ബോളിവുഡ് താരം ശ്രദ്ധാ കപൂർ വിവാഹിതയാകുന്നുവെന്ന് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി. പ്രമുഖ ഫോട്ടോഗ്രാഫർ രോഹൻ ശ്രേഷ്ഠയുമായി ശ്രദ്ധ പ്രണയത്തിലാണെന്നും 2020-ൽ വിവാഹം കഴിക്കുമെന്നുമാണ് വാർത്തകൾ. ഇപ്പോഴിതാ അത്തരം വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ശ്രദ്ധയുടെ അച്ഛൻ ശക്തി കപൂർ. ശരിക്കും, എന്റെ മകൾ വിവാഹിതയാകുകയാണോ? വിവാഹത്തിന് എന്നെയും വിളിക്കാൻ മറക്കരുത്. എവിടെയാണ് വിവാഹമെന്ന് എന്നെ അറിയിക്കൂ, ഞാൻ എന്തായാലും വരും. ഞാനാണല്ലോ അവളുടെ അച്ഛൻ, എന്നിട്ടും എനിക്കൊന്നും അറിയില്ല. അതുകൊണ്ടാണ് എന്നെയും അറിയിക്കാൻ പറഞ്ഞത്- ശക്തി കപൂർ പരിഹാസത്തോടെ പറഞ്ഞു. ശ്രദ്ധയും രോഹിതും രണ്ടുവർഷമായി പ്രണയത്തിലാണ്എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയിൽ ശ്രദ്ധയാണ് നായിക. ചിത്രത്തിലെ സൈക്കോ എന്ന ഗാനം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Read MoreCategory: Movies
10 വർഷം നീണ്ടു നിന്ന പ്രണയം! മുൻകാമുകിയുടെ പിറന്നാൾ ആഘോഷിച്ച് സൽമാൻ ഖാൻ
മുൻ കാമുകിയുടെ പിറന്നാൾ ആഘോഷിച്ച് സൽമാൻ ഖാൻ. നടി സംഗീത ബിജ്ലാനിയുടെ 54-ാം പിറന്നാൾ ആണ് സൽമാൻ ഖാനും സുഹൃത്തുക്കളും ചേർന്ന് ആഘോഷിച്ചത്. 10 വർഷം നീണ്ടു നിന്ന ഇരുവരുടെയും പ്രണയം ആരംഭിച്ചത് 1986ലായിരുന്നു. എന്നാൽ പിന്നീട് ഇവർ വേർപിരിയുകയും സംഗീത ക്രിക്കറ്റ് താരം മുഹമ്മദ് അസ്റുദീനെ വിവാഹം ചെയ്യുകയുമായിരുന്നു. 2010ൽ ഇവർ വിവാഹ ബന്ധം അവസാനിപ്പിച്ചു. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്.
Read Moreസൽമാൻ ഖാനും കത്രീനയും വിവാഹിതരായോ?; ആരാധകരെ കുഴക്കിയ വീഡിയോ ഇതാ
സൽമാൻഖാൻ, കത്രിന കൈഫ് എന്നിവർ ഒന്നിച്ച ഭാരതിലെ ഇരുവരുടെയും വിവാഹ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. എന്നാൽ ഇരുവരും തമ്മിൽ ശരിക്കും വിവാഹിതരായി എന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. കോസ്റ്റ്യൂം ഡിസൈനറായ ആഷ്ലി റെബല്ലോയാണ് ഈ രംഗം ചിത്രീകരിക്കുന്നതിനിടെ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. എന്നാൽ സൽമാൻ ഖാനും കത്രീന കൈഫും തമ്മിൽ വിവാഹിതരായി എന്ന വിധത്തിൽ വാർത്തകൾ പ്രചരിച്ചു. യാഥാർത്ഥ ജീവിതത്തിൽ പെട്ടന്ന് വിവാഹിതരാകു എന്നാണ് ആരാധകരുടെ അഭിപ്രായം.
Read Moreആടൈ! ഈ സിനിമ ഇങ്ങനെയാണ്: അമല പോൾ
അമല പോൾ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ആടൈ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വന്നതു മുതൽ ചിത്രത്തെ പറ്റിയുള്ള വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു. ആടൈയുടെ ട്രെയിലറും ഇറങ്ങിയതോടെ വിവാദം കത്തിക്കയറി. ആടൈ സിനിമ ഏറ്റെടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ അമല പോൾ വെളിപ്പെടുത്തിയിരുന്നു. സ്ത്രീപക്ഷ ചിത്രമെന്ന് പറഞ്ഞ് വന്നുകൊണ്ടിരുന്നതെല്ലാം വലിയ വലിയ നുണകളായിരുന്നു. പീഡിപ്പിക്കപ്പെട്ട സ്ത്രീ എങ്ങനെ കഷ്ടപ്പെട്ടു മുന്നേറുന്നു, അല്ലെങ്കിൽ ഒരു പെണ്ണ് ഭർത്താവിനെ പിന്തുണച്ച് ജീവിതത്തിൽ മുന്നേറുന്നു, അല്ലെങ്കിൽ ത്യാഗം സഹിക്കുന്ന അമ്മ- അങ്ങനെയുള്ള നുണകൾ മാത്രമാണ് സ്ത്രീപക്ഷ ചിത്രമെന്ന് പറഞ്ഞ് വന്നുകൊണ്ടിരുന്നത്. ഒരു സിനിമാ ഇൻഡസ്ട്രിയിൽ നിൽക്കുന്പോൾ, ഒരു അഭിനേത്രി എന്ന നിലയിൽ ഇങ്ങനെ നുണകൾ പറയുന്ന സിനിമകളിൽ അഭിനയിക്കേണ്ടതില്ല എന്ന് ഞാൻ ആലോചിച്ചു തുടങ്ങി. മാനേജരോട് ഇക്കാര്യം പറയുകയും ചെയ്തു. അപ്പോഴാണ് ആടൈ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ്…
Read Moreഇരട്ടി വിലകൊടുത്ത് വീട് വാങ്ങിയോ?; വിശദീകരണവുമായി തമന്ന
അടുത്തിടെ തമന്ന ഭാട്യ പുതിയ വീട് സ്വന്തമാക്കിയതു വലിയ വാർത്തയായിരുന്നു. കോടികൾ മുടക്കിയാണ് താരം പുതിയ വീട് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വ്യാപകമായി പ്രചരിച്ചിരുന്നു. മുംബൈ ജുഹുവെർസോവ ലിങ്ക് റോഡിലെ 22 നിലകളുള്ള ബേവ്യൂ ഫ്ളാറ്റ് സമുച്ചയത്തിലെ 14-ാം നന്പർ ഫ്ളാറ്റാണ് തമന്ന ഇരട്ടിവില നൽകി സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങളിലും ഈ വാർത്ത പ്രസിദ്ധീകരിച്ചു. സംഭവം വൈറലായി മാറിയപ്പോഴും താരം പ്രതികരിച്ചിരുന്നില്ല. മുംബൈ മിററിന് നൽകിയ ലേറ്റസ്റ്റ് അഭിമുഖത്തിനിടയിലാണ് തമന്ന ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. സിന്ധി മതത്തിൽ വിശ്വസിക്കുന്നയാളാണ് താനെന്നും ഇരട്ടിവില നൽകി താനെങ്ങനെ അപ്പാർട്മെന്റ് സ്വന്തമാക്കുമെന്നുമായിരുന്നു താരത്തിന്റെ ചോദ്യം. തന്റെ ടീച്ചറാണ് ഈ വാർത്ത അയച്ചുതന്നത്. ഇത്തരത്തിലുള്ള കിംവദന്തികൾക്ക് എന്ത് മറുപടിയാണ് നൽകേണ്ടതെന്നും താരം ചോദിക്കുന്നു. ആളുകൾ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചുകൊണ്ടേയിരിക്കുന്നത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും താരം പറയുന്നു. ഒരു വീട് വാങ്ങി, ഇരട്ടിവില…
Read Moreഅച്ഛൻ ചെയ്ത ദ്രോഹമേ.. ഇനി പറഞ്ഞിട്ടെന്താ കാര്യം..? നെപ്പോളിയന് അഭിനന്ദനവുമായി ഷമ്മി തിലകൻ
ഹോളിവുഡിൽ തിരക്കേറിയ നടനായി മാറുന്ന തെന്നിന്ത്യൻ നടൻ നെപ്പോളിയന് അഭിനന്ദനവുമായി ഷമ്മി തിലകൻ. തന്റെ ഫേസ്ബുക്ക് പേജിൽ കൂടി അൽപ്പം വ്യത്യസ്തമായാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. ചെറുപ്പത്തിൽ നാടകം കളിച്ചു നടക്കാതെ ഇംഗ്ലീഷ് പഠിച്ചാൽ മതിയായിരുന്നുവെന്നാണ് ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചത്. “പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേൽ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..! അച്ഛൻ_ചെയ്ത_ദ്രോഹമേ..! ഇനി പറഞ്ഞിട്ടെന്താ കാര്യം..?! . അഭിനന്ദനങ്ങൾ നെപ്പോളിയൻ സാർ’. ഷമ്മി തലകൻ കുറിച്ചു.
Read Moreരഹസ്യം വെളിപ്പെടുത്തി സാമന്ത
തെലുങ്കിൽ വൻവിജയം നേടി തീയറ്ററുകൾ നിറഞ്ഞോടുകയാണ് സാമന്ത അക്കിനേനി നായികയായ ഓ ബേബി എന്ന ചിത്രം. മിസ് ഗ്രാനി എന്ന കൊറിയൻ സിനിമയുടെ റീമേക്ക് ആണ് നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ഓ ബേബി. ചിത്രത്തിന്റെ വിജയാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ഫോട്ടോ ഷൂട്ടിൽ സാമന്ത വലിയൊരു രഹസ്യം പുറത്തു വിട്ടിരിക്കുകയാണ്. മറ്റൊന്നുമല്ല ഭർത്താവ് നാഗചൈതന്യയുടെ പേര് കൊത്തിയ ടാറ്റുവാണ് നടി ഫോട്ടോഷൂട്ടിൽ വെളിപ്പെടുത്തിയത്. ഭർത്താവാണ് തന്റെ ലോകമെന്നും ഇതുവരെ രഹസ്യമായി സൂക്ഷിച്ച ടാറ്റു താൻ പരസ്യപ്പെടുത്തുകയാണെന്നും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ട് സാമന്ത കുറിച്ചു. വലതു വാരിയെല്ലിന്റെ ഭാഗത്താണ് ടാറ്റു ചെയ്തിരിക്കുന്നത്. View this post on Instagram Living my best life …😎… (the only tattoo that I’ve been hiding finally on display 🤪) @chayakkineni my husband…
Read Moreസിത്താരയുടെ മകൾ സാവൻ അഭിനയ രംഗത്തേക്ക്
ഗായിക സിത്താരയുടെ മകൾ സാവൻ ഋതു അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. സുധേഷ് ബാലൻ സംവിധാനം ചെയ്യുന്ന സാക്ഷാത്ക്കാരം എന്ന ഹ്രസ്വചിത്രത്തിലാണ് സാവൻ അഭിനയിക്കുന്നത്. സിത്താരയുടെ ഭർത്താവ് ഡോ. സജീഷും ഈ ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പാർവതി നായികയായി എത്തിയ ഉയരെയിലെ ഗാനം സാവൻ ഗാനമാലപിക്കുന്നതിന്റെ വീഡിയോ ഏറെ അഭിനന്ദനം നേടിയിരുന്നു. സിത്താര ഫേസ്ബുക്കിലൂടെയാണ് ഇത് അറിയിച്ചത്.
Read Moreലവ് ആക്ഷൻ ഡ്രാമയുടെ പുതിയ പോസ്റ്റർ; നിവിനെ പിന്നിലാക്കി അജു വർഗീസ്
ധ്യാൻ ശ്രീനിവാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലവ് ആക്ഷൻ ഡ്രാമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. നിവിൻ പോളി- നയൻതാര എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമയുടെ പോസ്റ്ററാണ് ഏറെ ചിരിയുണർത്തുന്നത്. കലിപ്പ് ലുക്കിൽ കാലിയായ ബിയർ കുപ്പി കൈയിൽ എറിഞ്ഞു പിടിച്ചു നിൽക്കുന്ന അജു വർഗീസിന്റെ പിറകിൽ നായകനായ നിവിൻ പോളി നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. സാഗർ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അജു വർഗീസ് അവതരിപ്പിക്കുന്നത്. എന്നാൽ ഈ പോസ്റ്ററുമായി ബബന്ധപ്പെട്ട് നിരവധി ട്രോളുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയുടെ നിർമാതാവ് ആയതിനാലാണ് അജു വർഗീസ്, നിവിനെ പിന്നിൽ നിർത്തിയതെന്നാണ് അഭിപ്രായമുയരുന്നത്.
Read Moreഅവസാനം അവൾ ആ വാതിലങ്ങ് തുറന്നു! പ്രണയകഥ പറഞ്ഞ് ടൊവിനോ
ജീവിതത്തിലെ പ്രണയ കഥ ആരാധകരുമായി പങ്കുവച്ച് നടൻ ടൊവിനോ തോമസ്. 2004ൽ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത് മലയാളം ക്ലാസിൽ അക്ഷരമാല എഴുതാൻ പറഞ്ഞപ്പോൾ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ടൊവിനോ വ്യക്തമാക്കി. അവസാനം മുട്ടി മുട്ടി ഒരു പരുവമായപ്പോഴാണ് അവൾ ആ വാതിലങ്ങ് തുറന്ന് തന്നതെന്നും ടൊവിനോ കുറിച്ചു. പത്ത് വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് താരം പ്രണയിനിയായ ലിഡിയയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. View this post on Instagram thank you @artist_shamil !!! Just went back to 2004 for a moment 😇#repost @artist_shamil ・・・ @tovinothomas 2004 ലാണ് കഥയുടെ തുടക്കം പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചർ വന്ന് അക്ഷരമാല കാണാതെ എഴുതാൻ പറയുന്നു …. പ്ലിങ് !! ‘ക…
Read More