ഒ​രു ചാ​ൻ​സ് ത​രു​മോ? എല്ലാം ശരി‍യാക്കാം: ആ​രാ​ധ​ക​ന് അ​ജു​വി​ന്‍റെ ഉ​റ​പ്പ്

ഒ​രു ചാ​ൻ​സ് ത​രു​മോ എ​ന്ന ചോ​ദ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ഭി​മു​ഖീ​ക​രി​ക്കാ​ത്ത താ​ര​ങ്ങ​ൾ കു​റ​വാ​ണ്. ഇ​പ്പോ​ഴി​താ ത​ന്‍റെ സി​നി​മ​യി​ൽ മു​ഖം കാ​ണി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് ആ​രാ​ധ​ക​ന് ഉ​റ​പ്പു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ന​ട​ൻ അ​ജു വ​ർ​ഗീ​സ്. അ​ജു വ​ർ​ഗീ​സ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ത്തി​നു ക​മ​ന്‍റ് ന​ൽ​ക​വേ​യാ​ണ് ഒ​രു ആ​രാ​ധ​ക​ൻ അ​ജു​വി​നോ​ട് ചാ​ൻ​സ് ചോ​ദി​ച്ച​ത്. സാ​ജ​ന്‍ ബേ​ക്ക​റി എ​ന്ന ചി​ത്രം ക​ഴി​ഞ്ഞ് സി​നി​മ നി​ർ​മി​ക്കാ​ൻ ‍സാ​ധി​ച്ചാ​ൽ ഉ​റ​പ്പാ​യും മു​ഖം കാ​ണി​ക്കാ​നെ​ങ്കി​ലും അ​വ​സ​രം ന​ൽ​കാം എ​ന്നാ​ണ് അ​ജു വ​ർ​ഗീ​സ് മ​റു​പ​ടി ന​ൽ​കി​യ​ത്. എ​ന്താ​യാ​ലും ആ​രാ​ധ​ക​നോ​ട് അ​ജു കാ​ട്ടി​യ സ്നേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

Read More

അഭിനയത്തിൽ ഒരുകൈനോക്കാൻ രമേശ് ചെന്നിത്തല

രാ​ഷ്ട്രീ​യ​ത്തി​നു പു​റ​മേ സി​നി​മ​യി​ലും ഒ​രു കൈ ​നോ​ക്കാ​നൊ​രു​ങ്ങി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. “ഹ​രി​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്’ എ​ന്ന സി​നി​മ​യി​ലാ​ണ് അ​ദ്ദേ​ഹം അ​ഭി​​ന​യി​ക്കു​ക. രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ വേ​ഷ​ത്തി​ൽ​ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം കാ​മ​റ​ക്കു മു​ന്നി​ലെ​ത്തു​ന്നത്. നി​ഖി​ൽ മാ​ധ​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ന​ട​ൻ അ​ഷ്ക​ർ സൗ​ദാ​ണ് നാ​യ​ക​ൻ. ധ​ർ​മ​ജ​ൻ, ഭീ​മ​ൻ ര​ഘു, നീ​ന കു​റു​പ്പ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ചെ​ന്നി​ത്ത​ല​യു​ടെ സൗ​ക​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​കും ചി​ത്രീ​ക​ര​ണം ന​ടത്തുകയെന്ന് നി​ഖി​ൽ പ​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ് ചെ​ന്നി​ത്ത​ല സി​നി​മാ രം​ഗ​ത്തേ​ക്ക് വ​രു​ന്ന​തെ​ങ്കി​ലും സ്കൂ​ൾ കോ​ള​ജ് കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

ഏതാണ്‌ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ട്ടി​ട്ടു​ള്ള ക​മ​ന്‍റ് ? അവതാരകന്റെ ചോദ്യത്തിന് നമിതയുടെ മറുപടി ഇങ്ങനെ

താ​ൻ ഹോ​ട്ടാ​ണെ​ന്ന് ആ​ളു​ക​ൾ പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​ൻ ഇ​ഷ്ട​മ​ല്ലെ​ന്ന് ന​ടി ന​മി​ത പ്ര​മോ​ദ്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ട്ടി​ട്ടു​ള്ള ക​മ​ന്‍റ് ഏ​താ​ണെ​ന്ന അ​വ​താ​ര​ക​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് താ​രം പ്ര​തി​ക​രി​ച്ച​ത്. ഒ​രു അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ലോ മ​റ്റ് ആ​രെ​ങ്കി​ലും അ​ങ്ങ​നെ വി​ശേ​ഷി​പ്പി​ച്ചാ​ൽ ചി​രി​ച്ച് ന​ന്ദി പ​റ​യു​മാ​യി​രി​ക്കും എ​ന്നാ​ൽ മ​ന​സി​ൽ വ​ലി​യ സ​ന്തോ​ഷ​മൊ​ന്നും തോ​ന്നി​ല്ലെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. അ​ൽ​മ​ല്ലു ആ​ണ് റി​ലീ​സ് ചെ​യ്ത ന​മി​ത പ്ര​മോ​ദി​ന്‍റെ ചി​ത്രം. ബോ​ബ​ൻ സാ​മു​വ​ൽ ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​വാ​സി​യാ​യ മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ ന​മി​ത അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Read More

ചാ​ർ​ളി​യു​ടെ ത​മി​ഴ് റീ​മേ​ക്കി​ൽ സാ​യ് പ​ല്ല​വി ഇ​ല്ല; പ​ക​രം…

സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ ചാ​ർ​ളി​യു​ടെ ത​മി​ഴ് റീ​മേ​ക്കി​ൽ നി​ന്നും സാ​യ് പ​ല്ല​വി പിന്മാറി. ഡേ​റ്റ് പ്ര​ശ്ന​ങ്ങ​ളാ​ണ് താ​രം സി​നി​മ​യി​ൽ നി​ന്നും പിന്മാ​റാ​നു​ള്ള കാ​ര​ണം. പ​ക​രം ശ്ര​ദ്ധ ശ്രീ​നാ​ഥാ​ണ് നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദി​ലീ​പ് കു​മാ​റാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. എ.​എ​ൽ. വി​ജ​യ് ആ​ണ് സി​നി​മ ത​മി​ഴി​ൽ ഒ​രു​ക്കു​മെ​ന്ന് ആ​ദ്യം അ​റി​യി​ച്ച​ത്. പി​ന്നീ​ട് ദി​ലീ​പ് കു​മാ​ർ ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മാ​രാ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യി​ൽ മാ​ധ​വ​നാ​ണ് നാ​യ​ക​ൻ. ശി​വ​ദ​യും സി​നി​മ​യി​ൽ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

Read More

സുചി ലീക്‌സ്! രണ്ടു വര്‍ഷം മുമ്പ് തമിഴ് സിനിമയില്‍ കോളിളക്കമുണ്ടാക്കിയ വാക്ക്; സംഭവത്തെക്കുറിച്ച് സുചിത്ര ഇപ്പോള്‍ പറയുന്നത് ഇങ്ങനെ…

ര​ണ്ടു വ​ർ​ഷം മു​ന്പ് ത​മി​ഴ് സി​നി​മ​യി​ൽ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ വാ​ക്കാ​യി​രു​ന്നു സു​ചി ലീ​ക്സ്. ഗാ​യി​ക​യും റേ​ഡി​യോ ജോ​ക്കി​യു​മാ​യ സു​ചി​ത്ര​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ നി​ന്ന് സു​ചി ലീ​ക്സ് എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ പു​റ​ത്തു​വ​ന്ന ച​ല​ച്ചി​ത്ര​ലോ​ക​ത്തെ പ്ര​ശ​സ്ത​രു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മാ​ണ് ത​മി​ഴ് ച​ല​ച്ചി​ത്ര​ലോ​ക​ത്ത് ഭൂ​ക​ന്പ​മു​ണ്ടാ​ക്കി​യ​ത്. ധ​നു​ഷി​നെ​തി​രെ​യാ​യി​രു​ന്നു ആ​ദ്യ ആ​ക്ര​മ​ണം. ഒ​രു വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്ക​വേ ധ​നു​ഷി​നൊ​പ്പം വ​ന്ന​യാ​ൾ ത​ന്നെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്നും ധ​നു​ഷി​നെ​പ്പ​റ്റി കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും സു​ചി​ത്ര പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ സു​ചി​ത്ര​യു​ടെ അ​ക്കൗ​ണ്ട് ആ​രോ ഹാ​ക്ക് ചെ​യ്ത​താ​ണെ​ന്ന വാ​ദ​വു​മാ​യി സു​ചി​ത്ര​യു​ടെ മു​ൻ ഭ​ർ​ത്താ​വ് കാ​ർ​ത്തി​ക് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സു​ചി​ലീ​ക്സ് വി​വാ​ദ​മു​യ​ർ​ത്തി​യ​തി​നു​ശേ​ഷം സു​ചി​ത്ര കു​റേ​ക്കാ​ല​ത്ത് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മ​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​ല്ലാ​ത്തി​നും പി​ന്നി​ൽ ഹാ​ക്ക​റാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് സു​ചി​ത്ര. ധ​നു​ഷ് വ​ലി​യ ന​ട​നാ​ണ്. അ​സു​ര​നി​ൽ അ​ദ്ദേ​ഹം മി​ക​ച്ച അ​ഭി​ന​യ​മാ​ണ് കാ​ഴ്ച വ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത​യാ​ൾ ധ​നു​ഷി​നെ​തി​രെ നീ​ച​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു. സി​നി​മാ​രം​ഗ​ത്തെ പ​ല​രു​ടേ​യും സ്വ​കാ​ര്യ…

Read More

ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നായികയാകാൻ കാ​ജ​ൽ അ​ഗ​ർ​വാ​ൾ

തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി കാ​ജ​ൽ അ​ഗ​ർ​വാ​ൾ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നാ​യി​ക​യാ​കു​ന്നു. ബൃ​ന്ദ മാ​സ്റ്റ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് കാ​ജ​ൽ അ​ഗ​ർ​വാ​ൾ നാ​യി​ക​യാ​കു​ന്ന​ത്. അ​ടു​ത്ത മാ​സം അ​വ​സാ​നം ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കും. റി​ല​യ​ൻ​സ് എ​ന്‍റ​ർ​ടെ​യി​ന്‍റ്മെ​ന്‍റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മം​ഗ​ലാ​പു​ര​ത്ത് അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങു​ന്ന കു​റു​പ്പി​ന്‍റെ അ​വ​സാ​ന ഘ​ട്ട ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ദു​ൽ​ഖ​ർ ബൃ​ന്ദ മാ​സ്റ്റ​റു​ടെ ചി​ത്ര​ത്തി​ൽ ജോ​യി​ൻ ചെ​യ്യും.

Read More

വി​വാ​ദ​ങ്ങ​ൾ​ക്ക് വി​രാ​മം! “ഉ​ല്ലാ​സം’ സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് ഷെ​യി​ൻ പൂ​ർ​ത്തി​യാ​ക്കി

പ്ര​തി​ഫ​ല ത​ർ​ക്കം മൂ​ലം മു​ട​ങ്ങി​ക്കി​ട​ന്ന “ഉ​ല്ലാ​സം’ സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് ന​ട​ൻ ഷെ​യി​ൻ നി​ഗം പൂ​ർ​ത്തി​യാ​ക്കി. ഏ​ഴു ദി​വ​സം​കൊ​ണ്ടാ​ണ് ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇതോടെ ചി​ത്രം മാ​ർ​ച്ചി​ൽ റി​ലീ​സ് ചെ​യ്യാ​നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ നീ​ക്കം. സി​നി​മാ നി​ർ​മാ​താ​ക്ക​ളും ഫെ​ഫ്ക​യും ചേ​ർ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഉ​ല്ലാ​സം സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ഷെ​യി​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​തി​രി​ക്കു​ക​യും ര​ണ്ടു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മു​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഷെ​യ്നി​ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

Read More

മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ വി​വാ​ഹി​ത​നാ​യി; വിവാഹ വീഡിയോ കാണാം

മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ സ​ച്ചി​ൻ വി​വാ​ഹി​ത​നാ​യി. ഐ​ശ്വ​ര്യ പി. ​നാ​യ​രാ​ണ് വ​ധു. ശം​ഖു​മു​ഖം ദേ​വി ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ജ​നു​വ​രി 19ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സി​നി​മ,രാ​ഷ്ട്രി​യ, സാം​സ്ക്കാ​രി​ക രം​ഗ​ത്തെ സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി വി​വാ​ഹ​സ​ത്ക്കാ​രം ഒ​രു​ക്കു​ന്നു​ണ്ട്. സ​ച്ചി​ന്‍റെ സ​ഹോ​ദ​ര​ൻ നി​ര​ഞ്ജ് അ​ഭി​നേ​താ​വാ​ണ്.

Read More

ബി​ഗ് ബോ​സ്! പ്രി​യ മോ​ഹ​ൻ​ലാ​ൽ, താ​ങ്ക​ൾ​ക്ക് ഇ​തി​ന്‍റെ ആ​വ​ശ്യ​മു​ണ്ടോ? മോ​ഹ​ൻ​ലാ​ൽ തി​രി​ച്ച​ടി​ച്ചു

പ്രി​യ മോ​ഹ​ൻ​ലാ​ൽ, താ​ങ്ക​ൾ​ക്ക് ഇ​തി​ന്‍റെ ആ​വ​ശ്യ​മു​ണ്ടോ എ​ന്നു ആ​ദ്യ സീ​സ​ണ്‍ ബി​ഗ് ബോ​സ് ഹൗ​സി​ലേ​ക്കു ക​ത്തെ​ഴു​തി​യ​വ​ർ​ക്കും ഇ​പ്പോ​ഴും വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്കും പ​ക​രം വീ​ട്ടി​ക്കൊ​ണ്ട് മോ​ഹ​ൻ​ലാ​ലി​ന്‍റെ ബി​ഗ് ബോ​സ് പു​തി​യ പ​തി​പ്പി​ന്‍റെ വ്യൂ​വ​ർ​ഷി​പ്പ്. ഷോ ​സം​പ്രേ​ക്ഷ​ണം തു​ട​ങ്ങി ദി​വ​സങ്ങള്‍ പി​ന്നി​ടു​ന്പോ​ൾ ആ​ദ്യ വാ​ര ബ്രോ​ഡ്കാ​സ്റ്റിം​ഗ് ഓ​ഡി​യ​ൻ​സ് റി​സേ​ർ​ച്ച് കൗ​ണ്‍​സി​ൽ ഇ​ന്ത്യ​യു​ടെ ചാ​ന​ൽ റേ​റ്റിം​ഗി​ൽ വ​ന്പ​ൻ മു​ന്നേ​റ്റ​മാ​ണ് ഏ​ഷ്യാ​നെ​റ്റ് ചാ​ന​ൽ നേ​ടി​യി​രി​ക്കു​ന്ന​ത്. ലോ​ഞ്ചിം​ഗ് ഇ​വ​ന്‍റി​ലും ഒ​പ്പം വീ​ക്ക് ഇ​വ​ന്‍റു​ക​ളി​ലു​മാ​യി 11 പോ​യി​ന്‍റു​വ​രെ നേ​ടി​യെ​ന്നാ​ണ് പു​തി​യ റേ​റ്റിം​ഗ് തെ​ളി​യി​ക്കു​ന്ന​ത്. ഇ​തേ ദി​വ​സം അ​തേസ​മ​യം ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ കേ​ര​ള-​ഹൈ​ദ​രാ​ബാ​ദ് മ​ൽ​സ​രം സം​പ്രേ​ഷ​ണം ചെ​യ്തു ഏ​ഷ്യാ​നെ​റ്റ് പ്ല​സ് ഏ​ഴ് പോ​യി​ന്‍റു നേ​ടി​യ​ത് ബി​ഗ് ബോ​സി​നു വി​ന​യാ​യി മാ​റി. എ​ന്താ​യാ​ലും ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി ട്വ​ന്‍റി ക്രി​ക്ക​റ്റ് മ​ത്സ​രം മ​ഴ കാ​ര​ണം മാ​റ്റി​വെ​ച്ച​ത് തു​ണ​യാ​യി. ഇ​വി​ടെ ഏ​റെ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത് ഏ​ഷ്യാ​നെ​റ്റ് അ​തി​ന്‍റെ ടി​ആ​ർ​പി റേ​റ്റിം​ഗി​ൽ വ​ലി​യ കു​തി​പ്പ് ന​ട​ത്തി​യെ​ന്ന​താ​ണ്.…

Read More

വ​ര​നെ ആ​വ​ശ്യ​മു​ണ്ട് ! ബൈ​ക്കി​ലേ​റി ദു​ൽ​ഖ​റും ക​ല്യാ​ണി​യും

അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​രാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. സു​രേ​ഷ് ഗോ​പി, ശോ​ഭ​ന എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​നാ​യ അ​നൂ​പ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് വ​ര​നെ ആ​വ​ശ്യ​മു​ണ്ട്. മേ​ജ​ർ ര​വി, ലാ​ൽ ജോ​സ്, ജോ​ണി ആ​ന്‍റ​ണി, സ​ന്ദീ​പ് രാ​ജ്, വ​ഫാ ഖ​ദീ​ജ, ദി​വ്യ മേ​നോ​ൻ, മീ​ര കൃ​ഷ്ണ​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഫേ​റ​ർ ഫി​ലിം​സും എം ​സ്റ്റാ​ർ ഫി​ലിം​സും ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Read More