സാ​മൂ​ഹി​ക വി​പ​ത്തു​ക​ൾ​ക്കെ​തി​രേ ​”എ​ന്‍റെ മീ​നാ​ക്ഷി’

Meenakshi01
ഒ​പ്പം എ​ന്ന ചി​ത്ര​ത്തി​ൽ, മോ​ഹ​ൻ​ലാ​ലി​നൊ​പ്പം പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി ശ്ര​ദ്ധേ​യ​യാ​യ, മീ​നാ​ക്ഷി പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് എ​ന്‍റെ മീ​നാ​ക്ഷി. ​ക​ങ്കാ​രു എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥാ​കൃ​ത്താ​യും, 1000 ഒ​രു നോ​ട്ടു പ​റ​ഞ്ഞ ക​ഥ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​യി​താ​വും സം​വി​ധാ​യ​ക​നാ​യും തി​ള​ങ്ങി​യ അ​നി​ൽ രാ​ജ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വഹി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണി​ത്. ഫോ​ട്ടോ​മാ​ജി​ക് അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം മു​ണ്ടക്ക​യ​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​യി.

മീ​നാ​ക്ഷി​ക്കൊ​പ്പം, ഷ​മ്മി​തി​ല​ക​ൻ, കൊ​ച്ചൗ​സേ​പ്പ് ചി​റ്റി​ല​പ്പ​ള്ളി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ന​ല്ലൊ​രു സ​ന്ദേ​ശ​ചി​ത്ര​മാ​ണ് ​എ​ന്‍റെ മീ​നാ​ക്ഷി’, ഭി​ക്ഷാ​ട​ന​മാ​ഫി യ​യ്ക്കെ​തി​രേ പ്ര​തി​ക​രി​ക്കു​ന്ന ചി​ത്രം. അ​തു​കൊ​ണ്ടാണ് ​കൊ​ച്ചൗ​സേ​പ്പ് ചി​റ്റി​ല​പ്പ​ള്ളി​യെ​പ്പോലു​ള്ള​വ​ർ ചി​ത്ര​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യ്യാ​റാ​യ​ത്’​സം​വി​ധാ​യ​ക​ൻ അ​നി​ൽ രാ​ജ് പ​റ​യു​ന്നു. ഭി​ക്ഷാ​ട​ന മാ​ഫി​യ​യ്ക്കെ​തി​രെ​യും, നാ​ട്ടി​ലെ മ​റ്റു സാ​മൂ​ഹി​ക​വി​പ​ത്തു​ക​ൾ​ക്കെ​തി​രെ യും ​പ്ര​തി​ക​രി​ക്കു​ന്ന ഒ​രു സ​ന്ദേ​ശ​ചി​ത്ര​മാ​ണ് എ​ന്‍റെ മീ​നാ​ക്ഷി.മീ​നാ​ക്ഷി, ഷ​മ്മി​തി​ല​ക​ൻ, കൊ​ച്ചൗ​സേ​പ്പ് ചി​റ്റി​ല​പ്പ​ള്ളി, രാ​ജീ​വ്, സു​നി​ൽ രാ​മ​ച​ന്ദ്ര​ൻ, ബ്ര​ന്ദ ബെ​ന്നി, ഇ​ന്ദു, ശ​ബ​രി, എ​ബി​ൻ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

Related posts