മലയാളത്തിന്റെ പ്രിയതാരം തിലകനോട് താരസംഘടനയായ അമ്മയ്ക്ക് വേണ്ടി എതിർത്ത് സംസാരിച്ചത് തെറ്റായിപ്പോയെന്നും അതിൽ ഇപ്പോഴും കുറ്റബോധമുണ്ടെന്നും തുറന്നു പറഞ്ഞ് നടൻ സിദ്ധിഖ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിദ്ധിഖ് ഇതു പങ്കുവച്ചത്. തിലകൻ ചേട്ടനുമായി മികച്ച ബന്ധമാണുണ്ടായിരുന്നതെന്നും എന്നാൽ അത് താനായിട്ട് നശിപ്പിക്കുകയായിരുന്നുവെന്നുമാണ് സിദ്ധിഖിന്റെ തുറന്നു പറച്ചിൽ. അസോസിയേഷന്റെ ഭാഗത്തുനിന്നുകൊണ്ട് തിലകൻ ചേട്ടനോട് എതിർത്ത് സംസാരിക്കുകയാണ് ഞാനന്ന് ചെയ്തത്. അത് തെറ്റായിപ്പോയെന്ന കുറ്റബോധം എനിക്ക് നല്ലതുപോലെയുണ്ട്. അമ്മയിലെ പല അംഗങ്ങളെക്കുറിച്ചും അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങളെയും വിമർശിക്കുകയാണ് ഞാൻ അന്ന് ചെയ്തത്. മറ്റു പലർ പറഞ്ഞതിനേക്കാളും ഞാൻ പറഞ്ഞത് അദ്ദേഹത്തെ വിഷമിപ്പിച്ചുവെന്ന് തിലകൻ ചേട്ടന്റെ മകൾ എന്നോട് പിന്നീട് പറഞ്ഞിട്ടുണ്ട്. അതൊരു വല്ലാത്ത വേദനയായി. ഞങ്ങൾക്കിടയിലുള്ള ബന്ധം അത്രയ്ക്ക് ദൃഢമായിരുന്നു. അദ്ദേഹം ആശുപത്രിയിൽ കിടക്കുന്പോൾ ഞാൻ എല്ലാ ദിവസവും വിളിക്കുമായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ വീട്ടിൽ രണ്ടുമൂന്ന് തവണ പോയി…
Read MoreCategory: Movies
മോഷ്ടിച്ചു വിറ്റു! എല്ലാം സിനിമ കാണാന്‍ വേണ്ടിയാണ്; പ്രിയദർശൻ
താമസിച്ചിരുന്ന വീടിന്റെ മുകളില്‍ ഉണ്ടായിരുന്ന മുഴുവന്‍ പൈപ്പ്, കണ്ണാടി, ഇത് ഞങ്ങള്‍ രണ്ട് പേരും (എം.ജി. ശ്രീകുമാർ) കൂടി മോഷ്ടിച്ച് ചാലയില്‍ ഒരു കടയില്‍ കൊണ്ടുപോയി കൊടുത്തു. എല്ലാം സിനിമ കാണാന്‍ വേണ്ടിയാണ്. അങ്ങനെ ആദ്യമായി ഞങ്ങള്‍ കണ്ട സിനിമയാണ് ‘പഠിച്ച കള്ളൻ’. പിന്നെ വീട്ടില്‍ പോലീസൊക്കെ വന്നു. അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും മിണ്ടാതെ നിന്നു. എങ്ങനെയെങ്കിലും സിനിമ കാണുക എന്നതായിരുന്നു ലക്ഷ്യം.അന്നൊക്കെ ഒരിക്കലും സിനിമ കാണാന്‍ വീട്ടില്‍ നിന്ന് പൈസ തരില്ല. എന്റെ അച്ഛന്റെയും അമ്മയുടെയും ലക്ഷ്യം അനിയത്തിയെ കല്യാണം കഴിപ്പിക്കുക എന്നതായിരുന്നു. -പ്രിയദർശൻ
Read Moreഇങ്ങനെ ആകില്ലായിരുന്നു..! സോന നായർ പറയുന്നു…
വിവാഹത്തിന് മുന്നെയാണ് സിനിമയില്‍ എത്തിയതെങ്കിലും കൂടുതല്‍ സജീവമായത് വിവാഹത്തിന് ശേഷമാണ്. ആളുകള്‍ അറിഞ്ഞ് തുടങ്ങിയതു വിവാഹത്തിന് ശേഷമായിരുന്നു, അതിനുളള എല്ലാ പിന്തുണയും നല്‍കിയത് എന്റെ വീട്ടുകാരാണ്. അദ്ദേഹത്തിനെ പോലെ ഒരാള്‍ അല്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഒരിക്കലും ഇങ്ങനെ,ആകില്ലായിരുന്നു. വീട്ടമ്മയോ അല്ലെങ്കില്‍ മറ്റൊരു ജോലിയിലേക്ക് പോകുമായിരുന്നു.ഒരിക്കലും അഭിനയത്തിലേക്ക് വരില്ലായിരുന്നു. -സോന നായർ
Read Moreജയറാമിന്റെ നഷ്ടം…
ജയറാം എന്ന നടനെ സംബന്ധിച്ച് തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു പത്മരാജൻ, ഭരതൻ എന്നിവരുടെ അകാലവിയോഗങ്ങൾ. കാരണം രണ്ടു പേരും അവരുടെ അവസാനകാലത്ത് ജയറാമിനെ വച്ചുള്ള ഗംഭീര സിനിമകളായിരുന്നു പ്ലാൻ ചെയ്തിരുന്നത്. പത്മരാജൻ ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത ഞാൻ ഗന്ധർവ്വൻ (1991) എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾ നടക്കുന്നതിനിടെ ഒരു ദിവസം അദ്ദേഹം തൃശൂർ രാമനിലയം ഹോട്ടലിലേക്ക് ജയറാമിനെ വിളിപ്പിച്ചു. ആയിടയ്ക്ക് റിലീസായ പടങ്ങളെല്ലാം തന്നെ കാര്യമായ വിജയം കാണാതെ മോശം സാഹചര്യത്തിലായിരുന്ന ജയറാം പത്മരാജനോട് തന്റെ സങ്കടം പങ്കു വച്ചു. ഒടുവിൽ അവിടെ നിന്നു പിരിയാൻ സമയത്ത് പത്മരാജൻ ജയറാമിന് വാക്കു കൊടുത്തു, സാരമില്ലടാ . നീ വിഷമിക്കണ്ട. ഉഗ്രനൊരു സിനിമ നിന്നെ വച്ച് ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്. സ്പോർട്സുമായി ബന്ധപ്പെട്ട കഥയാണ്. അത് നിന്റെ കരിയർ ബെസ്റ്റ് തന്നെയാകും’’ എന്ന്. പക്ഷെ…
Read Moreഅയൽക്കാർ ഒരു പ്രശ്നമാകുന്നു;പുതിയ പരാതിയുമായി റിയ
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ പരാതിയുമായി നടി റിയ. അയൽക്കാർ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റിയ ചക്രബർത്തി സിബിഐക്ക് പരാതി നൽകി . അന്വേഷണ സംഘത്തെ അയൽക്കാർ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും റിയ പരാതിയിൽ ആരോപിക്കുന്നു. മാധ്യമങ്ങൾ സ്വന്തം താത്പര്യങ്ങൾക്കായി വ്യാജക്കഥകൾ പ്രചരിപ്പിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സുശാന്ത് ജൂൺ 13 ന് റിയയെ കാറിൽ കയറ്റി വീട്ടിൽ കൊണ്ടു വിട്ടു എന്നുള്ള അയൽവാസിയുടെ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് സിബിഐക്ക് അയച്ച പരാതിയി ൽ വ്യക്തമാക്കുന്നു. ഇത്തരം പെരുമാറ്റം കുറ്റകരമാണെന്നും റിയ ആരോപിക്കുന്നു. ലഹരി മരുന്ന് കേസിൽ കഴിഞ്ഞ ദിവസമാണ് റിയയ്ക്ക് ജാമ്യം ലഭിച്ചത്. അറസ്റ്റിലായതിന് ശേഷംഒരു മാസത്തിന് ശേഷമാണ് റിയയ്ക്ക് ജാമ്യം ലഭിച്ചത്. ഇക്കഴിഞ്ഞ സെപ്തംബർ എട്ടിനാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ലഹരിമരുന്ന് കേസിൽ റിയയെ അറസ്റ്റ് ചെയ്തത്.
Read More49 ദിവസത്തിന് ശേഷം പുറത്തിറങ്ങുമ്പോൾ ഒരൊറ്റ ലക്ഷ്യം മാത്രം; ശാലുമേനോൻ
വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കി പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ പാകപ്പെടുത്തി. അന്നേവരെ സിനിമയില്‍ മാത്രമേ ജയില്‍ കണ്ടിട്ടുള്ളൂ. 49 ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാന്‍ പറ്റി. എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് അവിടെ നിന്നാണ്. വിശ്വാസം ആണെന്നെ പിടിച്ചുനിറുത്തിയത്. അവിടെ നിന്ന് പുറത്തിറങ്ങുന്പോള്‍ ഒരൊറ്റ ലക്ഷ്യമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. അതൊരു വാശി കൂടിയായിരുന്നു. എല്ലാം തിരിച്ചു പിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ലാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഞാന്‍ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം.
Read Moreവണ്ണം കുറച്ച് സ്ലിം ബ്യൂട്ടിയായി മഞ്ജുപിള്ള ! പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു…
മലയാളസിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ മിന്നിത്തിളങ്ങുന്ന താരങ്ങളിലൊരാളാണ് മഞ്ജു പിള്ള. കോമഡി റോളുകള്‍ക്കൊപ്പം തന്നെ ക്യാരക്ടര്‍ റോളുകളിലൂടെയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള മഞ്ജു പിള്ള മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളില്‍ നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രശസ്ത കോമേഡിയന്‍ ആയിരുന്ന എസ് പി പിള്ളയുടെ കൊച്ചുമകളായ മഞ്ജു, ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവിന്റെ ഭാര്യ കൂടിയാണ്. ദയ സുജിത്താണ് മകള്‍. ലോക്ക്ഡൗണ്‍ സമയത്ത് ഫാം വിജയകരമായി നടത്തി ഏവര്‍ക്കും മാതൃകയായ വ്യക്തിയാണ് മഞ്ജു പിള്ളയെ നിരവധി പേരാണ് ഇക്കാര്യത്തില്‍ അഭിനന്ദിച്ചത്. മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലെ മോഹനവല്ലി എന്ന കഥാപാത്രത്തിലൂടെയാണ് മഞ്ജു ഇപ്പോള്‍ ആരാധക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇപ്പോള്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്കോവറില്‍ എത്തിയിരിക്കുന്ന മഞ്ജു പിള്ളയുടെ ഫോട്ടോസാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. മഞ്ഞ ചുരിദാറില്‍ സ്ലിം ലുക്കില്‍ എത്തിയ…
Read Moreദൃശ്യത്തിൽ വരുണിനെ അവതരിപ്പിച്ച ഞാൻ പോലും വരുണ്‍ രക്ഷപ്പെടണം എന്ന് ആഗ്രഹിച്ചില്ല..! റോഷൻ ബഷീർ
ദൃശ്യത്തിൽ വരുണിനെ അവതരിപ്പിച്ച ഞാൻ പോലും വരുണ്‍ രക്ഷപ്പെടണം എന്ന് ആഗ്രഹിച്ചില്ല. അത്രയ് ക്ക് നെഗറ്റീവായ കഥാപാത്രമായിരുന്നു അത്. വീണ്ട ും ആ കഥ ചർച്ചയാകുന്പോൾ ഞാനുമായി എങ്ങനെ കണക്ട് ചെയ്യുമെന്ന് അറിയില്ല. ഇത്തവണയും ഒരു സസ്പെൻസ് ത്രില്ലർ പോലെയാണ് ചെയ്യുക എന്നാണ് കേട്ടത്. വരുണും വരുണിന്റെ തിരോധാനവും വീണ്ട ും ചർച്ചാ വിഷയമാകും. അദൃശ്യമായെങ്കിലും വീണ്ട ും സിനിമയിൽ നിറഞ്ഞുനിൽക്കുക തന്നെ ചെയ്യും. അതും സന്തോഷം. -റോഷൻ ബഷീർ
Read Moreഅങ്ങനെ സങ്കൽപ്പിക്കാൻ പോലും കഴിയാത്തത് സംഭവിച്ചു..! ഗൗതമി നായർ പറയുന്നു…
അങ്ങനെ സങ്കൽപ്പിക്കാൻ പോലും കഴിയാത്തത് സംഭവിച്ചു. എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ നെഗറ്റീവ് ആയി, എന്റെ 21 ദിവസങ്ങൾ പൂർത്തിയാക്കി. എന്റെ സഹോദരിയെയും കോവിഡ് ബാധിച്ചിരുന്നു. എനിക്ക് ആദ്യം പറയാനുള്ളത് ഹെൽത്ത് സെന്ററുകളിലെ നഴ്സുമാരെയും സാമൂഹ്യ പ്രവർത്തകരെയും കുറിച്ചാണ്. ഞങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് അറിയാനും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്താനും അവർ എന്നും വിളിച്ചുകൊണ്ട ിരുന്നു. -ഗൗതമി നായർ
Read Moreഅതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ..! മേഘ്നരാജ്
അത് ഒരു ഞായറാഴ്ച്ചയായിരുന്നു. സഹോദരൻ ധ്രുവിനും ഭാര്യയ്ക്കും ഒപ്പം വീടിന് പുറത്ത് നിൽക്കുന്പോഴാണ് ചിരു കുഴഞ്ഞു വീണെന്ന് അകത്ത് നിന്ന് അച്ഛൻ വിളിച്ച് പറയുന്നത്. ഇടയ്ക്ക് ബോധം വന്നെങ്കിലും പെട്ടെന്ന് വീണ്ടും ബോധരഹിതനായി. ഉടനെ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഹൃദയാഘാതമാണെന്ന് ഞങ്ങളെ ഡോക്ടർമാർ അറിയിച്ചു. എല്ലാം പെട്ടെന്നായിരുന്നു. വീട്ടിൽ വച്ച് ബോധം വന്ന ആ ചെറിയ നിമിഷവും നീ വിഷമിക്കരുതെന്നാണ് ചിരു എന്നോട് പറഞ്ഞത്. അതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. -മേഘ്നരാജ്
Read More