വെറുതേ ഒരു ഭാര്യ എന്ന ജയറാം സിനിമയിലൂടെ ബാലതാരമായെത്തിയ നിവേദ തോമസിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു. വെറുതേ ഒരു ഭാര്യക്കു ശേഷം തമിഴിലും തെലുങ്കിലുമായി അരേങ്ങറ്റം കുറിച്ച നിവേദ ഇപ്പോൾ തെന്നിന്ത്യയിലെ താരസുന്ദരിയായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ നടി പങ്കുവച്ച ചിത്രം വൈറലായി മാറിയിരിക്കുകയാണ്. സാരിയുടുത്ത് മുടി ക്രോപ് ചെയ്ത് പുതിയൊരു മേക്കോവറായിട്ടാണ് നിവേദയുടെ ചിത്രം പുറത്ത് വന്നിരിക്കുന്നത്. എന്തിനാണ് മുടി വെട്ടിക്കളഞ്ഞത് എന്ന തരത്തിലാണ് ആരാധകർ നടിയോട് ചോദിക്കുന്നത്. എന്തായാലും നിവേദയുടെ പുതിയ ചിത്രം നന്നായിട്ടുണ്ട്. പുതിയ ലുക്കിൽ നിവേദ സുന്ദരി തന്നെയാണ്. ഇപ്പോൾ തെലുങ്ക് സിനിമയിലാണ് നിവേദ സജീവമായിരിക്കുന്നത്. അതിനിടെ തെലുങ്കിലെ മികച്ച പുതുമുഖ നടിക്കുള്ള സൈമ പുരസ്കാരവും നിവേദയ്ക്ക് കിട്ടിയിരുന്നു. തെലുങ്കിനൊപ്പം കന്നഡയിലുമായി നാല് സിനിമകളാണ് അണിയറയിൽ റിലീസിന് വേണ്ടി ഒരുങ്ങുന്നത്.
Read MoreCategory: Movies
ആ പ്രണയം വെള്ളിത്തിരയിലേക്ക് എത്തിക്കാൻ അഭിഷേക് ബച്ചനും ദീപികയും
ബോളിവുഡിലെ ഏറെ ചർച്ചയായ പ്രണയമായിരുന്നു എഴുത്തുകാരായിരുന്ന അമൃത പ്രീതത്തിന്റെയും സാഹീർ ലുധിയാൻവിയുടെയും. ഇവരുടെ പ്രണയകഥ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സഞ്ജയ് ലീല ബൻസാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ അമൃത പ്രീതമായി വേഷമിടുക ദീപിക പദുക്കോണ്‍ ആണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നേരത്തെ ഐശ്വര്യാ റായ് പ്രിയങ്ക ചോപ്ര, പരിണീതി ചോപ്ര തുടങ്ങിയവരെ പരിഗണിച്ചെങ്കിലും ഒടുവിൽ ദീപികയിലെത്തുകയായിരുന്നു. സാഹീർ ലുധിയാൻവിയായി വേഷമിടുക അഭിഷേക് ബച്ചനാണ്.
Read Moreഅമലാ പോളിന്റെ കിടിലന്‍ സെല്‍ഫി
തെന്നിന്ത്യയിലെ മിന്നുന്ന താരമാണ് അമലാ പോൾ. ഈയിടെ വാഹന നികുതി വെട്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അമലാ പോളിന്റെകിടിലൻ സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രം ആരാധകർക്കായി പങ്കുവച്ചത്. സംവിധായകൻ വിജയ് യുമായി വിവാഹ മോചനം നേടിയ ശേഷം താരം ഇപ്പോൾ ഒറ്റയ്ക്ക് മുംബൈയിലാണ് താമസം.അമലാ പോളിന്റെ ധൈര്യം ആരാധകർ നേരത്തെ തന്നെ ശരിവച്ചതാണ്. സിനിമയിലും ജീവിതത്തിലും സാഹസമായ കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യാനാണ് അമലാ പോളിന് ഇഷ്ടം. അമലാ പോൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾ തന്നെ അതിന് തെളിവാണ്. ഇപ്പോൾ മൂന്ന് ചിത്രങ്ങളാണ് അമലാ പോൾ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൃത്യമായ വ്യായാമം നടത്തുന്ന ആളാണ് അമല. ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തിൽ ശ്രദ്ധാലുമായ അമല യോഗയും കൃത്യമായി ചെയ്തുവരുന്നു. എന്തായാലും വിചിത്രമായ ഇത്തരം സെൽഫിയൊക്കെ എടുത്ത്…
Read Moreമകളുടെ വിവാഹനിശ്ചയചടങ്ങിൽ ലാലിന്റെ തകർപ്പൻ പഞ്ചാബി നൃത്തം
മകൾ മോണിക്കയുടെ വിവാഹനിശ്ചയ ചടങ്ങിൽ താരമായി ലാൽ. പഞ്ചാബി വേഷത്തിലാണ് ലാൽ ചടങ്ങിനെത്തിയത്. അതിഥികൾക്കായി പഞ്ചാബി സ്റ്റൈലിൽ കിടിലൻ നൃത്തമാണ് ലാൽ ചെയ്തത്. മകനും മകളും അദ്ദേഹത്തിനൊപ്പം ചേർന്നപ്പോൾ അതിഥികളും ആവേശത്തിലായി. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും ലാലിന്റെ നൃത്തവീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. എറണാകുളത്തെ ഒരു ഹോട്ടലിലായിരുന്നു മോണിക്കയുടെ വിവാഹനിശ്ചയം നടന്നത്. സെലിബ്രിറ്റികളടക്കം നിരവധി പേർ പങ്കെടുക്കുകയും ചെയ്തു.
Read More“വിമാന’ത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ അന്ന് അവസാനിച്ചിരുന്നു: പൃഥ്വിരാജ്
പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം. നായർ ഒരുക്കിയ വിമാനം റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാഴ്ത്തി തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദീപ് എം നായര്‍ക്കൊപ്പം പൃഥ്വിരാജ് വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന് “മീറ്റർ ഗേജ് 1904’എന്നാണ് പേരിട്ടിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷ വാര്‍ത്ത ആരാധകരോട് താരം പങ്കുവയ്ക്കുന്നത്. വിമാനം തന്റെ സ്വപ്ന പദ്ധതിയാണെന്നും താരം പറയുന്നു. 2014 മുതൽ പ്രദീപും താനും ഈ ചിത്രത്തിന്റെ ചർച്ചകളിലായിരുന്നു. ഒരുഘട്ടത്തിൽ ഈ ചിത്രം നടക്കുമെന്ന പ്രതീക്ഷകള്‍ വരെ അവസാനിച്ചിരുന്നു. എന്നാല്‍ ഒരുദിവസം, നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ വിമാനത്തിന്റെ തിരക്കഥ കേട്ടു. അതാണ് കാര്യങ്ങള്‍ മാറ്റിമറിച്ചതെന്നും പൃഥ്വിരാജ് തുറന്നുപറയുന്നു. വിമാനത്തിന്റെ ജോലികൾ കഴിഞ്ഞുവെന്നും തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിക്കുന്നതിന് ഇതിനേക്കാള്‍ നല്ല ദിവസമില്ലെന്നും അദ്ദേഹം പറഞ്ഞു. താനും പ്രദീപും പങ്കുവച്ച സ്വപ്നമാണിതെന്നും എന്നാൽ, അത് എപ്പോഴാണെന്നൊന്നും തന്നോട് ചോദിക്കരുതെന്നും പൃഥ്വി…
Read Moreജിഷ്ണു കേസ് സിനിമയാക്കാൻ ബാലചന്ദ്രമേനോൻ
ജിഷ്ണു പ്രണോയിയുടെ കഥ സിനിമയാകുന്നു. മുതിർന്ന നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഒരുക്കുന്ന ചിത്രത്തിന് “എന്നാലും ശരത്’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. കാമ്പസ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം നിർമിക്കുന്നത് ആർ. ഹരികുമാറാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read Moreഅഭിഷേകിനൊപ്പം ഞാനില്ല..! തിരിച്ചു വരവിന് ഒരുങ്ങുന്ന ഐശ്വര സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിൽ അഭിഷേകിന്റെ നായികയാവാൻ വിസമ്മതിച്ചു; കാരണം തേടി പാപ്പരാസികളും
ബോളിവുഡിലെ നന്പർ വണ്‍ താരദന്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ അത് ഉടനെയൊന്നും സംഭവിക്കില്ലായെന്നു റിപ്പോർട്ടുകൾ. മണിരത്നം ചിത്രമായ ഗുരുവിൽ അഭിനയിക്കുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലായതും പിന്നീട് ആ പ്രണയം വിവാഹത്തിൽ കലാശിച്ചതും. സ്ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ആവർത്തിച്ച് മുന്നേറുന്ന ദന്പതികൾ പപ്പരാസികളുടെ ഇഷ്ട താരങ്ങളാണ്. ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ വരെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതൊന്നും ഇവരെ ബാധിക്കുന്നില്ല. മകൾ ആരാധ്യയുടെ ജനനത്തിന് ശേഷം ഐശ്വര്യ സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ഫെന്നി ഖാൻ ചിത്രത്തിലൂടെ താരം ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. അതിനിടെ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രത്തിൽ അഭിഷേകിന്റെ നായികയാവാൻ ആഷ് വിസമ്മതിച്ചുവെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. പത്മാവതിക്ക് ശേഷം സഞ്ജയ് ലീലാബൻസാലി ഒരുക്കുന്ന ചിത്രത്തിൽ അഭിഷേക് ബച്ചനാണ് നായകനായെത്തുന്നത്. അമൃത പ്രീതംസാഹിർ ലുധിയാൻവിയെക്കുറിച്ചാണ് ചിത്രം പറയുന്നത്.…
Read Moreപദ്മാവതിയോടുള്ള ബിജെപിയുടെ കലിയടങ്ങുന്നില്ല
വിജയ് നായകനായെത്തിയ കോളിവുഡ് ചിത്രം മെർസലിനെതിരെ വാളോങ്ങിയ ബിജെപി ബോളിവുഡ് ചിത്രം “പദ്മാവതി’ക്കെതിരേയും രംഗത്ത്. സഞ്ജയ് ലീലാ ബൻസാലിയുടെ സംവിധാനത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ പദ്മാവതിയായി വേഷമിടുന്ന ചിത്രം ചരിത്രസത്യങ്ങളെ വളച്ചൊടിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. റിലീസിനു മുന്‍പേ ചിത്രം ബിജെപി നേതാക്കൾക്കും മറ്റു മതസംഘടനാ നേതാക്കൾക്കുമായി പ്രദർശിപ്പിക്കണെമെന്ന് ബിജെപി ഗുജറാത്ത് ഘടകം വക്താവ് ഐ.കെ. ജഡേജ ആവശ്യപ്പെട്ടു. “”പദ്മാവതിയും അലാവുദീൻ ഖിൽജിയും ഒരിക്കലും നേരിൽ കണ്ടിട്ടില്ല. ചിത്രം ജനങ്ങൾക്കു മുന്പിൽ എത്തുംമുന്പേ ക്ഷത്രിയ സംഘടനാ നേതാക്കളുൾപ്പെടെയുള്ളവർക്കു മുന്പിൽ പ്രദർശിപ്പിച്ച് സന്ദേഹങ്ങൾ അകറ്റാൻ അണിയറപ്രവർത്തകർ തയാറാകണം. അതിനു തയാറാകുന്നില്ലെങ്കിൽ ചിത്രത്തിന്റെ പ്രദർശനം സർക്കാർ നിരോധിക്കുകയാണു വേണ്ടത്”- ജഡേജ പറഞ്ഞു. ബോളിവുഡ് താരങ്ങളായ രണ്‍വീർസിംഗ്, ഷാഹിദ് കപൂർ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “പദ്മാവതി’ ഡിസംബർ ഒന്നിനു തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Read Moreമോഹൻലാലിന്റെ കുഞ്ഞാലിമരയ്ക്കാർ 300 കോടി ബജറ്റിൽ
കുഞ്ഞാലി മരയ്ക്കാർമാരുടെ ജീവിതത്തെ ആസ്പദമാക്കി, മോഹൻലാലിനെ നായകനാക്കി പ്രിയദർശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും സിനിമകൾ സംവിധാനം ചെയ്യുമെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. അതിനു പിന്നാലെയിതാ മോഹൻലാലിന്റെ കുഞ്ഞാലിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എത്തുന്നു. കുഞ്ഞാലിമരയ്ക്കാർ രണ്ടാമനായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നതെന്നും 300 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നതെന്നും നിർമാതാവ് സന്തോഷ് ടി. കുരുവിള അറിയിച്ചു. അഞ്ചു ഭാഷകളിലായി നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവർഷം ഒക്ടോബറിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രിയദർശൻ തമിഴിൽ സംവിധാനം ചെയ്യുന്ന നിമിറിന്റെ നിർമാതാവും സന്തോഷ് ടി. കുരുവിളയാണ്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ നാലാമന്റെ പ്രഖ്യാപനം അടുത്തിടെ നടന്നിരുന്നു. ടി.പി. രാജീവനും ശങ്കർ രാമകൃഷ്ണനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
Read Moreആ അവസ്ഥ മാറണം! മനസില്‍ സിനിമയുള്ള ആര്‍ക്കും സിനിമ ചെയ്യാന്‍ കഴിയണം: വിനയന്
തിരുവനന്തപുരം: മനസില്‍ സിനിമയുള്ള ആര്‍ക്കും സിനിമ ചെയ്യാന്‍ കഴിയണമെന്ന് സംവിധായകന് വിനയന്. സംഘടനയില്‍ ഉള്ളവര്‍ക്ക് മാത്രമേ സിനിമ ചെയ്യാന്‍ കഴിയൂ എന്ന അവസ്ഥ മാറണം. അതിന് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും വിനയന് പറഞ്ഞു. സിനിമയ്ക്ക് സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു. സിനിമാ മേഖലയെ സംബന്ധിച്ച് നിയമ നിര്‍മാണം അടുത്ത നിയമസഭാ സമ്മേളനകാലത്ത് ഉണ്ടാകുമെന്ന് മന്ത്രി എ.കെ. ബാലനും പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ തിയറ്ററുകള്‍ ആരംഭിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read More