ആലിയ ഭട്ട്, രണ്‍വീര്‍ സിംഗ് ചിത്രം റോക്കി ഓര് റാണി കി പ്രേം കഹാനി പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ഇതിലെ ഗാനരംഗങ്ങളും നായികയായ ആലിയ ഭട്ടിന്റെ ലുക്കും എങ്ങും ചര്‍ച്ചയായിക്കഴിഞ്ഞു. ആലിയ ഉടുത്ത സാരിയാണ് ചര്‍ച്ചകളില്‍ പ്രധാനം. വളരെ ഭംഗിയുള്ളതും നേര്‍ത്തതുമായ ഷിഫോണ്‍ സാരിയാണ് ആലിയ ഭട്ട് അണിഞ്ഞത്. സിനിമ ഇറങ്ങി അധികം കഴിയും മുന്‍പ് താന്‍ ഈ സിനിമയിലും, സിനിമയുടെ ഭാഗമായും ഉടുത്ത സാരികള്‍ വില്‍ക്കുന്നു എന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് താരം. ഇതിന്റെ പരസ്യം ആലിയ സ്വന്തം ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തു. ഈ സാരി പെണ്‍കുട്ടികളുടെയും യുവതികളുടെയും മനസുകള്‍ കീഴടക്കിക്കഴിഞ്ഞു. ഈ സാരി അവര്‍ക്ക് സ്വന്തമാക്കാനായാണ് അവസരം ഒരുക്കുന്നത്- ആലിയ പറഞ്ഞു. ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുമായി ചേര്‍ന്നാണ് ഇങ്ങനെയൊരു ഉദ്യമത്തിന് ആലിയ തുടക്കമിടുന്നത്. ഈ സാരികള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ…
Read MoreCategory: Movies
‘ജയിലർ’ ആദ്യദിനം കേരളത്തിൽ നേടിയത് അഞ്ചരക്കോടി
കോഴിക്കോട്: പ്രതിസന്ധികളില്‍പ്പെട്ട് ഉഴലുന്ന കേരളത്തിലെ തിയറ്ററുകള്‍ക്ക് ഉത്സവമായി ജയിലര്‍. ആദ്യദിനം കേരളത്തില്‍ നിന്നുമാത്രം ചിത്രം അഞ്ചരക്കോടിയിലേറെ നേടിയെന്നാണു വിലയിരുത്തല്‍. ഞായറാഴ്ച വരെയുള്ള ബുക്കിംഗുകള്‍ എണ്‍പത് ശതമാനത്തിലധികമായതോടെ ഒരു ഇതരഭാഷാചിത്രം കേരളത്തില്‍ നിന്നു നേടുന്ന ഏറ്റവും വലിയ വീക്കെന്‍ഡ് കളക്ഷന്‍ ജയിലര്‍ കൊണ്ടുപോകുമെന്നാണു കരുതുന്നത്. ഗോകുലം മൂവീസാണ് ജയിലര്‍ കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. മലയാളത്തിന്റെ മഹാനടൻ മോഹന്‍ലാൽ ചിത്രത്തിൽ അഭിനയിക്കുന്നതുകൊണ്ടു ചിത്രത്തിനു വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കുമെന്നുറപ്പായിരുന്നു. എന്നാല്‍ അതുക്കും മേലെയുള്ള പ്രതികരണത്തില്‍ തിയറ്ററുകാരും ഹാപ്പിയാണ്.300 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ബാഹുബലി, കെജിഎഫ് 2, പിഎസ്-2 , വിക്രം, ജില്ല തുടങ്ങിയ ചിത്രങ്ങളായിരുന്നു ആദ്യ വാരത്തില്‍ ഏറെ പ്രേക്ഷക പിന്തുണ നേടിയ ഇതരഭാഷാചിത്രങ്ങള്‍. ഇതില്‍ ജില്ല എന്ന ചിത്രം വിജയ്- മോഹന്‍ലാല്‍ കോംമ്പോ ആയിരുന്നുവെങ്കില്‍ ഇത്തവണ രജനി-മോഹന്‍ലാല്‍ ഒത്തുചേരലായിരുന്നു. എന്തായാലും ഓണക്കാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ…
Read Moreമല്ലിക സുകുമാരൻ സൂപ്പർ ലേഡി; അവരുടെ കഴിവുകൾ സമ്മതിച്ചുകൊടുത്തെ പറ്റൂ;’അനുഭവം പറഞ്ഞ് ദിനേശ് പണിക്കർ
ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു സ്ത്രീയാണ് മല്ലിക സുകുമാരാൻ. സുകുമാരന്റെ ഭാര്യ എന്ന നിലയിലാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. 1995 ബോക്സർ എന്ന് ചിത്രത്തിൽ ചെറിയ ഒരു പ്രശ്നമുണ്ടായിരുന്നു. സുകുമാരനെ ആ സമയത്ത് സിനിമയിൽനിന്ന് മാറ്റി നിർത്തിയ സമയം ആയിരുന്നു. ആ പ്രശ്നം എന്റെ സിനിമയെ ബാധിച്ചിരുന്നു. ഞാൻ മുൻകൈ എടുത്താണ് ആ പ്രശ്നം പരിഹരിച്ചത്. മലയാള സിനിമയിലെ അതികായനായ മധു സാർ, മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെ ഇടപെട്ടാണ് അന്ന് അത് പരിഹരിച്ചത്. അന്ന് ആ പ്രശ്നം തീർക്കാൻ വേണ്ടി ചെന്നപ്പോൾ മല്ലിക സുകുമാരൻ കാണിച്ച മര്യാദയും സ്നേഹവും ഇന്നും എനിക്ക് ഓർമയുണ്ട്. അന്ന് സുകുമാരൻ ചേട്ടൻ മാത്രമായിട്ടാണ് പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചതെങ്കിൽ അത് തീരില്ലായിരുന്നു. ചേച്ചിയും കൂടി മുൻകൈ എടുത്തു. ആ ഒരു ബഹുമാനം എനിക്ക് ഇന്നും അവരോടുണ്ട്. എന്നേക്കാൾ ഒന്നോ രണ്ടോ വയസിന് മൂത്തതാണവർ.…
Read Moreനയൻതാരയ്ക്ക് അഭിനയിക്കാനറിയില്ലെന്നു പറഞ്ഞ് സംവിധായകൻ ദുരൈ ഒഴിവാക്കി; ഇന്ന് ലേഡി സൂപ്പർ സ്റ്റാർ
ഇന്ത്യ മുഴുവൻ ആരാധകരുള്ള തെന്നിന്ത്യൻ നായികയാണ് മലയാളിയായ നയൻതാര. മലയാള സിനിമയിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ നയൻതാര ഏറ്റവും കൂടുതൽ തിളങ്ങിയത് തമിഴകത്താണ്. സിനിമയിൽ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ നയൻതാര, കരിയറിൽ സ്വന്തമാക്കിയ നേട്ടങ്ങൾ ചെറുതൊന്നുമല്ല. തെന്നിന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി, ബോക്സ് ഓഫീസ് താരമൂല്യമുള്ള നായിക, ലേഡി സൂപ്പർ സ്റ്റാർ എന്നിങ്ങനെ നയൻതാരയ്ക്ക് തമിഴ് സിനിമ ലോകത്തുള്ള ഖ്യാതികൾ നിരവധിയാണ്. കരിയറിന്റെ തുടക്ക കാലത്ത് തമിഴ് സിനിമകളിൽനിന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യമടക്കം ഉണ്ടായി. എന്നാൽ അതിനെയെല്ലാം മറികടന്ന് വിജയം കൊയ്യുകയായിരുന്നു താരം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന സിനിമയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നയൻതാര ശരത്കുമാർ നായകനായ അയ്യ എന്ന സിനിമയിലൂടെയാണ് തമിഴിൽ എത്തുന്നത്. ഇതിനു പിന്നാലെ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയിലും അഭിനയിച്ചു. രജനികാന്തും പ്രഭുവും പ്രധാന കഥാപാത്രങ്ങളായ ചിത്രം വലിയ…
Read More“നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട്; ‘ ആരോപണത്തിനു മറുപടിയുമായി ധര്മജന് ബോള്‍ഗാട്ടി
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തന്നെ അധിക്ഷേപിച്ച് കമന്റിട്ട ആള്‍ക്കെതിരേ മറുപടിയുമായി നടന് ധര്മജന് ബോള്‍ഗാട്ടി. ധര്‍മൂസിന്റെ പേരില്‍ വാങ്ങിച്ച കാശ് തിരികെ കൊടുത്തിട്ടില്ലെന്നും ഇത്തരത്തില്‍ ഒരുപാട് പേരെ ധര്മജന് പറ്റിച്ചുവെന്ന തരത്തിലും ആയിരുന്നു കമന്റ്. ഫെബ്രുവരി 21ന് അരിസ്റ്റോ സുരേഷിനൊപ്പം ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന് താഴെ ആയിരുന്നു ഈ കമന്റ് വന്നത്. ഒടുവില്‍ കമന്റ് ശ്രദ്ധയില്‍പ്പെട്ട ധര്മജന് ആരോപണം വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞു. മറ്റുള്ളവര്‍ തന്നെയാണ് പറ്റിക്കുന്നതെന്നും താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും ധര്മജന് പറയുന്നു.
Read Moreനിങ്ങള്‍ ആര്‍ക്കെങ്കിലും നല്കിയ സ്നേഹത്തില്‍ പശ്ചാത്തപിക്കരുത് ! സ്നേഹം എല്ലായ്പ്പോഴും പൂര്‍ണമായും തിരിച്ചുവരുമെന്ന് അഭയ ഹിരണ്മയി
മലയാള സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. നാക്കു പെന്റെ നാക്കു ടാക്ക എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ അഭയയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും പിന്നണിഗാനരംഗത്ത് ശ്രദ്ധേയയായിത്തീരാന് താരത്തിനായി. നേരത്തെ സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള ലിംവിംഗ് റിലേഷന്റെ പേരില്‍ താരം വിമര്‍ശനങ്ങള്‍ക്കു വിധേയയായിരുന്നു. പിന്നീട് ഒരു പതിറ്റാണ്ടോളം നീണ്ട ആ ബന്ധം അവസാനിപ്പിച്ച് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി ലിവിംഗ് ടുഗദറിലാവുകായിരുന്നു. ഇപ്പോള്‍ അഭയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ആര്‍ക്കെങ്കിലും നല്കിയ സ്നേഹത്തില്‍ പശ്ചാത്തപിക്കരുത്, അത് തിരിച്ച് കിട്ടിയില്ലെങ്കിലും, സ്നേഹം എല്ലായ്പ്പോഴും പൂര്‍ണ്ണമായി തിരിച്ചുവരും, ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്നുവിടുന്നത് തുടരുക, അതെപ്പോഴെങ്കിലും മടങ്ങി വരുമെന്നുമായിരുന്നു അഭയ കുറിച്ചത്.
Read Moreഅമ്മയ്ക്ക് പറ്റിയൊരു കൂട്ട് വേണം ! അങ്ങനെയൊരാള്‍ വന്നാല്‍ വിവാഹം നടത്തുമെന്ന് സൗഭാഗ്യ
സോഷ്യല്‍ മീഡിയയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ആളാണ് സൗഭാഗ്യ വെങ്കിടേഷ്. പ്രശസ്ത നര്‍ത്തകി താരാകല്യാണിന്റെ മകളാണ് സൗഭാഗ്യ. 2020ലാണ് സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നത്. അമ്മയുടെ ശിഷ്യനും നര്‍ത്തകനുമായ അര്ജുന് സോമശേഖരനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോള്‍ സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും ഒന്നിച്ച് ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കുന്നുണ്ട്. മാത്രമല്ല തങ്ങളുടെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യ പങ്കുവെക്കുന്നതും പതിവാണ്. ഇപ്പോള്‍ ഫാന്‍സ് പേജിലൂടെയായി സൗഭാഗ്യയുടെയും അര്‍ജുന്റെയും വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ വീഡിയോയിലും തന്റെ അമ്മയുടെ വിവാഹത്തെ കുറിച്ചാണ് സൗഭാഗ്യ പറയുന്നത്. അമ്മയ്ക്ക് ഒരു ലൈഫ് വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍, അമ്മ ഒറ്റയ്ക്കാണ് ഒരു വീട്ടില്‍ കഴിയുന്നത്. അമ്മയുടെ കാര്യം ആലോചിക്കുമ്പോള്‍ വിഷമം വരും. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി കിടക്കുന്നതു വരെ അമ്മ ഒറ്റക്കാണ്. ഒരു പാര്‍ട്ണര്‍ ഉള്ളത് ജീവിതത്തില്‍ നല്ലതാണ്. എന്നാല്‍ ഒരു വിവാഹത്തിന്…
Read Moreപ്രശ്നമൊന്നുമില്ല; സുഖം പ്രാപിച്ചു വരുന്നെന്ന് തങ്കച്ചൻ വിതുര
തിരുവനന്തപുരം: സുഖം പ്രാപിച്ചു വരുന്നതായും പരിക്ക് ഗുരുതരമല്ലെന്നും വാഹനാപകടത്തിൽ പരിക്കേറ്റ ടെലിവിഷൻ താരം തങ്കച്ചൻ വിതുര. ഒരാഴ്ച മുന്‍പ് നടന്ന അപകടത്തെ തുടർന്നുള്ള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും പറയത്തക്ക പ്രശ്നങ്ങൾ തനിക്കില്ലെന്നും തങ്കച്ചൻ പറഞ്ഞു. വിതുരയിലെ വീട്ടില്‍നിന്നു തിരുവനന്തപുരത്തേക്ക് സ്റ്റേജ് പരിപാടിക്കായി കാറില്‍ പോകവേ തൊളിക്കോട് പതിനെട്ടാം കല്ലിന് സമീപമായിരുന്നു അപകടം. നായ കുറുകെ ചാടിയതിനെ തുടര്‍ന്നു വെട്ടിത്തിരിച്ച കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മണ്ണുമാന്തിയില്‍ തട്ടുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന തങ്കച്ചന് നെഞ്ചിലും കഴുത്തിലും പരിക്കേറ്റു. അപകടത്തെ തുടർന്ന് തങ്കച്ചൻ വിതുര നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
Read Moreകുടുംബക്കാർ കൂടെയുണ്ടാകുമെന്ന് അമ്മ പറഞ്ഞു, പക്ഷേ ആരെയും കണ്ടില്ല; തുറന്ന് പറഞ്ഞ് നിഖില വിമൽ
അച്ഛന് മരിക്കുമ്പോള്‍ ഞാന്‍ മാത്രമേ കൂടയുണ്ടായിരുന്നുള്ളൂ. അച്ഛന് മരിച്ചപ്പോള്‍ ഒറ്റയ്ക്കായപോലെ തോന്നി. ഒരുപാട് ബുദ്ധിമുട്ടിയ അവസ്ഥയായിരുന്നു അത്. കോവിഡായതിനാല്‍ ആര്‍ക്കും വരാനോ സഹായിക്കാനോ പറ്റിയില്ല. ഞാനും പാര്‍ട്ടിയിലെ ചില ചേട്ടന്മാരും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്. മൃതദേഹം ദഹിപ്പിക്കുന്നത് ഞാനായിരുന്നു. ചേച്ചിയായിരുന്നു ഇതൊക്കെ ചെയ്യേണ്ടിയിരുന്നത്. അഞ്ചാം ദിവസം അസ്ഥിയെടുക്കാന് പോയതും താനായിരുന്നു. ഇതൊക്കെ ചെയ്യാന്‍ വരുമോ എന്ന് ചോദിച്ച് പലരെയും വിളിച്ചു. എന്നാല്‍ കോവിഡ് ആയതിനാല്‍ ആരും വന്നില്ല. കുടുംബം എന്നും കൂടെയുണ്ടാകുമെന്ന് അമ്മ പറഞ്ഞിരുന്നു. എന്നാല്‍ ആരെയും ഉപകരിച്ചില്ല. അതുകൊണ്ട് സ്വന്തം കാര്യങ്ങളിലെല്ലാം ആരോടും അഭിപ്രായം ചോദിക്കാതെ സ്വയം തീരുമാനമെടുത്താണ് ചെയ്യുന്നത്. -നിഖില വിമൽ
Read Moreസമ്പന്നനായ വജ്രവ്യാപാരിയുടെ മകള്‍ ബോളിവുഡ് വിട്ട് എന്തിന് കോളിവുഡിലേക്ക് ചേക്കേറി ! നടി തമന്നയുടെ കൂടുമാറ്റത്തെക്കുറിച്ച് ചെയ്യാരു ബാലു
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് തമന്ന ഭാട്ടിയ. ഇപ്പോള്‍ ബോളിവുഡിലും നടി സജീവമാണ്. ഒപ്പം മലയാളത്തിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. മുംബൈ സ്വദേശിനിയായ തമന്ന കഴിഞ്ഞ പതിനെട്ട് വര്‍ഷത്തിലേറെയായി സിനിമയില്‍ സജീവമാണ്. ബോളിവുഡിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലൂടെയാണ് നടി സൂപ്പര്‍താരമായത്. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ തമന്നക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തെന്നിന്ത്യയില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായ തമന്ന തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയും നായികയുമായി. വിജയ്, അജിത്ത്, സൂര്യ, വിക്രം, ധനുഷ്, കാര്‍ത്തി, വിജയ് സേതുപതി തുടങ്ങി എല്ലാ താരങ്ങളുടെയും ഒപ്പം തമന്ന അഭിനയിച്ചു. തമിഴില്‍ മാത്രം ഏകദേശം 25 ഓളം സിനിമകളിലാണ് നടി അഭിനയിച്ചത്. 2006ല്‍ പുറത്തിറങ്ങിയ കേഡി ആയിരുന്നു തമന്നയുടെ ആദ്യ തമിഴ് ചിത്രം. തുടര്‍ന്ന്, വ്യബാരി, പടുകടവന്, അയന്, ദില്ലലങ്ങാടി, സിരുതൈ തുടങ്ങിയ…
Read More