പ്രിയങ്ക ചോപ്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഭർത്താവ് നിക്ക് ജോനാസ്. പ്രിയങ്ക 37-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. എന്റെ ലോകത്തിന്റെ വെളിച്ചമെ. എന്റെ ഹൃദയമെ. ഞാൻ നിന്നെ പ്രണയിക്കുന്നു ബേബി. പിറന്നാൾ ആശംസകൾ. നിക്ക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രിയങ്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയിൽ നിന്ന് മറ്റ് നിരവധി മേഖലകളിൽ നിന്നും ആശംസാപ്രവാഹമാണ്.
Read MoreCategory: Movies
രംഗോലിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി തപ്സി പന്നു
അഭിനയത്തിന്റെ കാര്യത്തിൽ തപ്സി പന്നു കങ്കണയെ കോപ്പിയടിക്കുകയാണെന്ന് പറഞ്ഞ രംഗോലിക്ക് മറുപടിയുമായി തപ്സി പന്നു. “നിങ്ങൾ പരിഹസിക്കപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രാധാന്യം ഉണ്ടെന്നാണ് അതിന് അർത്ഥം. നിങ്ങൾ ട്രോൾ ചെയ്യപ്പെടുന്നില്ലെങ്കിൽ നിങ്ങളുടെ കാര്യത്തിൽ സമയമോ ഉൗർജമോ കളയാൻ ആർക്കും ആഗ്രഹമില്ലെന്നും നിങ്ങൾക്ക് പ്രാധാന്യം ഇല്ലെന്നുമാണ് അതിനർത്ഥം’. തപ്സി പറഞ്ഞു. തപ്സിക്ക് അഭിനയിക്കുവാൻ അറിയത്തില്ലെന്ന് ഉൾപ്പടെ നിരവധി ആരോപണങ്ങളാണ് കങ്കണയുടെ സഹോദരിയായ രംഗോലി ആരോപിച്ചത്.
Read Moreമെക്സിക്കോയിൽ പിറന്നാൾ ആഘോഷിച്ച് കത്രീന കൈഫ്; ആ ചിത്രവും വൈറല്‍
കത്രീന കെയ്ഫ് മെക്സിക്കോയിൽ. തന്റെ മുപ്പത്തിയാറാം ജന്മദിനം ആഘോഷിക്കാനാണ് മെക്സിക്കോയിൽ എത്തിയിരിക്കുന്നത്. മെക്സിക്കോയിലെത്തിയ താരം കഴിഞ്ഞദിവസം കളർഫുൾ ബിക്കിനിയിട്ട് പുഞ്ചിരിച്ചു നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ജൂലൈ 16നാണ് കത്രീനയുടെ ജന്മദിനം. രോഹിത് ഷെട്ടിയുടെ സൂര്യവൻഷിയാണ് കത്രീനയുടെ അടുത്ത സിനിമ. അക്ഷയ് കുമാറാണ് ചിത്രത്തിലെ പ്രധാനകഥാപാത്തെ അവതരിപ്പിക്കുന്നത്. സൽമാൻ ഖാൻ നായകനായ ഭാരത് ആണ് കത്രീനയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രം ബോക്സോഫീസിൽ പ്രദർശനവിജയം നേടി മുന്നേറുകയാണ്. View this post on Instagram 🦋 A post shared by Katrina Kaif (@katrinakaif) on Jul 13, 2019 at 9:44pm PDT
Read Moreവട ചെന്നൈയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചിട്ടില്ല: വെട്രിമാരൻ
വടചെന്നൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാനുള്ള നീക്കത്തിൽ നിന്നും താൻ പിന്മാറിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംവിധായകൻ വെട്രിമാരൻ. ധനുഷ് നായകനായ ചിത്രത്തിന്റെ ആദ്യഭാഗം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രണ്ടാം ഭാഗത്തിലും ധനുഷ് തന്നെയാണ് നായകൻ. ചെന്നൈയുടെ വടക്കൻ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ജീവിത പശ്ചാത്തലത്തിലായിരുന്നു ആദ്യഭാഗം. കഴിഞ്ഞ വർഷം വടചെന്നൈ റിലീസ് ചെയ്തപ്പോൾ തങ്ങളുടെ ജീവിതത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് വടക്കൻ ചെന്നൈയിലെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. വടചെന്നൈയുടെ രണ്ടാം ഭാഗം അതേമേഖലയിൽ വച്ചു ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ.
Read Moreജ്യോതികയുടെ ത്രില്ലർ ചിത്രം എത്തുന്നു
ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ നായികയായി ജ്യോതിക. നവാഗതനായ ജെ.ജെ. ഫെഡറിക് സംവിധാനം ചെയ്യുന്ന പൊൻമകൾ വന്താൽ എന്ന ചിത്രത്തിലാണ് ജ്യോതിക നായികയാകുന്നത്. ചിത്രത്തിന്റെ പോസ്റ്റർ നടനും ജ്യോതികയുടെ ഭര്‍ത്താവുമായ സൂര്യയാണ് പുറത്തിറക്കിയത്. ചിത്രത്തിന്റെ നിർമാണത്തിൽ സൂര്യയും പങ്കാളിയാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഭാഗ്യരാജ്, പാര്ത്ഥിപന്, പാണ്ഡിരാജന്‍, പ്രതാപ് പോത്തന് എന്നിവരാണ് പൊൻമകൾ വന്താൽ എന്ന ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 96 എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയ ഗോവിന്ദ് വസന്തയാണ് പൊൻമകൾ വന്താലിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്.
Read Moreസാഹോ എത്താൻ വൈകും; കാരണം…
പ്രഭാസ് നായകനാകുന്ന സാഹോയുടെ റിലീസ് നീട്ടി. ഓഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് 30ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ പ്രീപ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനാലാണ് റിലീസ് നീട്ടിയതെന്നാണ് അറിയാൻ സാധിക്കുന്നത്. സുജിത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയിൽ ശ്രദ്ധാ കപൂറാണ് നായിക. മലയാള നടൻ ലാൽ, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ, നീൽ നിതിൻ മുകേഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. യുവി ക്രിയേഷന്റെ ബാനറിൽ വസിം പ്രമോദാണ് ചിത്രം നിർമിക്കുന്നത്.
Read Moreഡ്രൈവിംഗ് ലൈസൻസിൽ മിയയും ദീപ്തി സതിയും
പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസിൽ ദീപ്തി സതി നായികയാകുന്നു. പൃഥിയുടെ ഭാര്യയുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ ദീപ്തി അവതരിപ്പിക്കുന്നത്. മിയയും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. ആഡംബര വാഹനങ്ങളോട് ഭ്രമമുള്ള ഒരു സൂപ്പർസ്റ്റാറിന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. ഒരു മോട്ടർവെഹിക്കിൾ ഇൻസ്പെക്ടറായാണ് ചിത്രത്തിൽ സുരാജ് എത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ കഥാപാത്രത്തെ മിയയും അവതരിപ്പിക്കുന്നു. സച്ചിയുടേതാണ് തിരക്കഥ. ലാലു അലക്സും മേജർ രവിയും സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്മസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും.
Read Moreദിലീപിന്റെ സഹോദരൻ അനൂപ് സംവിധായകനാകുന്നു
നടൻ ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാന രംഗത്തേക്ക് കടക്കുന്നു. അർജ്ജുൻ അശോകനാണ് ചിത്രത്തിൽ നായകനാകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ പൂജ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ വെച്ചു നടന്നു. ദിലീപിന്റെ തന്നെ ഗ്രാൻഡ് പ്രൊഡക്ഷൻസാണ് സിനിമ നിർമിക്കുന്നത്. സന്തോഷ് എച്ചിക്കാനമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പൂജാ ചടങ്ങിൽ ദിലീപിന്റെ മകള്‍ മീനാക്ഷിയും പ ങ്കെടുത്തു.
Read Moreനാല് നായികമാരുമായി ബ്രദേഴ്സ് ഡേ ഓണത്തിനെത്തും
നടൻ കലാഭവൻ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം നടൻ പൃഥ്വിരാജാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. പൃഥ്വി നായകനാകുന്ന ചിത്രം ഒരു കോമഡി ആക്ഷൻ എന്റർടെയ്നറായിരുക്കുമെന്നാണ് സൂചന. ചിത്രത്തിൽ ഒരു ഇവന്റ് മാനേജ്മെന്റ് കന്പനിയിലെ കാറ്ററിംഗ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. ഐശ്വര്യലക്ഷ്മി, പ്രയാഗ മാർട്ടിൻ, മിയ, ഐമ എന്നിങ്ങനെ നാല് നായികമാരാണ് ചിത്രത്തിൽ ഉള്ളത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിൽ ലാൽ, ധർമജൻ ബോൾഗാട്ടി, വിജയ രാഘവൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴ് നടൻ പ്രസന്നയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷാജോണ്‍ തന്നെ രചനയും നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും. “ബ്രദേഴ്സ് ഡേ’യ്ക്ക് ശേഷം ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസിലാണ്…
Read Moreസ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക്
നീണ്ട ഇടവേളയ്ക്കു ശേഷം സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക് തിരികെയെത്തുന്നു. ജയസൂര്യ നായകനാകുന്ന തൃശൂർ പൂരം എന്ന ചിത്രത്തിലൂടെയാണ് സ്വാതി വീണ്ടും മലയാളത്തിലേക്ക് വരുന്നത്. ജയസൂര്യയുടെ ഭാര്യയുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് രതീഷ് വേഗയാണ്. സാബുമോൻ, ശ്രീജിത്ത് രവി, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്.
Read More