മുൻവിധികളും കുപ്രചാരണങ്ങളും പൊളിച്ചെഴുതി രാമലീലയും രാമനുണ്ണിയും മലയാള മണ്ണിൽ പൊന്ന് വിളയിച്ചിട്ട് ഒരു വർഷം. രാമലീല എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച അരുണ്‍ ഗോപിയുടെ ജീവിതം കൂടിയായിരുന്നു ഈ ചിത്രം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് ജയിലിലായത് മുതലായിരുന്നു രാമലീലയുടെ കഷ്ടകാലം ആരംഭിച്ചത്. റിലീസ് പലതവണ മാറ്റിവച്ച ചിത്രം പരാജയമാണെന്ന് പലരും വിധിയെഴുതി. എന്നാൽ ഈ മുൻവിധികളെയെല്ലാം തച്ചുടയ്ക്കുന്ന പ്രതികരണമായിരുന്നു തീയറ്ററുകളിൽ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്സ് ട്വിസ്റ്റ് കണ്ടവരെല്ലാം പറഞ്ഞു ഈ സംവിധായകൻ വേറെ ലെവൽ ആണെന്ന്.
Read MoreCategory: Movies
പ്രഭാസിനോട് പ്രണയം തോന്നി: സ്വരാ ഭാസ്ക്കർ
ബാഹുബലി ഒമ്പത് തവണ കണ്ടു, ബാഹുബലി 2 എട്ട് തവണയും. കണ്ട് കണ്ട് ചിത്രത്തിലെ നായകൻ പ്രഭാസിനോട് പ്രണയം തോന്നി. പറയുന്നത് ബോളിവുഡ് താരം സ്വര ഭാസ്കറാണ്. ഹൈദരാബാദിൽ മാധ്യമപ്രവർത്തകരോടാണ് നടി തനിക്ക് പ്രഭാസിനോട് തോന്നിയ പ്രണയത്തെപ്പറ്റി വെളിപ്പെടുത്തിയത്. സ്വര ഭാസ്കറിന്റെ പിതാവ് ആന്ധ്ര സ്വദേശിയാണ്. അതു കൊണ്ടുതന്നെ സ്വര തെലുങ്ക് സിനിമകള്‍ ധാരാളം കാണാറുണ്ട്. മാത്രമല്ല തെലുങ്ക് സിനിമകളില്‍ അഭിനയിക്കാനുള്ള തന്റെ താൽപ്പര്യവും നടി വെളിപ്പെടുത്തിയിരിക്കുകയാണ്. തെലുങ്കിൽ ഒരു മികച്ച തിരക്കഥയ്ക്കായി കാത്തിരിക്കുകയാണെന്നാണ് സ്വര ഭാസ്കർ പറയുന്നത്. ബാഹുബലി എന്ന സിനിമ പ്രഭാസ് എന്ന നടന് രാജ്യാന്തര പ്രശസ്തിയാണ് നേടിക്കൊടുത്തത്.
Read Moreനിത്യ മേനോൻ ജയലളിതയാകും
മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജീവിത കഥ പറയുന്ന സിനിമയിൽ ജയലളിതയുടെ വേഷം നിത്യ മേനോൻ ചെയ്യുന്നുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വരലക്ഷ്മി ശരത്കുമാറാണ് ജയലളിതയുടെ വേഷം ചെയ്യുന്നതെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. പ്രിയദർശിനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ദി അയണ്‍ ലേഡി എന്നാണ് പേരിട്ടിരിക്കുന്നത്. മറ്റു താരങ്ങൾ ആരൊക്കെയെന്ന് തീരുമാനമായി വരുന്നതേയുള്ളൂ. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായിട്ട് സിനിമ എത്തിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തമിഴ് സംവിധായകൻ എ.ആർ മുരുഗദോസ് പ്രകാശനം ചെയ്തു.
Read Moreആ രംഗങ്ങളിൽ അഭിനയിച്ചപ്പോൾ ആശങ്കയുണ്ടായിരുന്നു
മായാനദിയിൽ നായകൻ ടോവിനോ തോമസിനോടൊത്ത് ഇഴുകിച്ചേർന്ന് അഭിനയിച്ചപ്പോൾ ആശങ്കയുണ്ടായിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിലാണ് ഈ തുറന്നു പറച്ചിൽ. മായാനദിയിൽ അപർണ എന്ന കഥാപാത്രമായിട്ടാണ് താരം അഭിനയിച്ചത്. ടോവിനോയുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങൾ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നതിൽ ആശങ്കയുണ്ടായിരുന്നു. “നല്ല പേടിയുണ്ടായിട്ടും സംവിധായകൻ ആഷിക് അബു, തിരക്കഥാകൃത്തുക്കളായ ശ്യം പുഷ്കരൻ, ദിലീഷ് നായർ എന്നിവരോടൊക്കെയുള്ള വിശ്വാസത്തിന്റെ പുറത്തു ചെയ്തതാണ് ആ സീനുകൾ. അവർ ഒരിക്കലും ഇതൊരു മാർക്കറ്റിംഗ് ഗിമിക്കായി ഉപയോഗിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു. ഒരിക്കലും ഇത് അശ്ലീലമാകില്ല എന്നും വിശ്വാസമുണ്ടായിരുന്നു. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർക്ക് ഇതിൽ അശ്ലീലത കാണാൻ സാധിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു. എന്റെ അമ്മ ഈ സീൻ കണ്ടു. അച്ഛൻ കണ്ടു. മറ്റേതൊരു മാതാപിതാക്കളെയും പോലെ അവർക്കും വിഷമമുണ്ടായി. പക്ഷേ അവർ അതു കൊണ്ടുനടക്കുകയോ അതേക്കുറിച്ചോർത്ത് കൂടുതൽ വേദനിക്കുകയോ ചെയ്തിട്ടില്ല. സിനിമയ്ക്കു വേണ്ടിയാണെന്നുള്ള കാര്യം അവർക്ക്…
Read Moreഅമ്പിളിക്കു വേണ്ടി സൗബിൻ ടാറ്റു മായ്ച്ചു
സൗബിനെ ശരിക്കും ശ്രദ്ധിച്ചിട്ടുള്ളവർക്കു മനസിലാകും അദ്ദേഹത്തിന്റെ കൈയ്യിലെ ടാറ്റു. ഇപ്പോഴിതാ ജോണ്‍ പോൾ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അമ്പിളിക്കു വേണ്ടി ഈ ടാറ്റു മായ്ച്ചിരിക്കുകയാണ് താരം. ശരീരത്തിലെ നിറത്തിനോട് ചേരുന്ന മേക്കപ്പ് ഇട്ടാണ് ഈ ടാറ്റു മായ്ച്ചിരിക്കുന്നത്. ടോവിനോ തോമസ് നായകനായി എത്തിയ ഗപ്പിക്കു ശേഷം ജോണ്‍ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. നസ്രിയ നസീമിന്റെ സഹോദരൻ നവീൻ നസീമും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Read Moreപൃഥ്വിരാജിനോട് മാപ്പ് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
വർഷങ്ങൾക്കു മുമ്പ് പൃഥ്വിരാജിനെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച കമന്റിന് ക്ഷമപറഞ്ഞ് നടി ഐശ്വര്യാ ലക്ഷ്മി. 2012ൽ പുറത്തിറങ്ങിയ ഒൗറംഗസേബ് എന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് സമയത്ത് നായകന്മാരായ പൃഥ്വിരാജ്, അർജുൻ കപൂർ എന്നിവരുടെ ചിത്രത്തിന് താഴെയിട്ട കമന്റാണ് ഐശ്വര്യ ലക്ഷമിയെ കുഴപ്പത്തിലാക്കിയത്. “ഇഷക്ക്സാദേ നായകന് ഉമ്മ’ എന്നാണ് ഐശ്വര്യ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നത്. അതിനുതാഴെ കൂട്ടുകാരികളുമായി നടന്ന ചർച്ചയിൽ “ഇടി കൊണ്ട് ഡാമേജായ അവസ്ഥയിലാണ് രാജപ്പൻ ചിത്രത്തിൽ. എന്റെ നായകനെ നോക്കു എത്ര ഹോട്ടാണ് എപ്പോഴും’ എന്നും കുറിച്ചിരുന്നു. ഇതാണ് പൃഥ്വിരാജ് ഫാൻസിനെ കലിപ്പിലാക്കിയത്. തുടർന്ന് ക്ഷമാപണവുമായി ഐശ്വര്യ രംഗത്തെത്തുകയായിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പൃഥ്വിരാജിനോടും അദ്ദേഹത്തിന്റെ ആരാധകരോടും ഐശ്വര്യാ ലക്ഷ്മി മാപ്പ് പറഞ്ഞത്.
Read Moreടി.പി മാധവൻ വീണ്ടും അഭിനയലോകത്തേക്ക്; ഗാന്ധിഭവനിലെ അന്തേവാസിയായി കഴിയുകയാണ് അദേഹം
കെ.വൈ സുനറ്റ് പത്തനാപുരം : ചലച്ചിത്ര ലോകത്തു നിന്നകന്ന് ഗാന്ധിഭവനിലെ അന്തേവാസിയായി കഴിയുന്ന നടന് ടി.പി മാധവന് വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നു. 500-ലധികം ചലച്ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹം ശാരീരിക അവശതകളെ തുടർന്ന് കഴിഞ്ഞ നാല് വർഷമായി അഭിനയത്തോട് വിട പറഞ്ഞിരിക്കുകയായിരുന്നു. മൂന്നു വർഷമായി അദ്ദേഹം ഗാന്ധിഭവനിലെ അന്തേവാസിയാണ്. രോഗങ്ങളും,വാര്‍ധക്യവും വലച്ചതിനെതുടര്‍ന്നാണ് പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളിലൊരുവനായി ടി.പി മാധവൻ മാറിയത്. സംവിധായകനായ മോഹൻ കുപ്ലേരിയുടെ സുമംഗലി എന്ന സീരിയലിലാണ് അദ്ദേഹം വേഷമിടുന്നത്. കൂടാതെ രണ്ട് സിനിമകളിലേക്കും അവസരം ലഭിച്ചട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ടി .പി മാധവൻ രാഷ്ട്രദീപികയോട് പറഞ്ഞു. 2015 ഒക്ടോബര്‍ 23ന് ഹരിദ്വാര്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ അദ്ദേഹം കുഴഞ്ഞുവീണിരുന്നു. ശിഷ്ടകാലം ഹരിദ്വാറില്‍ കഴിയണമെന്നാഗ്രഹിച്ചാണ് അങ്ങോട്ട് പോയത്. എന്നാല്‍ പിന്നീട് ഗാന്ധിഭവനില്‍ അന്തേവാസിയായി എത്തുകയായിരുന്നു. കേരള സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥനായിരുന്ന എന്‍.പി.പിള്ളയുടെയും…
Read Moreമൂന്നാം തവണയും നടി രംഭ അമ്മയായി
തെന്നിന്ത്യന്‍ ചലചിത്ര ലോകത്തിന്റെ പ്രിയങ്കരിയായിരുന്ന നടി രംഭയ്ക്ക് ഒരു ആണ്‍കുട്ടി പിറന്നു. ഭര്‍ത്താവായ ഇന്തിരന് പത്മനന്തന് രംഭയുടെ ഇന്‍സ്റ്റാഗ്രാമിലൂടെ ആണ്‍കുട്ടി പിറന്ന വിവരം അറിയിച്ചത്. ടൊറോന്ോയിലെ മൗണ്ട് സിനായി ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. ഗര്‍ഭകാലം ആഘോഷമാക്കി സമന്ത ചടങ്ങില്‍ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബിസിനസ്സുകാരനും ഭര്‍ത്താവുമായ ഇന്ദ്രന് പദ്പനാഭനൊപ്പമുള്ള ഗര്‍ഭകാല ഫോട്ടോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ലാന്യ, സാഷ എന്നിങ്ങനെ രണ്ടു പെണ്‍കുട്ടികളും ഈ ദമ്പതികള്‍ക്ക് ഉണ്ട്. ജീവിതത്തിലേക്ക് ഒരു കുഞ്ഞനിയന് വന്ന സന്തോഷത്തിലാണഅ ലാന്യയും സാഷയും. രംഭ അഭിനയം നിര്‍ത്തി കാനടയിലെ ബിസിനസ്സുകാരനായ ഇന്ദ്രന് പദ്പനാഭനെ വിവാഹം ചെയ്തിരുന്നു. ഇതിന് ശേഷം രംഭ 2010ല്‍ രംഭ ടൊറോന്ോയിലേക്ക് പോയിരുന്നു. ഗര്‍ഭകാലം ആഘോഷമാക്കി സീമന്ത ചടങ്ങില്‍ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Read Moreഇങ്ങനെയൊക്കെ പറയാമോ: സണ്ണി ലിയോണി
ഇല്ലാക്കഥകൾ പറഞ്ഞ് പ്രചരിപ്പിക്കുന്നതിനെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് നടി സണ്ണി ലിയോൺ. സണ്ണി വിവാഹ മോചിതയാകുന്നുവെന്ന വാർത്തയായിരുന്നു ആദ്യം വന്നത്. തൊട്ട് പിന്നാലെ സണ്ണി ഗർഭിണിയാണെന്ന രീതിയിലും വാർത്ത വന്നു. ഈ രണ്ടു വാർത്തകളും തന്നെ അലോസരപ്പെടുത്തിയെന്നാണ് താരം പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇല്ലാവാർത്തകളെക്കുറിച്ച് താരം പൊട്ടിത്തെറിച്ചത്.
Read Moreവീണ്ടും ഞെട്ടിച്ച് സണ്ണി ലിയോണി
സണ്ണി ലിയോണ്‍ ആരാധകരെ വീണ്ടും ഞെട്ടിച്ചു. ഇത്തവണ താരം തന്റെ ഷൂവിന്റെയും ചെരിപ്പുകളുടെയും കളക്ഷൻ കാട്ടിയാണ് ആരാധകരെ ഞെട്ടിച്ചത്. പോണ് സിനിമയിൽനിന്ന് ബോളിവുഡിലെത്തിയ സണ്ണിക്ക് ഇപ്പോൾ ബോളിവുഡിൽ മാന്യമായൊരു സ്ഥാനമുണ്ട്. ലോകമെന്പാടും ആരാധകരുള്ള സണ്ണി ബോളിവുഡ് സിനിമയിൽ സജീവവുമാണ്. തന്റെ ഷൂവിന്റെയും ചെരിപ്പുകളുടെയം വൻ കളക്ഷന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലാണ് സണ്ണി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ചെരിപ്പ് കട പോലെയുണ്ട് താരത്തിന്റെ കളക്ഷനുകൾ. ഒരു വശത്ത് ഷൂവിന്റെ വലിയൊരു കളക്ഷൻ. മറുവശത്ത് ചെരിപ്പുകളുടെ വലിയൊരു ശേഖരം. നേരത്തെ തന്റെ വസ്ത്രങ്ങളുടെയും വാച്ചുകളുടെയും പലതരം കളക്ഷനുകൾ സണ്ണി ആരാധകർക്കായി പങ്കുവച്ചിരുന്നു.
Read More