അഭിനയവും ഡാൻസ് നന്പറുകളുമായി ബിഗ്സ്ക്രീനിലും മിനി സ്ക്രീനിലും ഒരേ സമയം തിളങ്ങുന്ന ശ്രീശാന്ത് മറ്റൊരു മേഖലയിൽ കൂടി ചുവട് വെയ്ക്കുന്നു. ഗായകനായിട്ടാണ് ശ്രീശാന്തിന്റെ പുതിയ ചുവട് വയ്പ്. എൻ എൻ ജി ഫിലിംസിനു വേണ്ടി നിരുപ് ഗുപ്ത നിർമിച്ച് പാലൂരാൻ സംവിധാനം ചെയ്യുന്ന ഐറ്റം നന്പർ വണ്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ യാണ് ക്രിക്കറ്റർ ശ്രീശാന്ത് പിന്നണി ഗായകനാകുന്നത്. ചിത്രത്തിലൊരു കേന്ദ്ര കഥാപാത്രത്തെയും ശ്രീശാന്ത് അവതരിപ്പിക്കു ന്നുണ്ട്. ആളുകൾ ഇഷ്ടപ്പെടുന്ന, വൈറലാകാൻ സാധ്യതയുള്ള പാട്ടാണ്. ഡാൻസ് ഓറിയന്റഡ് എന്റർടെയ്നറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ കോമഡി ഫ്ലേവറുള്ള കഥാപാത്രമാണ് തന്റേതെന്നും കൊച്ചിയിൽ നടന്ന റിക്കോർഡിംഗ് വേളയിൽ തികഞ്ഞ ആഹ്ളാദത്തോടെ ശ്രീശാന്ത് അഭിപ്രായപ്പെട്ടു. സജീവ് മംഗലത്താണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഐറ്റം പാട്ടിനുവേണ്ടി, ലോകത്താകമാനം ലക്ഷക്കണക്കിന് ആരാധകരുള്ള സണ്ണി ലിയോണിയുടെ നൃത്തച്ചുവടുകൾ ചിത്രത്തിന്റെ എടുത്തുപറയാവുന്ന സവിശേഷതകളിലൊന്നാണ്. ബോളിവുഡിലെയും…
Read MoreCategory: Movies
പല സൂപ്പര്‍ നടന്മാര്ക്കും ഇല്ലാത്തത്;സുരേഷ് ഗോപിയെക്കുറിച്ച് ഹരീഷ് പേരടി പറഞ്ഞതിങ്ങനെ…
എഎംഎംഎയില്‍ നിന്ന് ഞാന്‍ രാജി ഫെയ്സ് ബുക്കില്‍ മാത്രമല്ല പ്രഖ്യാപിച്ചത്. പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും പേഴ്സണല്‍ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു. എഎംഎംഎക്ക് മെയില്‍ ചെയ്യുകയും ചെയ്യതു. ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല. പക്ഷെ ഈ രാജി വാര്‍ത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്. ഇദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ഞാന്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു നിങ്ങളെപ്പോലെയൊരാള്‍ ഇതില്‍ നിന്ന് വിട്ടു പോകരുത്. സംഘടനയുടെ ഉള്ളില്‍ നിന്ന് പോരാടണം എന്ന്. ഇനി അതിനുള്ളില്‍ നില്ക്കുന്നതില് ഒരു അര്‍ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂര്‍വം ഞാന്‍ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു. എങ്കിലും പല സൂപ്പര്‍ നടന്മാര്ക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാന്‍ നന്ദിയുള്ളവനാണ്. ഈ മനുഷ്യനെ ഓര്‍ക്കാതെ പോയാല്‍ അത് വലിയ നന്ദികേടാവും. -ഹരീഷ് പേരടി
Read Moreജീവിതത്തിൽ വലിയ ആഗ്രഹമായി കൊണ്ടുനടന്ന കാര്യം തുറന്ന് പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്
ലാലേട്ടനും മമ്മൂക്കയും എന്ന് പറഞ്ഞാല്‍ എനിക്ക് ഭയങ്കര വികാരമാണ്. ഞാന്‍ സിനിമയിലേക്ക് വരാനുള്ള കാരണവും അവര്‍ തന്നെയാണ്. അതുപോലെ അമ്പിളി ചേട്ടന്. ലാലേട്ടനും മമ്മൂക്കയുമൊത്ത് ഒരു ഫോട്ടോ എടുക്കണം എന്നുള്ളതായിരുന്നു എന്റെ ജീവിതത്തിലെ വലിയ ആഗ്രഹം. ഒരിക്കലും സിനിമയിലെത്തുമെന്ന് മുന്‍കൂട്ടി പറയാന്‍ പറ്റില്ലല്ലോ. ഞാന്‍ വെഞ്ഞാറമ്മൂട്ടില്‍ എന്റെ മിമിക്രിയുമായി അത്യാവശ്യം കുഴപ്പമില്ലാതെ പോയ്ക്കൊണ്ടിരിക്കയായിരുന്നു. ട്രൂപ്പില്‍ എന്റെ കൂടെ മൂന്നുനാല് പയ്യന്മാരുണ്ട്. അങ്ങനെ ഗുരു എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി ലാലേട്ടന്റെയും മറ്റ് ആര്‍ട്ടിസ്റ്റുകളുടെയും ഫോട്ടോ വെച്ച് ആല്‍ബമുണ്ടാക്കി. ഞാനെവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ ഇത് കൊണ്ടുവന്ന് കാണിക്കും. ഓരോ സ്ഥലത്തെത്തുമ്പോഴും ആളുകള്‍ ചോദിക്കും. എടാ ഇത് കണ്ടില്ലേ, അവർ സിനിമയിലൊക്കെ എത്തി, നീ മിമിക്രി കളിച്ച് നടന്നോ എന്നൊക്കെ. -സുരാജ് വെഞ്ഞാറമൂട്
Read Moreഈഗോയില്‍ മുറുകെ പിടിച്ചാൽ; നഗ്മ പറയുന്നതിങ്ങനെ….
ഒരാള്‍ എന്തൊക്കെ പറഞ്ഞാലും ആരും ഒന്നും നിരസിച്ചിട്ടില്ല. രണ്ടു പേരുടേയും ജീവിതത്തില്‍ മറ്റൊരാളുടെ സാന്നിധ്യത്തെ നിഷേധിക്കാത്തിടത്തോളം കാലം ആര്‍ക്കും എന്തും പറയാം. കരിയര്‍ ആയിരുന്നു അവിടെ ഞാണിന്മേലുണ്ടായിരുന്നത്, മറ്റ് ചില കാര്യങ്ങളും. പിരിയുക തന്നെ ചെയ്യണമായിരുന്നു. ഈഗോയില്‍ മുറുകെ പിടിച്ച് ഒരുമിച്ച് തന്നെ നില്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കാതെ പിരിയുന്നതായിരുന്നു നല്ലത്. വല്ലാതെയാകുമ്പോള് രണ്ടു പേരുടേയും താല്പര്യങ്ങളെ അത് ബാധിക്കും. പിന്നെ പതിയെ, മറ്റൊരാളുടെ ജീവിതത്തില്‍ സന്തോഷമാണ് കൊണ്ടുവരേണ്ടതെങ്കിലും നിങ്ങള്‍ കൊണ്ടുവരിക ദുരിതമായിരിക്കും. പിന്നെ നല്ലത് പിരിയുകയും മുന്നോട്ട് പോവുകയുമാണ്. -നഗ്മ
Read Moreസിനിമയിൽ അഭിനയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹമെന്ന് നവാസ്
വാപ്പ എപ്പോഴും പറയും പഠനം അത് പ്രധാനമാണെന്ന്. ഏത് മേഖലയിൽ നമ്മൾ എത്തണമെന്ന് ആഗ്രഹിക്കുന്നത് ന്യായമാണ്. പക്ഷെ എവിടെ എത്തണം എന്ന് തീരുമാനിക്കുന്നത് കാലമാണ്. പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ഇടത്തായിരിക്കും നമ്മൾ ശോഭിക്കുക. സിനിമയിൽ അഭിനയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ ഞാൻ അറിയപ്പെട്ടത് അനുകരണ കലയുടെ ലോകത്താണ്. ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ബഹ്റൈനിലായിരുന്നു വാപ്പ മരിക്കുമ്പോൾ ഞാൻ. വേദിയിൽ വാപ്പയെ ഞാൻ അനുകരിച്ച് കൊണ്ടിരിക്കെ ഇവിടെ വാപ്പ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഷോ കഴിഞ്ഞ് ഞാൻ ബാക്ക് സ്റ്റേജിൽ എത്തിയപ്പോൾ എല്ലാവരുടെയും മുഖം വാടിയിരിക്കുന്നു. പ്രോഗ്രാം കുളമായിയെന്നാണ് ഞാൻ ആദ്യം കരുതിയത്. പിന്നീടാണ് അവർ വാപ്പയുടെ കാര്യം പറഞ്ഞത്. വാപ്പയെ അവസാനമായി കാണാൻ എനിക്ക് സാധിച്ചില്ല. -കലാഭവൻ നവാസ്
Read Moreകറുത്ത സാരിയിൽ അതീവ സുന്ദരിയായി പാർവതി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
മലയാളികളുടെ പ്രിയനടിയായ പാർവതി തിരുവോത്തിന്റെ ബോൾഡ്, ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. താരത്തിന്റെ രണ്ട് ലുക്കിലുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിലൂടെ കണ്ട ആരാധകർ അന്പരന്നിരിക്കുകയാണ്. സാരിയിൽ രണ്ട് ഗെറ്റപ്പിലുള്ള ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയിൽ ആമസോൺ പ്രൈമിന്റെ ഒരു പരിപാടിയിൽ ആയിരുന്നു പാർവതി കറുത്ത സാരി ധരിച്ച് എത്തിയത്. പ്രൈമിന്റെ വെബ്സീരീസിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു പാർവതി. നാഗ ചൈതന്യ നായകനാകുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത് വിക്രം കെ കുമാർ ആണ്. പ്രശസ്ത ബോളിവുഡ് സംവിധായകൻ കരൺ ജോഹർ ആയിരുന്നു ആ ചടങ്ങിന്റെ അവതാരകൻ. ആ ചടങ്ങിൽ പങ്കെടുക്കാൻ വളരെ ഗ്ലാമറസ് ആയാണ് പാർവതി എത്തിയത്. ആമസോൺ പ്രൈം നിർമിക്കുന്ന ധൂത എന്ന പുതിയ ഒറിജിനൽ സീരിസിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പാർവതി സ്റ്റേജിൽ എത്തിയത്. ഈ സീരിസിൽ…
Read Moreഅമ്മയിൽ നിന്നുള്ള രാജി; തുറന്ന് പറച്ചിലുമായി കുക്കു പരമേശ്വരൻ
അമ്മ സംഘടനയ്ക്ക് ഇതിലും ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അമ്മയുടെ തീരുമാനം ഇങ്ങനെ ആവരുതെന്ന് അറിയിക്കാന്‍ വേണ്ടിയാണ് രാജിവച്ചത്. ഐസി കമ്മിറ്റിയില്‍ ഒരു മാസം മാത്രമാണ് പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ ഏതാനും നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. എന്നാല്‍ അതിന്റെ മറ്റൊരു ഫോര്‍മാറ്റാണ് അവര്‍ ചെയ്തത്. രാജി ഒന്നിനും ഉത്തരമല്ല. എന്നാല്‍ രാജി വയ്ക്കുന്നതില്‍ ഒരു സന്ദേശമുണ്ട്. തീരുമാനം തെറ്റായതിനെതിരേ പ്രതിഷേധിക്കുന്നു എന്നാണ് ആ സന്ദേശം. അമ്മ സംഘടനയില്‍ എനിക്ക് പൂര്‍ണമായും വിശ്വാസമുണ്ട്. നേതൃത്വത്തില്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും അമ്മയ്ക്ക് ഇതിലും ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് അറിയാം. പക്ഷേ, അമ്മയുടെ തീരുമാനം ഇങ്ങനെയായിരിക്കരുതെന്ന് അറിയിക്കാന്‍ വേണ്ടിയാണ് രാജി. ഞങ്ങള്‍ മുന്നോട്ടുവച്ച ഐസി കമ്മിഷന് നിര്‍ദേശങ്ങള്‍ എക്സിക്യുട്ടീവ് കമ്മിറ്റിക്ക് സ്വീകരിക്കാന്‍ സാധിച്ചില്ല. അതാണ് രാജിക്ക് കാരണം. –കുക്കു പരമേശ്വരന്
Read Moreചില്‍ഡ്രന്‍ ഓഫ് ഹെവന്‍ തമിഴില്‍ അക്കാ കുരുവിയാകുന്നു
തമിഴ് സിനിമയിലെ വിവാദ സംവിധായകനാണ് സാമി. ഉയിര്, മൃഗം, സിന്ധു സമവെളി, കാങ്കാരു തുടങ്ങിയ സാമിയുടെ മിക്ക സിനിമകളും പ്രമേയം കൊണ്ടും അവതരണം കൊണ്ടും ചര്‍ച്ചാ വിഷയമായവയാണ്. എന്നാലിപ്പോള്‍ ആബാല വൃദ്ധം ജനങ്ങളെയും ആകര്‍ഷിക്കാന്‍ തക്ക വിധത്തിലുള്ള സിനിമകള്‍ അണിയിച്ചൊരുക്കി കളം മാറ്റി പയറ്റാന്‍ ഒരുങ്ങുകയാണ്. അതിന്റെ മുന്നോടിയായി ഇറാനിയന്‍ രചയിതാവും സംവിധായകനുമായ മജീദ് മജീദിയുടെ ഓസ്കാര്‍ നോമിനേഷന് ലഭിച്ച വിശ്വ പ്രസിദ്ധമായ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ എന്ന സിനിമ അക്കാ കുരുവി എന്ന പേരില്‍ പുനരാവിഷ്ക്കാരം ചെയ്ത് പ്രശംസ നേടിയിരിക്കുന്നു സാമി. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാല താരങ്ങളായ പതിനൊന്ന് വയസുകാരന് മാഹിനും ഏഴു വയസുകാരി ഡാവിയായും മലയാളികള്‍. ഇവര്‍ സഹോദരനും സഹോദരിയുമായി അഭിനയിക്കുന്നു. ഇരുന്നോറോളം പേരെ ഒഡീഷന് നടത്തിയതില്‍ നിന്നുമാണ് ഇരുവരെയും തിരഞ്ഞെടുത്തത്. ഇവരുടെ മാതാ പിതാക്കളായി പ്രശസ്ത ക്ലാസിക്കല്‍ നര്‍ത്തകി താരാ ജഗദാമ്പയും…
Read Moreദിലീപ്, വിജയ് ബാബു പ്രശ്നങ്ങൾ സിനിമയ്ക്ക് നല്ലതല്ലെന്ന് മാമുക്കോയ
ഉത്തരേന്ത്യയിലൊക്കെ ഒരുപാട് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കണ്ടില്ലേ ഡല്‍ഹിയിലെ പ്രശ്നം. ഒരു വൃന്ദാ കാരാട്ടല്ലാതെ ഇന്ത്യയില്‍ നിന്ന് വേറെ ആരെങ്കിലും സംസാരിച്ചിട്ടുണ്ടോ? അവര്‍ പോയി, വിഷയമായി, തടഞ്ഞുനിര്‍ത്തി… അത് ശ്രദ്ധയില്‍ വന്നു. ദിലീപ്, വിജയ് ബാബു പ്രശ്നങ്ങളൊന്നും സിനിമയ്ക്ക് നല്ലതല്ല. പക്ഷെ എന്താ ചെയ്യാ… ചില കാര്യങ്ങളൊക്കെ ഇങ്ങനെ പൊളിഞ്ഞ് പുറത്താകും. അത് ചര്‍ച്ചയാകും. വീട്ടില്‍ ഇടയ്ക്ക് പറയും, സിനിമാക്കാരൊക്കെ ഇങ്ങനെയാണ്…അവിടെയാണ് ഒരു വിഷമം. അത് സ്വാഭാവികമാണ്. വിജയ് ബാബു എനിക്ക് പരിചയമുള്ള ആളാണ്, പ്രൊഡ്യൂസറാണ്. അയാളുടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.-മാമുക്കോയ
Read Moreഅപ്പോള്‍ അമ്മ പുരുഷ സംഘടനയാണോ? മാല പാർവതി
ഐസിസി അംഗമെന്നത് നിയമപരമായ ഉത്തരവാദിത്വംകൂടിയാണ്. അത് നിര്‍വഹിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജിയാണ് നല്ലത്. മാലാ പാര്‍വതിയുടെ രാജിയൊന്നും അവര്‍ക്ക് വിഷയമേയല്ല. മണിയന്‍പിള്ള രാജു പറഞ്ഞത് സ്ത്രീ സംഘടനകള്‍ സിനിമയില്‍ ഉണ്ടല്ലോ എന്നാണ്. അപ്പോള്‍ അമ്മ പുരുഷ സംഘടനയാണോ എന്ന് ഞാന്‍ തിരിച്ചുചോദിക്കുന്നില്ല. പക്ഷേ ഞാന്‍ ഒരു പുരുഷ സംഘടനയിലേക്കോ സ്ത്രീ സംഘടനയിലേക്കോ ഇല്ല. ഒറ്റയ്ക്ക് നിലനില്ക്കാന് പറ്റും. അവര്‍ക്ക് പോവണമെങ്കില്‍ പോവാം. സ്ത്രീ സംഘടനയുണ്ടല്ലോ എന്നൊക്കെ രാജു പറഞ്ഞതിനോട് എന്ത് പറയാനാണ്. എന്തെങ്കിലും പറയുമ്പോള്‍, ചിലര്‍ പാക്കി സ്ഥാനിലേക്ക് പോകൂ എന്നു പറയുന്ന പോലെയാണിത്. അമ്മ സംഘടനയില്‍ ഐസിസി നടപ്പാക്കാനാവുമോ എന്ന് നേരത്തെതന്നെ ചോദിച്ചതാണ്. –മാല പാർവതി
Read More