രണ്‍ബീര്‍ ഒരാളെക്കുറിച്ചും മോശമായി സംസാരിക്കുന്നത് ഞാന്‍ ജീവിതത്തില്‍ കേട്ടിട്ടില്ല. അതാണ് അവനെക്കുറിച്ച് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യം. ആരെയെങ്കിലും വിമര്‍ശിക്കുമ്പോള്‍ പോലും വളരെ കരുതലോടെയാണ് സംസാരിക്കുക. നല്ല കാര്യങ്ങളിലാണ് അവന് വിശ്വസിക്കുന്നത്. അല്ലെങ്കില്‍ പറയില്ല. ഗോസിപ്പുകള്‍ തീരെ ഇഷ്ടമില്ല രണ്‍ബീറിന്. രണ്‍ബീര്‍ കാരണം ഞാനും ഇപ്പോള്‍ ഗോസിപ്പുകള്‍ പറയാറില്ല. അവന് ഗോസിപ്പുകാരന്‍ അല്ല. ഗോസിപ്പുകള്‍ പറയാറേയില്ല അവന്. അധികം വൈകാതെ ആലിയയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും രണ്‍ബീര്‍ മുന്‍പു പറഞ്ഞിരുന്നു. രണ്‍ബീര്‍ പറഞ്ഞത് ശരിയാണ്. എന്റെ മനസില്‍ ഞാന്‍ രണ്‍ബീറിനെ വിവാഹം കഴിച്ചു. വാസ്തവത്തില്‍ ഞാന്‍ രണ്‍ബീറിനെ വിവാഹം കഴിച്ചിട്ട് വളരെക്കാലമായത് പോലെയാണ് തോന്നുന്നത്. ഞങ്ങള്‍ വിവാഹം കഴിക്കുമ്പോള്‍ അതെല്ലാം ഏറ്റവും മനോഹരമായ രീതിയില്‍ തന്നെ നടക്കും. -ആലിയ ഭട്ട്
Read MoreCategory: Movies
അന്നൊക്കെ എല്ലാ താരങ്ങളും തമ്മിൽ സൗഹൃദം; ഇപ്പോഴെല്ലാം കാരവാൻ സംസ്കാരമെന്ന് കുഞ്ചൻ
ആദ്യമായി ജീവിതത്തിൽ അഭിനയിച്ചത് ഒരു ഡോക്യുമെന്ററിയിലാണ്. 250 രൂപ പ്രതിഫലമായി തരാമെന്ന് പറഞ്ഞപ്പോൾ പോയതാണ്. അവിടെ ചെന്നപ്പോൾ അവർ എന്നെ കോണകം ഉടുപ്പിച്ചു. എന്നിട്ട് ഒരിടത്ത് നിർത്തിയ ശേഷം പാമ്പിൻ കുഞ്ഞുങ്ങളെ ശരീരത്തിൽ ഇട്ടു. ഞാൻ ഭയന്ന് വിറച്ചു. പണം വേണ്ട ജീവൻ മതിയെന്ന് പറഞ്ഞ് കരഞ്ഞു. അതെല്ലാം രസമുള്ള ഓർമകളാണ്. അന്നൊക്കെ വല്ലപ്പോഴും മാത്രമാണ് സിനിമകൾ ലഭിച്ചിരുന്നത്. അന്നൊക്കെ എല്ലാ താരങ്ങളും തമ്മിൽ വലിയ സൗഹൃദം ഉണ്ടായിരുന്നു. ഒരുമിച്ച് ഒരു മുറിയിൽ താമസവും ഉച്ചയ്ക്കുള്ള ഭക്ഷണം കഴിക്കലും അങ്ങനെ എല്ലാം മനോഹരമായിരുന്നു. ഇപ്പോഴെല്ലാം കാരവാൻ സംസ്കാരമല്ലേ… കമൽഹാസനുമായി പണ്ട് മുതൽ നല്ല സൗഹൃദമാണ്. ഒരുപാട് സിനിമകളിൽ അഭിനയച്ച ശേഷം ഉണ്ടായ സൗഹൃദമാണ്. എന്റെ വിവാഹത്തിന് അദ്ദേഹം എനിക്ക് അയച്ച ആശംസാ കാർഡ് ഞാൻ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. -കുഞ്ചൻ
Read Moreഅങ്കമാലിയിലെ ജനങ്ങള്‍ക്ക് എന്നോട് താത്പര്യമില്ലായിരുന്നു
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചുവരുന്ന സമയം. എനിക്കു വേണ്ടി പ്രചാരണം നടത്താന്‍ എത്തണമെന്ന് ആരോടും ആവശ്യപ്പെടാതിരുന്നിട്ടു കൂടി എന്നോടുള്ള സ്നേഹം കൊണ്ട് സിനിമാ സാംസ്്കാരിക സാഹിത്യ രംഗത്തെ പലരും വോട്ട് ചോദിക്കാനെത്തി. മധു സര്, മോഹന്‍ലാല്‍ തുടങ്ങി പലരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ ഇടവേള ബാബു എന്നെ വിളിച്ചു. ചേട്ടാ സുരേഷ് ഗോപി വരുന്നുണ്ട് ട്ടോ എന്നു പറഞ്ഞു. ആരു വിളിച്ചു? എന്നു ഞാന്‍ ചോദിച്ചു. അത് ഞാന്‍ വിളിച്ചതാ എന്ന് ഇടവേള ബാബു പറഞ്ഞു. അങ്ങനെ രാവിലെ അങ്കമാലിയിലേക്ക് സുരേഷ് ഗോപിയും നടന് സിദ്ദിഖും കൂടിയെത്തി. അന്ന് സുരേഷ് ഗോപി ബിജെപി ആയിട്ടില്ല. അതുവരെ ഞാന്‍ എവിടെ ചെല്ലുമ്പോഴും എന്നെ കാണാനും എന്റെ കൈയിലൊന്നു പിടിക്കാനുമൊക്കെയുള്ള ആള്‍ക്കാരുടെ ആരവം പതിവായിരുന്നു. പക്ഷേ അന്ന് അങ്കമാലിയിലെ ജനങ്ങള്‍ക്ക് എന്നോട് വലിയ താത്പര്യമില്ലായിരുന്നു.-ഇന്നസെന്റ്
Read Moreരാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും;ടൈറ്റിൽ പോസ്റ്റർ പുറത്ത്
കിരണ്‍സ് പ്രോഡക്ഷൻസിന്റെ ബാനറിൽ ആഷിൻ കിരണ്‍ നിർമിച്ച് സുജിത് എസ് നായർ തിരക്കഥയും സംവിധാനം നിർവഹിക്കുന്ന രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സുരാജ് വെഞ്ഞാറമൂടിന്റെ ഓഫീഷ്യൽ പേജിലൂടെ പുറത്തു വിട്ടു. മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും അവരുടെ പേജിൽ പോസ്റ്റർ ഷെയർ ചെയ്തു. ഒരു മരണം നടന്ന ശേഷം ആ വീട്ടിൽ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തിൽ അവതരിപ്പിക്കുന്ന ഈ മുഴുനീള ഹാസ്യചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ തുടങ്ങും. മലയാളത്തിലെ പ്രശസ്ത താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഗോപു കിരണ്‍ സദാശിവൻ, ഛായാഗ്രഹണം – ഗൗതം ലെനിൻ, സംഗീതം – റോണി റാഫേൽ, സംഭാഷണം – സിനു സാഗർ, പിആർഒ -അജയ് തുണ്ടത്തിൽ.
Read Moreശ്രീനിവാസൻ പ്രധാന വേഷത്തിൽ
ശ്രീനിവാസൻ കേന്ദ്രകഥാപാത്രമാകുന്ന ലൂയിസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. ശ്രീനിവാസൻ വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തുന്ന ലൂയിസ്, കോട്ടുപള്ളിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ടി.എബ്രഹാം കോട്ടുപള്ളിൽ നിർമിക്കുന്നു. കഥയും സംവിധാനവും ഷാബു ഉസ്മാൻ കോന്നിയാണ് നിർവഹിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസൻ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൂയിസ്. വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവയ്ക്കുന്ന ലൂയിസ് പ്രേക്ഷകന് പുതിയ അനുഭവമായിരിക്കും. തിരക്കഥ, സംഭാഷണം -മനു ഗോപാൽ, കാമറ – ആനന്ദ് കൃഷ്ണ, സംഗീതം – ജാസി ഗിഫ്റ്റ്, രാജീവ് ശിവ, ഗാനരചന – മനു മൻജിത്ത്, ഷാബു ഉസ്മാൻ, ആലാപനം -നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ – മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം – ജാസി ഗിഫ്റ്റ്, പി.ആർ.ഒ- അയ്മനം സാജൻ. സായ്കുമാർ, ജോയി മാത്യൂ, മനോജ് കെ ജയൻ, ഡോ. റൂണി അജിത്ത് കൂത്താട്ടുകുളം, സന്തോഷ്…
Read Moreഅത്ര ബോറല്ല, ഇനിയും അഭിനയിക്കും
അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിൽ അധ്യാപികയുടെ വേഷമാണ് ചെയ്തിരിക്കുന്നത്. അഭിനയിക്കാൻ ആദ്യം ക്ഷണം ലഭിച്ചത് റോയ് എന്ന ചിത്രത്തിൽ നിന്നാണ്. ചിത്രത്തിലെ അണിയറപ്രവർത്തകർ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ തമാശയ്ക്ക് ഓക്കെ പറഞ്ഞതാണ്. പിന്നീടാണ് അർച്ചനയിൽ അവസരം ലഭിച്ചത്. റോയ് സിനിമയുടെ ഭാഗമായപ്പോൾ സിനിമ നല്ല അനുഭവം ആയി തോന്നിയിരുന്നു. അതുകൊണ്ടാണ് അർച്ചനയുടെ ഓഡീഷനും പോയത്. ആദ്യം അഭിനയിച്ച സിനിമ റോയ് ആണ്. റിലീസിനെത്തിയത് അർച്ചന ആണ്. അഭിനയിക്കാൻ എനിക്ക് സത്യം പറഞ്ഞാൽ ചമ്മലാണ്. എന്റെ പാട്ടിന്റെ കവർ സോംഗ് വീഡിയോ പോലും കാണാൻ വല്യ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. പക്ഷെ അർച്ചന എല്ലാവർക്കും ഒപ്പം തിയറ്ററിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഞാൻ പ്രതീക്ഷിച്ച അത്ര ബോറായിരുന്നില്ല എന്റെ അഭിനയം. അതുകൊണ്ട് ഇനി അവസരങ്ങൾ ലഭിച്ചാൽ തുടർന്നും അഭിനയിക്കാൻ തന്നെയാണ് തീരുമാനം. -അഞ്ജു ജോസഫ്
Read Moreസാഹിത്യകാരൻ എം. മുകുന്ദന്റെ കഥയിലെ നായകൻമാരാകാൻ നിവിനും ആസിഫും
പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക് ചലച്ചിത്രരൂപം നൽകി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോളി ജൂണിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ പി.എസ്. ഷംനാസും ചേർന്നാണ് മഹാവീര്യർ നിർമിക്കുന്നത്. നിവിൻ പോളിയും ആസിഫ് അലിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മഹാവീര്യർ എന്ന ചിത്രത്തിൽ ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയിരിക്കുന്നു. വര്‍ഷങ്ങൾക്കു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്.എറണാകുളത്ത് നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന് എം. മുകുന്ദനാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത്. തിരക്കഥാകൃത്തും സംവിധായകനുമായ എബ്രിഡ് ഷൈന്‍, നടന് ആസിഫ് അലി, നായിക ഷാന്‍വി ശ്രീവാസ്തവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജസ്ഥാനിലും കേരളത്തിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ മഹാവീര്യറിന്റെ തിരക്കഥ എബ്രിഡ് ഷൈൻ…
Read Moreപ്രണയ ജോഡികളായി ദുൽക്കറും അദിതിയും..!
പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ അഭിനയിച്ച ഏറ്റവും പുതിയ തമിഴ് ചിത്രത്തിലെ പ്രണയ ഗാനം ഇന്ന് പുറത്തു വന്നിരിക്കുകയാണ്. ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ഹേ സിനാമിക എന്ന ചിത്രത്തിലെ ഗാനമാണ് റിലീസ് ആയിരിക്കുന്നത്. മേഘം എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് മദൻ കർക്കിയും ഇതിനു സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയുമാണ്. ദുൽക്കർ സൽമാനും അദിതി റാവുവുമാണ് ഈ ഗാനത്തിൽ പ്രണയ ജോഡികളായി ആടി പാടി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. മാർച്ച് മൂന്നിന് റിലീസ് ചെയ്യാൻ പോകന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് മദൻ കർക്കിയാണ്. ഒരു റൊമാന്റിക് കോമഡി ആയാണ് ഹേ സിനാമിക ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് നമ്മുക്ക് ലഭിക്കുന്നത്. ഈ ഗാനം ലോഞ്ച് ചെയ്തത് തമിഴ് സൂപ്പർ താരം ചിമ്പു ആണ്. വളരെ മനോഹരമായ ദൃശ്യങ്ങളാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ…
Read Moreഹോട്ടൽ ഉടമയെ ലിഫ്റ്റിൽ കയറ്റിയ ഇന്നസെന്റ്
ഒരു പരിപാടിയുടെ ഭാഗമായി ഹോളിഡേ എന്ന ഹോട്ടലിൽ താൻ താമസിക്കുകയായിരുന്നു. ഞാനും ഭാര്യയും മുറിയിലേക്ക് പോകൻ ലിഫ്റ്റിന്റെ അടുത്ത് വന്നപ്പോൾ അധികം പൊക്കമില്ലാത്ത ഒരാളും അയാളുടെ ഭാര്യയും അവിടെ നിൽക്കുന്നുണ്ട്. ലിഫ്റ്റ് വന്നപ്പോൾ അദ്ദേഹം കയറുന്നില്ല. ഞങ്ങൾ രണ്ടും പോകട്ടെ എന്ന് വിചാരിച്ചിട്ടായിരിക്കാം. ലിഫ്റ്റിൽ കയറിട്ട് ഞാൻ അദ്ദേഹത്തെ ഇതിൽ കയറാൻ വേണ്ടി വിളിച്ചു. തുടർന്ന് രണ്ടുപേരും അതിൽ കയറി. ലിഫ്റ്റിൽ വെച്ച് ഞാൻ അയാളോട് ചോദിച്ചു ഇവിടെ എന്ത് ചെയ്യുകയാണ് എന്ന്. അപ്പോൾ അയാൾ പറയുകയാണ് ഇത് തന്റെ ഹോട്ടൽ ആണെന്ന്. ഹോളിഡേ ഹോട്ടലിന്റെ ഉടമസ്ഥൻ സുഗന്ധൻ എന്ന് പറയുന്ന ആളായിരുന്നു അത്. -ഇന്നസെന്റ്
Read Moreഅന്നും ഇന്നും ശ്രിയ ശരണിന്റെ സ്പെഷൽ മൂവി
രജനികാന്ത് സാർ, ശങ്കർ സാർ എന്നിവർക്കൊപ്പമെല്ലാം എപ്പോൾ അഭിനയിക്കാൻ വിളിച്ചാലും സന്തോഷമാണ് എനിക്ക്. ശങ്കർ സാർ ശിവാജിയുടെ കഥ പറയാൻ വന്നപ്പോൾ നായകൻ ആരാണെന്ന് പറഞ്ഞിരുന്നില്ല. കഥയെല്ലാം കേട്ട ശേഷം വാക്കുറപ്പിച്ച് ഞാൻ ചെന്നൈയിൽ പൂജയ്ക്കായി പോയി. അവിടെ ചെന്നപ്പോൾ രജനി സാറും വന്നിരുന്നു. അദ്ദേഹം ക്ഷണിക്കപ്പെട്ട സ്പെഷൽ ഗസ്റ്റായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ ശങ്കർ സാർ അവിടെവച്ച് അനൗൺസ് ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ നായികയാണ് താൻ എന്നറിയുന്നത്. സന്തോഷം കൊണ്ടു തുള്ളിച്ചാടി. ആ സിനിമ അന്ന് തിയറ്ററിൽ പോയി കണ്ടതല്ലാതെ ഞാൻ പിന്നീട് കണ്ടിട്ടില്ല. ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സിനിമ ലഭ്യമാകും എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. അന്നും ഇന്നും ശിവാജി സിനിമ സ്പെഷലാണ്.-ശ്രിയ ശരൺ
Read More