ആധുനികചരിത്രത്തില് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, മുന്‍നിര കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ച തിരോധാനമാണ് മഡ് ലീന്‍ ബെത്ത് മക്കാന് മിസിംഗ് കേസ്. ഒടുവില്‍, ഒരു തുമ്പും കിട്ടാതെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. 2007ല്‍, അതായത് പതിനാറു വര്‍ഷം മുമ്പ് പോര്‍ച്ചുഗലില്‍ കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു മഡ്ലീന് ബെത്ത് മക്കാന് എന്ന മൂന്നു വയസുകാരിയായ ബ്രിട്ടീഷ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പോര്‍ച്ചുഗലിലെ പ്രെയ് ഡ ലൂസിലെ അപ്പാര്‍ട്ട്മെന്റിലെ കിടപ്പുമുറിയില്‍ അത്താഴം കഴിച്ചശേഷം തന്റെ ഇരട്ട സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു കുഞ്ഞു മഡ്ലീന്. പിന്നീട് മഡ്ലീനെ ആരും കണ്ടിട്ടില്ല. എന്നാൽ, ആ പെണ്‍കുട്ടി താനാണെന്ന് അവകാശപ്പെട്ട് പോളണ്ടില്‍നിന്നുള്ള ഒരു യുവതി ഇപ്പോൾ ലോകത്തിനുമുന്നില്‍ എത്തിയിരിക്കുന്നു. ജൂലിയ വെന്‍ഡല്‍ എന്നാണ് യുവതിയുടെ പേര്. പ്രായം 23. സോഷ്യല്‍ മീഡിയയിലാണ് ജൂലിയ എന്ന മഡ്ലീന് ബെത്ത് മക്കാന് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തന്നെ തട്ടിക്കൊണ്ടുപോയത് ജര്‍മന്‍ പൗരനാണെന്നും അയാള്‍…
Read MoreCategory: NRI
വേശ്യാലയത്തിലെത്തിയ യുവാവുമായി ലൈംഗിക തൊഴിലാളി പ്രണയത്തിൽ! ഇത് ജാസ്മിന്റെ കഥ…
അമേരിക്കയിലെ ഒരു വേശ്യാലയത്തിൽ നിന്നുള്ള ഒരു ലൈംഗിക തൊഴിലാളിയുടെ പ്രണയ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നിയമാനുസൃതമായ വേശ്യാലയത്തിൽ ജോലി ചെയ്യുന്ന ജാസ്മിനാണ് തന്റെ പ്രണയ കഥ വെളിപ്പെടുത്തിയിരിക്കുന്നത്. വേശ്യാലയത്തിലെത്തിയ യുവാവുമായി ജാസ്മിൻ പ്രണയത്തിലാവുകയായിരുന്നു. വേശ്യാലയങ്ങൾ നിയമവിധേയമായ അമേരിക്കയിലെ നെവാഡയിലാണ് സംഭവം. നെവാഡയെ ‘റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റ്’ എന്നാണ് അറിയപ്പെടുന്നത്. ഒരു ഉപഭോക്താവെന്ന നിലയിൽ യുവാവ് പലപ്പോഴും അവിടെ വരുമായിരുന്നു. പിന്നീട് ജാസ്മിനുമായി പ്രണയത്തിലാവുകയായിരുന്നു. ജാസ്മിൻ കോസ്റ്റാറിക്ക സ്വദേശിയാണ്. വിവാഹമോചനത്തിന് പിന്നാലെ വീട്ടിൽ നിന്നും പിന്തുണ ലഭിക്കാതെ വന്നതോടെയാണ് ജസ്മിൻ സെക്‌സ് ജോലിയ്ക്കായി അമേരിക്കയിൽ എത്തിയത്. പ്രശസ്ത യൂട്യൂബർ മാറ്റുമായുള്ള സംഭാഷണത്തിലാണ് ജാസ്മിൻ തന്റെ കഥ പങ്കുവെച്ചത്. ഒരു സന്ദേശത്തോടെയാണ് യുവാവുമായി സംസാരം ആരംഭിച്ചതെന്ന് ജാസ്മിൻ പറയുന്നു. ഇതിനുശേഷം ഓൺലൈനായി സംസാരിക്കാൻ തുടങ്ങി. തുടർന്ന് അവർ പരസ്പരം ഡേറ്റിംഗ് ആരംഭിച്ചു. ഇപ്പോൾ ജാസ്മിനും കാമുകനും ഒരുമിച്ച്…
Read Moreമീറ്റ് പാക്കിംഗ് പ്ലാന്റുകള്‍ വൃത്തിയാക്കാന്‍ കുട്ടികള്‍! കമ്പനിക്ക് കിട്ടിയത് മുട്ടന്‍പണി
വിസ്കോൺസിൻ:മീറ്റ് പാക്കിംഗ് പ്ലാന്റുകൾ വൃത്തിയാക്കാൻ കുട്ടികളെ നിയമിച്ചതിന് കമ്പനിക്ക് 1.5 മില്യൺ ഡോളർ പിഴ ചുമത്തി. രാജ്യത്തെ ഏറ്റവും വലിയ ഫുഡ് സാനിറ്റേഷൻ കമ്പനികളിലൊന്നിന് 100-ലധികം പ്രായപൂർത്തിയാകാത്തവരെ നിയമവിരുദ്ധമായി അപകടകരമായ ജോലികൾ ചെയ്യാൻ നിയമിച്ചതിനാണു 1.5 മില്യൺ ഡോളർ പിഴ ചുമത്തിയതെന്നു തൊഴിൽ വകുപ്പ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. എട്ട് സംസ്ഥാനങ്ങളിലെ 13 പാക്കേഴ്‌സ് സാനിറ്റേഷൻ സർവീസസ് കേന്ദ്രങ്ങളിൽ 13 വയസ്സുള്ള കുട്ടികൾ അപകടകരമായ രാസവസ്തുക്കളും മാംസം സംസ്കരണ ഉപകരണങ്ങളും ഉപയോഗിച്ച് ജോലി ചെയ്യുന്നുണ്ടെന്ന് ഡിപ്പാർട്ട്‌മെന്റ് അതിന്റെ വേജ് ആൻഡ് ഹവർ ഡിവിഷൻ അന്വേഷണത്തിൽ കണ്ടെത്തി. ഫെയർ ലേബർ സ്റ്റാൻഡേർഡ് ആക്ട് പ്രകാരം, നിയമം ലംഘിച്ച് ജോലി ചെയ്ത പ്രായപൂർത്തിയാകാത്ത ഓരോ വ്യക്തിക്കും തൊഴിൽ വകുപ്പ് കമ്പനിക്ക് $15,138 പിഴ ചുമത്തിയിരിക്കുന്നത് .
Read Moreപണിപാളി! പോലീസ് വാഹനത്തിൽ നിന്ന് സുഹൃത്തിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ
കുവൈറ്റ് സിറ്റി: പോലീസ് വാഹനത്തിൽ നിന്ന് തന്റെ കൂട്ടുകാരനെ രക്ഷപ്പെടുത്താൻ ശ്രമിച്ച നേപ്പാളി യുവതിയെ പോലീസ് പിടികൂടി. കന്പനിയിൽ നിന്ന് ശന്പളം നൽകണമെന്ന് ആവശ്യപ്പെട്ട് തടിച്ചുകൂടിയ ജനക്കൂട്ടത്തെ സുരക്ഷാ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്നതിനിടെ പോലീസ് വാഹനത്തിന്റെ വാതിൽ തുറന്ന് കൊടുത്ത് തന്റെ കൂട്ടുകാരനെ രക്ഷപ്പെടുത്താൻ യുവതി ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ടയാളും യുവതിയും പിടിയിലായതായി പോലീസ് അറിയിച്ചു. നിയമലംഘനം ആരോപിച്ച് ഇരുവരെയും നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
Read Moreഅന്ന് എസ്രക്കു 17 വയസായിരുന്നു..! 2021 മുതൽ കാണാതായ കൗമാരക്കാരിയെ കണ്ടെത്തി
സേലം(ഒറിഗണ്‍): ഒരു വർഷത്തിലേറെയായി അപ്രത്യക്ഷമായ കൗമാരക്കാരിയെ കണ്ടെത്തിയതായും ഇതോടെ നിഗൂഢത നിറഞ്ഞ സംഭവത്തിനു പരിഹാരമായതായും മരിയൻ കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു . പക്ഷേ ഈ സംഭവത്തെ കുറിച്ചുള്ള മുഴുവൻ കഥയും പോലീസ് പുറത്തുവന്നിട്ടില്ല. ഓറിയിലെ സേലത്തിൽ നിന്നുള്ള എസ്ര മെയ്ഹൂഗിനെ കണ്ടെത്തിയെന്നും , ഇപ്പോൾ കുടുംബത്തോടൊപ്പം കഴിയുന്നുവെന്നു മാത്രണമാണ് പോലീസ് നൽകിയ വിശദീകരണം. 2021 ഒക്ടോബർ 15ന് സിൽവർട്ടണിലെ ഒറിഗണ്‍ ഗാർഡൻ റിസോർട്ടിൽ പ്രഭാത ഷിഫ്റ്റിനായി എസ്ര മെയ്ഹൂവിനെ ഇവരുടെ ഒരു സുഹൃത്ത് ഇറക്കിവിട്ടപ്പോഴായിരുന്നു അവസാനമായി കാണുന്നത്. അന്ന് എസ്രക്കു 17 വയസായിരുന്നു. ഒന്നര വർഷമായി മരിയൻ കൗണ്ടി ഷെരീഫിന്റെ ഓഫീസ് നിരവധി സൂചനകൾ പിന്തുടരാൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച, എസ്രയെ കണ്ടെത്തി കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിച്ചതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.
Read Moreസ്വന്തം ആഡംബര കാറിൽ സഞ്ചാരം! വിസിറ്റിംഗ് വിസയിലെത്തി ഭിക്ഷാടനം നടത്തിയ പുരുഷനും സ്ത്രീയും ദുബായിൽ പിടിയിൽ
ദുബായ് : ദുബായിലെ നായിഫ് ഏരിയയിൽ ഭിക്ഷാടനം നടത്തിയതിന് ഏഷ്യൻ വംശജരായ പുരുഷനേയും, സ്ത്രീയേയും കോടതി ശിക്ഷിച്ചു. ഒരു മാസത്തെ തടവ് ശിക്ഷയാണ് ഇവർക്ക് ക്രിമിനൽ കോടതി വിധിച്ചത്. ജയിൽവാസത്തിന് ശേഷം ഇവരെ നാടുകടത്തും. പൊലീസ് പെട്രോളിംഗിനിടെയാണ് പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ വിസിറ്റിംഗ് വിസയിലാണ് യു എ ഇയിൽ എത്തിയതെന്ന് ഇവർ സമ്മതിച്ചു. ഇവിടെ എത്തിയ ശേഷമാണ് ഭിക്ഷാടനം ജീവിതമാർഗമാക്കാൻ ഇവർ തീരുമാനിച്ചത്. ഭിക്ഷാടനത്തിലൂടെ നല്ലൊരു തുക സമ്പാദിച്ച ശേഷം തിരികെ നാട്ടിലെത്തി ബിസിനസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടത്. അറസ്റ്റിലായ പുരുഷന്റെയും സ്ത്രീയുടേയും കൈവശം നല്ലൊരു തുകയും പൊലീസ് കണ്ടെത്തി. കഴിഞ്ഞ മാസവും അബുദാബിയിൽ ഭിക്ഷാടനം നടത്തിയതിന് നിരവധി പേർ അറസ്റ്റിലായിരുന്നു. ഇക്കൂട്ടത്തിൽ ആഡംബര കാർ ഓടിക്കുന്ന സ്ത്രീയും ഉൾപ്പെടുന്നു. സ്ത്രീയെ രഹസ്യമായി നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ്. നഗരത്തിലെ നിരവധി പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു…
Read Moreബഹിരാകാശ യാത്രയ്ക്കൊരുങ്ങി സൗദി വനിത! അറബ് ലോകത്ത് ഇത് പുതുചരിത്രം
റിയാദ്: മതനിയമങ്ങളിലും സ്ത്രീ സ്വാതന്ത്ര്യത്തിലുമുള്ള യാഥാസ്ഥിതിക സമീപനങ്ങളിൽ ഇളവു വരുത്തിത്തുടങ്ങിയ സൗദി അറേബ്യയിൽ നിന്ന് ആദ്യ ബഹിരാകാശ യാത്രിക ഈ വർഷം യാത്രയ്ക്കൊരുങ്ങുന്നു. റയാന ബർണവിയാണ് അറബ് രാജ്യത്തിന്റെ ചരിത്രത്തിലിടം നേടാനുള്ള യാത്രയ്ക്ക് തയാറെടുക്കുന്നത്. സൗദിയുടെ തന്നെ യാത്രികൻ അലി അൽ ഖർണിക്കൊപ്പം യുഎസിൽ നിന്നാകും യാത്ര. യുഎസിൽ നിന്നുള്ള എഎക്സ്-2 ബഹിരാകാശ ദൗത്യത്തിനൊപ്പം ചേരുന്ന ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാണ് യാത്ര നടത്തുന്നത്. ഈ വർഷം രണ്ടാംപാദത്തിലാകും യാത്ര. 2019ൽ ഹസ്ന അൽ മൻസൂരി എന്ന യാത്രികനിലൂടെ യുഎഇ സ്വന്തം പൗരനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ആദ്യ അറബ് രാജ്യമായി മാറിയിരുന്നു. ഈ മാസം അവസാനം യുഎഇയുടെ സുൽത്താൻ അൽ നെയഡിയും ബഹിരാകാശ യാത്രയ്ക്കു തയാറെടുക്കുകയാണ്. ആറു മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ആദ്യ അറബ് യാത്രികനെന്ന ബഹുമതി സ്വന്തമാക്കിയാകും നെയഡി മടങ്ങുക. ഇതിനിടെയാണ് സൗദിയിൽ നിന്നൊരു…
Read Moreപ്രവാസി മലയാളിയെ സഹപ്രവര്‍ത്തന്‍ കുത്തിക്കൊന്നു! പ്രതി കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു. ജുബൈല്‍ ‘ജെംസ്’ കമ്പനി ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകനുമായ മുഹമ്മദലി (58) ആണ് കൊല്ലപ്പെട്ടത്. താമസസ്ഥലത്ത് ഉച്ചമയക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി മഹേഷ് (45) കുത്തുകയായിരുന്നു. പ്രതിയായ സഹപ്രവര്‍ത്തകന്‍ കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സൗദിയിലെ വ്യവസായ നഗരമായ ജുബൈലില്‍ ഞായറാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ മഹേഷ് പ്രകോപനം ഒന്നും കൂടാതെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. പിന്നീട് മഹേഷിനെയും സ്വയം കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിന്റെ അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്നാണ് വിവരം. കൊല നടത്തിയതിന്റെ കുറ്റബോധം മൂലമാണ് ആത്മത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് സമ്മതിച്ചു. മഹേഷിനെ തീവ്ര…
Read Moreബ്രസീലില്‍ 27കാരിക്ക് പിറന്ന കുഞ്ഞിന് 7.3 കിലോ തൂക്കവും 2 അടി ഉയരവും…
ബ്രസീലില്‍ 27കാരിക്ക് പിറന്നത് അസാരണ വലുപ്പമുള്ള കുഞ്ഞ്. 7.3 കിലോഗ്രാം ഭാരവും 2 അടി ഉയരവുമാണ് കുട്ടിക്കുള്ളത്. ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നതി ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞിന് ക്ലീഡിയൻ സാന്റോസ് ഡോ സാന്റോസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഒമ്പത് മാസം പ്രായമുള്ള ഉടുപ്പുകളും നാപ്കിനുകളുമാണ് കുട്ടിക്ക് ഉപയോഗിക്കുന്നത്. ആമസോണ സംസ്ഥാനത്ത് ജനിച്ച കുട്ടികളില്‍ ഏറ്റവും ഭാരമുള്ള രണ്ടാമനാണ് ആങ്കേഴ്സണ്‍. 2005ല്‍ ജനിച്ച അഡേമില്‍റ്റണ്‍ സാന്‍ഡോസ് എന്ന കുട്ടിയാണ് ഒന്നാം സ്ഥാനം. 8 കിലോ ആയിരുന്നു ഭാരം. 1955ല്‍ ഇറ്റലിയില്‍ സാധാരണ പ്രസവത്തില്‍ ജനിച്ച 10.2 കിലോ ഭാരമുള്ള അന്ന ബേറ്റ്സ് എന്ന കുഞ്ഞിന്‍റെ പേരിലാണ് ഏറ്റവും ഭാരമുള്ള കുട്ടി എന്ന റെക്കാർഡ് ഉള്ളത്.
Read Moreകാണാതായ നാലു വയസുകാരി അഥീനയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ! ചോദ്യം ചെയ്തപ്പോൾ അലഷ്യ പറഞ്ഞത്…
ഒക്കലഹോമ :കാണാതായ നാലു വയസുകാരി അഥീനയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി . ജനുവരി 10 മുതല്‍ അഥീന ബ്രൗണ്‍ഫീല്‍ഡിനെ കാണാതായ സംഭവത്തിൽ കുട്ടിയുടെ കെയര്‍ ടേക്കറായ അലിഷ്യ ആഡംസ് 31 ഇവോൺ ആഡംസ് 36 എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു . നീണ്ടു നിന്ന അന്വേഷത്തിനൊടുവിലാണ് 16 ചൊവ്വാഴ്ച കുട്ടിയുടെ മൃതദേഹം ഒക്കലഹോമയിലെ ഗ്രാഡി കൗണ്ടയിലെ ഒരു കുഴിയിൽ കണ്ടെത്തിയത് . പിന്നീട് ശരീരാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിനു ഒക്ലഹോമ മെഡിക്കൽ എ ക്സാമിനേർ ഓഫീസിലേക്ക് മാറ്റി. തിരച്ചിലിന്റെ ഭാഗമായി, അറിയാവുന്ന എല്ലാ ഒഴിഞ്ഞ വീടും പ്രാദേശിക ജലപാതയും ഉള്‍പ്പെടെ സന്നദ്ധപ്രവര്‍ത്തകര്‍ നഗരം മുഴുവന്‍ അരിച്ചുപെറുക്കിയിരുന്നു. കോടതി രേഖകൾ അനുസരിച്ചു അഥീന കഴിഞ്ഞ മാസം കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന സൂചനയാണ് നൽകുന്നത് . ചോദ്യം ചെയ്തപ്പോൾ അലഷ്യ പറഞ്ഞത് തന്‍റെ ഭർത്താവ് അഥീനയെ കഴുത്തു ഞെരിക്കുകയും അബോധാവസ്ഥയിൽ നിലത്തുവീണ കുട്ടിയുടെ…
Read More