സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ “വാഴ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ “വാഴ II – ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നവാഗതനായ സവിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിപിന്‍ ദാസ് എഴുതുന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി ഹാഷിർ, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. അഖിൽ ലൈലാസുരൻ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റർ- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ്…
Read MoreCategory: Movies
നീലക്കുയിൽ, നീലയിൽ തിളങ്ങി പാർവതി: ഗ്ലാമറസ് ലുക്കിൽ പാറു എന്ന് ആരാധകർ
പുവർഷത്തിൽ ഗ്ലാമറസായി വന്നു പ്രേക്ഷകരെ ഞെട്ടിച്ച് പാര്‍വതി തിരുവോത്ത്. ബോള്‍ഡായ കഥാപാത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും പ്രേക്ഷകമനസ് കീഴടക്കിയിട്ടുള്ള താരമാണ് പാര്‍വതി തിരുവോത്ത്. ഇപ്പോഴിതാ ബ്ലൂ സാറ്റിന് ഡ്രസില്‍ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് പാര്‍വതി. പിന്നീട് ചെറിയ വേഷങ്ങള്‍ ചെയ്ത താരത്തിന് ബ്രേക്ക്ത്രൂ കഥാപാത്രമായി മാറിയത് മാരി എന്ന തമിഴ് സിനിമയിലൂടെയാണ്. പിന്നീടിങ്ങോട്ട് താരത്തിന് കിട്ടിയതത്രയും മികച്ച കഥാപാത്രങ്ങളാണ്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത താരം തമിഴിലും ബോളിവുഡിലുമടക്കം തിളങ്ങിയിട്ടുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് താരം കൂടുതലായും തെരഞ്ഞെടുക്കാറുള്ളത്. അഭിനയത്തിനു പുറമേ സിനിമാമേഖലയിലെ ലിംഗസമത്വത്തിനുവേണ്ടി തുറന്ന് വാദിക്കുന്നയാളും വിമൻ ഇൻ സിനിമാ കളക്ടീവിന്റെ സ്ഥാപക അംഗവുമാണ്. തന്റെ നിലപാടുകള്‍ പലപ്പോഴും…
Read More75 അമ്പിളിക്കലകൾ: ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാൾ
പതിമൂന്നു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു മലയാളസിനിമയിലെ അന്പിളിക്കല അപ്രത്യക്ഷമായിട്ട്. അന്പിളിച്ചേട്ടൻ എന്ന് സിനിമാക്കാർ സ്നേഹപൂർവം വിളിക്കുന്ന ജഗതി ശ്രീകുമാറിന്റെ പെട്ടെന്നുള്ള പിന്മാറ്റം സൃഷ്ടിച്ച ശൂന്യതയിൽനിന്ന് നമ്മുടെ സിനിമ ഇനിയും മോചിതമായിട്ടില്ല. ഇന്ന് അദ്ദേഹത്തിന്റെ 75-ാം പിറന്നാൾ ദിനത്തിലും മലയാളികൾ കാത്തിരിക്കുകയാണ്- ഒരു തിരിച്ചുവരവിനായി. വാഹനാപകടത്തിന്റെ രൂപത്തിൽ വിധി അദ്ദേഹത്തിലെ കലാകാരനെ തളർത്തിയെങ്കിലും അതിനെയെല്ലാം ധൈര്യപൂർവം നേരിട്ട് കുടുംബത്തോടൊപ്പം സ്വച്ഛമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണ് അദ്ദേഹമിപ്പോൾ. ജഗതി ശ്രീകുമാറിന്റെ ജീവിതം സിനിമ മാത്രമായിരുന്നു. സെറ്റിൽനിന്ന് സെറ്റിലേക്ക്. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക്. ഇതിനിടയിലുള്ള ഒരു ‘സ്പേസ്’ അദ്ദേഹത്തിന് വളരെ വിരളമായേ ലഭിച്ചിരുന്നുള്ളൂ. കോളജ് വിദ്യാഭ്യാസത്തിനുശേഷം 1974ൽ കന്യാകുമാരി എന്ന ചിത്രത്തിലൂടെ തുടങ്ങിയ സിനിമാജീവിതം . ഏതാണ്ട് മുപ്പതുവർഷത്തോളം ഒരു പ്രയാണം തന്നെയാണ് നടത്തിയത്. ഈ പ്രയാണത്തിൽ മലയാളികളെ കുടുകുടാ ചിരിപ്പിക്കുക എന്ന ദൗത്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് അദ്ദേഹം എത്ര…
Read Moreഇടവേളയ്ക്കുശേഷം ഉദയഭാനുവും സരോജ് കുമാറും പച്ചാളം ഭാസിയും വീണ്ടും… റീ റിലീസിനൊരുങ്ങി ഉദയനാണ് താരം
റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 20 വര്‍ഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുകയാണ്. 2026ൽ ജനുവരി അവസാനത്തോടെ ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് നിർമാതാവ് അറിയിച്ചു. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം എക്കാലത്തെയും മികച്ച എന്റർടെയ്നറാണ്. റിലീസ് വേളയിൽ ബോക്സ് ഓഫിസിൽ മികച്ച വിജയം നേടിയ ചിത്രം വീണ്ടും റിലീസിന് എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഉദയനാണ് താരം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ പടമാണ്. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് ചിത്രം നിർമിച്ചത്. ഉദയഭാനുവായി മോഹൻലാലും സരോജ്കുമാർ എന്ന രാജപ്പനായി ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രത്തിൽ മീനയായിരുന്നു നായിക. ശ്രീനിവാസനാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്. ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായി തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്,…
Read Moreവിജയ്-രശ്മിക വിവാഹംഫെബ്രുവരി 26ന്: കാത്തിരിപ്പോടെ ആരാധകർ
വിവാഹനിശ്ചയം കഴിഞ്ഞ തെലുങ്ക് സൂപ്പർതാരങ്ങളായ വിജയ് ദേവ്രകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹത്തീയതി പുറത്ത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വിവാഹ തീയതിയും വേദിയും തീരുമാനിച്ചതായി റിപ്പോർട്ടുകൾ എത്തുന്നുണ്ട്. വിവാഹം ഫെബ്രുവരി 26 ന് നടക്കുമെന്നും ഉദയ്പുരിലെ ഒരു കൊട്ടാരത്തിൽ വച്ചായിരിക്കും ചടങ്ങുകളെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുകളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുകയെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രഹസ്യമായാണ് ഇവരുടെയും വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള ഒരു ചടങ്ങായിട്ടാണ് വിവാഹനിശ്ചയം നടന്നതെന്ന് ഡിഎൻഎയുടെ റിപ്പോർട്ടുകൾ പറയുന്നു. വിവാഹനിശ്ചയ ചിത്രങ്ങളും ഇതുവരെ താരങ്ങൾ പങ്കുവച്ചിട്ടില്ല. ഏറെക്കാലങ്ങളായി വിജയ്യും രശ്മികയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാണ്. പക്ഷേ, ഇതുവരെ രണ്ടുപേരും അത് ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. പല ഇന്റർവ്യൂകളിലും സ്റ്റേജ് ഷോകളിലും ഇരുവരും…
Read Moreഅമ്മയുടെ വിയോഗം: ദുഃഖത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് നന്ദിപറഞ്ഞ് നടന് മോഹന്‍ലാല്‍
തന്റെ അമ്മയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ദുഃഖത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് നടന് മോഹന്‍ലാല്‍. “എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയില്‍ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന്, എന്റെ ദുഃഖത്തില്‍ നേരിട്ടും, അല്ലാതെയും പങ്കുചേര്‍ന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയപൂര്‍വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോണ്‍ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാര്‍ഥന” – മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചൊവ്വാഴ്ചയാണ് മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചത്.
Read Moreകലാഭവൻ നവാസിന്റെ അവസാനചിത്രം: ഹൊററും കോമഡിയും നിറച്ച് ‘പ്രകന്പനം’ ഉടൻ; ട്രെയിലർ പുറത്ത്
സാഗർ സൂര്യ, ഗണപതി, അമീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നവരസ ഫിലിംസ്, ലക്ഷ്മി നാഥ് ക്രിയേഷൻസ്, എന്നീ ബാനറുകളിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും നഗരത്തിലെ ഒരു കാമ്പസിൽ പഠിക്കാനെത്തുന്ന മൂന്നു കുട്ടികളുടെ ഹോസ്റ്റൽ ജീവിതത്തിന്റെ രസക്കൂട്ടുകളാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പുതുമുഖം ശീതൾ ജോസഫാണ് ചിത്രത്തിലെ നായിക. ജോണി ആന്റണി അസീസ് നെടുമങ്ങാട്, മല്ലികാ സുകുമാരൻ, പി.പി. കുഞ്ഞികൃഷ്ണൻ, കലാഭവൻ നവാസ്, കുടശനാട് കനകം, ഗംഗാ മീര, സുബിൻ ടാർസൻ, സനീഷ് പല്ലി എന്നിവരും പ്രധാന താരങ്ങളാണ്. ശ്രീഹരിയുടേതാണു തിരക്കഥ. സംഗീതം – ബിബിൻ അശോകൻ, ഛായാഗ്രഹണം – ആൽബി. എഡിറ്റിംഗ് – സൂരജ് ഇ. എസ്, കലാസംവിധാനം – സുഭാഷ് കരുൺ.…
Read More’ഒന്നുമില്ലായ്മയിൽ മണിച്ചേട്ടൻ എനിക്ക് അന്ന് പങ്കുവച്ച സമ്മാനങ്ങളാണ് ജീവിതത്തിൽ ഏറ്റവും വിലപിടിപ്പുള്ളത്’: ടിനി ടോം
പ്രിയ കലാകാരൻ കലാഭവൻ മണിയുടെ അൻപത്തിയഞ്ചാം പിറന്നാൾ ആയിരുന്നു ഈ പുതു വർഷത്തിൽ. നടൻ ടിനി ടോം കലാഭവൻ മണിയെ ഓർമിച്ചുകൊണ്ട് പങ്കുവച്ച പോസ്റ്റ് ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒന്നുമല്ലാതിരുന്ന കാലത്ത് തനിക്കൊപ്പം നിന്നയാളാണ് കലാഭവൻ മണി എന്നാണ് ടിനി പറഞ്ഞത്. ടിനിയുടെ കുറിപ്പിന്റെ പൂർണ രൂപം… ജനുവരി ഒന്നിനാണ് മണിച്ചേട്ടന്റെ ജന്മദിനം. എനിക്ക് 19 വയസുള്ളപ്പോളാണ് എന്റെ സ്വപ്ന തുല്യമായ ആദ്യ വിദേശ വിമാനയാത്ര, ഗൾഫിലേക്ക്. സെഞ്ച്വറി മമ്മിക്കയും സിദ്ധിക്കയും നാദിർഷിക്കയും നയിക്കുന്ന ആ ഷോയിൽ സിനിമയിൽ മുഖം കാണിക്കാത്തവരായി ഞാനും മണിച്ചേട്ടനും മാത്രം. പലപ്പോഴും ഒരുമിച്ച് ഒരുമുറിയിൽ ഒരു കട്ടിലിൽ. പ്രധാനപ്പെട്ടവരെ സത്കരിക്കാനും പുറത്തു കറക്കാനും പ്രവാസികൾ ക്യൂ നിൽക്കുമ്പോൾ ഞങ്ങൾ പലപ്പോഴും ഏകാന്തതയിൽ ആയിരുന്നു. മണിച്ചേട്ടന് പരിചയമുള്ള ആരെങ്കിലുമൊക്കെ വരുമ്പോൾ ഒറ്റയ്ക്കാകുന്ന എന്നെയും കൂട്ടുമായിരുന്നു. അവർ മേടിച്ചു കൊടുക്കുന്ന ഗൾഫ് മുണ്ടും…
Read Moreവണ്ടി പോയെങ്കിൽ പോട്ടെ, ജീവൻ തിരിച്ച് കിട്ടിയല്ലോ: 2025-ലെ വേദന പങ്കുവച്ച് ആന്റണി വർഗീസ് പെപ്പെ
ജിമ്മിലെ പരിക്ക്, ഷൂട്ടിനിടയിലെ അപകടം… അങ്ങനെ വര്‍ഷത്തിന്റെ മുക്കാല്‍ ഭാഗവും ആശുപത്രികള്‍ക്കും വേദനകള്‍ക്കും ഇടയിലായിരുന്നു എന്ന ആന്റണി വർഗീസ് പെപ്പെ. അങ്ങനെ പോകുമ്പോള്‍ ആണ് 15 നവംബർ 2025, വാഗമണ്ണിൽ വച്ച് ഒരു ആക്സിഡന്റ് കൂടെ ബോണസ് ആയി അടിച്ചു കിട്ടി. അത്യാവശ്യം തരക്കേടില്ലാത്ത പരിക്കോടു കൂടി വണ്ടിയില്‍ ഉണ്ടായിരുന്ന ഞങ്ങള്‍ മൂന്നു പേരും രക്ഷപ്പെട്ടു. എന്റെ പ്രിയപ്പെട്ട ആദ്യത്തെ വണ്ടി ടോട്ടല്‍ ലോസ് ആയി മാറി. പക്ഷേ, തകര്‍ന്നുപോയ ആ വണ്ടി ഞങ്ങളുടെ മൂന്ന് പേരുടെയും ജീവന് കാത്തു. വണ്ടിയുടെ നമ്പര്‍ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. എന്റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി. വണ്ടി പോണേല് പോട്ടെ… ജീവനോടെ ഉണ്ടല്ലോ, അതു മതി എന്ന് ആന്റണി വർഗീസ് പെപ്പെ പറഞ്ഞു.
Read Moreഏലിയൻ കേരളത്തിൽ! പ്ലൂട്ടോ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
നീരജ് മാധവും അൽതാഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രം പ്ലൂട്ടോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഒരു കംബ്ലീറ്റ് ഫൺ എന്റർടെയ്നർ ആയിരിക്കും പ്ലൂട്ടോ എന്ന സൂചനയാണ് പുറത്തിറങ്ങിയ പോസ്റ്റർ നൽകുന്നത്. എങ്കിലും ചന്ദ്രികയ്ക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്ലൂട്ടോ. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അജുവർഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.അൽതാഫ് സലിം ഒരു ഏലിയൻ കഥാപാത്രമായി എത്തുന്നതാണ് പ്രധാന ആകർഷണം. അൽത്താഫ് സലീമിന്റെ വളരെ വ്യത്യസ്തമായ ലുക്ക് പോസ്റ്ററിൽ കാണാം. മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള…
Read More