കൊച്ചി: ശ്രീനിവാൻ തിരക്കഥയെഴുതി പ്രധാന വേഷത്തിൽ അഭിനയിച്ച പുതിയ ചിത്രം ‘പവിയേട്ടന്റെ മധുരചൂരലിൽ’നിന്നു ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം സാന്ത്വന പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സാന്ത്വന പ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിനൊപ്പം എല്ലാ ജില്ലയിലും ഒരു തിയറ്ററിൽ നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ രോഗികൾക്ക് ചിത്രം സൗജന്യമായി കാണാൻ അവസരവുമൊരുക്കുമെന്നും അവർ പറഞ്ഞു. കണ്ണൂർ തളിപ്പറന്പിൽ പ്രവർത്തിക്കുന്ന സഞ്ജീവനി പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ വോളണ്ടിയർമാരും പ്രവാസി മലയാളികളും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Read MoreCategory: Movies
ലൊക്കേഷനിൽ വന്നിരുന്ന് തിരക്കഥയിൽ മാറ്റം വരുത്തണമെന്ന് പറയരുത്: മമ്മൂട്ടിയോട് ജോയ് മാത്യു
മമ്മൂട്ടി നായകനായി എത്തിയ അങ്കിൾ സംവിധാനം ചെയ്തത് ജോയ് മാത്യുവായിരുന്നു. ചെറിയ മുടക്കു മുതലിൽ നിർമിച്ച ചിത്രം സമൂഹത്തിന് നൽകിയത് വലിയൊരു സന്ദേശമായിരുന്നു. ഇപ്പോഴിത സിനിമയെ കുറിച്ചുള്ള വിശേഷം പങ്കുവയ്ക്കുകയാണ് ജോയ് മാത്യു. “ലൊക്കേഷനിൽ വന്നിരുന്ന് തിരക്കഥയെഴുതുന്ന ശീലം എനിക്കില്ല. തിരക്കഥ പൂർത്തിയാക്കിയ ശേഷമാണ് ഞാൻ ചിത്രീകരണം തുടങ്ങുന്നത്. തിരക്കഥയുമായി മമ്മൂട്ടിയുടെ അടുക്കലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞത് നേരത്തെ ചർച്ച ചെയ്ത പ്രമേയമായതു കൊണ്ട് എനിക്ക് വായിക്കണ്ടെന്നായിരുന്നു. എന്നാൽ അദ്ദേഹത്തോട് ഞാൻ പറഞ്ഞു, എന്തെങ്കിലും മാറ്റണമെങ്കിൽ ഇപ്പോൾ പറയണം. അല്ലാതെ ലൊക്കേഷനിൽ വന്നിരുന്നിട്ട് അത് മാറ്റണം ഇത് മാറ്റണം എന്നൊന്നും പറയരുത്.(മമ്മുക്കയോട് അങ്ങനെ പറയാനുള്ള സ്വാതന്ത്രം എനിക്കുണ്ട്.). ഒരു സൂപ്പർ താരമെന്ന മനോഭാവത്തോടെ മമ്മൂട്ടി എന്നെ ഒരിക്കലും സമീപിച്ചിട്ടില്ല. 212 തീയറ്ററുകളിൽ അങ്കിൾ റിലീസ് ചെയ്യാൻ സാധിച്ചതും മോശമല്ലാത്ത തുകയ്ക്ക് സാറ്റലൈറ്റ് വിൽക്കാൻ കഴിഞ്ഞതും മമ്മൂട്ടി അഭിനയിച്ചതുകൊണ്ടു മാത്രമാണ്’-…
Read Moreഫാൻസിഡ്രസ് ഗോവയിൽ
പ്രശസ്ത നടനും സംവിധായകനുമായ ഗിന്നസ് പക്രു സർവ്വ ദീപ്ത പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണ് ഫാൻസിഡ്രസ്.നവാഗതനായ രഞ്ജിത് സ്കറിയ സംവിധാനം ചെയ്യുന്ന ഫാൻസിഡ്രസിന്റെ ചിത്രീകരണം ഗോവയിൽ ആരംഭിച്ചു. ഗിന്നസ് പക്രു, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്വേതാ മേനോൻ, സൗമ്യാ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ബാല, മിഥുൻ രമേശ്, സന്തോഷ് കീഴാറ്റൂർ, ബിജു കുട്ടൻ, രവീന്ദ്ര ജയൻ, സാജൂ നവോദയ, കോട്ടയം പ്രദീപ്, മീര, പൊന്നമ്മ ബാബു, തെസ്നിഖാൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. അജയ് കുമാർ, രഞ്ജിത്ത് സ്കറിയ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഫാൻസിഡ്രസിന്റെ ഛായാഗ്രഹണം പ്രദീപ് നായർ നിർവഹിക്കുന്നു.രതീഷ് വേഗയാണ് സംഗീത സംവിധായകൻ. പി.ആർ.ഒ- എ എസ് ദിനേശ്.
Read Moreപാപ്പന്റേം സൈമന്റേം കൊട്ടേഷൻ കഥകൾ
പാപ്പന്റേം സൈമന്റേം പിള്ളേരുടെ വീരപരാക്രമങ്ങളുടെ കഥ പറയുകയാണ് പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന ചിത്രം. സിസ്ടെലി മീഡിയയ്ക്കു വേണ്ടി ഷിജോ വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കാലടിയിലും,പരിസരങ്ങളിലുമായി പൂർത്തിയായി. കൊട്ടേഷൻ സംഘങ്ങളുടെ തലവന്മാരാണ് പാപ്പനും സൈമണും. ഇവരുടെ കഥയിലൂടെ കൊട്ടേഷൻ സംഘങ്ങളുടെ ഇടയിലുളള കുടിപ്പകകളുടെ കഥ കോമഡിയിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകൻ ഷിജോ വർഗീസ്. രചന-പി.പാറപ്പുറം, കാമറ-ഗോപകുമാർ.പി.എസ്, എഡിറ്റർ-വിനയ്, ഗാനങ്ങൾ-പി.പാറപ്പുറം, സോജിൻ ജയിംസ്, സംഗീതം-കലാമണ്ഡലം ജോയ്ചെറുവത്തൂർ, അനുരാജ് ശ്രീരാഗം,സൈലേഷ് നാരായണൻ, പി.ആർ.ഒ- അയ്മനം സാജൻ. കോട്ടയം പ്രദീപ്, ജയിംസ്പാറക്ക,ബിനു അടിമാലി,കണ്ണൂർ വാസുട്ടി, ശിവാനന്ദൻ,അവിനാഷ്,സന്തോഷ് കുമാർ,വിഷ്ണു,ഗിരീഷ്ഗോപി,ഷിജോ വർഗീസ്,വിഷീഷ്,സനൽ,പോൾപെട്ട,മാർട്ടിൻ,ഷൈജു,ശാന്തകുമാരി,ശിവാനി,അഞ്ജലി എന്നിവർ അഭിനയിക്കുന്നു.
Read Moreദുൽഖർ അദ്ഭുതപ്പെടുത്തി: സണ്ണി ലിയോൺ
മലയാളം കടന്ന് തമിഴിലും പിന്നീട് ബോളിവുഡിലും ആരാധകരെ സന്പാദിച്ച ദുൽഖർ സൽമാനെ പ്രശംസ കൊണ്ട് മൂടി മറ്റൊരു ബോളിവുഡ് സുന്ദരി കൂടി രംഗത്തെത്തിയിരിക്കുകയാണ്. സണ്ണി ലിയോണാണ് ഇപ്പോൾ ദുൽഖറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സോനം കപൂർ, ഐശ്വര്യ റായി എന്നിവരും ദുൽഖറിന്റെ അഭിനയത്തെ പുകഴ്ത്തിയിരുന്നു. ദുൽഖർ സൽമാൻ നായകനായ ഓകെ കൺമണി എന്ന തമിഴ് ചിത്രം കണ്ടപ്പോഴാണ് സണ്ണി ദുൽഖറിന്റെ ആരാധികയായത്. തുടർന്ന് ദുൽഖറിന്റെ മറ്റു സിനിമകളും സണ്ണി തേടിപ്പിടിച്ച് കണ്ടു. ഇപ്പോൾ ദുൽഖറിനൊപ്പം അഭിനയിക്കണമെന്നാണ് സണ്ണി ലിയോണിന്റെ ആഗ്രഹം
Read Moreഫെസ്റ്റിവൽ ചിത്രങ്ങളിലെ നിറസാന്നിധ്യം… അനുമോൾ ഹാപ്പിയാണ്!
പ്രളയം തീർത്ത മണ്ണിൽ വീണ്ടും ഒരു ചലച്ചിത്ര മാമാങ്കം. ഐ.എഫ്.എഫ്.കെ 2018 തിരുവനന്തപുരത്തു മിഴി തുറക്കുന്പോൾ മലയാളത്തിന് അഭിമാനമായി ഒരുപിടി ചിത്രങ്ങൾ മുൻനിരയിലുണ്ട്. അതിൽ ഏറെ ശ്രദ്ധേയമായ ഉടലാഴത്തിലൂടെ തന്റെയും സാന്നിധ്യം മേളയിൽ കുറിച്ചിടുകയാണ് പ്രിയ നായിക അനുമോൾ. ലോകത്തിന്റെ വിവിധ കോണുകളിലെ ചലച്ചിത്ര മേളകളിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രങ്ങളിൽ ഇന്നു നിർണായക ഘടകമാണ് അനുമോൾ എന്ന നായിക. ഇവൻ മേഘരൂപൻ, അകം, ചായില്യം തുടങ്ങി കാന്പുള്ള ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ തന്റേതായ അഭിനയ ശൈലി സൃഷ്ടിച്ചെടുത്ത അനുമോൾ വളരെ ശുഭാപ്തി വിശ്വാസത്തോടെയാണ് വരും നാളുകളെ നോക്കിക്കാണുന്നത്. അഭിനയിച്ച് ഏറെ ശ്രദ്ധേയമായ ചിത്രങ്ങൾ പുറത്തിറങ്ങുന്നതിനൊപ്പം തമിഴും മലയാളവും കടന്ന് ഇപ്പോൾ ബംഗാളി ഭാഷയിൽ വരെ ഈ നായികയുടെ ചിത്രങ്ങൾ ഒരുങ്ങുകയാണ്. വളരെ ശ്രദ്ധേയമായ ചിത്രങ്ങളാണല്ലോ ഇനി എത്തുന്നത്? കഴിഞ്ഞ രണ്ടു കൊല്ലമായി ഞാൻ ചെയ്ത സിനിമകളുടെ റിസൾട്ട്…
Read Moreവാർത്തകൾ തള്ളി മാധുരി; ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല
ലോക്സഭാ തെരഞ്ഞെടുപ്പിൽ പൂനെയിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി ബോളിവുഡ് താരം മാധുരി ദീക്ഷിത്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമൊന്നുമില്ലെന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അവരുടെ വക്താവ് വാർത്തിക്കുറിപ്പിൽ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് മാധുരി പൂനെയിൽ നിന്നും ബിജെപി സ്ഥാനാർഥിയായി ജനവിധി തേടുമെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. 2014-ൽ ബിജെപിയിലെ അനിൽ ഷിരോൾ മൂന്നു ലക്ഷത്തിലധികം വോട്ടുകൾക്ക് ജയിച്ച മണ്ഡലമാണ് പൂനെ.
Read Moreപാതിരാത്രിയിൽ കബാബ് കഴിക്കാനെത്തിയ പൃഥ്വിയെ ഞെട്ടിച്ച് ഒരാൾ
ലൂസിഫറിന്റെ തിരക്കുമായി റഷ്യയിൽ എത്തിയ പൃഥ്വിരാജിനെ ഞെട്ടിച്ച് അദ്ദേഹം ഭക്ഷണം കഴിക്കുവാൻ എത്തിയ ഒരു ഹോട്ടലിലെ ജീവനക്കാരൻ. ട്വിറ്ററിൽ കൂടിയാണ് താരം തന്റെ അനുഭവം ആരാധകരുമായി പങ്കുവച്ചത്. ‘പാതിരാത്രി, റഷ്യയിലെ ഏതോ ഒരു സ്ഥലം. ഒരു ദിവസത്തെ കഠിനാധ്വാനത്തിനു ശേഷം നിങ്ങൾ കബാബ് കഴിക്കുവാനായി കടയിൽ എത്തുന്നു. അവിടെ എത്തിയ നിമിഷം കടയുടെ കൗണ്ടറിൽ ഇരുന്നയാൾ പറഞ്ഞു. എനിക്കും എന്റെ ഭാര്യയും കൂടെ വളരെയധികം ഇഷ്ടപ്പെട്ടു. താങ്കൾ എങ്ങനെയാണ് ചിത്രം കണ്ടെതന്ന് ഞാൻ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. പക്ഷെ അതെന്നെ വളരയധികം സന്തോഷിപ്പിച്ചു’. പൃഥ്വിയുടെ ട്വീറ്റ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അഞ്ജലി മേനോന്റെ സംവിധാനത്തിലൊരുങ്ങിയ കൂടെയ്ക്ക് മികച്ച പ്രതികരണമായിരുന്നു തീയറ്ററുകളിൽ നിന്നും ലഭിച്ചത്.
Read Moreആഗ്രഹിച്ചത് നേടിയെടുക്കുവാൻ കഠിനാധ്വാനം ചെയ്ത ദശമൂലം ദാമു; ട്രോൾ വീഡിയോയുമായി സുരാജ് വെഞ്ഞാറമൂട്
വർഷങ്ങൾക്കു മുമ്പ് റിലീസ് ചെയ്ത് ഇപ്പോഴും ആരാധകർ നെഞ്ചിലേറ്റുന്ന വിരലിലെണ്ണാവുന്ന ചില കഥാപാത്രങ്ങളിൽ ഒന്നാണ് 2009ൽ റിലീസ് ചെയ്ത ചട്ടമ്പിനാട് എന്ന സിനിമയിലെ “ദശമൂലം ദാമു’. ഷാഫി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു നായകനെങ്കിലും പ്രേക്ഷകരുടെ നെഞ്ചിൽ കുടിയേറിയത് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു എന്ന കഥാപാത്രമായിരുന്നു. വർഷങ്ങൾക്കു ശേഷം സോഷ്യൽമീഡിയയിൽ ട്രോളുകൾ സജീവമായതോടെ ട്രോളന്മാരുടെയും ഇഷ്ടകഥാപാത്രമായി മാറി ദശമൂലം ദാമു. ഇപ്പോഴിത ദശമൂലം ദാമുവിനെ കുറിച്ചുള്ള ട്രോൾ വീഡിയോ സുരാജ് വെഞ്ഞാറമൂട് തന്നെ പങ്കുവച്ചിരിക്കുകയാണ്. കഠിനപ്രയത്നത്തിലൂടെ വിജയത്തിലെത്തിച്ചേരുന്ന ദശമൂലം ദാമുവിന്റെ വളരെ രസകരമായ വീഡിയോയാണ് അദ്ദേഹം തന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
Read Moreനടൻ കരകുളം ചന്ദ്രൻ അന്തരിച്ചു
നെടുമങ്ങാട്: പ്രശസ്ത നാടക-സീരിയൽ നടൻ കരകുളം ചന്ദ്രൻ (68) അന്തരിച്ചു. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ അയൽവാസികൾ തലസ്ഥാനത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് തവണ തുടർച്ചയായി മികച്ച നാടക സംവിധായകനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ- നിതീഷ് ചന്ദ്രൻ, നിതിൻ ചന്ദ്രൻ.
Read More