സുരേഷ് ഗോപിയുടെ മകൾ ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹത്തിന് ഗുരുവായൂരിലെത്തിയത് വമ്പൻ താരനിര. മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവർ പുലർച്ചെ തന്നെ ഗുരുവായൂരിലെത്തിയിരുന്നു. ഇവിടുത്തെ കൺവെൻഷൻ സെന്ററിലേക്കാണ് താരങ്ങളെത്തിയത്. സൂപ്പർ താരങ്ങൾക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു വിവാഹച്ചടങ്ങിലെ മറ്റൊരു ആകർഷണം. മമ്മൂട്ടി, മോഹൻ ലാൽ, ജയറാം, എന്നീ താരങ്ങൾ കുടുംബസമേതമാണ് രാവിലെ ഗുരുവായൂരിൽ എത്തിയത്. കൂടാതെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപ്, ബിജു മേനോൻ, സംയുക്ത വർമ, ഖുഷ്ബു, മേനക എന്നിവരും ഗുരുവായൂരിലെത്തി. തുടർന്ന് വിവാഹച്ചടങ്ങ് നടക്കുന്ന ഹോട്ടലിലേക്കും താരങ്ങളെത്തി. ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവർ ഹോട്ടലിൽ നടക്കുന്ന റിസപ്ഷനിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ഫാസിൽ, ജോഷി, കെ.എസ്. ചിത്ര, സരയൂ മോഹൻ, ഗോകുലം ഗോപാലൻ, ഷാജി കൈലാസ്, ആനി, സുരേഷ് കുമാർ, തുടങ്ങിയവരും റിസപ്ഷനിൽ പങ്കെടുക്കാനെത്തി. വധു ഭാഗ്യാ സുരേഷ് ഗോപി വിദേശ സർവകലാശാലയിലെ ബിരുദധാരിയാണ്. വരൻ…
Read MoreCategory: Movies
മറ്റുള്ളവർ നമ്മളോട് നന്നായി പെരുമാറണമെന്ന് പ്രതീക്ഷിക്കരുത്: ഇക്ക എന്ന് സ്നേഹത്തോടെ വിളിച്ച വ്യക്തി അങ്ങനെ പറഞ്ഞപ്പോൾ മരവിച്ചു പോയി; മെറീന മെെക്കിൾ
സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന താരമാണ് മെറീന മൈക്കിൾ.ഹാപ്പി വെഡിംഗ്, ചങ്ക്സ്, എബി, വികൃതി, രണ്ട്, ട്വന്റി വണ്‍ ഗ്രാംസ്, കുറുക്കന് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ മെറീന അഭിനയിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്യുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രമാണ് താരത്തിന്റെ അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്നത്. പിന്തുണയ്ക്കാന്‍ ആളുകള്‍ കുറവാണെങ്കിലും ഉപദ്രവിക്കാന്‍ ഒരുപാട് ആളുകളുണ്ടാകുമെന്ന താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഒരിക്കല്‍ ഞാന്‍ അഭിനയിക്കുന്ന സെറ്റില്‍ മറ്റൊരു പ്രൊഡക്ഷന്‍ കണ്ട്രോളര് വന്നിട്ട് മെറീന ആണോ ഇതില്‍ ലീഡ്, എന്തിനാണ് ഇവരെയൊക്കെ നായികയാക്കുന്നത് എന്നു ചോദിച്ചു. ഞാന്‍ ചെയ്യുന്ന പടത്തിന്റെ കണ്ട്രോളര് എന്റെ സുഹൃത്തായിരുന്നു. അദ്ദേഹം വിഷമിച്ചാണ് എന്നോട് ഇതു പറഞ്ഞത്. ഇങ്ങനെ ചോദിച്ച വ്യക്തി ഞാന്‍ ഇക്ക എന്നൊക്കെ സ്നേഹത്തോടെ വിളിക്കുന്ന ആളാണ്. അദ്ദേഹം എന്നോടൊരു വ്യക്തിവൈരാഗ്യവും ഉണ്ടാകേണ്ട ആളല്ല.…
Read Moreസുരേഷ് ഗോപി കാരണമാണ് സിനിമയിലേക്കു വന്നത്: അഭിരാമി
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് അഭിരാമി. ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപി കാരണമാണ് കോമേഴ്സ്യല്‍ സിനിമയിലേക്ക് താൻ എത്തിയതെന്ന് അഭിരാമി പറഞ്ഞു. തിരുവനന്തപുരത്തുള്ള ബ്യൂട്ടീഷന് പറഞ്ഞതനുസരിച്ച് ഒരു ചാനലിന്റെ ഓഡീഷന് പോവുകയും അതില്‍ പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു. അവിടെനിന്നാണ് സിനിമയിലേക്ക് അവസരം കിട്ടിയത്. എന്റെ അവതരണം കണ്ടിട്ട് സുരേഷേട്ടനാണ് (സുരേഷ് ഗോപി) പത്രം എന്ന സിനിമയിലേക്ക് വിളിക്കുന്നത്. വേറൊരു കുട്ടി വന്നിട്ട് ശരിയാവാതെ വന്നു. അപ്പോഴാണ് സുരേഷേട്ടന് എന്റെ പരിപാടി കാണുന്നതും എന്നെ വിളിച്ച് നോക്കാന്‍ പറഞ്ഞതും. കോമേഴ്സ്യല്‍ സിനിമയിലേക്ക് ഞാന്‍ വരാനുള്ള കാരണം സുരേഷേട്ടനാണ്. അന്ന് എനിക്ക് പതിനഞ്ചോ പതിനാറോ വയസേ ഉണ്ടാവുകയുള്ളു. പഠിക്കാന്‍ വേണ്ടിയാണ് സിനിമയില്‍നിന്നു പിന്മാറിയത്. കുറച്ചുനാള്‍ ജോലിയും ചെയ്തിരുന്നു. അതിനുശേഷമാണ് വിവാഹിതയാവുന്നത്. ഭര്‍ത്താവിനെ ചെറുപ്പം മുതലേ എനിക്ക് അറിയാമായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു പഠിച്ചതാണ്. ഞങ്ങള്‍…
Read Moreമദ്യ ബ്രാന്ഡിന്റെയും ബെറ്റിംഗ് ആപ്പിന്റെയും പരസ്യങ്ങളിൽ അഭിനയിക്കില്ല: അങ്ങനെ കിട്ടുന്ന കോടികൾ എനിക്ക് ആവശ്യമില്ല; ശ്രീലീല
തെലുങ്ക് സിനിമ ഇപ്പോള്‍ ഒരു നായികയുടെ പ്രകടനം കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ്. ഗുണ്ടൂര്‍ കാരത്തിലൂടെ ഇപ്പോള്‍ ദക്ഷിണേന്ത്യയുടെ തന്നെ നായികയായിരിക്കുകയാണ് അമേരിക്കക്കാരിയായ ശ്രീലീല. നേരത്തെ രവി തേജ നായകനായ ധമാക്കയിലൂടെയാണ് ശ്രീലീല ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചുരുങ്ങിയ കാലത്തിനുള്ളില്‍ തെലുങ്കിലെ മുന്‍നിര നടിയായി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഭഗവന്ത് കേസരിയിലെ ശ്രീലീലയുടെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡാന്‍സും ഫൈറ്റുമെല്ലാം ഒന്നിനൊന്ന് ഗംഭീരമായിരുന്നു. ഈ സിനിമ വലിയ വിജയമാവുകയും ചെയ്തു. ഇപ്പോഴിതാ നടിയുടെ ഒരു തീരുമാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പ്രമുഖ പരസ്യ ബ്രാന്‍ഡുകളുടെ ഓഫറുകൾ നടി നിരസിച്ചിരിക്കുന്നു. ലഭിക്കുമായിരുന്ന കോടികളാണ് ഇതുവഴി ശ്രീലീലയ്ക്ക് നഷ്ടമായത്. പ്രമുഖ മദ്യ ബ്രാന്ഡിന്റെയും ബെറ്റിംഗ് ആപ്പിന്റെയും പരസ്യങ്ങളാണ് നടി വേണ്ടെന്ന് വച്ചത്. പബ്ലിക് ഇമേജ് കൂടി മുന്നില്‍ കണ്ടാണ് നടി ഈ തീരുമാനമെടുത്തത്. ജനങ്ങള്‍ക്ക് നല്ല സന്ദേശം നല്‍കുക എന്നത് കൂടിയാണ്…
Read Moreകഴുത്തിലൊരു ചോക്കറും, കൈയിൽ കുറച്ച് വളകളും: മകളെ സ്വർണത്തിൽ പൊതിയാതെ സുരേഷ് ഗോപി
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. വിവാഹത്തിനു മുന്‍പ് തന്നെ സ്വർണത്തിന്റെ പേരിൽ ധാരാളം ട്രോളുകൾ താരത്തിനും കുടുംബത്തിനും നേരെ ഉണ്ടായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് മകളെ സുരേഷ് ഗോപി മണ്ഡപത്തിലേക്കെത്തിച്ചത്. ഭാഗ്യ തന്റെ വിവാഹത്തിന് ആഡംബരമില്ലാതെ ലളിതമായ രീതിയിലായിരുന്നു ആഭരണങ്ങൾ ധരിച്ചത്. കഴുത്തിൽ ഒരു ചോക്കറും, കൈയിൽ കുറച്ച് വളകളും മാത്രമായിരുന്നു ഭാഗ്യയ്ക്കുണ്ടായിരുന്നത്. ലൂർദ് മാതാ പള്ളിയിൽ മാതാവിനു സ്വർണക്കിരീടവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വർണത്തളികയും സമ്മാനിച്ചതും വലിയ വാർത്ത ആയിരുന്നു. എന്നാൽ മകളുടെ വിവാഹത്തിനു സ്വർണത്തിന്റെ കാര്യത്തിൽ യാതൊരു തരത്തിലുമുള്ള ആർഭാടങ്ങളും പിതാവ് സുരേഷ് ഗോപി കാണിച്ചില്ല. ഗുരുവായൂർ അമ്പല നടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് താരപുത്രി ഭാഗ്യയും ശ്രേയസ് മോഹനും വിവാഹിതരായത്. സുരേഷ് ഗോപിയും, ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രവും…
Read Moreസുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി: അനുഗ്രഹം ചൊരിഞ്ഞ് പ്രധാനമന്ത്രി; ആർക്കും സിദ്ധിക്കാത്ത ഭാഗ്യമെന്ന് ആരാധകർ
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാനിധ്യത്തിൽ ഗുരുവായൂർ അമ്പല നടയിൽ മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ഭാഗ്യയുടെ കഴുത്തിൽ താലി ചാർത്തി. സുരേഷ് ഗോപിയും, ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രവും പരിസരവും അതീവ സുരക്ഷയിലാണ്. ചടങ്ങിൽ താരരാജാക്കൻമാരായ മോഹൻലാല്‍, മമ്മൂട്ടി, ജനപ്രിയ നായകൻ ദിലീപ്, ബിജു മേനോൻ, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാർവതി, രചന നാരായണൻകുട്ടി, സരയു, ഹരിഹരൻ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങി വമ്പൻ താരനിരതന്നെ പങ്കെടുത്തു. സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കും 19-ന് കൊച്ചിയിൽ വിരുന്ന് നടത്തും. 20 ന് തിരുവനന്തപുരത്ത് വച്ച് ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി റിസപ്ഷൻ നടത്തും.
Read Moreപ്രേക്ഷക മനസ് കീഴടക്കാൻ ഏഴാം പാതിര 7 TH മിഡ്നൈറ്റ്: പ്രതീക്ഷയോടെ ആരാധകർ
ഏഴാം പാതിര 7 TH മിഡ്നൈറ്റ് എന്ന ചിത്രം പ്രേക്ഷക മനസ് കീഴടക്കാൻ വരുന്നു. അനീഷ് ഗോവിന്ദ് പ്രൊഡക്ഷൻസിനു വേണ്ടി അനീഷ് ഗോവിന്ദ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് പ്രമുഖ നിർമ്മാതാവ് സോഫിയ പോൾ നിർവ്വഹിച്ചു. ഇൻസ്റ്റഗ്രാം, ഫെയ്സ് ബുക്ക് എന്നീ സോഷ്യൽ മീഡിയകളിലൂടെ സോഫിയ പോൾ റിലീസ് ചെയ്ത ടൈറ്റിൽ പോസ്റ്റർ ആദ്യ ദിവസം തന്നെ ശ്രദ്ധേയമായി. സംവിധായകൻ അനീഷ് ഗോവിന്ദ് ആണ് നായകവേഷത്തിൽ എത്തുന്നത്. സജിത മനോജ്, കാതറിൻ മറിയ, ഹണി റോസ് പീറ്റർ എന്നീ മൂന്ന് നായികമാർ മാറ്റുരയ്ക്കുന്നു എന്നതും പ്രത്യേകതയാണ്. ഡിഒപി – റെജിൻ സാന്റോ ,സന്ദീപ് ശങ്കർ ദാസ്, ജോയൽ ആഗ്നസ്, എഡിറ്റർ – മിൽജോ ജോണി, പ്രൊജക്റ്റ് ഡിസൈനർ -രാജശ്രീ സി.വി, ഗാനങ്ങൾ – ജ്യോതിഷ്കാസി, ഷോബിത്ത് ശോഭൻ, സംഗീതം – മണികണ്ഠൻ അയ്യപ്പ,…
Read Moreസൂപ്പർ താരത്തിനൊപ്പം അഹാനയും സഹോദരിമാരും: വൈറലായി ഫോട്ടോ
അഹാനയേയും കുടുംബത്തേയും ഇഷ്ടമില്ലാത്ത മലയാളികൾ ഇല്ല. താരകുടുംബമാണ് അഹാനയുടേത്. സിനിമയിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും താരവും സഹോദരിമാരും സജീവമാണ്. 29 ലക്ഷത്തിലധികം ഫോളോവേഴ്സാണ് അഹാനയ്ക്ക് ഇന്സ്റ്റാഗ്രാമിലുളളത്. ഇപ്പോഴിതാ അഹാന പങ്കുവച്ച ഒരു ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. വർഷങ്ങൾ പഴക്കമുള്ള ഒരു ഫോട്ടോ ആണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചിരിക്കുന്നത്. അഹാനയ്ക്കും സഹോദരിമാർക്കുമൊപ്പം ഫോട്ടോയിലുള്ളത് ഒരു സെലിബ്രിറ്റിയാണ്. അത് മറ്റാരുമല്ല ഭാവനയാണ്. ഭാവനയ്ക്ക് അരികിൽ ദിയയും അഹാനയും ഇരിക്കുന്നത് ഫോട്ടോയിൽ കാണാം. കുഞ്ഞ് ഇഷാനിയെ ഭാവന മടിയിൽ ഇരുത്തിയിരിക്കുകയാണ്. ശാലീന സുന്ദരിയായാണ് ചിത്രത്തിൽ ഭാവനയുള്ളത്.
Read Moreഅപ്പൂപ്പൻ പുഴ കടന്നെത്തും, അമ്മൂമ്മ വിളക്കുമായി കാത്തു നിൽക്കും: നായർ തറവാട്ടിലെ രീതി പോലെ വിവാഹം കഴിച്ചാൽ മതി; സ്വാസിക വിജയ്
നടിയും നർത്തകിയുമായ സ്വാസിക വിജയ് വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ജനുവരി 26 ന് തിരുവനന്തപുരത്താകും വിവാഹം നടക്കുന്നത്. വിവാഹ സ്വപ്നങ്ങളെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കല്യാണം എന്തായാലും കഴിക്കണം. എനിക്കതിൽ നിർബന്ധമുണ്ട്. കല്യാണം കഴിക്കാൻ ഭയങ്കര ഇഷ്ടമാണ്. കൂടെ എന്റെയൊരാൾ വേണം. കല്യാണത്തെ എതിർക്കുകയോ പേടിക്കുകയോ ചെയ്യുന്ന ആളല്ല ഞാൻ. കല്യാണത്തിന് പേടിയാണെന്ന് എന്റെ സുഹൃത്തുക്കളൊക്കെ പറയും. പക്ഷെ എനിക്കൊരു പേടിയുമില്ല. കല്യാണത്തിന്റെ കാര്യങ്ങൾ നടക്കുന്നുണ്ട്. അറേഞ്ച്ഡ് മാര്യേജ് അല്ല. ലൗ മാര്യേജ് ആണ്. ലിവിംഗ് ടുഗെദറിനോട് താൽപര്യമില്ല. എനിക്ക് എന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ചത് പോലെ തന്നെ ചെയ്യണം. എന്റെ അമ്മൂമ്മ കല്യാണം കഴിച്ച രീതി അടിപൊളിയാണ്. രാത്രി കാലങ്ങളിലായിരിക്കും. ചെക്കൻ അക്കരെയായിരിക്കും. അപ്പൂപ്പൻ പുഴ കടന്ന് വരുമ്പോൾ അമ്മൂമ്മ നിലവിളക്ക്…
Read Moreആ ഭാഗ്യം വീണ്ടും സിദ്ധിച്ചു: പൊന്നിയിൻ സെൽവനു ശേഷം മറ്റൊരു മണിരത്നം ചിത്രത്തിൽ ഐശ്വര്യലക്ഷ്മി
മണിരത്നത്തിന്റെ സംവിധാനത്തിൽ കമല്ഹാസന് നായകനാകുന്ന ചിത്രം തഗ് ലൈഫില്‍ മലയാളത്തിന്റെ സ്വന്തം ഐശ്വര്യ ലക്ഷ്മിയും. മലയാളത്തില്‍ നിന്ന് പ്രിയതാരം ദുല്‍ഖര്‍ സല്‍മാനും ജോജു ജോര്‍ജും ചിത്രത്തിലുള്ള കാര്യം നേരത്തെ ഔദ്യോഗികമായി നിര്‍മാതാക്കള്‍ സ്ഥിതീകരിച്ചിരുന്നു ഐശ്വര്യലക്ഷ്മിയും ചിത്രത്തിന്റെ ഭാഗമാകുമെന്നു മണി രത്നത്തിന്റെ നിര്‍മാണ കമ്പനിയായ മദ്രാസ് ടാക്കീസ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ജയം രവി, തൃഷ, ഗൗതം കാര്‍ത്തിക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. മണി രത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. വീണ്ടും മണിരത്നം ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന സന്തോഷവാര്‍ത്ത ഐശ്വര്യ ലക്ഷ്മിയും ആരാധകരുമായി പങ്കുവച്ചിരുന്നു. വീണ്ടും എന്റെ ഗുരുവിനൊപ്പം, ഞങ്ങളുടെ രംഗരായ ശക്തിവേല്‍ നായ്ക്കറെ കാണാനും തഗ് ലൈഫ് ടീമിനൊപ്പം ചേരാനും കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്- എന്നായിരുന്നു തഗ് ലൈഫിലെ കാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ച് ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നേരത്തെ മണിരത്നം സംവിധാനം…
Read More