തെരഞ്ഞെടുപ്പ് പ്രചരണം കാമറയിൽ പകർത്തിയ മാധ്യമപ്രവർത്തകന് തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയുടെ വധ ഭീഷണി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ സഹോദരി ഭാർത്താവുകൂടിയായ ബാലകൃഷ്ണ ഹിന്ദുപ്പൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാണ്. ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണം നടത്തുവാനെത്തിയപ്പോൾ രംഗങ്ങൾ പകർത്തുവാനെത്തിയ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തുകയായിരുന്നു. “എനിക്ക് ബോംബ് എറിയുവാനും കത്തി വീശാനും അറിയാം. കൊന്നു കളയും ഞാൻ’ എന്ന് ബാലകൃഷ്ണ വധഭീഷണി മുഴക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്ന് ക്ഷമാപണവുമായി ബാലകൃഷ്ണ രംഗത്തെത്തി. അവിടെയുണ്ടായിരുന്ന കുട്ടികളെ മാധ്യമപ്രവർത്തകൻ മർദ്ദിച്ചെന്നും അവരുടെ ചിത്രം പകർത്തിയെന്നും കരുതിയാണ് താൻ അങ്ങനെ പെരുമാറിയതെന്നും എന്റെ തെറ്റിന് എല്ലാ മാധ്യമപ്രവർത്തകരോട് മാപ്പ് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഹിന്ദുപ്പൂർ എംഎൽഎയാണ് നന്ദമൂരി ബാലകൃഷ്ണ.
Read MoreCategory: Movies
ഐ ലവ് യൂ രണ്‍ബീർ; പൊതുവേദിയിൽ ഇഷ്ടം ഉറക്കെ പറഞ്ഞ് ആലിയ
രണ്‍ബീർ കപൂറിനോടുള്ള സ്നേഹം പൊതുവേദിയിൽ ഉറക്കെ പറഞ്ഞ് ആലിയ ഭട്ട്. റാസിയിലെ അഭിനയത്തിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് ആലിയ ആയിരങ്ങളെ സാക്ഷിയാക്കി ഐ ലവ് യൂ രണ്‍ബീർ എന്ന് ഉറക്കെ പറഞ്ഞത്. “മേഘ്ന ഗുൽസാർ, എന്നെ സംബന്ധിച്ചടുത്തോളം റാസി നിങ്ങളാണ്. നിങ്ങളുടെ വിയർപ്പും രക്തവുമാണ് ഈ സിനിമ. നിങ്ങളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ. വിക്കി കൗശാൽ നീയില്ലായിരുന്നുവെങ്കിൽ ഈ ചിത്രം പൂർണമാകില്ലായിരുന്നു. നന്ദി, എന്റെ വഴികാട്ടിയായ കരണിന്. എന്റെ പിതാവും ഫാഷൻ പോലീസുമായതിന്. ഈ രാത്രി സ്നേഹത്തിന്റേതാണ്. എന്റെ പ്രിയപ്പെട്ടവൻ അവിടെയുണ്ട്. രണ്‍ബീർ നിന്നെ ഞാൻ സ്നേഹിക്കുന്നു’. ആലിയ പറഞ്ഞു. ദീർഘ നാളുകളായി പ്രണയത്തിലാണ് ഇരുവരും. ഇരുവരും ഒന്നിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്ര റിലീസിനൊരുങ്ങുകയാണ്. അമിതാഭ് ബച്ചൻ, നാഗാർജുന, ഡിമ്പിൾ കപാഡിയ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read Moreജയലളിതയുടെ ജീവിതകഥ! കങ്കണയുടെ പ്രതിഫലം 24 കോടി
ബോളിവുഡിലെ സൂപ്പർനായിക കങ്കണ റണൗത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടരുത്. 24 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജീവിതകഥ സിനിമയാക്കുന്ന ചിത്രത്തിൽ അഭിനയിക്കാനാണ് താരം ഇത്രയും വലിയ തുക പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതു നൽകാൻ ചിത്രത്തിന്റെ നിർമാതാവ് തയാറായതായും കങ്കണയുമായി കരാർ ഒപ്പിട്ടതായും വാർത്തകൾ വരുന്നു. ഇതോടെ ഇന്ത്യൻ സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയ നടിയായി കങ്കണ റണൗത്ത് മാറിയിരിക്കുകയാണ്. സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതിൽ അഭിനയിക്കാൻ ദീപിക പദുക്കോണ്‍ 13 കോടി രൂപ വാങ്ങിയിരുന്നു. ഇതാണ് നിലവിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയുടെ റിക്കാർഡ്. തലൈവി എന്നാണ് ജയലളിത ചിത്രത്തിന്റെ പേര്. വിജയ് ആണ് സംവിധാനം. ഹിന്ദി, തമിഴ് ഭാഷകളിലാണ് ചിത്രം നിർമിക്കുക.
Read Moreഅർജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള വിവാഹം ഏപ്രിലിൽ
അർജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് നാളുകളായി ബോളിവുഡിൽ ചർച്ചയാണ്. ഇപ്പോഴിതാ ഈ വർഷം തന്നെ ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏപ്രിൽ 19ന് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ചടങ്ങിൽ മലൈകയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളു. അർജുൻ കപൂറിന്റെ അടുത്ത സുഹൃത്തുക്കളായ രണ്‍വീർ സിംഗും ദീപിക പദുക്കോണും ചടങ്ങിൽ പങ്കെടുക്കുമെന്ന സൂചനയുമുണ്ട്. മലൈകയുടെ രണ്ടാമത്തെ വിവാഹമാണിത്. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ ആണ് മലൈകയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുണ്ട്.
Read Moreഊർമിള മാതോന്ദ്കർ കോണ്‍ഗ്രസിൽ
പ്രമുഖ ബോളിവുഡ് നടി ഊർമിള മാതോന്ദ്കർ കോണ്‍ഗ്രസിൽ. ബുധനാഴ്ച രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിലാണ് ഊർമിള കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. സമത്വത്തിൽ വിശ്വസിക്കുന്ന നേതാവിന്റെ പാർട്ടിയായതിനാലാണ് താൻ കോൺഗ്രസിൽ ചേർന്നതെന്ന് ഊർമിള പറഞ്ഞു. എല്ലാവർക്കും അവസരം നൽകുന്നതിൽ പാർട്ടി വിശ്വസിക്കുന്നു. ആരോടും ദേശസ്നേഹം തെളിയിക്കാൻ അത് ആവശ്യപ്പെടില്ലെന്നും ഊർമിള കൂട്ടിച്ചേർത്തു. മുംബൈ നോർത്ത് മണ്ഡലത്തിൽ ഊർമിള സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നത്. പ്രമുഖ നടൻ ഗോവിന്ദ 2004ൽ കോണ്‍ഗ്രസ് ടിക്കറ്റിൽ വിജയിച്ച മണ്ഡലമാണു മുംബൈ നോർത്ത്. ബിജെപി കോട്ടയാണു മുംബൈ നോർത്ത് മണ്ഡലം. 2014ൽ ബിജെപിയിലെ ഗോപാൽ ഷെട്ടി 4,46,000 വോട്ടിനാണു കോണ്‍ഗ്രസിലെ സഞ്ജയ് നിരുപമിനെ പരാജയപ്പെടുത്തിയത്. ഇത്തവണ മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിലാണു നിരുപം മത്സരിക്കുന്നത്. 1980ൽ ബാലതാരമായാണ് ഊർമിള ചലച്ചിത്രരംഗത്തെത്തിയത്. രംഗീല, ഇന്ത്യൻ, ജുദായി, സത്യ, മസ്ത്, ദില്ലഗി, ഖൂബ്സൂരത് തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങൾ.
Read Moreമധുബാല തിരിച്ചെത്തി! നായിക അല്ല, വില്ലത്തി
മലയാളികളും ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് റോജ. അരവിന്ദ് സാമിയും മധുബാലയും തകർത്തഭിനയിച്ച സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നായാണ് റോജയെ വിലയിരുത്താറുള്ളത്. ഒറ്റയാൾപ്പട്ടാളം, നീലഗിരി, എന്നോടിഷ്ടം കൂടാമോ, യോദ്ധ തുടങ്ങിയ മലയാള സിനിമകളിലും മധുബാല അഭിനയിച്ചിരുന്നു. ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവമായിരുന്ന താരം ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. തമിഴ് ചിത്രമായ അഗ്നിദേവിലൂടെയാണ് ആ വരവ്. ബോബി സിംഹയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. രമ്യ നന്പീശനും സതീഷും പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയാണിത്. മന്ത്രിയായ ശകുന്തളാ ദേവിയായാണ് മധുബാല എത്തുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി വില്ലത്തിയായാണ് ഇത്തവണത്തെ വരവ്. നായികയായി മാത്രമല്ല വില്ലത്തിയായും തനിക്ക് തിളങ്ങനാവുമെന്ന് താരം തെളിയിച്ചിരിക്കുകയാണ്.
Read Moreഎനിക്ക് കിട്ടിയത് രണ്ട് പ്രമുഖ നായികമാർ വേണ്ടെന്നു വച്ച റോൾ: സാമന്ത
സിനിമ ആസ്വാദകർ വളരെ അധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ത്യാഗരാജൻ കുമരരാജ സംവിധാനം ചെയ്യുന്ന സൂപ്പർ ഡീലക്സ്. വിജയ് സേതുപതി, ഫഹദ് ഫാസിൽ, സാമന്ത, രമ്യ കൃഷ്ണൻ, മിഷ്കിൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സാമന്ത വാചാലയായി. വയന്പ് എന്ന തന്റെ കഥാപാത്രത്തിന് തനിക്ക് മുന്‍പ് വേറെ രണ്ട് പ്രമുഖ നടിമാരെ സമീപിച്ചിരുന്നു. അവർ നിഷേധിച്ചതിനെ തുടർന്നാണ് തനിക്ക് അവസരം ലഭിച്ചത് എന്ന് സാമന്ത പറഞ്ഞു. എന്നാൽ ആ നടിമാർ ആരൊക്കെയാണെന്നു സാമന്ത വെളിപ്പെടുത്തിയില്ല. സൂപ്പർ ഡീലക്സിൽ സാമന്തയ്ക്ക് അവസരം ലഭിച്ചതിൽ നടിയെക്കാൾ സന്തോഷം ഭർത്താവ് നാഗ ചൈതന്യക്കായിരുന്നു. ഒരു രംഗം മികച്ചതാക്കാൻ ത്യാഗരാജൻ എത്ര ടേക്ക് വേണമെങ്കിലും പോവും. എന്നാൽ സാമന്ത രണ്ട് മൂന്ന് ടേക്ക് കൊണ്ട് ശരിയാക്കുമത്രെ. ദേശീയ പുരസ്കാരം നേടിയ…
Read Moreസിദ്ധാർഥിന് മറുപടിയുമായി സംവിധായകൻ വിഘ്നേഷ്
നയൻതാരയെ പൊതുവേദിയിൽ അധിക്ഷേപിച്ച രാധാ രവിയുടെ പെരുമാറ്റം സംവിധായകൻ വിഘ്നേഷ് രവിയെ ചൊടിപ്പിച്ചിരുന്നു. രാധാരവിക്കെതിരെ വിഘ്നേഷ് പ്രതികരിക്കുകയും ചെയ്തു. എന്നാൽ വേണ്ടപ്പെട്ടവരുടെ കാര്യങ്ങളിൽ മാത്രമാണ് വിഘ്നേഷ് രംഗത്തെത്തുകയെന്ന് ചൂണ്ടികാട്ടി നടൻ സിദ്ധാർഥ് പ്രതികരിച്ചതോടെ കാര്യങ്ങൾ കൂടുതൽ കുളമായി. സിദ്ധാർഥിനോടുളള എല്ലാ ബഹുമാനവും മുൻനിർത്തി കൊണ്ടാണ് താൻ ഈ മറുപടി നൽകുന്നതെന്ന് ആമുഖമായി പറഞ്ഞു കൊണ്ടായിരുന്നു സംവിധായകന്റെ മറുപടി. സമൂഹമാധ്യമങ്ങളിൽ മൗനം പാലിച്ചത് മീടുവിന് എതിരാണെന്ന് ഒരിക്കലും വ്യാഖ്യാനിക്കരുത്. സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് നയൻതാര. ഇത് സ്വന്തം തൊഴിലിടത്തും പ്രാവർത്തികമാക്കാൻ വേണ്ടി ഇവർ പ്രവർത്തിക്കുന്നുമുണ്ട്. ഇതിന്റെ വ്യാപ്തി ഒരു ട്വിറ്റർ പോസ്റ്റിനെക്കാൾ വലുതാണെന്ന് വിഘ്നേഷ് കുറിച്ചു. ഒരുപാട് സ്ത്രീകൾക്ക് മാനസികമായും സാമ്പത്തികമായും പിന്തുണയുമായി ഇവർ കൂടെ തന്നെയുണ്ട്. അതിൽ മീടൂവിന് ഇരയായവരുമുണ്ട്. ജീവിതത്തിൽ ഇത്രയധികം കാര്യങ്ങൾ ചെയ്തിട്ടും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ അവർ…
Read More“ആ വേദിയിൽ കൈയടിച്ചവരോടു പുച്ഛം മാത്രം’; രാധാരവിക്ക് നയൻതാരയുടെ മറുപടി
നടൻ രാധാരവിയുടെ അധിക്ഷേപ പരാമർശങ്ങൾക്കു മറുപടിയുമായി നടി നയൻതാര. രാധാരവി സ്ത്രീവിരോധിയാണെന്നും അദ്ദേഹത്തിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് കൈയടിച്ചവരെ ഓർത്ത് പുച്ഛം തോന്നുന്നുവെന്നും നയൻതാര പറഞ്ഞു. തമിഴ്നാട് ഡബ്ബിംഗ് യൂണിയൻ പ്രസിഡന്റ് കൂടിയായ രാധാരവിക്കു മറുപടിയുമായി വിശദമായ പത്രക്കുറിപ്പ് നയൻതാര പുറത്തുവിട്ടു. ജൻമം തന്നതു സ്ത്രീയാണെന്നതു പോലും മറന്നാണ് ഇത്തരമാളുകൾ സ്ത്രീകളെ അപമാനിക്കുന്നത്. രാധാരവിയെ പോലുള്ളവർ വില കുറഞ്ഞ പബ്ലിസിറ്റിക്കായി സ്ത്രീ വിദ്വേഷം വിളന്പുകയാണ്. ലൈംഗികച്ചുവയുള്ള ഇത്തരം പരാമർശങ്ങൾക്ക് കൈയടിക്കുന്ന കേൾവിക്കാരുള്ളടത്തോളം രാധാരവിയെ പോലുള്ളവർ സ്ത്രീ വിരുദ്ധതയും സ്ത്രീകളെ അപഹസിക്കുന്ന തമാശകളും പറയുന്നതു തുടരും. രാധാരവിയെ പോലുള്ളവർ ഉയർത്തുന്ന ആരോപണങ്ങൾ തുടർന്നാലും, സീതയായും, പ്രേതമായും, ദേവതയായും സുഹൃത്തായും ഭാര്യയായും കാമുകിയായും താൻ അഭിനയം തുടരുമെന്നും നയൻതാര പറഞ്ഞു. രാധാരവിക്കെതിരെ നടപടി സ്വീകരിച്ച ഡിഎംകെ തലവൻ സ്റ്റാലിനു നന്ദി അറിയിച്ച താരം, സുപ്രീം കോടതി വിധി പ്രകാരം വിശാഖ…
Read Moreജീവനൊടുക്കാൻ ആഗ്രഹിച്ചിരുന്നു: ഉദയ് ചോപ്ര
ജീവനൊടുക്കാൻ വരെ താൻ ആഗ്രഹിച്ചിരുന്നതായി നടൻ ഉദയ് ചോപ്ര. കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായ താരം ആറുവർഷമായി അഭിനയമേഖലയിൽ നിന്നും അകന്നു കഴിയുകയാണ്. ട്വീറ്ററിൽ കൂടിയാണ് ആത്മഹത്യ ചെയ്യുവാൻ ആഗ്രഹിച്ചിരുന്നതായി താരം അറിയിച്ചത്. വളരെ മോശമാണ് എന്റെ അവസ്ഥ. അത് മാറ്റുവാൻ ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ പരാജയപ്പെടുകയാണ്. ആദ്യ ട്വീറ്റിൽ ഉദയ് കുറിച്ചു. പിന്നീടാണ്, മരണത്തിലേക്ക് കൂടുതൽ അടുക്കുന്നതു പോലെ തോന്നുന്നുവെന്നും ആത്മഹത്യയെന്ന വഴി ഉടൻ തന്നെ തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും താരം കുറിച്ചത്. മാത്രമല്ല ഉടൻ തന്നെ ഈ രണ്ട് ട്വീറ്റും അദ്ദേഹം കളയുകയും ചെയ്തു. പ്രണയതകർച്ചയാണ് ഉദയ് ചോപ്രയുടെ വിഷാദരോഗത്തിന് കാരണമെന്നാണ് ബോളിവുഡിലെ സംസാരവിഷയം
Read More