തേ​പ്പു​കാ​രി​യോ‍? സൂപ്പറായി മമിത! ഹിറ്റാക്കിയത് അഞ്ജുവും അല്‍ഫോണ്‍സയും

ടി.ജി.ബൈജുനാഥ് ഒ​ര​ഭി​നേ​ത്രി തന്‍റെ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ത​ന്നി​ലെ ന​ടി​യെ അ​നാ​യാ​സേ​ന അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത് എ​ത്ര​മേ​ല്‍ സു​ന്ദ​ര​മാ​യ കാ​ഴ്ച​യാ​ണ്. രാ​ഹു​ല്‍ റി​ജി നാ​യ​ര്‍ ചി​ത്രം ‘ഖോ ​ഖോ’ ക​ണ്ടു​തീ​രു​മ്പോ​ള്‍ അ​ത്ത​ര​മൊ​രു കാ​ഴ്ച​യി​ലൂ​ടെ ക​ട​ന്നു​വ​ന്ന അ​നു​ഭ​വ​മാ​ണു സ്വ​ന്ത​മാ​കു​ന്ന​ത്. അ​തി​നു നി​മി​ത്ത​മാ​കു​ന്ന​തു മ​മി​ത ബൈ​ജു എ​ന്ന യു​വ​ന​ടി​യും മ​മി​ത കയ്യട​ക്ക​ത്തോ​ടെ സ്‌​ക്രീ​നി​ല്‍ പ​ട​ര്‍​ത്തി​യ അ​ഞ്ജു​വെ​ന്ന പത്താംക്ലാസുകാരിയും. ഒ​മ്പ​തി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ‘സ​ര്‍​വോ​പ​രി പാ​ലാ​ക്കാ​ര​നി​’ലൂ​ടെ നൃത്ത വേദിയിൽ നി​ന്നു മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ മ​മി​ത അ​ഞ്ചു വ​ര്‍​ഷ​ത്തി​നിപ്പു​റം ഒാപ്പറേഷൻ ജാവ യിലെയും ഖോ​ഖോ​യി​ലെയും​‍ മിന്നും പ്ര​ക​ട​ന​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക ​മ​ന​സു​ക​ളി​ല്‍ ഹി​റ്റാ​വു​ക​യാ​ണ്. ജാവയിലെ അ​ല്‍​ഫോ​ണ്‍​സ ഹ​ണീ​ബി 2 ൽ ആ​സി​ഫ​ലി​യു​ടെ അ​നി​യ​ത്തി​; കഥാ പാത്രം സിസിലി. രാഹുൽ റിജി നായർ സംവിധാ നം ചെയ്ത ‘ഡാ​കി​നി​’യി​ലെ ആ​ര​തി. ദി​നേ​ശ്ബാ​ബു​വി​ന്‍റെ കൃ​ഷ്ണ​ത്തി​ൽ നാ​യ​ക​ന്‍റെ ബെ​സ്റ്റ് ഫ്ര​ണ്ട്; കഥാപാത്രം ചിത്ര. അ​മ​ല്‍​നീ​ര​ദ് സിനിമ വ​ര​ത്ത​നി​ലെ സാന്ദ്ര. സ്‌​കൂ​ള്‍​ഡ​യ​റി​യി​ലെ ഇ​ന്ദു. ആ​ന്‍ ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ലോ​ക്ക​ല്‍ സ്‌​റ്റോ​റി​യി​ലെ…

Read More

സം​വി​ധാ​യ​ക​ൻ ആ​ന്‍റ​ണി ഈ​സ്റ്റ്മാ​ൻ അ​ന്ത​രി​ച്ചു

തൃ​ശൂ​ർ: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ആ​ന്‍റ​ണി ഈ​സ്റ്റ്മാ​ന്‍ (75) അ​ന്ത​രി​ച്ചു. ക​ഥാ​കൃ​ത്ത്, നി​ശ്ച​ല ഛായാ​ഗ്രാ​ഹ​ക​ൻ എ​ന്നീ നി​ല​ക​ളി​ലും ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് തൃ​ശൂ​രി​ലാ​യി​രു​ന്നു അ​ന്ത്യം. ഇ​ണ​യെ​ത്തേ​ടി എ​ന്ന സി​നി​മ​യാ​ണ് ആ​ന്‍റ​ണി ഈ​സ്റ്റ്മാ​ന്‍ സം​വി​ധാ​നം ചെ​യ്‍​ത ആ​ദ്യ ചി​ത്രം. വ​യ​ല്‍, അ​മ്പ​ട ഞാ​നേ, വ​ർ​ണ​ത്തേ​ര്, ഐ​സ്ക്രീം, മൃ​ദു​ല തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്തു. പാ​ർ​വ്വ​തീ​പ​രി​ണ​യം എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് കൂ​ടി​യാ​ണ് ആ​ന്‍റ​ണി.

Read More

അ​ടൂ​രി​ന് ഇ​ന്ന് എ​ൺ​പ​താം പി​റ​ന്നാ​ൾ

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മ​യു​ടെ യ​ശ​സ് ലോ​ക​വേ​ദി​യി​ലെ​ത്തി​ച്ച ച​ല​ച്ചി​ത്ര​കാ​ര​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന് ഇ​ന്ന് എ​ൺ​പ​താം പി​റ​ന്നാ​ൾ. എ​ട്ടാം വ​യ​സ്സി​ൽ തു​ട​ങ്ങി​യ നാ​ട​കാ​ഭി​ന​യ​ത്തി​ലൂ​ടെ​യാ​ണ് ക​ല​യു​ടെ ലോ​ക​ത്തെ​ത്തു​ന്ന​ത്. 1972ൽ ​പു​റ​ത്തി​റ​ങ്ങി​യ സ്വ​യം​വ​രം എ​ന്ന ആ​ദ്യ ഫീ​ച്ച​ർ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ അ​ടൂ​ർ മ​ല​യാ​ള ച​ല​ച്ചി​ത്ര​രം​ഗ​ത്ത് ന​വ​ത​രം​ഗ​ത്തി​ന് തു​ട​ക്ക​മി​ട്ടു. ‌ 50 വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ട ച​ല​ച്ചി​ത്ര​ജീ​വി​ത​ത്തി​ൽ 12 ഫീ​ച്ച​ർ സി​നി​മ​ക​ളും 22 ഡോ​ക്യു​മെ​ന്‍റ​റി​ക​ളും സം​വി​ധാ​നം ചെ​യ്തു. 20 മി​നി​റ്റു​ള്ള എ ​ഗ്രേ​റ്റ് ഡേ ​എ​ന്ന ഷോ​ർ​ട്ട്ഫി​ലി​മി​ലൂ​ടെ​യാ​ണ് ച​ല​ച്ചി​ത്ര ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്കം. 50 സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള ദ ​മി​ത്ത് എ​ന്ന ഷോ​ർ​ട്ട് ഫി​ക്ഷ​നും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. ലോ​ക​ത്തെ ഒ​ന്നാം നി​ല ച​ല​ച്ചി​ത്രോ​ത്സ വേ​ദി​ക​ളാ​യ കാ​നി​ലും വെ​നീ​സി​ലും അ​ടൂ​ർ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. 16 ത​വ​ണ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ സി​നി​മാ വേ​ദി​യി​ൽ സ​ത്യ​ജി​ത് റേ​യ്ക്കും മൃ​ണാ​ൾ സെ​ന്നി​നു​മൊ​പ്പം ത​ല​പ്പൊ​ക്കം നേ​ടി​യ ച​ല​ച്ചി​ത്ര​കാ​ര​നാ​ണ്…

Read More

ഉർവശിയോട് പിണക്കമില്ല, ഞാ​ന്‍ ഹാ​പ്പി​യാ​ണ്

ആ​ശ​യ്ക്കും കു​ഞ്ഞാ​റ്റ​യ് ക്കും അ​മൃ​തി​നും ഒ​പ്പം ഞാ​ന്‍ ഹാ​പ്പി​യാ​ണ്. ഉ​ര്‍​വ​ശി​യു​ടെ മ​ക​ന്‍ ഇ​ട​യ്ക്ക് കു​ഞ്ഞാ​റ്റ​യെ കാ​ണാ​ന്‍ ആ​ഗ്ര​ഹം പ​റ​യും. അ​തി​നാ​യി ക​ര​യും. അ​പ്പോ​ള്‍ അ​വ​ളെ ഉ​ര്‍​വ​ശി​യു​ടെ അ​ടു​ത്തേ​ക്ക് അ​യ​യ്ക്കാ​റു​ണ്ട്. ഞാ​ന്‍ ത​ന്നെ വ​ണ്ടി ക​യ​റ്റി വി​ടും. ഉ​ര്‍​വ​ശി​യോ​ട് യാ​തൊ​രു​വി​ധ പി​ണ​ക്ക​ങ്ങ​ളു​മി​ല്ല. ആ​ശ​യു​മാ​യി അ​ടു​ത്ത ബ​ന്ധം ആ​ണ് കു​ഞ്ഞാ​റ്റ​യ്ക്ക് ഉ​ള്ള​ത്. പ്ല​സ്ടു റി​സ​ള്‍​ട്ട് അ​റി​ഞ്ഞ ഉ​ട​നെ ആ​ദ്യം അ​മ്മ​യെ വി​ളി​ച്ചു പ​റ​യൂ… എ​ന്നാ​ണ് ഞാ​ന്‍ പ​റ​ഞ്ഞ​ത്. ഉ​ര്‍​വ​ശി​യു​ടെ ന​മ്പ​റി​ലേ​ക്ക് ആ​ശ​യു​ടെ ഫോ​ണി​ല്‍ നി​ന്നു​മാ​ണ് മോ​ള്‍ വി​ളി​ച്ച​ത്. ഉ​ര്‍​വ​ശി​യു​ടെ മോ​ന്‍ പൊ​ന്നു​ണ്ണി​യു​ടെ ചോ​റൂ​ണി​ന് ആ​ശ​യാ​ണ് കു​ഞ്ഞാ​റ്റ​യെ കൊ​ണ്ടു​പോ​യ​ത്. ഉ​ര്‍​വ​ശി കു​ഞ്ഞാ​റ്റ​യെ വി​ളി​ച്ചി​ട്ട് കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ ആ​ശ​യെ ആ​ണ് വി​ളി​ക്കു​ന്ന​ത്. -മ​നോ​ജ് കെ. ​ജ​യ​ന്‍

Read More

എ​നി​ക്കും കാ​ളി​ദാ​സ​ൻ ക​ണ്ണ​ൻ

കാ​ളി​ദാ​സ് നാ​യ​ക​നാ​കു​ന്ന ര​ജ​നി എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ന​ടി ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ല​ക്ഷ്മി ഈ ​സ​ന്തോ‌​ഷം പ​ങ്കു​വ​ച്ച​ത്. ന​ടി​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… ജ​യ​റാ​മേ​ട്ട​നും പാ​ര്‍​വ​തി​യും ച​ക്കി​യും മാ​ത്ര​മ​ല്ല, ഞാ​നും ക​ണ്ണ​ന്‍ എ​ന്നാ​ണ് കാ​ളി​ദാ​സ​നെ വി​ളി​ക്കു​ന്ന​ത്. കൊ​ച്ചു​കൊ​ച്ചു സ​ന്തോ​ഷ​ങ്ങ​ളു​ടെ ലൊ​ക്കേ​ഷ​നി​ല്‍ ജ​യ​റാ​മേ​ട്ട​ന്‍റെ കൈ​വി​ര​ലി​ല്‍ തൂ​ങ്ങി ന​ട​ന്ന ക​ണ്ണ​ന​ന്‍റെ മു​ഖം ഇ​പ്പോ​ഴും മ​ന​സി​ലു​ണ്ട്. അ​ന്ന് ക​ണ്ണ​ന്‍ ചെ​റി​യ കു​ട്ടി. എ​നി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു ആ ​കു​ട്ടി​ത്തം. ന​ല്ല ഭം​ഗി​യു​ള്ള മു​ഖം. ക​ണ്ണ​ന്‍റെ അ​ഭി​ന​യം എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി. സി​നി​മ​യി​ല്‍ ക​ണ്ണ​ന​ന്‍റെ അ​ച്ഛ​നും അ​മ്മ​യു​മാ​യി ജ​യ​റാ​മേ​ട്ട​നും ഞാ​നും. ജ​യ​റാ​മേ​ട്ട​നും ക​ണ്ണ​നും ചേ​ര്‍​ന്നാ​യി​രു​ന്നു കോ​ന്പി​നേ​ഷ​ന്‍ സീ​നി​ക​ളി​ല്‍ അ​ധി​ക​വും. അ​ധി​കം സീ​നു​ക​ളി​ല്ലാ​യി​രു​ന്നു ഞാ​നും ക​ണ്ണ​നും ത​മ്മി​ല്‍. വ​ള​രു​ന്പോ​ള്‍ ക​ണ്ണ​ന്‍ സി​നി​മ​യി​ല്‍ ത​ന്നെ ഉ​ണ്ടാ​വു​മെ​ന്ന് അ​ന്നേ തോ​ന്നി​യി​രു​ന്നു.​ഒ​രു മ​ക​നോ​ട് എ​ന്ന വാ​ത്സ​ല്യം അ​ന്നും ഇ​ന്നും ക​ണ്ണ​നോ​ട് തോ​ന്നാ​റു​ണ്ട്. മാ​ത്ര​മ​ല്ല ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത് അ​മ്മ​യും…

Read More

മ​ഞ്ജു​വാ​ര്യ​ര്‍ ചി​ത്രം “ച​തു​ര്‍​മു​ഖം” ബി​ഫാ​ന്‍ കൊ​റി​യ​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ടെ​ക്‍​നോ ഹൊ​റ​ര്‍ സി​നി​മ​യാ​യ “ച​തു​ര്‍​മു​ഖം” ഇ​രു​പ​ത്തി​അ​ഞ്ചാ​മ​ത് ബു​ച്ച​ണ്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫ​ന്‍റാ​സ്റ്റി​ക്ക് ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും മി​ക​ച്ച ഹൊ​റ​ര്‍, മി​സ്റ്റ​റി, ഫാ​ന്‍റ​സി ജോ​ണ​റി​ലു​ള്ള സി​നി​മ​ക​ള്‍​ക്കാ​യു​ള്ള ഫെ​സ്റ്റി​വ​ലാ​ണി​ത്. ദി ​വെ​യ്‍​ലി​ങ് എ​ന്ന പ്ര​സി​ദ്ധ​കൊ​റി​യ​ന്‍ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​യ നാ ​ഹോ​ങ്ജി​നും ‘ഷ​ട്ട​ര്‍’ എ​ന്ന ഹൊ​റ​ര്‍ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​യ ബാ​ഞ്ചോ​ങ് പി​സ​ന്‍​ത​നാ​കു​നും ചേ​ര്‍​ന്നൊ​രു​ക്കി​യ ‘ദി ​മീ​ഡീ​യം’ ഉ​ള്‍​പ്പ​ടെ 47 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 258 സി​നി​മ​ക​ളാ​ണ് ഫെ​സ്റ്റി​വ​ലി​ല്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ര​ഞ്ജീ​ത്ത് ക​മ​ല ശ​ങ്ക​ര്‍, സ​ലി​ല്‍ വി ​എ​ന്നീ ന​വാ​ഗ​ത​ര്‍ സം​വി​ധാ​നം ചെ​യ്ത ച​തു​ര്‍​മു​ഖം ഏ​പ്രി​ല്‍ എ​ട്ടി​നാ​ണ് കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ല്‍ റി​ലീ​സാ​യ​ത്. ന​ല്ല റി​വ്യൂ​സും പ്രേ​ക്ഷ​ക​പ്രീ​തി​യും സി​നി​മ​യ്ക്ക് ല​ഭി​ച്ചി​രു​ന്നു. അ​മ്പ​തു ശ​ത​മാ​നം സീ​റ്റു​ക​ള്‍ മാ​ത്രം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലും ന​ല്ല ക​ള​ക്ഷ​നു​ണ്ടാ​യി​രു​ന്ന സി​നി​മ കോ​വി​ഡ് രൂ​ക്ഷ​മാ​വു​ക​യും സെ​ക്ക​ന്‍റ് ഷോ ​നി​ര്‍​ത്ത​ലാ​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദ​ര്‍​ശ​ന​ശാ​ല​ക​ളീ​ല്‍ നി​ന്ന് പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു. മ​ഞ്ജു​വാ​ര്യ​ര്‍,…

Read More

ഇ​ന്ന​ലെ​യും ആ​ലോ​ചി​ച്ചു; ലോ​ഹി​സാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കില്‍..! മ​ഞ്ജു വാ​ര്യ​ർ പറയുന്നു…

്‍ ഈ ​കാ​ലം എ​ങ്ങ​നെ നീ​ന്തി​ക്ക​ട​ക്കു​മാ​യി​രു​ന്നെ​ന്ന്. വ​ള്ളു​വ​നാ​ട്ടി​ലി​രു​ന്ന് ഈ ​ലോ​ക​ത്തോ​ടാ​യി അ​ദ്ദേ​ഹം ചി​ല​പ്പോ​ള്‍ ഇ​ങ്ങ​നെ​യാ​യി​രി​ക്കാം പ​റ​യു​ക. ഇ​പ്പോ​ഴാ​ണ് ന​മ്മ​ള്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ “അ​ണു’​കു​ടും​ബ​ങ്ങ​ളാ​യ​ത്. ഉ​റ​പ്പാ​ണ്, ക​ഥ​ക​ള്‍​ക്കു വേ​ണ്ടി​യാ​യി​രി​ക്കും. സ​ഹ​ജ​മാ​യ കൗ​തു​ക​ത്തോ​ടെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം. മ​നു​ഷ്യ​ര്‍ “ത​നി​യാ​വ​ര്‍​ത്ത​ന’​ത്തി​ലെ ബാ​ല​ന്‍ മാ​ഷി​നെ​പ്പോ​ലെ വീ​ട്ടി​നു​ള്ളി​ല്‍ ത​ള​ച്ചി​ട​പ്പെ​ട്ട നാ​ളു​ക​ളി​ല്‍ ത​നി​ക്ക് മാ​ത്രം സാ​ധ്യ​മാ​കു​ന്ന സ​ര്‍​ഗാ​ത്മ​ക വൈ​ഭ​വ​ത്തോ​ടെ ലോ​ഹി​സാ​ര്‍ ജീ​വി​താ​വ​സ്ഥ​ക​ളെ മ​ന​സി​ലേ​ക്ക് ഒ​പ്പി​യേ​നെ. ന​ഷ്ട​വേ​ദ​ന​യോ​ടെ ലോ​ഹി സാ​റി​ന്‍റെ ഓ​ര്‍​മ​ക​ള്‍​ക്ക് പ്ര​ണാ​മം. -മ​ഞ്ജു വാ​ര്യ​ർ

Read More

വി​വാ​ഹം വ​ലി​യ സ്വ​പ്നം; ആ​ലോ​ച​ന​ക​ള്‍  ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു

ബാ​ല​ച​ന്ദ്ര മേ​നോ​ന്‍റെ ഏപ്രിൽ 19 എന്ന സിനിമയിൽ നാ​യി​ക​യാ​യെ​ത്തു​ക​യും പി​ന്നീ​ട് മ​ല​യാ​ള​ത്തി​ല്‍ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യും തി​ള​ങ്ങി​യ ന​ടി​യാ​ണ് ന​ന്ദി​നി. ഇ​ട​യ്ക്ക് സി​നി​മ​യി​ല്‍ നി​ന്നു താ​രം ഇ​ട​വേ​ള എ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ള്‍ വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് താ​നെ​ന്ന് താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഒ​രു ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​നാ​ണ് ന​ന്ദി​നി ഇ​ങ്ങ​നെ മ​റു​പ​ടി പ​റ​ഞ്ഞ​ത്. ന​ടി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങനെ… വി​വാ​ഹം വേ​ണ്ട എ​ന്നു തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ജീ​വി​ത​ത്തി​ല്‍ വ​ലി​യ ഉ​യ​ര്‍​ച്ച​ക​ള്‍ നേ​ടി​യെ​ങ്കി​ല്‍ കൂ​ടി​യും വി​വാ​ഹ​മാ​ണ് എ​ന്‍റെ ഏ​റ്റ​വും വ​ലി​യ സ്വ​പ്നം. വി​വാ​ഹം ക​ഴി​ക്കി​ല്ലെ​ന്ന് ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. വീ​ട്ടി​ല്‍ ആ​ലോ​ച​ന​ക​ള്‍ എ​ല്ലാം ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്. എ​ന്‍റെ അ​ഭി​രു​ചി​ക​ള്‍​ക്ക് പ​റ്റി​യ ഒ​രാ​ളെ ഉ​ട​ന്‍ ത​ന്നെ പ​ങ്കാ​ളി ആ​യി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​മു​ണ്ട്. എ​ന്താ​യാ​ലും വി​വാ​ഹം ഇ​നി അ​ധി​കം വൈ​കി​ല്ല.

Read More

എ​ന്‍റെ നി​റ​ത്തി​ലും ച​ര്‍​മ​ത്തി​ലും ഞാ​ന്‍ വ​ള​രെ കം​ഫ​ര്‍​ട്ടാ​ണ്

നി​റ​ത്തെക്കുറി​ച്ചു​ള്ള ക​മ​ന്‍റുക​ള്‍ മ​ന​സി​നെ ബാ​ധി​ക്കു​ന്ന​വ​ര്‍ ഉ​ണ്ടാ​കാം. ഞാ​ന്‍ അ​തൊ​ന്നും മൈ​ന്‍​ഡ് ചെ​യ്യാ​റി​ല്ല. അ​തു​കൊ​ണ്ട് എ​നി​ക്ക് വേ​ര്‍​തി​രി​വ് തോ​ന്നി​യി​ട്ടു​മി​ല്ല. എ​ന്‍റെ നി​റ​ത്തി​ലും ച​ര്‍​മ​ത്തി​ലും ഞാ​ന്‍ വ​ള​രെ കം​ഫ​ര്‍​ട്ടാ​ണ്. ആ​രെ​ന്ത് പ​റ​ഞ്ഞാ​ലും അ​തൊ​ന്നും എ​ന്നെ ബാ​ധി​ക്കി​ല്ല. പ്ര​ണ​യി​ക്കാ​നൊ​ന്നു​മി​ല്ല. പ്ര​ണ​യ സ​ങ്ക​ല്‍​പ​ങ്ങ​ളും ത​ത്കാ​ലം ഇ​ല്ല. വേ​റെ ഒ​രു​പാ​ട് പ​രി​പാ​ടി​ക​ള്‍ ചെ​യ്യാ​നു​ണ്ട്. അ​നാ​വ​ശ്യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഞാ​ന്‍ മൈ​ന്‍​ഡ് ചെ​യ്യാ​റി​ല്ല. അ​വ​ര്‍ അ​വ​രു​ടെ തോ​ന്ന​ല്‍ പ​റ​യു​ന്നു. അ​ത് കാ​ര്യ​മാ​യി​ട്ടെ​ടു​ക്ക​ണോ വേ​ണ്ട​യോ എ​ന്ന​ത് എ​ന്‍റെ തീ​രു​മാ​ന​ല്ലേ. നേ​രി​ട്ട് ആ​രും ഒ​ന്നും പ​റ​യി​ല്ല. പ​റ​ഞ്ഞാ​ല്‍ നൈ​സ് ആ​യി​ട്ട് മ​റു​പ​ടി കൊ​ടു​ക്കാ​ന്‍ അ​റി​യാം. -നി​മി​ഷ സ​ജ​യ​ന്‍

Read More

അ​ഭി​ന​യം നി​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ചു, എ​ന്നാ​ല്‍…

വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു​കൊ​ണ്ട് പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത ന​ട​നാ​ണ് ബൈ​ജു. ത​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ ചി​ല സം​ഭ​വ​ങ്ങ​ള്‍ അ​ടു​ത്ത​യി​ടെ ബൈ​ജു തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. ബൈ​ജു​വി​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… അ​ഭി​ന​യി​ക്കാ​ന്‍ ഒ​രി​ക്ക​ലും ആ​രോ​ടും ചാ​ന്‍​സ് ചോ​ദി​ച്ച് ന​ട​ന്നി​ട്ടി​ല്ല. ഇ​ടി​ച്ചു​കേ​റു​ന്ന​ത് എ​നി​ക്ക് ഇ​ഷ്ട​മു​ള്ള കാ​ര്യ​മ​ല്ല. ര​ഞ്ജി​ത്ത് ഒ​രി​ക്ക​ല്‍ എ​ന്‍റെ പ​ടം ക​ണ്ട് അ​ഭി​ന​ന്ദി​ക്കാ​ന്‍ വി​ളി​ച്ചു. എ​ങ്കി​ലും നി​ങ്ങ​ളു​ടെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ നി​ങ്ങ​ള്‍ എ​ന്നെ വി​ളി​ച്ചി​ല്ല​ല്ലോ എ​ന്നാ​ണ് എ​ന്‍റെ മ​ന​സി​ല്‍ തോ​ന്നി​യി​രു​ന്ന​ത്. പി​ന്നീ​ട് കു​റേ കാ​ലം ക​ഴി​ഞ്ഞ് അ​ഭി​ന​യ​മെ​ല്ലാം നി​ര്‍​ത്താ​മെ​ന്ന് ക​രു​തി​യി​രു​ന്ന സ​മ​യ​ത്ത് ഞാ​ന്‍ ര​ഞ്ജി​ത്തി​നെ വി​ളി​ച്ചു. ന​ല്ലൊ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ട് നി​ര്‍​ത്ത​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നി​ങ്ങ​ളു​ടെ ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ട് എ​നി​ക്ക് നി​ര്‍​ത്ത​ണം എ​ന്ന് ഞാ​ന്‍ ര​ഞ്ജി​ത്തി​നോ​ട് പ​റ​ഞ്ഞു. അ​ഭി​ന​യം നി​ര്‍​ത്തു​ന്ന​തൊ​ന്നും ആ​ലോ​ചി​ക്ക​രു​തെ​ന്നാ​ണ് ര​ഞ്ജി​ത്ത് അ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യാ​ണ് പി​ന്നീ​ട് ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത പു​ത്ത​ന്‍​പ​ണം എ​ന്ന പ​ട​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. പു​ത്ത​ന്‍ പ​ണ​ത്തി​ന്…

Read More