച്ചത്. ഒടിടിയിൽ സെൻസർ ബോർഡ് അനുമതിയുള്ള ചിത്രമെത്തുമ്പോൾ വിവാദമാകുമെന്ന് കരുതിയില്ലെന്നും നയൻതാര പറഞ്ഞു. സോഷ്യൽ മീഡിയയിൽ ജയ് ശ്രീ റാം എന്ന തലക്കെട്ടോടെയായിരുന്നു നയൻതാരയുടെ പോസ്റ്റ്. തമിഴിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലും കുറിപ്പുണ്ട്. നയൻതാരയ്ക്കെതിരെയും നെറ്റ്ഫ്ലിക്സ് അധികൃതർക്കെതിരെയും മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നേരത്തെ കേസെടുത്തിരുന്നു. മധ്യപ്രദേശിലാണ് നെറ്റ്ഫ്ലിക്സിലെ അന്നപൂരണി എന്ന സിനിമയുമായി ബന്ധപ്പെട്ട് കേസ്. ഹിന്ദു സംഘടനകളാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് പരാതി നൽകിയത്. പിന്നാലെ വിവാദം ഉയർന്നുവന്ന സാഹചര്യത്തിൽ ഈ തമിഴ് സിനിമ നെറ്റ് ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു ചിത്രത്തിനെതിരേ നടപടി സ്വീകരിച്ചത്. നിലേഷ് കൃഷ്ണ സംവിധാനം…
Read Moreആരാണ് സുന്ദരി? അമ്മയോ മകളോ…മകളുടെ വിവാഹത്തിനായി ഒരുങ്ങുന്ന രാധിക സുരേഷ്, ഏറ്റവും സുന്ദരി അമ്മയെന്ന് ആരാധകർ; വീഡിയോ
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് ഏറ്റവും സുന്ദരിയായി എത്തിയത് ഭാര്യ രാധികയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഭാഗ്യയുടെ വിവാഹദിനത്തിൽ സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ താരമായതും രാധികയായിരുന്നു. മക്കളേക്കാളെല്ലാം സുന്ദരി അമ്മയാണെന്നാണ് കമന്റുകൾ. പുഞ്ചിരിച്ച മുഖവുമായി എപ്പോഴും നിൽക്കുന്ന രാധിക മകളുടെ വിവാഹത്തിനായി ഒരുങ്ങുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള പട്ടുസാരിക്കൊപ്പം മിനിമൽ വർക്ക് ചെയ്ത ബ്ലൗസാണ് പെയർ ചെയ്തത്. ഹെവി നെക്ലേസും ചുവപ്പും ഓറഞ്ചും ഇടകലർന്ന കുപ്പിവളകളുമാണ് സാരിക്കൊപ്പം സ്റ്റൈൽ ചെയ്തത്. മുല്ലപ്പൂ ചൂടി ലുക്ക് കംപ്ലീറ്റ് ചെയ്തപ്പോൾ ഏറ്റവും സുന്ദരിയായത് രാധിക തന്നെയാണ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഏക്താ ബ്രൈഡ്സ് ഒഫീഷ്യൽസാണ് വിവാഹദിനത്തിൽ ഭാഗ്യയെയും ഭാവ്നിയെയും രാധികയെയും ഒരുക്കിയത്. ഇവരാണ് വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്. ബുധനാഴ്ച ഗുരുവായൂരിൽ വച്ചായിരുന്നു സുരേഷ് ഗോപി-രാധിക ദന്പതികളുടെ രണ്ടാമത്തെ മകൾ ഭാഗ്യ വിവാഹിതയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത…
Read Moreഅവാർഡ് കിട്ടും കിട്ടുമെന്ന് എല്ലാവരും പറയും, പക്ഷേ കിട്ടില്ല
മാധ്യമങ്ങള്‍ക്കാണ് വേഗത്തില്‍ വാര്‍ത്തകള്‍ ലഭിക്കുക. അവാർഡ് കിട്ടുമെന്നു കരുതി ലൈവ് വാനുമായി മാധ്യമങ്ങള്‍ എന്റെ വീട്ടിലേക്ക് വന്ന സന്ദർഭങ്ങളുണ്ട്. എനിക്ക് ഉറപ്പായും കിട്ടില്ല എന്നാണ് അവരോട് പറഞ്ഞത്. ഞങ്ങള്‍ക്ക് നേരത്തെ വിവരം കിട്ടും, ജയറാമിന് തന്നെയാണ് അവാർഡ് എന്നവര്‍ പറഞ്ഞു. ഇതിനുമുമ്പും പല സിനിമകള്‍ വന്നപ്പോഴും കാലത്ത് പത്ത് വരെ ഞാനായിരിക്കും മികച്ച നടന്. പക്ഷേ, 11 ന് പ്രഖ്യാപിക്കുമ്പോള്‍ വേറെ ആളായിരിക്കും. അതുകൊണ്ട് എനിക്കുവേണ്ടി കാത്തിരിക്കണ്ട, പൊയ്ക്കൊള്ളൂ എന്നാണ് ഞാൻ പറയാറുള്ളത്. ഞാന്‍ പറഞ്ഞതുപോലെതന്നെ പ്രഖ്യാപിച്ചപ്പോള്‍ വേറെ ആള്‍ക്കായിരുന്നു അവാർഡ്. ഇതു കാലങ്ങളായി സംഭവിക്കുന്ന കാര്യമാണ്, എനിക്ക് അതില്‍ പുതുമയില്ല. -ജയറാം
Read Moreഇടവേളയെടുത്തതല്ല; അവസരങ്ങൾ വരാത്തതാണ്
ഇടവേളയെടുത്തതല്ല, അവസരങ്ങൾ വരാത്തതാണ് ഗ്യാപ്പിന് കാരണം. സെലക്ടീവ് ആയതല്ല, അങ്ങനെയൊരു ഗ്യാപ്പ് വന്നു. മലയാളത്തിൽ ഇത്രയും അഭിനയിച്ചിട്ടും എന്നെ നായികയായി വിളിച്ചത് തമിഴിൽനിന്നാണ്. മലയാളത്തിൽ നിന്ന് ഒരാൾപോലും എന്നെ നായികയായി വിളിച്ചില്ല. എൽസമ്മ എന്ന ആൺകുട്ടി കണ്ടാണ് തമിഴിൽ നിന്ന് ആദ്യം വിളിക്കുന്നത്. തമിഴ് ചാനലിന് ഞാൻ കൊടുത്ത ഇന്റർവ്യൂ കണ്ടാണ് കണ്ണകിയിലേക്ക് വിളിക്കുന്നത്. കറങ്ങിത്തിരിഞ്ഞ് ഒരു അവസരം കിട്ടിയല്ലോ എന്ന സന്തോഷം തോന്നി. എന്നെ മാറ്റുമോ എന്ന ടെൻഷനുമുണ്ടായിരുന്നു.-ശാലിൻ സോയ
Read Moreമണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങി രാധിക ആപ്തെ; വൈറലായി നടിയുടെ ഫേസ്ബുക്ക് കുറിപ്പ്
മുംബൈ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങിയെന്ന് നടി രാധിക ആപ്തെയുടെ കുറിപ്പ്. വിമാനം വൈകിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ എയ്റോബ്രിഡ്ജില്‍ അടിസ്ഥാന സൗകര്യം പോലും ഉറപ്പാക്കാതെ മണിക്കൂറുകളോളം പൂട്ടിയിട്ടു എന്നാണ് രാധിക ആപ്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. താരത്തിന്റെ വാക്കുകൾ: ഞാന്‍ ഇതു പറയേണ്ടതുണ്ട്. രാവിലെ 8.30നായിരുന്നു എന്റെ വിമാനം പുറപ്പെടേണ്ടിയിരുന്നത്. 10.50 ആയിട്ടും ഫ്ളൈറ്റ് എടുത്തിട്ടില്ല. പക്ഷേ ബോര്‍ഡ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് ഫ്ളൈറ്റിന്റെ വാദം. യാത്രക്കാരെ മുഴുവന്‍ എയറോബ്രിഡ്ജിലാക്കി ലോക്ക് ചെയ്തു. ചെറിയ കുട്ടികള്‍ ഉള്ളവരും പ്രായമായവരുമെല്ലാം ഒരു മണിക്കൂറില്‍ അധികമായി ലോക്ക് ചെയ്തു വച്ചിരിക്കുകയാണ്. സെക്യൂരിറ്റി വാതില്‍ തുറക്കുന്നില്ല. ജീവനക്കാര്‍ക്ക് ഒരു പിടിയുമില്ല. പഴയ ജീവനക്കാര്‍ മാറിയ പുതിയ ക്രൂ എത്തേണ്ട സമയമായി. എന്നാല്‍ അവര്‍ എപ്പോഴാണ് എത്തുക എന്നുപോലും ഇവര്‍ക്ക് അറിയില്ല. അതുകൊണ്ട് എത്രനേരം ഇങ്ങനെ യാത്രക്കാരെ പൂട്ടിയിടേണ്ടിവരുമെന്നും അറിയില്ല. പുറത്തുണ്ടായിരുന്ന ഒരു വനിത ജീവനക്കാരിയോട്…
Read Moreഗ്ലാമറസായി മാളവിക; ചുവപ്പ് ലഹങ്കയിൽ തിളങ്ങി താരം
ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഐറ ഖാന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത മാളവിക മോഹനന്റെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. ചടങ്ങിൽ പ്രധാന ആകർഷണമാവാൻ നടിക്കു സാധിച്ചിട്ടുണ്ട്. ഏവരേയും മനംമയക്കുന്ന ലുക്കിലാണ് നടി എത്തിയത്.ലഹങ്കയിൽ ട്രെഡീഷണൽ ലുക്കിലാണ് മാളവിക മോഹനൻ എത്തിയത്. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ് മാളവികയുടെ പുതിയ ചിത്രങ്ങൾ. ആരാധകരും സെലിബ്രിറ്റികളും ഒരുപോലെ ലൈക്കും കമന്റുമായി ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിൽ അതീവ സുന്ദരിയായാണ് താരം സോഷ്യൽ മീഡിയയിൽ വരാറുള്ളത്. അതീവ ഗ്ലാമർ പ്രദർശനത്തിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട് നടി. സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രെൻഡ് സെറ്ററാണ് മാളവിക.
Read More