ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം അഞ്ചിന് ദേശയ മീഡിയ സെന്ററിൽ വച്ച് വാർത്ത വിനിമയ മന്ത്രി അനുരാഗ് ഠാക്കൂറാണ് അവാർഡുകൾ പ്രഖ്യാപിക്കുക. 2021ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിക്കുന്നത്. രാവിലെ 11-ന് ചലച്ചിത്രജൂറി അവാർഡ് സംബന്ധിച്ച പട്ടിക മന്ത്രിക്ക് കൈമാറും. മികച്ച സിനിമയുടെ പട്ടികയിൽ മലയാളത്തിൽ നിന്നും മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് എന്ന ചിത്രം പരിഗണിക്കുന്നുണ്ട്. സാങ്കേതിക മികവുള്ള ചിത്രം എന്ന പുരസ്കാരത്തിന് ബേസിൽ ജോസഫിന്റെ മിന്നൽ മുരളിയും മലയാളത്തിലെ മികച്ച ചിത്രം എന്ന പട്ടികയിൽ വിഷ്ണു മോഹൻ സംവിധാനം ചെയ്ത മേപ്പടിയാനും അന്തിമപട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മികച്ച നടനുള്ള അന്തിമ പട്ടികയിൽ മലയാളത്തിൽ നിന്നും ജോജു ജോർജും ബിജു മേനോനും ഇടം നേടിയിട്ടുണ്ടെന്നാണ് വിവരം. മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തില്‍ ആലിയ ഭട്ടും, കങ്കണ റണൗട്ടും തമ്മിലാണ് മത്സരം എന്നാണ്…
Read MoreCategory: Movies
തന്റെ നഗ്നവീഡിയോകള്‍ ആദില്‍ ഖാന് 47 ലക്ഷത്തിന് വിറ്റുവെന്ന് രാഖി ! നടി തന്നെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ആദില്‍
ബോളിവുഡിലെ ഗ്ലാമര്‍ താരവും വിവാദ നായികയുമാണ് രാഖി സാവന്ത്. രാഖിയെപ്പറ്റി നിരവധി വാര്‍ത്തകളും വിവാദങ്ങളും അടിക്കടി വരാറുണ്ട്. ഇത്തവണ മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന് ദുറാനി നടത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഖി. ആദില്‍ തന്റെ നഗ്നവിഡിയോകള്‍ 47 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നാണ് രാഖി ആരോപിക്കുന്നത്. ശുചിമുറിയില്‍ വച്ചും അല്ലാതെയും നിരവധി നഗ്ന വീഡിയോകള്‍ ആദില്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും, ഇയാളുടെ ഭാര്യ ആയതിനാല്‍ താന്‍ പ്രതികരിക്കാതെ ഇരിക്കുകയായിരുന്നുവെന്നും രാഖി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. നഗ്ന വിഡിയോകള്‍ വൈറലായാല്‍ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ലെന്നും രാഖി പറഞ്ഞു. ലോകം മുഴുവന്‍ എന്റെ നഗ്ന വീഡിയോ കണ്ടതിന് ശേഷം ഞാന്‍ എങ്ങോട്ട് പോകും. വിഷം കഴിക്കണോ, തൂങ്ങി മരിക്കണോ? കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ എന്റെ നഗ്ന വിഡിയോകള്‍ കണ്ടതിന് ശേഷം ഞാന്‍ എന്ത് ചെയ്യും, എന്റെ സഹോദരന്റെ കുട്ടികള്‍,…
Read Moreഏറ്റവും കംഫര്‍ട്ട് മലയാളത്തില്‍ തന്നെ; ദുൽഖർ സൽമാൻ
മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ തിരിച്ച് വീട്ടിലേക്ക് വരുന്ന പോലെയാണ് എനിക്ക് തോന്നാറ്. അത് ലൊക്കേഷന്‍ എവിടെയായാലും കുഴപ്പമില്ല. നമ്മുടെ ഭാഷയില്‍ സ്ക്രിപ്റ്റ് കിട്ടുമ്പോള്‍ എനിക്ക് ഒറ്റ നോട്ടത്തില്‍ നോക്കിയാല്‍ മതി. എനിക്കതില്‍ വേറെ വലിയ പഠനമൊന്നും ആവശ്യമില്ല. ഏറ്റവും കംഫര്‍ട്ട് മലയാളത്തില്‍ തന്നെയാണ്. ഞാന്‍ ചെന്നൈയില്‍ വളര്‍ന്നതുകൊണ്ട് എനിക്ക് ഫെമിലിയര്‍ തമിഴാണ്. പിന്നെ ഹിന്ദി. തെലുങ്ക് ആണ് എനിക്കിപ്പോഴും മുഴുവന്‍ അറിയാത്തത്. തെലുങ്ക് മനസിലായി തുടങ്ങി. പറയാന്‍ പക്ഷെ നന്നായി അറിയില്ല.
Read Moreവ്യാജ വാർത്ത നൽകി താരമാക്കാം; മലയാള പത്രപ്രവർത്തകന് ചുട്ടമറുപടി നൽകി വിദ്യാബാലൻ
ബോളിവുഡില്‍ തിളങ്ങി നില്ക്കുന്ന മലയാളിയായ താരമാണ് വിദ്യ ബാലന്. വിദ്യ കടന്നു വന്ന വഴികള്‍ വളരെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. ടെലിവിഷനിലൂടെ അഭിനയരംഗത്ത് എത്തിയ താരം അഭിനയിച്ച പതിമൂന്ന് സിനിമകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു, അതോടെ ഭാഗ്യമില്ലാത്ത നടിയെന്ന പേരും വിദ്യയ്ക്ക് വന്നിരുന്നു. അതില്‍ മലയാള സിനിമയും പെടുന്നുണ്ട്. മോഹന്‍ലാലും വിദ്യ ബാലനും ഒരുമിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ചക്രം. പക്ഷെ പതിനഞ്ച് ദിവസത്തെ ഷൂട്ടിനുശേഷം അത് നിര്‍ത്തിവച്ചു. പിന്നീട് ഈ ചിത്രത്തിലേക്ക് പൃഥ്വിരാജും മീര ജാസ്മിനും എത്തി. ആ സിനിമ ഉപേക്ഷിച്ചശേഷമുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് വിദ്യ ബാലന്. ചിത്രം നിന്നു പോയശേഷം തന്നെ കാണാന്‍ ഒരു മലയാളി മാധ്യമ പ്രവര്ത്തകന് വന്നതിനെക്കുറിച്ചാണ് ഫിലിംഫെയറിന് നല്കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞത്. ചെമ്പൂരിൽ, കേരളത്തിലെ മലയാളം മാസികകളിൽ എഴുതുന്ന ഒരു മലയാളി പത്രപ്രവർത്തകനുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ വീട്ടില്‍ വന്നു. ‘അവള്‍ക്ക് ഭാഗ്യമില്ല’ എന്നാണ്…
Read Moreസോഷ്യൽ മീഡിയ എന്നെ കെട്ടിക്കണ്ട, സമയമാകുമ്പോൾ ഞാൻ തന്നെ വെളിപ്പെടുത്തും; വിവാഹ വാർത്തയോട് പ്രതികരിച്ച് വിശാൽ
നടൻ വിശാൽ വിവാഹിതനാകാൻ പോവുകയാണെന്നും വധു ലക്ഷ്മി മേനോനാണെന്നും പ്രചരിച്ച വാർത്ത നിഷേധിച്ചു വിശാൽ രംഗത്ത്. സാധാരണ ഇത്തരം വ്യാജവാര്‍ത്തകളോടു ഞാന്‍ പ്രതികരിക്കാത്തതാണ്. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്നത് എന്റെ വാവിഹത്തെക്കുറിച്ചുളള വ്യാജവാര്‍ത്തയാണ്. സഹപ്രവര്‍ത്തകയായ നടി ലക്ഷ്മിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ച സാഹചര്യത്തിലാണ് പ്രതികരിക്കേണ്ടി വന്നത്. ഈ വാര്‍ത്തയില്‍ ഒരു കഴമ്പുമില്ല. ഒരു പെണ്‍കുട്ടിയുടെ സ്വാകാര്യതയെ എല്ലാവരും മാനിക്കണം. ഭാവിയില്‍ ഞാന്‍ വിവാഹിതനാവുകതന്നെ ചെയ്യും. അപ്പോള്‍ അക്കാര്യം ഞാന്‍തന്നെ വെളിപ്പെടുത്തും- വിശാല്‍ പറഞ്ഞു. നടന് വിശാല്‍ വിവാഹിതനാകാൻ ഒരുങ്ങുന്നതായും നടി ലക്ഷ്മി മേനോനെയാണ് വിശാല്‍ വിവാഹം ചെയ്യാനൊരുങ്ങുന്നത് എന്നുമായിരുന്നു റിപ്പോര്‍ട്ടുകൾ. 45കാരനായ വിശാല്‍ 27കാരിയായ ലക്ഷ്മിയെ വിവാഹം ചെയ്യാനൊരുങ്ങുന്നു എന്ന് ചില തമിഴ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കുംകി, സുന്ദര പാണ്ഡിയൻ, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്പന്, റെക്കൈ, വേതാളം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍…
Read Moreനല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കാമെന്നു തോന്നി; ബ്രേക്ക് മനപൂർവം
ഇടവേള മലയാളത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി മറ്റു ഭാഷകളിലെല്ലാം സജീവമായിരുന്നു. മലയാളത്തില്‍ മനഃപൂര്‍വം ബ്രേക്ക് എടുത്തതാണ്. നല്ല കഥാപാത്രങ്ങള്‍ക്കായി കുറച്ചുസമയം കാത്തിരിക്കാമെന്നു തോന്നി. ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ഉര്‍വശി ചേച്ചിയുടെ കൂടെ അഭിനയിക്കുകയെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അവരുടെ അഭിനയം കണ്ടു പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്. ഒത്തിരി കാര്യങ്ങള്‍ അവരില്‍നിന്ന് എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സിംപ്ലസ്റ്റ് ആയ നടനാണ് ഇന്ദ്രന്‍സ് ചേട്ടന്. പാലക്കാട് ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഒട്ടേറെപ്പേര്‍ ഷൂട്ടിംഗ് കാണാന്‍ എത്തിയിരുന്നു. ഇന്ദ്രന്‍സ് ചേട്ടനും അവരിലൊരാളായി പെട്ടെന്നു മാറി. അദ്ദേഹം കഥാപാത്രമാകുന്നതും അങ്ങനെതന്നെയാണ്. -സനുഷ
Read Moreഅത്തം നമ്മളെ സംബന്ധിച്ച് ഒരു ആഘോഷമാണ്, വായിനോക്കി നിന്നിട്ടുണ്ടെന്ന് മമ്മൂട്ടി
ഞാന്‍ ചെമ്പിലുള്ളയാളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിന് മുമ്പ് അത്താഘോഷങ്ങളിലൊക്കെ വായിനോക്കി നിന്നിട്ടുണ്ട്. അത്താഘോഷം അന്നും ഇന്നും എനിക്കു പുതുമയാണ്. ആ അദ്ഭുതം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഏത് സങ്കല്പ്പത്തിന്റെയും ഏത് വിശ്വാസത്തിന്റെയും പേരിലായാലും അത്തം നമ്മളെ സംബന്ധിച്ച് ഒരു ആഘോഷമാണ്. അത്തച്ചമയമായിരുന്നു പണ്ടൊക്കെ എന്ന് കേട്ടിട്ടുണ്ട്. അതായത് രാജാക്കന്മാര് സര്‍വാഭരണ വിഭൂഷിതരായി തെരുവോരങ്ങളില്‍ ഘോഷയാത്രയായി വരികയും പ്രജകള്‍ കാത്തുനില്ക്കുകയും ചെയ്ത ഒരു കാലമായിരുന്നു. രാജഭരണം പോയി. ഇപ്പോള്‍ പ്രജകളാണ് രാജാക്കന്മാര്. നമ്മളാണ് രാജാക്കന്മാര്.
Read Moreഅനുജനെ തള്ളി താഴെയിട്ടു ! വീഴ്ചയില്‍ അവന്റെ ബോധം പോയി; അവന് മരിച്ചുവെന്ന് കരുതി ഞങ്ങളെ നോക്കാന്‍ നിന്ന ചേച്ചി എലിവിഷം കഴിച്ചു; കുട്ടിക്കാലത്തെ സംഭവം തുറന്നു പറഞ്ഞ് നവ്യ നായര്‍
മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായര്‍. ഒരിടവേളയ്ക്കു ശേഷം നടി അഭിനയജീവിതത്തില്‍ സജീവമായിരിക്കുകയാണിപ്പോള്‍ അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. ഇന്ന് ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലാണ് താരം. സോഷ്യല്‍മീഡിയയിലും നവ്യ സജീവമാണ്. ഇപ്പോഴിതാ കുട്ടിക്കാലത്തു നടന്ന ഒരു സംഭവത്തെക്കുറിച്ച് നവ്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് താന്‍ ഒപ്പിച്ച ഒരു കുസൃതി വലിയ ദുരന്തമായി മാറിയിരിന്നുവെന്നും തന്റെ അനുജന് ജനിച്ചപ്പോള്‍ തനിക്ക് വലിയ സന്തോഷമായിരുന്നുവെന്നും അവന് തന്നെ നന്നായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും നവ്യ പറയുന്നു. ഒരു ദിവസം വീട്ടില്‍ അച്ഛനും അമ്മയുമുണ്ടായിരുന്നില്ല. കണ്ണനെ നോക്കാന്‍ തന്നെയായിരുന്നു ഏല്‍പ്പിച്ചിരുന്നതെന്നും അവന് തന്റെ ബുക്കിലെല്ലാം കുത്തിവരച്ചിട്ടുവെന്നും അത് കണ്ടപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്നും അവനെ തള്ളി താഴേക്കിട്ടുവെന്നും അവന് ചെന്നുവീണത് ചെടിച്ചട്ടിക്കിടയിലേക്കായിരുന്നുവെന്നും നവ്യ പറയുന്നു. വീഴ്ചയില്‍ ചെടിച്ചട്ടിയില്‍ തലയിടിച്ച് ചോര വരാന്‍ തുടങ്ങി. അവന്റെ ബോധവും പോയി പിന്നീട്…
Read Moreഅനിഖ അന്ന് എന്റെ ബൈക്കിന്റെ മുമ്പിലിരുന്നാണ് സഞ്ചരിച്ചത് ! അന്നത് വലിയ വിവാദമായെന്ന് ദുല്‍ഖര്‍ സല്മാന്
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനിഖ സുരേന്ദ്രന്. ബാലതാരമായി എത്തിയ താരം ഇപ്പോള്‍ നായികയായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ശ്രദ്ധിക്കപ്പെടുന്ന താരമായി മാറാന്‍ അനിഖക്ക് സാധിച്ചു. ഇതിനോടകം നിരവധി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അനിഖ അഭിനയിച്ചിട്ടുണ്ട്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും അനിഖ നേടിയിട്ടുണ്ട്. മലയാളത്തിലും തമിഴിലും പാറി നടന്ന് സിനിമകള്‍ ചെയ്യേണ്ട തിരക്കിലാണ് താരം. മലയാളത്തില്‍ നായികയായി ഓ മൈ ഡാര്‍ലിംഗ് എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ താരത്തെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന് അനിഖ വ്യക്തമാക്കിയിരുന്നു. നേരത്തെ ദുല്‍ഖറിനൊപ്പം അനിഖ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു എത്തിയിരുന്നത്. ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിലും താരം എത്തി. കിങ് ഓഫ് കൊത്ത സിനിമയുടെ പ്രമോഷന് എത്തിയപ്പോള്‍ അനിഖയെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അനിഖ…
Read Moreസന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നത് ശീലം; യോഗി ആദിത്യനാഥിന്റെ കാലിൽ തൊട്ടതിന് വിശദീകരണവുമായി രജനികാന്ത്
ചെന്നൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ രജനികാന്ത്. സന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് തന്റെ ശീലമെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും രജനികാന്ത് പറഞ്ഞു. ചെന്നൈയിൽ തിരിച്ചെത്തിയതിന് ശേഷം മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സൗഹൃദപരമായാണ് യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ളവരെ സന്ദർശിച്ചത്. നാല് വർഷങ്ങൾക്ക് ശേഷം ഇമയമല പോയി വന്നത് സന്തോഷമായെന്നും രജനികാന്ത് വ്യക്തമാക്കി. രജനികാന്ത് നായകനായ ചിത്രം ജയിലറിന്റെ ഒരു പ്രത്യേക പ്രദര്‍ശനം ലക്നോവിൽ വച്ച് നടന്നിരുന്നു. ഇതേതുടർന്നാണ് ആണ് അദ്ദേഹം ഇവിടെയെത്തിയത്. തുടർന്ന് യോഗിയുടെ ലക്നോവിലെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കിടെ രജനികാന്ത്, യോഗിയുടെ കാൽ തൊട്ട് വന്ദിക്കുന്നതിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതാണ് ഏറെ ചർച്ചയ്ക്ക് വഴിയൊരുക്കിയത്.
Read More