2015 മുതൽ സിനിമയാക്കണമെന്ന് കരുതിയിരുന്ന തിരക്കഥയായിരുന്നു കാത്ത് വാക്ക്ലൈ രണ്ട് കാതൽ. ആദ്യം നയൻതാരയും തൃഷയുമായിരുന്നു മനസിൽ. പിന്നീട് എന്തുകൊണ്ടോ തൃഷയ്ക്ക് ഇതിന്റെ ഭാഗമാകാൻ സാധിച്ചില്ല. സിനിമയാക്കുന്നതിൽ വേറെയും പ്രശ്നങ്ങൾ നിരവധിയായിരുന്നു. വെറുതെ ആരെയെങ്കിലും കാസ്റ്റ് ചെയ്ത് ഈ സിനിമ ചെയ്യില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഞാനും വിജയ് സാറും പലതവണ ഈ സിനിമയെ കുറിച്ച് സംസാരിച്ചിട്ടുള്ളതുമാണ്. അങ്ങനെയിരിക്കെയാണ് സാമന്തയെ കാസ്റ്റ് ചെയ്യാമെന്ന ചിന്ത വന്നത്. അവർ ആ കഥാപാത്രത്തിന് യോജിച്ചതാണെന്ന് തോന്നി. ഈ ആശയം നയൻതാരയോട് പറഞ്ഞപ്പോൾ നയൻസ് തന്നെ സാമന്തയെ സമീപിച്ചു. സാം ഓക്കെ പറഞ്ഞ ശേഷമാണ് ഞാൻ പോയി സ്ക്രിപ്റ്റ് വായിച്ചത്. തൃപ്തിയോടെ ചെയ്ത സിനിമകളിലൊന്നാണ് കാത്ത് വാക്ക്ലൈ രണ്ട് കാതൽ. – വിഘ്നേഷ് ശിവൻ
Read MoreCategory: Movies
സുപ്രിയ ആർട്ടിസ്റ്റിക്കാണ്
സുപ്രിയയെക്കാളും നല്ല പ്രൊഡ്യൂസര്‍ ലിസ്റ്റിനാണ്. കാരണം സുപ്രിയയും ഒരു പരിധി വരെ എന്നെ പോലെ ആര്‍ട്ടിസ്റ്റിക്കാണ്. ചില കാര്യങ്ങള്‍ കൈയയച്ച് ചെയ്യും. ഒരു സംഭവം ഉണ്ടായി. ആള്‍ടെ പേരൊന്നും ഞാന്‍ പറയുന്നില്ല. മാനേജര്‍ വന്ന് ഇന്ന ആര്‍ട്ടിസ്റ്റിന് ഇത്ര പൈസ കൊടുക്കണം എന്ന് പറഞ്ഞു. അത് പറ്റില്ല, അത്രയും പൈസയ്ക്ക് അയാളെ കൊണ്ടുവരാന്‍ പറ്റില്ല, ഹി ഷുഡ് ബി പെയ്ഡ് മോര് എന്നാണ് സുപ്രിയ പറഞ്ഞത്. ഇത് ശരിക്കും നടന്ന കാര്യമാണ്. അങ്ങനൊക്കെ ചിന്തിക്കുന്ന ആളാണ് സുപ്രിയ. അത് നല്ലതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ലിസ്റ്റിന് കുറച്ച് കൂടി ഒബ്ജക്ടീവാണ്. ഒരു പക്ഷേ കൂടുതല്‍ എക്സ്പീരിയന്‍സ് ഉള്ളതുകൊണ്ടാവാം. പത്തിരുപത്തഞ്ച് സിനിമകള്‍ ലിസ്റ്റിന് പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. ഞാൻ അത്ര നല്ലൊരു ഭര്‍ത്താവല്ല. കാരണം ഒരു വിവാഹജീവിതത്തില്‍ ആവശ്യമായ സമയം ചെലവഴിക്കാന്‍ പറ്റാറില്ല. കാരണം എന്റെ ജോലിയാണെന്ന് പറയാമെങ്കിലും അത് അത്ര…
Read Moreസിബിഐ 5 – ദ ബ്രെയിന്‍ റിലീസിംഗ് നാളെ; അഞ്ചാം വരവില്‍ തീ പാറിക്കാന്‍ സേതുരാമയ്യര്‍
സ്വന്തം ലേഖകന്‍കോഴിക്കോട്:സത്യം മൂടി വച്ചാലും വളച്ചൊടിച്ചാലും ഒരു നാള് അത് പുറത്തുവരും…. അതെ ആ സത്യത്തിലേക്കുള്ള യാത്ര നാളെ ആരം ഭിക്കുകയാണ്… മമ്മൂട്ടി സേതുരാമയ്യരായി എത്തുന്ന സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രം സിബിഐ 5 – ദ ബ്രെയിന്‍ ഞായറാഴ്ച തിയറ്ററില്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളം. മലയാളികളുടെ മനസിനെ പ്രവചനാതീതമായ കുറ്റാന്വേഷണ വഴികളിലൂടെ നാളെ രാവിലെ എട്ടു മുതല്‍ കൈ പിടിച്ച് നടത്താന്‍ കെ. മധുവും മമ്മൂട്ടിയും എസ്.എന്‍. സ്വാമിയും ഒരുക്കിയ സിനിമ പ്രതീക്ഷകള്‍ കടത്തി വെട്ടുമോ എന്നാണ് അറിയേണ്ടത്. ലഭിക്കുന്ന സൂചനകള്‍ വച്ചാണെങ്കില്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തായിരിക്കും ചിത്രം.തിയറ്ററുകളില്‍ ഫാന്‍സ് ഷോകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. രാവിലെ എട്ടു മുതല്‍ ഷോ ആരംഭിക്കും. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത പ്രമോഷനും ചര്‍ച്ചകളുമാണ് ഈ സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബാസ്കറ്റ് കില്ലിംഗാണ് ചിത്രത്തിന്റെ പ്രമേയമെന്നറിയുന്നു. അതേസമയം, വളരെ…
Read Moreഈഗോയില്‍ ഉറച്ച് നില്‍ക്കരുത്; കാജോളിനെ അത്രയധികം ശ്രദ്ധിക്കാറുണ്ടെന്ന് അജയ് ദേവ്ഗൺ
ഞങ്ങള്‍ കണ്ടുമുട്ടി, ഞങ്ങള്‍ വളരെ നന്നായി ഒരുമിച്ചു. വിവാഹാഭ്യര്‍ഥന പോലും നടത്താതെ ഞങ്ങള്‍ പരസ്പരം കാണാന്‍ തുടങ്ങി, പിന്നീട് ഞങ്ങള്‍ വിവാഹിതരാകുമെന്ന് പോലും കരുതിയില്ല. ഞങ്ങളുടെ ചിന്തകള്‍ ഒരു പോലെയാണ്. എല്ലാ കാര്യങ്ങളും സമാനമായി തോന്നി. അങ്ങനെ ആ ഒഴുക്കിലൂടെയങ്ങ് പോവുകയായിരുന്നു. എന്നാല്‍ രണ്ട് ആളുകളുടെ മനസ് ഒരുപോലെ ആകാന്‍ കഴിയില്ല. അതിനാല്‍ ആരെങ്കിലും ഒരാള്‍ വിയോജിപ്പുകള്‍ കൈകാര്യം ചെയ്യേണ്ടി വരും. എന്റെ ദാമ്പത്യ ജീവിതത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവും. എന്നാല്‍ നമ്മള് ആ അഭിപ്രായ വ്യത്യാസങ്ങള്‍ കൈകാര്യം ചെയ്യണം. രണ്ട് മനസുകള്‍ ഒരുപോലെ ആയിരിക്കില്ല. പക്ഷേ അത് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. ഒരാള്‍ അവരുടെ ഈഗോ യില്‍ ഉറച്ച് നില്‍ക്കരുത്. അവിടെ ക്ഷമാപണം നടത്തിയാല്‍ മതി. ഞാന്‍ കാജോളിനെ അത്രയധികം ശ്രദ്ധിക്കാറുണ്ട്. -അജയ് ദേവ്ഗൺ
Read Moreഅതെ ഞാന്‍ എന്റെ അച്ഛന്റെ മേല്‍വിലാസത്തില്‍ തന്നെയാണ് വന്നത്…
എല്ലാവരും പറയും, അച്ഛന്റെ മേല്‍വിലാസത്തില്‍ അല്ലേ നിങ്ങള്‍ സിനിമയില്‍ വന്നത് എന്ന്. അങ്ങനെ പറയുന്നവര്‍ക്ക് ഒരു മറുപടി നല്കാന് ഇപ്പോള്‍ ആഗ്രഹിക്കുന്നു. അതെ ഞാന്‍ എന്റെ അച്ഛന്റെ മേല്‍വിലാസത്തില്‍ തന്നെയാണ് വന്നത്, അല്ലാതെ അപ്പുറത്തെ വീട്ടിലുള്ള ആളുടെ മേല്‍വിലാസത്തില്‍ വരാന്‍ സാധിക്കില്ലല്ലോ. അച്ഛന്റെ മേല്‍വിലാസത്തില്‍ സിനിമയില്‍ എത്തിയാലും നിലനില്ക്കണമെങ്കില് എന്തെങ്കിലും കഴിവുണ്ടായിരിക്കണം. –കാളിദാസ് ജയറാം
Read Moreഞാൻ മോട്ടിവേഷണല്‍ സ്പീക്കറല്ല
ഞാന്‍ അങ്ങനെ മോട്ടിവേറ്റ് ചെയ്യുന്നതല്ല. ലൈഫിലെ ചില എക്സ്പീരിയന്‍സ് ഷെയര്‍ ചെയ്യുകയാണ്. ആളുകള്‍ ചോദ്യം ചോദിക്കുമ്പോള്‍ എന്റെ ലൈഫ് എക്സ്പീരിയന്‍സ് വച്ചു മറുപടി പറയുന്നു. അതിന്റെ ലക്ഷ്യം ആരെയെങ്കിലും മോട്ടിവേറ്റ് ചെയ്യാം എന്നല്ല. ആര് എന്ത് ചെയ്താലും, അവരുടെ ഉള്ളിലിരിക്കുന്ന ഫയര്‍ ആണ് പുറത്തു വരിക. പുറത്തു നിന്നുള്ള ഒരാള്‍ക്ക് അത് കൊളുത്തി വിടാന്‍ കഴിയില്ല. ഇത്തരത്തിലാണ് ഞാന്‍ പറയാറുള്ളത്. എല്ലാവര്ക്കും പ്രശ്നങ്ങള്‍ ഉണ്ടാവും. എനിക്കുമുണ്ട്. ഞാന്‍ എന്റെ അനുഭവങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ടെന്ന് കരുതി ഞാന്‍ ക്ലിയര്‍ ആയിട്ടിരിക്കുന്നു എന്നല്ല അതിനര്‍ഥം. എനിക്കും പ്രശ്നങ്ങളുണ്ട്. ഞാന്‍ അനുഭവം പറയുന്നുണ്ടെന്ന് കരുതി ഞാന്‍ മോട്ടിവേറ്റ് ചെയ്യുന്നു എന്നല്ല. പലരും എന്നെ മോട്ടിവേഷണല്‍ സ്പീക്കറിനെ പോലെയാണ് കാണുന്നത്. എന്നെ അത്തരത്തില്‍ കാണേണ്ടതില്ല. -വിജയ് സേതുപതി
Read Moreഒരുപാട് കൊതിച്ചു,പക്ഷേ… ആ ദമ്പതികളുടെ മുഖം മറക്കാനാവില്ലെന്ന് പ്രിയങ്ക ചോപ്ര
സഹോദരന്റെ ജനനത്തിന് ശേഷം ആശുപത്രിയില്‍ നിന്നു വരുന്നവഴി കാറിലേക്ക് കയറുമ്പോള്‍ പിന്നില്‍ നിന്ന് ഒരു കരച്ചില് കേള്‍ക്കുകയായിരുന്നു. നല്ല മഴയുണ്ടായിരുന്നു അപ്പോള്‍. ആരോ ഈ കുട്ടിയെ അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. അന്ന് രാത്രി ഞാന്‍ ആ കുട്ടിയെ ഞങ്ങളുടെ കൂടെ നിര്‍ത്താന്‍ ഒരുപാട് കൊതിച്ചിരുന്നു. തീരെ കുഞ്ഞായിരുന്നു. എന്റെ അനിയന്റെ വസ്ത്രമായിരുന്നു അതിനെ ഉടുപ്പിച്ചത്. പക്ഷെ ഞങ്ങള്‍ക്ക് ആ കുട്ടിയെ കൂടെ നിര്‍ത്താന്‍ പറ്റില്ലെന്ന് അമ്മ മനസിലാക്കി തന്നു. പിന്നീട് കുറച്ച് നല്ല സമയം ആ കുട്ടിയോടൊപ്പം ചെലവിടാന്‍ സാധിച്ചു. ഒടുവില്‍ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുട്ടിയെ കൈമാറി. ഒരുപാട് പേപ്പര്‍ വര്‍ക്കുകളുണ്ടായിരുന്നു. അതൊന്നും എനിക്കന്ന് മനസിലായിരുന്നില്ല. അന്ന് അവര്‍ക്കരികിലേക്ക് ഒരു മഴയുള്ള രാത്രിയില്‍ പോകുമ്പോള്‍ ആ കുഞ്ഞ് എന്റെ വിരലില്‍ പിടിച്ച് കിടക്കുകയായിരുന്നു. ആ ദമ്പതികളുടെ മുഖം ഞാന്‍ മറക്കില്ല. ആ സ്ത്രീ നന്ദി…
Read Moreപേഴ്സണലി അത് എനിക്ക് നല്ലതല്ലായിരുന്നു; പിന്നീട് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയെന്ന് മീരാജാസ്മിൻ
വളരെ നേരത്തെ കരിയര്‍ തുടങ്ങിയ ആളാണ് ഞാന്‍. ഒരു വലിയ യാത്രയായിരുന്നു അത്. പല അനുഭവങ്ങളും ഉണ്ടായി. ഓരോ ഫേസ് വരുമ്പോഴേക്കും നമുക്ക് ചില റിയലൈസേഷനൊക്കെ വരും. ലൈഫില്‍ എനിക്ക് മനസിലാക്കാൻ പറ്റിയത് പീസ് ഓഫ് മൈന്റും സന്തോഷവുമാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നതാണ്. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന സമയത്ത് എനിക്ക് വേണ്ടിയൊരു സമയം മാറ്റിവക്കാന്‍ ഇല്ലായിരുന്നു. നമ്മളെ റിഫ്ളക്ട് ചെയ്യാനോ ഒന്നും സാധിച്ചിരുന്നില്ല. അത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ പിന്നെ വീണ്ടും അടുത്ത സിനിമ. കുറച്ചുകഴിയുമ്പോഴേക്ക് നമുക്ക് ശരിക്കും വട്ടായിപ്പോകും. പേഴ്സണലി അത് എനിക്ക് നല്ലതല്ലായിരുന്നു. പിന്നെ കല്യാണം കഴിഞ്ഞ് സിനിമയില്‍നിന്നും പോയപ്പോള്‍ ഞാന്‍ തീരുമാനിച്ചു ഇതിനെ നല്ല രീതിയില്‍ ഉപയോഗിക്കണമെന്ന്. അതിന് ശേഷം ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ പറ്റി. ലൈഫിനെ വേറൊരു രീതിയിലാണ് ഞാന്‍ ഇപ്പോള്‍ കാണുന്നത്.…
Read Moreനടന്ന് പോകുന്നതിനിടെ അത് സംഭവിച്ചു; പിന്നെ റൂമിലേക്ക് ഓടടാ ഓട്ടം…! അന്ന് സംഭവിച്ചതിനെക്കുറിച്ച് അനുസിതാര
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കലാമണ്ഡലത്തില്‍ ചേരുന്നത്. യൂണിഫോം സാരിയാണ്. തൊഴെ പൈജാമയും. ആ സമയത്ത് സ്വന്തമായി മുടി പോലും വൃത്തിയായി കെട്ടാന്‍ എനിക്ക് അറിയില്ലായിരുന്നു. ആ ഞാന്‍ ആദ്യ ദിവസം സീനിയേഴ്സ് പഠിപ്പിച്ചു തന്നത് പോലെ സാരിയുടുത്ത് ക്ലാസിലേക്ക് പോയി. ക്ലാസ് കഴിഞ്ഞു. ഞാന്‍ മുറിയിലേക്ക് നടന്നു. പെട്ടെന്നാണ് ഒപ്പമുള്ള കൂട്ടുകാരി പറയുന്നത്, അയ്യോ നിന്റെ സാരി അഴിഞ്ഞു പോയി എന്ന്. നോക്കുമ്പോള്‍ സാരിയുടെ കുത്തഴിഞ്ഞ് താഴെക്കിടക്കുന്നു. പൈജാമയുള്ളത് കൊണ്ട് കുഴപ്പമില്ല. നിലത്തു വീണു കിടന്ന സാരിയും എടുത്ത് മുറിയിലേക്ക് ഒറ്റ ഓട്ടമായിരുന്നു. എന്നാല്‍ അന്ന് രാത്രി തന്നെ വൃത്തിയായി സാരിയുടുക്കാന്‍ പഠിച്ചു. -അനു സിത്താര
Read Moreസിബിഐ യുടെ അഞ്ചാം ഭാഗം വരുമ്പോൾ മാറ്റം വാച്ചിന് മാത്രം! സേതുരാമയ്യർ അങ്ങനെ തന്നെ…
സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങുമ്പോള്‍ മമ്മൂട്ടിക്ക് 40 വയസില്‍ താഴെയെ ഉള്ളൂ. ഇപ്പോള്‍ 70 ആയി. വേറൊരു നടനാണെങ്കില്‍ 34 വര്‍ഷംകൊണ്ട് രൂപം കാര്യമായി മാറും. സേതുരാമയ്യര്‍ക്ക് മാറ്റമില്ലെന്ന് എല്ലാവരും പറഞ്ഞു. മമ്മൂട്ടി മേക്കപ്പിട്ട് വന്നപ്പോള്‍ എനിക്ക് ഒരു വ്യത്യാസവും തോന്നിയില്ല. ഷര്‍ട്ടും പാന്റ്സും പഴയ ശൈലിയില്‍ തന്നെ പൂണൂല്, രുദ്രാക്ഷമാല, നെറ്റിയില്‍ കുങ്കുമക്കുറി, പിന്നിലേക്ക് ചീകി ഒതുക്കിവച്ച മുടി, കൈ പിന്നില്‍ കെട്ടിയുള്ള നടത്തം. വാച്ച് മാത്രം പുതിയതാണ്. മമ്മൂട്ടി കുറേക്കൂടി ചെറുപ്പമായിട്ടാണ് തോന്നിയത്. സിബിഐ കഥാപാത്രത്തിന് ആദ്യം കണ്ടുവച്ചിരുന്ന പേര് അലി ഇമ്രാന് എന്നായിരുന്നു. ഇതുപതാം നൂറ്റാണ്ട് ഇറങ്ങിയ ശേഷം പോലീസ് കഥ സിനിമയാക്കാമെന്ന് മമ്മൂട്ടിയോട് എസ് എന്‍ സ്വാമി പറഞ്ഞു. അലി ഇമ്രാന് എന്ന സിബിഐ ഓഫീസര്‍ കേസ് അന്വേഷിക്കുന്നതാണ് സ്വാമി പറഞ്ഞത്. എന്നാല്‍ മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രത്തിന്റെ പശ്ചാത്തലം മാറ്റി. തുടര്‍ന്ന് സേതുരാമയ്യര്‍…
Read More