അബുദാബി: ഇരു രാജ്യങ്ങളിലും നിക്ഷേപത്തിനു സഹായകമാകുന്ന ഉഭയകക്ഷി നിക്ഷേപ കരാറിൽ (ബിഐടി) ഇന്ത്യയും യുഎഇയും ഒപ്പിട്ടു. ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാന്റെയും സാന്നിധ്യത്തിലാണ് കരാർ യാഥാർഥ്യമായത്. സാമ്പത്തിക സഹകരണത്തിനുള്ള കരാറിനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. ഇന്ത്യയെ ലക്ഷ്യമിടുന്ന വൻകിട നിക്ഷേപകർക്ക് ആത്മവിശ്വാസമേകുന്ന കരാറുകളിലൂടെ വിദേശനിക്ഷേപം വർധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ആഭ്യന്തര ഉത്പാദനം ഉയർത്തുക, ഇറക്കുമതി കുറയ്ക്കുക, കയറ്റുമതി വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേന്ദ്രം തയാറാക്കിയ ആത്മനിർഭർ ഭാരത് യാഥാർഥ്യമാക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കുമെന്ന ഉറപ്പും യുഎഇ നൽകി. ഡിജിറ്റൽ സാന്പത്തിക മേഖല, നാഷണൽ ആർക്കൈവ്സ്, പൈതൃക കേന്ദ്രങ്ങൾ, മ്യൂസിയം എന്നിവയുടെ സഹകരണത്തിനും തീരുമാനമുണ്ട്. അബുദാബിയിലെത്തിയ പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഇരുവരും പരസ്പരം ആശ്ലേഷിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് ഗാർഡ്…
Read MoreCategory: NRI
അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത; ദമ്പതികൾ മരിച്ചത് വെടിയേറ്റ്; കുട്ടികളുടെ മരണകാരണം അവ്യക്തം
കാലിഫോർണിയ: കൊല്ലം സ്വദേശികളായ നാലംഗ മലയാളി കുടുംബത്തെ അമേരിക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. കൊല്ലം ഫാത്തിമാമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57ൽ ഡോ.ജി.ഹെൻറിയുടെ മകൻ ആനന്ദ് സുജിത് (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. വെടിയേറ്റാണ് ആനന്ദ് സുജിത്തും ഭാര്യയും കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾക്കരുകിൽനിന്ന് പിസ്റ്റൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ശുചിമുറിയിൽനിന്നാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. മക്കളുടെ മരണകാരണം അവ്യക്തം. ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാര്‍ട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.
Read Moreചാൾസ് രാജാവ് സ്ഥാനമൊഴിയും ഹാരി അധികാരത്തിലെത്തും; നോസ്ട്രഡാമസിന്റെ പ്രവചനം ഫലിക്കുമോ?
ലണ്ടൻ: കാൻസർ ബാധയെത്തുടർന്നു ബ്രിട്ടീഷ് രാജാവ് ചാൾസ് വിദഗ്ധ ചികിത്സയിലാണ്. 75കാരനായ ചാൾസിന്റെ രോഗവാർത്ത പരന്നതിനോടൊപ്പം ബ്രിട്ടീഷ് രാജകുടുംബത്തെക്കുറിച്ച് പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ് നടത്തിയ പ്രവചനങ്ങളും ചർച്ചയായിരിക്കുകയാണ്. ചാൾസ് രാജാവ് സ്ഥാനമൊഴിയാനും ഹാരി രാജകുമാരൻ സിംഹാസനം ഏറ്റെടുക്കാനും സാധ്യതയുണ്ടെന്ന് 1555ലെ നോസ്ട്രഡാമസിന്റെ “പ്രവചനങ്ങൾ’ ഉദ്ധരിച്ച് ചിലർ ചൂണ്ടിക്കാട്ടുന്നു. “നോസ്ട്രഡാമസ്: ദ കംപ്ലീറ്റ് പ്രൊഫസീസ് ഫോർ ദ ഫ്യൂച്ചർ’ എന്ന പുസ്തകം എഴുതിയ ബ്രിട്ടീഷ് എഴുത്തുകാരൻ മരിയോ റീഡിംഗ് നടത്തിയ വിശകലനം ഇതിൽ ശ്രദ്ധേയമായി. “വിവാഹമോചനത്തെത്തുടർന്നു ജനങ്ങൾ യോഗ്യനല്ലെന്നു കരുതിയ ഒരു മനുഷ്യൻ രാജാധികാരത്തിൽനിന്നു പുറത്താകും. രാജാവാകുമെന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മനുഷ്യൻ പകരം വരും.’ എന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം വ്യാഖാനിച്ച് റീഡിംഗ് വ്യക്തമാക്കുന്നത്.രാജകൊട്ടാരവുമായി പിണങ്ങിക്കഴിയുന്ന ചാൾസിന്റെ മകൻ ഹാരി രാജകുമാരൻ പിതാവിന്റെ രോഗവാർത്തയറിഞ്ഞു ലണ്ടനിലെത്തിയതോടെ അഭ്യൂഹങ്ങൾക്കു ശക്തിയേറി. രാജകീയ ജീവിതം ഉപേക്ഷിച്ച ഹാരി, ഭാര്യയും…
Read Moreരണ്ടു ബന്ദികളെ ഇസ്രേലിസേന മോചിപ്പിച്ചു
ടെൽ അവീവ്: പതിനഞ്ചു ലക്ഷത്തോളം പലസ്തീനികൾ അഭയം തേടിയിരിക്കുന്ന തെക്കൻ ഗാസയിലെ റാഫ നഗരത്തിൽ ആക്രമണം നടത്തുന്ന ഇസ്രേലി സേന, ഹമാസ് ഭീകരരുടെ കസ്റ്റഡിയിൽനിന്നു രണ്ട് ബന്ദികളെ മോചിപ്പിച്ചു. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ തെക്കൻ ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട ഫെർണാണ്ടോ സൈമൺ മർമാൻ (60), ലൂയിസ് ഹാർ (70) എന്നീ പുരുഷന്മാരെയാണു രക്ഷിച്ചത്. ഇസ്രയേലിൽ കുടുംബാംഗങ്ങളോടൊപ്പം ചേർന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നു സൈന്യം അറിയിച്ചു. അതിനിടെ, ഗാസയിലെ മരണസംഖ്യ 28,340 ആയെന്ന് ഹമാസിന്റെ ആരോഗ്യ വിഭാഗവും അറിയിച്ചു. റാഫാ നഗരത്തിന്റെ വടക്ക്, മധ്യ ഭാഗങ്ങളിൽ ഇസ്രേലി സേന രൂക്ഷ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ഞായറാഴ്ച രാത്രി മാത്രം 164 പേർ കൊല്ലപ്പെട്ടുവെന്നാണു ഹമാസ് ആരോഗ്യവൃത്തങ്ങൾ പറഞ്ഞത്. ഗാസയിലെ മറ്റു ഭാഗങ്ങളിൽ ആക്രമണമുണ്ടായ സമയത്ത് പലസ്തീനികളിൽ ഭൂരിഭാഗവും ഈജിപ്ഷ്യന്‍ അതിർത്തിയോടു ചേർന്ന റാഫയിലാണ് അഭയം തേടിയത്. റാഫ നഗരമധ്യത്തിലെ…
Read Moreപാക്കിസ്ഥാനിൽ സർക്കാർ രൂപീകരണ ചർച്ചയിൽ നവാസും ബിലാവലും
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടി പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചതോടെ നവാസ് ഷരീഫിന്റെ പിഎംഎൽ-എന്നും ബിലാവൽ സർദാരി ഭൂട്ടോയുടെ പിപിയും ചേർന്ന് സർക്കാർ രൂപീകണത്തിനു വഴിതെളിഞ്ഞു. നവാസ് നാലാംവട്ടം പ്രധാനമന്ത്രിയാകുമെന്നാണു സൂചനകൾ. ഏറ്റവും കൂടുതൽ സീറ്റ് നേടിയെങ്കിലും സർക്കാർ രൂപീകരണത്തിനില്ലെന്നു പിടിഐ നേതാവ് ഗോഹർ അലി ഖാൻ ഇന്നലെ അറിയിക്കുകയായിരുന്നു. നവാസിന്റെയും ബിലാവലിന്റെയും പാർട്ടി നേതാക്കൾ സഖ്യകക്ഷി സർക്കാരിനുള്ള ചർച്ചകൾ ഊർജിതമാക്കിയിട്ടുണ്ട്. അധികാരം പങ്കുവയ്ക്കുന്നതു സംബന്ധിച്ച അവകാശവാദങ്ങളും തർക്കങ്ങളും പറഞ്ഞുതീർക്കുകയാണു ലക്ഷ്യം. നവാസിനു പ്രധാനമന്ത്രിപദം നല്കുന്ന ഫോർമുല സജീവമാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ബിലാവലിന്റെ പിപിപിക്ക് പ്രസിഡന്റ് പദവിയും എംക്യുഎം-പി പോലുള്ള ചെറുകിട പാർട്ടികൾക്ക് സ്പീക്കർപദവിയും ലഭിക്കാം. അഞ്ചുവർഷ ഭരണത്തിലെ ആദ്യ മൂന്നു വർഷം നവാസും പിന്നീട് ബിലാവലും പ്രധാനമന്ത്രിയാകുന്ന മറ്റൊരു ഫോർമുലയും ചർച്ചകളിൽ സജീവമാണ്. ഇതിനിടെ ഇമ്രാൻ പക്ഷക്കാരനടക്കം ആറു സ്വതന്ത്രർ നവാസിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ…
Read More2023ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ചത് 59,100 ഇന്ത്യക്കാർ
വാഷിംഗ്ടണ്‍ ഡിസി: 2023 ൽ 59,100 ഇന്ത്യൻ പൗരന്മാർ അമേരിക്കൻ പൗരത്വം സ്വീകരിച്ചതായി റിപ്പോർട്ട്. അമേരിക്കൻ സിറ്റിസണ്‍ഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസിന്റെ വാർഷിക റിപ്പോർട്ടിലാണു കണക്കുകൾ പുറത്തുവന്നത്. ഇതോടെ മെക്സിക്കോയ്ക്കുശേഷം ഏറ്റവും കൂടുതൽ ആളുകൾ യുഎസ് പൗരത്വം സ്വീകരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. 2023 ൽ മാത്രം 8.7 ലക്ഷം വിദേശ പൗരന്മാരാണ് അമേരിക്കൻ പൗരത്വം സ്വന്തമാക്കിയതായി റിപ്പോർട്ട്. ഇതിൽ 1.1 ലക്ഷം മെക്സിക്കൻ വംശജരും 59,100 ഇന്ത്യൻ വംശജരുമാണുള്ളത്. 44,800 ഫിലിപ്പീൻസുകാരും 35,200 ഡൊമിനിക്കൻ റിപ്പബ്ലിക്കുകാരും അമേരിക്കൻ പൗരത്വം സ്വീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
Read Moreഅമേരിക്കയിൽ പള്ളിയിൽ വെടിയുതിർത്ത യുവതിയെ വെടിവച്ചു കൊന്നു; യുവതി എത്തിയത് അഞ്ചു വയസുള്ള കുട്ടിക്കൊപ്പം
ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ ഒരു കുട്ടിയടക്കം രണ്ടു പേർക്കു പരിക്കേറ്റു. അക്രമിയായ വനിതയെ പോലീസ് വെടിവച്ച് കൊന്നു. ലേക്ക് വുഡ് പള്ളിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. സ്പാനിഷ് ഭാഷയിലുള്ള ശുശ്രൂഷ നടക്കുന്ന സമയത്ത് റൈഫിളുമായി പള്ളിയിലെത്തിയ 35കാരിയാണു വിശ്വാസികള്‍ക്കുനേരേ നിറയൊഴിച്ചതെന്നു പോലീസ് പറഞ്ഞു. ഇവർക്കൊപ്പം അഞ്ച് വയസുള്ള കുട്ടിയുമുണ്ടായിരുന്നു. പരിക്കേറ്റവരില്‍ അക്രമിയുടെ കൂടെയുണ്ടായിരുന്ന കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നു പോലീസ് അറിയിച്ചു. അക്രമസമയത്ത് പള്ളിയിലുണ്ടായിരുന്ന രണ്ടു പോലീസുകാരാണ് യുവതിയെ വെടിവച്ച് കൊന്നത്. തന്റെ കൈവശം ബോംബുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി പറഞ്ഞെന്നു പോലീസ് വെളിപ്പെടുത്തി. എന്നാൽ, യുവതിയുടെ ബാഗും വാഹനവും പോലീസ് പിന്നീട് പരിശോധിച്ചപ്പോൾ ബോംബ് കണ്ടെത്താനായില്ല. എന്തിനാണു യുവതി വെടിയുതിർത്തതെന്നു വ്യക്തമല്ല. അന്വേഷണം തുടരുകയാണ്. ലേക്ക് വുഡ് പള്ളിയിൽ 45000ത്തോളം പേർ ദിവസേന പ്രാർഥനയ്ക്കെത്താറുണ്ട്.
Read Moreപാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ല; സർക്കാർ രൂപവത്കരണ നീക്കം ഊർജിതമാക്കി രാഷ്ട്രീയപാർട്ടികൾ
ലാഹോർ: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത പാക്കിസ്ഥാനിൽ സർക്കാർ രൂപവത്കരണ നീക്കം ഊർജിതമാക്കി മൂന്നു പ്രധാന രാഷ്ട്രീയ പാർട്ടികൾ. 264 സീറ്റുകളിലെ ഫലപ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തി. 266 അംഗ ദേശീയ അസംബ്ലിയിലെ 265 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. ഒരിടത്ത് ഫലപ്രഖ്യാപനം തടഞ്ഞുവച്ചിരിക്കുകയാണ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ്(പിടിഐ) പിന്തുണച്ച സ്വതന്ത്രർ 101 സീറ്റ് നേടി ഏറ്റവും വലിയ കക്ഷിയായി. നവാസ് ഷരീഫിന്റെ പിഎംഎൽ-എൻ 75 സീറ്റും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി) 54 സീറ്റും നേടി. കറാച്ചി കേന്ദ്രമായുള്ള മുത്തഹിദ ക്വാമി മൂവ്മെന്റ് പാക്കിസ്ഥാൻ(എംക്യുഎം-പി) 17 സീറ്റും ചെറു കക്ഷികൾ 12 സീറ്റും നേടി. പിപിപി, എംക്യുഎം-പി കക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപവത്കരിക്കാൻ നവാസ് ഷരീഫ് നീക്കം ഊർജിതമാക്കി. എംക്യുഎം-പി നേതാക്കളുമായി ഷരീഫിന്റെ പാർട്ടി ഇന്നലെ ചർച്ച നടത്തി. സർക്കാർ…
Read Moreഖത്തർ സ്റ്റേറ്റ് അമീറിന്റെ തീരുമാനം അഭിനന്ദനാർഹം; തടവിലാക്കിയ ഇന്ത്യൻ മുൻ നാവികരെ ഖത്തർ മോചിപ്പിച്ചു
ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഖത്തറിൽ ജയിലിൽ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യൻ മുൻ നാവികസേന ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. നേരത്തെ, ഇന്ത്യയുടെ നയതന്ത്ര ഇടപെടലിനെത്തുടർന്ന് വധശിക്ഷ ജയിൽ ശിക്ഷയായി കുറച്ചിരുന്നു. നാവിക ഉദ്യോഗസ്ഥരിൽ ഏഴ് പേർ ഇതിനകം ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. “ഖത്തറിൽ തടങ്കലിലായ ദഹ്റ ഗ്ലോബൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന എട്ട് ഇന്ത്യൻ പൗരന്മാരെ വിട്ടയച്ചതിനെ ഇന്ത്യൻ സർക്കാർ സ്വാഗതം ചെയ്യുന്നു. അവരിൽ എട്ട് പേരിൽ ഏഴ് പേരെയും ഇന്ത്യയിലേക്ക് മടങ്ങി. ഈ പൗരന്മാരെ മോചിപ്പിക്കാനും നാട്ടിലേക്ക് മടങ്ങാനും അനുവദിച്ചുളള ഖത്തർ സ്റ്റേറ്റ് അമീറിന്റെ തീരുമാനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു’. ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് 2022 ഒക്ടോബറിലാണ് എട്ട് ഇന്ത്യക്കാരെ ഖത്തർ തടവിലാക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തത്. നേരത്തെ, ദുബായിൽ സിഒപി28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ…
Read Moreനരേന്ദ്രമോദി യുഎഇയിലേക്ക്; ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും
അബുദാബി: ഇന്ത്യൻ സമൂഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തുന്ന “അഹ്ലൻ മോദി’ പരിപാടിക്കായി ഒരുക്കങ്ങൾ സജീവം. ഫെബ്രുവരി 13നാണ് പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ യുഎഇയിൽ അഭിസംബോധന ചെയ്യുക. അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടിയുടെ രജിസ്ട്രേഷൻ ഇപ്പോൾ തന്നെ 65,000 കടന്നു. യുഎഇയിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് രജിസ്ട്രേഷൻ ഉൾപ്പടെ ഒരുക്കങ്ങൾ നടക്കുന്നത്. മോദിയുടെ സന്ദർശനത്തിനിടയിൽ ഇന്ത്യയും യുഎയും തമ്മിലുള്ള വ്യാപാര – ബാങ്കിംഗ് രംഗത്തെ സഹകരണത്തിനൊപ്പം പുതിയ പ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
Read More