തൊടുപുഴ: പതിനഞ്ചുകാരന് നടത്തിയിരുന്ന ഫാമിലെ പതിമൂന്ന് പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടികര്‍ഷകരെ സന്ദര്‍ശിച്ച് നടന് ജയറാം. കര്‍ഷരായ മാത്യുവിനെയും ജോര്‍ജിനും ജയറാം അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോയിരുന്നു എന്ന് ജയറാം പറഞ്ഞു. ‘എന്റെ ഫാമിലെ 22 പശുക്കളാണ് ഒരു ദിവസം ചത്തത്. പുല്ലു മേയാനായി അവയെ സ്വതന്ത്രമായി വിടുന്നതായിരുന്നു പതിവ്. എന്നാൽ ഒരിക്കൽ പുല്ലില്‍ നിന്നുള്ള വിഷാംശം ഉള്ളിൽ ചെന്ന് അവ ചത്തുവീണു. 22 പശുക്കളെയാണ് അന്നു നഷ്ടപ്പെട്ടത്. ആ നഷ്ടം വന്നപ്പോഴുണ്ടായ വേദന വളരെ വലുതായിരുന്നു. അവയെ കുഴിച്ചിട്ടപ്പോഴാണ് ജീവിതത്തില്‍ ഞാനുമെന്റെ ഭാര്യയും ഏറ്റവും അധികം കരഞ്ഞത്. ഈ രണ്ട് മക്കളുടെ കാര്യത്തിലും സംഭവിച്ചത് അതാണ്’എന്ന് ജയറാം പറഞ്ഞു. ജയറാം നായകനായെത്തുന്ന മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലര് എന്ന…
Read MoreCategory: Movies
പശുക്കൾ നഷ്ടപ്പെട്ട കുട്ടികർഷകന് കൈത്താങ്ങായി നടൻ ജയറാമും അബ്രഹാം ഓസ്ലറിന്റെ അണിയറ പ്രവർത്തകരും
തൊടുപുഴ: പതിനഞ്ചുകാരന് നടത്തിയിരുന്ന ഫാമിലെ 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കൈത്താങ്ങായി നടൻ ജയറാമും സിനാമാ പ്രവർത്തകരും. ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലര് എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് കുട്ടികർഷകന് സഹായ ഹസ്തവുമായെത്തുന്നത്. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ചിങ് പരിപാടി ഈ മാസം നാലിന് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. എന്നാൽ കുട്ടികർഷകൻ മാത്യുവിനെ തേടി അപ്രതീക്ഷിത ദുരന്ത വാർത്ത എത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതറിഞ്ഞ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ട്രെയ്ലര് ലോഞ്ചിങ് പരിപാടി വേണ്ടെന്നുവയ്ക്കുകയും അതിനായി മാറ്റിവച്ച അഞ്ച് ലക്ഷം രൂപ മാത്യുവിന്റെ കുടുംബത്തിന് കൈമാറാൻ തീരുമാനിക്കുകയും ചെയ്തു. ജയറാം ഇന്ന് നേരിട്ട് തൊടുപുഴയിലെത്തി തുക കൈമാറും. പിതാവിന്റെ മരണത്തിനു ശേഷമാണ് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു മാത്യു പതിമൂന്നാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്. കുട്ടികര്ഷകനായ…
Read Moreരജനികാന്തിനൊപ്പം ഫഹദ് ഫാസിലും; വേട്ടയൻ ലൊക്കേഷൻ ദൃശ്യങ്ങൾ പുറത്ത്
രജനികാന്തും ഫഹദ് ഫാസിലും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയാൻ. ചിത്രീകരണം പുരോഗമിക്കുന്ന ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെെ സെറ്റിലെ ഏതാനും ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫഹദ് ഫാസിലുമായുള്ള രജനികാന്തിന്റെ കോമ്പിനേഷൻ സീൻ ദൃശ്യങ്ങളാണ് ചോർന്നത്. വീഡിയോയിൽ രജനികാന്തും ഫഹദ് ഫാസിലും ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. രജനികാന്ത് ഫോർമൽ വസ്ത്രം ധരിച്ചെത്തിയപ്പോൾ ഫഹദ് നീല നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് സ്ലിംഗ് ബാഗുമായി നിൽക്കുന്നത് കാണാം. നേരത്തെ ലൊക്കേഷനിൽ നിന്നുള്ള ഇരുവരുടേയും ഒരു സ്റ്റിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതേസമയം, ബോക്സോഫീസ് വിജയമായ ജയിലറിലാണ് രജനികാന്ത് അവസാനമായി വെള്ളിത്തിരയിൽ അഭിനയിച്ചത്. രജനികാന്തിനെ കൂടാതെ വിനായകൻ, തമന്ന ഭാട്ടിയ എന്നിവരും ചിത്രത്തിലുണ്ട്. മാമന്നൻ എന്ന തമിഴ് ചിത്രത്തിലാണ് ഫഹദ് ഫാസിൽ അവസാനമായി അഭിനയിച്ചത്. #Vettaiyan 🌟…
Read More2023 നമുക്ക് കാണിച്ചു തന്ന ഏറ്റവും വലിയ പോരാളിയാണ് മറിയക്കുട്ടിയെന്ന് നടൻ ജോയ് മാത്യു
പോയ വർഷം നമുക്ക് കാണിച്ചു തന്ന ഏറ്റവും വലിയ പോരാളിയാണ് മറിയക്കുട്ടിയെന്ന് ചലച്ചിത്ര താരവും എഴുത്തുകാരനുമായ ജോയ് മാത്യു. അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളമാണെന്നും അദ്ദേഹം പറഞ്ഞു. മറിയക്കുട്ടിയുടെ സമരമാർഗ്ഗം ഗാന്ധിയനാണോ മാർക്സിയനാണോ അതോ മറ്റുവല്ലതുമാണോ എന്ന് തിരക്കുന്നവരോട് മറിയക്കുട്ടിയുടെ വഴി മറിയക്കുട്ടിയുടെ മാത്രം വഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മത്യു ഇക്കാര്യം കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… 2023 ഒരു യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു. റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളം. മറിയക്കുട്ടിയുടെ പൊളിറ്റിക്കൽ കറക്റ്റ്നെസിക്കുറിച്ച് ബേജാറാവുന്നവരോട്, ഈ പൊളിറ്റിക്സിന് ഈ കറക്ട്നസ് ധാരാളം! മറിയക്കുട്ടിയുടെ…
Read Moreവിജയ്യെ വീണ്ടും ഞെട്ടിച്ച് ആരാധകർ; കിറ്റ് വാങ്ങാതെ സെൽഫിയുമെടുത്ത് കുടുംബം
തമിഴ്നാട്ടിൽ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് നടൻ വിജയ് സഹായവിതരണവുമായെത്തിയത് വലിയ വാർത്തയായിരുന്നു. തൂത്തുക്കുടി, തിരുനെൽവേലി ജില്ലക്കാർക്കാണ് വിജയ് നേരിട്ടെത്തി ആവശ്യസാധനങ്ങൾ വിതരണം ചെയ്തത്. എന്നാൽ ഈ പരിപാടിക്കിടെ നടന്ന രസകരമായ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കിറ്റ് വാങ്ങാനായി അമ്മയും മക്കളും ഉൾപ്പെടുന്ന ഒരു കുടുംബം വിജയ്ക്കരികിൽ എത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കുടുംബം വേദിയിലെത്തിയതോടെ വിജയ് സാധനങ്ങൾ അവർക്ക് നൽകാനായി കൈയിലെടുക്കുന്നുണ്ട്. എന്നാൽ കൈയിലെ മൊബൈൽ ഫോൺ എടുത്ത് അവർ വിജയ്യോട് ഒരു സെൽഫി ചോദിക്കുകയാണ്. തുടർന്ന് സാധനങ്ങൾ താഴെ വച്ച് ആരാധകരുടെ ആഗ്രഹം നിറവേറ്റാൻ താരം തയാറായി. തുടർന്ന് വിജയ് കുടുംബത്തോടൊപ്പം സെൽഫി എടുക്കുകയാണ്. ഇതിനിടയിൽ ഇളയകുട്ടിയെ അമ്മ ഫോട്ടോയ്ക്കുവേണ്ടി പൊക്കി ഉയർത്തുന്നതുമുണ്ട്. എന്നാൽ സെൽഫി എടുത്ത ഉടൻ തന്നെ കുടുംബം സാധനങ്ങൾ വാങ്ങാതെ വേദി വിട്ട് ഇറങ്ങുകയാണ് ചെയ്തത്. ഈ സമയം…
Read Moreമലൈക അറോറ വീണ്ടും വിവാഹം കഴിക്കുമോ? താരത്തിന്റെ മറുപടി ഇങ്ങനെ…
ബോളിവുഡ് താരങ്ങളായ മലൈക അറോറയും അര്ജുൻ കപൂറും വിവാഹിതാരാകാൻ പോകുന്നു എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. തന്റെ ആദ്യ ഭർത്താവായ നടൻ അര്‍ബാസ് ഖാനുമായി മലൈക വിവാഹ മോചനം നേടിയിരുന്നു. അടുത്തിടെയാണ് അര്‍ബാസ് ഖാൻ വീണ്ടും വിവാഹിതനായത്. എന്നാൽ താൻ വീണ്ടും വിവാഹിതയാകുമെന്ന് മലൈക വെളിപ്പെടുത്തിയതാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. ഒരു ഷോയില്‍ ഫറാ ഖാൻ ചോദിച്ചപ്പോഴാണ് മലൈക ഇക്കാര്യം തുറന്ന് പറഞ്ഞത്. മലൈക അറോറ 2024ല്‍ വിവാഹിതയാകുമോ എന്നായിരുന്നു ഫറാ ഖാന്റെ ചോദ്യം. മലൈകയുടെ മറുപടിയാവട്ടെ ആരെങ്കിലുമുണ്ടെങ്കില്‍ 100 ശതമാനവും താൻ വിവാഹിതയാകും എന്നായിരുന്നു . അങ്ങനെ ഒരുപാടു പേരുണ്ടാകും എന്നായിരുന്നു ഫറാ ഖാൻ ഇതിന് മലൈകയ്ക്ക് നൽകിയ മറുപടി. തന്നോട് നേരിട്ട് ആരെങ്കിലും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടാല്‍ എന്നാണ് ഉദ്ദേശിച്ചത് എന്ന് മലൈക വ്യക്തമാക്കുകയും ചെയ്തു. എങ്കിൽ അങ്ങനെ ആരെങ്കിലുമുണ്ടോ എന്ന് ഫറ തിരിച്ച് ചോദിച്ചു.…
Read Moreഅരി വേണ്ട…സെൽഫി മുഖ്യം; വൈറലായി വിജയ് ആരാധികയുടെ വീഡിയോ
തന്റെ സിനിമകളിൽ രക്ഷകനായാണ് ഇളയദളപതി വിജയ് എപ്പോഴും പ്രത്യക്ഷപ്പെടുന്നതെന്ന വിമർശനം ഇടയ്ക്കിടയ്ക്ക് കേൾക്കാറുള്ളതാണ്. വിജയ് ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിന്റെ നായക കഥാപാത്രങ്ങൾ സമാന സ്വഭാവമുള്ളവരാണെന്നാണ് വിമർശകരുടെ വാദം. എന്നാൽ ബിഗ് സ്ക്രീനിൽ മാത്രമല്ല അദ്ദേഹം രക്ഷകനായി എത്തുന്നത്. സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും താരം ഇടയ്ക്കിടയ്ക്ക് വാർത്തകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായ വിതരണവുമായി വിജയ് എത്തിയിരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലക്കാര്‍ക്കാണ് അവശ്യസാധനങ്ങളുമായി വിജയ് എത്തിയത്. ഈ കിറ്റുകൾ അദ്ദേഹം തന്നെയാണ് ആളുകൾക്ക് നൽകിയതും. കിറ്റ് വിതരണത്തിനിടെ വേദിയിൽ രസകരമായ സംഭവങ്ങളാണ് അരങ്ങേറിയത്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പല വീഡിയോകളും പ്രചരിക്കുന്നുണ്ട്. കിറ്റ് വിതരണം നടക്കുന്ന വേദിയിൽ താരത്തിനടുത്തിയ ഒരു പെൺകുട്ടി സെൽഫിയെടുക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാസ്ക് ധരിച്ചെത്തിയ പെൺകുട്ടി സെൽഫി എടുത്തതിന് പിന്നാലെ കിറ്റ് വാങ്ങാതെ പോകാൻ…
Read Moreമുറിവ്; പുതുമുഖങ്ങളുടെ ആക്ഷൻ സൈക്കോ ത്രില്ലർ
വേ ടു ഫിലിംസ് എന്റർടൈൻമെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ കെ. ഷെമീർ രചനയും സംവിധാനവും നിർവഹിച്ച പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് മുറിവ്. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിർമാതാവുമായ നിഷാദ് കോയ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിരവധി പുതുമുഖങ്ങൾക്കൊപ്പം ചിത്രത്തിൽ ഷാറൂഖ് ഷമീർ, റിയാദ് മുഹമ്മദ്, കൃഷ്ണ പ്രവീണ, സോന ഫിലിപ്പ്, അൻവർ ലുവ, ശിവ, ഭഗത് വേണുഗോപാൽ, ദീപേന്ദ്ര, ജയകൃഷ്ണൻ, സൂര്യകല, ലിജി ജോയ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രം ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു. ഹരീഷ് എ.വി കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജെറിൻ രാജു നിർവഹിക്കുന്നു. യൂനസിയോ സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് ഗുഡ്വിൽ എന്റർടൈൻമെന്റ്സ് സ്വന്തമാക്കി. പിആർഒ- പി. ശിവപ്രസാദ്.
Read Moreഓ… കജോൾ…നീ സ്വപ്നതാരം; മനം മയക്കും സൗന്ദര്യവുമായി കാജോൾ
ഒരുകാലത്ത് ബോളിവുഡിലെ സൂപ്പർ നായികയായിരുന്നു കജോൾ. അജയ് ദേവഗണുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമായി താരം ഇടപെടാറില്ല. എന്നാൽ, വിവാഹശേഷവും വൻ ഹിറ്റുകൾ താരത്തിന്റേതായുണ്ട്. കജോളിന്റെ വസ്ത്രധാരണം എന്നും ആരാധകർക്കിടയിൽ ചർച്ചയാണ്. അത്ര മനോഹരമായാണ് താരം ഡ്രസ് തെരഞ്ഞെടുക്കുന്നത്. നിർമാതാവ് ആനന്ദ് പണ്ഡിറ്റിന്റെ 60-ാം ജന്മദിനാഘോഷത്തിലെ കജോളിന്റെ ലുക്ക് വൈറലാകുകയാണ്. സീക്വൻസിഡ് സാരിയാണ് പാർട്ടിയിൽ കജോൾ ധരിച്ചത്. ഉടലഴകുകളിൽ പറ്റിച്ചേർന്നുകിടക്കുന്ന സാരിയിൽ താരം എല്ലാവരുടെയും മനം കവർന്നു. നീല നിറത്തിലുള്ള ഫ്രണ്ട്-സ്ലിറ്റ് സാരിയും അതിനിണങ്ങുന്ന സ്ലീവ് ലെസ് ബ്ലൗസുമാണ് കജോൾ ധരിച്ചത്. കജോൾ ധരിച്ചിരുന്ന സ്റ്റൈലിഷ് പ്രീ-ഡ്രെപ്പ്ഡ് സാരി ഇർത്ത് എന്ന ബ്രാൻഡിൽ നിന്നുള്ളതാണ്. 1,40,000 രൂപയാണു വില. നീണ്ട ഇടവേളയ്ക്കുശേഷം കജോൾ വീണ്ടും അഭിനയലോകത്തേക്ക് എത്തുകയാണ്. ഈ വർഷം ലസ്റ്റ് സ്റ്റോറീസ് 2, ദ ട്രയൽ എന്നീ വെബ്സീരീസുകളിൽ താരം അഭിനയിച്ചിരുന്നു.
Read More‘പേരിന് പിന്നിൽ കുമാർ ചേർത്ത് എന്നെ വിശാലഹിന്ദുവാക്കി’
മലയാളക്കരയുടെ ഹാസ്യചക്രവർത്തി സലിംകുമാർ തന്റെ പേരിനുപിന്നിലെ കഥപറഞ്ഞത് മറ്റൊരു തമാശയായി ആരാധകർ ഏറ്റെടുത്തു. താൻ ഹിന്ദുവാണോ മുസ്ലിമാണോ എന്ന ചോദ്യങ്ങൾ അഭിമുഖങ്ങളിൽ ധാരാളം കേട്ടിട്ടുണ്ടെന്ന് സലിംകുമാർ പറഞ്ഞു. ഒരു സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിലാണ് സലിംകുമാർ തന്റെ പേരിന്റെ കഥ പറഞ്ഞത്. താരത്തിന്റെ വാക്കുകൾ: “സഹോദരൻ അയ്യപ്പന് എന്റെ ജീവിതവുമായി എന്താണ് ബന്ധമെന്നു ചോദിച്ചാൽ എന്റെ പേരു തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. അന്നത്തെ കാലത്തെ ചെറുപ്പക്കാർ സഹോദരൻ അയ്യപ്പന്റെ വിപ്ലവപ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സ്വന്തം മക്കൾക്ക് ജാതി തിരിച്ചറിയാൻ കഴിയാത്ത പേരുകളിടാൻ തുടങ്ങി. ഉദാഹരണത്തിന് എന്റെ പേര് സലിം. പേരിനൊപ്പം കുമാർ വന്നതും പറയാം. ചിറ്റാറ്റുപുര എൽപിഎസിൽ ചേരാൻ ചെന്നപ്പോഴാണ് എന്റെ പേരു ഹിന്ദുവാക്കി പരിഷ്കരിച്ചത്. സലിം എന്നു പേരു പറഞ്ഞപ്പോൾ, പേര് പ്രശ്നമാണെന്നും ഇത് ഹിന്ദു കുട്ടിയല്ലേ എന്നും ചോദിച്ചു. ഒടുവിൽ അധ്യാപകർതന്നെ പരിഹാരവും കണ്ടെത്തി. പേരിനൊപ്പം…
Read More