ഷക്കീലയോളം സദാചാര ആക്രമണങ്ങള്‍ നേരിട്ട വേറെ ഒരു നടിയുണ്ടാവില്ല. ഒരുകാലത്ത് മലയാള സിനിമയില്‍ ഹിറ്റുകള്‍ തീര്‍ത്ത്, ഒരു തരത്തില്‍ പറഞ്ഞാല്‍ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന തരത്തിലായിരുന്ന ഷക്കീലയുടെ പോക്ക്. ഷക്കീലാതരംഗത്തില് പെട്ട് മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ വരെ വീണു പോയിട്ടുണ്ടെന്നത് യാഥാര്‍ഥ്യവുമാണ്. സ്വന്തം കുടുംബം പോലും തള്ളിപ്പറയപ്പെട്ട താരത്തെ ലോകം മാറിയതോടെ അംഗീകരിക്കാന്‍ സമൂഹവും തയ്യാറാവുകയായിരുന്നു. മലയാളം മിനിസ്ക്രീനില്‍ പോലും ഷക്കീല നിറ സാന്നിധ്യമാണ്. ഫ്ളവേഴ്സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയില്‍ ഊര്‍മിള എന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ താന്‍ ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് ആരുമായാണ് വെളിപ്പെടുത്തിയിരിക്കുകയാണ് ഷക്കീല. കന്യകയാണോ എന്നായിരുന്നു നടിയോട് ആദ്യം ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോഴാണ് ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് ആര്‍ക്കൊപ്പമാണെന്ന ചോദ്യം ഉയര്‍ന്നത്. തന്റെ സുഹൃത്ത് പോള്‍ റിച്ചാര്ഡുമായാണ് ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു…
Read MoreCategory: Movies
ജനസംഖ്യാ നിയന്ത്രണത്തിന് തന്റെ കുടുംബചിത്രം; പ്രതികരണവുമായി ഗോകുൽ സുരേഷ്
അച്ഛനില്‍നിന്ന് പാഠമാക്കിയ കാര്യം ചില കാര്യങ്ങള്‍ ഹാര്‍ഡ് ആയി എടുക്കാതിരിക്കുകയെന്നതാണ്. ചില കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്, അതിനോട് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുക. ചില കാര്യങ്ങള്‍ അനാവശ്യമായി ഉള്ളിലേക്കെടുത്ത് നമ്മുടെ അപ്പോഴുള്ള സമാധാനവും കൂടി നഷ്ടപ്പെടുത്തി വേറൊരു മൂഡിലേക്ക് പോകാതിരിക്കുക. വിമര്‍ശനങ്ങള്‍ നിരവധി കേട്ടിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ചര്‍ച്ച വന്നപ്പോള്‍ എന്റെ കുടുംബത്തിന്റെ ചിത്രങ്ങളൊക്കെ വച്ച് ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ വന്നിരുന്നു. വിമര്‍ശനങ്ങള്‍ അല്ലത്, വൃത്തികേടാണ്. ബിജെപിയില്‍ ചേര്‍ന്നതില്‍ പിന്നെ അച്ഛന് വേറൊരാളായി എന്ന തരത്തിലൊക്കെയാണ് വിമര്‍ശനം. അജണ്ട ബെയ്സ്ഡ് ആണ് ഇത്തരം ചര്‍ച്ചകളൊക്കെ. -ഗോകുല്‍ സുരേഷ്
Read Moreആ സീനുകൾ എനിക്ക് ബുദ്ധിമുട്ടായി തോന്നി; രമ്യ കൃഷ്ണൻ
ആദ്യ കാലത്ത് ചെയ്ത സിനിമകളില്‍ പലതും പരാജയപ്പെട്ടു. അതിനാല്‍തന്നെ വരുന്ന അവസരങ്ങള്‍ക്ക് നോ പറയാന്‍ പറ്റില്ലായിരുന്നു. പടയപ്പയില്‍ വില്ലന്‍ വേഷം ചെയ്യാന്‍ പറ്റില്ലെന്ന് പറയാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല. രജിനികാന്തിനൊപ്പം ഒരു സിനിമ അപ്പോള്‍ ആവശ്യമായിരുന്നു. ഭാഗ്യത്തിന് ആ തീരുമാനങ്ങള്‍ ശരിയായി. പടയപ്പ ചെയ്യുമ്പോള്‍ ഞാന്‍ വിഷമിച്ചു. സൗന്ദര്യയുടെ മുഖത്ത് കാല് വയ്ക്കുന്ന സീനൊക്കെയുണ്ട്. ആ സീനുകള്‍ എനിക്ക് ബുദ്ധിമുട്ടായി തോന്നി. പക്ഷെ സിനിമ റിലീസ് ചെയ്തപ്പോള്‍ ലഭിച്ച പ്രതികരണം മികച്ചതായിരുന്നു. ഞാന്‍ കരിയര്‍ തുടങ്ങുമ്പോള്‍ രേവതി ഒരു സൂപ്പര്‍താരമാണ്. മികച്ച സിനിമകള്‍ ചെയ്യുന്നു, നല്ല മാര്‍ക്കറ്റുണ്ട്. നദിയ, സുഹാസിനി തുടങ്ങിയ നടിമാരെല്ലാം അവരുടെ കരിയറിന്റെ മികച്ച സമയത്തായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ച് സ്ട്രഗിള്‍ ഉണ്ടായിരുന്നു. തമിഴില്‍ ശ്രദ്ധിക്കപ്പെടാഞ്ഞതോടെയാണ് തെലുങ്കിലേക്ക് പോയത്. മാത്രവുമല്ല ഞാനന്ന് നല്ല പെര്‍ഫോമറും അല്ലായിരുന്നു. –രമ്യാ കൃഷ്ണന്
Read Moreതുറന്ന് പറയാതിരുന്നത് തെറ്റ്ദ്ധരിക്കുമോ എന്ന് ഭയന്ന്; റാണി മുഖർജി
നടി റാണി മുഖര്‍ജിയുടെ പുതിയൊരു വെളിപ്പെടുത്തലാണിപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചാവിഷയം. തനിക്ക് രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യമാണ് നടി ഇപ്പോള്‍ തുറന്നുപറഞ്ഞിക്കുന്നത്. താന്‍ രണ്ടുവര്‍ഷം മുമ്പ് രണ്ടാമതും ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ആ കുഞ്ഞിനെ നഷ്ടമായി. 2020ലായിരുന്നു ഗര്‍ഭിണിയായത്. അഞ്ചാം മാസത്തിലാണ് അബോര്ഷന് സംഭവിച്ചതെന്നും നടി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തന്റെ കുഞ്ഞിന്റെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കാര്യങ്ങള്‍ നടി ബിപാഷ ബസു വെളിപ്പെടുത്തിയത്. നെഞ്ചില്‍ ദ്വാരവുമായിട്ടാണ് മകള്‍ ജനിച്ചതെന്ന് ബിപാഷ പറഞ്ഞിരുന്നു. ഇത് പറയുമ്പോള്‍ നടി പൊട്ടിക്കരയുകയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ റാണിയും അത്തരമൊരു കാര്യം വെളിപ്പെടുത്തിയത്. തനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യം ആദ്യമായിട്ടാണ് തുറന്ന് പറയുന്നത്. ഇത് സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്ന് കരുതരുതെന്നും റാണി പറഞ്ഞു. കുഞ്ഞിനെ നഷ്ടമായി പത്ത് ദിവസങ്ങള്‍ക്ക് ശേഷം മിസിസ് ചാറ്റര്‍ജി വെഴ്സസ് നോര്‍വേ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ നിഖില്‍ അദ്വാനി…
Read Moreഏറ്റവും മോശം നടി അമലാ പോള്‍ ! നടിയുമായുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടന് അഥര്‍വ
തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുള്ള നടിയാണ് അമല പോള്‍. നീലത്താമര എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. മൈന എന്ന ചിത്രമാണ് അമലയുടെ കരിയറില്‍ വഴിത്തിരിവായത്. അതിനുശേഷം നിരവധി അവസരം ഈ നടിക്ക് ലഭിച്ചു. ഇപ്പോഴിതാ അമലയെക്കുറിച്ച് തമിഴ് നടന് അഥര്‍വ പറഞ്ഞ വാക്കുകള്‍ ആണ് വൈറല്‍ ആകുന്നത്. കൂടെ അഭിനയിച്ചതില്‍ ഏറ്റവും മോശം നടി അമല പോളാണെന്ന് അഥര്‍വ പറയുന്നു. കൂടെ അഭിനയിച്ചവരില്‍ ഏറ്റവും മോശം നായികയായി തോന്നിയ നടി ആരെന്ന ചോദ്യം അവതാരക ചോദിച്ചപ്പോള്രണ്ടാമതൊന്ന് ആലോചിക്കാതെ വളരെ പെട്ടന്നായിരുന്നു അമലയുടെ പേര് താരം പറഞ്ഞത്. എന്റെ രണ്ടാമത്തെ സിനിമയിലാണ് (മുപ്പോഴുതും ഉന്‍ കര്‍പനൈകള്‍) ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്. ആദ്യത്തെ ഒരു പത്തു ദിവസം എനിക്ക് വളരെ മോശം അനുഭവമാണ് തോന്നിയത്. പിന്നീട് ഓകെയായെന്ന് താരം തന്നെ പറഞ്ഞു. ഇത് ഞാന്‍ അമലപോളിനോട് നേരിട്ട് പറഞ്ഞിട്ടുണ്ട് എന്നും…
Read Moreസൗഹൃദം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ! പ്രമുഖ കന്നഡ നടന് അറസ്റ്റില്‍
കന്നഡ സിനിമയിലെ നടനും സംവിധായകനുമായ വീരേന്ദ്രബാബു പീഡനക്കേസില്‍ അറസ്റ്റിലായി. രണ്ടു വര്‍ഷം മുന്‍പ് സൗഹൃദം നടിച്ചു വീട്ടിലേക്കു വിളിച്ച് ലഹരിമരുന്ന് നല്കി മയക്കിയശേഷം പീഡിപ്പിച്ചതായി യുവതിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. 36 വയസ്സുകാരിയാണ് പരാതി നല്‍കിയത്. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. 15 ലക്ഷം രൂപ തട്ടിയെടുത്തെന്നും കഴിഞ്ഞ ദിവസം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറും ആഭരണങ്ങളും അപഹരിച്ചതായും യുവതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. 2011ല്‍ പുറത്തിറങ്ങിയ കന്നഡ സിനിമ ‘സ്വയം ക്രഷി’യിലെ നായകനും സംവിധായകനും നിര്‍മാതാവുമാണ് വീരേന്ദ്രബാബു.
Read Moreഎന്നാലും ഇതെങ്ങനെ ! ബോളിവുഡില്‍ യുവ ആക്ഷന്‍ ഹീറോയുമായി നടി എസ്തര് പ്രണയത്തില്‍ ? സ്റ്റോറി പങ്കുവെച്ച് നടി
മലയാളികള്‍ക്ക് പ്രത്യേക വാത്സല്യമുള്ള നടിയാണ് എസ്തര് അനില്‍. മോഹന്‍ലാലിന്റെ മകളായി ദൃശ്യം എന്ന സിനിമയിലെത്തിയതോടെയാണ് എസ്തര് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. പിന്നീട് കൗമാരവും പിന്നിട്ട് മലയാള സിനിമയില്‍ യുവനടിയായി തിളങ്ങി നില്‍ക്കുന്നതിനിടെ നിരവധി ഗോസിപ്പുകളാണ് നടിയെക്കുറിച്ച് പുറത്തു വന്നത്. അതില്‍ ഏറ്റവും പുതിയതാണ് ബോളിവുഡ് താരവും എസ്തറും കടുത്ത പ്രണയത്തിലാണെന്നുള്ളത്. നിമിഷന്നേരം കൊണ്ടാണ് ഈ വാര്‍ത്ത പരന്നത്. ഇപ്പോള്‍ വാര്‍ത്തകളില്‍ പ്രതികരിച്ച് എത്തിയിരിക്കുയാണ് എസ്തര്. നടി ദിഷ പട്ടാണിയുമായി പിരിഞ്ഞ ബോളിവുഡിലെ ആക്ഷന്‍ഹീറോ ടൈഗര്‍ ഷ്റോഫുമായി എസ്തര് ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് ബലംപകര്‍ന്നു കൊണ്ട് ഇവരുടെ ഫോട്ടോയും പുറത്തുവന്നു. ബോളിവുഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പോര്‍ട്ടലിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ടൈഗര്‍ ഡേറ്റ് ചെയ്യുന്ന വ്യക്തിയുടെ സ്ഥാനത്ത് എസ്തര് അനിലിന്റെ മുഖം കണ്ടത്. ടൈഗറും പുതിയ കാമുകിയും നില്ക്കുന്ന ചിത്രത്തിലാണ് എസ്തറിന്റെ ഫോട്ടോ…
Read Moreജയിലർ സിനിമയിലെ അഭിനയം; വിനായകനെ പുകഴ്ത്തി മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സൂപ്പർതാരം രജനീകാന്ത് നായകനായ ജയിലർ എന്ന സിനിമയെയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുന്ന വിനായകനെയും പ്രശംസിച്ച് മന്ത്രി വി.ശിവൻകുട്ടി. ഈ ചിത്രത്തിന് നിരവധി മാനങ്ങളുണ്ടെന്നും കൊണ്ടാടപ്പെടേണ്ട ഒന്നാണെന്നും അഭിപ്രായപ്പെട്ട മന്ത്രി ഇത് വിനായകന്റെ സിനിമയാണെന്ന് പ്രശംസിക്കുകയും ചെയ്തു. ഫേസ്ബുക്കിലാണ് വിനായകനെ പ്രശംസിച്ചു മന്ത്രി വി.ശിവൻകുട്ടി കുറിപ്പ് ഇട്ടത്. രജനീകാന്തും വിനായകനും അഭിമുഖം നിൽക്കുന്ന ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിൽ രജനിക്കൊപ്പം മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണൻ, തമന്ന, യോഗി ബാബു എന്നിവരടക്കമുള്ള വലിയ താരനിരയാണ് ഉള്ളത്.
Read Moreഭാര്യ വീണ്ടും സിനിമയിൽ സജീവമാകണം; ആഗ്രഹം തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചൻ
അമ്മയും ഭാര്യയും സിനിമാ രംഗത്ത് സജീവമാകണമെന്ന് ആഗ്രഹമുണ്ട്. കുടുംബത്തിലെ രണ്ട് സ്ത്രീകളും കൂടുതൽ സിനിമകൾ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിന് വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു. കാരണം ഐശ്വര്യയും അമ്മയും സിനിമാ രംഗത്തേക്ക് ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. ഇന്നത്തെ കാലത്ത് അവർക്കിനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കാൻ സാധിക്കും. സിനിമകളെ സംബന്ധിച്ച് മികച്ച സമയമാണിത്.
Read Moreആ രണ്ടുകാര്യങ്ങൾ ചെയ്യില്ലന്നതായിരുന്നു കണ്ടീഷൻ; തുറന്ന് പറഞ്ഞ് ഇന്ദ്രജ
ബിക്കിനിയും ടു പീസും ധരിക്കില്ല എന്നീ രണ്ട് കണ്ടീഷനുകളാണ് സിനിമകളിൽ വച്ചത്. സ്കൂളിൽ പഠിക്കുന്ന കാലത്താണ് നായികയായി അഭിനയിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യങ്ങൾ കാരണമാണ് സിനിമാ രംഗത്തേക്ക് വന്നത്. അച്ഛന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ മിക്ക താരങ്ങൾക്കും സമാന സാഹചര്യമായിരുന്നു. എന്റെ കൂടെ സിനിമയിലെത്തിയ നിരവധി പേർക്ക് സാമ്പത്തികമായി കുടുംബത്തെ സഹായിക്കേണ്ടി വന്നിരുന്നു. ചെറിയ പ്രായത്തിൽ സിനിമയിൽ എത്തിയതിനാൽ വിജയത്തിന്റെ വില അറിയില്ലായിരുന്നു. അതുകൊണ്ട് ഗുണവും ദോഷവും ഉണ്ട്. ഞാനെന്ന ഭാവം ഉണ്ടാവില്ലെന്നാണ് ഗുണം. പക്ഷെ സിനിമാ മാർക്കറ്റിനെക്കുറിച്ച് അധികം അറിയാത്തതിനാൽ പ്രതിഫലം, അടുത്തതായി ചെയ്യാൻ പോകുന്ന സിനിമ തുടങ്ങിയവയെക്കുറിച്ചൊന്നും ബോധ്യം ഉണ്ടായിരുന്നില്ല.
Read More