ഭാരമേറിയ ആഭരണങ്ങളും ധരിച്ചുള്ള ഷൂട്ടിംഗിനിടെ ബോളിവുഡ് നടി ദീപികയുടെ കഴുത്തിന് സാരമായ പരിക്ക്. ദീപിക പദുക്കോണിനെ നായികയാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന പത്മാവതിയുടെ ചിത്രീകരണം ഇതേത്തുടർന്നു നിർത്തിവച്ചു. ഭാരമേറിയ ആഭരണങ്ങൾ ധരിച്ചുള്ള ഷൂട്ടിംഗിനിടെ ദീപികയുടെ കഴുത്ത് ഉളുക്കിയെന്നും റിപ്പോർ്ട്ടുണ്ട്. കുറച്ചു ദിവസത്തെ വിശ്രമത്തിന് ശേഷമേ റാണി പത്മാവതിയുടെ വേഷത്തിൽ അഭിനയിക്കാൻ സാധിക്കുകയുള്ളുവെന്ന് ദീപികയുടെ വക്താവ് അറിയിച്ചു. മൂന്നാം തവണയാണ് പത്മാവതിയുടെ ചിത്രീകരണം നിർത്തി വയ്ക്കുന്നത്. പ്രണയരംഗങ്ങൾ ഉണ്ടെന്നാരോപിച്ച് രജ്പുത് കർണി സേന മുന്‍പ് സെറ്റ് ആക്രമിച്ചിരുന്നു. പിന്നീട് മുംബൈയിൽ വച്ച് സെറ്റ് അഗ്നിക്കിരയാക്കുകയും ചെയ്തു. അതിനു ശേഷം ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ദീപികയുടെ കഴുത്ത് ഉളുക്കിയത്. അലാവുദ്ദീൻ ഖിൽജിയായി റണ്വീർ സിങും, പത്മാവതിയുടെ ഭർത്താവ് രത്തൻ സിങായി ഷാഹിദ് കപൂറും എത്തുന്നു.
Read MoreCategory: Movies
രണ്ടാമൂഴം വരും, 1000 കോടി മുതൽമുടക്കിൽ
ഇന്ത്യൻ സിനിമാപ്രേമികൾ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ രണ്ടാമൂഴം. എം.ടിയുടെ ഭീമനായി മോഹൻലാൽ എത്തുന്നത് എങ്ങനെയായിരിക്കുമെന്ന് കാത്തിരിക്കവേ ചിത്രം സംബന്ധിച്ച് പുതിയ വാർത്തയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആയിരം കോടി മുതൽമുടക്കിലായിരിക്കും ചിത്രം ഒരുക്കുകയെന്നാണ് മോഹൻലാൽ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞത്. പ്രമുഖ വ്യവസായിയായ ബി.ആർ. ഷെട്ടിയാണ് 1000 കോടി നിക്ഷേപിക്കാൻ സന്നദ്ധനായി എത്തിയിരിക്കുന്നത്. അദ്ദേഹത്തിനു നന്ദി പറഞ്ഞ മോഹൻലാൽ ലോകനിലവാരത്തിലായിരിക്കും ചിത്രം ഒരുക്കുകയെന്നും പറഞ്ഞു. മോഹൻലാൽ പോസ്റ്റ് ചെയ്ത വീഡിയോ:
Read Moreആമി ഒഴിവാക്കിയതിനു വ്യക്തമായ കാരണമുണ്ട്: വിദ്യാ ബാലൻ
താൻ ആമി ഒഴിവാക്കിയതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടെന്നു ബോളിവുഡ് നടി വിദ്യാ ബാലൻ. സിനിമയില സൃഷ്ടിപരമായ കാര്യങ്ങളിൽ എനിക്ക് വിയോജിപ്പുണ്ടായിരുന്നു. അതിനാലാണ് പിന്മാറിയത്. എന്നാൽ അത് ഉപേഷിച്ചതിൽ എനിക്ക് വലിയ വിഷമങ്ങളൊന്നുമുണ്ടായിട്ടില്ല- വിദ്യ പറയുന്നു. മലയാള സിനിമ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. പെട്ടെന്നൊന്നും ഒരു സിനിമയും ചെയ്യാൻ പറ്റില്ലെന്ന് താൻ ആരോടും പറയാറില്ലെന്നും താൻ ജനിച്ചത് തന്നെ കേരളത്തിലാണെന്നും വിദ്യ പറയുന്നു. എനിക്ക് കമലദാസിനെ വളരെ ഇഷ്ടമാണ്. മാത്രമല്ല അവരുടെ എഴുത്തുകളെല്ലാം ശക്തിയേറിയവയാണെന്നും ആമിയെ അവതരിപ്പിക്കാൻ തനിക്ക് താൽപര്യമുണ്ടായിരുന്നതായും താരം പറയുന്നു. അടുത്തിടെയിറങ്ങിയ ബീഗം ജാനിലെ കഥാപാത്രം വളരെ ശക്തിയേറിയതാണെന്നും എന്റെ കരിയറിൽ ഇതുപോലെരു റോൾ തനിക്ക് മുന്‍പ് കിട്ടിയിട്ടില്ലെന്നും വിദ്യ പറയുന്നു. സിനിമയിൽ വിദ്യ ഒരു വേശ്യാലയം നടത്തിപ്പുകാരിയായിട്ടാണ് എത്തുന്നത്.
Read Moreആ നടനെയാണ് ഏറെ ഇഷ്ടം! നായികയായില്ലെങ്കില്‍ നായകന്റെ അനിയത്തിയായിട്ടെങ്കിലും അഭിനയിക്കാന്‍ മോഹം
തമിഴിൽ ഏറെ ഇഷ്ടപ്പെടുന്ന താരമായ സൂര്യയോടൊപ്പം അഭിനയിക്കാനാണ് താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് നടി അനുശ്രീ. നായികയായില്ലെങ്കിൽ നായകന്റെ അനിയത്തിയായിട്ടെങ്കിലും അഭിനയിക്കാനാണ് മോഹമെന്ന് ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. സൂര്യയുടെ കടുത്ത ആരാധികയായ താരം സൂര്യയുടെ സിങ്കം റിലീസിന് ഇടയിൽ തിയറ്ററിനു മുന്നിൽ വെച്ച താരത്തിൻറെ ഫ്ലക്സിനോടൊപ്പം താൻ ഫോട്ടോ എടുത്തിരുന്നുവെന്നും അനുശ്രീ പറഞ്ഞു.അടുത്ത ജൻമത്തിൽ ജ്യോതികയായി ജനിക്കാനാണ് ആഗ്രഹമെന്നും അനുശ്രീ പറയുന്നു. സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതികയേയും അനുശ്രീ ഏറെ ഇഷ്ടപ്പെടുന്നു. സൂര്യയുടെ നായികയായി തമിഴിൽ അരങ്ങേറാനാണ് ആഗ്രഹിക്കുന്നത്. അടുത്തയിടെ ഒരു അവാർഡ് നിശയ്ക്കിടെ സൂര്യയെ നേരിട്ടു കണ്ടെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല. എന്റെ ഏതെങ്കിലും സിനിമ കണ്ടിട്ട് ആരാ ഈ കുട്ടി എന്നു സൂര്യ ചോദിക്കുമോ എന്നൊക്കെ ആലോചിക്കാറുണ്ട്. പ്രിയ താരത്തെ നേരിട്ട് കാണുന്പോൾ കൊടുക്കാനായി ഒരു സമ്മാനം തയാറാക്കുകയാണെന്നും സർപ്രൈസ് ആയതിനാൽ…
Read Moreഅങ്കമാലിക്കാരി ലിച്ചി വീണ്ടും; ഇത്തവണ മോഹന്‍ലാലിനൊപ്പം
ആദ്യ ചിത്രമായ അങ്കമാലി ഡയറീസിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് രേഷ്മ രാജൻ. ഈ പേരു പറഞ്ഞാൽ പെട്ടെന്നു മനസിലായില്ലെങ്കിലും ലിച്ചിയെ എല്ലാവരും അറിയും. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച അഭിനേത്രിയുടെ രണ്ടാം ചിത്രത്തിൽ നായകനായെത്തുന്നത് സൂപ്പർ സ്റ്റാർ മോഹൻലാൽ. ആരും കൊതിക്കുന്നൊരു കാര്യമാണ് ഈ അഭിനേത്രിയെ തേടിയെത്തിയിട്ടുള്ളത്. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണു മോഹൻലാലിന്റെ നായികയായി അന്ന രേഷ്മ രാജനെത്തുന്നത്. ബെന്നി പി നായരന്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മോഹൻലാൽ അധ്യാപകന്റെ റോളിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മേയ് അവസാനം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പേര് തീരുമാനമായിട്ടില്ല.സംവിധായകൻ ലാൽജോസും മോഹൻലാലും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസ താരങ്ങളിലൊരാളായ മോഹൻലാലിനൊപ്പം അഭിനയിക്കാൻ കൊതിക്കാത്ത താരങ്ങളില്ല. എന്നാൽ അധികം കാത്തു നിൽക്കാതെ…
Read Moreസംഗീതലോകത്തെ യുവവിസ്മയം
ജെവിൻ കോട്ടൂർ സിനിമയ്ക്കു വേണ്ടി ആദ്യമായി സംഗീത സംവിധാനം ചെയ്ത ഗാനം ഗാനഗന്ധർവനെ കൊണ്ടു ആലപിപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകൻ, അഞ്ചു വർഷത്തിനിടയിൽ തന്നെ അഞ്ഞൂറോളം ഗാനങ്ങൾക്ക് ഈണം പകർന്ന യുവ സംഗീത സംവിധായകൻ, സംഗീത സംവിധാനത്തിനൊപ്പം കീ ബോർഡിലും കൈവിരൽ കൊണ്ടു മാന്ത്രിക സ്പർശം തീർക്കുന്ന യുവകലാകാരൻ, കോട്ടയം ജില്ലയുടെ മലയോര ഗ്രാമമായ മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയായ സുമേഷ് കൂട്ടിക്കൽ സംഗീത ലോകത്തെ യുവവിസ്മയമാണ്. 16-ാമാത്തെ വയസിൽ സംഗീത സംവിധാനം തുടങ്ങിയ സുമേഷ് കഴിഞ്ഞ 14 വർഷമായി സംഗീതത്തിനായി ജീവിതം സമർപ്പിച്ചിരിക്കുകയാണ്. നിരവധി വിദ്യാർഥികൾക്ക് സംഗീത ഗുരുവായ ഇദ്ദേഹം സംഗീത സംവിധാനത്തിനൊപ്പം കീബോർഡ് പെർഫോർമർ എന്ന നിലയിലും ഇപ്പോൾ യുവജനങ്ങളുടെ പ്രിയങ്കരനായിരിക്കുകയാണ്. ഭക്തിഗാനത്തിലൂടെ തുടക്കം മാതാപിതാക്കളായ ജോസും കുട്ടിയമ്മയും സംഗീതാഭിരുചിയുള്ളവരായിരുന്നു. അതിനാൽ ചെറുപ്പം മുതലേ സുമേഷിന് സംഗീതത്തോട് താത്പര്യമുണ്ടായിരുന്നു. പാലൂർക്കാവിലെയും തെക്കേമലയിലെയും സ്കൂൾ…
Read Moreനടി സോഫിയ ഹയത്തിനു നേരേ ലൈംഗികാതിക്രമം
മക്ക: ബിഗ് ബോസ് മുൻ മത്സരാർഥിയും മോഡലുമായ സോഫിയ ഹയത്തിനു നേരേ മക്കയിൽ ലൈംഗികാതിക്രമം. പ്രതിശ്രുത വരന് വ്ളാദിനൊപ്പം ഉമ്രയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം. സോഫിയ ഹയത്ത് തന്നെയാണ് തനിക്കുണ്ടായ മോശം അനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ആള്‍ക്കൂട്ടത്തിനിടെ ഒരാള്‍ മോശമായ രീതിയില്‍ ശരീരത്തില്‍ ചേര്‍ന്നു നില്‍ക്കുകയായിരുന്നെന്ന് താരം പറഞ്ഞു. പ്രതികരിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ കൂടുതല്‍ അടുത്തുവന്നു. ഇതോടെ താന്‍ ഭയന്ന് ബഹളം വെയ്ക്കുകയും മറ്റു ചില നല്ല മനുഷ്യര്‍ തന്റെ രക്ഷയ്ക്ക് എത്തുകയുമായിരുന്നെന്ന് സോഫിയ പറഞ്ഞു. സ്ത്രീകളെ ഏറെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നതിനാലാണ് ഇസ്ലാമിനെ ഏറെ സ്നേഹിക്കുന്നതും വിശ്വസിക്കുന്നതും. അള്ളാഹുവിന്റെ ഭൂമിയില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കാതിരിക്കട്ടെയെന്നും സോഫിയ വീഡിയോയിലൂടെ പറഞ്ഞു.
Read Moreജെയിംസ് ബോണ്ട് സിനിമകളിലെ “ഷെരീഫ്’ ക്ലിഫ്ടണ്‍ അന്തരിച്ചു
ന്യൂയോർക്ക്: ജെയിംസ് ബോണ്ട് സിനിമകളിൽ ഷെരീഫ് ജെ.ഡബ്ല്യു പെപ്പർ എന്ന കഥാപാത്രമായി വേഷമിട്ട ക്ലിഫ്ടണ്‍ ജെയിംസ്(96) അന്തരിച്ചു. പ്രമേഹം ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്ന ക്ലിഫ്ടണ്‍ ഒറിഗണിലെ ഗ്ലാഡ്സ്റ്റണിൽ വച്ചാണ് മരിക്കുന്നത്. രണ്ടു ബോണ്ട് ചിത്രങ്ങളിൽ അടക്കം നിരവധി ഹോളിവുഡ് സിനിമകളിൽ അഭിനയിച്ച ക്ലിഫ്ടണ്‍ അമേരിക്കൻ ടെലിവിഷൻ പരന്പരകളിലും തിയേറ്ററിലും സജീവമായിരുന്നു. 1973ൽ പുറത്തിറങ്ങിയ ലിവ് ആൻഡ് ലെറ്റ് ഡൈ എന്ന ബോണ്ട് ചിത്രത്തിലൂടെ വരവറിയിച്ച ക്ലിഫ്ടണ്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. മാൻ വിത്ത് ദി ഗോൾഡൻ ഗണ്ണാണ് ക്ലിഫ്ടണ്‍ ജെയിംസിന്റെ മറ്റൊരു ബോണ്ട് ചിത്രം. രണ്ടിലും റോജർ മൂർ ആയിരുന്നു ബോണ്ടായി വേഷമിട്ടത്. സിൽവർ സ്ട്രീക്ക്, എയ്റ്റ് മെൻ ഒൗട്ട്, സൂപ്പർമാൻ ടു, ദി റെയ്വേഴ്സ്, ദി അണ്‍ടച്ചബിൾസ്, ദി ലാസ്റ്റ് ഡീറ്റെയ്ൽ, കൂൾ ഹാൻഡ് ലൂക്ക്, ദി ബോണ്‍ഫയർ ഓഫ് ദി വാനിറ്റീസ് എന്നിവയാണ് ശ്രദ്ധേയമായ മറ്റു…
Read Moreപുലിയെ ആന വെല്ലുമോ; പുലിമുരുകനെ വെല്ലാന്‍ കടമ്പന്‍; ക്ലൈമാക്സില്‍ അത്യുജ്ജ്വല പ്രകടനവുമായി ആര്യ
പുലിയെ ആന വെല്ലുമോയെന്ന് വരും നാളുകളില്‍ കണ്ടറിയാം. പുലിമുരുകനില്‍ മോഹന്‍ലാല്‍ നടത്തിയ പ്രകടനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആര്യയുടെ കടമ്പന്‍. ചീറിപായുന്ന കാട്ടാനക്കൂട്ടത്തില്‍ നിന്ന് വില്ലനുമായി ആര്യ നടത്തുന്ന കിടിലന്‍ സംഘടനം ശ്വാസമടക്കിപ്പിടിച്ചേ കാണാന്‍ കഴിയൂ. ഭൂമിയില്‍ നിന്ന് ഉയര്‍ന്നു ചാടി ആനക്കൊമ്പില്‍ ചവിട്ടി മിന്നല്‍ വേഗത്തില്‍ വില്ലനെ അടിച്ചുവീഴ്ത്തുന്ന പ്രകടനം പുലിമുരുകനെ വെല്ലുന്നതാണെന്ന അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. പ്രത്യേകം പരിശീലനം നല്കിയ 50 ആനകളെ ഉള്‍പ്പെടുത്തിയാണ് ക്ലൈമാക്സ ചിത്രീകരിച്ചിരിക്കുന്നത്. ക്ലൈമാക്സ് ചിത്രീകരണത്തിനായി അഞ്ചുകോടി രൂപയാണ് ചിലവിട്ടത്. സിനിമയില്‍ വനവാസിയായ കടമ്പനെയാണ് ആര്യ അവതരിപ്പിക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യാന്‍ വരുന്ന കോര്പ്പറേറ്റുകാരില് നിന്നും കാടിനെ രക്ഷിക്കുന്നതിനു വേണ്ടി കാടിന്റെ മക്കള്‍ നടത്തുന്ന രക്തരൂക്ഷിതമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ആര്യ സിക്സ് പാക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. 15,000 കാണികളെ സംഘടിപ്പിച്ച് മോഹന്‍ലാല്‍ കൂടി പങ്കെടുത്ത് അങ്കമാലിയില്‍ പുലിമുരുകന്റെ ത്രിഡി പതിപ്പ്…
Read Moreഇന്നും മാനസിക, ശാരീരിക പീഡനങ്ങളേറ്റ് പിടയുന്നു! സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി ആലിയ വരുന്നു…
ഭാരതം സ്വാതന്ത്ര്യത്തിന്റെ സപ്തതി ആഘോഷിക്കാനൊരുങ്ങുന്പോഴും, പൂർണ്ണ സ്ത്രീ സ്വാതന്ത്ര്യം ഇന്നും വാചകങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നു. സ്ത്രീകൾ ഇന്നും മാനസിക, ശാരീരിക പീഡനങ്ങളേറ്റ് പിടയുന്നു. സ്ത്രീകൾ നേരിടുന്ന ഈ ദുരന്തത്തിലേക്ക് വെളിച്ചം വീശുകയാണ് ആലിയ എന്ന ചിത്രം. യെസ് കന്പനിയുടെ ബാനറിൽ എ. കെ. ഷാൻ നിർമാണവും രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നീതി നിഷേധിക്കപ്പെടുന്ന പെണ്വർഗത്തെക്കുറിച്ചുള്ള വാർത്തകൾ നിത്യേന പെരുകിക്കാണ്ട ിരിക്കുന്നു. അറിഞ്ഞ വാർത്തകളെക്കാൾ ഏറെയാണ് അറിയാത്ത വാർത്തകൾ. ലോകത്തെ തന്നെ ഞെട്ടിക്കുന്ന എത്രയെത്ര വാർത്തകൾ. പക്ഷേ, ആരും പ്രതികരിക്കുന്നില്ല. ഈ ഘട്ടത്തിൽ ആലിയ എന്ന ചിത്രത്തിലൂടെ പ്രതികരിക്കുകയാണ് സംവിധായകൻ ഷാൻ. ഒരു യഥാസ്ഥിതിക മുസ്ളിം കുടുംബത്തിൽ ജനിച്ചവളാണ് ആലിയ. സാധാരണ പെണ്‍കുട്ടികളെപ്പോലെ അവൾ നിറമുള്ള ധാരാളം സ്വപ്നങ്ങൾ കണ്ട ു. പക്ഷേ സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം പോലും തനിക്ക് ലഭിച്ചിട്ടില്ലെന്ന് അവൾ…
Read More