ഡോമിൻ ഡി. സിൽവ സംവിധാനം ചെയ്യുന്ന റെജിന എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ നടി സുനൈന മലയാളത്തിലേക്ക്. കുമാർ വെഴ്സസ് കുമാരി എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സുനൈന കാതലിൽ വിഴുന്തേൻ എന്ന സിനിമയിൽ നകുലിന്റെ നായികയായാണ് തമിഴിൽ എത്തുന്നത്. വിശാൽ ചിത്രം സമർ ആണ് സുനൈനയുടെ ശ്രദ്ധേയ സിനിമ. റിലീസിനു ഒരുങ്ങുന്ന വിശാൽ ചിത്രം ലാത്തിയിലും സുനൈനയാണ് നായിക. പൈപ്പിൻ ചുവട്ടിലെ പ്രണയം, സ്റ്റാർ എന്നീ ചിത്രങ്ങൾക്കുശേഷം ഡോമിൻ ഡി. സിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് റെജിന. യെല്ലോ ബിയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ വ്യവസായി സതീഷ് നായർ സംഗീത സംവിധായകനായും നിർമാതാവും അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ ഒരുക്കുന്നു. നടി രമ്യ നമ്പീശൻ പാടിയ ഗാനം കഴിഞ്ഞ ദിവസം റിക്കാർഡ് ചെയ്തു. വന്ദന ശ്രീനിവാസൻ, കല്പന, ചിൻമയി എന്നിവർ ഇതര ഭാഷകൾക്കുവേണ്ടി ഗാനം ആലപിച്ചു.…
Read MoreCategory: Movies
ബാഹുബലിയെ മറികടക്കാനോ ഏറ്റവും വലിയ സിനിമ ചെയ്യാനോ ഉള്ള തോന്നലൊന്നും ഇല്ലെന്ന് പ്രഭാസ്
ഒരുപക്ഷേ കൊവിഡ്, അല്ലെങ്കിൽ രാധേ ശ്യാമിന്റെ സ്ക്രിപ്റ്റിൽ എന്തെങ്കിലും തെറ്റുപറ്റുകയോ മറ്റെന്തെങ്കിലും വിട്ടുപോവുകയോ ചെയ്തിരിക്കാം. അല്ലെങ്കിൽ അത്തരം സിനിമകളിൽ ആളുകൾ എന്നെ കാണാൻ ആഗ്രഹിക്കുന്നില്ലായിരിക്കാം. അല്ലെങ്കിൽ പ്രേക്ഷകർ എന്നിൽനിന്നു കുറച്ചുകൂടി പ്രതീക്ഷിച്ചിരിക്കാം. ബാഹുബലി വലിയ വിജയമായിരുന്നുവെന്നതിനാൽ ബാഹുബലി പോലെ മികച്ച പ്രതികരണം ലഭ്യമാക്കേണ്ട സാഹചര്യവും സമ്മർദവും എന്റെ സംവിധായകരിലും നിർമാതാക്കളിലും വരുന്നുണ്ട്. ബാഹുബലി മറികടക്കാനോ ഏറ്റവും വലിയ സിനിമ ചെയ്യാനോ ഉള്ള തോന്നലൊന്നും എനിക്കില്ല. ബാഹുബലി ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. പക്ഷേ കഴിയുന്നത്ര പ്രേക്ഷകരെ രസിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനോ ബാഹുബലിയോ ഇല്ലാതെയും പ്രേക്ഷകരെ രസിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. -പ്രഭാസ്
Read Moreപണ്ട് സാരിതുമ്പത്ത് പിടിച്ച് നില്ക്കുന്ന കുട്ടിയായിരുന്നു
ഞാന്‍ ഷൈ ആണ്, പണ്ടൊക്കെ ആന്റിസോഷ്യലായിരുന്നു. അതൊക്കെ പണ്ടത്തെ സ്വഭാവത്തിന്റെ ഭാഗമാണ്. അവാര്‍ഡ് കിട്ടിയാല്‍ പോലും വാങ്ങാന്‍ പോകില്ലായിരുന്നു. ക്രൗഡിന് മുമ്പില്‍ പോകാന്‍ പ്രശ്നമായിരുന്നു. ചെറുപ്പത്തിലേ മമ്മിയുടെ സാരിതുമ്പത്ത് പിടിച്ച് നില്ക്കുന്ന കുട്ടിയായിരുന്നു. കാലം മാറി. ഇപ്പോ എല്ലാവര്‍ക്കുമില്ലേ ഇന്‍സ്റ്റയൊക്കെ. ഇതൊക്കെ കാലത്തിന്റെ ആവശ്യമായി. ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇതൊന്നുമില്ലെങ്കില്‍ ഒറ്റപ്പെട്ടുപോകില്ലേ. -മീര ജാസ്മിൻ
Read Moreആദ്യത്തെ കണ്മണിക്ക് ജന്മം നൽകി കാജല്‍ അഗര്‍വാള്‍
നടി കാജൽ അഗർവാൾ അമ്മയായി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കാജല്‍ ഗര്‍ഭിണിയാണെന്ന കാര്യം ആരാധകരെ അറിയിച്ചത്. പിന്നാലെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് പതിവായിരുന്നു. ഇപ്പോഴിതാ നടി അമ്മയായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.കാജലും ഭര്‍ത്താവ് ഗൗതം കിച്ച്ലുവും അവരുടെ ആദ്യ കണ്മണിയെ സ്വാഗതം ചെയ്തിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. താരങ്ങള്‍ക്കു ജനിച്ചത് ആണ്കുഞ്ഞാണെന്നുള്ള പുതിയ വിവരമാണ് പുറത്തു വന്നത്. ഇതോടെ താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്. കുഞ്ഞതിഥിയുടെ മുഖമൊന്ന് കാണാനും പ്രസവശേഷമുള്ള കാജലിന്റെ വിശേഷങ്ങള്‍ക്കും വേണ്ടിയാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്. 2020 ഒക്ടോബര്‍ 30-നാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്ച്ലുവുംവിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ നടി ഗര്‍ഭിണിയായി. 2022 ലെ ന്യൂയര്‍ ദിനത്തിലാണ് കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുകയാണെന്ന വിവരം കാജലിന്റെ ഭര്‍ത്താവ് പുറംലോകവുമായി പങ്കുവെച്ചത്. പിന്നാലെ നടിയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു…
Read Moreമനസ് വിഷമിച്ചിരിക്കുമ്പോൾ സെൽഫി; നീറുന്ന അനുഭവം തുറന്ന് പറഞ്ഞ് നവ്യാനായർ
ഒരു ഫ്ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട് ലീഗലി കുറച്ച് കാര്യങ്ങളുണ്ടായിരുന്നു. മാനസികമായി വല്ലാതെ തളര്‍ന്നുപോയിരുന്ന സമയമായിരുന്നു അത്. അന്ന് ഗുരുവായൂരില്‍ ഒരു ഡാന്‍സ് പെര്‍ഫോമന്‍സുണ്ടായിരുന്നു. മേക്കപ്പിട്ടിരുന്ന സമയത്തെല്ലാം നല്ല വിഷമമായിരുന്നു. പെര്‍ഫോം ചെയ്യാന്‍ കേറിയപ്പോള്‍ എന്തോ ഒരു എനര്‍ജി എന്നില്‍ പ്രവേശിക്കുന്നതായി തോന്നിയിരുന്നു. ആ പെര്‍ഫോമന്‍സിന് മുന്‍പെങ്ങും കിട്ടാത്ത കൈയടിയും അഭിനന്ദനങ്ങളുമാണ് ലഭിച്ചത്. അന്ന് മനസ് വിഷമിപ്പിച്ച പ്രശ്നം പിന്നീടൊരിക്കലും ഉണ്ടായിട്ടുമില്ല. കലാകാരന്മാരുടെ മനസ് വിഷമിക്കുന്നതിനെക്കുറിച്ചൊന്നും പ്രേക്ഷകര്‍ക്ക് അറിയേണ്ടതില്ല. മുന്‍പൊരിക്കല്‍ അപ്പന്‍ഡിസൈറ്റിസ് വേദന കൂടി ആശുപത്രിയില്‍ പോയിരുന്നു. വേദനയെടുത്ത് കരയുന്ന സമയത്തും എന്നോട് ചിലര്‍ സെല്‍ഫി ചോദിച്ചിരുന്നു. അങ്ങനെയുള്ള അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. –നവ്യ നായർ
Read Moreഞാൻ ദുർബലഹൃദയൻ; പാർവതിയുമായി ഉണ്ടായിരുന്നത് ശക്തമായ പ്രണയം
അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു പാർവതിയുമായുള്ള വിവാഹം. പാർവതിയായിരുന്നു അന്ന് എന്നേക്കാൾ സിനിമയിൽ തിളങ്ങി നിന്നിരുന്നത്. ഒരുപാട് പേർ എന്നോട് ചോദിച്ചിട്ടുണ്ട്. എന്തിനാടാ ആ പെണ്ണിന്റെ ഭാവികൂടി കളയുന്നതെന്ന്. തുടക്കംമുതൽ പാർവതിയുമായി ഉണ്ടായിരുന്നത് ശക്തമായ പ്രണയം തന്നെയായിരുന്നു. പാർവതിയോട് ഇനി അഭിനയിക്കേണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ല. അവൾ തന്നെയാണ് ഇനി അഭിനയിക്കുന്നില്ലെന്ന തീരുമാനം എടുത്തത്. ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവും ജോലിക്ക് പോയാൽ ആ കുടുംബത്തിൽ സന്തോഷമുണ്ടാകില്ല. സിനിമയിൽ ഒട്ടും സാധ്യമാകില്ല. രണ്ടുപേർക്കും പലയിടത്തായിരിക്കും ഷൂട്ടിംഗ്. അതിനിടയിൽ വല്ലപ്പോഴും ആയിരിക്കും കാണുക. കുട്ടികളെയും ഇത് വല്ലാതെ ബാധിക്കും. ദുർബല ഹൃദയനായിട്ടുള്ള ആളാണ് ഞാൻ. കുറച്ച് കാലം സിനിമയില്ലാതെ ഇരുന്നപ്പോൾ സ്ഥിരമായി വിളിക്കുന്നവർപോലും അകലം പാലിച്ചത് എന്നെ വിഷമിപ്പിച്ചിരുന്നു. -ജയറാം
Read Moreജഗതി ശ്രീകുമാർ വീണ്ടും വരുന്നു…
മലയാള സിനിമയിലെ അഭിനയ ചക്രവർത്തി ജഗതി ശ്രീകുമാർ വീണ്ടും കാമറയ്ക്ക് മുമ്പിൽ വന്ന തീമഴ തേൻ മഴ എന്ന ചിത്രം വിഷു, ഈസ്റ്റർ, റംസാൻ ചിത്രമായി ഏപ്രിൽ 22-ന് തിയറ്ററിലെത്തും. പ്രശസ്ത സംവിധായകൻ കുഞ്ഞുമോൻ താഹ, സെവൻ ബേഡ്സിന്റെ ബാനറിൽ കഥ എഴുതി സംവിധാനം നിർവഹിക്കുന്ന തീമഴ തേൻ മഴ എന്ന ചിത്രത്തിൽ കറുവാച്ചൻ എന്ന വിളിപ്പേരുള്ള കറിയാച്ചൻ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ജഗതി ശ്രീകമാർ അഭിനയരംഗത്തേക്ക് തിരിച്ചു വന്നത്. ജഗതി ശ്രീകുമാറിന്റെ വീട്ടിലാണ് ഈ രംഗങ്ങൾ സംവിധായകൻ കുഞ്ഞുമോൻ താഹ ചിത്രീകരിച്ചത്.രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിന്റെ പിതാവാണ് ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന കറിയാച്ചൻ. ഒരു കാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച ആളായിരുന്നു കറിയാച്ചൻ. തന്റെ കുടുംബവും മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക, കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാർ തന്റെ…
Read Moreഇനി കരിഷ്മയുടെ വിവാഹം?
ഇക്കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ സിനിമാ ലോകവും ബോളിവുഡും ഒരുപോലെ കാത്തിരുന്ന രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും ഏപ്രില്‍14 ന് ബാന്ദ്രയിലെ പാലി ഹില്‍സിലെ രണ്‍ബീറിന്റെ വസതിയിലായിരുന്നു വിവാഹം. രണ്‍ബീറിന്റെയും ആലിയയുടേയും വിവാഹാഘോഷം കഴിയുന്നതിന് മുമ്പെ മറ്റൊരു കല്യാണ വാര്‍ത്ത ബോളിവുഡ് കോളങ്ങളില്‍ ഇടംപിടിക്കുകയാണ്. രണ്‍ബീറിന്റെ പിതൃസഹോദര പുത്രിയും ബോളിവുഡ് താരറാണിയുമായ കരിഷ്മ കപൂറിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചിരിക്കുന്നത്. ഇതോടെ നടിക്ക് ആശംസയുമായി സുഹൃത്തുക്കളും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. പഞ്ചാബി വിവാഹത്തോടനുബന്ധിച്ചുളള ഒരു ചടങ്ങാണ് കലീറ. വിശ്വാസപ്രകാരം വധുവിന്റെ കൈയില്‍ അണിഞ്ഞിരിക്കുന്ന കലീറ ആര്‍ക്കാണോ ലഭിക്കുന്നത് അവരുടെ വിവാഹമായിരിക്കും അടുത്തത് എന്നാണ്. വിവാഹ ദിവസം നവവധു തന്റെ അവിവാഹിതരായ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അടുത്ത് പോയി വളകള്‍ കിലുക്കും. ഇവിടെ ആലിയയുടെ കലീറ ലഭിച്ചിരിക്കുന്നതു…
Read Moreമടിയുള്ള വ്യക്തിയാണ് ഞാനെന്ന് അറിയാവുന്നതിനാൽ അവൾ തന്നെ മുൻകൈ എടുത്ത് എല്ലാം ചെയ്യും! തന്റെ വിചിത്ര സ്വഭാവത്തെക്കുറിച്ച് അഭിഷേക് ബച്ചൻ
അപരിചിതരുമായി ഇടപെടുമ്പോൾ ചില സാഹചര്യങ്ങളിൽ എനിക്ക് ലജ്ജയും അസ്വസ്ഥതയും അനുഭവപ്പെടും. റൂം സർവീസ് വിളിക്കാൻ കഴിയാത്തതിനു പുറമെ പ്രമോഷണൽ പരിപാടികൾക്കിടയിൽ ആരും വഴികാട്ടാതെ ഹോട്ടൽ ലോബിയിൽ ഇറങ്ങിച്ചെല്ലാനും മടിയാണ്. ഞാൻ ഒരിക്കലും കംഫർട്ടില്ലാത്ത ഒരു സെറ്റിൽ പോയിട്ടില്ല. ഒരു നടനെന്ന നിലയിൽ പോസിറ്റീവ് അന്തരീക്ഷമില്ലാതെ ശരിയായി അഭിനയിക്കാൻ കഴിയില്ല. എനിക്ക് ചില വിചിത്ര സ്വഭാവങ്ങളുണ്ട്. ഞാൻ വെളിയിലാണെങ്കിൽ വൈകുന്നേരം ഭാര്യ എന്നെ വിളിച്ച് നിങ്ങളുടെ ദിവസം എങ്ങനെയുണ്ട്? എന്ന് ചോദിക്കും. പിന്നെ ഭക്ഷണം കഴിച്ചോ എന്ന് തിരക്കും. റൂം സർവീസിൽ വിളിക്കാൻ മടിയുള്ള വ്യക്തിയാണ് ഞാനെന്ന് അറിയാവുന്നതിനാൽ അവൾ തന്നെ മുൻകൈ എടുത്ത് ഭക്ഷണം ഓർഡർ ചെയ്യും. അല്ലെങ്കിൽ ഞാൻ പട്ടിണി കിടക്കുമെന്ന് അവൾക്കറിയാം. എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്ന നല്ലൊരു വ്യക്തിയായതുകൊണ്ടാണ് ഐശ്വര്യ അടിപൊളിയാണെന്ന് പറയുന്നത്. -അഭിഷേക് ബച്ചൻ
Read Moreസോഷ്യല്‍ മീഡിയ നമ്മുടെ ജീവിതമല്ല..! എനിക്ക് എന്താണോ ഇഷ്ടമുള്ളത് അത് ആരാധകരെ കാണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; മനസുതുറന്ന് പ്രിയാമണി
സോഷ്യല്‍ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അല്ലാതെ അതു നമ്മുടെ ജീവിതമല്ല. എനിക്ക് എന്താണോ ഇഷ്ടമുള്ളത് അത് ആരാധകരെ കാണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെ അവര്‍ക്കെന്നെ ഇഷ്ടമായെങ്കില്‍ ഓക്കെ. അല്ലെങ്കില്‍ ഒരു കുഴപ്പവുമില്ല. പറയാനുള്ളത് പറയാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്ന് ട്രോളന്മാര് കരുതുന്നു. ചിലര്‍ അതു വളരെ ഗൗരവമായി എടുത്തേക്കാം. സോഷ്യല്‍ മീഡിയ തന്ത്രപരമാണ്. എല്ലാ കാര്യങ്ങളും ആരാധകരെ അറിയിക്കണമെന്നില്ല. ചിലപ്പോള്‍ അവര്‍ എന്നെക്കുറിച്ചെഴുതിയുണ്ടാക്കുന്ന ചില കാര്യങ്ങൾ ഞാന്‍ ആസ്വദിക്കാറുണ്ട്. ഞാന്‍ അത് ഷെയര്‍ ചെയ്യുകയും നന്നായി ചിരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ചില സമയത്ത് ഉള്‍കൊള്ളാന്‍ പോലും സാധിക്കാത്തത് ഉണ്ടാവും. അത്തരം ട്രോളുകളെ ഞാന്‍ എതിര്‍ക്കുകയാണ്. -പ്രിയാമണി
Read More