മലയാളത്തിന്റെ സ്വന്തം മമ്മൂക്ക ഇരുപതു വർഷങ്ങൾക്കുശേഷം തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് യാത്ര. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചു. മമ്മൂട്ടിയെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് സംവിധായകൻ മഹി. വി രാഘവ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മാർഗ ദർശിയും നല്ലൊരു മനുഷ്യനുമാണ് മമ്മൂട്ടി എന്നാണ് സംവിധായകൻ അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് യാത്ര ഒരുക്കിയിരിക്കുന്നത്. 1999 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് ഈ ബയോപിക് ചിത്രം പറയുന്നത്. വർഷങ്ങൾക്കു ശേഷം പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ ഈ സിനിമയ്ക്കു വേണ്ടി ഒന്നിക്കുന്നു എന്നതും യാത്രയുടെ പ്രത്യേകതയാണ്. ചിത്രത്തിൽ സുഹാസിനിയും അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ഭാര്യ വൈഎസ് വിജയമ്മയായി എത്തുന്നത് ബാഹുബലിയിൽ അനുഷ്കയുടെ ജ്യേഷ്ഠന്റെ ഭാര്യയായി അഭിനയിച്ച ആശ്രിത വെമുഗന്തിയായിരിക്കും. മമ്മൂട്ടിയുടെ മകളായി എത്തുന്നത് തെന്നിന്ത്യൻ താരം ഭൂമിക ചാവ്ളയാണ്. മഹി…
Read MoreCategory: Movies
അനുശ്രിയെ പുകഴ്ത്തി ലാൽ ജോസ്
അനുശ്രീയെ പുകഴ്ത്തി സംവിധായകൻ ലാൽ ജോസ്. സുജിത് വാസുദേവ് സംവിധാനം ചെയ്ത ഓട്ടർഷ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടാണ് ലാൽ ജോസ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അനുശ്രീയെ പുകഴ്ത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ലാൽ ജോസ് പറഞ്ഞത് ഇങ്ങനെ. “”താൻ നട്ട വൃക്ഷത്തെെ ഒരു വൻവൃക്ഷമാകുന്നത് നോക്കിക്കാണുന്ന കർഷകന്റെ മാനസികാവസ്ഥായിലാണ് ഞങ്ങൾ ..!’’അനുശ്രീ നായികയും നായകനും ഒക്കെയാകുന്ന “ഓട്ടർഷ” എന്ന കൊച്ചു ചിത്രമാണ് ഞങ്ങൾ അടുത്തതായി റിലീസ് ചെയ്യുന്നത്. ഈ നല്ല ചിത്രം നിങ്ങൾക്കിഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ, ..എൽ ജെ ഫിലിംസ്.” സിനിമയിൽ ഓട്ടോറിക്ഷ ഡ്രൈവറായ അനിത എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിക്കുന്നത്. ജയരാജ് മിത്രയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ലാൽജോസിന്റെ എൽ.ജെ ഫിലിംസാണ് ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്.
Read Moreഎസ്ഐയുടെ കഥ, പോലീസുകാരുടെ അഭിനയം; തനഹ നാളെ പുറത്തിറങ്ങും
തൃശൂർ: സിറ്റി പൊലീസ് സ്പെഷൽ ബ്രാഞ്ച് ആന്റി ഗുണ്ടാ സ്ക്വാഡിലെ എസ്ഐ ശെൽവരാജ് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്ന “തനഹ’ എന്ന സിനിമ നാളെ പുറത്തിറങ്ങുമെന്ന് അണിയറപ്രവർത്തകർ പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ അന്പതോളം പോലീസുകാർ തന്നെ പോലീസ് വേഷത്തിൽ അഭിനയിക്കുന്ന സിനിമയിലെ നായകൻ പുതുമുഖം അഭിലാഷാണ്. ആൽബങ്ങളിലൂടെ ശ്രദ്ധേയനായ പ്രകാശ് കുഞ്ഞൻമൂരായിലാണ് സംവിധായകൻ. അപ്രതീക്ഷിതമായി പോലീസുകാരാകുന്ന രണ്ടു യുവാക്കളുടെ കഥ കോമഡി-ക്രൈം ത്രില്ലറായിട്ടാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്നു സംവിധായകൻ പറഞ്ഞു. ശെൽവരാജ്, നടൻമാരായ അഭിലാഷ്, ടിറ്റോ വിത്സൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Read Moreഷാരുഖ് ഖാൻ രാകേഷ് ശർമയാകുന്നു
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായ രാകേഷ് ശര്മയുടെ വേഷത്തിൽ ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാനെത്തുന്നു. അഞ്ജും രാജാബാലിയാണ് രാകേഷ് ശർമയുടെ ജീവിതകഥ പറയുന്ന സാരെ ജഹാംസെ അച്ഛാ എന്ന സിനിമയുടെ സംവിധായകൻ. അടുത്ത വർഷം ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലെ ഷാരുഖിന്റെ നായികയെപ്പറ്റിയോ മറ്റു പ്രധാന താരങ്ങളെപ്പറ്റിയോ ഉള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
Read Moreഅയാളെ തുറന്നുകാട്ടും: ശ്രീറെഡ്ഡി പറയുന്നു…
തെന്നിന്ത്യൻ സിനിമകളിലെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി വെളിപ്പെടുത്തലുകൾ നടത്തി ശ്രദ്ധേയയായ നടിയാണ് ശ്രീറെഡ്ഡി. തെലുങ്കിലെയും തമിഴിലെയും നിരവധി പേർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച നടി ഇപ്പോൾ ഒരു പ്രമുഖ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പക്ഷേ പതിവിനു വിപരീതമായി ഇത്തവണ നടന്റെ പേരു വെളിപ്പെടുത്താതെയാണ് ശ്രീറെഡ്ഡി ആരോപണങ്ങൾ ഉന്നയിക്കുന്നത്. നടികര് സംഘത്തിലും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്സിലിലും അംഗമാണെന്നും പുറമെ മാന്യനാണെന്നുമാണ് ഈ താരത്തെപ്പറ്റി ശ്രീറെഡ്ഡി പറയുന്നത്. സഹതാരങ്ങളായ നടിമാരെ പോലും വെറുതെ വിടാത്ത ഈ താരത്തെപ്പറ്റി അടുത്തു തന്നെ താൻ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നും ശ്രീ റെഡ്ഡി പ്രഖ്യാപിക്കുന്നു.
Read Moreവിക്രം വീണ്ടും മലയാളത്തിലേക്ക് ?
വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വിക്രം മലയാള സിനിമയിൽ അഭിനയിക്കുന്നതായി സൂചന. അൻവർ റഷീദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് വിക്രം വീണ്ടുമെത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിനിമയെപ്പറ്റിയുള്ള ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയുവാൻ സാധിക്കുന്നത്. രാജേഷ് എം. സെൽവയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് വിക്രം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഫഹദ് ഫാസിൽ നായകനാകുന്ന ട്രാൻസാണ് അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.
Read Moreഅവസരം കുറയുന്നു! എന്റെ കൈയിലുള്ളത് ഒരു സിനിമ മാത്രം: പാർവതി
മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങളെകുറിച്ച് തുറന്നു പറഞ്ഞതു മുതൽ വിവാദ നായകയാണ് പാർവതി. പിന്നീട് പുറത്തുവിട്ട ഇവരുടെ സിനിമയിലെ ഗാനങ്ങൾക്കും ട്രെയിലറിനുമെല്ലാം യൂട്യൂബിൽ ഡിസ്ലൈക്ക് പെരുമഴയായിരുന്നു. ഇപ്പോഴിത തന്റെ നിലപാടുകളുടെ പേരിൽ അവസരം കുറയുകയാണെന്ന് തുറന്നു പറയുകയാണിവർ. ഒരു അഭിമുഖത്തിലാണ് പാർവതി ഇത് തുറന്നു പറഞ്ഞത്. ഡബ്ലുസിസിയിലെ അംഗങ്ങൾക്കെല്ലാം അവസരം കുറഞ്ഞു വരികയാണെന്ന് പറയുന്ന പാർവതി കഴിഞ്ഞ നാല് വർഷങ്ങളിലെ എന്റെ സിനിമകളെല്ലാം ഹിറ്റായിരുന്നു എന്നാൽ ഇപ്പോൾ ഒരു സിനിമ മാത്രമാണ് തന്റെ കൈയിലുള്ളതെന്നും പറഞ്ഞു. മാത്രമല്ല ഫാൻസ് അസോസിയേഷനുകൾ ഗുണ്ടാ സംഘങ്ങളായി മാറിയിരിക്കുകയാണെന്നും ഞാനും കുടുംബക്കാരും ഭയന്നാണ് കഴിയുന്നതെന്നും പറഞ്ഞു. ബോളിവുഡിലെ നിർമാതാക്കളും പ്രൊഡക്ഷൻ ഹൗസുകളും പറയുന്നത് നിങ്ങൾ ധൈര്യമായി തുറന്നു പറഞ്ഞുകൊള്ളു തൊഴിൽ നഷ്ടപ്പെടില്ല എന്നാണ്. എന്നാൽ മലയാളത്തിൽ ഞങ്ങൾക്ക് ആരും പിന്തുണ നൽകുന്നില്ലെന്നും പാർവതി പറഞ്ഞു.
Read Moreമൻമോഹൻജി, ചരിത്രം ഇനി നിങ്ങളെ തെറ്റിദ്ധരിക്കില്ല: അനുപം ഖേർ പറയുന്നു
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ജീവിതം ആധാരമാക്കി ദ് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന ബോളിവുഡ് ചിത്രം അണിയറയിലൊരുങ്ങുകയാണ്. അനുപം ഖേർ ആണ് ചിത്രത്തിൽ മൻമോഹൻസിംഗിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിത മൻമോഹൻസിംഗിനെ വിലയിരുത്തിയതിൽ എനിക്ക് തെറ്റുപറ്റിയെന്നും പക്ഷെ ചരിത്രം ആ തെറ്റ് ആവർത്തിക്കില്ലെന്നും വ്യക്തമാക്കുകയാണ് അനുപം ഖേർ. “ഞാൻ ഒത്തിരി ആസ്വദിച്ച് പ്രവർത്തിച്ച ദ് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. വളരെ നല്ല ദിവസങ്ങൾ എനിക്ക് സമ്മാനിച്ച അണിയറപ്രവർത്തകർക്ക് നന്ദി. ഡോ. മൻമോഹൻസിംഗ് ജി നിങ്ങളുടെ ജീവിതയാത്രയ്ക്ക് നന്ദി. ജീവിതത്തിലെ മഹത്തായൊരു പഠനാനുഭവം തന്നെയായിരുന്നു ഈ ചിത്രം. ഒരു കാര്യം ഉറപ്പ്, ചരിത്രം ഇനി നിങ്ങളെ തെറ്റിദ്ധരിക്കില്ല’. അനുപം ഖേർ കുറിച്ചു. മായങ്ക് തിവാരിയുടെ തിരക്കഥയിൽ വിജയ് രത്നാകർ ഗുട്ടെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഞ്ജയ് ബാരു രചിച്ച ദ് ആക്സിഡന്റൽ പ്രൈം…
Read Moreദയവായി തൈമൂറിന്റെ ഫോട്ടോ എടുക്കരുത്
കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മകൻ തൈമൂർ അലി ഖാൻ പട്ടൗഡി ജനിച്ച ദിവസം മുതൽ പപ്പരാസികളുടെ സെലിബ്രിറ്റിയാണ്. തൈമൂറിനെ ചുറ്റിപ്പറ്റി നിരവധി കാമറ കണ്ണുകളാണ് എപ്പോഴും. എന്നാൽ കൊച്ചു തൈമൂറിന് ഇത് വളരെ സാധാരണ കാര്യമായി മാറിയിട്ടുണ്ട്. കാമറക്കണ്ണുകളെ നോക്കി കൈവീശാനും ചിരിക്കാനുമെല്ലാം തൈമൂർ പഠിച്ച് കഴിഞ്ഞു. എന്നാൽ ഇനി അതിന് അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സെയിഫും കരീനയും. തൈമൂറിന്റെ ഫോട്ടോ ഇനി എടുക്കരുതെന്നാണ് പപ്പരാസികളോട് മാതാപിതക്കൾ അഭ്യർത്ഥിക്കുന്നത്. ഒരു അഭിമുഖത്തിൽ ഇക്കാര്യം താരം വ്യക്തമാക്കിയിരുന്നു. എല്ലാ ദിവസവും തൈമൂറിന്റെ ഫോട്ടോയും വാർത്തയും വരുന്നത് തനിക്ക് ഇഷ്ടമല്ലെന്നാണ് കരീന പറയുന്നത്. എന്താണ് അവൻ ചെയ്യുന്നത്, എന്ത് വസ്ത്രമാണ് ധരിക്കുന്നത്. എന്താണ് ഹെയർ സ്റ്റൈൽ എന്നിങ്ങനെ ഫോട്ടോ എടുത്ത് ഇതെല്ലാം ചർച്ച ചെയ്യുന്നത് എന്തിനാണെന്നും കരീന ചോദിക്കുന്നു. അതേ സമയം ഇപ്പോൾ ഫോട്ടോ എടുക്കുന്നതിന് പോസ് ചെയ്യാനൊക്കെ തൈമൂർ…
Read Moreദിഷ പുതിയ കാമുകനെ കണ്ടെത്തി ?
ബോളിവുഡിലെ യുവസുന്ദരി ദിഷ പഠാനി ബോളിവുഡിലെ യുവസുന്ദരൻ ടൈഗർ ഷറോഫുമായുള്ള ബന്ധം അവസാനിപ്പിച്ചതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ദിഷ പുതിയ കാമുകനെ കണ്ടെത്തിയതായിട്ടാണ് പുതിയ വിവരം. മിക്ക ദിവസവും ജിംനേഷ്യത്തിൽ പോകുന്ന താരമാണ് ദിഷ. ജിമ്മിൽവച്ച് കണ്ടുപരിചയപ്പെട്ട അലക്സാണ്ടർ അലക്സ് എന്നയാളാണ് ദിഷയുടെ പുതിയ കാമുകൻ എന്നാണ് പുറത്തുവരുന്ന വിവരം. ഇവരെ രണ്ടുപേരെയും മുംബൈയിൽവച്ച് പലയിടത്തും ഒരുമിച്ച് കാണുന്നുണ്ടത്രേ. കഴിഞ്ഞ രാത്രിയിലും ഇരുവരും ബാന്ദ്രയിലൂടെ ചിരിച്ചുല്ലസിച്ച് നടന്നുവത്രേ. മാത്രവുമല്ല, അലക്സാണ്ടറോടൊപ്പമുള്ള നിരവധി ജിംനേഷ്യം ചിത്രങ്ങൾ ദിഷ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ദിഷയും ടൈഗർ ഷറോഫും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ഇരുവരും പരസ്പര ധാരണയോടെ വേർപിരിയുകയായിരുന്നു. അലി അബ്ബാസ് സഫറിന്റെ ഭാരത് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ദിഷ പഠാനി.
Read More