ലോകത്തെ ഏറ്റവും വലിയ കാല്‍ പാദങ്ങളുള്ള യുവതി! ഗിന്നസ് റിക്കാര്‍ഡില്‍ ഇടം നേടി അമേരിക്കക്കാരി

പലരും തങ്ങളുടെ വേറിട്ട കഴിവുകള്‍ നിമിത്തം ഗിന്നസ് റിക്കാര്‍ഡില്‍ ഇടം നേടാറുണ്ട്. എന്നാല്‍ സ്വന്തം ശാരീരിക പ്രത്യേകതകള്‍ കൊണ്ട് ഗിന്നസ് റിക്കാര്‍ഡില്‍ ഇടം പിടിക്കുന്നവരുമുണ്ട്. അത്തരത്തിലൊരാളാണ് അമേരിക്കയിലെ ടെക്സാസില്‍ നിന്നുള്ള ടാനിയ ഹെര്‍ബെര്‍ട്ട് എന്ന യുവതി. ആറടി ഒമ്പതിഞ്ച് ഉയരമുള്ള ഇവരുടെ വലത് കാലിന് 33.1 സെന്‍റിമീറ്ററും (13.03 ഇഞ്ച്) ഇടതിന് 32.5 സെന്‍റിമീറ്ററും (12.79 ഇഞ്ച്) ആണ് നീളം. ടാനിയയുടെ അമ്മയ്ക്ക് ആറടി അഞ്ച് ഇഞ്ചും അച്ഛന് ആറടി നാല് ഇഞ്ചും ആയിരുന്നു ഉയരം. 18 ഇഞ്ചാണ് ടാനിയയുടെ ഷൂ വലിപ്പം അതിനാല്‍തന്നെ സാധാരണ സ്ത്രീകള്‍ക്കുള്ള ഷൂസ് കണ്ടെത്താന്‍ അവള്‍ക്ക് പാകമായിരുന്നില്ല. പുരുഷന്മാരുടെ ഷൂസാണ് താന്‍ മിക്കപ്പോഴും ധരിച്ചിരുന്നതെന്ന് ടാനിയ പറയുന്നു. ഏതായലും ഗിന്നസ് റിക്കാര്‍ഡില്‍ ഇടംനേടിയ സന്തോഷത്തിലാണ് ടാനിയ. നിരവധിയാളുകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി അവളെ അഭിനന്ദിക്കുന്നുണ്ട്.

Read More

യു​എ​സ് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണം! കൊ​ല​യാ​ളി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല; ജ​നം രോ​ഷാ​കു​ല​രാ​യി

ഐ​ഡ​ഹോ: യു​എ​സി​ൽ ഐ​ഡ​ഹോ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ സ​മീ​പ​ത്തു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​കി​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു. പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നെ​തി​രെ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു നി​ന്നു വ​ൻ രോ​ഷം ഉ​യ​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉൗ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ജ​നം ശാ​ന്ത​രാ​ക​ണ​മെ​ന്നും പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു. ന്ധ​ന്ധ​നി​ങ്ങ​ളു​ടെ വേ​ദ​ന ഞ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നു. ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല’’. പോ​ലീ​സ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി. അ​തേ സ​മ​യം പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. കോ​ള​ജ് ക്യാ​ന്പ​സി​നു സ​മീ​പ​മു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നാ​ലു​പേ​രും കൊ​ല്ല​പ്പെ​ട്ട​തു മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നും കൊ​ല​പാ​ത​കം ന​ട​ന്ന മു​റി​യി​ൽ ത​ളം​കെ​ട്ടി നി​ന്നി​രു​ന്ന ര​ക്തം ചു​മ​രി​ലൂ​ടെ താ​ഴേ​ക്ക് ഇ​റ​ങ്ങി​വ​ന്നി​രു​ന്ന ദൃ​ശ്യം ഹൃ​ദ​യ​ഭേ​ദ​ക​മാ​ണെ​ന്നും സ​ഹ​വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

Read More

ഗര്‍ഭിണിയായ മുന്‍ കാമുകിയേയും, മകനേയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല (ടെക്സസ്): മുന്‍ കാമുകിയേയും, മകനേയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ നവംബര്‍ 16 ബുധനാഴ്ച വൈകീട്ട് ഹണ്ട്സ് വില്ലയിലുള്ള ജയിലില്‍ നടപ്പാക്കി. ടെക്സസിലെ ഈ വര്‍ഷത്തെ അഞ്ചാമത്തേതും ഈ വര്‍ഷത്തെ അവസാനത്തേതുമാണ് ഈ വധശിക്ഷ. സ്റ്റീഫന്‍ ബാര്‍ബി (55)യാണ് ഭാര്യ ലിസ അണ്ടര്‍വുഡ് (34), മകന്‍ ജെയ്സണ്‍ (7) എന്നിവരെ 2005 ഫെബ്രുവരിയില്‍ ഫോര്‍ട്ട് വര്‍ത്തിലുള്ള വീട്ടില്‍യവച്ചു കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. ഏഴുമാസം ഗര്‍ഭിണിയായ മുന്‍ കാമുകിയും മകനും അണ്ടര്‍ വുഡ് എന്ന അറിയപ്പെടാന്‍ ബാര്‍ബി ആഗ്രഹിച്ചില്ല. ഇതാണ് ഇരുവരേയും അവരുടെ വീട്ടില്‍ കയറി കൊലപ്പെടുത്തുവാന്‍ കാരണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ സമര്‍ത്ഥിച്ചു. അണ്ടര്‍വുഡിന്‍റെ ബേബി ഷവറിന്‍റെ ദിവസമാണ് ഇരുവരേയും കാണാതായത്. പിന്നീട് ഡന്‍റന്‍ കൗണ്ടിയിലെ ഷാലൊ ഗ്രേവില്‍ ഇരുവരേയും മറവു ചെയ്തതായി കണ്ടെത്തുകയായിരുന്നു. ബാര്‍ബി കുറ്റം സമ്മതിക്കുകയും…

Read More

ഇ​ന്ത്യ​ന്‍ വം​ശ​ജ യു​എ​സ് സം​സ്ഥാ​ന​മാ​യ മേ​രി​ലാ​ൻ​ഡ് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ‌​ണ​ർ; അ​രു​ണ മി​ല്ലറുടെ ജ​ന​നം  ഹൈ​ദ​രാ​ബാ​ദി​ൽ

ബാ​ൾ​ട്ടി​മോ​ർ: യു​എ​സ് സം​സ്ഥാ​ന​മാ​യ മേ​രി​ലാ​ൻ​ഡി​ന്‍റെ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ‌​ണ​റാ​യി ഇ​ന്ത്യ​ന്‍ വം​ശ​ജ അ​രു​ണ മി​ല്ല​റെ (57) തെ​ര​ഞ്ഞെ​ടു​ത്തു. ഗ​വ​ർ‌​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് അ​രു​ണ മ​ത്സ​രി​ച്ച​ത്. മോ​ണ്ട​ഗോ​മ​റി കൗ​ണ്ടി​യി​ല്‍ സി​വി​ല്‍ ആ​ൻ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റാ​യി 30 വ​ര്‍​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2010 മു​ത​ല്‍ 2018 വ​രെ മേ​രി​ലാ​ൻ​ഡ് ഡി​സ്ട്രി​ക്റ്റ് 15ല്‍ ​നി​ന്നു സ്റ്റേ​റ്റ് ഹൗ​സ് അം​ഗ​മാ​യി. മേ​രി​ലാ​ൻ​ഡി​ന്‍റെ ല​ഫ്. ഗ​വ​ർ​ണ​റാ​കു​ന്ന ആ​ദ്യ കു​ട​യേ​റ്റ​ക്കാ​രി​യാ​ണ് അ​രു​ണ മി​ല്ല​ർ. 1964 ന​വം​ബ​ര്‍ ആ​റി​ന് ഹൈ​ദ​രാ​ബാ​ദി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ജ​ന​നം. ഏ​ഴു വ​യ​സു​ള്ള​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണ് ഇ​വ​ര്‍ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. മി​സോ​റി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍​നി​ന്നു സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.  

Read More

“സ്ത്രീ​ക​ളു​ടെ അ​മി​ത മ​ദ്യ​പാ​നം ജ​ന​ന നി​ര​ക്കു കു​റ​യാ​ന്‍ കാ​ര​ണം’; പു​രു​ഷ​ന്മാ​രെ ഇ​തു ബാ​ധി​ക്കി​ല്ല​; പു​ലി​വാ​ലു പി​ടി​ച്ച് പോ​ളീ​ഷ് നേ​താ​വ്

വാ​ഴ്സ: ഒ​രു പ്ര​സ്താ​വ​ന​യു​ടെ പേ​രി​ല്‍ പു​ലി​വാ​ലു പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് പോ​ളീ​ഷ് നേ​താ​വ് ജ​റോ​സ്‌​ളേ​വ് കാ​സി​ന്‍​സ്‌​കി. കാ​സി​ന്‍​സ്‌​കി അ​ത്ര നി​സാ​ര​ക്കാ​ര​ന​ല്ല, പോ​ള​ണ്ടി​ലെ ഭ​ര​ണ​ക​ക്ഷി നേ​താ​വ് കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. ജ​ന​ന നി​ര​ക്കു കു​റ​യാ​ന്‍ കാ​ര​ണം സ്ത്രീ​ക​ളു​ടെ അ​മി​ത മ​ദ്യ​പാ​ന​മാ​ണെ​ന്നാ​യി​രു​ന്നു കാ​സി​ന്‍​സ്‌​കി​യു​ടെ പ്ര​സ്താ​വ​ന.യു​വ​തി​ക​ള്‍ 25 വ​യ​സു വ​രെ മ​ദ്യ​പി​ച്ചാ​ല്‍ കു​ട്ടി​ക​ളു​ണ്ടാ​കി​ല്ല. എ​ന്നാ​ല്‍, പു​രു​ഷ​ന്മാ​രെ ഇ​തു ബാ​ധി​ക്കി​ല്ല​ത്രെ! അ​തു​മാ​ത്ര​മ​ല്ല, വി​ചി​ത്ര​മാ​യ മ​റ്റൊ​രു അ​ഭി​പ്രാ​യ​പ്ര​ക​ട​ന​വും അ​ദ്ദേ​ഹം ന​ട​ത്തി. ര​ണ്ടു വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി മ​ദ്യ​പി​ച്ചാ​ല്‍ സ്ത്രീ​ക​ള്‍ മ​ദ്യ​ത്തി​ന് അ​ടി​ക​ളാ​കു​മെ​ന്നും അ​തേ​സ​മ​യം, പു​രു​ഷ​ന്‍ മ​ദ്യ​പാ​ന​ത്തി​ന് അ​ടി​മ​ക​ളാ​ക​ണ​മെ​ങ്കി​ല്‍ ശ​രാ​ശ​രി 20 വ​ര്‍​ഷ​മെ​ങ്കി​ലും അ​മി​ത​മാ​യി മ​ദ്യ​പി​ക്ക​ണ​മെ​ന്നും കാ​സി​ന്‍​സ്‌​കി പ​റ​ഞ്ഞു. ഒ​രു ഡോ​ക്ട​റു​ടെ അ​നു​ഭ​വ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ത​ന്‍റെ വാ​ദ​മെ​ന്നും കാ​സി​ന്‍​സ്‌​കി.കാ​സി​ന്‍​സ്‌​കി​യു​ടെ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രേ വ​ന്‍ പ്ര​തി​ഷേ​ധ​മാ​ണു​യ​ര്‍​ന്ന​ത്. കാ​സി​ന്‍​സ്‌​കി​യു​ടെ ഈ ​പ്ര​സ്താ​വ​ന അ​മി​ത മ​ദ്യ​പാ​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ മ​ര്യാ​ദ​കേ​ടാ​ണെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്ത്രീ​ക​ള്‍ മ​ത്ര​മ​ല്ല, രാ​ഷ്ട്രീ​യ​ക്കാ​രും സെ​ലി​ബ്രി​റ്റി​ക​ളു​മെ​ല്ലാം കാ​സി​ന്‍​സ്‌​കി​യു​ടെ പ​രാ​മ​ര്‍​ശ​ത്തെ പ​ര​സ്യ​മാ​യി വി​മ​ര്‍​ശി​ച്ചു രം​ഗ​ത്തെ​ത്തി. കാ​സി​ന്‍​സ്‌​കി​യു​ടേ​തു മ​ണ്ട​ത്ത​ര​വും പു​രു​ഷാ​ധി​പ​ത്യ​പ​ര​വു​മാ​യ…

Read More

ഗര്‍ഭിണിയായ യുവതിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; ഗര്‍ഭസ്ഥ യുവതിയുടെ ഉദരത്തില്‍ ഉണ്ടായിരുന്ന കുട്ടിയെ കാണാനില്ല; യ കേസ്സില്‍ ദമ്പതിമാര്‍ അറസ്റ്റില്‍

അര്‍ക്കന്‍സാസ്: മുപ്പത്തിമൂന്ന് വയസ്സുള്ള 31 മാസം ഗര്‍ഭിണിയായ മൂന്നു മക്കളുടെ മാതാവിനെ വെടിവെച്ചു കൊലപ്പെടുത്തി യുവതിയുടെ ശരീരത്തില്‍ നിന്നും കുട്ടിയെ വേര്‍പ്പെടുത്തി രണ്ടു പ്രദേശങ്ങളിലായി നിക്ഷേപിച്ച കേസ്സില്‍ ദമ്പതിമാരെ വ്യാഴാഴ്ച അറസ്റ്റു ചെയ്തതായി പ്രോസിക്യൂട്ടര്‍ നാഥന്‍ സ്മിത്ത് പറഞ്ഞു. തിങ്കളാഴ്ചയാണ് യുവതിയെ അവസാനമായി കാണുന്നത്. ആഷ്‌ലി ബുഷ്(31) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ദമ്പതിമാരായ ആംബര്‍ വാട്ടര്‍മാന്‍, ജെയ്മി വാട്ടര്‍മാന്‍ എന്നിവരെ അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കിഡ്‌നാപ്പിന് കേസ്സെടുത്ത് മെക്‌ഡൊണാള്‍ഡ് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലടച്ചു. തിങ്കളാഴ്ച ആഷ്‌ലി ഓണ്‍ലൈന്‍ ജോലിക്ക് അപേക്ഷിച്ചു ഇന്റര്‍വ്യൂവിന് പോയതായിരുന്നു. ഇന്റര്‍വ്യൂവിന് ക്ഷണിച്ചത് ആള്‍മാറാട്ടം നടത്തിയ ദമ്പതികളായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ലൂസി എന്നായിരുന്നു ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ പേര്‍. ബുധനാഴ്ചയും, വ്യാഴാഴ്ചയുമായാണ് ആഷ്‌ലിയുടേയും, ഗര്‍ഭസ്ഥ ശിശുവിന്റേയും മൃതദ്ദേഹങ്ങള്‍ മിസ്സോറിയിലെ രണ്ടു സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തത്. എങ്ങനെയാണ്…

Read More

ഈ വിജയം സ്വപ്നതുല്യം! ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50 കോടിയുടെ ഒന്നാം സമ്മാനം പ്രവാസി മലയാളിക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ   245 -ാം സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 2.5 കോടി ദിര്‍ഹം(50 കോടിയിധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളിയായ സജേഷ് എന്‍ എസ്. ഇദ്ദേഹം വാങ്ങിയ 316764 എന്ന ടിക്കറ്റ് നമ്പരാണ് സ്വപ്നതുല്യമായ സമ്മാനത്തിന് അര്‍ഹമായത്. ഒക്ടോബര്‍ 20നാണ് ഇദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.  സമ്മാനവിവരം അറിയിക്കാന്‍ സജേഷിനെ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചു. എന്നാല്‍ സമ്മാനം നേടിയ വിവരം അറിയിക്കുന്നതിന് മുമ്പ് തന്നെ കോള്‍ കട്ട് ആകുകയായിരുന്നു.  ഇത്തവണത്തെ നറുക്കെടുപ്പില്‍ 14 പേര്‍ക്കാണ് ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്  175544 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഈജിപ്ത് സ്വദേശിയായ മുഹമ്മദ് അബ്ദേല്‍ഗാനി മഹ്മൂദ് ഹാഫേസ് ആണ്.  മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 275155 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ് അല്‍താഫ്…

Read More

ഒരേ ​ദിവസം തന്നെ രണ്ട് ലോട്ടറിയടിച്ചു..!അമേരിക്കയിൽ ഒറ്റദിവസം കൊണ്ട് മില്ല്യണയറായി സ്ത്രീ

ലോട്ടറി അടിക്കുന്നവരെ ഭാ​ഗ്യമുള്ളവർ എന്ന് പറയാറുണ്ട്. എന്നാൽ, ഒരേ സമയം തന്നെ രണ്ട് ലോട്ടറി അടിച്ചാലോ? അങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുകയാണ് അങ്ങ് അമേരിക്കയിൽ. ഒരു സ്ത്രീക്ക് അടുപ്പിച്ച് രണ്ട് ലോട്ടറി അടിച്ചു. ഒറ്റ ദിവസം കൊണ്ട് അവരൊരു മില്ല്യണയർ ആയിരിക്കുകയാണ്.  70 -കാരിയായ സ്ത്രീക്ക് ആദ്യം ലോട്ടറി അടിച്ചത് 83,43,406 രൂപയാണ്. ആ പണം വാങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് 2,49,37,514 രൂപ കൂടി ലോട്ടറി അടിക്കുന്നത്. ഡെൽവെയറിലെ സ്പീഡി ​ഗാസിൽ നിന്ന് വാങ്ങിയ സ്ക്രാച്ച് കാർഡിലാണ് ആദ്യം ഭാ​ഗ്യം സ്ത്രീയെ തേടിയെത്തിയത്. ഒരാഴ്ചയ്ക്ക് ശേഷം സ്ത്രീ തനിക്ക് ലോട്ടറിയിലൂടെ ലഭിച്ച തുക വാങ്ങാൻ പോയി. ആ സമയത്ത് ലോട്ടറി അധികൃതരോട് ഏഴ് വർഷമായി ഡെൽവെയർ ലോട്ടറി എടുക്കുന്നുണ്ട് എന്നും ഇപ്പോഴാണ് ഇങ്ങനെ ഭാ​ഗ്യം കടാക്ഷിച്ചത് എന്നും പറഞ്ഞുവത്രെ.  എന്നാൽ, അതിലും വലുതാണ് ഇനി വരാനുള്ളത്…

Read More

ആഡംബര ജീവിതം മടുത്തു, ജീവിതം വല്ലാതെ ബോറടിക്കുന്നു..! 10 ബില്യണിലധികം രൂപ ലോട്ടറി അടിച്ച കാർ മെക്കാനിക്ക് പറയുന്നു…

10 ബില്യണിലധികം എന്നൊക്കെ പറഞ്ഞാൽ സ്വപ്നങ്ങളിൽ പോലും നമുക്ക് സങ്കൽപ്പിക്കാൻ ആകാത്ത അത്ര തുകയുണ്ട്. അപ്പോൾ അത്രയും തുക ലോട്ടറി അടിച്ചാലോ? പിന്നെ എന്താണ് സംഭവിക്കുക എന്ന് പോലും പറയാൻ കഴിയില്ല അല്ലേ? അങ്ങനെയൊരു മഹാഭാഗ്യം യുകെയിലുള്ള ഒരു മെക്കാനിക്കിനെ തേടിയെത്തി. പക്ഷേ, ഇപ്പോൾ ആ കാശുകൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണ് കക്ഷി. തനിക്ക് ആഡംബര ജീവിതം മടുത്തു എന്നും ജീവിതം വല്ലാതെ ബോറടിക്കുന്നു എന്നുമാണ് ഇപ്പോൾ ആളുടെ പരാതി.  ഇംഗ്ലണ്ടിലെ കോൾസ്‌ഡൺ സ്വദേശിയായ നീൽ ട്രോട്ടറിന് എട്ട് വർഷം മുമ്പ് ആണ് യൂറോ മില്യൺ പ്രൈസിൽ 107.9 മില്യൺ പൗണ്ട് സമ്മാനമായി ലഭിച്ചത്. അതായത് ഏകദേശം10,287,860,693 ഇന്ത്യൻ രൂപ വരും അത്. ഏതായാലും ഇങ്ങനെയൊരു സമ്മാനം ലഭിച്ചത് ഒരു ഭാരമായെന്നാണ് ആളുടെ പരാതി.  കാർ മെക്കാനിക്കായി ജോലി ചെയ്തിരുന്ന നീലിനെ തേടി 2014…

Read More

തലയും കടിച്ചെടുത്ത് തെരുവിലൂടെ ഓടുന്ന നായ! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മെക്സിക്കോ സിറ്റി: മനുഷ്യന്‍റെ തലയും കടിച്ചെടുത്ത് തെരുവിലൂടെ ഓടുന്ന നായയുടെ ഭീകര ദൃശ്യങ്ങൾ പുറത്ത്. മെക്സിക്കോയിലെ സകാറ്റെക്കാസിലാണ് സംഭവം. അക്രമസംഭവങ്ങൾ നിരന്തരം അരങ്ങേറുന്ന മോണ്ടെ എസ്കോബെഡോ നഗരത്തിലാണ് നായ മനുഷ്യ തലയും കടിച്ചെടുത്ത് ഓടിയത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അക്രമികൾ ഒരാളുടെ തലവെട്ടി നഗരത്തിലെ എടിഎം കൗണ്ടറിന് സമീപം കൊണ്ടുവയ്ക്കുകയും അതിനടുത്തായി “അടുത്ത തല നിങ്ങളുടേതാണ്’ എന്ന ഭീഷണി വാക്കുകൾ കുറിച്ചുവയ്ക്കുകയും ചെയ്തു. ഭക്ഷണമാണെന്ന് കരുതി നായ ഈ തല കടിച്ചെടുത്തുകൊണ്ട് ഓടുകയായിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാളുടെ മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടില്ല. മയക്കുമരുന്ന് സംഘങ്ങൾ തമ്മിൽ നിരന്തരം അക്രമങ്ങൾ അരങ്ങേറുന്ന നഗരമാണ് മോണ്ടെ എസ്കോബെഡോ. മെക്സിക്കോയിൽ പലസ്ഥലത്തും മയക്കുമരുന്ന് സംഘങ്ങളാണ് അരങ്ങുവാഴുന്നത്.

Read More