കറാച്ചി: പാക്കിസ്ഥാന്റെ യുവ വനിതാ ക്രിക്കറ്റ് താരം അയേഷ നസീം 18-ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു. ഇസ്ലാം മതവിശ്വാസമനുസരിച്ചു ജീവിക്കുന്നതിനുവേണ്ടിയാണു യുവതാരത്തിന്റെ വിരമിക്കലെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം അയേഷ പാക് ക്രിക്കറ്റ് ബോർഡിനെ (പിസിബി) അറിയിച്ചിട്ടുണ്ട്. എന്നാൽ, പിസിബി വിരമിക്കൽ സ്ഥിരീകരിച്ചിട്ടില്ല. പാക്കിസ്ഥാനായി 30 ട്വന്റി20 മത്സരങ്ങളും നാല് ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് അയേഷ.
Read MoreCategory: Sports
അഞ്ഞൂറാം മത്സരത്തിൽ സെഞ്ചുറി കുറിച്ച് കോഹ്ലി
പോർട്ട് ഒ സ്പെയിൻ: അഞ്ഞൂറാം അന്താരാഷ്ട്ര മത്സരത്തിൽ സെഞ്ചുറി കുറിച്ച് വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഷാനൻ ഗബ്രിയേലിനെ സ്ക്വയർ ഡ്രൈവിലൂടെ ബൗണ്ടറിയിലേക്കു പായിച്ചാണു കോഹ്ലി സെഞ്ചുറി തികച്ചത്. കോഹ്ലിയുടെ കരിയറിലെ 29-ാം ടെസ്റ്റ് സെഞ്ചുറിയും 76-ാം അന്താരാഷ്ട്ര സെഞ്ചുറിയുമാണിത്. കോഹ്ലിയുടെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവരുടെ അർധസെഞ്ചുറിയുടെയും മികവിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 438 റൺസെടുത്തു. രണ്ടാം ദിനം കളിയവസാനിച്ചപ്പോൾ വിൻഡീസ് ആദ്യ ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ്. ക്രെയ്ഗ് ബ്രാത്വെയ്റ്റ് (37), കിർക് മക്കെൻസി (14) എന്നിവരാണ് ക്രീസിൽ. രണ്ടാം ദിനം കോഹ്ലി-ജഡേജ സഖ്യമാണ് ഇന്ത്യയെ ഉറപ്പിച്ചത്. ഇരുവരും ചേർന്നു നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. 121 റണ്‍സ് നേടിയ കോഹ്ലി റണ്ണൗട്ടിലാണ് പുറത്തായത്. 61 റൺസെടുത്ത ജഡേജയെ കേമർ…
Read Moreകാമറൂണിയൻ ഗോൾകീപ്പർ ആന്ദ്രേ ഒനാന യുണൈറ്റഡിലേക്ക്
ലണ്ടൻ: ഇന്റർ മിലാന്റെ കാമറൂണിയൻ ഗോൾകീപ്പർ ആന്ദ്രേ ഒനാനയെ ടീമിലെത്തിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. 57 മില്യൺ ഡോളർ നൽകിയാണ് ഒനാനയെ റെഡ് ഡേവിൾസ് സ്വന്തമാക്കിയത്. 27 വയസുകാരനായ താരം അഞ്ച് വർഷത്തേക്കാണ് യുണൈറ്റഡുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ക്ലബ് വിട്ട വെറ്ററൻ താരം ഡേവിഡ് ഡി ഹിയയ്ക്ക് പകരക്കാരനായി ആണ് ഒനാനയെ യുണൈറ്റഡ് ടീമിലെത്തിച്ചത്. ഒരൊറ്റ സീസണിൽ മാത്രം ഇന്റർ കുപ്പായം അണിഞ്ഞ താരം ഇറ്റാലിയൻ വമ്പന്മാർക്കൊപ്പം സീരിയ എ, സൂപ്പർ കപ്പ് നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ഈ സീസണിലെ യുയേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോട് പൊരുതിത്തോറ്റ ടീമിലും ഒനാന അംഗമായിരുന്നു.
Read More‘റൺമെഷിൻ’…!അഞ്ഞൂറാം മത്സരത്തിനിറങ്ങിയ കോഹ്ലിക്ക് മറ്റൊരു റിക്കാർഡ്
പോര്‍ട്ട് ഓഫ് സ്പെയിന്: രാജ്യാന്തര ക്രിക്കറ്റിൽ വ്യക്തിഗത നേട്ടത്തിൽ ആരാധകർക്ക് വീണ്ടും ആവേശം പകർന്ന് ഇന്ത്യയുടെ വിരാട് കോഹ്ലി. അന്താരാഷ്ട്ര ക്രിക്കറ്റിലെ അഞ്ഞൂറാം മത്സരത്തിനിറങ്ങിയ കോഹ്ലി മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടു. രാജ്യന്തര ക്രിക്കറ്റിൽ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവുമധികം റൺസ് നേടുന്ന അഞ്ചാമത്തെ താരമായി കോഹ്ലി മാറി. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ വ്യക്തിഗത സ്കോർ 74ൽ എത്തിയതോടെയാണ് കോഹ്ലി ഈ നേട്ടത്തിലെത്തിയത്. ദക്ഷിണാഫ്രിക്കൻ താരം ജാക് കാലിസിനെയാണ് കോഹ്ലി മറികടന്നത്. നിലവിൽ 559 ഇന്നിംഗ്സുകളിൽ 25,548 റൺസാണ് കോഹ്ലിക്കുള്ളത്. ശ്രീലങ്കൻ താരം മഹേള ജയവർധന (25,957 റൺസ് ) ഇനി കോഹ്ലിക്ക് മുന്നിലുള്ളത്. 34,357 റൺസുമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത്.
Read Moreനോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ട് ലോക ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ കളിക്കാരന്
ലണ്ടന്‍: ലോക ഫുട്ബോളില്‍ ഏറ്റവും മൂല്യമേറിയ കളിക്കാരന് എന്ന നേട്ടം ഇനി നോര്‍വെയുടെ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ടിനു സ്വന്തം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കളിക്കാരനാണ് ഇരുപത്തിരണ്ടുകാരനായ എര്‍ലിംഗ് ഹാലണ്ട്. 1782 കോടി രൂപയാണ് (194 മില്യണ്‍ യൂറോ) ഹാലണ്ടിന്റെ മൂല്യം. ഫ്രഞ്ച് സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെയെ പിന്തള്ളിയാണ് മൂല്യത്തില്‍ ഹാലണ്ട് മുമ്പനായത്. ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ പിഎസ്ജിയുടെ താരമായ കൈലിയന്‍ എംബാപ്പെയുടെ മൂല്യം 1671 കോടി രൂപയാണ് (182 മില്യണ്‍ യൂറോ). 2022 ജൂണിലാണ് എര്‍ലിംഗ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി 53 മത്സരങ്ങളില്‍ 52 ഗോള്‍ സ്വന്തമാക്കി. മുന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനായി 89 മത്സരങ്ങളില്‍ 86 ഗോള്‍ നേടിയിരിക്കേയായിരുന്നു സിറ്റിയിലേക്ക് ഹാലണ്ട് എത്തിയത്. പിഎസ്ജിയില്‍നിന്ന് 2023-24 സീസണിന്റെ അവസാനത്തോടെ പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് കൈലിയന്‍ എംബാപ്പെ.…
Read Moreകോഹ്ലി രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ന് 500 മത്സരം തികയ്ക്കും
പോര്‍ട്ട് ഓഫ് സ്പെയിന്: ലോക ക്രിക്കറ്റിലെ അത്യപൂര്‍വമായ ഒരു നാഴികക്കല്ല് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി ഇന്ന് സ്വന്തമാക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരേ പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ രണ്ടാം ടെസ്റ്റിന് ഇന്ന് ഇന്ത്യ ഇറങ്ങുന്നതോടെ രാജ്യാന്തര ക്രിക്കറ്റില്‍ 500 മത്സരങ്ങള്‍ എന്ന നാഴികക്കല്ലില്‍ വിരാട് കോഹ്ലി എത്തും. ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ 10-ാമനും നാലാമത് ഇന്ത്യന്‍ താരവുമാണ് വിരാട് കോഹ്ലി. 2008 ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലൂടെയാണ് വിരാട് കോഹ്ലി രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി-20യിലുമായി 25,461 റണ്‍സ് കോഹ്ലി ഇതുവരെ സ്വന്തമാക്കി. 25,000ല്‍ അധികം രാജ്യാന്തര റണ്‍സുള്ള രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരിലൊരാളാണ് കോഹ്ലി. രാജ്യാന്തര ക്രിക്കറ്റില്‍ 25,000 റണ്‍സിലധികമുള്ള ലോകത്തിലെ ആറ് ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന (53.48) ശരാശരി കോഹ്ലിക്ക് മാത്രം അവകാശപ്പെട്ടതാണ്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍…
Read Moreസൗദി പ്രോ ലീഗ് അമേരിക്കയിലെ മേജർ സോക്കർ ലീഗിനേക്കാൾ മികച്ചതെന്നു ക്രിസ്റ്റ്യനോ റൊണാൾഡോ
ലിസ്ബണ്‍: ലയണൽ മെസിയുടെ പുതിയ തട്ടകമായ അമേരിക്കയിലെ മേജർ സോക്കർ ലീഗിനേക്കാൾ മികച്ചതാണു സൗദി പ്രോ ലീഗെന്നു പോർച്ചുഗീസ് താരം ക്രിസ്റ്റ്യനോ റൊണാൾഡോ. മെസി ഇന്റർ മയാമിയുമായി കരാർ ഒപ്പിട്ടതിനു പിന്നാലെയാണു റൊണാൾഡോയുടെ പരാമർശം. സൗദി ക്ലബ്ബായ അൽ നസറിന്റെ താരമാണു റൊണാൾഡോ. യൂറോപ്പിലേക്ക് ഇനിയൊരു തിരിച്ചുവരവില്ല. ഇപ്പോൾ 38 വയസിനുള്ള മേൽ പ്രായമുള്ള താൻ ഇനി അതിനായി ശ്രമിക്കില്ല. യൂറോപ്യൻ ഫുട്ബോളിന്റെ നിലവാരം നശിച്ചു. സ്പാനിഷ് ലീഗിനും ജർമൻ ലീഗിനും വലിയ നിലവാരമില്ല. അമേരിക്കൻ ലീഗിനേക്കാൾ മികച്ചതു സൗദി ലീഗാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗാണ് ഏറ്റവും മികച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ നിരവധി വലിയ താരങ്ങൾ സൗദിയിലെത്തും. ഇക്കാലയളവിൽ സൗദി ലീഗ് ടർക്കിഷ്-ഡച്ച് ലീഗുകളെ പിന്നിലാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന പ്രീ സീസണ് മത്സരത്തിൽ റൊണാൾഡോയുടെ അൽ നസർ സ്പാനിഷ് ടീമായ…
Read Moreകോമണ്‍വെൽത്ത് ഗെയിംസ് നടത്താനാളില്ല; ബജറ്റ് പ്രതീക്ഷിച്ചതിനേക്കാൾ മൂന്നിരട്ടി
വിക്ടോറിയ: 2026ലെ കോമണ്‍വെൽത്ത് ഗെയിംസ് പ്രതിസന്ധിയിൽ. ഗെയിംസിന് വേദിയൊരുക്കാമെന്നേറ്റ ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ പിന്മാറിയതാണു ഗെയിംസിനു തിരിച്ചടിയായത്. സാന്പത്തിക പ്രതിസന്ധിയെത്തുടർന്നാണു വിക്ടോറിയയുടെ പിന്മാറ്റം. നിലവിലെ സ്ഥിതിയിൽ, ഗെയിംസിന്റെ ബജറ്റ് പ്രതീക്ഷിച്ചതിനേക്കാൾ മൂന്നിരട്ടിയാകുമെന്നും ഇതു താങ്ങാൻ സംസ്ഥാനത്തിനു കെൽപ്പില്ലെന്നും വിക്ടോറിയ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് വിശദീകരിച്ചു. 260 കോടി ഡോളറാണു കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേഷൻ പ്രതീക്ഷിച്ച ചെലവ്. എന്നാൽ, ഗെയിംസ് നടത്തണമെങ്കിൽ 600 കോടി ഡോളറെങ്കിലും വേണ്ടിവരുമെന്ന് ആൻഡ്രൂസ് ചൂണ്ടിക്കാട്ടി. 2026 ഗെയിംസിനു വേദി കണ്ടെത്താൻ കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേഷൻ ബുദ്ധിമുട്ടിയതിനെത്തുടർന്ന്, കഴിഞ്ഞ വർഷമാണ് വിക്ടോറിയ ഗെയിംസ് നടത്താമെന്നേറ്റത്. വിക്ടോറിയയുടെ പിന്മാറ്റം നിരാശപ്പെടുത്തുന്നതായി ഫെഡറേഷൻ പ്രതികരിച്ചു. മറ്റൊരു രാജ്യവും ഗെയിംസിന്റെ നടത്തിപ്പിനായി മുന്നോട്ടു വന്നിട്ടില്ല. നാലു വർഷത്തിലൊരിക്കലാണു ഗെയിംസ് സംഘടിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തു മാത്രമാണ് ഇതിനു മുന്‍പ് ഗെയിംസ് റദ്ദാക്കേണ്ടിവന്നത്. 56 അംഗരാജ്യങ്ങളാണു കോമണ്‍വെൽത്തിലുള്ളത്. ഏതെങ്കിലും കാലത്ത് ബ്രിട്ടീഷ്…
Read Moreവലിയ വില നൽകേണ്ടി വരും! ജോക്കോയ്ക്ക് വൻ പിഴശിക്ഷ
ലണ്ടൻ: വിംബിൾഡണ്‍ ഫൈനലിൽ പരാജയപ്പെട്ടതിന് പിന്നാലെ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന് മറ്റൊരു തിരിച്ചടി കൂടി. സ്പാനിഷ് താരം കാർലോസ് അൽക്കാരസുമായുള്ള കലാശപ്പോരിനിടെ റാക്കറ്റ് നെറ്റ്പോളിൽ അടിച്ച് നശിപ്പിച്ച ജോക്കോവിച്ചിന് വിംബിൾഡൺ അധികൃതർ 6,117 പൗണ്ടിന്റെ (ഏകദേശം ആറുലക്ഷം രൂപ) പിഴശിക്ഷ വിധിച്ചു. ടെന്നീസ് ചരിത്രത്തിൽ ഒരു താരം പിഴയായി ഒടുക്കേണ്ടിവരുന്ന ഏറ്റവും വലിയ തുകകളിലൊന്നാണിത്. ഈ തുക ജോക്കോവിച്ചിന്റെ സമ്മാനത്തുകയിൽ നിന്ന് വെട്ടിച്ചുരുക്കും. ഇതാദ്യമായല്ല ജോക്കോവിച്ചിനെതിരേ അച്ചടക്കനടപടിയുണ്ടാകുന്നത്. 2020 യുഎസ് ഓപ്പണിനിടെ പോയിന്റ് നഷ്ടപ്പെട്ട നിരാശയിൽ ജോക്കോവിച്ച് നീട്ടിയടിച്ച പന്ത് ലൈൻ ജഡ്ജിന്റെ കഴുത്തിൽ കൊണ്ടതിനെത്തുടർന്ന് താരത്തെ മത്സരത്തിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.
Read Moreഅർജന്റൈൻ സൂപ്പർ താരം മെസിയെ സ്വീകരിക്കാൻ ഷക്കീര!
ഫ്ളോറിഡ: അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ ഔദ്യോഗിക അവതരണത്തിനു കൊഴുപ്പേകാൻ പോപ് ഗായിക ഷക്കീരയുൾപ്പെടെയുള്ള പ്രമുഖർ എത്തും. ഞായറാഴ്ചയാണ് ഇന്റർ മയാമി ലയണൽ മെസിയെ ഔദ്യോഗികമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽനിന്ന് ഫ്രീ ഏജന്റായാണു ലയണൽ മെസി ഇംഗ്ലീഷ് മുൻ താരമായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മയാമിയിലെത്തുന്നത്. 2010 ആഫ്രിക്കൻ ലോകപ്പിൽ ഷക്കീരയുടെ തീം സോംഗായ വക്കാ… വക്കാ… വൻ ജനപ്രീതി നേടിയിരുന്നു. കൊളംബിയൻ പോപ് ഗായികയായ ഷക്കീരയ്ക്കൊപ്പം പ്യൂട്ടോറിക്കൻ റാപ്പറായ ബാഡ് ബണ്ണി, കൊളംബിയൻ റാപ്പർ മലുമ എന്നിവരും ഉണ്ടാകുമെന്നാണു സൂചന. നാൽപ്പത്താറുകാരിയായ ഷക്കീര സ്പാനിഷ് ഫുട്ബോൾ താരമായിരുന്ന ജെറാർഡ് പിക്വെയുമായുള്ള ബന്ധം 2022ൽ വേർപെടുത്തിയിരുന്നു. 2010 ഫിഫ ലോകകപ്പിനിടെയായിരുന്നു ഇരുവരും പ്രണയത്തിലായത്.
Read More