ലണ്ടൻ: വിംബിൾഡണിൽ ചരിത്രമായി ചെക് റിപ്പബ്ലിക് താരം മാർകെറ്റ വുൺഡ്രൊസോവ. ചെക് സുന്ദരി, ഓപ്പൺ യുഗത്തിൽ വിംബിൾഡൺ വനിതാ സിംഗിൾസ് ഫൈനലിൽ എത്തുന്ന ആദ്യ സീഡ് ചെയ്യപ്പെടാത്ത താരമായി. യുക്രെയ്നിന്റെ എലിന സ്വിറ്റോളിനയെ പരാജയപ്പെടുത്തിയാണ് ചെക് താരം കലാശപ്പോരിന് അർഹയായത്. ഇതുവരെ വിംബിൾഡണിൽ ആദ്യ രണ്ട് റൗണ്ട് പിന്നിടാത്ത താരമായിരുന്ന വുൺഡ്രൊസോവ നേരിട്ടുള്ള സെറ്റുകൾക്കാണ് എതിരാളിയെ വീഴ്ത്തിയത്. സ്കോർ: 6-3, 6-3.
Read MoreCategory: Sports
സമത്വത്തിന്റെ യുഗം: പുരുഷ, വനിതാ ടീമുകൾക്ക് തുല്യ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി
ഡർബൻ: പുരുഷ, വനിതാ ടീമുകൾക്ക് തുല്യ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്ന ഐസിസി വാർഷിക സമ്മേളനത്തിലാണ് നിർണായക തീരുമാനം. പുതിയ തീരുമാനമനുസരിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍ തുല്യ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുക നല്‍കും. റണ്ണേഴ്സ് അപ്പ് ആകുന്ന ടീമുകൾക്ക് അടുത്ത ഘട്ടത്തിൽ തുല്യ സമ്മാനത്തുക നൽകുമെന്നും ഐസിസി വ്യക്തമാക്കി. 2017 മുതൽ എല്ലാ വർഷവും വനിതാ മത്സരങ്ങളുടെ സമ്മാനത്തുക ഞങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്ന് ഐസിസി ചെയര്മാന് ഗ്രെഗ് ബാര്‍ക്ലെ പറഞ്ഞു. ഐസിസി എകദിന ലോകകപ്പ്, ട്വന്റി-20 ലോകകപ്പ്, അണ്ടർ 19 ലോകകപ്പ് എന്നിവ നേടുന്ന വനിത ടീമുകൾക്ക് പുരുഷ ടീമുകൾക്ക് നൽകുന്ന അതേ സമ്മാനതുക നൽകുമെന്നും ഗ്രെഗ് പറഞ്ഞു.
Read Moreവനിതാ ട്വന്റി-20 റാങ്കിംഗ്: സ്മൃതി മൂന്നിൽ, ഹർമൻ ആദ്യ പത്തിൽ
ദുബായ്: ഐസിസി വനിതാ ട്വന്റി-20 ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആദ്യ പത്തിൽ. ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി-20യിൽ അർധസെഞ്ചുറിയോടെ ഹർമൻപ്രീത് കൗർ പുറത്താകാതെ നിന്നിരുന്നു. 627 റേറ്റിംഗ് പോയിന്റുമായി 10-ാം സ്ഥാനത്താണ് ഹർമൻപ്രീത് കൗർ. 728 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള സ്മൃതി മന്ദാനയാണ് ആദ്യപത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. ഓസ്ട്രേലിയയുടെ താലിയ മഗ്രാത്താണ് (784) ഒന്നാം സ്ഥാനത്ത്. ബൗളിംഗിൽ മൂന്നാമതുള്ള ദീപ്തി ശർമയും ഒന്‍പതാം സ്ഥാനത്തുള്ള രേണുക സിംഗുമാണ് ആദ്യപത്തിലെ ഇന്ത്യൻ സാന്നിധ്യങ്ങൾ. ട്വന്റി-20 വനിതാ ടീം റാങ്കിംഗിൽ 265 പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ഓസ്ട്രേലിയ (303), ഇംഗ്ലണ്ട് (282), ന്യൂസിലൻഡ് (268) ടീമുകളാണ് ആദ്യമൂന്ന് സ്ഥാനങ്ങളിൽ. വനിതാ ഏകദിനത്തിലും നാലാം സ്ഥാനത്താണ് ടീം ഇന്ത്യ.
Read Moreദേവ്ധർ ട്രോഫി ടീമിൽ ഇടംനേടി തെണ്ടുൽക്കർ ജൂണിയർ
മുംബൈ: ദേവ്ധർ ട്രോഫി സോണൽ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ സൗത്ത് സോൺ ടീമിൽ ഇടംനേടി പേസർ അർജുൻ തെണ്ടുൽക്കർ. നിലവിൽ ഗോവൻ ടീമിന് വേണ്ടി കളിക്കുന്ന തെണ്ടുൽക്കർ ഈ സീസണിലെ ഏഴ് ഏകദിന മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റുകൾ നേടിയിരുന്നു. ഗോവയുടെ ഏറ്റവും ഉയർന്ന വിക്കറ്റ് നേട്ടക്കാരനായതോടെയാണ് തെണ്ടുൽക്കറെ ദേവ്ധർ ട്രോഫി ടീമിലേക്ക് തെരഞ്ഞെടുത്തത്. മായങ്ക് അഗർവാൾ നായകനായ ടീമിൽ, കർണാടകയുടെ വി. വിശാഖ്, വിദ്വത് കാവേരപ്പ എന്നിവർ നയിക്കുന്ന പേസ് നിരയുടെ ഭാഗമായിരിക്കും തെണ്ടുൽക്കർ ജൂണിയർ. ഓഗസ്റ്റിൽ നടക്കുന്ന ബിസിസിഐ എമർജിംഗ് ഓൾറൗണ്ടേഴ്സ് ക്യാമ്പിലേക്കും തെണ്ടുൽക്കർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പുതുച്ചേരിയിൽ വച്ച് ജൂലൈ 24-നാണ് ദേവ്ധർ ട്രോഫി ടൂർണമെന്റ് ആരംഭിക്കുന്നത്.
Read Moreവിക്കിയിൽ ആരാധകർ ഏറ്റവും കൂടുതൽ തെരഞ്ഞതിൽ മുന്നിൽ ധോണി
മുംബൈ: ഇന്റർനെറ്റിലെ വിജ്ഞാനകോശമെന്നാണു വിക്കിപീഡിയ അറിയപ്പെടുന്നത്. എന്തിനെകുറിച്ചുമുള്ള ആളുകളുടെ അന്വേഷണവും ചെന്നെത്തിനിൽക്കുക വിക്കിപീഡിയയിലായിരിക്കും. 2023 ജൂണിൽ ക്രിക്കറ്റ് സംബന്ധിച്ച് ഏറ്റവും കൂടുതൽ വിക്കിപീഡിയയിൽ ആളുകൾ തെരഞ്ഞ രണ്ട് കളിക്കാരാണ് എം.എസ്. ധോണിയും വിരാട് കോഹ്ലിയും. ക്രിക്കറ്റ് സംബന്ധമായ വിക്കി സേർച്ചിൽ ആദ്യ പത്തു സ്ഥാനത്തെത്തിയ രണ്ടു കളിക്കാർ കോഹ്ലിയും ധോണിയുമാണ്. 4.99 ലക്ഷം തെരച്ചിലാണു വിക്കിയിൽ എം.എസ്. ധോണിയെക്കുറിച്ചുണ്ടായത്. ക്രിക്കറ്റ് സംബന്ധ വിക്കിപീഡിയ സേർച്ചിൽ ഒന്‍പതാം സ്ഥാനം. 5.80 ലക്ഷം തവണ കോഹ്ലിയുടെ വിക്കി പേജ് ആളുകൾ കണ്ടു. ഏഴാം സ്ഥാനത്താണ് കോഹ്ലി. 2023 ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ, 2023 ഐസിസി ഏകദിന ലോകകപ്പ് എന്നീ പേജുകളാണ് ഏറ്റവും കൂടുതൽ ആളുകൾ കണ്ടത്. 1.91, 1.64 കോടി തവണ യഥാക്രമം ഈ പേജുകൾ ആളുകൾ തെരഞ്ഞതായാണ് വിവരം.
Read Moreമിന്നിത്തന്നെ മിന്നു; ട്വന്റി-20 യിൽ ഇന്ത്യക്ക് രണ്ടാം ജയം
മിർപുർ: . ബംഗ്ലാദേശ് വനിതകൾക്കെതിരായ ട്വന്റി-20 യിൽ മിന്നുമണിയുടെ മികവിൽ ഇന്ത്യക്ക് ജയം. ഇന്ത്യയുടെ കുഞ്ഞൻ സ്കോറിനെ പിന്തുടർന്ന ബംഗ്ലാദേശ് എട്ട് റൺസ് അകലെ വീണു. സ്കോർ: ഇന്ത്യ: 95/8, ബംഗ്ലാദേശ്: 87/10. ഇന്ന് മിന്നു മണിയുടെ ദിവസമായിരുന്നു. നാല് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ രണ്ട് വിക്കറ്റ്. രണ്ടും മുൻനിര വിക്കറ്റ്. വിട്ടുകൊടുത്തതാവട്ടെ വെറും ഒൻപത് റൺസും. ഇന്ത്യ ഉയർത്തിയ 99 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് വനിതകൾ ഇന്ത്യൻ ബൗളർമാർക്കുമുന്നിൽ ബാറ്റുവച്ച് കീഴടങ്ങി. 38 റൺസ് എടുത്ത ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് (38) ബംഗ്ലാ നിരയിലെ ടോപ്സ്കോറർ. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. അവസാന ഓവറിൽ 10 റൺസായിരുന്നു ബംഗ്ലാദേശിന്റെ വിജയലക്ഷ്യം. ഷഫാലി വർമ എറിഞ്ഞ അവസാന ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തിയ ബംഗ്ലാദേശിന് ഒരു റൺസ് മാത്രമാണ് നേടാനായത്. അവസാന അഞ്ച് വിക്കറ്റുകൾ വീണത്…
Read Moreലോക യൂത്ത് ചാമ്പ്യൻഷിപ്പ്; ചരിത്രം കുറിച്ച് പാർഥ് സലുങ്കെ
ലിമെറിക് (അയർലൻഡ്): യൂത്ത് വേൾഡ് ചാന്പ്യൻഷിപ്പ് അന്പെയ്ത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി മഹാരാഷ് ട്രക്കാരനായ പാർഥ് സലുങ്കെ. ലോക യൂത്ത് ചാന്പ്യൻഷിപ്പിൽ റിക്കർവ് വിഭാഗത്തിൽ സ്വർണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന റിക്കാർഡാണ് പത്തൊന്‍പതുകാരനായ പാർഥ് സ്വന്തമാക്കിയത്. അണ്ടർ 21 വിഭാഗം ഫൈനലിൽ കൊറിയയുടെ സോങ് ഇൻജുനിനെ 7-3നു കീഴടക്കി പാർഥ് സ്വർണം കരസ്ഥമാക്കി. അണ്ടർ 21 വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ബജ കൗർ വെങ്കലമണിഞ്ഞു. ചൈനീസ് തായ്പേയിയുടെ സു ഹ്സിൻ യുവിനെ 7-1നു തോൽപ്പിച്ചായിരുന്നു ഇന്ത്യൻ താരത്തിന്റെ മെഡൽ നേട്ടം. ചാന്പ്യൻഷിപ്പിൽ ആറ് സ്വർണം, ഒരു വെള്ളി, നാല് വെങ്കലം എന്നിങ്ങനെ 11 മെഡൽ ഇന്ത്യ നേടി. ലോക യൂത്ത് ചാന്പ്യൻഷിപ്പിൽ ഇന്ത്യ ഇത്രയും മെഡൽ നേടുന്നത് ഇതാദ്യമായാണ്.
Read More‘2011 റീയൂണിയൻ’; കോഹ്ലിയുടെ പോസ്റ്റ് വൈറലാകുന്നു
ഡൊമിനിക്ക: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ പോരാട്ടം നാളെ ഡൊമിനിക്കയിൽ തുടങ്ങാനിരിക്കേ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് തരംഗമായി. മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിനൊപ്പം നിൽക്കുന്ന ചിത്രമാണ് കോഹ് ലി പങ്കുവച്ചത്. 2011 റീയൂണിയർ എന്ന സൂചനയോടെയായിരുന്നു ചിത്രം പങ്കുവച്ചത്. 2011ലാണ് ഇന്ത്യ ഡൊമിനിക്കയിൽ അവസാനമായി ടെസ്റ്റ് കളിച്ചത്. അന്ന് ഇന്ത്യൻ ടീമിലുണ്ടായിരുന്നവരാണു രാഹുൽ ദ്രാവിഡും വിരാട് കോഹ്ലിയും. വർഷങ്ങൾക്കിപ്പുറം ഇരുവരും രണ്ടു കർത്തവ്യങ്ങളുമായി ഇന്ത്യൻ ടീമിനൊപ്പം തുടരുന്നു. കോഹ്ലി ടീമംഗമായി തുടരുന്പോൾ ദ്രാവിഡ് പരിശീലകവേഷത്തിലാണെന്നു മാത്രം. ഡൊമിനിക്കയിലെ 2011 ടെസ്റ്റിൽ കളിച്ച രണ്ടു പേർ വീണ്ടും അതേ മൈതാനത്ത് ഒന്നിക്കുമെന്ന് ചിന്തിച്ചില്ല എന്നും കോഹ്ലി സോഷ്യൽ മീഡിയയിൽ കുറിച്ചു. അഞ്ചാം നന്പർ ബാറ്ററായാണ് 2011ൽ കോഹ്ലി ഇറങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ 30 റണ്‍സ് നേടി. 32…
Read Moreക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ലോകകപ്പ് ട്രോഫി കേരളത്തിൽ
തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ഐസിസി ലോകകപ്പ് ട്രോഫി തലസ്ഥാനത്തെത്തി. മുക്കോല സെന്റ് തോമസ് സെൻട്രൽ സ്കൂളിലാണ് ട്രോഫി ടൂറിന്റെ ഭാഗമായി ഇതിഹാസങ്ങളുടെ കൈയാപ്പ് പതിഞ്ഞ കപ്പ് എത്തിയത്. രാവിലെ പത്തിന് സ്കൂളിലെത്തിയ ട്രോഫിയെ ആർപ്പുവിളികളുടെയും ബാൻഡ്മേളത്തിന്റെയും അകന്പടിയോടെയാണ് കുട്ടികളും അധ്യാപകരും ചേർന്ന് വരവേറ്റത്. ലോകകപ്പ് തീംസോംഗിനൊപ്പം വിവിധ ക്രിക്കറ്റ് ടീമുകളുടെ ജഴ്സി ധരിച്ച് സ്കൂൾ ടീം നൃത്തം ചെയതു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയ ട്രോഫി 12 -ാം തീയതി വരെ കേരളത്തിൽ തുടരും. ലോകകപ്പിന്റെ മുഖ്യവേദിയായ അഹമ്മദാബാദില്‍ നിന്നാണ് ട്രോഫി പര്യടനം ആരംഭിച്ചത്. മുംബൈയിലും കോല്‍ക്കത്തയിലും പ്രദർശിപ്പിച്ച ട്രോഫി ഇനി ന്യൂസിലൻഡിലേക്ക് കൊണ്ടുപോകും. 18 രാജ്യങ്ങളിലാണ് ട്രോഫി പര്യടനം നടത്തുക.
Read More“ലോകകപ്പിൽ കളിക്കണമെങ്കിൽ കിടക്ക പങ്കിടണം’; സാംബിയൻ കോച്ചിനെതിരേ ഗുരുതര ആരോപണം
ലുസാക: വനിതാ ലോകകപ്പിനു യോഗ്യത നേടിയ ടീമിലെ സ്ഥാനം നിലനിർത്തണമെങ്കിൽ തന്നോടൊപ്പം കിടക്ക പങ്കിടണമെന്ന് സാംബിയൻ ഫുട്ബോൾ ടീമിന്റെ പ്രധാന പരിശീലകൻ ആവശ്യപ്പെട്ടതായി ആരോപണം. ടീമിന്റെ പ്രധാന പരിശീലകനായ ബ്രൂസ് എംവാപ്പെയ്ക്കെതിരെയാണു ഗുരുതര ആരോപണം ഉയർന്നത്. വനിതാ ലോകകപ്പിന് ആദ്യമായി യോഗ്യത നേടിയ സാംബിയൻ ടീം അടുത്ത മാസം ആരംഭിക്കുന്ന ടൂർണമെന്റിനായി പരിശീലനം നടത്തുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ. എന്നാൽ എംവാപ്പെയ്ക്കെതിരായ ആരോപണം 2022ൽ തന്നെ ഉയർന്നതാണെന്നും ഇക്കാര്യത്തിൽ ഫിഫ ഏറെനാളായി അന്വേഷണം നടത്തുകയാണെന്നും സാംബിയൻ ഫുട്ബോൾ വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ സാംബിയൻ അണ്ടർ 17 വനിതാ ടീമിന്റെ പരിശീലകനെതിരെയും സമാനമായ ആരോപണം ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ കേസുകൾ ഒതുക്കിതീർക്കാനാണ് സാംബിയൻ ഫുട്ബോൾ അസോസിയേഷൻ ശ്രമിച്ചതെന്നും രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് യോഗ്യത നേടിത്തന്ന പരിശീലകനെതിരായ ആരോപണത്തിൽ ഇവർ കണ്ണടച്ചെന്നും ആരോപണമുണ്ട്. ലൈംഗികാതിക്രമക്കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും ഇതിൽ…
Read More