ടെഹ്റാൻ: സാമ്പത്തിക പ്രതിസന്ധിയും അടിച്ചമർത്തലുകളും മൂലം ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭം അതിശക്തമാകുന്നു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും ഇസ്ലാമിക ഭരണകൂടത്തിനുമെതിരേ ആയിരക്കണക്കിന് പൗരന്മാരാണ് തലസ്ഥാനമായ ടെഹ്റാനിലും മറ്റ് പ്രമുഖ നഗരങ്ങളിലും തെരുവിലിറങ്ങിയത്. പ്രക്ഷോഭം കനത്തതോടെ രാജ്യം പൂർണമായും ആശയവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങളും അന്താരാഷ്ട്ര ടെലിഫോൺ കോളുകളും റദ്ദാക്കി. രാത്രികാല പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഇന്റർനെറ്റ് വിച്ഛേദിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഇറാന്റെ സുരക്ഷാ സേനയും ജുഡീഷ്യറിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഹ്ലവി അനുകൂല മുദ്രാവാക്യംനാടുകടത്തപ്പെട്ട മുൻ കിരീടാവകാശി റെസ പഹ്ലവിയുടെ ആഹ്വാനം സ്വീകരിച്ചാണ് വലിയൊരു വിഭാഗം ജനങ്ങൾ പ്രതിഷേധത്തിൽ പങ്കുചേരുന്നത്. “പഹ്ലവി തിരിച്ചുവരും’, “ഏകാധിപതി തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ടെഹ്റാനിലെ തെരുവുകളിൽ മുഴങ്ങി.…
Read MoreCategory: NRI
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ട്രംപിന്റെ ഭീഷണി: റഷ്യൻ എണ്ണ വാങ്ങിയാൽ തീരുവ 500 ശതമാനം
വാഷിംഗ്ടൺ: റഷ്യയുമായി എണ്ണ വ്യാപാരത്തിൽ ഏർപ്പെടുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കനത്ത തിരിച്ചടിയായേക്കാവുന്ന ഉപരോധ ബില്ലിന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അംഗീകാരം നൽകി. റഷ്യയിൽനിന്ന് എണ്ണയും യുറേനിയവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 500 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ അധികാരം നൽകുന്നതാണ് ഈ ഉഭയകക്ഷി ബിൽ. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രഹാം-ബ്ലൂമെൻതൽ ഉപരോധ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെൻതലും സംയുക്തമായാണ് ബില്ലിനു രൂപം നൽകിയത്. റഷ്യയിൽനിന്ന് വൻതോതിൽ ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ ഈ നിയമം നേരിട്ടു ബാധിക്കും. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 500 ശതമാനം വരെ നികുതി നൽകേണ്ടി വരും. വൈറ്റ്…
Read Moreഗ്രീൻലാൻഡ് പിടിക്കാൻ ട്രംപിന്റെ സൈനിക നീക്കം?
വാഷിംഗ്ടൺ ഡിസി: ഡെന്മാർക്കിലെ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനായി പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സൈനിക നടപടിയിലേക്കെന്ന് റിപ്പോർട്ട്. സൈനിക നടപടി ഉൾപ്പെടെയുള്ള നീക്കങ്ങൾ ട്രംപ് പരിഗണിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കു ഗ്രീൻലാൻഡ് അനിവാര്യമാണെന്നും അറിയിപ്പിലുണ്ട്. ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ മോഹത്തിനെതിരേ യൂറോപ്യൻ നേതാക്കൾ സംയുക്ത പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണു വൈറ്റ്ഹൗസ് ഇക്കാര്യം പറഞ്ഞത്. ഉത്തരധ്രുവത്തിൽ തന്ത്രപ്രധാന സ്ഥാനത്ത് പ്രകൃതിവിഭവങ്ങളാൽ സന്പന്നമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനുള്ള ആഗ്രഹം ട്രംപ് പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ അദ്ദേഹം ഗ്രീൻലാൻഡ് മോഹം ആവർത്തിച്ചത് യൂറോപ്യൻ നേതൃത്വത്തെ ഒന്നാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഗ്രീൻലാൻഡിനായി അമേരിക്ക സൈന്യത്തെ ഇറക്കുന്നത് പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയുടെ തകർച്ചയ്ക്കു വഴിവയ്ക്കുമെന്നു ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെറഡിക്സൺ മുന്നറിയിപ്പു നല്‍കിയിരുന്നു. അമേരിക്ക നേതൃത്വം നല്കുന്ന പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയിലെ…
Read Moreആൻ ഫ്രാങ്കിന്റെ അർധസഹോദരി ഇവ ഷ്ളോസ് അന്തരിച്ചു
ലണ്ടൻ: ഡയറിക്കുറിപ്പുകളിലൂടെ നാസി ഭീകരതയെ ലോകത്തിനു വെളിപ്പെടുത്തിയ ആൻ ഫ്രാങ്കിന്റെ അർധസഹോദരിയും ഓഷ്വിറ്റ്സ് അതിജീവിതയുമായ ഇവ ഷ്ളോ സ് (96) അന്തരിച്ചു. ലണ്ടനിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. ബ്രിട്ടനിലെ ആൻ ഫ്രാങ്ക് ട്രസ്റ്റിന്റെ ഓണററി പ്രസിഡന്റായിരുന്നു. അമ്മയ്ക്കൊപ്പം നാസി ക്യാമ്പിൽനിന്നു രക്ഷപ്പെട്ട ഇവ രണ്ടാം ലോകയുദ്ധം അവസാനിച്ചതിനു ശേഷം യുകെയിലേക്കു കുടിയേറുകയായിരുന്നു.1929ൽ വിയന്നയിൽ ജനിച്ച ഇവ കുടുംബത്തോടൊപ്പം നാസി ജർമനി ഓസ്ട്രിയ പിടിച്ചതിനു പിന്നാലെ ആംസ്റ്റർഡാമിലേക്കു പലായനം ചെയ്തു. ഇവിടെവച്ചാണ് തന്റെ പ്രായമുള്ള മറ്റൊരു ജൂതപ്പെൺകുട്ടിയായ ആൻ ഫ്രാങ്കിനെ പരിചയപ്പെടുന്നത്. നാസികൾ നെതർലൻഡ്സ് പിടിച്ചെടുത്തതോടെ ഇവയുടെ കുടുംബം രണ്ടു വർഷം ഒളിവിൽ കഴിഞ്ഞു. ഒടുവിൽ ഇവയുടെ കുടുംബത്തെയും നാസികൾ പിടികൂടി. ഇവരെ കുപ്രസിദ്ധമായ ഓഷ്വിറ്റ്സ് ക്യാമ്പിലേക്ക് അയച്ചു. 1945ൽ സോവിയറ്റ് സൈന്യം ക്യാമ്പിൽനിന്ന് മോചിപ്പിക്കുമ്പോൾ ഇവയും അമ്മ ഫ്രിറ്റ്സിയും മാത്രമാണ് അതിജീവിച്ചത്. പിതാവ് എറിക്കും സഹോദരൻ ഹെയ്ൻസും ഓഷ്വിറ്റ്സിൽ…
Read More‘മഡുറോയേക്കാൾ വലിയ വില നൽകേണ്ടിവരും’: വെനസ്വേലൻ ഇടക്കാല പ്രസിഡന്റിനെതിരേ ട്രംപിന്റെ അന്ത്യശാസനം
ന്യൂയോർക്ക്: വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. “ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ’ പുറത്താക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മഡുറോയേക്കാൾ കനത്ത വില നൽകേണ്ടിവരുമെന്നാണ് ട്രംപിന്റെ ഭീഷണി. 2018 മുതൽ വെനസ്വേലയുടെ വൈസ് പ്രസിഡന്റാണ് ഡെൽസി. രാജ്യത്തിന്റെ അടുത്ത പ്രസിഡന്റാകാൻ സാധ്യത കൽപ്പിക്കപ്പെട്ട നേതാവുമാണ്. ദി അറ്റ്ലാന്റിക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഡെൽസിക്കെതിരേ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്. കാരക്കാസിൽനിന്ന് അമേരിക്കൻ സൈന്യം മഡുറോയെയും ഭാര്യയെയും പിടികൂടിയതിന് ശേഷം ട്രംപ് ആദ്യം വൈസ് പ്രസിഡന്റിനെ പ്രശംസിച്ചിരുന്നു. അതേസമയം, തങ്ങളുടെ രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുമെന്ന് ഡെൽസി പറഞ്ഞു. ഡെൽസി യുഎസുമായി സഹകരിച്ചില്ലെങ്കിൽ വെനസ്വേലയ്ക്കെതിരേ രണ്ടാമതൊരു ആക്രമണം നടത്താനും മടിക്കില്ലെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയിലെ എണ്ണയും മറ്റു വിഭവങ്ങളും അമേരിക്കയ്ക്ക് ആവശ്യമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. മഡുറോയെ ബലപ്രയോഗത്തിലൂടെ പിടികൂടാനുള്ള തന്റെ തീരുമാനത്തെ ട്രംപ് ന്യായീകരിച്ചു. വെനസ്വേലയിൽ…
Read Moreവെനസ്വേലയിലെ യുഎസ് ഇടപെടൽ: ഇന്ത്യക്കുമുണ്ടൊരു കണ്ണ്; പ്രതീക്ഷയോടെ ഇന്ത്യയുടെ എണ്ണ ഖനന മേഖല
ന്യൂഡല്‍ഹി: പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയയെയും തടവിലാക്കിയതിനു പിന്നാലെ വെനസ്വേലയിലെ പെട്രോളിയം മേഖല ഏറ്റെടുക്കാനുള്ള യുഎസ് ശ്രമം എണ്ണ ഖനനമേഖലയില്‍ ഇന്ത്യക്കു ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്തേക്കാമെന്നു വിലയിരുത്തല്‍. ക്രൂഡ് ഓയിൽ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യക്കു നൽകാനുള്ള നൂറുകോടിയോളം ഡോളർ തിരികെ ലഭിച്ചേക്കാമെന്നാണു കരുതുന്നത്. യുഎസ് ഉപരോധം മൂലം പണകൈമാറ്റം മുടങ്ങുകയായിരുന്നു. വെനസ്വേലയിലെ എണ്ണപ്പാടങ്ങളില്‍ ഇന്ത്യന്‍ കമ്പനികളുടെ പ്രവർത്തനം പുനരാരംഭിക്കാനും കഴിയുമെന്നാണു കരുതുന്നത്. വെനസ്വേലയില്‍ നിന്നുള്ള ഹെവിക്രൂഡിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായിരുന്നു ഒരു കാലത്ത് ഇന്ത്യ. വില ഏറ്റവും ഉയര്‍ന്നസമയത്ത് പ്രതിദിനം 4,00,000 ബാരലില്‍ കൂടുതല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. 2020ല്‍ അമേരിക്ക കൊണ്ടുവന്ന ഉപരോധത്തെത്തുടര്‍ന്ന് ഈ ഇടപാട് മുടങ്ങി. ഇന്ത്യന്‍ റിഫൈനറികള്‍ വിപണിയില്‍നിന്നു പിന്മാറിയെന്നു മാത്രമല്ല വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും നിലച്ചു. പെട്രോളിയം മേഖലയിലെ ഇന്ത്യയുടെ രാജ്യാന്തര സ്ഥാപനമായ ഒഎന്‍ജിസി വിദേശ് ലിമിറ്റഡ്…
Read Moreഎണ്ണയിട്ട തന്ത്രങ്ങൾ… വെനസ്വേലയിലെ യുഎസ് കടന്നുകയറ്റം റഷ്യയെ സമ്മർദത്തിലാക്കാനെന്നു വിലയിരുത്തൽ
വാഷിംഗ്ടൺ: വെനസ്വേലയിലെ യുഎസ് കടന്നുകയറ്റം റഷ്യയെ സമ്മർദത്തിലാക്കാനെന്നു വിലയിരുത്തൽ. ലാറ്റിനമേരിക്കൻ രാജ്യത്തെ എണ്ണയിൽത്തന്നെയാണു കണ്ണെങ്കിലും ഇതിലൂടെ റഷ്യയെ സമ്മർദത്തിലാക്കാൻ കഴിയുമെന്നാണ് യുഎസ് കരുതുന്നത്. വെനസ്വേലയുടെ എണ്ണ വ്യവസായത്തിന്റെ തകർച്ചയിൽ റഷ്യയാണ് വലിയ നേട്ടമുണ്ടാക്കിയത്. ആഗോള വിപണിയിൽ റഷ്യൻ എണ്ണയ്ക്ക് ഇതോടെ വലിയ ഡിമാൻഡ് ഉണ്ടായി. വെനസ്വേലയിൽനിന്നും റഷ്യയിൽനിന്നുമുള്ള എണ്ണയ്ക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയതും ഇതിനു പകരമാകാൻ അമേരിക്കയുടെ ക്രൂഡ് ഓയിലിന് സാധിക്കാത്തതുമാണ് നിലവിൽ ലോകവിപണിയിൽ ഡീസൽ ക്ഷാമത്തിന് കാരണം. വെനസ്വേലയിൽ ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ റഷ്യയിൽ സമ്മർദം ചെലുത്താൻ അമേരിക്കയ്ക്കു സാധിക്കും. വെനസ്വേലയിൽനിന്നും യൂറോപ്യൻ രാജ്യങ്ങൾക്ക് കൂടുതലായി എണ്ണ ലഭിച്ചുതുടങ്ങുമ്പോൾ റഷ്യയിൽനിന്ന് വാങ്ങുന്നത് നിർത്തും. ഇതിലൂടെ റഷ്യയെ സമ്മർദത്തിലാക്കാമെന്നാണ് കരുതുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരം വെനസ്വേലയുടേതാണ്. 303 ബില്യൺ ബാരലാണു രാജ്യത്തെ എണ്ണ ശേഖരമെന്നു യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ പറയുന്നു. ഇത് ആഗോള…
Read Moreഒഴിവായത് വന്‍ദുരന്തം: നേപ്പാളിൽ ലാൻഡിംഗിനിടെ റണ്‍വേയില്‍നിന്ന് വിമാനം തെന്നിമാറി
കാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപുരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയം, വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻ അറിയിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് ഭദ്രാപുരില് എത്തിയതായിരുന്നു വിമാനം. രാത്രി 9.08-ഓടെ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റൺവേയിൽനിന്ന് തെന്നിമാറി ഏതാണ്ട് 200 മീറ്റർ വിമാനം നീങ്ങി. തൊട്ടടുത്തുള്ള അരുവിക്ക് സമീപമുള്ള പുല്മേട്ടിലാണ് വിമാനം നിന്നത്. സമീപ വർഷങ്ങളിൽ നിരവധി വ്യോമയാന അപകടങ്ങൾ ഉണ്ടായതിനെത്തുടർന്ന് നേപ്പാളിൽ വ്യോമ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണു പുതിയ സംഭവം. 2024 ജൂലൈയിൽ, കാഠ്മണ്ഡുവിൽനിന്ന് പറന്നുയർന്ന സൗര്യ എയർലൈൻസ് വിമാനം തകർന്നുവീണു 18 പേർ മരിച്ചിരുന്നു.
Read Moreപൈലറ്റ് പൂസായി: വിമാനം വൈകി
വാൻകൂവർ: കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിൽ മദ്യപിച്ച് ജോലിക്കെത്തിയ എയർ ഇന്ത്യ പൈലറ്റിനെ തടഞ്ഞുവച്ചു. വാൻകൂവർ-ഡൽഹി വിമാനത്തിന്റെ പൈലറ്റിനെയാണ് അധികൃതർ തടഞ്ഞുവച്ചത്. ഡിസംബർ 23നായിരുന്നു സംഭവം. പൈലറ്റ് മദ്യം വാങ്ങുന്നത് കണ്ടതായി വിമാനത്താവളം ജീവനക്കാരൻ അധികൃതരെ അറിയിച്ചതാണ് പിടിവീഴാൻ ഇടയാക്കിയത്. പൈലറ്റിനെ പരിശോധനയ്ക്കു വിധേയനാക്കിയതോടെ മദ്യപിച്ചതായി തെളിഞ്ഞു. പിന്നാലെ ഇയാളെ ജോലിയിൽനിന്നും മാറ്റിനിർത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന് വിമാനം രണ്ട് മണിക്കൂറോളം വൈകി. മറ്റൊരു പൈലറ്റിനെ നിയോഗിച്ചാണ് വിമാനം ഡൽഹിയിലേക്കു പറന്നത്. പൈലറ്റിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.
Read Moreകറൻസി മൂല്യം കൂപ്പുകുത്തി: ഇറാനിൽ പ്രതിഷേധം വ്യാപിക്കുന്നു
ടെഹ്റാൻ: കറൻസി മൂല്യം കുത്തനെ ഇടിയുന്നതിൽ ഇറാനിൽ ആരംഭിച്ച പ്രക്ഷോഭം രാജ്യത്തെന്പാടും പടരുന്നു. ലോറെസ്താൻ പ്രവിശ്യയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ഒരു സുരക്ഷാഭടൻ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഫാർസ്, ഹമേദാൻ പ്രവിശ്യകളിലും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. ഡോളറിനെതിരേ ഇറേനിയൻ കറൻസിയുടെ മൂല്യം ഇടിയുന്നതിൽ പ്രതിഷേധിച്ച് തലസ്ഥാനമായ ടെഹ്റാനിലെ കച്ചവടക്കാർ ഞായറാഴ്ചയാണു പ്രതിഷേധം ആരംഭിച്ചത്. ചൊവ്വാഴ്ച മുതൽ യൂണിവേഴ്സിറ്റി വിദ്യാർഥികളും പങ്കാളികളായി. അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും ഉപരോധങ്ങളിൽ നട്ടെല്ലു തകർന്ന ഇറേനിയൻ സന്പദ്വ്യവസ്ഥയ്ക്ക് എതിരേയുള്ള പ്രതിഷേധമായി ഇതു മാറിയിരിക്കുകയാണ്. ഇറാനിലെ പുരോഹിത ഭരണകൂടത്തിനെതിരേ മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്. പ്രതിഷേധം ശമിപ്പിക്കാനുള്ള മാർഗമെന്ന നിലയിൽ ബുധനാഴ്ച ബാങ്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇറേനിയൻ വിപ്ലവഗാർഡിനു കീഴിലുള്ള ബാസിജ് എന്ന അർധസൈനികസേനയിലെ അംഗമാണ് ലോറെസ്താനിലെ ഖുദാസ്ത് നഗരത്തിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. കല്ലേറിൽ 13 സുരക്ഷാ ഭടന്മാർക്കു പരിക്കേറ്റതായും ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…
Read More