ഞാൻ പറഞ്ഞ പ്രസ്താവനകൾ പലപ്പോഴും വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പരിണിത ഫലം അടുത്തിടെ പോലും അനുഭവിച്ചു. വീഴുന്നതിനു തൊട്ടുമുമ്പുവരെ എനിക്ക് ഭയങ്കര കോൺഫിഡൻസാണ്. കോൺഫിഡൻസാണ് മെയിൻ. തിയറ്റർ എന്ന സിനിമയ്ക്കുവേണ്ടി തെങ്ങുകയറാൻ ഞാൻ പഠിച്ചു. അത്യാവശ്യം നല്ല മരംകേറിയാണ്.
എല്ലാ മരത്തിലും ഒരുവിധം എളുപ്പത്തിൽ കയറും. തെങ്ങ് കയറാൻ ഇതുവരെ അവസരം കിട്ടിയിരുന്നില്ല. അത് ഞാൻ ഈ സിനിമയ്ക്കുവേണ്ടി പഠിച്ചു. തെങ്ങ് കയറാൻ ആളെ കിട്ടാൻ ബുദ്ധിമുട്ടാണ് ഇപ്പോൾ നാട്ടിൽ. അതുകൊണ്ടുതന്നെ എന്നെ പുറത്താക്കാമെന്ന് ആരും വിചാരിക്കണ്ട. തെങ്ങ് കയറിയിട്ടായാലും ഞാൻ ജീവിക്കും.
വാഴ ഒറ്റവെട്ടിന് വീഴ്ത്താനും പഠിച്ചു. എങ്ങനെ ആ രംഗം സിനിമയ്ക്ക് വേണ്ടി ചെയ്തുവെന്ന് ചോദിച്ചാൽ എനിക്ക് ഇപ്പോഴും അറിയില്ല. പ്രൊഡക്ഷൻ എന്നോട് പറഞ്ഞിരുന്നു ഒരു വാഴ മാത്രമെ സംഘടിപ്പിക്കാൻ സാധിച്ചുള്ളു,
അതിനാൽ ഷോട്ടിന്റെ സമയത്ത് മര്യാദയ്ക്ക് വെട്ടിക്കോളണമെന്ന്. ഞാൻ കൃത്യമായി ചെയ്തില്ലെങ്കിൽ അവർ വീണ്ടും വാഴ അന്വേഷിച്ച് പോകേണ്ടി വരും. അതുകൊണ്ടുതന്നെ കോൺഫിഡൻസോടെ ചെയ്ത് ഒറ്റ ഷോട്ടിൽ തീർത്തു.
-റിമ കല്ലിങ്കൽ
