ഫഹദ് ഫാസിൽ നായകനാകുന്ന ഞാൻ പ്രകാശന്റെ ട്രെയ്ലർ പുറത്തുവിട്ടു. ഇതിനോടകം 15 ലക്ഷത്തിലേറെ പേരാണ് പ്രകാശനെ ഇതുവരെ യു ട്യൂബിൽ കണ്ണോടിച്ചത്. സത്യൻ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുടുംബ പ്രേക്ഷകരെ മുന്നിൽ കണ്ടൊരുക്കിയ ചിത്രമാണ് ഞാൻ പ്രകാശനെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ഫഹദ് ഫാസിൽ സ്വാഭാവിക അഭിനയം കൊണ്ട് ട്രെയിലറിൽ നിറഞ്ഞു നിൽക്കുകയാണ്. ശ്രീനിവാസനാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.
Read MoreCategory: Movies
ഗോകുലം ഗോപാലൻ തിരശീലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു
നിരവധി മനോഹര ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നിർമാതാവും ശ്രീ ഗോകുലം മൂവീസിന്റെ ഉടമയുമായ ഗോകുലൻ ഗോപാലൻ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര സമര നേതാവായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ കഥ പറയുന്ന ചിത്രത്തിൽ സുഭാഷ് ചന്ദ്രബോസായാണ് അദ്ദേഹം തിരശീലയിലെത്തുന്നത്. “നേതാജി’ എന്നാണ് ചിത്രത്തിന്റെ പേര്. വിജീഷ് മണിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മുൻപ് വിശ്വഗുരു എന്ന സിനിമയിലൂടെ ഏറ്റവും വേഗത്തിൽ സിനിമ പൂർത്തികരിച്ച് റിലീസ് ചെയ്ത് ഗിന്നസ് റെക്കാർഡ് നേടിയ ആളാണ് വിജീഷ് മണി. മോഹൻലാൽ-റോഷൻ ആൻഡ്രൂസ്-നിവിൻ പോളി കൂട്ടുകെട്ടിലൊരുങ്ങിയ കായംകുളം കൊച്ചുണ്ണിയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിലൊരുങ്ങിയ അവസാന ചിത്രം.
Read Moreഈ ഫീല്‍ഡില്‍ നിന്നു തന്നെയുള്ള ആളെ വിവാഹം കഴിക്കാന്‍ താല്പര്യമില്ല! തന്വി രവീന്ദ്രന് മനസുതുറക്കുന്നു…
തന്വി രവീന്ദ്രന് എന്ന കാസര്‍ഗോഡുകാരി സീരിയലുകളില്‍ നിറസാന്നിധ്യമാണ്. മൂന്നു മണിയാണ് ആദ്യത്തെ സീരിയല്‍. രാത്രിമഴയിലും പരസ്പരത്തിലും അഭിനയച്ചതോടു കൂടി അറിയപ്പെടുന്ന സീരിയല്‍ താരമായി. നെഗറ്റീവ് കഥാപാത്രങ്ങളോടാണ് കൂടുതല്‍ ഇഷ്ടം. തന്‍വിയുടെ വിശേഷങ്ങളും കൊച്ചു കൊച്ചു സ്വപ്നങ്ങളും വായിക്കാം… അഭിനയത്തോട് അടങ്ങാത്ത അഭിനിവേശം കാസര്‍ഗോഡിലെ കുണ്ടന്‍കുഴി എന്ന ഗ്രാമപ്രദേശത്തെ സ്കൂളിലാണ് പഠിച്ചത്. സ്കൂളിലെ കലോത്സവങ്ങളില്‍ സജീവമായിരുന്നു. കലോത്സവങ്ങളിലെ എല്ലാ മേഖലകളിലും കൈകടത്തി നോക്കിയിട്ടുണ്ട്. സംഗീതം, നാടകം, മോണോആക്ട് അങ്ങനെ പലതിലും. ഏറ്റവും കൂടുതല്‍ നാടകങ്ങളിലാണ് സജീവമായത്. വ്യത്യസ്തമായ ഒരുപാട് വേഷങ്ങള്‍ ലഭിച്ചു. ചെറുപ്പം മുതല്‍ തന്നെ അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നുവെങ്കിലും കാസര്‍ഗോഡ് പോലെയുള്ള ഒരു സ്ഥലത്തു നിന്ന് ഇവിടം വരെ എത്താന്‍ സാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല. മീഡിയയോട് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. എന്റെ അധ്വാനവും ഇഷ്ടവും പ്രയത്നവുമാണ് എന്നെ ഈ നിലയില്‍ എത്തിച്ചത്. ഏവിയേഷന്‍ ജോലി പ്ലസ്…
Read Moreഷിർദിസായി ക്ഷേത്രത്തിന് സ്വർണകിരീടം നല്കി ശിൽപ ഷെട്ടി
മുംബൈയിലെ ഷിർദി സായി ക്ഷേത്രത്തിലേക്ക് ബോളിവുഡ് താരം ശിൽപ ഷെട്ടി സ്വർണ കിരീടം സംഭാവനം ചെയ്തു. ഭർത്താവ്, അമ്മ, മകൻ എന്നിവർക്കൊപ്പമെത്തിയ താരം 800 ഗ്രാം ഭാരമുള്ള കിരീടമാണ് നൽകിയത്. “നന്ദി സായി, ക്ഷമയും വിശ്വാസവുമാണ് ഏറ്റവും വലുതെന്ന് നിങ്ങൾ എന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്നെയും എന്റെ കുടുംബത്തെയും നിങ്ങൾ എന്നും സംരക്ഷിച്ചിട്ടുണ്ടെന്ന് അറിയുമ്പോൾ തല കുമ്പിട്ടു വണങ്ങുകയാണ് ഞാൻ’. കിരീടം കൈമാറുന്നതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ശിൽപ ഷെട്ടി കുറിച്ചു.
Read Moreസാറയുടെയും ഇബ്രാഹിമിന്റെയും അമ്മയാകാൻ എനിക്ക് കഴിയില്ല: കരീന കപൂർ
സെയ്ഫ് അലി ഖാന്റെ ആദ്യ വിവാഹത്തിലെ മക്കളായ സാറയുടെയും ഇബ്രാഹിമിന്റെയും അമ്മയുടെ സ്ഥാനത്ത് നിൽക്കാൻ തനിക്ക് സാധിക്കില്ലെന്ന് ബോളിവുഡ് താരം കരീന കപൂർ. ഇരുവർക്കും താൻ നല്ല ഒരു സുഹൃത്തായിരിക്കുമെന്നും എന്നാൽ അവരുടെ അമ്മയുടെ സ്ഥാനത്തായിരിക്കുവാൻ എനിക്ക് സാധിക്കില്ലെന്നും താരം വ്യക്തമാക്കി. സെയ്ഫ് അലി ഖാന് ആദ്യ ഭാര്യയായ അമൃത സിംഗിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. അവരെ വളരെ നല്ല രീതിയിൽ വളർത്തിയ അമ്മയുണ്ട് അതുകൊണ്ട് എനിക്ക് അവരുടെ സുഹൃത്താകുവാനെ സാധിക്കുകയുള്ളു. കരീന പറഞ്ഞു.
Read Moreഹണി റോസിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറൽ
ഹണി റോസിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. വളരെ സ്റ്റൈലിഷായി ഗ്ലാമർ ലുക്കിലുള്ള ഹണി റോസിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. യുട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ള നാലര മിനിട്ടിലേറെയുള്ള വീഡിയോയിൽ ഫോട്ടോഷൂട്ടിന്റെ ചിത്രീകരണ കാഴ്ചകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിനയന് സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയിലാണ് ഹണി അവസാനമായി അഭിനയിച്ചത്.
Read Moreഇത് കൊടും ക്രൂരത! “ജോസഫി’നെതിരേ ഐഎംഎ
എം. പദ്മകുമാർ- ജോജൂ ജോർജ് കൂട്ടുകെട്ടിലൊരുങ്ങിയ “ജോസഫ്’ വളരെ മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ തുടരുകയാണ്. മരണാനന്തര അവയവദാനത്തെ കുറിച്ചാണ് സിനിമ പറയുന്നത്. ഇപ്പോഴിത സിനിമയ്ക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സെക്രട്ടറി ഡോ. സുൽഫി നൂഹ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. സമൂഹത്തിന് തെറ്റായ സന്ദേശമാണ് ചിത്രം നൽകുന്നതെന്നാണ് നൂഹ് ഫേസ്ബുക്കിൽ പങ്കുവച്ച് അഭിപ്രായത്തിൽ പറയുന്നത്. “ജോസഫ് സിനിമ കണ്ടു. ഇത് കൊടും ക്രൂരതയാണ്. അവയവദാനത്തിലൂടെ പുതുജീവൻ പ്രതീക്ഷിച്ച് കഴിയുന്ന പതിനായിരക്കണക്കിന് നിത്യരോഗികളേയും അവരുടെ കുടുംബങ്ങളേയും വെട്ടിനുറുക്കി പച്ചക്ക് തിന്നുന്ന കൊടും ക്രൂരത. ആവിഷ്കാര സ്വാതന്ത്ര്യം നോലിസ്റ്റിനും, സംവിധായകനും, കഥാകൃത്തിനും, എനിക്കും, നിങ്ങൾക്കും ഒരു പോലെയാണെണ്’ അശാസ്ത്രിയത മുഴച്ചു നിൽക്കുന്ന ഒരു തട്ടിപ്പ് സിനിമയെന്നാണ് ജോസഫിന് നൂഹ് നൽകുന്ന വിശേഷണം. മാത്രമല്ല, യാതൊരു അർഥവും സമൂഹത്തിന് നൽകുന്നില്ലാത്ത സിനിമയേക്കാൾ എത്രയോ ഭേദമാണ് 500 വെടിയുണ്ടകൾ…
Read Moreകായംകുളം കൊച്ചുണ്ണി 100 കോടി ക്ലബ്ബിൽ
മോഹൻലാൽ-റോഷൻ ആൻഡ്രൂസ്-നിവിൻ പോളി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി 100 കോടി ക്ലബ്ബിൽ. മോഹൻലാൽ നായകനായി എത്തിയ പുലിമുരുകനു ശേഷം 100 കോടി ക്ലബ്ബിൽ കയറിപ്പറ്റുന്ന ചിത്രമെന്ന ബഹുമതിയും ഇതോടെ കായംകുളം കൊച്ചുണ്ണി സ്വന്തമാക്കി. പുലിമുരുകൻ 150 കോടി ക്ലബിൽ കയറിയ ചിത്രമാണ്. ആകെ 102.32 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഒക്ടോബർ 11നാണ് ചിത്രം റിലീസ് ചെയ്തത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിനായി തിരക്കഥയൊരുക്കിയത് ബോബി-സഞ്ജയ് ആണ്. പ്രിയ ആനന്ദ്, സണ്ണി വെയ്ൻ, ബാബു ആന്റണി, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ, ഇടവേള ബാബു, സിദ്ധാർത്ഥ് ശിവ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Read Moreധർമജൻ ബോൾഗാട്ടി വില്ലനാകുന്നു
കോമഡി രംഗങ്ങൾ മനോഹരമാക്കി മലയാളി മനസിൽ സ്ഥാനം നേടിയ ധർമജൻ ബോൾഗാട്ടി വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു അഭിമുഖത്തിലാണ് താരം തന്റെ പുതിയ വേഷത്തെകുറിച്ച് തുറന്നു പറഞ്ഞത്. എന്നാൽ സിനിമയെ കുറിച്ചോ ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചോ താരം വ്യക്തമാക്കിയിട്ടില്ല. അടുത്ത സിനിമയിൽ ഞാൻ വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയായി. എന്നെ പോലെ ഒരാൾക്ക് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ സാധിക്കുമോ എന്ന് സംശയിക്കേണ്ടതില്ല. പരിമിതികൾ ഉള്ള വില്ലൻ കഥാപാത്രമായിരിക്കുമത്. ധർമജൻ പറഞ്ഞു.
Read Moreസ്വാമി അയ്യപ്പനായി പൃഥ്വിരാജ്
പൃഥ്വിരാജ് സ്വാമി അയ്യപ്പനാകുന്നു. താരം തന്നെയാണ് ഇതിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. ശങ്കർ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. “അയ്യപ്പൻ’ എന്നാണ് ചിത്രത്തിന്റെ പേര്. “ശങ്കർ ഈ ചിത്രത്തെക്കുറിച്ച് എന്നോട് പറഞ്ഞിട്ട് വർഷങ്ങളായി. എന്റെ സ്വപ്നങ്ങളിലെന്നും ഇത് ആരംഭിക്കുന്ന ദിവസത്തെക്കുറിച്ചായിരുന്നു ചിന്ത. അവസാനം അത് സംഭവിക്കുന്നു. അയ്യപ്പൻ. സ്വാമിയേ ശരണം അയ്യപ്പ’. പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിർമിക്കുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിനു ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും അയ്യപ്പൻ.
Read More