പാപ്പരാസികളോട് വീണ്ടും ദേഷ്യപ്പെട്ട് ജയാ ബച്ചൻ. ഇത്തവണ തന്റെ ചെറുമകൻ അഗസ്ത്യ നന്ദയുടെ ആദ്യ ചിത്രമായ ദ ആർച്ചീസിന്റെ പ്രദർശനത്തിന്റെ റെഡ് കാർപെറ്റിലായിരുന്നു സംഭവം. അടുത്തിടെ കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഔർ റാണി കി പ്രേം കഹാനിയിൽ അഭിനയിച്ച നടി, ടീന അംബാനിക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നതിന് മുമ്പ് ക്യാമറാമാന്മാരെ ശകാരിച്ചിരുന്നു. എന്നാൽ ഈ തവണ ഗ്രാൻഡ് സ്ക്രീനിങ്ങിനായി കുടുംബത്തോടൊപ്പം എത്തിയ ജയ ബച്ചൻ പാപ്പരാസികളോട് ശബ്ദിക്കരുതെന്നാണ് പറഞ്ഞത്. അതേസമയം, അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചൻ, മക്കൾ അഭിഷേക്, ശ്വേത, മരുമകൾ ഐശ്വര്യ, മരുമകൻ നിഖിൽ നന്ദ, പേരക്കുട്ടികളായ ആരാധ്യ, നവ്യ എന്നിവരുൾപ്പെടെയുള്ള മുഴുവൻ കുടുംബവും അഗസ്ത്യ നന്ദയുടെ ആദ്യ ചിത്രമായ ദ ആർച്ചീസിന്റെ പ്രദർശനത്തിൽ പങ്കെടുത്തു. ചടങ്ങിൽ അമിതാഭ് ബച്ചന്റെ സഹോദരൻ അജിതാഭ് ബച്ചനും മകൾ നൈന ബച്ചനും ഉണ്ടായിരുന്നു. പാപ്പരാസികളുമായി…
Read MoreCategory: Movies
ഇന്ദ്രൻസിന്റെ പത്താംക്ലാസ് തുല്യതാ പഠനത്തിന് വിലങ്ങ് തടി; ഏഴാം ക്ലാസ് ജയിച്ചെങ്കിൽ മാത്രമേ പത്തിൽ പഠിക്കാനാവൂ
നടൻ ഇന്ദ്രൻസ് പത്താം ക്ലാസ് തുല്യതാ പഠനത്തിനു തയാറായ കാര്യം വാർത്തകളിൽ ഇടം നേടിയിരുന്നു. പലരും താരത്തിനു പിന്തുണയുമായി എത്തി. എന്നാൽ ഇന്ദ്രൻസിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനു കുരുക്ക് വീണിരിക്കുകയാണ്. ജീവിത സാഹചര്യം മൂലമാണ് സ്കൂളിൽ തുടർന്നു പഠിക്കുന്നതിനു അദ്ദേഹത്തിനു സാധിക്കാതെ പോയത്. അങ്ങനെയാണ് വർഷങ്ങൾക്ക് ശേഷം പഠനം എന്ന തീരുമാനത്തിലേക്ക് എത്തിയത്. എന്നാൽ സാക്ഷരതാമിഷന്റെ ചട്ട പ്രകാരം ഏഴാംക്ലാസ് ജയിച്ചെങ്കിൽ മാത്രമേ ഇന്ദ്രൻസിനു പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിക്കുകയുള്ളു എന്ന് സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ.ജി ഒലീന പറഞ്ഞു. മാത്രമല്ല ക്ലാസിൽ ഇരിക്കാതെ പ്രേരകിന്റെ സഹായത്തോടെ ഇന്ദ്രൻസിന് പഠിക്കാനാകുമെന്ന് ഒലീന കൂട്ടിചേർത്തു. എഴാം ക്ലാസ് ജയിച്ച രേഖ ഇല്ലാത്തതാണ് ഇന്ദ്രൻസിനു പത്താം ക്ലാസ് പഠനത്തിനു തടസമായത്. എന്നാൽ ഉടൻ ഏഴാം ക്ലാസ് ജയിച്ച് 10 ലേക്ക് പ്രവേശിക്കുന്നതിനു ആവശ്യമായ എല്ലാ പഠന സൗകര്യങ്ങളും ചെയ്യും. ഏഴു…
Read Moreഐഎഫ്എഫ്കെ: 26 രാജ്യങ്ങളുടെ ഓസ്കാര്‍ എന്‍ട്രികള്‍ പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരം: ഇത്തവണത്തെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 26 രാജ്യങ്ങളുടെ ഓസ്കാര്‍ എന്‍ട്രികള്‍ പ്രദര്‍ശിപ്പിക്കും. അർജന്റീന, ചിലി, മെക്സിക്കോ, ജപ്പാൻ, മലേഷ്യ, ബെൽജിയം, പോളണ്ട്, തുർക്കി, ടുണീഷ്യ, യമൻ, ഇറാഖ്, ജോർദാൻ, ജർമനി, ഇറ്റലി, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മികച്ച വിദേശഭാഷാ ചിത്രത്തിന് ഓസ്കാർ എൻട്രികൾ ലഭിച്ച ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദർശിപ്പിക്കുന്നത്. ഇതിൽ അഞ്ച് വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉൾപ്പെടും. ടുണീഷ്യൻ സംവിധായിക കൗതർ ബെൻ ഹനിയ (ഫോർ ഡോട്ടേഴ്സ്), സെനഗൽ സംവിധായിക റമാറ്റാ ടൗലേ സി (ബനാൽ ആൻഡ് ആഡാമ), മെക്സിക്കൻ സംവിധായിക ലില അവ്ലെസ് (ടോട്ടം), മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു(ടൈഗർ സ്ട്രൈപ്സ്), ലിത്വാനിയൻ സംവിധായിക മരിയ കവ്തരാത്സെ (സ്ലോ) എന്നീ വനിതകളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇത്തവണ ഹോമേജ് വിഭാഗത്തിൽ 12 പ്രതിഭകളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ഇറാനിയൻ ചലച്ചിത്രകാരൻ…
Read Moreക്യൂട്ട് നമിത പ്രമോദ്; സ്റ്റെലൻ ലുക്കിൽ തിളങ്ങി താരം
മലയാളത്തിലെ മുൻനിരനായികമാരിൽ ഒരാളാണ് നമിത പ്രമോദ്. ഇതിനോടകം മലയാളത്തിൽ നിരവധി മികച്ച ചിത്രങ്ങൾ അവതരിപ്പിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്. നടിയുടെ പുത്തൻ ചില ചിത്രങ്ങളാണിപ്പോൾ മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. നമിതയുടെ ക്യൂട്ട് ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമാവുന്നത്. സിംപിൾ ലുക്കിൽ ഏവരുടേയും മനംമയക്കുകയാണ് താരം. ലൈറ്റ് ക്രീം കളർ ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയാണ് നമിത. എന്നത്തേയുംപോലെ താരത്തിന്റെ സ്റ്റൈലൻ ചിരിയും ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ആരാധകർ ലൈക്കും കമന്റുമായി ചിത്രങ്ങളെ ആഘോഷമാക്കുകയാണ്. ബാലതാരമായെത്തി പിന്നീട് നായികനിരയിലേക്ക് ഉയര്‍ന്ന താരങ്ങളിലൊരാളാണ് നമിത പ്രമോദ്.
Read Moreആടുജീവിതംതന്നെയെന്നു തോന്നി; ബ്ലെസി
ആടുജീവിതം ഷൂട്ടിംഗിനായി രാജസ്ഥാനിലെയും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലെയും പല മരുഭൂമികളും പരിഗണിച്ചെങ്കിലും അനുമതികളും മറ്റു സാങ്കേതിക പ്രശ്നങ്ങളും മൂലം ഷൂട്ട് നടന്നില്ല. ഒടുവിലാണ് 2019 ൽ ജോർദാൻ മരുഭൂമിയിൽ ഷൂട്ട് തുടങ്ങുന്നത്. മൂന്നു വർഷത്തിനിടെയുള്ള കഥയായതിനാൽ പല ഷെഡ്യൂളുകളായാണ് ഷൂട്ട് ചെയ്തത്. 2020 ൽ ജോർദാനിലെ ഷൂട്ടിനിടെയാണ് കോവിഡ് വരുന്നതും ഷൂട്ടിംഗ് സംഘം 75 ദിവസത്തോളം മരുഭൂമിയിൽ കുടുങ്ങിപ്പോകുന്നതും. അന്നു കഥാപാത്രത്തിനായി 35 കിലോയോളം ഭാരം കുറച്ച പൃഥ്വിരാജ് ഉൾപ്പെടെയുള്ള സംഘം അവിടെ കുടുങ്ങിക്കിടന്നു. ഫോൺ പോലും കൃത്യമായി കിട്ടില്ല. മരുഭൂമിയിലേക്കു വാഹനങ്ങളോ മനുഷ്യരോ വരുന്നില്ല. ആടുജീവിതം തന്നെയെന്നു തോന്നിപ്പോയ കാലം. 2022ലാണ് പിന്നീട് അവിടെ ഷൂട്ടിന് അനുമതി ലഭിക്കുന്നത്. ഷൂട്ടിംഗ്പൂർത്തിയാക്കി കഴിഞ്ഞ ഒരു വർഷത്തിലേറെയായി പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. -ബ്ലെസി
Read Moreപാത്രം കഴുകുന്ന ജോലി വരെ ചെയ്തിട്ടുണ്ട്; അഭിരാമി
ഇവിടെ സമ്പാദിച്ച് യുഎസിൽ കൊണ്ട് പഠിക്കാൻ കൊടുക്കുന്നത് നല്ല കൺവെർഷൻ റേറ്റാണ്. അതുകൊണ്ട് ഇവിടത്തെ ഒന്നും നമുക്ക് ശരിയാവില്ല. ഞാൻ മിഡിൽ ക്ലാസിൽ വളർന്നൊരു കുട്ടിയാണ്. അതുകൊണ്ട് പഠിക്കുമ്പോൾ തന്നെ അധ്വാനിക്കാൻ തുടങ്ങിയിരുന്നു. അവിടെ കഫേകൾ പോയി പാടി. അങ്ങനെ കുറച്ച് പൈസ ടിപ്സ് ആയി ലഭിച്ചിരുന്നു. അതല്ലാതെയും ജോലികൾ ചെയ്തു. അവിടെ ഞാൻ ലൈബ്രറിയിൽ ജോലി ചെയ്തിട്ടുണ്ട്. കിച്ചണിൽ പാത്രം കഴുകി വയ്ക്കുന്ന ജോലി ചെയ്തിട്ടുണ്ട്. അഡ്മിഷൻ ഓഫീസിൽ ജോലി ചെയ്തിട്ടുണ്ട്. അന്ന് എനിക്ക് പ്രമോഷൻ കിട്ടി. ഇന്റർവ്യു ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എവിടെയൊക്കെ കാശ് വരുന്ന രീതിയിൽ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യും. നാല് വർഷം കൊണ്ട് തീർക്കേണ്ട കോഴ്സ് മൂന്നര വർഷം കൊണ്ട് ഞാൻ അവിടെ ചെയ്ത് തീർത്തിരുന്നു. ഇതിലൂടെ ആയിരക്കണക്കിന് ഡോളറാണ് ഞാൻ സേവ് ചെയ്തത്. ഇന്ത്യൻ രൂപയിലേക്ക് നോക്കുമ്പോൾ അതൊരുപാട്…
Read Moreബച്ചൻ കുടുംബവുമായി ഐശ്വര്യ പിണക്കത്തിലോ; കിംവദന്തി പടരുന്നു
ബോളിവുഡിലെ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ബച്ചന് കുടുംബത്തിലെ മരുമകളായ ഐശ്വര്യയും ബച്ചന് കുടുംബത്തിലെ അംഗങ്ങളും തമ്മിൽ അത്ര രസത്തിലല്ലെന്നു റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അമിതാഭ് ബച്ചൻ മകൾ ശ്വേതയ്ക്ക് ‘പ്രതീക്ഷ’ എന്ന ബംഗ്ലാവ് എഴുതി നല്‍കിയതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുടുംബ സ്വത്തായ ബംഗ്ളാവ് മകള്‍ക്ക് ബച്ചന് എഴുതി നല്‍കിയതിന് പിന്നാലെ കുടുംബത്തിൽ അസ്വാരസ്യങ്ങൾ വളർന്നുവെന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. തന്റെ വിവാഹം അടക്കം നടന്ന പ്രതീക്ഷ ബംഗ്ളാവ് സ്വന്തമാക്കാൻ മരുമകള്‍ ഐശ്വര്യയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാല്‍ അമിതാഭ് ബച്ചന് ഇതൊന്നും നോക്കിയില്ലെന്നുമാണ് ഗോസിപ് കോളങ്ങളിൽ പ്രചരിക്കുന്നത്. അടുത്ത കാലത്തായി ഐശ്വര്യ റായി പൊതുവേദികളില്‍ ഒന്നും ബച്ചന് കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെടാറില്ല. മകള്‍ ആരാധ്യയെ ഇപ്പോഴും ഒപ്പം കൊണ്ടുപോകാറുമുണ്ട്. കൂടാതെ, ദീപാവലി പാര്‍ട്ടികളില്‍ എല്ലാം ഐശ്വര്യ ആരാധ്യയ്ക്കൊപ്പമാണ് എത്തിയത്. അഭിഷേക് തനിച്ച് ചില പാർട്ടികളിൽ എത്തുകയും ചെയ്തു.…
Read Moreശാലീന സുന്ദരിയായി ദീപ്തി സതി; അപ്സരസെന്ന് ആരാധകർ; ചിത്രങ്ങൾ കാണാം
ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ദീപ്തി സതി. മലയാളത്തിന് പുറമെ താരം തമിഴിലും തെലുങ്കിലും കന്നഡയിലും മറാത്തിയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഫാഷൻ പിൻബലം തന്നെയാണ് ദീപ്തിക്ക് സിനിമയിലേക്ക് ടിക്കറ്റ് നേടിക്കൊടുക്കുന്നത്. അഭിനേത്രി എന്ന നിലയിൽ ദീപ്തിക്ക് മികച്ച അവസരങ്ങൾ ലഭിച്ചത് മലയാള സിനിമയിൽനിന്നാണ്. മറ്റുഭാഷകളിൽ താരത്തെതേടി വന്നതെല്ലാം ഗ്ലാമറസ് വേഷങ്ങളാണ്. അഭിനയത്തിലും മോഡലിംഗിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ദീപ്തി സതി. എന്നും പുത്തൻ ഫോട്ടോഷൂട്ടുകളിലൂടെ ആരാധക ഹൃദയം താരം കീഴടക്കുന്ന നടിയുടെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റയിൽ ഇപ്പോൾ തരംഗമാവുകയാണ്. ഓഫ് വൈറ്റ് നിറത്തിലുള്ള ടോപ്പും പാവാടയുമാണ് താരം അണിഞ്ഞിരിക്കുന്നത്. ഗോൾഡൻ നിറത്തിലുള്ളആന്റിക് ആഭരണങ്ങൾ ഇതിനോടൊപ്പം താരം പെയർ ചെയ്യുന്നുണ്ട്. പാവാടക്കും ബ്ലൗസിനും ചുറ്റിലും പിടിപ്പിച്ചിരിക്കുന്ന ഗോൾഡൽ ഫ്രില്ലാണ് വേഷത്തിന്റെ മാറ്റ് കൂട്ടുന്നത്.
Read Moreഅമ്മയാണോ ഞാനാണോ ഫേവറൈറ്റ് എന്ന് ജോഷി സാറിനോട് ചോദിക്കണമെന്നുണ്ട് പക്ഷേ ചോദിക്കില്ല; കാരണം തുറന്നു പറഞ്ഞ് കല്യാണി പ്രിയദർശൻ
അച്ഛനെയും അമ്മയെയും എന്നെയും വച്ച് സംവിധാനം ചെയ്തിട്ടുള്ള ഏക സംവിധായകനാണ് ജോഷി സാർ. അമ്മയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് അദ്ദേഹം. കഥ കേൾക്കുന്നതുവരെ ഞാൻ അവരോട് ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞപ്പോൾ അവർ വളരെ ത്രിൽഡ് ആയിരുന്നു. അമ്മയ്ക്ക് സാറിനെ വർഷങ്ങളായിട്ട് അറിയുന്നതാണ്, അച്ഛനും. അതുകൊണ്ട് എന്നേക്കാൾ സന്തോഷം അവർക്കായിരുന്നു. എന്നേക്കാൾ ചെറുപ്പത്തിൽ അമ്മ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചിട്ടുള്ളതാണ്. അതുകൊണ്ട് അത്തരത്തിലുള്ള ഒരു ബോണ്ട് ഉണ്ട് അവർക്ക്. നമ്പർ 20 മദ്രാസ് മെയിലിൽ ചെറിയൊരു വേഷത്തിൽ അച്ഛൻ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് സാറിനോട് ഞങ്ങളിൽ ആരാണ് ഫേവറൈറ്റെന്ന് ചോദിക്കണമെന്നുണ്ട്. പക്ഷേ ഞാൻ ചോദിക്കില്ല. അതിനുള്ള ഗട്ട്സ് ഇല്ല. പേടി അല്ല. ഒരു ബഹുമാനമുണ്ട്, അതിനെ ക്രോസ് ചെയ്യേണ്ടെന്ന് കരുതിയിട്ടാണ്. -കല്യാണി പ്രിയദർശൻ
Read Moreസുരേഷ് ഗോപി മന്ത്രിയാകണം; തൃശൂരില്‍ ഉറപ്പായും അദ്ദേഹം ജയിക്കും; കൊല്ലം തുളസി
സുരേഷ് ഗോപി കേരളത്തില്‍ മന്ത്രി ആകേണ്ട സമയം കഴിഞ്ഞു. അദ്ദേഹത്തിന് നല്ലൊരു വില കൊടുക്കാൻ പലരും താല്പര്യപ്പെടുന്നില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അദ്ദേഹത്തിന് ജയ സാധ്യത ഉണ്ടെന്നാണ് എന്റെ വിശ്വാസമെന്ന് കൊല്ലം തുളസി. അദ്ദേഹം തൃശൂരില്‍ നില്ക്കുകയാണെങ്കില് ഞാൻ ഇലക്ഷൻ പ്രചാരണത്തിനും പോകും. അവിടെ രാഷ്ട്രീയം നോക്കിയല്ല പോകുന്നത്. വ്യക്തി ബന്ധങ്ങള്‍ക്കാണ് പ്രാധാന്യം. കാരണം ഒരാളെങ്കിലും മന്ത്രിയായാല്‍ കേരളത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യും, ഒരുപാട് നന്മ വരും. ഒ. രാജഗോപാല്‍ വന്നപ്പോള്‍ റെയില്‍വേയ്ക്ക് കിട്ടിയ കാര്യങ്ങള്‍ വളരെ വ്യക്തമാണല്ലോ. അതുപോലെ സുരേഷ്ഗോപി മന്ത്രിയാകുകയാണെങ്കില്‍ അത് കേരളത്തിന് ഒരുപാട് ഗുണം ചെയ്യും. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഒക്കെ പ്രശംസിക്കേണ്ടതാണ്. എല്ലാം ശുദ്ധമനസോടെ പറയുന്നതാണ്. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങൾ മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്ന് കൊല്ലം തുളസി വ്യക്തമാക്കി. കേരളത്തിൽ സുരേഷ് ഗോപിയെ ഒതുക്കാൻ നല്ല രീതിയിൽ ശ്രമം നടക്കുന്നുണ്ട്. ബിജെപി…
Read More