വൻവിജയം നേടിയ ലൂസിഫറിനു ശേഷം തന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിന് ബ്രോ ഡാഡി എന്നാണ് പേരിട്ടിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് പുതിയ പ്രഖ്യാപനം എത്തിയത്. നർമമുഹൂർത്തങ്ങളുള്ള ഒരു കുടുംബചിത്രമായിരിക്കുമെന്നും ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ അറിയിച്ചു. എൻ. ശ്രീജിത്ത്, ബിബിൻ മാളിയേക്കൽ എന്നിവരാണ് ചിത്രത്തിന് രചനയൊരുക്കുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജും സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കൂടാതെ, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ എന്നിവരും വേഷമിടുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്.
Read MoreCategory: Movies
ആരാണെന്ന് അറിയില്ല, ഞരമ്പ് രോഗി അല്ലെങ്കില്‍ നട്ടെല്ലില്ലാത്തവന്‍ എന്നേ വിളിക്കാന്‍ പറ്റൂ..! അഞ്ജു അരവിന്ദ് പറയുന്നു
ആരാണെന്ന് അറിയില്ല. ഞരമ്പ് രോഗി എന്നല്ലേ വിളിക്കാന്‍ പറ്റൂ. കാരണം സ്വന്തം വ്യക്തിത്വം മറച്ചുവച്ചു കൊണ്ട് അഭിപ്രായം പറയുന്നവരെ വേറെ എന്താ വിളിക്കുക, ഞരമ്പ് രോഗി അല്ലെങ്കില്‍ നട്ടെല്ലില്ലാത്തവന്‍ എന്നല്ലേ വിളിക്കൂ. അങ്ങനെ ഒരാള്‍ എഴുതിയ കമന്റ് ഞാന്‍ ഇപ്പോഴാണ് കണ്ടത്. എപ്പോഴോ ഇട്ടതാണ്. കണ്ടപ്പോള്‍ തന്നെ സങ്കടം വന്നു. ഞാന്‍ അഭിനയിച്ച ഒരു ചിത്രത്തിലെ രംഗത്തില്‍ നിന്നു കട്ട് ചെയ്തെടുത്ത ഭാഗം വച്ചായിരുന്നു ആ വീഡിയോ ചെയ്തത്. അത് കണ്ടാണ് കമന്റ് ചെയ്തിരിക്കുന്നത്. അത് അങ്ങനെയൊരു സിനിമയല്ല. ആ സിനിമയില്‍ അഭിനയിച്ചതിന് ഇത്രയും മോശം കമന്റ് വന്നപ്പോള്‍ വല്ലാതെ വേദനിച്ചു.
Read Moreസദാചാര അമ്മാവൻ വന്നില്ലേ ? സുബി സുരേഷിന്റെ പുതിയ ചിത്രത്തിന് ഒരാളുടെ കമന്റ് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണ് ആരാധകർ
നടിയും അവതാരകയുമായ സുബി സുരേഷിന്റെ പുതിയ ചിത്രത്തിന് ഒരാളുടെ കമന്റ് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ ദിവസം അയൽക്കാരിക്കൊപ്പം നിൽക്കുന്ന ഒറു ചിത്രം സുബി പോസ്റ്റ് ചെയ്തിരുന്നു. ടി ഷർട്ടും ബർമുഡയും ധരിച്ചായിരുന്നു സുബി. ഇതിനു താഴെ ഗോപി എന്ന പ്രൊഫൈലിൽ നിന്ന് വന്ന കമന്റും അതിനു സുബി കൊടുത്ത മറുപടിയും വൈറലായിരുന്നു. സുബിയുടെ വസ്ത്രത്തെ അടിവസ്ത്രവുമായി താരതമ്യം ചെയ്തായിരുന്നു കമന്റ്. കൂടെ അശ്ളീല പദപ്രയോഗങ്ങളും. ‘എടീ പോടീ എന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ പോയി വിളിക്ക്’ എന്നായിരുന്നു സുബി നൽകിയ മറുപടി. പോസ്റ്റിട്ടു മണിക്കൂറുകൾ കഴിഞ്ഞിട്ടും ഈ സദാചാര അമ്മാവൻ ഇപ്പോൾ എവിടെ എന്ന ചോദ്യമാണ് കമന്റ് ബോക്സിൽ നിറയുന്നത്
Read Moreആദ്യ പ്രതിഫലം 500 രൂപ
അഭിനയപ്രാധാന്യമുളള വേഷങ്ങളിലൂടെ ബോളിവുഡില്‍ തിളങ്ങിയ മലയാളി നടിയാണ് വിദ്യാ ബാലന്. പരിണീത, ഡേര്‍ട്ടി പിക്ചര്‍, കഹാനി ഉള്‍പ്പെടെയുളള സിനിമകളെല്ലാം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചു. ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള ദേശീയ ചലച്ചിത്രപുരസ്കാരം വരെ വിദ്യ ബാലന് ലഭിച്ചു. അതേസമയം വിദ്യാ ബാലന്റെ ആദ്യ പ്രതിഫത്തെ കുറിച്ചുളള ഒരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുകയാണ്. ആദ്യമായി ലഭിച്ച വരുമാനം 500 രൂപയാണ് എന്നാണ് വിദ്യാ ബാലന് പറഞ്ഞത്. സ്റ്റേറ്റ് ടൂറിസം ക്യാംപെയിന് വേണ്ടി പ്രവര്‍ത്തിച്ചപ്പോഴാണ് ഇത് ലഭിച്ചതെന്നും നടി പറയുന്നു. ഞങ്ങള്‍ നാല് പേരാണ് അന്ന് ഇതിനായി പോയത്. എനിക്കൊപ്പം എന്റെ സഹോദരിയും ബന്ധുവും സുഹൃത്തും വന്നു. ഞങ്ങള്‍ ഓരോരുത്തര്‍ക്കും 500 രൂപ വീതം ലഭിച്ചു-വിദ്യ പറഞ്ഞു. ഷൂട്ടിംഗില്‍ എന്താണ് ചെയ്തതെന്ന് ഓര്‍ക്കുന്നുണ്ടോ എന്ന് ചോദ്യത്തിനും വിദ്യ…
Read Moreഎന്നിലെ ഫിലിം മേക്കറിനെ വെല്ലുവിളിച്ച ചിത്രം
മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടില്‍ 1992-ല്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് സദയം.എംടി വാസുദേവന്‍ നായരുടെ ശത്രു എന്ന ചെറുകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെയ്ത സദയം കാലത്തെ അതിജീവിച്ചു ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ക്ലാസിക് ചിത്രമാണ്. സദയം എന്ന സിനിമയുടെ ഓര്‍മകള്‍ പങ്കുവച്ചു കൊണ്ട് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംവിധായകൻ സിബി മലയിൽ ഒരിക്കൽ പറഞ്ഞതു വലിയ വാർത്ത യായിരുന്നു. ഞാന്‍ സംവിധാനം ചെയ്ത സദയം എന്ന സിനിമയുടെ തിരക്കഥ എംടി സാര്‍ വായിച്ചു കേള്‍പ്പിക്കുമ്പോള്‍ തിരിച്ച് എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. ലോഹിയുമായി ചെയ്യുമ്പോഴുള്ള ഒരു ഫ്രീഡം എനിക്ക് അവിടെ ഇല്ലായിരുന്നു. തിരക്കഥയില്‍ എന്തെങ്കിലും മാറ്റം വരുത്തി ചെയ്യാന്‍ ഒന്നും ഉണ്ടായിരുന്നില്ല. അത്രയ്ക്ക് പെര്‍ഫെക്റ്റ് ആയിരുന്നു എംടി സാറിന്റെ സ്ക്രിപ്റ്റ്. എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും ചാലഞ്ചിംഗ്…
Read Moreമൃഗങ്ങളുടെ മൂവ്മെന്റ്സ് ഞാന്‍ അഭിനയത്തിലേക്ക് എടുക്കാറുണ്ട്, കണ്ടിട്ടില്ലേ..? ബാബു ആന്റണി പറയുന്നു…
മൃഗങ്ങളുടെ മൂവ്മെന്റ്സ് ഞാന്‍ അഭിനയത്തിലേക്ക് എടുക്കാറുണ്ട്. പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെയാണ് ഞാന്‍ അനുകരിച്ചിരിക്കുന്നത്. വൈശാലിയിലെ രാജാവിന് ഒരു ആനയുടെ സ്റ്റൈല്‍ ആണ്. ആന നടക്കുന്ന വിധമാണ് ഒരു രാജാവും നടക്കുക. ഭയങ്കര തലയെടുപ്പോടെ, എന്നാല്‍ ആനയുടെ മുഖത്ത് എപ്പോഴും ഒരു സങ്കടം കാണും. ഈ രാജാവും അത് പോലെയാണ്. രാജ്യത്ത് മൊത്തം പ്രശ്നങ്ങളാണ്. അതിനാല്‍ തന്നെ ഒരു ആനയുടെ മൂവ്മെന്റ്സ് നല്കാന് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാര്‍ഷ്യല്‍ ആര്‍ട്സില്‍ നിന്നാണ് ഞാന്‍ ഇത് പഠിച്ചത്. മാര്‍ഷ്യല്‍ ആര്‍ട്സില്‍ മൃഗങ്ങളുടെ മൂവ്മെന്റ്സിന് ഭയങ്കര പ്രാധാന്യമാണ്. ഈഗിള്‍ സ്റ്റൈല്‍, മങ്കി സ്റ്റൈൽ തുടങ്ങിയ നിരവധി ശൈലികളുണ്ട്. അതാണ് ഞാന്‍ അഭിനയത്തിലേക്കും എടുത്തത്. -ബാബു ആന്റണി
Read Moreമക്കളെ… അത്യാവശ്യം തല്ലിപ്പൊളിയാണ് ഞാന്‍! തന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കാന്‍ വരുന്നവരോട് ചെമ്പന്‍ വിനോദ് പറയുന്നു…
എന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കാന്‍ വരുന്നവരോട് നേരത്തെ തന്നെ പറയാറുണ്ട് ഒളിഞ്ഞു നോക്കാന്‍ വരേണ്ട, അത്യാവശ്യം തല്ലിപ്പൊളിയാണ് ഞാന്‍. എന്തിനാണ് ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നത്. നേരേ ചോദിച്ചാല്‍ പോരെ മറുപടി പറയാമല്ലോ. ഒളിഞ്ഞു നോട്ടക്കാരോട് താന്‍ ക്ലിയര്‍ ആയി തന്നെ പറയാറുണ്ട്, മക്കളെ ഞാന്‍ അത്യാവശ്യം തരക്കേടില്ലാത്ത തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞു നോട്ടമൊന്നും ഇങ്ങോട്ട് വേണ്ട. വച്ചു കഴിഞ്ഞാല്‍ അതിന് മറുപടി അങ്കമാലി സ്റ്റൈലില്‍ തരും. എന്റെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കാന്‍ മാത്രം ഒന്നുമില്ല. പിന്നെ എല്ലാകാര്യവും എല്ലാവരോടും പറയാന്‍ പറ്റില്ല. അതില്‍ ഒളിഞ്ഞു നോക്കാന്‍ താന്‍ സമ്മതിക്കുകയുമില്ല. നീ അറിയേണ്ട കാര്യങ്ങള്‍ എന്നോട് ചോദിച്ചോ. ഞാന്‍ പറയാം എന്നതാണ് എന്റെ ആറ്റിട്ട്യൂഡ്. -ചെമ്പന്‍ വിനോദ്
Read Moreഇല്ല, ബിഗ് ബോസിലേക്ക് എനിക്ക് ഓഫര്‍ വന്നിട്ടില്ല; വന്നാലും സ്വീകരിക്കില്ല, കാരണം…! ഭൂമിക പറയുന്നു…
വ്യാജ വാര്‍ത്ത. ഇല്ല, ബിഗ് ബോസിലേക്ക് എനിക്ക് ഓഫര്‍ വന്നിട്ടില്ല. വന്നാലും സ്വീകരിക്കില്ല. ബിഗ് ബോസ് സീസണ് ഒന്നിലേക്കും രണ്ടിലേക്കും മൂന്നിലേക്കും എനിക്ക് ക്ഷണം വന്നിട്ടുണ്ട്. അപ്പോഴൊക്കെ അതത്രയും നിഷേധിക്കുകയായിരുന്നു. ഇത്തവണ എനിക്ക് ഓഫര്‍ വന്നിട്ടില്ല, വന്നാലും ഇത്തവണയും ഓഫര്‍ സ്വീകരിക്കില്ല. ഞാനൊരു പൊതു വ്യക്തിത്വമായിരിക്കാം. എന്നാല്‍ കാമറകള്‍ എന്നിലേക്ക് തിരിയുമ്പോള്‍ ഞാന്‍ വളരെ അധികം സ്വകാര്യതകള്‍ സൂക്ഷിക്കുന്ന ആളാണ്. -ഭൂമിക
Read Moreആ സ്ക്രീന്‍ ടെസ്റ്റില്‍ എനിക്ക് സെലക്ഷന് നേടാനായില്ല…! പൃഥ്വിരാജ് പറയുന്നു…
കൈയെും ദൂരത്ത് എന്ന സിനിമയിലേക്ക് സ്ക്രീന്‍ ടെസ്റ്റിനായി സംവിധായകന് ഫാസിലിന്റെ വീട്ടില്‍ പോയപ്പോള്‍ അന്ന് എന്റെ കൂടെ കോ ആക്റ്ററായി ഒരു ഒമ്പതാം ക്ലാസുകാരിയും ഉണ്ടായിരുന്നു. അസിന് തോട്ടുങ്കല്‍. പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ അസിനുമൊത്താണ് അന്ന് ഞാന്‍ അഭിനയിച്ചത്. എന്നാല്‍ ആ സ്ക്രീന്‍ ടെസ്റ്റില്‍ എനിക്ക് സെലക്ഷന് നേടാനായില്ല. സ്ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നും ഫാസില്‍ പറഞ്ഞു. സ്ക്രീന്‍ ടെസ്റ്റിന് ശേഷം ഞാന്‍ ഓസ്ട്രേലിയയിലേക്ക് പോവുകയായിരുന്നു. -പൃഥ്വിരാജ്
Read Moreഅജിത്തിന്റെ നായികാവേഷം വേണ്ടെന്നു വച്ച നടിമാര്‍…
അജിത്തും സിമ്രാനും ജോഡികളായി 1999-ല്‍ പുറത്തിറങ്ങിയ റൊമാന്റിക്ക് ത്രില്ലര്‍ ചിത്രമായിരുന്നു വാലി. അജിത്ത് ഇരട്ട വേഷത്തില്‍ എത്തിയ സിനിമ തിയറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. നടനും സംവിധായകനുമായ എസ്.ജെ. സൂര്യയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു വാലി. അജിത്തിനും സിമ്രാനുമൊപ്പം ജ്യോതികയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതേസമയം വാലിയിലെ നായികയായി ആദ്യം പരിഗണിച്ചത് സിമ്രാനെ ആയിരുന്നില്ല. കീര്‍ത്തി റെഡ്ഢി എന്ന താരത്തെയായിരുന്നു അജിത്ത് ചിത്രത്തിലെ നായികാ വേഷത്തിലേക്ക് സംവിധായകന് തീരുമാനിച്ചത്. എന്നാല്‍ ചില കാരണങ്ങളാല്‍ അജിത്ത് ചിത്രത്തില്‍ നിന്നു നടി പിന്മാറുകയായിരുന്നു. പിന്നീട് നടിമാരായ റോജയെയും മീനയെയും വാലിയിലെ വേഷത്തിലേക്ക് സംവിധായകന് സമീപിച്ചിരുന്നു. എന്നാല്‍ ഇവർക്കും മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണം അജിത്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സിമ്രാന് അജിത്തിന്റെ നായികയായി വാലിയില്‍ എത്തുന്നത്. തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടായിരുന്നു അജിത്ത്-സിമ്രാന് ജോഡി.…
Read More