ബിജു ചേട്ടനില്‍ (ബിജു മേനോന്) എനിക്ക് ഏറ്റവും അസൂയ തോന്നിയിട്ടുള്ള ഗുണം കണ്ടന്മെന്റാണ് (സംതൃപ്തി). വളരെ ഫിലോസഫിക്കലായി സംസാരിക്കുകയാണെങ്കില്‍ ഒരു മനുഷ്യന് എപ്പോഴും ആഗ്രഹിക്കുന്നതാണിത്. അതായത് നമ്മുടെ ലൈഫില്‍ ഉള്ള കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുകയെന്നത്. ഒരിക്കലും മനുഷ്യന് പൂര്‍ണമായും കൈവരിക്കാന്‍ സാധിക്കാത്ത ഒന്നാണത്. ഇപ്പോള്‍ നമുക്ക് ഒരു കാറുണ്ടെങ്കില്‍ കുറച്ചുകൂടി നല്ലൊരു കാര്‍ വേണമെന്ന് തോന്നും. നമ്മുടെ ഒരു സിനിമ ഹിറ്റായാല്‍ മറ്റേയാളുടെ അത്ര ഹിറ്റായില്ലല്ലോ എന്ന് തോന്നും. അങ്ങനെ എപ്പോഴും നമുക്കുള്ളതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ആഗ്രഹിച്ച് ആഗ്രഹിച്ച്, ഒരിക്കലും സംതൃപ്തിയാകാത്ത ജീവിതം ജീവിച്ച് മരിച്ചുപോകുന്നവരാണ് ഭൂരിഭാഗം ആള്‍ക്കാരും. നേരെ മറിച്ച് ബിജു ചേട്ടന് ഭയങ്കര കണ്ടന്റാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു സെന്‍ ലൈക്ക് ക്വാളിറ്റിയാണെന്ന്. -പൃഥ്രിരാജ്
Read MoreCategory: Movies
ആറു കഥകള്‍ ചേര്‍ന്ന “ചെരാതുകള്‍’ എന്ന ആന്തോളജി സിനിമ! ഒടിടി റിലീസിനെത്തുന്നു 17-ന്
ആറു കഥകള്‍ ചേര്‍ന്ന “ചെരാതുകള്‍’ എന്ന ആന്തോളജി സിനിമ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ് ഫോമുകള്‍ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി നാല്പതോളം പ്രമുഖര്‍ ചേര്‍ന്നാണ് റിലീസ് ചെയ്തത്. ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഷാജന് കല്ലായി, ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്, ജയേഷ് മോഹന്‍ എന്നീ ആറു സംവിധായകരാണ് ചെരാതുകള്‍ ഒരുക്കി യിരിക്കുന്നത്. മറീന മൈക്കിള്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്, പാര്‍വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ എന്നിവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. ജോസ്കുട്ടി ഉള്‍പ്പടെ ആറു ഛായാഗ്രാഹകരും സി ആര്. ശ്രീജിത്ത്…
Read Moreആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍! ബോളിവുഡ് ചിത്രത്തില്‍ ശ്രീശാന്ത് നായകനാകുന്നു
എന്‍എന്‍ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്ത നിര്‍മിക്കുന്ന ബോളിവുഡ് ചിത്രമായ പട്ടായില്‍ പ്രശസ്ത ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് തെന്നിന്ത്യന്‍ സംവിധായകന് ആര്. രാധാകൃഷ്ണനാണ്. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ. ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാനര്‍ എന്‍എന്‍ജി ഫിലിംസ്, സംവിധാനം ആര് രാധാകൃഷ്ണന്, നിര്‍മാണം നിരുപ് ഗുപ്ത, ഛായാഗ്രഹണം പ്രകാശ്കുട്ടി, എഡിറ്റിംഗ് സുരേഷ് യുആര്‍എസ്, സംഗീതം സുരേഷ് പീറ്റേഴ്സ്, സ്പോട്ട് എഡിറ്റിംഗ് രതിന് രാധാകൃഷ്ണന്, കോറിയോഗ്രാഫി ശ്രീധര്‍, കല സജയ് മാധവന്, ഡിസൈന്‍സ് ഷബീര്‍. പട്ടായുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. -അജയ് തുണ്ടത്തില്‍
Read Moreജോജിയുടെ കഥ കേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടി..! ബാബുരാജ്
ജോജിയുടെ കഥ കേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടി. ഒരു മറുപടി നല്‍കാതെ ഞാന്‍ കാറും എടുത്ത് തിരികെ പോന്നു. താനൊരു ക്രിസ്ത്യാനിയാണ്. എന്റെ അമ്മ മരിക്കാന്‍ കിടക്കുമ്പോള്‍ ആത്മാവ് വിട്ടു പോകാനായി നടത്തിയ പ്രാര്‍ഥനയില്‍ താന്‍ പങ്കെടുത്തില്ല. ഇത്രയും നാള് സ്നേഹിച്ച ഒരാള്‍ വിട്ടു പോകണേ എന്ന് പ്രാര്‍ഥിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. ആ ഓര്‍മകള്‍ എന്നെ ബാധിച്ചു. എനിക്ക് ഇത്രയും ആഴമുള്ള കഥാപാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന് സംശയിച്ചു. -ബാബുരാജ്
Read Moreമയൂരി ഒരു പൊട്ടി പെണ്ണ്..! നടി സംഗീത പറയുന്നു…
വ്യക്തി ജീവിതവും സിനിമാ ജീവിതവും ഒരുമിച്ചു കൊണ്ടു പോവാന്‍ പ്രത്യേക വൈഭവം വേണം. ആ കഴിവ് മയൂരിക്ക് ഇല്ലായിരുന്നു. മയൂരി ഒരു പൊട്ടി പെണ്ണായിരുന്നു. എന്നേക്കാള്‍ മൂന്ന് വയസിന് ഇളയതായിരുന്നു. എങ്ങനെയാണ് മുടി കെട്ടേണ്ടത് എന്ന് പോലും അവള്‍ക്ക് അറിയില്ലായിരുന്നു. അതൊക്കെ അവള് എന്നോട് ചോദിക്കുമായിരുന്നു. അതിന് ശേഷമാണ് മുടി കെട്ടുക പോലും ചെയ്തിരുന്നത്. ഷൂട്ടിംഗിന് ശേഷം റൂമിലേക്ക് എത്തിയാല്‍ അവള് കളിപ്പാട്ടങ്ങള്‍ക്ക് ഒപ്പമായിരിക്കും. -സംഗീത
Read Moreകാമറ പേടി മാറ്റാന്‍ ഇന്ത്യാവിഷനില്‍ ജോലിക്ക് കയറി; കള്ളം പറഞ്ഞ് സിനിമ ചെയ്തു! ആസിഫ് അലി പറയുന്നു…
സിനിമ ചെയ്യണമെന്ന ആഗ്രഹത്തില്‍ കാമറ പേടി മാറ്റാന്‍ ഇന്ത്യാവിഷനില്‍ ജോലിക്ക് കയറി. ആ സമയമാണ് ഋതു സിനിമയുടെ ഓഡീഷന് നടന്നത്. ഓഡീഷന് പോയി സെലക്ഷന് കിട്ടി. വീട്ടുകാര്‍ സമ്മതിക്കാത്തതുകൊണ്ട് കളളം പറഞ്ഞ് സിനിമ ചെയ്യുകയായിരുന്നു. അങ്ങനെ ചിത്രീകരണമൊക്കെ കഴിഞ്ഞ് ഞാനും റിമയും നില്ക്കുന്ന ആദ്യ പോസ്റ്റര്‍ പത്രത്തില്‍ വന്നു. അപ്പോഴാണ് ഞാന്‍ സിനിമയില്‍ അഭിനയിച്ച കാര്യം വീട്ടുകാര്‍ അറിയുന്നത്. പത്രത്തിലെ പോസ്റ്റര്‍ കണ്ടപ്പോള്‍ ആദ്യം ഉപ്പക്ക് എന്നെ മനസിലായില്ല. ദേ മോനെ പോലെ ഇരിക്കുന്ന വേറൊരാള് എന്നാണ് അന്ന് ഉപ്പ പറഞ്ഞത്. -ആസിഫ് അലി
Read Moreഞാനും നിവിന്‍ പോളിയും ശ്രമിച്ചിരുന്നു..! മലരായി മനസില്‍ കണ്ടത് അസിനെ… അല്‍ഫോണ്‍സ് പറയുന്നു…
പ്രേമം എന്ന ചിത്രത്തില്‍ മലര് മിസായി അണിയറക്കാര്‍ ആദ്യം മനസില്‍ കണ്ടിരുന്നത് മലയാളിയും തെന്നിന്ത്യന്‍ താരസുന്ദരിയായ അസിനെ. പിന്നീട് ഈ വേഷം സായി പല്ലവിയിലേക്ക് എത്തിച്ചേരുകയായിരുന്നു. പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയുടെ ചരിത്രവും ഗതിയും മാറ്റിയെഴുതിയ സംവിധായകന് അല്‍ഫോണ്‍സ് പുത്രന് സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്കിടെ യാണ് ഈ മറുപടി ഒരിക്കൽ നല്‍കിയത്. ചോദ്യങ്ങളില്‍ മിക്കതും പ്രേമവുമായി ബന്ധപ്പെട്ടതായിരുന്നു. പ്രേമത്തിലൂടെ ജനപ്രീയമായി മാറിയ മലര് എന്ന സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ചുള്ള അല്‍ഫോണ്‍സിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലര് എന്ന കഥാപാത്രമായി താന്‍ ആദ്യം മനസില്‍ കണ്ടത് അസിനെയായിരുന്നുവെന്നാണ് അല്‍ഫോണ്‍സ് പറയുന്നത്. ചിത്രത്തിലേക്ക് അസിനെ കൊണ്ടു വരാന്‍ താനും നിവിന്‍ പോളിയും ശ്രമിച്ചിരുന്നുവെന്നും അല്‍ഫോണ്‍സ് പറയുന്നു. തുടക്കത്തില്‍ ഞാന്‍ പ്രേമത്തിന്റെ തിരക്കഥ മലയാളത്തിലായിരുന്നു എഴുതിയത്. മലരിന്റെ മലയാളം വേര്‍ഷനില്‍ അസിന് അഭിനയിക്കണം എന്നായിരുന്നു എനിക്ക്. ഫോര്‍ട്ട്…
Read Moreജയിലില്‍ അടച്ച കേസില്‍ മരിച്ചയാളെ ഞാന്‍ കണ്ടിട്ടുപോലുമില്ലായിരുന്നു! ബാബുരാജ്
എനിക്കു വേണ്ടി ഒരിക്കലും ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. രാഷ്ട്രീ യം ജീവിതത്തെ ഇത്ര ബാധിക്കും എന്നറിയാതെയാണ് കോളജ് കാലത്തു രാഷ്ട്രീത്തില്‍ ഇറങ്ങിയത്. നിരവധി രാഷ്ട്രീയ കേസുകളില്‍ പെട്ടിരുന്നു. എന്നാല്‍ ജയിലില്‍ അടച്ച കേസില്‍ മരിച്ചയാളെ ഞാന്‍ കണ്ടിട്ടുപോലുമില്ലായിരുന്നു. മരിച്ചയാള്‍ ഒരു തിയറ്ററിലെ ജീവനക്കാരനായിരുന്നു. രാഷ്ട്രീയമാനം ഉള്ളതിനാല്‍ എന്നെ അതില്‍ പെടുത്താന്‍ എളുപ്പമായിരുന്നു. 85 ദിവസം ജയില്‍ ജീവിതം അനുഭവിച്ച ശേഷമാണ് കോടതി വെറുതേ വിട്ടത്. വര്‍ഷങ്ങള്‍ ശേഷം അമ്മ സംഘടനയുടെ ആവശ്യത്തിനായി വനിതാ കമ്മിഷന് ജഡ്ജിയെ കണ്ടു. എന്നെ ശിക്ഷിച്ച ജസ്റ്റിസ് ഹേമ ലെസ്ലി ആയിരുന്നു അത്. അന്നു ഞാന്‍ ചോദിച്ചു എന്തിനാണ് മാഡം, അന്നെന്നെ ശിക്ഷിച്ചത്…? സാഹചര്യം പ്രതികൂലം ആയിരുന്നു. എന്നായിരുന്നു അവരുടെ മറുപടി. –
Read Moreആ മഹാഭാഗ്യത്തക്കുറിച്ച് പാര്‍വതി…
ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു പാര്‍വതി. മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയായി ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പാര്‍വതിയും ജയറാമും തമ്മിലുള്ള കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. പിന്നീട് ഇവര്‍ പ്രണയത്തിലാവുകയും ആ പ്രണയം വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പാര്‍വതി. എങ്കിലും ഇപ്പോഴും മലയാളികള്‍ പാര്‍വതിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. മിക്ക അഭിമുഖങ്ങളിലും പാര്‍വതിയുടെ തിരിച്ചുവരവിനെക്കുറിച്ച് ചോദ്യങ്ങള്‍ വരാറുണ്ട്. എങ്കിലും സിനിമയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് പാര്‍വതി. കുടുംബത്തില്‍ നിന്നു മകന് കാളിദാസ് കൂടി സിനിമയിലേക്ക് എത്തിയെങ്കിലും പാര്‍വതി തിരിച്ചുവരവിന് തയാറായിട്ടില്ല. ഇതിനിടെ മോഹന്‍ലാലിനൊപ്പം ആദ്യമായി അഭിനയിച്ചതിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരിക്കല്‍ പാര്‍വതി പങ്കുവച്ചിരുന്നു. ഓണത്തിന് കുടുംബസമേതം സിനിമയ്ക്ക് പോകുന്ന ശീലം ഞങ്ങള്‍ക്കുണ്ടായിരുന്നു. ഞാന്‍ അന്ന് സിനിമയിലെത്തിയിട്ടില്ല. അങ്ങനെ ഒരിക്കല്‍ കാണാന്‍ പോയത് മോഹന്‍ലാല്‍ ചിത്രമായ ശ്രീകൃഷ്ണപ്പരുന്ത് ആയിരുന്നു. പക്ഷെ ചിത്രം കാണാനായി…
Read Moreഎന്നെ ചാക്കില്‍ പൊതിഞ്ഞ് സിറിയയില്‍ ആടിനെ മേയ്ക്കാന്‍ അയച്ചില്ല; എന്നോട് അദ്ദേഹം മതം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല..! ലക്ഷ്മിപ്രിയ
മതേതര ഇന്ത്യയില്‍ ആര്‍ക്ക് എന്തു മതവും സ്വീകരിക്കാം എല്ലാവരും ജീവിച്ചിരിക്കെ അനാഥയാക്കപ്പെട്ട ഒരു പെണ്ണിന് ഒരു ജീവിതം നല്കാന് ഒരു ജയേഷേ ഉണ്ടായുള്ളൂ. ഈ പറയുന്ന മതേതരെ ആരെയും കണ്ടില്ല. 18 കൊല്ലമായി ആ കൈകളുടെ സുരക്ഷിതത്വത്തില്‍ ഞാന്‍ ജീവിക്കുന്നു. എന്നെ ചാക്കില്‍ പൊതിഞ്ഞ് സിറിയയില്‍ ആടിനെ മേയ്ക്കാന്‍ അയച്ചില്ല. എന്നോട് അദ്ദേഹം മതം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല. കേവലം മതം അല്ല മനസാണ് മാറേണ്ടത്. വെറുതെ എന്റെ പേര് മാത്രം മാറ്റിയാല്‍ മതം എങ്ങനെ മാറാന്‍ കഴിയും? -ലക്ഷ്മിപ്രിയ
Read More