അരുണ്‍ ഗോപിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാമത്തെ ചിത്രമെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രണവ് തന്റെ ആദ്യ ചിത്രം ആദിക്കു വേണ്ടി പാർക്കൗർ പരിശീലിച്ചത് വലിയ വാർത്തയായിരുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി എത്ര വലിയ സാഹസികതയും ചെയ്യാൻ താരം തയാറാണെന്നുള്ളതിന്റെ തെളിവായിരുന്നു ഈ സിനിമയിലെ ആക്ഷൻ രംഗങ്ങളോരോന്നും. ഇപ്പോഴിത പുറത്തു വന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സംഘട്ടന രംഗങ്ങളുടെ ലൊക്കേഷൻ ചിത്രങ്ങൾ കണ്ട് അമ്പരക്കുകയാണ് ഓരോ സിനിമാപ്രേമിയും. പ്രണവ് മോഹൻലാൽ ട്രെയിനിൽ തൂങ്ങികിടക്കുന്നതാണ് ചിത്രത്തിലുള്ളത്. പീറ്റർ ഹെയൻ സംഘടന സംവിധായകനാകുന്ന ചിത്രത്തിൽ, മലയാളികൾ ഇതുവരെ കാണാത്ത പല മാജിക്കുകളും കാണുവാൻ സാധിക്കുമെന്നാണ് അറിയുവാൻ സാധിക്കുന്നത്. ചിത്രത്തിനു വേണ്ടി പ്രണവ് സർഫിംഗ് അഭ്യസിച്ചിരുന്നു. ബാലിയിലായിരുന്നു താരം ഇത് പരിശീലിച്ചത്. പുതുമുഖം റേച്ചൽ ആണ് ചിത്രത്തിലെ നായിക.
Read MoreCategory: Movies
അജു വർഗീസ് സണ്ണി ലിയോണിയുടെ നായകനോ? സത്യമിതാണ്
ബോളിവുഡ് താരം സണ്ണി ലിയോണി മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് അജു വർഗീസ് നായകനാകുന്ന ചിത്രത്തിലാണ് താരമെത്തുന്നതെന്നായി വാർത്തകൾ. ഇപ്പോഴിത സംഭവത്തിന്റെ സത്യാവസ്ഥ തുറന്നു പറഞ്ഞ് അജു വർഗീസ് തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. സംഭവം കേൾക്കാൻ രസമുണ്ട്, പക്ഷെ സത്യം ഇല്ലെന്നാണ് താരം ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. ഇരുവരും നായിക നായക·ാരാകുന്ന ചിത്രം എത്തുമെന്നും സിനിമയുടെ ചിത്രീകരണം ഗോവയിൽ ആരംഭിച്ചെന്നുമായിരുന്നു സോഷ്യൽമീഡിയയിൽ പ്രചരിച്ച വാർത്തയിലുണ്ടായിരുന്നത്. എന്നാൽ സന്തോഷ് നായർ സംവിധാനം ചെയ്യുന്ന രംഗീലയിൽ സണ്ണി ലിയോണി അഭിനയിക്കുന്നുണ്ട്. ബാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോനാണ് ചിത്രം നിർമിക്കുന്നത്.
Read Moreഅക്ഷര ഹസന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്ന സംഭവം; മുൻ കാമുകനെ ചോദ്യം ചെയ്യും
ഉലകനായകൻ കമൽഹാസന്റെ പുത്രിയും ശ്രുതി ഹാസന്റെ സഹോദരിയുമായ അക്ഷര ഹസന്റെ സ്വകാര്യ ചിത്രങ്ങൾ പ്രചരിച്ച സംഭവത്തിൽ ഇവരുടെ മുൻ കാമുകൻ തനുജ് വീർവാണിയെ ചോദ്യം ചെയ്യും. കുറച്ചു നാളുകൾക്കു മുമ്പാണ് താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് താരം മുംബൈ പോലീസിലെ സൈബർ സെല്ലിന് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അക്ഷര തന്റെ ചിത്രങ്ങൾ മുൻകാമുകനായ തനുജിന് നൽകിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി. 2016ൽ ഇരുവരും ബന്ധം വേർപിരിഞ്ഞിരുന്നു. ഇതിന്റെ ദേഷ്യത്തിലാകാം തനുജ് ചിത്രങ്ങൾ പുറത്തുവിട്ടതെന്നും പോലീസ് പറയുന്നു. എന്നാൽ താൻ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്ന് തനുജ് പറയുന്നു. മാത്രമല്ല തന്റെ കൈവശം അക്ഷരയുടെ ചിത്രങ്ങളൊന്നുമില്ലെന്നും തനുജ് വ്യക്തമാക്കി.
Read Moreരണ്ടാമൂഴം! മധ്യസ്ഥന്‍ വേണ്ടെന്നു കോടതി; ശ്രീകുമാര്‍ മേനോനു തിരിച്ചടി
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ വിഖ്യാത നോവൽ രണ്ടാമൂഴം ചലച്ചിത്രമാക്കുന്നതിനെതിരേയുള്ള കേസിൽ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകൻ ശ്രീകുമാർ മേനോന്റെ ആവശ്യം കോടതി തള്ളി. മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും കേസ് മുന്നോട്ടു പോകുമെന്നും കോഴിക്കോട് അഡിഷണൽ മുൻസിഫ് കോടതി അറിയിച്ചു. കേസ് അടുത്ത മാസം ഏഴാം തിയതി വീണ്ടും പരിഗണിക്കും. സിനിമയുമായി ബന്ധപ്പെട്ട കേസിൽ മധ്യസ്ഥ ചർച്ചയ്ക്കില്ലെന്ന് എം.ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തിരക്കഥ തിരിച്ചുനൽകണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നൽകിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതുകൊണ്ട് മധ്യസ്ഥ ചർച്ചയുടെ സാഹചര്യം നിലനിൽക്കുന്നല്ലെന്നുമാണ് എം.ടിയുടെ നിലപാട്. സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും കേസ് വേഗം തീരണമെന്ന് ആഗ്രഹമുണ്ടെന്നും അതുകൊണ്ട് ചർച്ചയ്ക്കായി മധ്യസ്ഥനെ വയ്ക്കണമെന്നുമായിരുന്നു സംവിധായകൻ ശ്രീകുമാർ മേനോൻ കോടതിയോട് അവശ്യപ്പെട്ടത്. മൂന്നുവർഷംകൊണ്ട് സിനിമ നിർമിക്കാമെന്നു കരാറുണ്ടാക്കി നാലുവർഷമായിട്ടും ഒന്നും…
Read Moreആമിർഖാനെ വിമർശിച്ചവർക്ക് മറുപടിയുമായി കിംഗ് ഖാൻ
ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തീയറ്ററുകളിൽ നിന്നും മികച്ച പ്രതികരണമല്ല ലഭിക്കുന്നത്. ആമിർഖാനും അമിതാഭ് ബച്ചനും മത്സരിച്ചഭിനയിച്ച ചിത്രം പ്രതീക്ഷക്കൊപ്പം ഉയരാഞ്ഞതാണ് പ്രധാനകാരണം. ഈ നിരാശയിൽ ആമിർഖാനെ വിമർശിക്കുന്നവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡിന്റെ കിംഗ് ഖാനായ ഷാരൂഖ് ഖാൻ. ചിലരുടെ പ്രതികരണങ്ങൾ കൈവിട്ടു പോകുന്നുവെന്ന പറഞ്ഞ ഷാരൂഖ് ഒരു മോശം സിനിമയുടെ പേരിൽ ആമിർ ചെയ്ത നല്ല കഥാപാത്രങ്ങളെ വിസ്മരിക്കരുതെന്നും പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി വളരെ നല്ല സിനിമകൾ സംഭാവന ചെയ്യുന്നവരാണ് അമിതാഭ് ബച്ചനും ആമിർ ഖാനും. എല്ലാവർക്കും എപ്പോഴും മികച്ച സിനിമകൾ തന്നെ നൽകുവാൻ സാധിക്കണമെന്നില്ല. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ നിരവധി നല്ല സിനിമകൾ സമ്മാനിച്ചിട്ടുള്ളയാളാണ് ആമിർ ഖാൻ. ഈ സിനിമ മോശമാണെന്ന് കരുതി ആമിർ ചെയ്ത നല്ല കഥാപാത്രങ്ങളെ മറക്കരുത്. ഷാരൂഖ് വ്യക്തമാക്കി
Read Moreഐ.വി.ശശിയുടെ മകന്റെ ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകൻ ?
ഐ.വി.ശശിയുടെ മകൻ അനി ശശിയുടെ ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകൻ. ആക്ഷന്‍ പ്രധാന്യം നൽകുന്ന ചിത്രം ബിഗ്ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്. ചിത്രത്തിനായി തിരക്കഥയൊരുക്കുന്നതും അനി തന്നെയാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അടുത്ത വർഷം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. അരുൺ ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് പ്രണവ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് ശേഷമാണ് അനി ശശിയുടെ ചിത്രത്തിൽ അഭിനയിക്കുക.
Read Moreസ്വന്തം പാട്ടുകളുമായി രണ്ടു ചിത്രങ്ങൾ തീയറ്ററിൽ; രഞ്ജിന് സ്വപ്ന സാഫല്യം
സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ രഞ്ജിൻ രാജ് അതിരില്ലാത്ത സന്തോഷത്തിലാണ്. രഞ്ജിൻ സംഗീത സംവിധാനം നിർവഹിച്ച രണ്ടു ചിത്രങ്ങളാണ് വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുന്നത്. എം. പദ്മകുമാർ സംവിധാനം നിർവഹിച്ച് ജോജു ജോർജ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന “ജോസഫ്’, എ.ആർ. ബിനുരാജ് സംവിധാനം നിർവഹിച്ച “നിത്യ ഹരിതനായകൻ’ എന്നീ ചിത്രങ്ങളാണ് രഞ്ജിന്റെ പാട്ടുകളുമായി ഒരേ ദിവസം തീയറ്ററുകളിലെത്തുന്നത്. ഇതോടെ, ഒരേ ദിവസമിറങ്ങുന്ന രണ്ടു ചിത്രങ്ങളിലൂടെ സംഗീത സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ആദ്യ സംഗീത സംവിധായകൻ എന്ന ഖ്യാതിയും രഞ്ജിന് സ്വന്തമാകും. രണ്ടും ചിത്രങ്ങളും ഒരേ ദിവസമെത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്നും വലിയ പ്രതീക്ഷയിലാണെന്നും രഞ്ജിൻ ദീപികയോടു പറഞ്ഞു. “ആദ്യം സംഗീതം സംവിധാനം നിർവഹിച്ചത് നിത്യഹരിത നായകൻ എന്ന ചിത്രത്തിനാണ്. അതിനുശേഷമാണ് ജോസഫിനു ഈണമൊരുക്കാൻ അവസരം കിട്ടുന്നത്. നിത്യഹരിത നായകൻ കുറച്ചുകൂടി നേരത്തെ റീലീസ് ചെയ്യേണ്ടിയിരുന്നതാണ്. എന്നാൽ പല…
Read More2.0; കേരളത്തിലെ വിതരണാവകാശം ടോമിച്ചൻ മുളകുപാടത്തിന്
ശങ്കർ-രജനികാന്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസിനൊരുങ്ങുകയാണ്. ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുവാൻ ഉറക്കമിളച്ചും കാത്തിരിക്കുകയാണ് രജനിയുടെ ആരാധകർ. ഇപ്പോഴിത ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നിർമാതാവ് ടോമിച്ചൻ മുളകുപാടം സ്വന്തമാക്കിയതായാണ് അറിയാൻ സാധിക്കുന്നത്. ഏകദേശം 15 കോടി രൂപയ്ക്കു മുകളിൽ തുക നൽകിയാണ് ടോമിച്ചൻ മുളകുപാടം വിതരണാവകാശം സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 10,000 സ്ക്രീനുകളിലായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. പിന്നീട് വിദേശ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തിക്കും. നവംബർ 29ന് ചിത്രം തീയറ്ററുകളിലെത്തിക്കും.
Read Moreരണ്‍വീറും ദീപികയും വിവാഹിതരായി
ബോളിവുഡ് താരങ്ങളായ രണ്‍വീർ സിംഗും ദീപിക പദുക്കോണും വിവാഹിതരായി. ഇറ്റലിയിലെ ലേക് കോമോ റിസോർട്ടിൽ വച്ചു നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. നവംബർ 21ന് ബംഗളൂരുവിൽ റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. ബോളിവുഡ് താരങ്ങൾക്കായുള്ള റിസപ്ഷൻ നവംബർ 28ന് മുംബൈയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.നവംബർ 18ന് ഇരുവരും ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Read Moreവിധിപോലും സലാം പറഞ്ഞു സലാമിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ; ആദ്യ ഷോർട്ട്ഫിലം പുറത്തിറങ്ങിയ സന്തോഷം പങ്ക്വച്ച് സലിം
റോബിൻ ജോർജ് കൊച്ചി: വിധി പല രൂപത്തിലും ഭാവത്തിലും ജീവിതത്തെ തളർത്തിയെങ്കിലും സലാമിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഒടുവിൽ സലാം പറഞ്ഞു. വെല്ലുവിളികൾ അതിജീവിച്ച് ഒരോ നിമിഷവും മുന്നേറുന്ന ഈ യുവാവിന് ഇന്നലത്തെ ദിവസം ജീവിതത്തിൽ സ്വർണക്കൂട്ടിൽ സൂക്ഷിച്ച് ഓർത്തുവയ്ക്കാവുന്ന ചുരുക്കം ചില ദിനങ്ങളിലൊന്ന്. ചിരകാലഭിലാഷമായിരുന്ന ആദ്യഷോർട്ട് ഫിലിം യൂട്യൂബിൽ അപ്ലോഡ് ചെയ്ത ദിനം. ചെയ്യാൻ സാധിക്കില്ലെന്നു പറഞ്ഞവരുടെ മുന്പിൽ നെഞ്ചുവിരിച്ച് ചങ്കൂറ്റത്തോടെ നോക്കിയ ഒരു ദിനം. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു മുന്നിൽ പെട്ടിക്കട നടത്തുന്ന കായംകുളം കുന്നനാശേരി ചിറയിൽ സലാമിന്റെ (കായംകുളം സലാം-38) ജീവിതം ഒരു സിനിമയെ വെല്ലുംവിധത്തിലുള്ളതാണ്. എഴുപത്തഞ്ച് ശതമാനം വൈകല്യമുള്ളയാളാണു സലാം. വെല്ലുവിളികൾ അതിജീവിച്ച് മാസങ്ങൾ നീണ്ടുനിന്ന ഒരുക്കങ്ങൾക്കുശേഷമാണ് സൈൻ ഓഫ് ട്രൂത്ത് എന്ന ഹ്രസ്വചിത്രം പുറത്തിറക്കിയത്. പോളിയോ ബാധിച്ച് ഒന്നര വയസിൽ ശരീരം തളർന്നെങ്കിലും ആത്മവിശ്വാസവും വിധിയെ പഴിക്കാതെ സധൈര്യം മുന്നേറിയതുമാണ്…
Read More