ചെറുപ്പം മുതലേ ഞാന്‍ കാവ്യച്ചേച്ചിയുടെ വലിയ ആരാധികയാണ്. അവരുടെ അഭിനയത്തിലും സൗന്ദര്യത്തിലും. എല്ലാം തികഞ്ഞൊരു നടിയാണ് അവര്‍. അഭിമുഖങ്ങളിലൊക്കെ കാസര്‍കോട്ടുകാരിയാണെന്ന് കാവ്യച്ചേച്ചി പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നാറുണ്ട്. കാവ്യച്ചേച്ചി വീണ്ടും അഭിനയത്തിലേക്ക് തിരികെ വരണമെന്നാണ് എന്റെ ആഗ്രഹം. കാവ്യച്ചേച്ചിയുടെ മീശ മാധവന് പോലുള്ള സിനിമ കണ്ട് എനിക്കും പ്രണയം തോന്നിയിരുന്നു. അടുത്ത കൂട്ടുകാരനോടാണ് പ്രണയം തോന്നിയത്. പിന്നാലെ ഇതാണ് എന്റെ ചെക്കന് എന്ന് വീട്ടില്‍ പറഞ്ഞുവെങ്കിലും അവര്‍ക്കെല്ലാം അത് ഒരു തമാശയായാണ് തോന്നിയത്. ഇപ്പോള്‍ എനിക്കുമത് ഒരു തമാശ മാത്രമാണ്. അതേസമയം കഥയിലെ ആ നായകന് ഇപ്പോഴും ഈ രഹസ്യം അറിയില്ല. അതേസമയം പിന്നീട് എനിക്ക് യഥാര്‍ഥ പ്രണയം ഉണ്ടായി. എന്നാല്‍ അത് അതിന്റെ വഴിക്ക് വന്നുപോയി. -അനശ്വര രാജൻ
Read MoreCategory: Movies
വനിതാ സംവിധായകയുടെ ചിത്രത്തിൽ മമ്മൂട്ടി; യു സർട്ടിഫിക്കറ്റുമായി പുഴു
മമ്മൂട്ടിയും പാർവതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം പുഴുവിന് ക്ലീൻ യു സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു. നവാഗതയായ റത്തീനയാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും. ഉണ്ടയ്ക്കുശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്റര്‍, ടീസർ എന്നിവ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന് തുടങ്ങി നിരവധി പ്രമുഖരായ ഒരു താരനിരതന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. സംഗീതം ജേക്സ് ബിജോയ്. പിആർഒ പി. ശിവപ്രസാദ്.
Read Moreപൃഥിരാജിനെ ഓഡിഷൻ ചെയ്തയാൾ ഒടുവിൽ അദ്ദേഹത്തിന്റെ സിനിമയിൽ നടനായി..
ഇരുപതു വർഷം മുൻപാണ്. ഞാൻ ഒരു സിനിമയുടെ തയാറെടുപ്പുകൾ നടത്തി പുതുമുഖങ്ങളെ അവതരിപ്പിക്കാൻ ആലോചന നടത്തിയ സമയം. അന്തരിച്ച നടൻ സുകുമാരന്റെ മകൻ പൃഥ്വിരാജ് എന്റെ മുന്നിലെത്തിയത് അങ്ങനെയാണ്. ഞാൻ ഓഡിഷൻ നടത്തിയെങ്കിലും അന്ന് ആ സിനിമ മുന്നോട്ടുപോയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം സംവിധായകൻ രഞ്ജിത് വിളിച്ചു. പൃഥ്വിരാജിനെ ഞാൻ ഓഡിഷൻ നടത്തിയെന്നറിഞ്ഞ്, അഭിപ്രായം തിരക്കാനാണു വിളിച്ചത്. പൃഥ്വിരാജിനെക്കുറിച്ചുള്ള എന്റെ നല്ല വാക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ് നന്ദനം എന്ന സിനിമയിൽ പൃഥ്വിരാജ് അഭിനയിച്ചത്. ആദ്യമായി ഓഡിഷൻ നടത്തിയ സംവിധായകൻ എന്ന നിലയിൽ, എന്നെങ്കിലും സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ എന്നെ അഭിനയിപ്പിക്കണമെന്ന ആഗ്രഹം പൃഥ്വിരാജിനുണ്ടായിരുന്നു. അങ്ങനെയാണ് ലൂസിഫറിലേക്കു വിളിച്ചത്. പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ അസിനെ ഓഡിഷൻ നടത്തിയെങ്കിലും ആ സിനിമ മാറ്റിവയ്ക്കേണ്ടി വന്നതോടെ ഇരുവരെയും ഒന്നിച്ച് അവതരിപ്പിക്കാനുള്ള അവസരം നഷ്ടമായി. -ഫാസിൽ
Read Moreപലരുടെയും ധാരണ തിരുത്തി കാവ്യമാധവൻ
അടുത്ത സുഹൃത്താണെങ്കിലും സരയു എഴുതുമായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. സരയു അഭിനയിക്കും, നൃത്തം ചെയ്യും എന്നൊക്കെ അറിയാമെങ്കിലും ഇങ്ങനെയൊരു രീതിയിലിലേക്കു കൂടി താത്പര്യമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഈ അടുത്ത കാലത്താണ് പച്ച എന്നൊരു ഷോര്‍ട്ട് ഫിലിം കണ്ടത്. ഇത്രയും കാലം കണ്ടോണ്ടിരിക്കുന്ന സരയു എന്നയാളില്‍നിന്ന് ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പൊതുവേ ആളുകള്‍ക്കു തെറ്റായൊരു ധാരണയുണ്ട്. സിനിമാനടികള്‍ക്ക് അഭിനയിക്കാന്‍ മാത്രമേ അറിയുള്ളൂ എന്ന്. സിനിമാനടികള്‍ക്ക് ബുദ്ധി അല്‍പ്പം കുറവാണെന്നാണ് പലരുടേയും ധാരണ. ഞാനൊക്കെ വന്നതുകൊണ്ടാണോ അങ്ങനെയൊരു ധാരണ എന്നറിയില്ല. അങ്ങനെയൊരു ചിന്ത പലരിലുമുണ്ട് എന്നു തോന്നിയിട്ടുണ്ട്. ഞാന്‍ ആദ്യമായിട്ടൊരു പാട്ടെഴുതിയപ്പോഴും എല്ലാവര്ക്കും അദ്ഭുതമായിരുന്നു. സത്യം പറ, ഇത് നീ തന്നെ എഴുതിയതാണോയെന്നായിരുന്നു ചോദ്യങ്ങള്‍. -കാവ്യാ മാധവൻ
Read Moreഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് ദുല്‍ഖര്‍ ചെറിയ ടിപ്പുകൾ പറഞ്ഞു തന്നു! ഷോൺ തുറന്നു പറയുന്നു…
ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചു പറയുകയാണെങ്കില്‍ അത്രയ്ക്കും സ്വാഭാവികവും ആകര്‍ഷകവുമായ അഭിനയമുള്ള നടനാണെന്ന് പറയാം. ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് ദുല്‍ഖര്‍ ചെറിയ ടിപ്പുകൾ പറഞ്ഞു തന്നു. ഓരോ കഥാപാത്രത്തിനും ഓരോ യാത്രയുണ്ട് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. സംവിധായകന് ആക്ഷന്‍ എന്ന് പറയുമ്പോള്‍ പെട്ടെന്ന് കഥാപാത്രത്തിലേക്ക് മാറുകയല്ല വേണ്ടത്. അതിന് മുന്‍പു തന്നെ ആ കഥാപാത്രം എങ്ങനെയായിരിക്കും ചിന്തിക്കുക, അല്ലെങ്കില്‍ ആ കഥാപാത്രം കടന്നുപോവുന്ന മാനസികാവസ്ഥ എന്താണെന്നൊക്കെ അറിയാന്‍ ശ്രമിക്കണം. നമ്മള് പെര്‍ഫോം ചെയ്യുന്നതിന് മുന്‍പു തന്നെ അത് നമ്മളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കണം എന്നും ദുല്‍ഖര്‍ പറഞ്ഞുതന്നു. അതിന് ശേഷം മുതല്‍ ഞാനും അങ്ങനെ തന്നെ പിന്തുടര്ന്ന് വരികയാണ്. – ഷോൺ
Read Moreമകളുടെ വിവാഹവും ലാലുഅലക്സിന്റെ ഡാൻസും; ചിരി നിർത്താതെ പൃഥി
ബ്രോ ഡാഡി ചിത്രീകരണത്തിനിടെ എന്റെ ഡാൻസ് കണ്ടിട്ട് പൃഥ്വി എഴുന്നേറ്റുനിന്ന് ചിരിയായിരുന്നു. പൃഥ്വി മാത്രമല്ല അവിടെയുണ്ടായിരുന്ന കല്യാണിയും എല്ലാവരും ചിരിയായിരുന്നു. ആ പാട്ട് സിനിമയിലേക്കു സെലക്ട് ചെയ്തത് രാജു ആയിരുന്നു. എങ്കിലും ഡാൻസ് എന്റേതായിരുന്നു. ലാലുചേട്ടൻ പാട്ടുപാടി കയറി പ്പോയാൽ മതിയെന്നായിരുന്നു പൃഥ്വി പറഞ്ഞത്. എങ്ങനെയാണെന്നു ചോദിച്ചപ്പോൾ എന്നോടു ചെയ്താൽ മതി എന്നായിരുന്നു പൃഥ്വി പറഞ്ഞത്. അപ്പോൾ എനിക്കു തോന്നിയതാണ് ആ ഡാൻസ്. കേവലം പാട്ട് പാടി പോയാൽ പോരല്ലോ എന്ന് എനിക്ക് അപ്പോൾ തോന്നി. അങ്ങനെയാണ് ഡാൻസ് വന്നത്. ആ ഡാൻസോടുകൂടി ആ സീൻ തന്നെ മാറുകയായിരുന്നു. മകളുടെ വിവാഹത്തിലുള്ള അച്ഛന്റെ സന്തോഷമായിരുന്നു അത്. -ലാലു അലക്സ
Read Moreപിണക്കമാണോ… പൃഥിരാജിനോടുള്ള ഇഷ്ടം കൊണ്ട് കൃത്രിക ചെയ്തത് കണ്ടോ!
ആദി ഫിലിമില്വച്ചാണ് പ്രണവ് ചേട്ടനെ ആദ്യമായി കാണുന്നത്. ആ സമയത്ത് എനിക്ക് ഭയങ്കര ക്രഷ് തോന്നിയിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് അപ്പന്റിക്സ് ഓപ്പറേഷന് കഴിഞ്ഞ് ബോധമില്ലാതെ കിടക്കുകയാണ്. അങ്ങനെ ഐസിയുവില്‍നിന്നു റൂമിലേക്കു മാറ്റി. അന്നേരം എന്റെ ചേച്ചി വന്നിട്ട് പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ട്, നോക്ക് എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ചാടി എണീറ്റു. അത്രയും വലിയ ക്രഷ് ആയിരുന്നു പ്രണവ് ചേട്ടന്റെ അടുത്ത്. ഇക്കാര്യം പുള്ളിയുടെ അടുത്ത് പറഞ്ഞിട്ടില്ല. അതേസമയം, നടന് പൃഥ്വിരാജിനോടും സമാനമായ ഇഷ്ടം ഉണ്ടായിരുന്നു. അനന്ദഭദ്രം എന്ന സിനിമയിലെ പിണക്കമാണോ എന്നു തുടങ്ങുന്ന ഗാനരംഗം കാണുമ്പോള്‍ അതിലെ നായിക ഞനാണെന്നു കരുതാറുണ്ടായിരുന്നു. ആ പാട്ടിന് മുന്നിലിരുന്ന് താനും അങ്ങനെ അഭിനയിക്കും. അന്ന് സ്കൂളില്‍ പഠിക്കുന്ന പ്രായം ആയിരുന്നെങ്കിലും തന്നെക്കുറിച്ചാണ് പാടുന്നതെന്ന് ഒക്കെ കരുതിയിരുന്നു. -കൃതിക പ്രദീപ്
Read Moreവിവാദങ്ങളോടു പ്രതികരിച്ചാൽ, പ്രിയാമണി പഠിച്ച പാഠം
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി തിളങ്ങിയ താരമാണ് പ്രിയാമണി. തമിഴ് സിനിമയിലൂടെ അരങ്ങേറിയ നടി തുടർന്ന് മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചു. പരുത്തിവീരൻ എന്ന സിനിമയിലൂടെ പ്രിയാമണി മികച്ച നടിക്കുളള ദേശീയ പുരസ്കാരവും നേടി. അഭിനയപ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമർ റോളുകളിലും തിളങ്ങിയ താരമാണ് പ്രിയാമണി. മലയാളത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായ സത്യം എന്ന ചിത്രത്തിലാണ് നടി ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്. പിന്നീട് മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുളള സൂപ്പർതാര ചിത്രങ്ങളിലും പ്രിയാമണി എത്തി. സിനിമകൾക്ക് പുറമേ വെബ് സീരിസ് രംഗത്തും സജീവമാണ് പ്രിയാമണി. 2017ലാണ് മുസ്തഫ എന്ന ബിസിനസുകാരനെ പ്രിയാമണി വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വ്യക്തിജീവിതത്തിലെ വിവാദങ്ങളോടും ഗോസിപ്പുകളോടും എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് പ്രിയാമണി നൽകിയ ഉത്തരമാണ് ഇപ്പോൾ വൈറലാകുന്നത്. ഭാമ കലപം ആണ് പൂർത്തിയായി റിലീസിന്…
Read Moreകുറേ നാളായി കഴിക്കാന്‍ ആഗ്രഹിക്കുന്നത്, അശ്വതി പറയുന്നത് കേട്ടോ!
ആകെ ഡിപ്രഷനായിരിക്കുന്ന സമയങ്ങളില്‍ പെട്ടെന്ന് ഒരു ആശ്വാസത്തിനുവേണ്ടി ഞാന്‍ ഏറ്റവും ആദ്യം ചെയ്യുന്ന ഒരു കാര്യം ഏറ്റവും പ്രിയപ്പെട്ട ഒരാളെ വിളിക്കുക എന്നതാണ്. മിക്കപ്പോഴും ഭര്‍ത്താവ് ശ്രീകാന്ത് എന്ന ശ്രീയെ തന്നെയാവും വിളിക്കുന്നത്. എനിക്ക് അപ്പോള്‍ ഉള്ള പ്രശ്നം മൊത്തം ശ്രീയോട് പറയും. ചിലപ്പോള്‍ ശ്രീ എന്തേലും പരിഹാരം പറയും. അല്ലെങ്കില്‍ ആശ്വസിപ്പിക്കും. കുറച്ചുനേരം അങ്ങനെ ഒരു സംഭാഷണം നടക്കുന്നതിലൂടെ അപ്പോഴത്തെ ആ മൂഡ് മാറിക്കിട്ടും. സമ്മര്‍ദം വരുമ്പോള്‍ ഭക്ഷണം വാരി വലിച്ച് കഴിക്കുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ എന്റെ കാര്യത്തില്‍ അതല്ല. അങ്ങനെ വല്ലാത്ത നിരാശയോടെയുള്ള എന്തെങ്കിലും സമ്മര്‍ദം ആണെങ്കില്‍ എനിക്ക് ഇഷ്ടമുള്ള, കുറേ നാളായി കഴിക്കാന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും ഓർഡര്‍ ചെയ്ത് കഴിക്കും. -അശ്വതി ശ്രീകാന്ത്
Read Moreമലയാളത്തിൽ അഭിനയിക്കാനാണ് കൂടുതൽ ഇഷ്ടമെന്ന് ഗോവിന്ദ് പത്മസൂര്യ
ഇപ്പോള്‍ തെലുങ്ക് പ്രേക്ഷകര്‍ തന്നെ തിരിച്ചറിഞ്ഞുതുടങ്ങി. ഞാന്‍ രാജമുന്ത്രി എന്ന സ്ഥലത്ത് പോയപ്പോള്‍ കുറേപ്പേർ എന്റെ കഥാപത്രത്തിന്റെ പേരായ ആദിഗാരു എന്നു വിളിച്ചുകൊണ്ട് ഓടിവന്നു. ഫോട്ടോ എടുത്തു. അന്യഭാഷാ ചിത്രത്തില്‍ അഭിനയിച്ചിട്ട് അതിലെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ സാധിച്ചതില്‍ വളരെ സന്തോഷം തോന്നി. ആന്ധ്രാപ്രദേശില്‍ പോയപ്പോള്‍ ശരിക്കും ആളുകള്‍ അടുത്തുവന്നു പരിചയപ്പെട്ടു. ഏതു ഭാഷയില്‍ അഭിനയിക്കാനും സന്തോഷമാണ്. മലയാളത്തിൽ അഭിനയിക്കാനാണ് കൂടുതൽ ഇഷ്ടം. അഭിനയ പ്രാധാന്യമുള്ള ഒരു നല്ല കഥാപാത്രം കാത്തിരിക്കുകയാണ് ഞാൻ. മലയാളസിനിമകൾ മറ്റു സംസ്ഥാനങ്ങളിലേക്കും അന്യഭാഷാ ചിത്രങ്ങൾ ഇവിടെയും മാർക്കറ്റ് ചെയ്യണം. ഇനി വരുന്ന കാലം ഭാഷാദേശമെന്യേ ചിത്രങ്ങൾ സ്വീകരിക്കപ്പെടണം എന്നാണ് എന്റെ ആഗ്രഹം.-ഗോവിന്ദ് പത്മസൂര്യ
Read More