സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യർക്ക് പരിക്ക്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ എന്ന സിനിമയുടെ ആലപ്പുഴയിലെ ഹരിപ്പാട് നടന്ന ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിക്കുന്നത്. നെറ്റിയിൽ പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാളിദാസ് ജയറാം, സൗബിൻ ഷഹീർ, നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read MoreCategory: Movies
മിലൻ എന്നെ ഡൗണാക്കിയില്ല: വിദ്യാ ബാലൻ
ഡേർട്ടി പിക്ച്ചറിന്റെ സംവിധായകനോട് നന്ദി പറഞ്ഞ് വിദ്യബാലൻ. “2011 ഡിസംബര്‍ 2, ഏഴു വര്‍ഷം മുന്‍പാണ് ദി ഡേര്‍ട്ടി പിക്ചര്‍ റിലീസാവുന്നത്. എന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമയായിരുന്നു അത്. പക്ഷേ ഇപ്പോഴും ഞാനെങ്ങനെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്ന് ചോദിച്ചാല്‍ എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല.സംവിധായകനായ മിലന് ആണ് ആ കഥാപാത്രത്തെ എനിക്ക് എളുപ്പമാക്കി മാറ്റിയത്. ആദ്യം മുതല്‍ അവസാനം വരെ മിലന് എനിക്കൊപ്പമുണ്ടായിരുന്നു.സില്‍ക്ക് സ്മിതയോട് നീതി പുലര്‍ത്തണമെന്ന് മാത്രമേ ഉണ്ടായിരുന്നൂളളു’- വിദ്യ പറയുന്നു. “”എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് സില്‍ക്ക് ആവാന്‍ എന്നെ തിരഞ്ഞെടുത്ത നിര്‍മാതാവ് എക്ത കപൂറും മിലനും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുകയായിരുന്നു ഞാൻ. എന്നെ ഒട്ടും ഡൗണ്‍ ആക്കാതെ ചിത്രം പൂര്‍ത്തീകരിക്കുന്നതിലായിരുന്നു തന്റെ ശ്രദ്ധയെന്ന് മിലന് എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. മിലന് എന്നെ ഡൗണ്‍ ആക്കിയില്ലെന്നു മാത്രമല്ല എനിക്കേറെ സ്വാതന്ത്ര്യവും തന്നിരുന്നു”-വിദ്യ…
Read Moreഗ്ലാമർ വേഷം ചെയ്യാൻ മടിയില്ല, എന്നാലും… റായ് ലക്ഷ്മി പറയുന്നു…
“”സത്യത്തിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ എനിക്കു മടിയൊന്നും ഇല്ല. എന്നുവച്ച് എന്നും ഒരേ വേഷങ്ങൾ തന്നെ ചെയ്തുകൊണ്ടിരുന്നാൽ മടുക്കില്ലേ. വ്യത്യസ്തമായ വേഷങ്ങളാണ് ഞാൻ തേടുന്നത്. പക്ഷേ ആഗ്രഹിക്കുന്ന തരത്തിലുള്ള വേഷങ്ങളൊന്നും കിട്ടുന്നില്ല”-റായ് ലക്ഷ്മി പറയുന്നു. സിനിമയിൽ തിളങ്ങാൻ വേണ്ടി മാത്രം ലക്ഷ്മി റായ് എന്ന സ്വന്തം പേര് റായ് ലക്ഷ്മി എന്നാക്കിയിരുന്നു താരം. എന്നാൽ പേര് മാറ്റിയിട്ടും റായ് ലക്ഷ്മിക്ക് സിനിമയിൽ രാശിയില്ല എന്നാണ് പിന്നാന്പുറ സംസാരം. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എത്ര ഗ്ലാമറാകാനും റായ് തയ്യാറാണ്. ജൂലി 2 എന്ന ചിത്രത്തിൽ അത് പ്രേക്ഷകർ കാണുകയും ചെയ്തതാണ്. എന്നാൽ ഒരേ തരം സിനിമകൾ ചെയ്തു മടുത്തെന്നും വ്യത്യസ്ത വേഷങ്ങൾ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് താനെന്നും താരം തുറന്നുപറയുന്നത് സിനിമാലോകം ശ്രദ്ധിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. റായ് ലക്ഷ്മി നായികയായി അഭിനയിക്കുന്ന സിൻഡ്രല്ല എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
Read Moreലാലേട്ടന്റെ കിടിലൻ നൃത്ത പരിശീലനം; കൈയടിച്ച് ആരാധകർ
അബുദാബിയിൽ വച്ച് മലയാള സിനിമ താര സംഘടനയായ അമ്മ സംഘടിപ്പിക്കുന്ന ഒന്നാണ് നമ്മൾ എന്ന സ്റ്റേജ് ഷോയ്ക്കു വേണ്ടി മോഹൻലാൽ ഡാൻസ് പരിശീലിക്കുന്നതാണ് ആരാധകർ ആകാംക്ഷയോടെ നോക്കി കാണുന്നത്. പ്രജയിലെ ചന്ദനമണി എന്ന് തുടങ്ങുന്ന ഗാനം നടി ഇനിയയ്ക്കൊപ്പം താരം പരിശീലിക്കുന്നതാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഈ പ്രായത്തിലും അനായാസകരമായി നൃത്തം ചെയ്യുന്ന താരത്തെ പുകഴ്ത്തിയാണ് പ്രത്യക്ഷപ്പെടുന്ന കമന്റുകളിൽ അധികവും. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങാകുവാനുള്ള തുക കണ്ടെത്തുവാനാണ് താര സംഘടനം ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Read Moreനാസറിന്റെ മകനൊപ്പം പിറന്നാൾ ആഘോഷിച്ച് ഇളയദളപതി
അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ നടൻ നാസറിന്റെ മകന് പിറന്നാൾ ആശംസകളുമായി ഇളയദളപതി വിജയ് എത്തി. നാസറിന്റെയും ഭാര്യ കമീലയുടെയും മൂത്ത മകൻ അബ്ദുൾ അസൻ ഫൈസലിന്റെ പിറന്നാൾ ദിനത്തിലാണ് താരം ആശംസകളുമായി നേരിട്ടെത്തിയത്. കമീല നാസർ ആണ് വിജയ് തന്റെ മകനൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ കൂടി പങ്കുവച്ചിരിക്കുന്നത്. “എന്റെ മകൻ ഫൈസലിന് പിറന്നാൾ ആശംസകൾ നേരുന്നു. വിജയ് അണ്ണനൊപ്പം ഇന്ന് നിന്റെ സ്വപ്നം യാഥാർഥ്യമായി മാറിയിരിക്കുകയാണ്. ഇതിൽ കൂടുതലൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ദൈവം നിനക്ക് സന്തോഷവും ആരോഗ്യവും നൽകി അുഗ്രഹിക്കട്ടെ’. കമീല കുറിച്ചു. കടുത്ത വിജയ് ആരാധകനായ അബ്ദുളിന് 2014ലായിരുന്നു കാർ അപകടം സംഭവിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുമ്പോൾ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ അപകടത്തിൽ മരിച്ചു. അബ്ദുളും മറ്റൊരാളുമാണ് രക്ഷപെട്ടത്.
Read Moreഓരോ രാത്രിയിലും ഓരോ സുന്ദരികൾ! തന്റെ ജീവിതത്തെക്കുറിച്ച് ജാക്കി ചാൻ പറയുന്നു…
ഭൂലോകം മുഴുവൻ ജനപ്രീതിയുള്ള താരമാണ് ജാക്കി ചാൻ. ബ്രൂസ്ലീയ്ക്കു ശേഷം ലോകം ഏറ്റവും കൂടുതൽ ആഘോഷിച്ച മാർഷ്യൽ ആർട് താരം ജാക്കി ചാനാണ്. എന്നാൽ ജാക്കിയുടെ ആരാധകർ ഇപ്പോൾ ആകെ ഞെട്ടിയിരിക്കുകയാണ്. തങ്ങളുടെ ഹീറോയ്ക്ക് ഇങ്ങനെയൊരു മുഖമുണ്ടായിരുന്നോയെന്നാണ് അവർ ഇപ്പോൾ ചോദിക്കുന്നത്. നെവർ ഗ്രോ അപ് എന്ന ആത്മകഥയിലൂടെയാണ് ജാക്കി ചാൻ ലോകത്തെ ഞെട്ടിച്ചത്. ചെറുപ്പകാലത്ത് താൻ തികഞ്ഞ മദ്യപാനിയും സ്ത്രീലന്പടനും ചൂതുകളി ഭ്രാന്തനുമായിരുന്നുവെന്നാണ് ആത്മകഥയിലൂടെ തന്റെ 64-ാം വയസിൽ താരം വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രൂസ്ലീയുടെ സിനിമകളിൽ സ്റ്റണ്ട് അസിസ്റ്റന്റായിരുന്ന ജാക്കി ചാൻ എന്റർ ദ ഡ്രാഗൺ എന്ന വിഖ്യാത ബ്രൂസ്ലി ചിത്രത്തിൽ ഏതാനും നിമിഷ നേരത്തേക്കു മാത്രം പ്രത്യക്ഷപ്പെടുന്നുമുണ്ട്. പിന്നീട് സിനിമകളിൽ സജീവമായ ജാക്കിചാൻ പണം മുഴുവൻ ചൂതുകളിക്കും സ്ത്രീകൾക്കുമായി ചെലവഴിച്ചു. ഓരോ രാത്രിയിലും ഓരോ സ്ത്രീകളുടെ കൂടെയാണ് താൻ കഴിഞ്ഞതെന്നും അവരുടെ പേരുകൾ പോലും താൻ…
Read Moreഅരുൺ ഗോപിയും മോഹൻലാലും ഒന്നിക്കുന്നു; നിർമാണം ടോമിച്ചൻ മുളകുപാടം
സൂപ്പർഹിറ്റ് ചിത്രം പുലിമുരുകനു ശേഷം മോഹൻലാലിനെ നായകനാക്കി ടോമിച്ചൻ മുളകുപാടം വീണ്ടും സിനിമ നിർമിക്കുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തെക്കുറിച്ച് നിർമാതാവ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. മുളകുപാടം ഫിലിംസിന്റെ നിർമാണത്തിലൊരുങ്ങിയ രാമലീല, പ്രണവ് മോഹൻലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ഈ സിനിമയും സംവിധാനം ചെയ്യുന്നത് അരുണ്‍ ഗോപിയാണ്. സിനിമയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
Read More2.0 ൽ എത്തിച്ചതു ദൃശ്യം: കലാഭവൻ ഷാജോണ്‍
കലാഭവൻ ഷാജോണിന്റെ സിനിമാജീവിതത്തിൽ 2018 സമ്മാനിക്കുന്നതു മൂന്ന് അവിസ്മരണീയ മുഹൂർത്തങ്ങളാണ്. ശങ്കർ -രജനി ബ്രഹ്മാണ്ഡചിത്രം 2.0 യിൽ അക്ഷയ്കുമാറിനൊപ്പമുള്ള കോംബിനേഷൻ റോളാണ് അതിൽ ആദ്യത്തേത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ മാസ് ത്രില്ലർ ‘ലൂസിഫറി’ൽ മോഹൻലാലിനൊപ്പം നിർണായകവേഷം – 2018 ഷാജോണിനു സമ്മാനിച്ച മറ്റൊരു സന്തോഷം. അടുത്തിടെ ആ വാർത്തയുമെത്തി…നടൻ ഷാജോണ്‍ സംവിധായകനാകുന്നു. ഷാജോണ്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘ബ്രദേഴ്സ് ഡേ’ അടുത്ത വർഷം തിയറ്ററുകളിലെത്തും. “ എന്റെ ജീവിതത്തിൽ സംഭവിച്ചതൊന്നും പ്ലാൻ ചെയ്തിട്ടുള്ളവയല്ല. ഞാൻ ഇപ്പോഴും ഒരു കാര്യവും പ്ലാൻ ചെയ്തു ചെയ്യുന്ന ഒരാളല്ല. എന്തൊക്കെയാണോ വരുന്നത് അതു നമ്മൾ നന്നായി ചെയ്യുക എന്നതു മാത്രമേയുള്ളൂ. ചെയ്യുന്ന ജോലി 100 ശതാമാനം ആത്മാർഥമായി ചെയ്യുക. അതുമാത്രമാണ് എന്റെ പോളിസി…” കലാഭവൻ ഷാജോണ്‍ സംസാരിക്കുന്നു. 2.0 യിലേക്ക് എത്തിയത്….? 2016 മാർച്ചിൽ ഒരു…
Read Moreപ്രിയങ്ക ചോപ്രയും- നിക്ക് ജൊനാസും വിവാഹിതരായി
ദീപിക പദുക്കോണ്‍-രണ്‍വീർ സിംഗ് വിവാഹത്തിനു ശേഷം ആരാധകർ ആകാംക്ഷയോടെ നോക്കിയിരുന്ന താര വിവാഹമാണ് പ്രിയങ്ക ചോപ്ര- നിക്ക് ജൊനാസ് എന്നിവരുടെ വിവാഹം. ഇപ്പോഴിത പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇരുവരുടെയും വിവാഹം കഴിഞ്ഞതായാണ് അറിയാൻ സാധിക്കുന്നത്. ജോദ്പൂരിലെ ഉമൈദ് ഭവനിൽ വച്ച് ഇരുവരും വിവാഹിതരായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗണേഷ് ഹെഡ്ജ്, സന്ദീപ് ഘോസ്ല, മിക്കി കോണ്ട്രക്ടർ, അർപ്പിത ഖാൻ, ജാസ്മിൻ വാലിയ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹത്തെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Read Moreരജനി ചിത്രം 2.0; ആദ്യ ദിനം നേടിയത് 60 കോടി; ചിത്രം നിർമിച്ചിരിക്കുന്നത് 600 കോടി ബജറ്റിൽ
കൊച്ചി: ശങ്കർ-രജനി ചിത്രം 2.0 തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു. 458 തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ 60 കോടി നേടിയിരുന്നു. 3ഡി ടെക്നോളജിയുടെയും വിഷ്വലിഫക്ടുകളുടെയും ഗ്രാഫിക്സിന്റെയും മികച്ച സംയോജനം കൂടിയായിരുന്നു 2.0 സിനിമ. 600 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രജനികാന്ത്, അക്ഷയ്കുമാർ എന്നിവരുടെ അഭിനയം, എ.ആർ. റഹ്മാന്റെ സംഗീതം എന്നിവ സിനിമയുടെ പ്രത്യേകതയാണ്. ആന്റണിയുടേതാണ് എഡിറ്റിംഗ്.ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരൻ നിർമിക്കുന്ന ഈ ചിത്രം മുളകുപാടം ഫിലിംസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. നായികയായി വരുന്നത് എമി ജാക്സനാണ്. കലാഭവൻ ഷാജോണും മുഖ്യമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. റസൂൽ പൂക്കുട്ടി ശബ്ദലേഖനവും നർവഹിച്ചിരിക്കുന്നത്. നിരവ് ഷായുടെതാണ് ഛായാഗ്രഹണം.
Read More