ഐ​​സി​​സി അ​​ണ്ട​​ർ 19 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഇ​​ന്ന് മു​​ത​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​രം നാ​​ളെ

ബ്ലൂം​​ഫോ​​ണ്ടെ​​യ്ൻ: ഇ​​ന്നു മു​​ത​​ൽ ക്രി​​ക്ക​​റ്റി​​ലെ കൗ​​മാ​​ര ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ടം. 2024 ഐ​​സി​​സി അ​​ണ്ട​​ർ 19 പു​​രു​​ഷ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​ന് ഇ​​ന്ന് തു​​ട​​ക്കം. ഭാ​​വി​​യി​​ൽ സീ​​നി​​യ​​ർ ടീ​​മി​​ന്‍റെ കു​​പ്പാ​​യ​​മ​​ണി​​യാ​​നു​​ള്ള അ​​വ​​സാ​​ന ക​​ട​​ന്പ​​ക​​ളി​​ൽ ഒ​​ന്നാ​​ണ് കൗ​​മാ​​ര താ​​ര​​ങ്ങ​​ൾ​​ക്കി​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന കൗ​​മാ​​ര ​​ലോ​​ക പോ​​രാ​​ട്ട​​ത്തി​​ന്‍റെ ഫൈ​​ന​​ൽ ഫെ​​ബ്രു​​വ​​രി 11ന് ​​അ​​ര​​ങ്ങേ​​റും. ആ​​തി​​ഥേ​​യ​​രാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സും ത​​മ്മി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന പോ​​രാ​​ട്ടം. അ​​യ​​ർ​​ല​​ൻ​​ഡും യു​​എ​​സ്എ​​യും ഇ​​ന്ന് ക​​ള​​ത്തി​​ലു​​ണ്ട്. നാ​​ളെ ഇ​​ന്ത്യ ബം​ഗ്ലാ​ദേ​ശ്, അ​യ​ർ​ല​ൻ​ഡ്, യു​എ​സ്എ എ​ന്നീ ടീ​മു​ക​ൾ​ക്കൊ​പ്പം ഗ്രൂ​പ്പ് എ​യി​ലാ​ണ് ഇ​ന്ത്യ. നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രും ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​വ​​ണ അ​​ണ്ട​​ർ 19 ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ ടീ​​മു​​മാ​​യ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ​​മ​​ത്സ​​രം നാ​​ളെ​​യാ​​ണ്. ബം​​ഗ്ലാ​​ദേ​​ശാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ എ​​തി​​രാ​​ളി​​ക​​ൾ. 2023 എ​​സി​​സി അ​​ണ്ട​​ർ 19 ഏ​​ഷ്യ ക​​പ്പി​​ൽ ഇ​​ന്ത്യ​​യെ ന​​യി​​ച്ച ഉ​​ദ​​യ് സ​​ഹാ​​റ​​നാ​​ണ് ലോ​​ക​​ക​​പ്പി​​ലും ക്യാ​​പ്റ്റ​​ൻ. ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​ർ 15ന്…

Read More

ലോ​ക ചാ​മ്പ്യ​നെ കീ​ഴ​ട​ക്കി പ്ര​ജ്ഞാ​ന​ന്ദ; ഇ​ന്ത്യ​യി​ലെ ചെ​സ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം

ചെ​ന്നൈ: ഫി​ഡെ ചെ​സ് ലോ​ക ചാ​ന്പ്യ​നാ​യ ചൈ​ന​യു​ടെ ഡി​ങ് ലി​റ​നെ തോ​ൽ​പ്പി​ച്ച് ഇ​ന്ത്യ​യു​ടെ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ആ​ർ. പ്ര​ജ്ഞാ​ന​ന്ദ. നെ​ത​ർ​ല​ൻ​ഡ്സി​ൽ ന​ട​ന്ന ടാ​റ്റ സ്റ്റീ​ൽ മാ​സ്റ്റേ​ഴ്സ് ടൂ​ർ​ണ​മെ​ന്‍റി​ലാ​ണ് പ്ര​ജ്ഞാ​ന​ന്ദ ലി​റ​നെ അ​ട്ടി​മ​റി​ച്ച​ത്. ഇ​തോ​ടെ ഇ​തി​ഹാ​സ താ​രം വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ​യി​ലെ ചെ​സ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തും പ്ര​ജ്ഞാ​ന​ന്ദ​യെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​വും ലി​റ​നെ​തി​രേ പ്ര​ജ്ഞാ​ന​ന്ദ ജ​യം നേ​ടി​യി​രു​ന്നു. വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​നു​ശേ​ഷം നി​ല​വി​ലെ ലോ​ക​ചാ​ന്പ്യ​നെ തോ​ൽ​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ഇ​ന്ത്യ​ൻ താ​ര​മാ​ണ് പ്ര​ജ്ഞാ​ന​ന്ദ. ഫി​ഡെ റേ​റ്റിം​ഗി​ൽ 2748.3 പോ​യി​ന്‍റാ​ണ് പ്ര​ജ്ഞാ​ന​ന്ദ​യ്ക്ക്. വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​ന് 2748ഉം. 2780 ​ആ​ണ് ഡി​ങ് ലി​റ​ന്‍റെ റേ​റ്റിം​ഗ് പോ​യി​ന്‍റ്.

Read More

ഫി​ൻ അ​ലീ​ൻ നി​റ​ഞ്ഞാ​ടി; കി​വീ​സി​ന് ജ​യം, പ​ര​മ്പ​ര

ഡു​നെ​ഡി​ൻ: ഓ​പ്പ​ണ​ർ ഫി​ൻ അ​ലീ​ന്‍റെ മി​ന്നു​ന്ന സെ​ഞ്ചു​റി ക​രു​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20 യി​ലും ന്യൂ​സി​ല​ൻ​ഡി​ന് മി​ന്നു​ന്ന ജ​യം. 45 റ​ൺ​സ് ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര കി​വീ​സ് സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 224 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ന് ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 179 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ഓ​പ്പ​ണ​ർ ഫി​ൻ അ​ലീ​ന്‍റെ അ​തി​വേ​ഗ സെ​ഞ്ചു​റി​യാ​ണ് കി​വീ​സ് ഇ​ന്നിം​ഗ്സി​ന് ക​രു​ത്താ​യ​ത്. 62 പ​ന്തി​ൽ അ​ഞ്ച് ഫോ​റും 16 സി​ക്സ​റു​മാ​യി നി​റ​ഞ്ഞാ​ടി​യ യു​വ​താ​രം 137 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി. ഫിൻ തന്നെയാണ് മാൻ ഓഫ് ദ മാച്ച്. കു​ട്ടി​ക്രി​ക്ക​റ്റി​ൽ ഒ​രി​ന്നിം​ഗ്സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സ​ർ എ​ന്ന റി​ക്കാ​ർ​ഡി​ന് ഒ​പ്പ​മെ​ത്താ​ൻ കി​വീ​സ് ഓ​പ്പ​ണിം​ഗ് ബാ​റ്റ​ർ​ക്ക് ക​ഴി​ഞ്ഞു. അ​ഫ്ഗാ​നി​സ്ഥാ​ൻ താ​രം ഹ​സ്റ​ത്തു​ല്ല സ​സാ​യി​യാ​ണ് മു​ൻ​പ് 16 സി​ക്സ​റു​ക​ൾ അ​ടി​ച്ചി​ട്ടു​ള്ള​ത്. അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍റി- 20 ക്രി​ക്ക​റ്റി​ൽ ന്യൂ​സി​ല​ൻ​ഡ് താ​ര​ത്തി​ന്‍റെ…

Read More

ത​ക​ർ​ന്ന​ടി​ഞ്ഞ് വി​ൻ​ഡീ​സ്; അ​ഡ്‌​ലെ​യ്ഡി​ൽ ഓ​സീ​സി​ന് മേ​ൽ​കൈ

അ​ഡ്‌​ലെ​യ്ഡ്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 188 റ​ൺ​സി​നു പു​റ​ത്താ​യി. അ​ർ‌​ധ സെ​ഞ്ചു​റി (50) നേ​ടി​യ കി​ർ​ക് മ​ക്കെ​ൻ​സി മാ​ത്ര​മേ സ​ന്ദ​ർ​ശ​ക​നി​ര​യി​ൽ പൊ​രു​താ​ൻ മ​ന​സ് കാ​ണി​ച്ചു​ള്ളൂ. നാ​ലു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ നാ​യ​ക​ൻ പാ​റ്റ് ക​മ്മി​ൻ​സും ജോ​ഷ് ഹേ​സി​ൽ​വു​ഡു​മാ​ണ് വി​ൻ​ഡീ​സ് ബാ​റ്റിം​ഗി​ന്‍റെ ന​ട്ടെ​ല്ലൊ​ടി​ച്ച​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വി​ൻ​ഡീ​സി​ന് 27 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ഓ​പ്പ​ണ​ർ​മാ​രാ​യ ക്രെ​യ്ഗ് ബ്രാ​ത്‌​വെ​യ്റ്റി​നെ​യും (13) ട​ഗ്‌​ന​രെ​യ്ൻ ച​ന്ദ​ർ​പോ​ളി​നെ​യും (ആ​റ്) ന​ഷ്ട​മാ​യി. പാ​റ്റ് ക​മ്മി​ൻ​സാ​ണ് ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി​യ​ത്. പി​ന്നാ​ലെ​യെ​ത്തി​യ മ​ക്ക​ൻ​സി ക്രീ​സി​ൽ പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും മ​റു​വ​ശ​ത്ത് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രു​ന്നു. അ​ലി​ക് അ​ത്ത​നാ​സെ (13), ക​വെം ഹോ​ഡ്ജ് (12), ജ​സ്റ്റി​ൻ ഗ്രീ​വ്സ് (അ​ഞ്ച്), ജോ​ഷ്വ ഡ ​സി​ൽ​വ (ആ​റ്), അ​ൽ​സാ​രി ജോ​സ​ഫ് (14), ഗു​ഡാ​കേ​ഷ് മോ​ട്ടി (ഒ​ന്ന്), ഷ​മാ​ർ ജോ​സ​ഫ് (36) എ​ന്നി​വ​ർ​ക്ക് കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ല്കാ​നാ​യി​ല്ല. കെ​മ​ർ റോ​ച്ച്…

Read More

ര​​ഞ്ജി ട്രോ​​ഫി; സ​​മ​​നി​​ല​​യി​​ൽ സ​​ച്ചി​​ൻ താ​​രം

ഗോ​​ഹ​​ട്ടി: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ള​​ത്തി​​ന് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം സ​​മ​​നി​​ല. ആ​​സാ​​മി​​നെ​​തി​​രേ സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യെ​​ങ്കി​​ലും അ​​വ​​രെ ഫോ​​ളോ ഓ​​ണ്‍ ചെ​​യ്യി​​ച്ചു എ​​ന്ന​​ത് കേ​​ര​​ള​​ത്തി​​നു നേ​​ട്ട​​മാ​​യി. സ്കോ​​ർ: കേ​​ര​​ളം 419, ആ​​സാം 248, 212/3. കേ​​ര​​ള​​ത്തി​​നാ​​യി സെ​​ഞ്ചു​​റി നേ​​ടി​​യ സ​​ച്ചി​​ൻ ബേ​​ബി​​യാ​​ണ് (131) പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്. ആ​​സാ​​മി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ക്യാ​​പ്റ്റ​​ൻ റി​​യാ​​ൻ പ​​രാ​​ഗും (116) ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഓ​​പ്പ​​ണ​​ർ രാ​​ഹു​​ൽ ഹ​​സ​​രി​​ക​​യും (107) സെ​​ഞ്ചു​​റി നേ​​ടി. അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​ ബേ​​സി​​ൽ ത​​ന്പി​​യും നാ​​ല് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി ജ​​ല​​ജ് സ​​ക്സേ​​ന​​യു​​മാ​​ണ് ആ​​സാ​​മി​​നെ ഫോ​​ളോ ഓ​​ണി​​ലേ​​ക്ക് ത​​ള്ളി​​വി​​ട്ട​​ത്.

Read More

സൂ​പ്പ​ർ ക​പ്പ്: ബ്ലാസ്റ്റേഴ്സ് തോറ്റു, സെമി സാധ്യത മങ്ങി

ഭു​വ​നേ​ശ്വ​ർ: സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ൾ സെ​മി ഫൈ​ന​ലി​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പ്ര​വേ​ശി​ക്കാ​മെ​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​ടെ പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്ത്. ഗ്രൂ​പ്പ് ബി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യോ​ട് 3-2ന് ​കൊ​ന്പന്മാ​ർ പ​രാ​ജ​യ​പ്പെ​ട്ടു. 29-ാം മി​നി​റ്റി​ൽ ദി​മി​ത്രി​യോ​സ് ഡ​യ​മാ​ന്‍റ​കോ​സി​ന്‍റെ ഗോ​ളി​ൽ ലീ​ഡ് നേ​ടി​യ​ശേ​ഷ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ര​ണ്ടാം ഗോ​ളും ഗ്രീ​ക്ക് താ​ര​മാ​യ ഡ​യ​മാ​ന്‍റ​കോ​സാ​യി​രു​ന്നു (62’ പെ​നാ​ൽ​റ്റി) നേ​ടി​യ​ത്. സ​ച്ചി​ന്‍റെ കൈ ​ചോ​ർ​ന്നു ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ളി സ​ച്ചി​ൻ സു​രേ​ഷി​ന്‍റെ കൈ ​ചോ​ർ​ന്ന​താ​ണ് തോ​ൽ​വി​യി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. 1-1 എ​ന്ന നി​ല​യി​ൽ ര​ണ്ടാം പ​കു​തി​ക്ക് ഇ​റ​ങ്ങി​യ ജം​ഷ​ഡ്പു​ർ 57-ാം മി​നി​റ്റി​ൽ ഡാ​നി​യേ​ൽ ചീ​മ​യി​ലൂ​ടെ ലീ​ഡ് നേ​ടി. 33-ാം മി​നി​റ്റി​ൽ ജം​ഷ​ഡ്പു​രി​ന് സ​മ​നി​ല ന​ൽ​കി​യ​തും ചീ​മ​യാ​യി​രു​ന്നു. 57-ാം മി​നി​റ്റി​ൽ ചീ​മ തൊ​ടു​ത്ത ഷോ​ട്ട് ത​ട​യാ​ൻ ശ്ര​മി​ച്ച സ​ച്ചി​ൻ സു​രേ​ഷി​ന്‍റെ കൈ​യി​ൽ​നി​ന്ന് ചോ​ർ​ന്ന് പ​ന്ത് ഗോ​ൾ വ​ര ക​ട​ക്കു​ക​യാ​യി​രു​ന്നു. 69-ാം മി​നി​റ്റി​ൽ മാ​ർ​ക്കൊ…

Read More

എട്ടാമതും ഫി​ഫ ദ് ​ബെ​സ്റ്റ് കി​രീ​ടം സ്വന്തമാക്കി മെ​സി​

  ല​ണ്ട​ൻ: ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ മി​ക​ച്ച ഫു​ട്‌​ബോ​ള്‍ താ​ര​ത്തി​നു​ള്ള ഫി​ഫ ദ് ​ബെ​സ്റ്റ് പു​ര​സ്‌​കാ​രം അ​ര്‍​ജ​ന്‍റീ​ന താ​രം ല​യ​ണ​ല്‍ മെ​സി​ക്ക്. അ​ന്തി​മ​പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ നോ​ര്‍​വെ താ​രം എ​ര്‍​ലിം​ഗ് ഹാ​ള​ണ്ട്, ഫ്ര​ഞ്ച് താ​രം കി​ലി​യ​ന്‍ എം​ബാ​പ്പെ എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് ഈ ​നേ​ട്ടം മെ​സി​ക്കു സ്വ​ന്ത​മാ​ക്കാ​നാ​യ​ത്. മി​ക​ച്ച താ​ര​ത്തി​നു​ള്ള ഫി​ഫ​യു​ടെ പു​ര​സ്‌​കാ​രം എ​ട്ടാ​മ​താ​ണ് മെ​സി ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. സ്പാ​നി​ഷ് ഫു​ഡ്ബോ​ൾ താ​രം ഐ​താ​ന ബോ​ൺ​മാ​റ്റി​യാ​ണു മി​ക​ച്ച വ​നി​താ താ​രം. ഫെ​യ​ര്‍​പ്ലേ അ​വാ​ര്‍​ഡ് ബ്ര​സീ​ലി​യ​ന്‍ ദേ​ശീ​യ ഫു​ട്ബോ​ള്‍ ടീം ​സ്വ​ന്ത​മാ​ക്കി. 2022 ഡി​സം​ബ​ര്‍ 19 മു​ത​ല്‍ 2023 ഓ​ഗ​സ്റ്റ് 20 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ പ്ര​ക​ട​ന​മാ​ണു പു​ര​സ്‌​കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ച്ച​ത്.

Read More

പതിനെട്ടുകാരന്‍റെ പോരാട്ടച്ചൂടിൽ ജോ​ക്കോ വി​യ​ർ​ത്തു!

മെ​ൽ​ബ​ണ്‍: 2024 സീ​സ​ണ്‍ ഗ്രാ​ൻ​സ്‌​ലാം ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ന് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണോ​ടെ ആ​ഘോ​ഷ​ത്തു​ട​ക്കം. പു​രു​ഷ സിം​ഗി​ൾ​സി​ൽ ഒ​ന്നാം സീ​ഡും നി​ല​വി​ലെ ചാ​ന്പ്യ​നു​മാ​യ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ക്രൊ​യേ​ഷ്യ​ൻ കൗ​മാ​ര​താ​ര​മാ​യ ഡി​നൊ പ്രി​സ്മി​ക്കി​ന്‍റെ പോ​രാ​ട്ട​ച്ചൂ​ടി​ൽ വി​യ​ർ​ക്കു​ന്ന​തി​നാ​ണ് ആ​ദ്യ​ദി​നം സാ​ക്ഷ്യം​വ​ഹി​ച്ച​ത്. പ​തി​നെ​ട്ടു​കാ​ര​നാ​യ പ്രി​സ്മി​ക് നാ​ല് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് തോ​ൽ​വി സ​മ്മ​തി​ച്ച​ത്. സ്കോ​ർ: 6-2, 6-7 (5-7), 6-3, 6-4. കൗ​മാ​ര താ​ര​ത്തെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ക​യും കാ​ണി​ക​ളോ​ട് ക​ര​ഘോ​ഷം മു​ഴ​ക്കാ​ൻ ആം​ഗ്യ​ത്തി​ലൂ​ടെ ജോ​ക്കോ​വി​ച്ച് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തെ​ന്ന​തും ശ്ര​ദ്ധേ​യം. ലോ​ക ഒ​ന്നാം ന​ന്പ​റി​നെ​തി​രേ ഗ്രാ​ൻ​സ്‌​ലാ​മി​ൽ ഒ​രു സെ​റ്റ് ജ​യി​ക്കു​ന്ന മൂ​ന്നാ​മ​ത് ക്രൊ​യേ​ഷ്യ​ൻ താ​ര​മാ​ണ് പ്രി​സ്മി​ക്. ജോ​ക്കോ @ 90 മെ​ൽ​ബ​ണ്‍ പാ​ർ​ക്കി​ൽ ജോ​ക്കോ​വി​ച്ചി​ന്‍റെ തു​ട​ർ​ച്ച​യാ​യ 29-ാം ജ​യ​മാ​ണ് ഇ​ന്ന​ലെ ക​ണ്ട​ത്. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ താ​ര​ത്തി​ന്‍റെ 90-ാം ജ​യ​വും. റോ​ജ​ർ ഫെ​ഡ​റ​റി​നു​ശേ​ഷം (102) മെ​ൽ​ബ​ണി​ൽ 90+ ജ​യ​മു​ള്ള ര​ണ്ടാ​മ​ത് മാ​ത്രം ക​ളി​ക്കാ​ര​നാ​ണ് ജോ​ക്കോ​വി​ച്ച്. ഓ​പ്പ​ണ്‍…

Read More

ചരിത്രം തിരുത്തിക്കുറിക്കാൻ സെ​​മി ടി​​ക്ക​​റ്റി​​ന് ബ്ലാ​​സ്റ്റേ​​ഴ്സ്

ഭു​​വ​​നേ​​ശ്വ​​ർ: സൂ​​പ്പ​​ർ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ര​​ണ്ടാം ജ​​യ​​ത്തോ​​ടെ സെ​​മി ഫൈ​​ന​​ൽ ഉ​​റ​​പ്പി​​ക്കാ​​നാ​​യി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ഫ്സി ഇ​​ന്ന് ക​​ള​​ത്തി​​ൽ. ഗ്രൂ​​പ്പ് ബി​​യി​​ൽ ജം​​ഷ​​ഡ്പു​​ർ എ​​ഫ്സി​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ. സൂ​​പ്പ​​ർ ക​​പ്പി​​ൽ ഇ​​തു​​വ​​രെ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ ബ്ലാ​​സ്റ്റേ​​ഴ്സി​​നു സാ​​ധി​​ച്ചി​​ട്ടി​​ല്ല. ഈ ​​ച​​രി​​ത്രം തി​​രു​​ത്തി​​ക്കു​​റി​​ക്കാ​​നാ​​ണ് ഇ​​വാ​​ൻ വു​​കോ​​മ​​നോ​​വി​​ച്ചി​​ന്‍റെ കു​​ട്ടി​​ക​​ൾ ഇ​​റ​​ങ്ങു​​ന്ന​​ത്. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ​​റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് 3-1ന് ​​ഷി​​ല്ലോം​​ഗ് ലാ​​ജോം​​ഗി​​നെ​​യും ജം​​ഷ​​ഡ്പു​​ർ 2-1ന് ​​നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡി​​നെ​​യും കീ​​ഴ​​ട​​ക്കി​​യി​​രു​​ന്നു. ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​രാ​​ണ് സെ​​മി​​യി​​ലേ​​ക്ക് മു​​ന്നേ​​റു​​ക. രാ​​ത്രി 7.30നാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സ് x ജം​​ഷ​​ഡ്പു​​ർ പോ​​രാ​​ട്ടം. ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡും ഷി​​ല്ലോം​​ഗ് ലാ​​ജോം​​ഗും ഏ​​റ്റു​​മു​​ട്ടും. ബ​​ഗാ​​നു ര​​ണ്ടാം ജ​​യം ഗ്രൂ​​പ്പ് എ​​യി​​ൽ കോ​​ൽ​​ക്ക​​ത്ത​​ൻ വ​​ന്പ​ന്മാ​​രാ​​യ മോ​​ഹ​​ൻ ബ​​ഗാ​​ൻ ര​​ണ്ടാം ജ​​യം സ്വ​​ന്ത​​മാ​​ക്കി. 2-1ന് ​​ഹൈ​​ദ​​രാ​​ബാ​​ദ് എ​​ഫ്സി​​യെ​​യാ​​ണ് ബ​​ഗാ​​ൻ കീ​​ഴ​​ട​​ക്കി​​യ​​ത്. ഇ​​ഞ്ചു​​റി ടൈ​​മി​​ൽ ദി​​മി​​ത്രി​​യോ​​സ് പെ​​ട്രാ​​റ്റോ​​സി​​ന്‍റെ…

Read More

അ​ർ​ധ​രാ​ത്രി​യി​ൽ ഫി​ഫ ദ ​ബെ​സ്റ്റ്

ല​ണ്ട​ൻ: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ ആ​രാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തു​ന്ന 2023 ഫി​ഫ ദ ​ബെ​സ്റ്റ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് രാ​ത്രി ഒ​രു മ​ണി മു​ത​ൽ. ഏ​റ്റ​വും മി​ക​ച്ച പു​രു​ഷ താ​രം, ഏ​റ്റ​വും മി​ക​ച്ച പു​രു​ഷ ഗോ​ൾ കീ​പ്പ​ർ, മി​ക​ച്ച പു​രു​ഷ ടീം ​പ​രി​ശീ​ല​ക​ൻ, ഏ​റ്റ​വും മി​ക​ച്ച വ​നി​താ താ​രം, മി​ക​ച്ച വ​നി​താ ഗോ​ൾ കീ​പ്പ​ർ, മി​ക​ച്ച വ​നി​താ ടീം ​മാ​നേ​ജ​ർ, ഏ​റ്റ​വും മി​ക​ച്ച ഗോ​ൾ തു​ട​ങ്ങി​യ പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ക്കു​ക. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും അ​വ​സാ​ന മൂ​ന്ന് ക​ളി​ക്കാ​രെ ഡി​സം​ബ​റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഹാ​ല​ണ്ട്, എം​ബ​പ്പെ, മെ​സി 2022 ഡി​സം​ബ​ർ 19 മു​ത​ൽ 2023 ഓ​ഗ​സ്റ്റ് 20വ​രെ​യു​ള്ള പ്ര​ക​ട​നം വി​ല​യി​രു​ത്തി​യാ​ണ് മി​ക​ച്ച പു​രു​ഷ താ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ക്കു​ക. 2023ലെ ​ഏ​റ്റ​വും മി​ക​ച്ച പു​രു​ഷ ഫു​ട്ബോ​ള​റി​നു​ള്ള അ​ന്തി​മ പ​ട്ടി​ക​യി​ൽ ഇം​ഗ്ലീ​ഷ് പ്ര​മീ​യ​ർ ലീ​ഗ് ക്ല​ബ്ബാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ…

Read More