കോഴിക്കോട്: പറയാന്‍ പതിവുപോലെ നഷ്ട കണക്കുകളാണുള്ളതെങ്കിലുംപ്രതീക്ഷയുടെ പുതുനാമ്പുകള്‍ വിടര്‍ത്തിയാണ് മലയാള സിനിമയിലെ 2023 കാലം വിടപറയുന്നത്. പേരെടുത്ത താര സംവിധായകരുടെ മക്കൾ സംവിധായകരായി അരങ്ങേറ്റം കുറിച്ച വർഷമാണ് 2023. അതുതന്നെയാണ് 2023 ന്റെ പ്രത്യേകതയുംമലയാളത്തിലെ ക്ലാസിക് സിനിമകളൊരുക്കിയവരുടെ രണ്ടാം തലമുറക്കാർ പുതിയ പരീക്ഷണങ്ങളുമായി എത്തിയതിനെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.പ്രിയ സംവിധായകരുടെ മക്കള്‍ അണിയറയ്ക്ക് പിന്നില്‍ നില്ക്കുമ്പോള് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ ഏറെയാണ്. മമ്മൂട്ടിയുള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ അവര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്. പുതിയ കഥകളുമായി തന്നിലേക്ക് എത്തുന്നവരെ സ്വീകരിക്കാന്‍ സന്തോഷമേയുള്ളൂവെന്നാണ് നേരിന്റെ പ്രമോഷന് ചടങ്ങില്‍ മോഹന്‍ലാല്‍ പറഞ്ഞത്. ഇതും പുതിയ സംവിധായകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. 2023-ല്‍ മലയാളത്തില്‍ തുടക്കം കുറിച്ച പ്രമുഖ സംവിധായകരുടെമക്കള് ആരെല്ലാമെന്ന് നോക്കാം. ഹിറ്റ് മേക്കറുടെ മകന്ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ‘കിങ് ഓഫ് കൊത്ത’ 2023ലെ ഏറ്റവും ഹൈപ്പുള്ള മലയാള…
Read MoreCategory: Movies
ഞങ്ങൾ അന്ന് നന്നായി അധ്വാനിച്ചു
തൊണ്ണൂറുകളിലൊക്കെ സിനിമകളുടെ ഓഫർ വരുമ്പോൾ എനിക്കെത്ര ഗാനരംഗങ്ങളുണ്ട്, ആ നടിക്ക് എത്ര ഗാനരംഗങ്ങളുണ്ട് എന്ന് ചോദിക്കും. കോസ്റ്റ്യൂമുകളെക്കുറിച്ചും ചോദിക്കും. അല്ലാതെ തയാറെടുപ്പൊന്നുമില്ല. ഇന്നൊക്ക നടിമാർക്ക് കാരവാനുണ്ട്. അന്ന് ഞങ്ങൾ ഏതെങ്കിലും വീട്ടിൽ പോയാണ് കോസ്റ്റ്യൂം മാറ്റുന്നത്. അവിടെ പോകാനും വരാനുമൊക്കെ സമയമെടുക്കും. സുരക്ഷിതവുമല്ല. അതിനാൽ കർട്ടൺ കൊണ്ട് നാലു ഭാഗവും മറച്ച് ഷൂട്ടിംഗ് സ്പോട്ടിൽ നിന്നാണ് വസ്ത്രം മാറുക. വാഷ്റൂമില്ല. ഇന്ന് കാരവാനും ഫൈവ് സ്റ്റാർ ഹോട്ടൽ സൗകര്യങ്ങളുമുണ്ട്. ഇത്ര സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിലും ഞങ്ങൾ അന്ന് നന്നായി അധ്വാനിച്ചു. അതൊക്കെ നല്ല അനുഭവങ്ങളാണ്. ഷൂട്ടിംഗ് സെറ്റ് ഒരു കുടുംബം പോലെയായിരുന്നു. -രംഭ
Read Moreമോട്ടിവേഷൻ നൽകുന്ന ഭാര്യ
ഭാര്യയാണ് എനിക്ക് ഏറ്റവും കൂടുതൽ മോട്ടിവേഷൻ നൽകുന്ന ആൾ. ഒന്നുമില്ലാത്ത കാലത്ത് എന്നെ വിശ്വസിച്ചു വന്നവളാണ്. ഞാന്‍ ഡൗണായി ഇരുന്നാല്‍, അവളോടു പറഞ്ഞ് വിഷമിപ്പിക്കാറില്ല. എന്നാൽ എന്റെ മുഖമൊന്ന് വാടിയാൽ അവൾ കണ്ടുപിടിക്കും. ഇരുന്നു സംസാരിച്ച് ആശ്വസിപ്പിക്കുന്ന പതിവില്ല, ഒറ്റവാക്കില്‍ മോട്ടിവേറ്റ് ചെയ്യാനായി എന്തെങ്കിലും പറഞ്ഞ് അങ്ങുപോകും. അതെനിക്കു വലിയ ഇഷ്ടമാണ്. ഞാന്‍ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് എന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കും. നന്നായിട്ടുണ്ട്, സൂപ്പറാണ് എന്നൊക്കെ അവളിൽനിന്നു കേള്‍ക്കുന്നത് എനിക്കു വലിയ സന്തോഷമാണ്. ഞാന്‍ ആര്‍ക്കെങ്കിലും നല്ലതു ചെയ്യുന്നുണ്ടെങ്കിൽ അതാണ് അവളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന കാര്യം. അങ്ങനെ ചെയ്താല്‍ അവൾ പ്രശംസിക്കും. അത് അവൾക്കും സന്തോഷം നൽകുന്ന കാര്യമാണ്. -ശിവകാർത്തികേയൻ
Read Moreസണ്ണി ലിയോൺ മലയാളം വെബ് സീരീസിൽ
ബോളിവുഡ് നടി സണ്ണി ലിയോൺ മലയാളം വെബ് സീരീസിൽ അഭിനയിക്കുന്നു. ഒടിടിയിലൂടെ പ്രദർശനത്തിന് എത്തുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന വെബ് സീരിസിലൂടെയാണ് മലയാളം ഒടിടി പ്ലാറ്റ്ഫോമിൽ സണ്ണിയുടെ അരങ്ങേറ്റം. എച്ച്ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമിക്കുന്ന പാൻ ഇന്ത്യൻ സുന്ദരിയുടെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ. മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരീസാണ് ആണിത്. അപ്പാനി ശരത്തും മാളവികയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി എച്ച്ആർ ഒടിടിയിലൂടെയാണ് ‘പാൻ ഇന്ത്യൻ സുന്ദരി’സീരിസ് റിലീസ് ചെയ്യുക. ഛായാഗ്രഹണം രവിചന്ദ്രൻ, കലാസംവിധാനം…
Read Moreസിബി മലയിലും ബി. ഉണ്ണികൃഷ്ണനും ഫെഫ്കയെ നയിക്കും
ഫെഫ്കയുടെ പ്രസിഡന്റായി സിബി മലയിലിനേയും ജനറൽ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനേയും തെരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന വാർഷിക വാർഷിക ജനറൽ കൗൺസിൽ യോഗത്തിലാണ് ഇരുവരെയും തെരഞ്ഞെടുത്തത്. വർക്കിംഗ് ജനറൽ സെക്രട്ടറിയായി സോഹൻ സീനുലാലും ട്രഷററായി സതീഷ് ആർ.എച്ചും തുടരും. ജി.എസ്. വിജയൻ, എൻ.എം. ബാദുഷ, ശ്രീമതി ദേവി എസ്.,അനിൽ ആറ്റുകാൽ, ജാഫർ കാഞ്ഞിരപ്പിള്ളി (വൈസ് പ്രസിഡന്റ്മാർ), ഷിബു ജി. സുശീലൻ, അനീഷ് ജോസഫ്, നിമേഷ് എം., ബെന്നി ആർട്ട് ലൈൻ , പ്രദീപ് രംഗൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ . 21 അംഗ സംഘടനകളിൽ നിന്നുള്ള 63 ജനറൽ കൗൺസിൽ അംഗങ്ങളാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത് .
Read Moreപുരട്ചി കലൈഞ്ജർ; ജനങ്ങൾക്കുവേണ്ടി വെള്ളിത്തിരയിലും ജീവിതത്തിലും ശബ്ദമുയർത്തിയ താരം
കോട്ടയം: ചലച്ചിത്ര താരങ്ങളെ തങ്ങളുടെ “ഉസിര്’ ആയി കാണുന്നവരാണല്ലൊ തമിഴ് മക്കള്‍. എംജിആറും ശിവാജി ഗണേഷനും രജനികാന്തും കമല്‍ഹാസനുമൊക്കെ അവരുടെ ആ സ്നേഹം ആവോളം ലഭിച്ചവരാണ്. ആ ഗണത്തില്‍ തമിഴര്‍ ഏറെ സ്നേഹിക്കുന്ന ഒരു താരമാണ് വിജയകാന്ത്. അരനൂറ്റാണ്ടുകാലം തമിഴ് സിനിമാലോകത്ത് തിളങ്ങിനിന്ന അദ്ദേഹം വിടവാങ്ങുമ്പോള്‍ അതൊരു തീരാ നഷ്ടംതന്നെയാണ്. 1979ല്‍ “ഇനിക്കും ഇളമൈ’ എന്ന ചിത്രത്തില്‍ വില്ലനായിട്ടാണ് വിജയകാന്ത് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് 81ല്‍ പുറത്തിറങ്ങിയ “സട്ടം ഒരു ഇരുട്ടറൈ’ എന്ന ചിത്രത്തിലൂടെ നായകസ്ഥാനം ഉറപ്പിച്ചു. 1984ല്‍ പതിനെട്ടോളം സിനിമയില്‍ അദ്ദേഹം നായകനായി. കമല്‍ ഹാസനും രജനികാന്തിനും ഒപ്പം വിജയകാന്ത് എണ്‍പതുകളിലും തൊണ്ണൂറുകളിലും സൂപ്പര്‍ സ്റ്റാറായിരുന്നു. ആരാധകരെ അമ്പരപ്പിക്കുന്ന ആക്ഷന്‍ വൈഭവം അദ്ദേഹത്തിന്റെ ചിത്രങ്ങളിലുണ്ടായിരുന്നു. തമിഴ് സിനിമയില്‍ പോലീസിന്റെയും പട്ടാളത്തിന്റെയും നായക കഥാപാത്രങ്ങളായി നിറഞ്ഞാടി അദ്ദേഹം ജനഹൃദയങ്ങളില്‍ വീരപരിവേഷം നേടി. സ്ക്രീനിലെ അദ്ദേഹത്തിന്റെ തീഷ്ണമായ നോട്ടങ്ങളും…
Read Moreസത്യാവസ്ഥ അറിയാതെ ഒന്നും വിശ്വസിക്കരുത്; മീന
പ്രേക്ഷകരുടെ ഇഷ്ട നായികയാണ് മീന. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിൽ സംഭവിച്ച ദുഖകരമായ കാര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് മീന. ഞാനും എന്റെ ഭർത്താവ് വിദ്യാസാഗറും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് റൂമറുകൾ വന്നു. പലരും വിളിച്ചു ചോദിച്ചു. ഞങ്ങൾക്കിടയിൽ വഴക്കുകളുണ്ടായിട്ടില്ല. വളരെ സന്തോഷത്തിലാണ് കഴിഞ്ഞത്. വിദ്യാസാഗറിനു ശ്വാസകോശ ട്രാൻസ്പ്ലാന്റ് വേണ്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങൾ നടന്നുവരികയായിരുന്നു. അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചു പോലും ആലോചിച്ചിട്ടുണ്ട്. പക്ഷെ അവിടെ പോയാലും കാത്തിരിക്കണം. അവയവ മാറ്റ ശസ്ത്രക്രിയ നടക്കുമെന്നു തന്നെയാണ് കരുതിയത്. എന്നാൽ അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്. ആ ഞെട്ടൽ മാറിയിട്ടില്ല. വിദ്യാസാഗറിന്റെ മരണം നടന്നു മാസങ്ങൾക്കു ശേഷം ഞാൻ രണ്ടാമതും വിവാഹിതയാകാൻ പോകുന്നെന്ന് അവർ എഴുതി. ധനുഷ്, ഒരു രാഷ്ട്രീയക്കാരൻ, മുതിർന്ന താരം, ബിസിനസുകാരൻ എന്നിവരെ വിവാഹം ചെയ്യാൻ പോകുന്നെന്ന വാർത്തകൾ പ്രചരിപ്പിച്ചു.സത്യാവസ്ഥ അറിയാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതു ശരിയല്ല. എന്റെ…
Read Moreചന്ദ്രമുഖിയിലേക്ക് നായികയായി സെലക്ട് ചെയ്തപ്പോൾ രജിനി സാർ ഹാപ്പിയല്ലായിരുന്നു; ജ്യോതിക
എന്റെ ആദ്യത്തെ ഹീറോ സൂര്യയായിരുന്നുവെങ്കിലും അജിത്തിനൊപ്പമുള്ള എന്റെ സിനിമയാണ് ആദ്യം റിലീസിന് എത്തിയത്. അജിത്ത് വളരെ സ്പെഷലാണ്. ഞാൻ സിനിമയിൽ വന്ന തുടക്കകാലത്ത് എനിക്ക് ഒട്ടും തമിഴ് അറിയില്ലായിരുന്നു. പക്ഷെ അജിത്ത് നന്നായി ഹിന്ദി സംസാരിക്കും. അതുകൊണ്ട് തന്നെ ഞങ്ങൾ തമ്മിലുള്ള കമ്യൂണിക്കേഷൻ എളുപ്പമായി. എന്റെ അമ്മയുടെ അടുത്ത സുഹൃത്തുക്കളാണ് അജിത്തിന്റെ മാതാപിതാക്കൾ. അതുപോലെ എന്നെ ചന്ദ്രമുഖിയിലേക്ക് നായികയായി സെലക്ട് ചെയ്തപ്പോൾ രജിനി സാർ ഹാപ്പിയല്ലായിരുന്നുവെന്നത് സത്യമാണ്. കാരണം എനിക്ക് അപ്പോൾ 24 വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു എന്ന് ജ്യോതിക. തെന്നിന്ത്യൻ സിനിമാ രംഗത്തെ മുൻനിര താരമാണെങ്കിലും ജ്യോതികയുടെ സ്വദേശം മുംബൈയാണ്. അതുകൊണ്ട്തന്നെ തുടക്കകാലത്ത് ഭാഷയുടെ നല്ല ബുദ്ധിമുട്ട് താരത്തിനുണ്ടായിരുന്നു.
Read Moreഒരിടവേള തീർച്ചയായും എനിക്ക് വേണമായിരുന്നു; മീരാ ജാസ്മിൻ
മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മീരാ ജാസ്മിൻ. ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ താരം ഇടം നേടുകയായിരുന്നു അച്ചുവിന്റെ അമ്മ, സ്വപ്നക്കൂട്, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിലെ മീരയുടെ വേഷങ്ങൾ ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അഭിനയമികവുകൊണ്ട് കൈയടി നേടിയ മീര മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങി. മികച്ച നടിക്കുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കാനും മീരയ്ക്ക് കഴിഞ്ഞു. എന്നാൽ പിന്നീട് സിനിമയിൽനിന്ന് ഇടവേളയെടുക്കുകയായിരുന്നു താരം. ഏകദേശം ആറു വർഷം സിനിമയിൽനിന്ന് അകന്നുനിന്ന മീര കഴിഞ്ഞവർഷമാണ് വീണ്ടും വെള്ളിത്തിരയിലേക്കു മടങ്ങിയെത്തിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന സിനിമയിലൂടെ ആയിരുന്നു മീരയുടെ തിരിച്ചുവരവ്. ഇപ്പോഴിതാ മലയാളത്തിലും തമിഴിലുമൊക്കെ കൂടുതൽ സിനിമകളുടെ ഭാഗമായി വീണ്ടും സജീവമാവുകയാണ് താരം. ക്വീൻ എലിസബത്താണ് മീരയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് മീര ഇപ്പോൾ. അതിനിടെ കരിയറിൽ…
Read Moreകറുപ്പുതാൻ എനക്ക് പുടിച്ച കളറ് ;കറുപ്പിൽ തിളങ്ങി ഐശ്വര്യലക്ഷ്മി
മായാനദി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ഐശ്വര്യലക്ഷ്മി. ആഷിക് അബു-ടൊവിനോ തോമസ് കൂട്ടുകെട്ടിൽ വന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് ഐശ്വര്യ കാഴ്ചവച്ചത്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം നടിയുടെ കരിയർ ബെസ്റ്റാണ്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചു. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ പൂങ്കുഴലി എന്ന കഥാപാത്രമായി നടിയുടെ മികച്ച പ്രകടനമാണ് ആരാധകർ കണ്ടത്. ബ്ലാക്കിൽ വന്ന് ആരാധകഹൃദയം കീഴടക്കിയിരിക്കുകയാണിപ്പോൾ ഐശ്വര്യ ലക്ഷ്മി. നടിയുടെ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധിക്കപ്പെടുകയാണ്. ബ്ലാക്കിൽ ഐശ്വര്യയുടെ ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിൽ വൈറലാകാറുണ്ട്. ഇതിനു മുൻപും താരത്തിന്റെ കിടിലൻ ചിത്രങ്ങളിൽ പലതിലും താരം കറുപ്പ് ഔട്ട്ഫിറ്റിലാണ് വന്നിത്. ലൈക്കും കമന്റുമായി ആരാധകർ ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ ഹിറ്റായിരിക്കുന്നത്.
Read More