ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ കാസർഗോഡ് ഭാഷയാണ് സംസാരിക്കുന്നത്. അതെനിക്ക് വശമില്ല. കാസർഗോഡ് ഭാഷതന്നെ കഥാപാത്രം സംസാരിക്കണമെന്ന് തുടക്കത്തിൽ തീരുമാനമില്ലായിരുന്നു. അപ്പോഴാണ് ഒരു പാട്ടിനുവേണ്ടി ചെറിയൊരു ഡയലോഗ് കാസർഗോഡ് ഭാഷയിൽ സംസാരിച്ച് നോക്കിയത്. ആ രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ സംവിധായകൻ രതീഷ് ഇതുനന്നായിട്ടുണ്ടെന്നും അതുകൊണ്ട് സിനിമയിൽ മൊത്തം ഇതേ സ്ലാംഗ് ഉപയോഗിക്കാമെന്നും പറയുകയായിരുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി വെപ്പ് പല്ല് ഉപയോഗിച്ചിരുന്നതുകൊണ്ട് ഉള്ളിൽ നിന്ന് ആലപ്പുഴ ഭാഷ വന്നാലും പല്ലിൽ തട്ടി പുറത്ത് വരുമ്പോൾ കാസർകോട് ഭാഷയാകും. ദേവദൂതർ പാടി എന്ന ഗാനത്തിന് വേണ്ടി ഡാൻസ് അറിയാത്ത ആളെപ്പോലെ ഡാൻസ് കളിക്കുന്നത് കണ്ട് നായിക ഗായത്രി വിചാരിച്ചു എനിക്ക് യഥാർഥത്തിൽ ഡാൻസ് കളിക്കാൻ അറിയില്ലെന്ന്. –കുഞ്ചാക്കോ ബോബൻ
Read MoreCategory: Movies
സല്മാന് ഖാനും പിതാവിനും വധഭീഷണി കത്തുകള്‍! സല്മാന് ഖാന് തോക്ക് ലൈസന്‍സ് അനുവദിച്ചു
മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്മാന് ഖാന് സ്വയം രക്ഷക്കായി തോക്ക് ലൈസന്‍സ് അനുവദിച്ചു. കഴിഞ്ഞ മാസം സല്മാന് ഖാനും പിതാവിനും വധഭീഷണി കത്തുകള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് താരം ജൂലൈ 22ന് പോലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍കറെ കണ്ടു തോക്ക് ലൈസന്‍സിന് അപേക്ഷിച്ചത്. പിന്നാലെ തോക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടിപകള്‍ പൂര്‍ത്തികരിച്ചു മുംബൈ പോലീസ് താരത്തിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് അനുവദിച്ചത്.
Read Moreഫേസ്ബുക്ക് ഉപയോഗിക്കുന്നതൊക്കെ അമ്മാവന്മാരല്ലേ; വിവാദ സംഭഷണത്തെക്കുറിച്ച് അനിഘ
വളരെ ചെറുപ്രായത്തിൽത്തന്നെ വെള്ളിത്തിരയിലെത്തിയ താരമാണ് അനിഘ സുരേന്ദ്രന്. മമ്മൂട്ടി, മോഹന്‍ലാല്‍, അജിത്ത് തുടങ്ങി മലയാളത്തിലെയും തമിഴിലെയും സൂപ്പര്‍താരങ്ങളുടെ മകളുടെ വേഷത്തിലാണ് അനിഘ കൂടുതലായും അഭിനയിച്ചിട്ടുള്ളത്. അടുത്തയിടെ സോഷ്യല്‍ മീഡിയ പേജുകളെക്കുറിച്ച് നടി പറഞ്ഞ കാര്യം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നതൊക്കെ അമ്മാവന്മാരല്ലേ എന്നാണ് ഒരു അഭിമുഖത്തില്‍ അനിഘ പറഞ്ഞത്. ഇതു വിവാദമായി മാറി. എന്നാല്‍ ഇത്രയും പ്രശ്നമാവുമെന്ന് അന്ന് താന്‍ ചിന്തിച്ചിരുന്നില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ… ഇത്രയും വിവാദമാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കാരണം എന്റെ ചുറ്റിലുമുള്ള എല്ലാവരും പറയുന്ന ഡയലോഗാണിത്. അത് ഇന്റര്‍വ്യൂവില്‍ പറഞ്ഞു എന്നേയുള്ളു. ഫേസ്ബുക്ക് കുറച്ചൂടി വായനയെ ഇഷ്ടപ്പെടുന്നവരാണ് നോക്കുന്നത്. കുറച്ച് മുന്നേയുള്ള ആപ്പാണ് ഫേസ്ബുക്ക്. ആ സമയത്തുള്ളവരാണ് അതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇന്‍സ്റ്റാഗ്രാം അതിന് ശേഷമാണ് സജീവമാവുന്നത്. അത് ഇപ്പോഴുള്ളവര്‍ ഉപയോഗിക്കുന്നു. ഞങ്ങള്‍ വയസാവുമ്പോള്‍ അതും ഇതുപോലെ…
Read Moreസ്വപ്നങ്ങള്‍ക്ക് അതിരുകളില്ല ! വൈറലായി ‘അവന്’
ആത്മാര്‍ഥമായി പ്രയത്നിച്ചാല്‍ ആഗ്രഹിക്കുന്നതെന്തും സ്വന്തമാവുമെന്ന സന്ദേശം പകരുന്ന ഹ്രസ്വചിത്രം ‘അവന്’ വൈറലാകുന്നു. സ്നേഹത്തെ പണം കൊണ്ടളന്ന് തോല്‍പ്പിക്കുന്നവരുടെ ഈ ലോകത്ത് യഥാര്‍ഥ സ്നേഹത്തിന്റെ വില മനസ്സിലാക്കിത്തരുകയാണ് ഈ ഹ്രസ്വചിത്രം. സഞ്ചു പുത്തന്‍പുരയ്ക്കല്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എസ് ജെ ബിജോ കോട്ടയമാണ്. ന്യൂ ബീറ്റ്സ് എന്റര്‍ടെയ്നേഴ്സ് ആണ് നിര്‍മാണ്ം. പ്രൊഡക്ഷന്‍ കണ്ട്രോളര്: സുനില്‍ ആശാന്, ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രഫി: അനില്‍ പി സാമുവല്‍, സംഗീതം: അനിത് പി ജോയ്, സൗണ്ട് ഡിസൈന്‍: ശ്യാം പ്രതാപ്, എഡിറ്റിംഗ്: അനന്തു ബിനു, ആര്‍ട്ട്: മധു ഡി എന്നിവര്‍ നിര്‍വഹിക്കുന്നു.
Read Moreസിനിമ ആസ്വദിച്ച് തുടങ്ങിയ കാലംമുതൽ അച്ഛന്റെ ഫാൻബോയി;ഗോകുലിന് ചിലത് പറയാനുണ്ട്
രാഷ്ട്രീയം നോക്കാതെ അച്ഛൻ ചെയ്യുന്ന സഹായങ്ങളെ മോശമാക്കി പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരാറുണ്ട്. ആരും വച്ചുനീട്ടിയ റോളല്ല പാപ്പനിലേത്. എന്റെ കഥാപാത്രത്തെക്കുറിച്ച് ആദ്യം അറിഞ്ഞത് അച്ഛനാണ്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ മൈക്കിളിന്റെ റോൾ എനിക്ക് പറ്റിയതാണെന്ന് അച്ഛന് തോന്നിയിരുന്നു. പക്ഷേ ജോഷിസാറിനോട് പറഞ്ഞില്ല. പിന്നീട് ജോഷിസാർതന്നെയാണ് ഗോകുലിന് ഈ ക്യാരക്ടർ ചെയ്തുകൂടേയെന്നു തിരക്കിയത്. അങ്ങനെയാണ് സിനിമയുടെ ഭാഗമായത്. സിനിമ ആസ്വദിച്ച് തുടങ്ങിയ കാലംമുതൽ അച്ഛന്റെ ഫാൻബോയിയാണ് ഞാൻ. ഇപ്പോൾ ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞു. അച്ഛന്റെ ഗുരുനാഥനാണ് ജോഷിസാർ. രണ്ടുപേരും ചേർന്നെടുത്ത ഹിറ്റ് സിനികളെല്ലാം കണ്ടുവളർന്ന ആളാണ് ഞാൻ. ജോഷിസാറിന്റെ അടുത്തെത്തുമ്പോൾ അച്ഛൻ ആളാകെ മാറും. വളരെ സൗമ്യനായി സാർ പറയുന്നതുപോലെ അഭിനയിക്കും. ഞാനൊരു തുടക്കക്കാരനായതുകൊണ്ട് തന്നെ നല്ല പേടിയുണ്ടായിരുന്നു. -ഗോകുൽ സുരേഷ്
Read Moreജയ് ഭീമിലേത് മികച്ച പ്രകടനം; സൂര്യ തനിക്ക് തന്ന സമ്മാനത്തെക്കുറിച്ച് ലിജോമോൾ
ജയ് ഭീം സിനിയുടെ ഷൂട്ടിംഗ് തീരാറായപ്പോഴായിരുന്നു സംഭവം. സൂര്യയുടെ സഹായിയായ കുമാര്‍ എന്നെ സാര്‍ വിളിക്കുന്നുണ്ടെന്നും കാരവാനിലേക്ക് ചെല്ലാന്‍ പറയുകയായിരുന്നു. എന്താണെന്നറിയാതെയാണ് കയറിച്ചെന്നത്. ഇരിക്കാന്‍ പറഞ്ഞു. നല്ല പ്രകടനമായിരുന്നെന്ന് പറഞ്ഞ് ഒരു ഗിഫ്റ്റ് തന്നു. ഈ കഥാപാത്രം നന്നായി ചെയ്തതിനുള്ള സമ്മാനമായി വച്ചോളൂ എന്നു പറഞ്ഞാണ് തന്നത്. എന്താണ് അതിനകത്തെന്ന് ആദ്യം മനസിലായില്ല. തിരിച്ച് എന്റെ കാരവനിലേക്ക് വന്ന് തുറന്നുനോക്കിയപ്പോഴാണ് ഒരു സ്വര്‍ണമാലയാണെന്ന് മനസിലായത്. എന്നെയും രജിഷയെയും കൂടിയാണ് കാരവാനിലേക്ക് ക്ഷണിച്ചത്. ഞങ്ങള്‍ ചെന്ന് കണ്ടു, സംസാരിച്ചു. അദ്ദേഹം ചോദിച്ചതിന് മറുപടി പറഞ്ഞു എന്നല്ലാതെ തിരിച്ചൊരക്ഷരം അങ്ങോട്ട് ചോദിക്കാന്‍ പറ്റിയില്ലാ. -ലിജോ മോൾ
Read Moreസാജു നവോദയ, എനിക്കറിയാം എന്റെകൂടെ അഭിനയിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി
മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങി എല്ലാവരും നല്ല പിന്തുണയാണ് നൽകിയത്. പത്തേമാരി എന്ന സിനിമയിൽ മമ്മൂക്കയോടൊപ്പം അഭിനയിച്ചു. അതിന് മുമ്പ് മമ്മൂക്കയെ നേരിൽ കണ്ടിട്ടുപോലുമില്ല. പിന്നെ കുറേ നാളുകൾക്കു ശേഷമാണ് ഭാസ്കർ ദ റാസ്കൽ ഷൂട്ട് നടക്കുന്നത്. മമ്മൂക്ക വന്നപ്പോൾ സിദ്ദിഖ് സാർ എല്ലാവരെയും പരിചയപ്പെടുത്തി അപ്പോൾ ഞാനും കൊല്ലം സുധിയും മാറി നിൽക്കുകയായിരുന്നു. ഇത് സാജു നവോദയ എന്ന് പറഞ്ഞ് എന്നെ പരിയപ്പെടുത്തി. എനിക്കറിയാം പുള്ളി എന്റെകൂടെ അഭിനയിച്ചിട്ടുണ്ട്. പുള്ളി മറന്നുപോയതായിരിക്കാം എന്ന് മമ്മൂക്ക പറഞ്ഞു. അത്രയും എല്ലാവരെയും ഒബ്സർവ് ചെയ്യുന്ന ആളാണ് മമ്മൂക്ക. പിന്നെ ലാലേട്ടൻ സ്കിറ്റ് കളിക്കുന്ന സമയത്ത് വിളിച്ചിട്ട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. -സാജു നവോദയ
Read Moreഅഭിനയിക്കാന്‍ വിളിച്ചാല്‍ പോകും, ഇല്ലെങ്കില്‍ പരാതിയുമായി ആരുടെയും പിന്നാലെ പോവാറില്ലെന്ന് സീനത്ത്
കലാകാരിയായാലും അല്ലെങ്കിലും പരസ്പരം ധാരണയില്ലെങ്കില്‍ വിവാഹജീവിതം പെണ്‍കുട്ടികളില്‍ പലതരം മാനസിക സംഘര്‍ഷം ഉണ്ടാക്കും. സ്വന്തം സന്തോഷം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള അധികാരസ്ഥാനവുമല്ല വിവാഹം. പണ്ട് പെണ്ണിന്റെ സ്ഥാനം വാതിലിന് പിറകില്‍ ആയിരുന്നില്ലേ? പക്ഷേ ഇന്ന് കാലം മാറി. ഇന്നത്തെ പെണ്‍കുട്ടികള്‍ പഠനത്തിന് ഒന്നാം സ്ഥാനവും വിവാഹത്തിന് രണ്ടാം സ്ഥാനവും കൊടുത്തുതുടങ്ങി. അവളുടെ ശബ്ദം ബലപ്പെട്ടു, വാക്കുകള്‍ക്ക് മൂര്‍ച്ചയേറി. ചെറിയ പ്രായം മുതലേ ജീവിതം കലയെ ചുറ്റിപ്പറ്റിയാണ്. ഒരു കലാകാരിയായാണ് ഇന്നും ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ എനിക്ക് ഒരിക്കലും ഒരു തണല്‍മരം ഉണ്ടായിട്ടില്ലെന്ന് പറയേണ്ടിവരും. അക്കാരണം കൊണ്ട് ആരോടും വലിയ കടപ്പാടുകളും ഇല്ല. അഭിനയിക്കാന്‍ വിളിച്ചാല്‍ പോകും. ഇല്ലെങ്കില്‍ പരാതിയുമായി ആരുടെയും പിന്നാലെ ചെല്ലാറുമില്ല. –സീനത്ത്
Read Moreആര്യൻ ഖാനോട് ക്രഷ് ഉണ്ടായിരുന്നെന്ന് അനന്യപാണ്ഡ
യുവനിരയിൽ ശ്രദ്ധേയയായ ബോളിവുഡ് നടിയാണ് അനന്യ പാണ്ഡ. 2019 ൽ കരൺ ജോഹർ നിർമിച്ച സ്റ്റുഡന്റ് ഓഫ് ദ ഇയർ 2 വിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ആ വർഷം അനന്യക്ക് ലഭിച്ചു. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിച്ച ലൈഗർ ആണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമ. കഴിഞ്ഞദിവസമാണ് കോഫി വിത്ത് കരണിൽ വിജയ് ദേവരകൊണ്ടയും അനന്യയും ഒരുമിച്ചെത്തിയ എപ്പിസോഡ് പുറത്തിറങ്ങിയത്. ഇതിനകം ഹിറ്റായ എപ്പിസോഡിൽ അനന്യ പറഞ്ഞ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെക്കുറിച്ചാണ് അനന്യ പറഞ്ഞത്. അനന്യയുടെ ചെറുപ്പം മുതലുള്ള സുഹൃത്താണ് ആര്യന്റെ സഹോദരി സുഹാന ഖാൻ. ചെറുപ്പകാലത്ത് ആര്യനോട് തനിക്ക് ക്രഷ് ഉണ്ടായിരുന്നെന്നാണ് അനന്യ പറഞ്ഞത്. അവൻ ക്യൂട്ട് ആണെന്നും അനന്യ പറഞ്ഞു. പിന്നീടെന്തുകൊണ്ട് ആ ബന്ധം വളർന്നില്ല…
Read Moreകോളജ് ക്യൂട്ടീസ് ! മനോഹരമായ ക്യാമ്പസ് പ്രണയകഥ
പ്രേക്ഷകനെ ആകർഷിക്കുന്ന മനോഹരമായ ഒരു ക്യാമ്പസ് കഥ അവതരിപ്പിക്കുകയാണ് കോളജ് ക്യൂട്ടീസ് എന്ന ചിത്രം. ബിഗ് സലൂട്ട് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എ.കെ. ബി കുമാർ, എ.കെ. ബി മൂവി ഇന്റർനാഷണലിനു വേണ്ടി നിർമാണം, രചന, സംവിധാനം നിർവഹിക്കുന്ന കോളജ് ക്യൂട്ടീസ് ഓഗസ്റ്റ് അഞ്ചിന് തിയറ്ററിലെത്തും. കലാതിലക പട്ടം നേടിയ കോളേജ് ക്യൂട്ടിയായ റോസിയും കോളേജിലെ ഏറ്റവും സമർഥനായ വിദ്യാർഥി ജോണിയും തമ്മിലുള്ള പ്രണയ കഥയാണ് കോളജ് ക്യൂട്ടീസ് എന്ന ചിത്രത്തിലൂടെ സംവിധായകൻ എ.കെ.ബി. കുമാർ പറയുന്നത്.2021-ലെ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട മുംബൈ മലയാളിയായ നിമിഷ നായരാണ് പ്രധാന കഥാപാത്രമായ റോസിയെ അവതരിപ്പിക്കുന്നത്. പ്രശസ്ത പരസ്യകലാകാരനായ ആൻസ് സത്യന്റെ മകൻ അനയ് സത്യനാണ് നായകനായി എത്തുന്നത്. എ.കെ.ബി മൂവി ഇന്റർനാഷണലിനു വേണ്ടി, എ.കെ.ബി. കുമാർ, നിർമാണം, രചന, സംവിധാനം നിർവഹിക്കുന്ന കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിന്റെ…
Read More