ട്രം​പി​ന്‍റെ ഭീ​ഷ​ണി​ക്കെ​തി​രേ ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി ക്യൂ​ബ

ഹ​വാ​ന: ട്രം​പി​നു ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി ക്യൂ​ബ​ൻ പ്ര​സി​ഡ​ന്‍റ് മി​ഗ്വേ​ൽ ഡ​യ​സ് കാ​ന​ൽ. ക്യൂ​ബ​യ്ക്കെ​തി​രേ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് ന​ട​ത്തി​യ ഭീ​ഷ​ണി​ക്കാ​ണ് ക്യൂ​ബ​ൻ പ്ര​സി​ഡ​ന്‍റ് തി​രി​ച്ച​ടി​ച്ച​ത്. ക്യൂ​ബ ഒ​രു പ​ര​മാ​ധി​കാ​ര രാ​ഷ്ട്ര​മാ​ണെ​ന്നും എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് മ​റ്റൊ​രു രാ​ജ്യ​വും ത​ങ്ങ​ളോ​ട് ആ​ജ്ഞാ​പി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം തി​രി​ച്ച​ടി​ച്ചു. മാ​തൃ​രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ അ​വ​സാ​ന തു​ള്ളി ര​ക്തം വ​രെ ഒ​ഴു​ക്കാ​ൻ ക്യൂ​ബ​ൻ ജ​ന​ത ത​യാ​റാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം. അ​മേ​രി​ക്ക​യു​ടെ ഭീ​ഷ​ണി​ക​ൾ​ക്ക് മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ക്യൂ​ബ. വെ​ന​സ്വേ​ല​യി​ൽ നി​ന്നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ നി​ല​യ്ക്കു​മെ​ന്നും വൈ​കാ​തെ അ​മേ​രി​ക്ക​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തു​ന്ന​താ​ണ് ക്യൂ​ബ​യ്ക്ക് ന​ല്ല​തെ​ന്നു​മാ​ണ് ട്രം​പ് ക്യൂ​ബ​യ്ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ ഭീ​ഷ​ണി.

Read More

ഇ​ന്ത്യ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന വാ​ർ​ത്ത ത​ള്ളി ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ/​ന്യൂ​ഡ​ൽ​ഹി: ഇ​റാ​നി​ൽ സ​ർ​ക്കാ​രി​നെ​തി​രേ തു​ട​രു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് ഇ​ന്ത്യ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ന്ന വാ​ർ​ത്ത​ക​ൾ ഇ​റാ​ൻ നി​ഷേ​ധി​ച്ചു. ഇ​ന്ത്യ​യി​ലെ ഇ​റാ​ൻ സ്ഥാ​ന​പ​തി മു​ഹ​മ്മ​ദ് ഫ​താ​ലി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ വാ​ർ​ത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്ക​രു​തെ​ന്നും ആ​ധി​കാ​രി​ക സ്രോ​ത​സു​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ മാ​ത്രം സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. പ്ര​ക്ഷോ​ഭം ശ​ക്തം; 500ലേ​റെ മ​ര​ണംഇ​റാ​നി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കും വി​ല​ക്ക​യ​റ്റ​ത്തി​നു​മെ​തി​രേ ര​ണ്ടാ​ഴ്ച​യാ​യി തു​ട​രു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ ഇ​തു​വ​രെ 544 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ റി​പ്പോ​ർ​ട്ട്. ഇ​തി​ൽ 496 പേ​ർ പ്ര​തി​ഷേ​ധ​ക്കാ​രും 48 പേ​ർ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്. 10,600-ല​ധി​കം പേ​രെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തോ​ടെ ഇ​റാ​നി​ൽ അ​ര​ങ്ങേ​റു​ന്ന യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ൾ പ​രി​മി​ത​മാ​യാ​ണ് പു​റം​ലോ​കം അ​റി​യു​ന്ന​ത്. അ​തേ​സ​മ​യം, സ്റ്റാ​ർ​ലി​ങ്ക് സാ​റ്റ​ലൈ​റ്റ് വ​ഴി പു​റ​ത്തു​വ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ ടെ​ഹ്‌​റാ​ൻ, മ​ഷാ​ദ്, കെ​ർ​മാ​ൻ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ ക​ന​ത്ത പോ​രാ​ട്ടം തു​ട​രു​ന്ന​താ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.…

Read More

ഗ്രീ​ൻ​ലാ​ൻ​ഡ് അ​ധി​നി​വേ​ശ പ​ദ്ധ​തി: ട്രം​പി​നെ​തി​രേ എ​തി​ർ​പ്പു​മാ​യി സൈ​നി​ക മേ​ധാ​വി​മാ​ർ

വാ​ഷിം​ഗ്ട​ൺ ഡി​സി: ഗ്രീ​ൻ​ലാ​ൻ​ഡ് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ നി​ർ​ദേ​ശ​ത്തി​നെ​തി​രേ സൈ​നി​ക മേ​ധാ​വി​മാ​ർ ക​ടു​ത്ത എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ബ്രി​ട്ട​നി​ലെ ഡെ​യ്‌​ലി മെ​യി​ൽ പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ഡെ​ന്മാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യ ഗ്രീ​ൻ​ലാ​ൻ​ഡി​നെ വി​ല​കൊ​ടു​ത്തു വാ​ങ്ങാ​നോ സൈ​നി​ക ന​ട​പ​ടി​യി​ലൂ​ടെ പി​ടി​ച്ചെ​ടു​ക്കാ​നോ ഉ​ള്ള പ​ദ്ധ​തി​ക​ൾ ട്രം​പ് പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്നാ​ണു വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ൾ ന​ല്കു​ന്ന സൂ​ച​ന. എ​ന്നാ​ൽ, സൈ​നി​ക ന​ട​പ​ടി​യു​ടെ നി​യ​മ​സാ​ധു​ത​യും പ്രാ​യോ​ഗി​ക​ത​യും ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ചോ​ദ്യം ചെ​യ്തു. ന​ട​പ​ടി​ക്ക് കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്തു​ണ ല​ഭി​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ഗ്രീ​ൻ​ലാ​ൻ​ഡ് വി​ഷ​യ​ത്തി​ൽ​നി​ന്നു ട്രം​പി​ന്‍റെ ശ്ര​ദ്ധ മാ​റ്റാ​നാ​യി ഇ​റാ​നെ ആ​ക്ര​മി​ക്കു​ന്ന​തു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ സൈ​നി​ക മേ​ധാ​വി​മാ​ർ ച​ർ​ച്ച ചെ​യ്തു​വെ​ന്നും ചി​ല വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. ഗ്രീ​ൻ​ലാ​ഡ് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​നു പി​ന്നി​ൽ ട്രം​പി​ന്‍റെ രാ​ഷ്‌​ട്രീ​യ​കാ​ര്യ ഉ​പ​ദേ​ഷ്‌​ടാ​വ് സ്റ്റീ​ഫ​ൻ മി​ല്ല​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. വെ​ന​സ്വേ​ല​യി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക ന​ട​പ​ടി വ​ൻ വി​ജ​യ​മാ​യി​രു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​വ​ർ ഗ്രീ​ൻ​ലാ​ൻ​ഡി​നാ​യി…

Read More

രാ​ഷ്‌​ട്രീ​യ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്നു: ട്രം​പി​നു വ​ഴ​ങ്ങി വെ​ന​സ്വേ​ല

കാ​ര​ക്കാ​സ്: അ​മേ​രി​ക്ക​യ്ക്കു വ​ഴ​ങ്ങി വ​ൻ​തോ​തി​ൽ രാ​ഷ്‌​ട്രീ​യ ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച് വെ​ന​സ്വേ​ല. വ്യാ​ഴാ​ഴ്ച ഉ​ന്ന​ത പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ, ആ​ക്ടി​വി​സ്റ്റു​ക​ൾ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ​യാ​ണു വി​ട്ട​യ​ച്ച​ത്. അ​മേ​രി​ക്ക​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് വെ​ന​സ്വേ​ല​യു​ടെ ന​ട​പ​ടി​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു. ഫോ​ക്സ് ന്യൂ​സ് അ​ഭി​മു​ഖ​ത്തി​ൽ വെ​ന​സ്വേ​ല ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഡെ​ൽ​സി റോ​ഡ്രി​ഗ​സി​നെ ട്രം​പ് പ്ര​ശം​സി​ച്ചു. ഡെ​ൽ​സി മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​ണെ​ന്നു പു​ക​ഴ്ത്തി​യ ട്രം​പ് , അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ട്ട​തെ​ല്ലാം അ​വ​ർ ന​ൽ​കി​യെ​ന്നും പ​റ​ഞ്ഞു. രാ​ഷ്‌​ട്രീ​യ ത​ട​വു​കാ​രി​ൽ ഭൂ​രി​പ​ക്ഷ​ത്തെ​യും വി​ട്ട​യ​യ്ക്കു​മെ​ന്ന് ഡെ​ൽ​സി റോ​ഡ്രി​ഗ​സി​ന്‍റെ സ​ഹോ​ദ​ര​നും വെ​ന​സ്വേ​ല ദേ​ശീ​യ അ​സം​ബ്ലി ത​ല​വ​നു​മാ​യ ജോ​ർ​ജ്ജ് റോ​ഡ്രി​ഗ​സ് അ​റി​യി​ച്ചു. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള വെ​ന​സ്വേ​ല​ൻ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യാ​യി ഇ​തി​നെ ക​ണ​ക്കാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ എ​ത്ര​പേ​രെ ഇ​തു​വ​രെ വി​ട്ട​യ​ച്ചു​വെ​ന്ന​ത് വ്യ​ക്ത​മ​ല്ല. മ​രി​യ മ​ച്ചാ​ഡോ​യു​ടെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്ര​തി​പ​ക്ഷ നേ​താ​വ് ബി​യാ​ജി​യോ പി​ലി​യേ​രി, 2024ലെ ​പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി എ​ൻ​റി​ക് മാ​ർ​ക്വേ​സ് എ​ന്നി​വ​ർ…

Read More

ഖ​മേ​നി​യു​ടെ ചി​ത്രം ക​ത്തി​ച്ച് സി​ഗ​ര​റ്റ് കൊ​ളു​ത്തു​ന്നു: ഇ​റാ​നി​ൽ സ്ത്രീ​ക​ളു​ടെ പ്ര​തി​ഷേ​ധം പു​ത്ത​ൻ രൂ​പ​ത്തി​ൽ

ടെ​ഹ്‌​റാ​ൻ: ഇ​റാ​നി​ലെ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ പു​തി​യ ത​ല​ത്തി​ലേ​ക്ക്. പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി​യു​ടെ ചി​ത്ര​ങ്ങ​ൾ ക​ത്തി​ച്ച് അ​തി​ൽ​നി​ന്നു സി​ഗ​ര​റ്റ് കൊ​ളു​ത്തു​ന്ന സ്ത്രീ​ക​ളു​ടെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. ഭ​ര​ണ​കൂ​ട​ത്തോ​ടു​ള്ള പ​ര​സ്യ​മാ​യ വെ​ല്ലു​വി​ളി​യാ​യാ​ണ് ഈ ​നീ​ക്കം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​ക്സ്, ഇ​ൻ​സ്റ്റാ​ഗ്രാം, റെ​ഡ്ഡി​റ്റ് തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത്ത്. ഇ​റാ​നി​ലെ ക​ർ​ക്ക​ശ​മാ​യ നി​യ​മ​ങ്ങ​ളെ​യും സാ​മൂ​ഹി​ക നി​യ​ന്ത്ര​ണ​ങ്ങ​ളെ​യും ഒ​രേ​സ​മ​യം ചോ​ദ്യം ചെ​യ്യു​ന്ന പ്ര​തീ​കാ​ത്മ​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണി​ത്. ഇ​റാ​നി​ൽ പ​ര​മോ​ന്ന​ത നേ​താ​വി​ന്‍റെ ചി​ത്രം ന​ശി​പ്പി​ക്കു​ന്ന​ത് ക​ഠി​ന​മാ​യ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. അ​ത് പ​ര​സ്യ​മാ​യി ചെ​യ്തു​കൊ​ണ്ട് ത​ങ്ങ​ൾ ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ് സ്ത്രീ​ക​ളു​ടെ പ്ര​ഖ്യാ​പ​നം. സ്ത്രീ​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പു​ക​വ​ലി​ക്കു​ന്ന​ത് ഇ​റാ​നി​ലെ യാ​ഥാ​സ്ഥി​തി​ക സ​മൂ​ഹം മോ​ശ​മാ​യാ​ണ് കാ​ണു​ന്ന​ത്. നി​ർ​ബ​ന്ധി​ത ഹി​ജാ​ബ് നി​യ​മ​ങ്ങ​ൾ​ക്കൊ​പ്പം ഇ​ത്ത​രം സാ​മൂ​ഹി​ക നി​യ​ന്ത്ര​ണ​ങ്ങ​ളെ​യും ത​ള്ളി​ക്ക​ള​യു​ന്നു എ​ന്ന​താ​ണ് സ്ത്രീ​ക​ൾ പ​റ​യു​ന്ന​ത്. 2022-ൽ ​മ​ഹ്‌​സ അ​മി​നി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വ​ൻ…

Read More

ഫി​ലി​പ്പീ​ന്‍​സി​ല്‍ മാ​ലി​ന്യ​ക്കൂ​മ്പാ​രം ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു

മ​നി​ല: ഫി​ലി​പ്പീ​ന്‍​സി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​രം ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു. 38 പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. സെ​ബു ന​ഗ​ര​ത്തി​ലെ ബി​നാ​ലി​വ് ഗ്രാ​മ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തു​റ​സാ​യ പ്ര​ദേ​ശ​ത്ത് സം​സ്‌​ക​ര​ണ​ത്തി​നാ​യി എ​ത്തി​ക്കു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ കൂ​മ്പാ​ര​മാ​ണ് പ്ര​ദേ​ശ​ത്തെ ചെ​റി​യ കെ​ട്ടി​ട​ങ്ങ​ള്‍​ക്കു മു​ക​ളി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണ​ത്. ഇ​വി​ടു​ത്തെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍.

Read More

യുക്രെയ്നിൽ റഷ്യൻ ആക്രമണം: നാലു മരണം

കീ​​​വ്: യു​​​ക്രെ​​​യ്നി​​​നു നേ​​​രേ നൂ​​​റു​​​ക​​​ണ​​​ക്കി​​നു ഡ്രോ​​​ണു​​​ക​​​ളും നി​​​ര​​​വ​​​ധി മി​​​സൈ​​​ലു​​​ക​​​ൾ തൊ​​​ടു​​​ത്ത് റ​​​ഷ്യ. രാ​​​ത്രി​​​യി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​ട്ടു. 22 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു. കീ​​​വി​​​ലെ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ​​​ക്ക് നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യി. ഇ​​​വി​​​ടെ​​​യു​​​ള്ള ഖ​​​ത്ത​​​ർ എം​​​ബ​​​സി​​​ക്കും കേ​​​ടു​​​പാ​​​ടു​​​ക​​​ളു​​​ണ്ട്. ശ​​​ബ്ദ​​​ത്തി​​​ന്‍റെ വേ​​​ഗ​​​ത്തേ​​​ക്കാ​​​ൾ പ​​​ത്ത് മ​​​ട​​​ങ്ങ് വേ​​​ഗ​​മു​​​ള്ള പു​​​തി​​​യ ഒ​​​റെ​​​ഷ്നി​​​ക് ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലും ഉ​​​പ​​​യോ​​​ഗി​​ച്ചാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. ക​​​ഴി​​​ഞ്ഞ മാ​​​സം റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ളാ​​​ഡി​​​മി​​​ർ പു​​​ടി​​​ന്‍റെ വ​​​സ​​​തി​​​ക്കു​​​ നേ​​​രേ യു​​​ക്രെ​​​യ്ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ​​​ക​​​ര​​​മാ​​​ണി​​​തെ​​​ന്നും റ​​​ഷ്യ​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം പ്ര​​​തി​​​ക​​​രി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് യു​​​ക്രെ​​​യ്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും പ​​​റ​​​യു​​​ന്നു. ലീ​​​വ് മേ​​​ഖ​​​ല​​​യി​​​ലെ ഭൂ​​​ഗ​​​ർ​​​ഭ പ്ര​​​കൃ​​​തി​​​വാ​​​ത​​​ക ടാ​​​ങ്കി​​​നെ​​​യാ​​​ണ് റ​​​ഷ്യ ല​​​ക്ഷ്യം​​​വ​​​ച്ച​​​തെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ. വി​​​ദേ​​​ശ സൈ​​​നി​​​ക​​​സ​​​ഹാ​​​യം ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത് ഇ​​​തു​​​വ​​​ഴി​​​യാ​​​ണെ​​​ന്നും ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. യു​​​ക്രെ​​​യ്നി​​​ന് സൈ​​​നി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളെ ഭ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ 2024ലും ​​​ഒ​​​റെ​​​ഷ്നി​​​ക് മി​​​സൈ​​​ൽ റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.

Read More

ഇ​റാ​നി​ൽ പ്ര​ക്ഷോ​ഭം ക​ത്തി​പ്പ​ട​രു​ന്നു: ട്രം​പി​നെ സ​ന്തോ​ഷി​പ്പി​ക്കാ​നെ​ന്ന് ഖ​മ​ന​യ്

ടെ​​​​ഹ്റാ​​​​ൻ: ഇ​​​​റാ​​​​നി​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ പ്ര​​​​ക്ഷോ​​​​ഭം ക​​ത്തി​​പ്പ​​ട​​രു​​ന്നു. ഇ​​​​തു​​​​വ​​​​രെ 62 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. 2,270ല​​​​ധി​​​​കം പേ​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. സ​​​​മ​​​​രം അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​ൻ ഇ​​​​റാ​​​​ൻ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​യ​​​​ത്തു​​​​ള്ള ഖ​​​​മ​​​​ന​​യ് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു. പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ പി​​​​ന്തു​​​​ണ​​​​ച്ച അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നെ​​​​യും ഖ​​​​മ​​​​ന​​യ് വി​​​​മ​​​​ർ​​​​ശി​​​​ച്ചു. ട്രം​​​​പി​​​​ന്‍റെ കൈ​​​​ക​​​​ളി​​​​ൽ ഇ​​​​റാ​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ ര​​​​ക്തം​​​​ പു​​​​ര​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. മ​​​​റ്റൊ​​​​രു രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ സ​​​​ന്തോ​​​​ഷി​​​​പ്പി​​​​ക്കാ​​​​ൻ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ സ്വ​​​​ന്തം തെ​​​​രു​​​​വു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഖ​​​​മ​​ന​​യ് കു​​​​റ​​​​പ്പെ​​​​ടു​​​​ത്തി. 1979ലെ ​​​​ഇ​​​​സ്‌​​​​ലാ​​​​മി​​​​ക വി​​​​പ്ല​​​​വ​​​​കാ​​​​ല​​​​ത്ത് നാ​​​​ടു​​​​ക​​​​ട​​​​ത്ത​​​​പ്പെ​​​​ട്ട ഇറേ​​​​നി​​​​യ​​​​ൻ രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ൻ റെ​​​​സ പ​​​​ഹ്‌​​​​ല​​​​വി പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ പ്ര​​​​ക്ഷോ​​​​ഭം കൂ​​​​ടു​​​​ത​​​​ൽ ആ​​​​ളി​​​​ക്ക​​​​ത്തി. നി​​​​ല​​​​വി​​​​ലെ ഒ​​​​ത്തൊ​​​​രു​​​​മ​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും തു​​​​ട​​​​ർ​​​​ന്നാ​​​​ൽ വി​​​​ജ​​​​യം സു​​​​നി​​​​ശ്ചി​​​​ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് പ​​​​ഹ്‌​​​​ല​​​​വി പ​​​​റ​​​​ഞ്ഞു. തെ​​​​രു​​​​വു​​​​ക​​​​ൾ കൈ​​​​യ​​ട​​​​ക്കാ​​​​നും ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ൾ എ​​​​ടു​​​​ത്തു​​​​മാ​​​​റ്റാ​​​​നും പ്ര​​​​ക്ഷോ​​​​ഭ​​​​കാ​​​​രി​​​​ക​​​​ളോ​​​​ട് അ​​​​ദ്ദേ​​​​ഹം ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു. വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യും ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ടെ​​​​ഹ്റാ​​​​നി​​​​ലു​​​​ൾ​​​​പ്പെ​​​​ട‌െ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ക്ഷോ​​​​ഭം ന​​​​ട​​​​ന്നു.…

Read More

സ​മാ​ധാ​നം ആ​യു​ധ​ത്തി​ലൂ​ടെ! അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രേ മാ​ർ​പാ​പ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​നി​​​​ക അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ത്തെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​​​ർ​​​​പാ​​​​പ്പ. യു​​​​ദ്ധ​​​​ത്തി​​​​നാ​​​​യു​​​​ള്ള അ​​​​മി​​​​താ​​​​വേ​​​​ശം പ​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. “ര​​​​ണ്ടാം ലോ​​​​ക യു​​​​ദ്ധ​​​​ത്തി​​​​നു ശേ​​​​ഷം, മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി ലം​​​​ഘി​​​​ക്കാ​​​​ൻ രാ​​​​ഷ്‌​​​​ട്ര​​​​ങ്ങ​​​​ൾ ബ​​​​ല​​​​പ്ര​​​​യോ​​​​ഗം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നെ വി​​​​ല​​​​ക്കി​​​​യി​​​​രു​​​​ന്നു. ഈ ​​​​ത​​​​ത്വം പൂ​​​​ർ​​​​ണ​​​​മാ​​​​യും അ​​​​ട്ടി​​​​മ​​​​റി​​​​ക്ക​​​​പ്പെ​​​​ട്ടു. ഇ​​​​തി​​​​നു പ​​​​ക​​​​രം സ്വ​​​​ന്തം ആ​​​​ധി​​​​പ​​​​ത്യം ഉ​​​​റ​​​​പ്പി​​​​ക്കാ​​​​ൻ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ സ​​​​മാ​​​​ധാ​​​​നം കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ത് സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ സാ​​​​മൂ​​​​ഹി​​​​ക സ​​​​ഹ​​​​വ​​​​ർ​​​​ത്തി​​​​ത്വ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​റ​​​​യാ​​​​യ നി​​​​യ​​​​മ​​​​വാ​​​​ഴ്ച​​​​യ്ക്ക് ഗു​​​​രു​​​​ത​​​​ര ഭീ​​​​ഷ​​​​ണി സൃ​​​​ഷ്‌​​​​ടി​​​​ക്കും” മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു. വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള അം​​ബാ​​സ​​ഡ​​ർ​​മാ​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പൊ​​​​തു​​​​ന​​​​ന്മ​​​​യെ ക​​​​രു​​​​തി വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ന് മാ​​ർ​​പാ​​പ്പ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു. യു​​​​ക്രെ​​​​യ്നി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ വേ​​​​ണ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു. ഗാ​​​​സ​​​​യി​​​​ൽ ദ്വി​​​​രാ​​​​ഷ്‌​​​​ട്ര പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നാ​​​​യി ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത മാ​​​​ർ​​​​പാ​​​​പ്പ സ്വ​​​​ന്തം നാ​​​​ട്ടി​​​​ൽ ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള പ​​​​ല​​​​സ്തീ​​​​നി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശം സം​​​​ബ​​​​ന്ധി​​​​ച്ച് ഊ​​​​ന്നി​​​​പ്പ​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്തു.

Read More

പാ​ക്കി​സ്ഥാ​നി​ലേ​ക്കു നേ​രി​ട്ടു വി​മാ​നം പ​റ​ത്താ​ൻ ബം​ഗ്ലാ​ദേ​ശ്

ധാ​ക്ക: 14 വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു വി​രാ​മം കു​റി​ച്ച്, പ​ര​സ്പ​രം നേ​രി​ട്ടു വി​മാ​ന സ​ർ​വീ​സി​ന് ഒ​രു​ങ്ങി ബം​ഗ്ലാ​ദേ​ശും പാ​കി​സ്ഥാ​നും. ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു പാ​കി​സ്ഥാ​നി​ലേ​ക്കു നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ പ​റ​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി ധാ​ക്ക നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ വ്യാ​ഴാ​ഴ്ച അ​റി​യി​ച്ചു. 2026 ജ​നു​വ​രി 29ന് ​ധാ​ക്ക​യി​ൽ​നി​ന്നു ക​റാ​ച്ചി​യി​ലേ​ക്കു ബി​മാ​ൻ ബം​ഗ്ലാ​ദേ​ശ് എ​യ​ർ​ലൈ​ൻ ആ​ദ്യ​ത്തെ വി​മാ​നം പ​റ​ത്തും. ആ​ഴ്ച​യി​ൽ ര​ണ്ട് പ്രാ​വ​ശ്യ​മാ​യി​രി​ക്കും ഈ ​സ​ർ​വീ​സ്.2012​ൽ ആ​രം​ഭി​ച്ച​തും പി​ന്നീ​ട് നി​ല​ച്ച​തു​മാ​യ സ​ർ​വീ​സാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നു 1500 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പാ​കി​സ്ഥാ​നും ബം​ഗ്ലാ​ദേ​ശും ഒ​റ്റ രാ​ജ്യ​മാ​യി​രു​ന്നു. 1971ലെ ​ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും പി​രി​ഞ്ഞ​ത്. അ​തി​നു ശേ​ഷം പ​ര​സ്പ​ര സ​ഹ​ക​ര​ണ​മി​ല്ലാ​തെ​യാ​ണ് മു​ന്നോ​ട്ടു​പോ​യി​രു​ന്ന​ത്. ഇ​ട​യ്ക്കു ചി​ല മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​രി​ച്ചെ​ങ്കി​ലും ബ​ന്ധം വ​ഷ​ളാ​കു​മ്പോ​ൾ അ​ത് അ​വ​സാ​നി​ക്കു​ന്ന​താ​യി​രു​ന്നു രീ​തി. എ​ന്നാ​ൽ, പു​തി​യ ഭ​ര​ണ​കൂ​ടം വ​ന്ന​തോ​ടെ പാ​ക്കി​സ്ഥാ​നു​മാ​യി അ​ടു​ക്കു​ക​യും ഇ​ന്ത്യ​യു​മാ​യി അ​ക​ലു​ക​യു​മാ​ണ് ബം​ഗ്ലാ​ദേ​ശ്. പി​ടി​മു​റു​ക്കി പാ​ക് ബ​ന്ധം ഹ​സീ​ന പു​റ​ത്താ​യ ശേ​ഷം ഇ​ന്ത്യ​യി​ൽ അ​ഭ​യം…

Read More