തന്നെ ആകർഷിച്ച പുരുഷൻ ഹൃത്വിക് റോഷനാണെന്ന് നടി സോനാക്ഷി സിൻഹ. ഭർത്താവിനെക്കുറിച്ചുള്ള സങ്കൽപ്പത്തെപ്പറ്റിയുള്ള ഒരു ചോദ്യത്തോട് പ്രതികരിക്കുന്പോഴാണ് സോനാക്ഷി ഇങ്ങനെ പറഞ്ഞത്. ഒരേയൊരു നടനോടു മാത്രമാണ് ആകർഷണം തോന്നിയിട്ടുള്ളതെന്നും അത് ഹൃത്വിക് റോഷനാണെന്നും സോനാക്ഷി പറയുന്നു. കഹോന പ്യാർ ഹെ എന്ന സിനിമ കണ്ടതിനുശേഷമാണ് ഹൃത്വിക്ക് തന്നെ ആകർഷിച്ചതെന്നും താരം പറയുന്നു. തനിക്ക് അർഹമായ സ്ഥാനം തരുന്ന, എപ്പോഴും പിന്തുണ നൽകുന്ന ആളാവണം ഭർത്താവെന്നും സോനാക്ഷി പറയുന്നു. എന്തായാലും ഹൃത്വിക്കിനെപ്പറ്റിയുള്ള സോനാക്ഷിയുടെ കമന്റ് വൈറലായിരിക്കുകയാണ്.
Read MoreCategory: Movies
അക്ഷരയുടെ ചിത്രങ്ങൾ മോർഫ് ചെയ്തതോ? ഉലകനായകന് കമല്‍ഹാസന്റെ ഇളയമകള്‍ അക്ഷരഹാസന്റെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു
സോഷ്യൽമീഡിയയിൽ വൈറലായ അക്ഷരഹാസന്റെ ഹോട്ട് ചിത്രങ്ങൾ മോർഫ് ചെയ്തതെന്ന് റിപ്പോർട്ടുകൾ വരുന്നു. ഉലകനായകൻ കമൽഹാസന്റെ ഇളയമകൾ അക്ഷരഹാസന്റെ ചൂടൻ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായത്. അടിവസ്ത്രം മാത്രം ധരിച്ചു നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സിനിമാലോകത്ത് ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ‘ഷമിതാഭ് ’എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് അക്ഷര അരങ്ങേറ്റം കുറിച്ചത്. എന്നാൽ വൈറലായ ചിത്രങ്ങൾ ആരുടെയോ സൃഷ്ടിയാണെന്ന തരത്തിലാണ് ചർച്ചകൾ മുറുകുന്നത്. എന്തായാലും അക്ഷര ഈ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. നേരത്തെ നടി ആമി ജാക്സന്റെ സ്വകാര്യ ചിത്രങ്ങൾ ഇങ്ങനെ പ്രചരിച്ചിരുന്നു. അന്ന് താരം പരാതിയും നൽകിയിരുന്നു.
Read Moreഫേസ്ബുക്ക് കൂട്ടായ്മയിലെ രണ്ടാമത്തെ ചിത്രം ‘മഴയ്ക്കു മുന്നെ’ നാളെ റിലീസാവും
കോട്ടയം: സിനിമ സ്വപ്നമായി കൊണ്ടുനടന്നവർ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ഒന്നിച്ചപ്പോൾ ‘മിറക്കിൾ’എന്ന ഹോം സിനിമ ആദ്യം പിറവിയെടുത്തു. ഇപ്പോഴിതാ മിറക്കിളിനുശേഷം ഫേസ്ബുക്ക് കൂട്ടായ്മ ‘മഴയ്ക്കു മുന്നെ’ എന്ന ഹ്രസ്വചിത്രവുമായി വീണ്ടും മലയാളി പ്രേക്ഷകർക്കു മുന്നിലെത്തുന്നു. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ഒന്നിച്ചവർ രൂപീകരിച്ച ഗോഡ്സ് ഓണ്‍ സിനിമ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയാണ് ‘മഴയ്ക്കു മുന്നെ’യുടെ അണിയറ ശിൽപികൾ. നാളെ രാവിലെ പത്തിന് എറണാകുളം ബോട്ട് ജെട്ടിയിൽ കൂട്ടായ്മയിലുള്ളവർ ഒന്നിച്ചുചേരും. പിന്നീട് മട്ടാഞ്ചേരിയിലേക്ക് ജലഗതാഗതവകുപ്പിന്റെ യാത്രാ ബോട്ടിൽ ഒരു യാത്ര. ഈ യാത്രയിൽ സഹയാത്രികരായ നാട്ടുകാർക്ക് ചിത്ര ത്തിന്റെ ബ്രോഷർ നൽകും. തുടർന്ന് യാത്രക്കാർക്കു മുന്നി ൽ സിനിമയുടെ റിലീസിംഗ് ചടങ്ങ് നടക്കും. കഴിഞ്ഞ മഴക്കാലത്ത് കണ്ണൂരിലെ വിവിധ ലൊക്കേഷനുകളിലായി മൂന്നു ദിവസം ഷൂട്ട് ചെയ്താണ് ചിത്രം പൂർത്തിയാക്കിയത്. 20മിനിട്ട് നീളുന്നതാണ് ഹ്രസ്വചിത്രം. ജീവി തത്തെ വളരെ വേഗത്തിൽ സമീപിക്കുന്നയാൾക്കുണ്ടാകുന്ന അനുഭവങ്ങളാണ് ചിത്രം…
Read Moreഷാരൂഖിനെ കാണാൻ മണിക്കൂറുകളോളം നിന്നും കാണാൻ സാധിച്ചില്ല; ആരാധകൻ സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ കാണാൻ സാധിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. മുംബൈയിൽ ഷാരൂഖിന്റെ വസതിക്കു മുന്‍പിലാണ് സംഭവം. കോൽക്കത്ത സ്വദേശി മുഹമ്മദ് സാലിം എന്നയാളാണ് കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം 53-ാം ജന്മദിനം ആഘോഷിച്ച ഷാരൂഖിനെ കാണാൻ സാലിം ഉൾപ്പെടെ നൂറുകണക്കിന് ആരാധകരാണ് മന്നത്തിലെ വസതിക്കു മുന്നിൽ തടിച്ചു കൂടിയിരുന്നത്. എന്നാൽ മൂന്നു മണിക്കൂറോളം സാലിം ഇവിടെ നിന്നെങ്കിലും താരത്തെ കാണാൻ സാധിച്ചില്ല. ഇതിനു പിന്നാലെ സാലിം സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെ ജന്മദിനാഘോഷങ്ങൾ പോലീസ് തടഞ്ഞിരുന്നു. മുംബൈ പ്രാന്തത്തിലെ ഒരു റെസ്റ്ററന്റിൽ നടന്ന ആഘോഷങ്ങളാണ് പോലീസ് തടഞ്ഞത്. സമയപരിധി അവസാനിച്ചു എന്നതായിരുന്നു പോലീസിന്റെ വിശദീകരണം. രാത്രി ഒരുമണിക്കുശേഷം നഗരത്തിൽ റെസ്റ്ററന്റുകൾക്കു പ്രവർത്തിക്കാൻ അനുവാദമില്ല. എന്നാൽ ആഘോഷങ്ങൾ ഈ…
Read Moreജൻമദിനാഘോഷങ്ങൾ പരിധിവിട്ടു; ഷാരൂഖ് ഖാനെ വിലക്കി മുംബൈ പോലീസ്
മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ജൻമദിനാഘോഷങ്ങൾക്കു തടയിട്ടു പോലീസ്. മുംബൈ പ്രാന്തത്തിലെ ഒരു റെസ്റ്റോറന്റിൽ നടന്ന ആഘോഷങ്ങളാണ് പോലീസ് തടഞ്ഞത്. സമയപരിധി അവസാനിച്ചു എന്നതായിരുന്നു പോലീസിന്റെ വിശദീകരണം. രാത്രി ഒരുമണിക്കുശേഷം നഗരത്തിൽ റെസ്റ്റോറന്റുകൾക്കു പ്രവർത്തിക്കാൻ അനുവാദമില്ല. എന്നാൽ ഷാരൂഖിന്റെ ആഘോഷങ്ങൾ ഈ സമയപരിധി മറികടക്കുകയായിരുന്നു. ഷാരൂഖിന്റെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ബാന്ദ്രയിലെ റെസ്റ്റോറന്റിലുണ്ടായിരുന്നത്. സംഭവത്തിൽ ഇതേവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഷാരൂഖ് തന്റെ 53-ാം ജൻമദിനം ആഘോഷിച്ചത്. തന്റെ പുതിയ ചിത്രം സീറോയുടെ ട്രെയിലർ ജൻമദിനത്തോട് അനുബന്ധിച്ച് ഷാരൂഖ് റിലീസ് ചെയ്തിരുന്നു.
Read Moreഹൃദയഹാരിയായി ഷംന…! തിരിച്ചുവരവിനെക്കുറിച്ചും സിനിമയും നൃത്തവും ഒന്നു ചേർന്നുള്ള യാത്രയെക്കുറിച്ചും ഷംന കാസിം മനസ് തുറക്കുന്നു
ബോയ് കട്ട് ഹെയർസ്റ്റൈലും അഭിനയത്തിലെ പക്വതയും കഥാപാത്ര തെരഞ്ഞെടുപ്പിലെ മികവുമൊക്കെയായി പുത്തൻ മേക്കോവറിലാണ് ഷംന കാസിം വീണ്ടും മലയാളികൾക്കു മുന്നിലേക്കെത്തിയിരിക്കുന്നത്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു ഡാൻസറായും പേരെടുത്ത ഷംന കുറച്ചുനാളായി മലയാളത്തിന്റെ വെള്ളിത്തിരയിൽനിന്നും അന്യമായിരുന്നു. അപ്പോഴും പൂർണ എന്ന പേരിൽ തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള നായികയുമാണ്. ഇപ്പോൾ മലയാളത്തിലും കാന്പുള്ള കഥാപാത്രങ്ങളുമായി സജീവമാവുകയാണ് ഈ നായിക. തന്റെ തിരിച്ചുവരവിനെക്കുറിച്ചും സിനിമയും നൃത്തവും ഒന്നു ചേർന്നുള്ള യാത്രയെക്കുറിച്ചും ഷംന കാസിം മനസ് തുറക്കുന്നു… ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചെത്തിയിരിക്കുന്നു. എന്താണ് സംഭവിച്ചത്? സത്യത്തിൽ മലയാളത്തിൽ മികച്ച കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു ഇതുവരെ. പക്ഷേ, അപ്പോഴും മറ്റു ഭാഷകളിൽ നല്ല ചിത്രങ്ങളുടെ ഭാഗമായി. അതിനൊടുവിലാണ് ഒരു കുട്ടനാടൻ ബ്ലോഗിലൂടെ മികച്ചൊരു കഥാപാത്രവുമായി തിരിച്ചെത്താൻ സാധിച്ചത്. ഡാൻസർ എന്ന നിലയിൽ മലയാളി പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക്…
Read Moreപറയാത്ത നിരവധി കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചിട്ടുണ്ട്; ഒരു നാള് എല്ലാം തുറന്നു പറയും: പാര്‍വതി മനസുതുറക്കുന്നു
പറയാത്ത നിരവധി കാര്യങ്ങൾ മനസിൽ സൂക്ഷിച്ചിട്ടുണ്ടെന്നും സമയമാകുമ്പോൾ താൻ അതെല്ലാം പുറത്ത് പറയുമെന്നും നടി പാർവതി. ഒരു അഭിമുഖത്തിലാണ് പാർവതി മനസ് തുറന്നത്. ഞാൻ സിനിമയിൽ വന്ന കാലഘട്ടത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഒറ്റപ്പെട്ടതാണെന്നായിരുന്നു വിശ്വസിച്ചിരുന്നത്. സിനിമയിൽ നമ്മൾ ഒറ്റയ്ക്കാണെന്നും ഈ പ്രശ്നങ്ങളെല്ലാം നമുക്ക് മാത്രമുള്ളതാണെന്നും വിശ്വസിച്ചു. എന്നാൽ ഡബ്ലുസിസി ആരംഭിച്ചതു മുതലാണ് സ്ത്രീകളെല്ലാവരും സമാനമായ സാഹചര്യത്തിൽകൂടി കടന്നു പോകുന്നവരാണെന്ന് മനസിലായത്. പത്ത് വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവങ്ങൾക്ക് വേണ്ടി ഇപ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ല, പക്ഷെ അത് പുറത്തുവരണമെന്നും പാർവതി വ്യക്തമാക്കി.
Read Moreകാർ അപകടത്തിനു ശേഷം 53കാരിയെ കണ്ടെത്തിയത് ആറാം നാൾ
കാർ അപകടം നടന്ന് ആറു ദിവസങ്ങൾക്കു ശേഷം 53കാരിയെ കണ്ടെത്തി. അമേരിക്കയിലെ വിക്കൻബർഗിലെ അരിസോണയിലാണ് സംഭവം. വിക്കൻബർഗിലെ 60 നമ്പർ റൂട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി ഉയർന്നു പൊങ്ങി അകലെയുള്ള മരക്കൂട്ടങ്ങളുടെ ഇടയിൽ ചെന്നു വീഴുകയായിരുന്നു. ഇവിടെ ഇങ്ങനെയൊരു സംഭവം നടന്നെന്ന് ആരും അറിഞ്ഞിരുന്നല്ല. പിന്നീട് ആറു ദിവസങ്ങൾക്കു ശേഷം റോഡിന്റെ സുരക്ഷയ്ക്കായ് നിയമിച്ചിട്ടുള്ള ജോലിക്കാരാണ് ഇവരെ കണ്ടെത്തിയത്. റോഡിൽ കൂടി അലഞ്ഞു തിരിഞ്ഞ് നടന്ന ഒരു പശുവിനെ ഓടിച്ചു വിടുവാനാണ് ഇവർ ഇവിടെ എത്തിയത്. അപ്പോഴാണ് റോഡിന്റെ കൈവരി തകർന്ന് കിടക്കുന്നതായി ഇവർ ശ്രദ്ധിക്കുന്നത്. മാത്രമല്ല മരങ്ങളിൽ ഒരു വാഹനം ഇടിച്ചതിന്റെ അടയാളവും ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇവർ കാർ കണ്ടെത്തി. എന്നാൽ അതിനുള്ളിൽ ആരുമില്ലായിരുന്നു. തെരച്ചിൽ നിർത്തുവാൻ തയാറാവാതിരുന്ന ഇവർ കൂടുതൽ സമയം ഇവിടെ ചെലവഴിച്ച് തെരച്ചിൽ തുടർന്നു. പിന്നീട്…
Read Moreപ്രിയങ്കയ്ക്ക് സുഹൃത്തുക്കൾ നൽകിയ ബ്രൈഡൽ ഷവർ
വിവാഹദിനങ്ങളെണ്ണി കാത്തിരിക്കുന്ന ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് സുഹൃത്തുക്കൾ ചേർന്ന് തയാറാക്കിയ ബ്രൈഡൽ ഷവർ ആണ് ബോളിവുഡിലെ പുതിയ വിശേഷം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. വെള്ള ഫ്രോക്ക് അണിഞ്ഞാണ് ചടങ്ങിൽ പ്രിയങ്ക എത്തിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. രാജസ്ഥാനിലെ ജോധ്പൂരിലാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹിതരാവുക. വിവാഹശേഷം അമേരിക്കയിൽ നിക്ക് ജോനാസിന്റെ വീട്ടിലും വിവാഹ സൽക്കാരം ഒരുക്കിയിട്ടുണ്ട്.
Read Moreരമേഷ് പിഷാരടിയുടെ ഗാനഗന്ധർവനിൽ മമ്മൂട്ടി നായകൻ
പഞ്ചവർണ തത്തയ്ക്കു ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. ഗാനഗന്ധർവൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഗാനമേളകളിൽ പാട്ടു പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. രമേഷ് പിഷാരടിയും ഹരി പി. നായരുമാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ആർ. ശ്രീലക്ഷ്മി, ആർ. ശങ്കർ രാജ്, രമേഷ് പിഷാരടി എന്നിവരാണ് ഗാനഗന്ധർവൻ നിർമിക്കുന്നത്. 2019ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Read More