വിവിധ തുറകളിലുള്ള ആളുകൾ കോവിഡ് 19 സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തിൽ വീട്ടിനുള്ളിൽ ദിവസങ്ങളോളം കഴിയേണ്ടിവരുന്നതിന്റെ അനുഭവം പങ്കുവയ്ക്കുകയണിപ്പോൾ. ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണെന്നതിനാൽ ചലച്ചിത്ര, ടെലിവിഷൻ താരങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിലൂടെ ലോക്ക്ഡൗണ്‍ അനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ സീരിയൽ താരം ഗായത്രി അരുണ്‍ ലോക്ക്ഡൗണിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവച്ചിരിക്കുന്നു. താൻ കടൽത്തീരത്ത് നിൽക്കുന്നതിന്റെ പഴയ ചിത്രങ്ങൾക്കൊപ്പമാണ് ഗായത്രിയുടെ പോസ്റ്റ്. മിക്കവർക്കും പുറത്തിറങ്ങാൻ അതിയായ ആഗ്രഹം തോന്നുന്നുണ്ടാവുമെന്നും എന്നാൽ വരാൻ പോകുന്ന ഒരു നല്ല നാളെയെ കരുതി അത് പാടില്ലെന്നും ഗായത്രി കുറിച്ചു. പുറത്തേക്കിറങ്ങാനുള്ള ഒരു വലിയ ആഗ്രഹം നിങ്ങൾക്കെല്ലാവർക്കും ഉണ്ടാവും. കാറ്റ് അനുഭവിക്കാൻ, കടലിനെ കേൾക്കാൻ, ചുറ്റിക്കറങ്ങാനും നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നേടാനും. പക്ഷേ എന്നെ വിശ്വസിക്കൂ, നല്ല ദിനങ്ങൾ വരും. നാമൊരു ദൗത്യത്തിലാണെന്ന് വിശ്വസിക്കുക. ഒരു മെച്ചപ്പെട്ട ഭൂമിയെ പുനർനിർമിക്കാനുള്ള ദൌത്യം. എല്ലാവരും വീട്ടിലിരിക്കുക. ഒരു നല്ല…
Read MoreCategory: Movies
വിമർശനങ്ങളെയും ട്രോളുകളെയും ഭയമില്ലാത്ത നടി! പഴയകാല ചിത്രം പങ്കുവെച്ച് തപ്സി പന്നു
ബോളിവുഡിലെ യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് തപ്സി പന്നു. തന്റേതായ നിലപാടുകൾ പുലർത്തുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് തപ്സിയും. വിമർശനങ്ങളെയും ട്രോളുകളെയും ഭയമില്ലാത്ത തപ്സി, ട്രോളുകൾക്കൊക്കെ ചുട്ട മറുപടിയും കൊടുക്കാറുണ്ട്. രാജ്യം ലോക്ക്ഡൗണിലേക്ക് പോയതോടെ വീട്ടിൽ തന്നെയാണ് താരം. കുറച്ചു ദിവസങ്ങളായി ഫോണിലെ പഴയചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നതാണ് തപ്സിയുടെ പ്രധാന നേരം പോക്ക്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തന്റെ ആദ്യകാലത്തെ സിനിമാചിത്രീകരണ ഓർമകളും ആദ്യ പൊതുപരിപാടിക്കായി തയാറാവുന്നതിന്റെ ചിത്രവുമൊക്കെയാണ് താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കൈയിൽ തോക്കും പിടിച്ച് നിൽക്കുന്ന കുട്ടിക്കാലത്തെ ഒരു ചിത്രം തപ്സി പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് പിന്നിലെ കഥയൊന്നും തനിക്ക് ഓർമ്മയില്ല. എന്നാൽ അന്ന് മുതൽക്കാണ് വിജയിക്കാനുള്ള ത്വര തനിക്ക് തുടങ്ങിയതെന്ന് ഇപ്പോഴാണ് ഓർമ വന്നത്, എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം തപ്സി പോസ്റ്റ് ചെയ്തത്. തപ്സി കഴിഞ്ഞ വർഷം ഒരു ഷാർപ്പ്…
Read Moreഅഭിനയ ജീവിതത്തിന്റെ നാൾവഴികൾ..! ടിവി ഷോയ്ക്കിടെ വികാരാധീനയായി അനുഷ്ക ഷെട്ടി
തെന്നിന്ത്യൻ സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ലേഡി സൂപ്പർസ്റ്റാറായി മാറിയ താരമാണ് അനുഷ്ക ഷെട്ടി. അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമർ വേഷങ്ങളും ചെയ്തുകൊണ്ടാണ് അനുഷ്ക തിളങ്ങിയത്. ബാഹുബലി പോലുളള സിനിമകൾ അനുഷ്ക ഷെട്ടിയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. നായികാ വേഷങ്ങൾക്കൊപ്പം കേന്ദ്രകഥാപാത്രമായുളള സിനിമകളും നടി ചെയ്യുന്നുണ്ട്. ഒരു സിനിമയുടെ പ്രെമോഷന്റെ ഭാഗമായി നടന്ന ഒരു ഷോയിൽ അനുഷ്ക പൊട്ടിക്കരഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പരിപാടിയിൽ അനുഷ്കയുടെ അഭിനയ ജീവിതത്തിന്റെ നാൾവഴികൾ കോർത്തിണക്കി ഒരുക്കിയ വീഡിയോ സ്ക്രീനിൽ കാണിച്ചിരുന്നു. അതിൽ സംവിധായകൻ കൊടി രാമകൃഷ്ണയെ കാണിച്ചപ്പോഴാണ് നടി വികാരധീനയായത്. അനുഷ്കയുടെ കരിയറിൽ വഴിത്തിരിവായി മാറിയ അരുന്ധതി എന്ന ചിത്രം സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. നടിയെ തെന്നിന്ത്യൻ താരസുന്ദരി പദവിയിലേക്ക് ഉയർത്തിയതും ഈ ചിത്രമായിരുന്നു. കഴിഞ്ഞ വർഷമാണ് അരുന്ധതിയുടെ സംവിധായകൻ രാമകൃഷ്ണ മരണപ്പെട്ടത്. അദ്ദേഹം കുറച്ചുകാലം…
Read Moreപാതി വഴിയിൽ ദാന്പത്യബന്ധം അവസാനിപ്പിച്ച താരങ്ങള്‍! മക്കൾക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ഹൃത്വിക് റോഷനും സുസൈനും
പാതി വഴിയിൽ ദാന്പത്യബന്ധം അവസാനിപ്പിച്ച ഒരുപാട് താരങ്ങളുണ്ട്. ഏറെക്കാലം വിവാഹിതർ ആയിരുന്നിട്ടും വലിയ ശത്രുതയോടെ പിരിഞ്ഞവരാണ് കൂടുതലും. എന്നാൽ മക്കൾക്ക് വേണ്ടി സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളാണ് ഹൃത്വിക് റോഷനും മുൻഭാര്യ സുസൈനും. വിവാഹമോചിതർ ആണെങ്കിലും ഹൃത്വികും ഭാര്യയായിരുന്ന സുസൈനും എല്ലാവർക്കും മാതൃകയാണ്. പലപ്പോഴും മക്കൾക്ക് വേണ്ടി ഇരുവരും ഒന്നിക്കാറുണ്ട്. ഇപ്പോഴിതാ കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്ന കാലത്ത് താരകുടുംബം വീണ്ടും ഒന്നിച്ചിരിക്കുകയാണ്. സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെ ഹൃത്വിക് റോഷൻ തന്നെയാണ് സുസൈൻ വീട്ടിലെത്തിയ കാര്യം പുറംലോകത്തോട് പറഞ്ഞിരിക്കുന്നത്. ലോകം മനുഷ്യരാശിയെ കുറിച്ച് സംസാരിക്കുന്പോൾ മാതാപിതാക്കൾ അവരുടെ കുട്ടികളുടെ ചേർത്ത് നിർത്താനുള്ള അവസരമാണെന്ന് എനിക്ക് തോന്നുന്നു. രാജ്യം മുഴുവൻ ലോക്ഡൗണിലായ സാഹചര്യത്തിൽ മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികളെ പിരിഞ്ഞ് ഞങ്ങൾക്ക് ജീവിക്കാനാകില്ല. ഈ മഹാമാരിക്കെതിരേ പൊരുതാൻ ലോകം തന്നെ ഒരുമിച്ചു. ലോകം മുഴുവൻ മനുഷ്യത്വത്തെ കുറിച്ച് ചർച്ച…
Read Moreഞങ്ങൾക്ക് ആർക്കും പണം ആകാശത്ത് നിന്നും പൊട്ടി വീഴില്ല…
ബാലതാരമായി സിനിമയിലേക്ക് എത്തി പ്രേക്ഷകരുടെ മനസ് കവർന്ന് വർഷങ്ങൾക്ക് ശേഷം ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജിമ മോഹൻ. മലയാളത്തിന് പുറമെ തമിഴിലും തിരക്കേറിയ താരമാണ് മഞ്ജിമ. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളോട് വീട്ടിൽ തന്നെയിരിക്കാൻ ആവശ്യപ്പെട്ട് മഞ്ജിമ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങൾ വീടിനകത്ത് തന്നെയിരിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്. എന്നാൽ താരത്തിന്റെ ഈ ട്വീറ്റിന് നേരേ ഒരാൾ മോശം ഭാഷയിലാണ് പ്രതികരിച്ചത്. “വീട്ടിലിരുന്നാൽ നിങ്ങൾ ഭക്ഷണം നൽകുമോ’ എന്നാണ് ഇയാൾ കമന്റ് ചെയ്തത്. ഇയാളുടെ കമന്റിന് മറുപടിയുമായി മഞ്ജിമ എത്തിയിരിക്കുകയാണ്. ഇപ്പോഴും നമുക്കിടയിൽ ഇത്തരം ആളുകൾ ഉണ്ട്. പലപ്പോഴും ഇത്തരം ട്വീറ്റുകൾക്ക് മറുപടി നൽകാറില്ല. ജനങ്ങളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന…
Read Moreവേട്ടയാട് വിളയാട് 2 ഒരുങ്ങുന്നു; നായിക അനുഷ്ക്ക ഷെട്ടി ?
കമല്ഹാസന് നായകനായ വേട്ടയാട് വിളയാട് എന്ന സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഗൗതം മേനോനാണ് സിനിമയുടെ രണ്ടാം ഭാഗവുമൊരുക്കുന്നത്. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല. അനുഷ്ക്ക ഷെട്ടിയാകും സിനിമയില്‍ നായികയെന്നും അറിയാന്‍ സാധിക്കുന്നു. 2006ല്‍ പുറത്തിറങ്ങിയ വേട്ടയാട് വിളയാട് എന്ന സിനിമയില്‍ ഡിസിപി രാഘവന് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് കമല്ഹാസന് അവതരിപ്പിച്ചത്. കമാലിനി മുഖര്‍ജി, ജ്യോതിക എന്നിവരായിരുന്നു സിനിമയിലെ നായികമാര്‍.
Read Moreജീവനക്കാരുടെ ശമ്പളം മുന്‍കൂറായി നല്കി പ്രകാശ് രാജ്
കൊറോണ ഭീതിയില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുകയാണ്. ആരോഗ്യ മേലയിലേ പോലെ തന്നെ സാമ്പത്തിക മേഖലയിലും പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ തന്റെ ജീവനക്കാരുടെ മെയ് മാസം വരെയുള്ള ശമ്പളം മുന്‍കൂറായി നല്‍കിയിരിക്കുകയാണ് നടന് പ്രകാശ് രാജ്. തന്റെ വീട്ടിലെയും നിര്‍മാണ നിര്‍മാണ കമ്പനിയിലേയും മറ്റുമുള്ള ജീവനക്കാര്‍ക്കാണ് അദ്ദേഹം മെയ് മാസം വരെയുള്ള ശമ്പളം മുന്‍കൂറായി നല്‍കിയത്. മാത്രമല്ല കൊറോണ ഭീതിയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരിക്കുന്ന തന്റെ മൂന്ന് സിനിമകളില്‍ ദിവസവേതനത്തില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് പകുതി ശമ്പളമെങ്കിലും ലഭിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തിയെന്നും പ്രകാശ് രാജ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇതിനെക്കുറിച്ച് അറിയിച്ചത്.
Read Moreഉച്ചയ്ക്ക് എന്താണ് കഴിച്ചത്? ദീപിക ഉണ്ടാക്കിയ വിഭവം പങ്കുവച്ച് റണ്വീർ
ലോകത്തെ മുഴുവൻ പരിഭ്രാന്തിയിലാക്കി കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ തന്നെയാണ്. സെലിബ്രിറ്റികളുമൊക്കെ സാമൂഹിക അകലം പാലിച്ച് വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ്. വീട്ടിൽ ഇരുന്ന് ബോർ അടിക്കുന്ന എല്ലാവരും സമയം പോകുന്നതിനായി കണ്ടെത്തുന്നത് സോഷ്യൽ മീഡിയയാണ്. പലരും ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി പറയുന്ന സെക്ഷനുകൾ വരെ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് താരം റണ്വീർ സിങും തന്റെ പ്രിയ ഭക്ഷണത്തിത്തെ കുറിച്ച് ആരാധകരുമായി പങ്ക്വെക്കുകയാണ്. ഉച്ചയ്ക്ക് എന്താണ് കഴിച്ചത് എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയാണ് താരം. ബിരിയാണിയാണ് കഴിച്ചതെന്നും തന്റെ പ്രിയതമ ദീപിക ഒരുക്കിയ ഡിസേർട്ടിനെ കുറിച്ചും റണ്വീർ പറഞ്ഞു. എന്റെ പ്രിയപ്പെട്ട ഭാര്യയുടെ മാസ്റ്റർ ക്രിയേഷൻ എന്ന് പറഞ്ഞാണ് ദീപിക തയാറാക്കിയ വനില ഐസ്ക്രീമിന്റെ ചിത്രം റണ്വീർ പങ്കുവച്ചത്. ക്വറന്റൈനിൽ കഴിയുന്ന ദീപികയും റണ്‍വീറും ആരാധകരോട് സാമൂഹ്യ അകലം പാലിക്കാനാണ് പറയുന്നത്.…
Read Moreഅങ്ങനെയൊന്നുമില്ല! പുറത്തുവന്ന വാർത്ത ശരിയല്ല…
ബോളിവുഡിലെ യുവ സുന്ദരി സോനം കപൂർ അമ്മയാകാൻ പോകുന്നുവെന്ന തരത്തിൽ വന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് സോനത്തിനോട് അടുത്ത കേന്ദ്രങ്ങൾ. കഴിഞ്ഞ ദിവസം താരം സോഷ്യൽമീഡിയയിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇത്തരമൊരു വാർത്തയ്ക്കു പിന്നിൽ. ലണ്ടനിൽനിന്ന് ഭർത്താവ് ആനന്ദ് അഹൂജയോടൊപ്പം ഇന്ത്യയിലെത്തിയ സോനം കോവിഡ് 19 പശ്ചാത്തലത്തിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അമ്മായിയമ്മ പ്രിയ അഹൂജയോട് രണ്ടാം നിലയിലെ ജനാലയിൽനിന്ന് താഴേക്ക് നോക്കി സംസാരിക്കുന്ന വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. ഈ വീഡിയോയിൽ ഗർഭിണികൾ ധരിക്കുന്ന തരത്തിലുള്ള വെള്ള നിറത്തിലുള്ള അയഞ്ഞ പൈജാമയും ഷർട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. ഇതാണ് ഇത്തരമൊരു സംശയത്തിന് വഴിവച്ചത്. 2018ലാണ് ആനന്ദ് അഹൂജ-സോനം കപൂർ വിവാഹം നടന്നത്. ഇവരുടെ ആദ്യ കുട്ടിക്കായി ബോളിവുഡിലെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്പോഴാണ് ഇത്തരത്തിലൊരു വാർത്ത പ്രചരിച്ചത്.
Read Moreവർഷങ്ങൾക്ക് മുന്‍പേ കൊറോണ പ്രവചിച്ച സിനിമ! ഇന്റർനെറ്റിൽ തരംഗമായി കണ്ടേജിയൻ
ലോക രാജ്യങ്ങൾ ഒന്നടങ്കം കൊറോണ ഭീതിയിൽപ്പെട്ട സമയമാണിപ്പോൾ. ചൈനയിലെ വുഹാനിൽ നിന്ന് പടർന്ന വൈറസ് നിരവധി രാജ്യങ്ങളിലാണ് എത്തിയിരിക്കുന്നത്. വൈറസ് ബാധയെ തുടർന്ന് ചൈന, ഇറ്റലി. യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിരവധി പേരാണ് മരണപ്പെട്ടത്. ഇന്ത്യയിലും കൊവിഡ് 19 കാര്യമായി ബാധിച്ചിരുന്നു. ലോകമെന്പാടും കൊറോണ പടരുന്ന സമയത്ത് ഇന്റർനെറ്റിൽ ഒരു ഹോളിവുഡ് ചിത്രം തരംഗമായികൊണ്ടിരിക്കുകയാണ്. വർഷങ്ങൾക്ക് മന്പു തന്നെ കൊറോണ പ്രവചിച്ച കണ്ടേജിയൻ എന്ന സയൻസ് ഫിക്ഷൻ ത്രില്ലറാണ് വീണ്ടും തരംഗമാവുന്നത്. 2011ൽ സ്റ്റീവൻ സോഡെൻബർഗിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണിത്. കൊറോണ ആഗോള മഹാമാരിയായി പടരുന്ന സമയത്ത് ഒന്‍പത് വർഷം മുൻപ് ഇങ്ങനെയൊരു രോഗവും അതുണ്ടാക്കുന്ന ദുരന്തവും പ്രവചിച്ച സിനിമയാണ് കണ്ടേജിയൻ. ചൈനയിൽ നിന്നും വ്യാപിക്കുന്ന ഒരു വൈറസ് ലക്ഷങ്ങളെ കൊന്നൊടുക്കുന്നതായിരുന്നു സിനിമയുടെയും പ്രമേയം. ചിത്രത്തിൽ ബിസിനസ് ആവശ്യത്തിനായി ഹോങ്കോങ്ങിലെത്തുന്ന ബെത്ത് എന്ന സ്ത്രീക്ക് മാംസ മാർക്കറ്റിൽ…
Read More