കോൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസിംഗിലൂടെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേ രാജസ്ഥാൻ റോയൽസിന് ജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിന് രാജസ്ഥാൻ കീഴടക്കി. സുനിൽ നരെയ്ന്റെ (109) സെഞ്ചുറിക്ക് ജോസ് ബട്ലറിന്റെ സെഞ്ചുറിയിലൂടെ രാജസ്ഥാൻ തിരിച്ചടിക്കുകയായിരുന്നു. 60 പന്തിൽ ആറ് സിക്സും ഒമ്പത് ഫോറും ഉൾപ്പെടെ 107 റൺസുമായി ബട്ലർ പുറത്താകാതെ നിന്നു. ഈ ഐപിഎല്ലിൽ ബട്ലറിന്റെ രണ്ടാം സെഞ്ചുറിയാണ്. സ്കോർ: കോൽക്കത്ത 223/6 (20). രാജസ്ഥാൻ 224/8 (20).സുനിൽ നരെയ്ൻ (109), അംക്രിഷ് രഘുവാൻഷി (30) എന്നിവർ കോൽക്കത്തയ്ക്കും വേണ്ടിയും ജോസ് ബട്ലർ (107 നോട്ടൗട്ട്), റിയാൻ പരാഗ് (34) എന്നിവർ രാജസ്ഥാനു വേണ്ടിയും തിളങ്ങി. ഐപിഎൽ ചരിത്രത്തിൽ കന്നി സെഞ്ചുറി കുറിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനിൽ നരെയ്ൻ. രാജസ്ഥാൻ റോയൽസിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം…
Read MoreCategory: Sports
ഇന്ത്യൻ ടീമിൽ ഇടംനേടി മലയാളി താരങ്ങളായ ആശാ ശോഭനയും സജന സജീവനും
ന്യൂഡല്‍ഹി: മലയാളി വനിതാ ക്രിക്കറ്റ് താരങ്ങളായ ആശാ ശോഭനയും സജന സജീവനും ഇന്ത്യന്‍ ടീമില്‍. ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിലാണ് ഇരുവരെയും ഇടംപിടിച്ചത്. വനിതാ പ്രീമിയര്‍ ലീഗ് കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമിനായി തിളങ്ങിയ താരമാണ് ആശ. മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം നടത്താന്‍ സജനയ്ക്കും സാധിച്ചിരുന്നു. മിന്നു മണിക്ക് ശേഷം ഇന്ത്യന്‍ വനിതാ ദേശീയ ടീമിലെത്തുന്ന മലയാളി താരങ്ങളാണ് ഇരുവരും.
Read Moreജർമൻ ബുണ്ടസ് ലീഗ കിരീടത്തിൽ മുത്തമിട്ട് നെവർകൂസെൻ അല്ല
ലെവർകൂസൻ: തോൽവി അറിയാതെ ബെയർ ലെവർകൂസൻ ആദ്യമായി ജർമൻ ബുണ്ടസ് ലീഗ ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ടു. പതിനൊന്ന് വർഷമായി ബയേണ്‍ മ്യൂണിക് അടക്കി വച്ച ലീഗ് നേട്ടത്തിനാണ് സാബി അലോൻസോയുടെ ലെവർകൂസൻ അവസാനമിട്ടത്. കിരീടത്തിന് ഒരു ജയം കൂടി മാത്രം മതിയായിരുന്ന ലെവർകൂസൻ, സ്വന്തം കളത്തിൽ 29-ാം റൗണ്ട് മത്സരത്തിൽ വെർഡർ ബ്രെമെനെ എതിരില്ലാത്ത അഞ്ചു ഗോളിനു തകർത്താണ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്. ഫ്ളോറിയൻ വിർട്സിന്റെ ഹാട്രിക്കാണ് ലെവർകൂസന് വൻ ജയമൊരുക്കിയത്. അഞ്ചു മത്സരങ്ങൾ കൂടി ബാക്കിയിരിക്കേ രണ്ടാമതുള്ള ബയേണ്‍ മ്യൂണിക്കുമായി 16 പോയിന്റ് വ്യത്യാസമാണുള്ളത്. നിലവിൽ 79 പോയിന്റാണ് ലെവർകൂസന്.
Read Moreപാരീസ് ഒളിമ്പിക്സിലേക്ക് ഇനി 101 ദിനങ്ങൾ…
കായിക ലോകത്തിന്റെ ഒളിന്പിക്സ് സ്വപ്നങ്ങളിലേക്കുള്ള ദീപം ഇന്ന് തെളിയും, തുടർന്ന് 101-ാം ദിനം 2024 പാരീസ് ഒളിന്പിക്സ് മിഴിതുറക്കും… കോവിഡ്-19 കാലശേഷം ആദ്യമായി കാണികൾക്ക് പ്രവേശനം നൽകുന്ന ഒളിന്പിക് ദീപശിഖ തെളിക്കലും പ്രയാണവുമാണ് ഇന്ന് നടക്കുക. അതെ, 2024 പാരീസ് ഒളിന്പിക്സ് ദീപശിഖ ഇന്ന് പുരാതന ഒളിന്പിയയിൽ തെളിയും.ജൂലൈ 26 മുതൽ ഓഗസ്റ്റ് 11വരെയാണ് പാരീസ് ഒളിന്പിക്സ്. സമ്മർ ഒളിന്പിക്സിന് മൂന്നാം തവണയാണ് പാരീസ് വേദിയാകുന്നത്. ചരിത്രത്തിൽ ലണ്ടൻ മാത്രമേ മുന്‍പ് മൂന്നു തവണ ഒളിന്പിക്സിനു വേദിയൊരുക്കിയിട്ടുള്ളൂ. 1908, 1948, 2012 വർഷങ്ങളിലാണ് ലണ്ടനിൽ ഒളിന്പിക്സ് അരങ്ങേറിയത്. 100-ാം വാർഷികം പാരീസ് ഒളിന്പിക്സിലേക്കുള്ള കൗണ്ടൗണിന്റെ 100-ാം നാൾ നാളെയാണ്. 1924 ഒളിന്പിക്സിന്റെ 100-ാം വാർഷികമായാണ് ഇത്തവണ പാരീസിൽ ലോക കായികമാമാങ്കം അരങ്ങേറുന്നത് എന്നതും മറ്റൊരു വാസ്തവം. 1900, 1924 വർഷങ്ങൾക്കുശേഷം പാരീസ് നഗരം ഒളിന്പിക്സിനു വേദിയാക്കുന്നു എന്നതാണ്…
Read Moreറോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ നിരാശാജനകമായ പ്രകടനത്തിന് കാരണമെന്ത്…?
ആളും ആരവവും ആവോളമുണ്ട്… പക്ഷേ, ഒന്നും അങ്ങ് ശരിയാകുന്നില്ല… അതെ, ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്ന ടീമിനെ കുറിച്ച് ഇതിൽ കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ല. കഴിഞ്ഞ 16 സീസണിലും ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ഏക ഐപിഎൽ ടീമാണ് ആർസിബി. മൂന്ന് തവണ ഐപിഎൽ ഫൈനലിൽ (2009, 2011, 2016) കളിച്ചത് മാത്രമാണ് ആർസിബിയുടെ ഇതുവരെയുള്ള നേട്ടം. 2023 സീസണിൽ പ്ലേ ഓഫ് കണ്ടില്ല. 2024 സീസണിലും ചരിത്രം ആവർത്തിക്കുകയാണ് ആർസിബി. കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും തോൽവി, ഒരു ജയത്തിലൂടെ ലഭിച്ച രണ്ട് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ടീം ഇപ്പോൾ. സീസണിലെ ആറാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു മുന്നിൽ ഏഴ് വിക്കറ്റ് തോൽവി വഴങ്ങിയത് ആർസിബിയുടെ മനോബലത്തിനു ക്ഷതമേൽപ്പിച്ചെന്നത് വാസ്തവം. കാരണം, 20 ഓവറിൽ 196/8 എന്ന സ്കോർ പടുത്തുയർത്തിയിട്ടും ജയിക്കാൻ ആർസിബിക്കു…
Read Moreമായങ്ക് യാദവ് തിരിച്ചെത്തും
ലക്നോ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ലക്നോ സൂപ്പർ ജയ്ന്റ്സിന്റെ യുവ പേസർ മായങ്ക് യാദവ് ചെന്നൈയ്ക്കെതിരായ മത്സരത്തിൽ കളിച്ചേക്കും. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായ മായങ്ക് 19ന് നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ മത്സരത്തിൽ കളിച്ചേക്കുമെന്ന് കോച്ച് ജസ്റ്റിൻ ലാംഗർ പറഞ്ഞു. അതേസമയം, ഇന്നലെ നടന്ന ഡൽഹി ക്യാപ്പിറ്റൽസിന് എതിരായത് ഉൾപ്പെടെ രണ്ടു മത്സരങ്ങൾ ഇതിനകം മായങ്കിന് നഷ്ടമായി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് മായങ്കിന് പരിക്കേറ്റത്. മായങ്കായിരുന്നു ലക്നോയുടെ രണ്ട് ജയത്തിലെ പ്ലെയർ ഓഫ് ദ മാച്ച്.
Read Moreഗുകേഷ് തോറ്റു; മുന്നിൽ നിപോംനിഷി
ടൊറൊന്റോ: ഫിഡെ 2024 കാൻഡിഡേറ്റ്സ് ചെസിന്റെ ഏഴാം റൗണ്ടിൽ ഇന്ത്യയുടെ ഡി. ഗുകേഷിന് അപ്രതീക്ഷിത തോൽവി. ഫ്രാൻസിന്റെ അലിറേസ ഫിറോസ്ജയോടാണ് ഗുകേഷ് തോൽവി വഴങ്ങിയത്. ചാന്പ്യൻഷിപ്പിൽ ഫ്രഞ്ച് താരത്തിന്റെ ആദ്യജയമാണ്. അതേസമയം, റഷ്യയുടെ ഇയാൻ നിപോംനിഷി ഏഴാം റൗണ്ടിൽ അമേരിക്കയുടെ ഹികാരു നാകാമുറയുമായി സമനിലയിൽ പിരിഞ്ഞു. ഇതോടെ 4.5 പോയിന്റുമായി നിപോംനിഷി ഒന്നാം സ്ഥാനത്തെത്തി. നാല് പോയിന്റുമായി ഗുകേഷ് രണ്ടാം സ്ഥാനത്തേക്കിറങ്ങി. ഇന്ത്യയുടെ ആർ. പ്രജ്ഞാനന്ദ അമേരിക്കയെു ഫാബിയാനൊ കരുവാനയുമായും വിദിത് ഗുജറാത്തി അസർബൈജാന്റെ നിജത് അബാസോവുമായും സമനിലയിൽ പിരിഞ്ഞു. പ്രജ്ഞാനന്ദയ്ക്ക് നാലും വിദിത്തിന് 3.5ഉം പോയിന്റാണ്. വനിതാ ചാന്പ്യൻഷിപ്പിൽ ഏഴ് റൗണ്ട് പൂർത്തിയായപ്പോൾ ചൈനയുടെ ടാൻ സോങ് യി (അഞ്ച്) ഒന്നാമത് തുടരുന്നു.
Read Moreമുഹമ്മദൻസ് സ്പോർട്ടിംഗ് ഐഎസ്എലിലേക്ക്
ഇന്ത്യൻ ഫുട്ബോളിൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും ഒപ്പം ചരിത്രവും പാരന്പര്യവുമുള്ള മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ് പുതിയ കെട്ടിലും മട്ടിലും ഇനി ഇന്ത്യയുടെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ ഐഎസ്എല്ലിലേക്ക്. ഇതോടെ കോൽക്കത്തയിൽനിന്ന് മോഹൻബഗാൻ സൂപ്പർ ജയന്റ്സ്, ഈസ്റ്റ് ബംഗാൾ ക്ലബ്ബുകൾക്കു പിന്നാലെ ഐഎസ്എല്ലിലെത്തുന്ന മൂന്നാമത്തെ ടീമായി. 1887-ൽ ജൂബിലി ക്ലബ്ബായി തുടങ്ങി 1891-ൽ മുഹമ്മദൻസ് എന്ന് പേരുമാറ്റി. 133 വർഷത്തെ ചരിത്രമുള്ള ആരാധകരുടെ സ്വന്തം ബ്ലാക്ക് പാന്തേഴ്സ്, ഈ സീസണിലെ ഐ ലീഗ് ജേതാക്കളായാണ് ഐഎസ്എല്ലിലെത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് റഷ്യക്കാരനായ ആന്ദ്രേ ചെർനിഷോവ് പരിശീലിപ്പിക്കുന്ന മുഹമ്മദൻസ് സ്പോർടിംഗ് ആദ്യ ഐ ലീഗ് കിരീടനേട്ടത്തിലെത്തിയത്. ലീഗിൽ ഒരു മത്സരം കൂടി ബാക്കിയിരിക്കേ 52 പോയിന്റുമായാണ് മുഹമ്മദൻസ് കിരീടം നേടിയത്. 23-ാം റൗണ്ട് മത്സരത്തിൽ മുഹമ്മദൻസ് 2-1ന് ഷില്ലോംഗ് ലാജോംഗിനെ തോൽപ്പിച്ച് കിരീടത്തിൽ മുത്തമിട്ടു. 1990-കൾക്കു ശേഷം…
Read Moreകോപ്പ ദെൽ റേ കപ്പിൽ മുത്തമിട്ട് അത്ലറ്റിക്
സെവിയ്യ: കോപ്പ ദെൽ റേ (രാജാവിന്റെ കപ്പ്) ഫുട്ബോൾ കിരീടം അത്ലറ്റിക് ബിൽബാ വോയ്ക്ക്. പെനാൽറ്റി ഷൂട്ടൗട്ടിൽ അത്ലറ്റിക് 4-2ന് മയ്യോർക്കയെ തോല്പിച്ചു. 1984 നുശേഷം ബിൽബാവോ നേടുന്ന ആദ്യത്തെ കോപ്പ ഡെൽ റേ ചാന്പ്യൻഷിപ്പാണ്. 40 വർഷത്തിനിടെ ക്ലബ് നേടുന്ന പ്രധാന കപ്പും ഇതാണ്. ഇതോടെ അത്ലറ്റിക്കിന് കോപ്പ ദെൽ റേ കിരീടങ്ങളുടെ എണ്ണം 24 ആയി. മുഴുവൻ സമയത്തും അധിക സയമത്തും 1-1ന് സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. 21-ാം മിനിറ്റിൽ ഡാനി റോഡ്രിഗസ് മയ്യോർക്കയെ മുന്നിലെത്തിച്ചു. 50-ാം മിനിറ്റിൽ ഒയിഹൻ സാൻസെറ്റ് അത്ലറ്റിക്കിനു സമനില നൽകി. ഷൂട്ടൗട്ടിൽ അത്ലറ്റിക് ഗോൾകീപ്പർ ജുലെൻ അഗിറെസാബാല മയ്യോർക്കയുടെ മനു മോർലാൻസിന്റെ കിക്ക് രക്ഷപ്പെടുത്തിയപ്പോൾ നെമഞ്ച റഡോഞ്ചിക്കിന്റെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കായിരുന്നു. 1984ലെ കിരീടത്തിനുശേഷം 2020, 2021 ഫൈനലുകൾ ഉൾപ്പെടെ ആറു ഫൈനലുകളിൽ തോറ്റു.40…
Read Moreഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് ആദ്യ ജയം
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റ് 17-ാം സീസണിലെ തുടർച്ചയായ മൂന്നു തോൽവികൾക്കുശേഷം മുംബൈ ഇന്ത്യൻസ് വിജയപാതയിൽ. ബാറ്റിംിന്റെ വെടിക്കെട്ട് കണ്ട വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് 29 റണ്‍സിനു ഡൽഹി ക്യാപിറ്റൽസിനെ തകർത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 234 റണ്‍സ്. ഡൽഹി ക്യാപിറ്റൽസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റണ്‍സ്. 10 പന്തിൽ 39 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയും ഒരു വിക്കറ്റ് നേടുകയും ചെയ്ത റൊമാരിയോ ഷെപ്പേഡാണ് കളിയിലെ താരം. രോഹിത് ശർമ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേഡ് എന്നിവർ മുംബൈക്കായി ചൂടുള്ള ബാറ്റിംഗ്് പ്രകടനം കാഴ്ചവെച്ചപ്പോൾ മറുഭാഗത്ത് പൃഥ്വി ഷാ, അഭിഷേക് പൊറേൽ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരും മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചപ്പോൾ വാങ്കഡെ സ്റ്റേഡിയത്തിൽ…
Read More