ലണ്ടൻ: പതിനാറാം വയസിൽ വിംബിൾഡണ്‍ ടെന്നീസ് വനിതാ സിംഗിൾസ് പ്രീ ക്വാർട്ടർ എന്ന നേട്ടം സ്വന്തമാക്കിയ റഷ്യയുടെ മിറ ആന്ദ്രേവ. മൂന്നാം റൗണ്ടിൽ റഷ്യയുടെ 22-ാം സീഡായ അനസ്തസ്യ പൊറ്റപോവയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് മിറയുടെ പ്രീ ക്വാർട്ടർ പ്രവേശം. സ്കോർ: 6-2, 7-5. വനിതാ സിംഗിൾസിൽ നാലാം സീഡായ അമേരിക്കയുടെ ജെസീക്ക പെഗുല ക്വാർട്ടറിൽ പ്രവേശിച്ചു. യുക്രെയ്നിന്റെ ലെസിയ സുറെങ്കൊയെ 6-1, 6-3നു കീഴടക്കിയാണ് പെഗുല അവസാന എട്ടിൽ കടന്നത്. ചെക് താരം മാർകെറ്റ വുഡ്രോസോവയാണ് ക്വാർട്ടറിൽ പെഗുലയുടെ എതിരാളി. 32-ാം സീഡായ മരിയ ബൗസുകോവയെ കീഴടക്കിയാണ് (2-6, 6-4, 6-3) സീഡില്ലാത്ത വുഡ്രോസോവയുടെ ക്വാർട്ടർ പ്രവേശം. പുരുഷ സിംഗിൾസ് മൂന്നാം റൗണ്ടിൽ 27 എയ്സുകൾ വീതം പിറന്ന രണ്ട് പോരാട്ടത്തിൽ ലോക ഒന്നാം നന്പർ കാർലോസ് അൽകാരസും ഇറ്റലിയുടെ മത്തേവു ബെറെറ്റിനിയും പ്രീ ക്വീർട്ടർ…
Read MoreCategory: Sports
സഹല്‍ മോഹന്‍ ബഗാനിലേക്ക് ?ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം സഹല്‍ അബ്ദുസമദിനെ സ്വന്തമാക്കാന്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് ഒരുങ്ങുന്നതായി സൂചന. മുംബൈ സിറ്റി എഫ്സി, ചെന്നൈയിന് എഫ്സി തുടങ്ങിയ ക്ലബുകളും സഹലിനായി രംഗത്തുണ്ടെന്നും വിവരങ്ങളുണ്ട്. ട്രാന്‍സ്ഫര്‍ തുകയ്ക്കൊപ്പം മോഹന്‍ ബഗാന്റെ ഒരു താരവും ബ്ലാസ്റ്റേഴ്സിലെത്തും. കേരള ബ്ലാസ്റ്റേഴ്സില്‍ 2025 വരെ സഹലിന് കരാറുണ്ട്. ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമാണ് സഹല്‍.
Read Moreമിന്നിച്ചു മിന്നു..! രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം വിക്കറ്റ് നേട്ടത്തിലൂടെ; ചരിത്രത്തിൽ ഇടം നേടി മലയാളി താരം മിന്നു
മത്സര പരീക്ഷകളിൽ ഉത്തരമായി വയനാട് ഊരുനിവാസിയായ മിന്നു മണിയുടെ പേര് ഇനി ആളുകൾ പഠിക്കും, എഴുതും… സ്വന്തം പേര് ഓട്ടോഗ്രാഫായും മത്സര പരീക്ഷകളിലെ ഉത്തരമായും മാറുകയെന്നത്ര ഉയരത്തിലാണ് വയനാട് മാനന്തവാടി ഒണ്ടയങ്ങാടി കൈപ്പാട്ട് മാവുംകണ്ടി മണി-വസന്ത ദന്പതികളുടെ മകളായ മിന്നു എത്തിനിൽക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി അരങ്ങേറുന്ന ആദ്യ മലയാളി വനിതാ താരം എന്ന ചരിത്രനേട്ടം മിന്നു മണി സ്വന്തമാക്കി. ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ ആദ്യമത്സരത്തിൽ കളിച്ചാണ് ഇരുപത്തിനാലുകാരിയായ മിന്നുവിന്റെ രാജ്യാന്തര അരങ്ങേറ്റം. അതോടെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ മിന്നുവിന്റെ അഭിമാന നേട്ടത്തിൽ ആഹ്ലാദം പങ്കുവച്ചു. അതെ, കേരളത്തിനും മലയാളികൾക്കുമിത് അഭിമാന മുഹൂർത്തം. ഇന്ത്യക്കായുള്ള അരങ്ങേറ്റം വിക്കറ്റ് നേട്ടത്തിലൂടെയാണ് മിന്നു മണി ആഘോഷിച്ചത്. 3-0-21-1 എന്നതായിരുന്നു ഓഫ് സ്പിന്നറായ മിന്നുവിന്റെ ബൗളിംഗ്. ചരിത്ര നിമിഷം ടോസിനു മുന്‍പ് ഇന്ത്യൻ ടീം അരങ്ങേറ്റം മിന്നു…
Read Moreമണിപ്പുരിന്റെ പതാകയിൽ കുടുങ്ങി ജീക്സൺ; ഉദ്ദേശശുദ്ധി പറഞ്ഞ് താരം…
ബംഗളൂരു: സാഫ് ചാന്പ്യൻഷിപ്പ് ഫുട്ബോൾ സമ്മാനദാനത്തിനിടെ ഇന്ത്യൻ മിഡ് ഫീൽഡ് താരം ജീക്സൺ സിംഗ് തന്റെ സംസ്ഥാനമായ മണിപ്പുരിന്റെ പതാകയേന്തിയത് വിവാദമാകുന്നു. ജീക്സൺ അണിഞ്ഞത് മെയ്തേയ് വിഭാഗക്കാരുടെ പതാകയാണെന്നാണു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ, സംസ്ഥാനത്ത് സമാധാനത്തിനുള്ള ആഹ്വാനമായാണു പതാക ധരിച്ചതെന്നാണുജീക്സൺ സിംഗ് പ്രതികരിച്ചത്. ‘ആഘോഷങ്ങൾക്കിടെ പതാക ധരിച്ചതിലൂടെ ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നില്ല. സ്വന്തം സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഞാൻ ശ്രമിച്ചത്. ഈ വിജയം എല്ലാ ഇന്ത്യക്കാർക്കും സമർപ്പിക്കുന്നു’- താരം സമൂഹമാധ്യമത്തിൽ കുറിച്ചു. മണിപ്പുരിൽ മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ രണ്ടുമാസമായി തുടരുന്ന കലാപത്തിൽ നൂറിലധികം പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്.
Read Moreവെസ്റ്റ് ഇൻഡീസ് പര്യടനം; ടീമിൽ ഇടം നേടി സഞ്ജു
മുംബൈ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഇടം നേടി. മുതിർന്ന താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച ബാറ്റർമാരായ യശസ്വി ജയ്സ്വാൾ, തിലക് വർമ, മീഡിയം പേസർ മുകേഷ് കുമാർ എന്നിവർ ടീമിൽ ഇടം നേടി. മൂവരും ആദ്യമായാണ് ഇന്ത്യൻ ട്വന്റി-20 ടീമിൽ എത്തുന്നത്. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ്. കോഹ്ലി, രോഹിത് എന്നിവർക്കൊപ്പം രവീന്ദ്ര ജഡേജയും ടീമിലില്ല. 2022 ട്വന്റി-20 ലോകകപ്പിൽ പുറത്തായശേഷം കോഹ്ലിയും രോഹിതും ഇന്ത്യക്കായി ഇതുവരെ കളിച്ചിട്ടില്ല. അജിത് അഗാർക്കർ ചീഫ് സെലക്ടറായ ശേഷം പ്രഖ്യാപിച്ച ആദ്യ ടീമാണ്. ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ,…
Read Moreതോൽവി അറിയാതെയുള്ള മുന്നേറ്റം; ഇന്ത്യൻ ഫുട്ബോൾ ടീം മികച്ച ഫോമിൽ
രണ്ടു വർഷമായി തോൽവിയറിയാതെയുള്ള മുന്നേറ്റം… ഇക്കാലത്തിനിടെ മൂന്നു ട്രോഫികൾ… ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാലം എന്ന് വിശേഷിപ്പിക്കാവുന്ന സമയം. ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിലാണു സുനിൽ ഛേത്രി നയിക്കുന്ന ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം. ഫിഫ ലോക റാങ്കിംഗിൽ നിലവിൽ 100-ാം സ്ഥാനത്താണ് ഇന്ത്യ. എങ്കിലും ഫിഫ ലോകകപ്പ് വേദിയിൽ ഇന്ത്യ പന്ത് തട്ടുന്നതു സ്വപ്നംകാണാൻ പ്രേരിപ്പിക്കുന്നതാണു മുഖ്യപരിശീലകനായ ഇഗോർ സ്റ്റിമാച്ചിന്റെ ശിക്ഷണത്തിൽ ദേശീയ ടീമിന്റെ ഇപ്പോഴത്തെ വളർച്ച. ആ സ്വപ്നത്തിന്റെ ആദ്യ പരീക്ഷണം 2024 ജനുവരിയിൽ അരങ്ങേറുന്ന ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ നടക്കും. ഏഷ്യ കപ്പ് ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ഉസ്ബക്കിസ്ഥാൻ, സിറിയ എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. അപരാജിതർ തോൽവിയില്ലാതെ ചരിത്രത്തിലെ റിക്കാർഡ് കുതിപ്പിലാണ് ഇന്ത്യൻ ടീം. സാഫ് ചാന്പ്യൻഷിപ്പ് 2023 ഫൈനലിൽ കുവൈറ്റിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 5-4നു കീഴടക്കിയതോടെ ഇന്ത്യ തോൽവിയില്ലാതെ 21 മത്സരങ്ങൾ…
Read Moreപൊന്നോമനയെ വരവേറ്റ് ആഷ്ലി ബാർട്ടി
മെൽബൺ: വിംബിൾഡൺ മുൻ ചാമ്പ്യനും ലോക ഒന്നാം നമ്പർ ടെന്നീസ് താരവുമായിരുന്ന ആഷ്ലി ബാർട്ടി ആൺകുഞ്ഞിന് ജന്മം നൽകി. കുട്ടി ജനിച്ച വിവരം ബാർട്ടി തന്നെയാണ് സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചത്. ഹെയ്ഡൻ എന്നാണ് കുട്ടിയുടെ പേരെന്നും താരം വെളിപ്പെടുത്തി. രണ്ട് വർഷത്തിലേറെ ഡബ്ല്യുടിഎ റാങ്കിംഗിൽ ഒന്നാം സ്ഥാനം അലങ്കരിച്ച ബാർട്ടി, 2022-ലെ ഓസ്ട്രേലിയൻ ഓപ്പൺ നേട്ടത്തിന് പിന്നാലെ തന്റെ 25-ാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ച താരമാണ്. 2019 ഫ്രഞ്ച് ഓപ്പൺ, 2020 വിംബിൾഡൺ എന്നീ ഗ്രാൻഡ്സ്ലാമുകളും ബാർട്ടി നേടിയിട്ടുണ്ട്. 2022 ജൂലൈയിലാണ് കാമുകൻ ഗാരി കിസിക്കിനെ ബാർട്ടി വിവാഹം ചെയ്തത്.
Read Moreമുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിന് അപകടം ! പിന്നില്‍ ട്രക്ക് ഇടിച്ച് കാര്‍ തകര്‍ന്നു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറും മകനും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. ചൊവ്വാഴ്ച രാത്രി മീററ്റില്‍വച്ച് ഇവര്‍ സഞ്ചരിച്ച എസ്യുവിയില് ട്രെയിലര്‍ ട്രക്ക് വന്നിടിച്ചാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം മീററ്റിലാണ് പ്രവീണ്‍ കുമാര്‍ ഇപ്പോള്‍ താമസിക്കുന്നത്. രാത്രി 9.30ഓടെ കാറിനു പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നെന്ന് പ്രവീണ്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു. പ്രവീണ്‍ കുമാറും മകനും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ”ദൈവാനുഗ്രഹം കൊണ്ടാണ് ഞങ്ങള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടതും, ഇപ്പോള്‍ നിങ്ങളോടു സംസാരിക്കുന്നതും. ബന്ധുവിനെ യാത്രയാക്കിയ ശേഷം തിരികെ വരുമ്പോള്‍ ഞങ്ങളുടെ വാഹനത്തിനു പിന്നില്‍ വലിയൊരു ട്രക്ക് ഇടിച്ചു. ഞങ്ങളുടേതു വലിയ വാഹനം അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ പരുക്കേല്ക്കേല്ക്കുമായിരുന്നു.” പ്രവീണ്‍ കുമാര്‍ പറഞ്ഞു. അപകടത്തില്‍ കാര്‍ തകര്‍ന്നതായും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. ഒരു കാലത്ത് സ്വിംഗ് ബൗളിങിലൂടെ ഇന്ത്യന്‍ ബൗളിംഗ് നിരയുടെ കുന്തമുനയായിരുന്ന പ്രവീണ്‍കുമാര്‍ ഇന്ത്യയ്ക്കായി ആറ് ടെസ്റ്റ്, 68…
Read Moreഇന്ത്യക്ക് ഒമ്പ താം സാഫ് കപ്പ് കിരീടം
ബംഗളൂരു: 2023 സാഫ് ചാന്പ്യൻഷിപ്പ് ഫുട്ബോൾ കിരീടം ഇന്ത്യക്ക്. സഡൻ ഡെത്ത് വരെ നീണ്ട പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് കുവൈറ്റിനെ കീഴടക്കിയാണ് ഇന്ത്യ സാഫ് കപ്പിൽ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ടത്. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയായതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടു. ഇന്ത്യയുടെ ഒന്‍പതാം സാഫ് കപ്പ് നേട്ടമാണ്. ഗുർപ്രീത് സൂപ്പർ ഹീറോ ആദ്യ അഞ്ച് കിക്കിലും ഇരുടീമും 4-4 സമനില പാലിച്ചു. അതോടെയാണ് സഡൻ ഡെത്തിലേക്ക് എത്തിയത്. ഇന്ത്യയുടെ ആറാം കിക്ക് നെറോം മഹേഷ് സിംഗ് ലക്ഷ്യത്തിലെത്തിച്ചു. കുവൈറ്റിന്റെ ആറാം കിക്കെടുത്ത ഖാലിദ് ഇബ്രാഹിമിന്റെ ഷോട്ട് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധു തടഞ്ഞു. അതോടെ ഇന്ത്യ ജയത്തിൽ. ഗുർപ്രീത് സിംഗ് നടത്തിയ സേവിംഗാണ് സെമിയിലെ ഷൂട്ടൗട്ടിലും ഇന്ത്യക്കു ജയം സമ്മാനിച്ചത്. ഫൈനലിലും ഇന്ത്യയുടെ സൂപ്പർ ഹീറോയായി ഗുർപ്രീത് അവതരിച്ചു.…
Read Moreവിരമിക്കല്‍ സൂചന നല്കി ബ്രസീല്‍ വനിതാ ഫുട്ബോള്‍ ഇതിഹാസം മാര്‍ത്ത
റിയോ: ബ്രസീല്‍ വനിതാ ഫുട്ബോള്‍ ഇതിഹാസമായ മാര്‍ത്ത വിരമിക്കല്‍ സൂചന നല്കി. 2023 ഫിഫ ലോകകപ്പ് ആയിരിക്കും തന്റെ കരിയറിലെ അവസാന ലോകകപ്പ് എന്ന് മുപ്പത്തേഴുകാരിയായ മാര്‍ത്ത പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ ഓഗസ്റ്റ് 20വരെ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായാണ് 2023 ഫിഫ വനിതാ ലോകകപ്പ് ഫുട്ബോള്‍ അരങ്ങേറുന്നത്. മാര്‍ത്തയുടെ ആറാം ഫിഫ ലോകകപ്പാണ്. 2003ല്‍ അമേരിക്ക ആതിഥേയത്വം വഹിച്ച ലോകകപ്പാണ് മാര്‍ത്തയുടെ കന്നി ലോകകപ്പ്. കോപ്പ അമേരിക്ക മൂന്ന് തവണ (2003, 2010, 2018) സ്വന്തമാക്കിയ മാര്‍ത്തയ്ക്ക് ഇതുവരെ ഫിഫ ലോകകപ്പ് നേടാന്‍ സാധിച്ചിട്ടില്ല. 2007ല്‍ ഫൈനലില്‍ എത്തിയതാണ് ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ബ്രസീലിന്റെ ഏറ്റവും മികച്ച പ്രകടനം. ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോററാണ്, 174 മത്സരങ്ങളില്‍നിന്ന് 115 ഗോള്‍. വനിതാ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതും മാര്‍ത്തയാണ് (17). നാല് തവണ…
Read More