ഇ​റാ​നി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ മ​ട​ക്കം: ന​ട​പ​ടി​ക​ൾ തു​ട​ങ്ങി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നി​ലെ ആ​ഭ്യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചു. നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നാ​ണു നീ​ക്കം. നി​ല​വി​ൽ ഏ​ക​ദേ​ശം 10,000 ഇ​ന്ത്യ​ക്കാ​രാ​ണ് ഇ​റാ​നി​ലു​ള്ള​തെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക്. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​റാ​നി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ നേ​ര​ത്തെ പൗ​ര​ന്മാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യി​ദ് അ​ബ്ബാ​സ് അ​രാ​ഗ്‌​ചി​യും ഫോ​ണി​ലൂ​ടെ നി​ല​വി​ലെ സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്തി​രു​ന്നു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് എം​ബ​സിഅ​തേ​സ​മ​യം, മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്ന നി​ല​യി​ലാ​ണ് ഒ​ഴി​പ്പി​ക്ക​ൽ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ങ്കി​ലും നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് എം​ബ​സി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളോ കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ങ്ങ​ളോ ഉ​ണ്ടാ​കി​ല്ലെ​ന്ന ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന കൂ​ട്ടാ​യ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യി ജ​മ്മു ക​ശ്മീ​ർ സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നാ​ഷ​ണ​ൽ ക​ൺ​വീ​ന​ർ…

Read More

ട്രം​പി​ന് നൊ​ബേ​ൽ സ​മ്മാ​നം കൈ​മാ​റി മ​ച്ചാ​ഡോ: വെ​ന​സ്വേ​ല​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ട്രം​പി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നു​ള്ള ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​മാ​ണി​തെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ

വാ​ഷിം​ഗ്ട​ൺ: വെ​ന​സ്വേ​ല​ൻ പ്ര​തി​പ​ക്ഷ നേ​താ​വും നൊ​ബേ​ൽ സ​മാ​ധാ​ന പു​ര​സ്കാ​ര ജേ​താ​വു​മാ​യ മ​രി​യ കോ​റി​ന മ​ച്ചാ​ഡോ ത​നി​ക്കു ല​ഭി​ച്ച നൊ​ബേ​ൽ മെ​ഡ​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നു കൈ​മാ​റി. വൈ​റ്റ് ഹൗ​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മ​ച്ചാ​ഡോ ത​ന്‍റെ പു​ര​സ്കാ​രം ട്രം​പി​ന് സ​മ്മാ​നി​ച്ച​ത്. വെ​ന​സ്വേ​ല​യു​ടെ രാ​ഷ്ട്രീ​യ ഭാ​വി സം​ബ​ന്ധി​ച്ച് ട്രം​പും മ​ച്ചാ​ഡോ​യും ത​മ്മി​ൽ നി​ല​നി​ന്നി​രു​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കി​ടെ​യാ​ണു സം​ഭ​വം. താ​ൻ ചെ​യ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി പു​ര​സ്കാ​രം ന​ൽ​കി​യ​തി​നു മ​ച്ചാ​ഡോ​യെ ട്രം​പ് പ്ര​ശം​സി​ച്ചു: “മ​ച്ചാ​ഡോ വ​ള​രെ​യ​ധി​കം പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ വ​നി​ത​യാ​ണ്. പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്‍റെ മ​ഹ​ത്താ​യ പ്ര​വൃ​ത്തി​യാ​ണ് ഈ ​നീ​ക്കം’- ട്രം​പ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു. മ​ച്ചാ​ഡോ ന​ൽ​കി​യ മെ​ഡ​ൽ കൈ​വ​ശം വ​യ്ക്കാ​നാ​ണ് ട്രം​പി​ന്‍റെ തീ​രു​മാ​ന​മെ​ന്ന് വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. നൊ​ബേ​ൽ സ​മ്മാ​നം മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി അ​നു​വാ​ദ​മി​ല്ലെ​ന്ന് നൊ​ബേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ ത​ന്നെ മ​ച്ചാ​ഡോ​യു​ടെ…

Read More

താ​യ്‌​ല​ൻ​ഡി​ൽ വീ​ണ്ടും ക്രെ​യി​ൻ അ​പ​ക​ടം

ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡി​ൻ വീ​ണ്ടും ക്രെ​യി​ൻ അ​പ​ക​ടം. ഇ​ന്ന​ലെ ത​ല​സ്ഥാ​ന​മാ​യ ബാ​ങ്കോ​ക്കി​ന​ടു​ത്ത് ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക്രെ​യി​ൻ താ​ഴ​ത്തെ റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ലേ​ക്കു ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു. ബു​ധ​നാ​ഴ്ച വ​ട​ക്കു​കി​ഴ​ക്ക​ൻ താ​യ്‌​ല​ൻ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​നു മു​ക​ളി​ൽ കൂ​റ്റ​ൻ ക്രെ​യി​ൻ വീ​ണ് 32 പേ​ർ മ​രി​ക്കു​ക​യും 66 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. നി​ല​വി​ലു​ള്ള റെ​യി​ൽ​പാ​ത​യ്ക്കു മു​ക​ളി​ൽ മ​റ്റൊ​രു പാ​ത നി​ർ​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​റ്റാ​ലി​യ​ൻ-​താ​യ് ഡെ​വ​ല​പ്മെ​ന്‍റ് പി​സി​എ​ൽ എ​ന്ന നി​ർ​മാ​ണ ക​ന്പ​നി​യു​ടെ ക്രെ​യി​നു​ക​ളാ​ണ് ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും ത​ക​ർ​ന്ന​ത്. അ​ടു​ത്ത​ടു​ത്തു​ണ്ടാ​യ സ​മാ​ന അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് താ​യ് പ്ര​ധാ​ന​മ​ന്ത്രി അ​നു​തി​ൻ ചാ​ൺ​വി​ര​ക്കു​ൾ പ​റ​ഞ്ഞു.

Read More

റേസാ പഹ്‌ലവിക്ക് ജനപിന്തുണ ഇല്ലെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ​ഇ​റാ​നി​ലെ അ​വ​സാ​ന ഷാ​യു​ടെ മ​ക​നാ​യ റേ​സാ പ​ഹ്‌​ല​വി​യു​ടെ ജ​ന​പി​ന്തു​ണ​യി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​നി​ലെ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ റേ​സാ പ​ഹ്‌​ല​വി​യു​ടെ പേ​ര് ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​ണ് റോ​യി​ട്ടേ​ഴ്സ് വാ​ർ​ത്താ ഏ​ജ​ൻ​സി​ക്കു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ ട്രം​പ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. റേ​സാ പ​ഹ്‌​ല​വി ന​ല്ല മ​നു​ഷ്യ​നാ​ണെ​ന്നാ​ണു തോ​ന്നു​ന്ന​തെ​ന്നു ട്രം​പ് പ​റ​ഞ്ഞു. പ​ക്ഷേ, പ്ര​വാ​സ​ത്തി​ൽ ക​ഴി​യു​ന്ന റേ​സാ​യു​ടെ നേ​തൃ​ത്വം ഇ​റേ​നി​യ​ൻ ജ​ന​ത അം​ഗീ​ക​രി​ക്കു​മോ എ​ന്ന​തി​ൽ സം​ശ​യ​മു​ണ്ട്. ഇ​റേ​നി​യ​ൻ ജ​ന​ത അ​ദ്ദേ​ഹ​ത്തെ അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ എ​നി​ക്കു പ്ര​ശ്ന​മി​ല്ല. ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ ഇ​റേ​നി​യ​ൻ ഭ​ര​ണ​കൂ​ടം വീ​ഴാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വീ​ണാ​ലും ഇ​ല്ലെ​ങ്കി​ലും ഇ​ത് ര​സ​ക​ര​മാ​യ സ​മ​യം ആ​യി​രി​ക്കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. 1979ലെ ​ഇ​സ്‌​ലാ​മി​ക വി​പ്ല​വ​ത്തി​ൽ അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട് പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​ന്ന മു​ഹ​മ്മ​ദ് റേ​സാ പ​ഹ്‌​ല​വി​യു​ടെ മ​ക​നാ​ണ് റേ​സാ. പി​താ​വി​നു മു​ന്പേ ഇ​റാ​ൻ വി​ട്ട അ​ദ്ദേ​ഹം ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ലാ​ണു താ​മ​സം. ഇ​പ്പോ​ൾ…

Read More

ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കും; ഇ​റാ​നു​മാ​യി സം​സാ​രി​ച്ച് എ​സ്. ജ​യ​ശ​ങ്ക​ർ

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭം ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന ഇ​റാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം. \ സാ​ഹ​ച​ര്യം മോ​ശ​മാ​യാ​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ​ജ്ജ​മാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പൗ​ര​ന്മാ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യി​ദ് അ​ബ്ബാ​സ് അ​രാ​ഗ്ച്ചി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. രാ​ജ്യ​ത്തെ സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി നി​ശ്ച​യി​ച്ചി​രു​ന്ന ഇ​ന്ത്യ സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ചു. നി​ല​വി​ൽ ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി.

Read More

ഇ​റാ​ൻ സം​ഘ​ർ​ഷം; ഖ​ത്ത​റി​ലെ സൈ​നി​ക താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി അ​മേ​രി​ക്ക​യും ബ്രി​ട്ട​നും

ദോ​ഹ: ഇ​റാ​നി​ലെ ആ​ഭ്യ​ന്ത​ര പ്ര​ക്ഷോ​ഭ​ങ്ങ​ൾ വ​ൻ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഖ​ത്ത​റി​ലെ അ​ൽ-​ഉ​ദൈ​ദ് വ്യോ​മ​താ​വ​ള​ത്തി​ൽ​നി​ന്ന് അ​മേ​രി​ക്ക​യും ബ്രി​ട്ട​നും ത​ങ്ങ​ളു​ടെ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ ഭാ​ഗി​ക​മാ​യി പി​ൻ​വ​ലി​ക്കു​ന്നു. മേ​ഖ​ല​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് സൈ​നി​ക​രെ മാ​റ്റു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഇ​റാ​ൻ ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത ഭാ​ഗി​ക​മാ​യി അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ, ലു​ഫ്താ​ൻ​സ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വീ​സു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. ഇ​ത് വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കു​ന്ന​തി​നും റ​ദ്ദാ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി. ടെ​ഹ്‌​റാ​നി​ലെ ബ്രി​ട്ടീ​ഷ് എം​ബ​സി താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടു​ക​യും പ്ര​വ​ർ​ത്ത​നം ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു. ഇ​റ്റ​ലി, പോ​ള​ണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട് ഇ​റാ​ൻ വി​ട​ണ​മെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ​റാ​നി​ൽ ന​ട​ക്കു​ന്ന സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ ഇ​തു​വ​രെ 15,000ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 20,000ലേ​റെ പ്ര​തി​ഷേ​ധ​ക്കാ​രെ ഇ​റാ​ൻ ഭ​ര​ണ​കൂ​ടം ത​ട​വി​ലാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ക്ഷോ​ഭ​ക​രെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ചാ​ൽ ഇ​റാ​നെ​തി​രേ ശ​ക്ത​മാ​യ സൈ​നി​ക ന​ട​പ​ടി…

Read More

ഇ​മി​ഗ്ര​ന്‍റ് വി​സ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ യു​എ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​മി​ഗ്ര​ന്‍റ് വി​സ പ്രോ​സ​സിം​ഗ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ തീ​രു​മാ​നം. അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​യ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 75 രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്കു​ള്ള ഇ​മി​ഗ്ര​ന്‍റ് വി​സ പ്രോ​സ​സിം​ഗ് നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്. അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി മാ​ർ​ക്കോ റൂ​ബി​യോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്‍റാ​ണ് രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 21 മു​ത​ൽ സ​സ്‌​പെ​ൻ​ഷ​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. എ​ന്നാ​ൽ ടൂ​റി​സ്റ്റ്, ബി​സി​ന​സ് തു​ട​ങ്ങി​യ നോ​ൺ-​ഇ​മി​ഗ്ര​ന്‍റ് (താ​ത്കാ​ലി​ക) വി​സ​ക​ൾ​ക്ക് ഈ ​തീ​രു​മാ​നം ബാ​ധ​ക​മ​ല്ലെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം വ​രാ​നി​രി​ക്കു​ന്ന ലോ​ക​ക​പ്പ്, 2028 ഒ​ളി​മ്പി​ക്സ് തു​ട​ങ്ങി​യ​വ​ക്ക് യു​എ​സ് വേ​ദി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നോ​ൺ-​ഇ​മി​ഗ്ര​ന്‍റ് വി​സ​ക​ളു​ടെ ആ​വ​ശ്യം വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

Read More

ഇ​റാ​നി​ല്‍ ആ​ഭ്യ​ന്ത​ര സം​ഘ​ര്‍​ഷം രൂക്ഷമാകുന്ന സാഹചര്യം; പൗരന്മാർക്കു മുന്നറിയിപ്പുമായി യുഎസ്

ടെ​ഹ്‌​റാ​ന്‍: ഇ​റാ​നി​ല്‍ ആ​ഭ്യ​ന്ത​ര സം​ഘ​ര്‍​ഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​ര്‍ എ​ത്ര​യും വേ​ഗം രാ​ജ്യം വി​ട​ണ​മെ​ന്ന മു​ന്ന​റി​ യി​പ്പു​മാ​യി യു​എ​സ്. ഇ​റാ​നി​ലെ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ടാ​ണ് അ​മേ​രി​ക്ക​ൻ‌ എം​ബ​സി​യു​ടെ മു​ന്ന​റി​യി​പ്പ്.പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ റോ​ഡു​ക​ള്‍ അ​ട​ച്ചി​ട​ൽ, പൊ​തു​ഗ​താ​ഗ​ത ത​ട​സം, മൊ​ബൈ​ൽ, ഇ​ന്‍റ​ര്‍​നെ​റ്റ് റ​ദ്ദാ​ക്ക​ൽ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളാ​ണ് ഇ​റാ​ന്‍ ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​ര്‍ യു​എ​സ് സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തി​ന് കാ​ത്തു​നി​ല്‍​ക്കാ​തെ ഇ​റാ​നു പു​റ​ത്തു​ക​ട​ക്കാ​നാ​ണ് യു​എ​സ് എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. സു​ര​ക്ഷി​ത​മെ​ങ്കി​ല്‍ ക​രമാ​ര്‍​ഗം അ​ര്‍​മേ​നി​യ അ​ല്ലെ​ങ്കി​ല്‍ തു​ര്‍​ക്കി​യി​ലേ​ക്ക് പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യെ​ന്നാ​ണ് എം​ബ​സി​യു​ടെ നി​ര്‍​ദേ​ശം.

Read More

ഇ​റാ​നി​ൽ സൈ​നി​ക ന​ട​പ​ടി​ക്കു മ​ടി​ക്കി​ല്ലെ​ന്ന് ട്രം​പ്; ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന​യെ​ന്നും വൈ​റ്റ് ഹൗ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നി​ലെ ആ​ഭ്യ​ന്ത​ര പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സൈ​നി​ക ന​ട​പ​ടി​ക്കു മ​ടി​ക്കി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്. വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലെ​വി​റ്റാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സൈ​നി​ക ന​ട​പ​ടി​ക്ക് ട്രം​പ് ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ ലെ​വി​റ്റ്, ന​യ​ത​ന്ത്ര​പ​ര​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​ണ് യു​എ​സ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ വ്യോ​മാ​ക്ര​മ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള സൈ​നി​ക ന​ട​പ​ടി​ക​ൾ ട്രം​പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ അ​ദ്ദേ​ഹം മ​ടി​ക്കി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സ് വ്യ​ക്ത​മാ​ക്കി. ഇ​റാ​ൻ ഭ​ര​ണ​കൂ​ടം പ​ര​സ്യ​മാ​യി പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള​ല്ല സ്വ​കാ​ര്യ​മാ​യി അ​മേ​രി​ക്ക​യെ അ​റി​യി​ക്കു​ന്ന​തെ​ന്ന് ലെ​വി​റ്റ് വെ​ളി​പ്പെ​ടു​ത്തി. സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യ്ക്കും വി​ല​ക്ക​യ​റ്റ​ത്തി​നു​മെ​തി​രെ ഇ​റാ​നി​ലെ അ​സ​ർ​ബൈ​ജാ​ൻ പ്ര​വി​ശ്യ​യി​ലും അ​രാ​ക് ന​ഗ​ര​ത്തി​ലും വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ ഇ​തു​വ​രെ അ​റു​ന്നൂ​റോ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ അ​റ​സ്റ്റി​ലാ​യ​താ​യും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും ഇ​ട​പെ​ട​ലു​ക​ളാ​ണ് രാ​ജ്യ​ത്തെ ക​ലാ​പ​ങ്ങ​ൾ​ക്ക്…

Read More

ഇ​ന്ത്യ-​ജ​ർ​മ​നി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കും; ഇ​ന്ത്യ​ക്കാ​ർ​ക്ക് വി​സ​യി​ല്ലാ​തെ ട്രാ​ൻ​സി​റ്റ് സൗ​ക​ര്യം

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ജ​ർ​മ​നി വ​ഴി മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന​തി​ന് വി​സ​യി​ല്ലാ​തെ ട്രാ​ൻ​സി​റ്റ് സൗ​ക​ര്യം അ​നു​വ​ദി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സും ഇ​ന്ന​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ജ​ന​കീ​യ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ര​ണ്ടു ദി​വ​സ​ത്തെ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ ചാ​ൻ​സ​ല​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​തി​രോ​ധം, വ്യാ​പാ​രം, ഊ​ർ​ജം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 19 ക​രാ​റു​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വ​ച്ചു. പ്ര​ധാ​ന ക​രാ​റു​ക​ൾപ്ര​തി​രോ​ധ വ്യ​വ​സാ​യ​രം​ഗ​ത്തു സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ആ​യു​ധ​ങ്ങ​ളു​ടെ സം​യു​ക്ത നി​ർ​മാ​ണ​ത്തി​നു​മാ​യി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. ജ​ർ​മ​നി​യി​ൽ ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​യ​മ​ന​ത്തി​ന് സ്കി​ൽ പാ​ർ​ട്ണ​ർ​ഷി​പ്പ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. നി​ല​വി​ൽ മൂ​ന്ന് ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രാ​ണ് ജ​ർ​മ​നി​യി​ലു​ള്ള​ത്. ജ​ർ​മ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തും. ഇ​തി​നാ​യി വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സ​ഹ​ക​ര​ണ​ത്തി​ന് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന ക​രാ​റു​ക​ൾ‌ ഒ​പ്പി​ട്ടു.…

Read More