ദോഹ: സൂപ്പർ താരം നെയ്മർ കളത്തിലേക്ക് മടങ്ങിയെത്തുന്നു. ദക്ഷിണ കൊറയയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ബ്രസീൽ ജഴ്സിയിൽ നെയ്മർ കളിക്കും. പരിശീലകൻ ടിറ്റെയാണ് ഇക്കാര്യം അറിയിച്ചത്. കണങ്കാലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നെയ്മർ ഞായറാഴ്ച പരിശീലനം പുനരാരംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ പരിക്ക് ഭേദമായെന്നും ദക്ഷിണ കൊറയയ്ക്കെതിരെ കളിക്കുമെന്നും ടിറ്റെ പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയക്കെതിരായ ആദ്യമത്സരത്തിലാണ് നെയ്മർക്ക് പരിക്കേറ്റത്. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങൾ നെയ്മർക്ക് നഷ്ടമായി. അതിൽ കാമറൂണിനെതിരായ അവസാന മത്സരം ബ്രസീൽ തോൽക്കുകയും ചെയ്തു. നെയ്മർ മടങ്ങിവരുന്നത് കാനറികൾക്ക് ആശ്വാസമാണെങ്കിലും ഗബ്രിയേൽ ജീസസിനെയും അലക്സ് ടെല്ലസിനെയും പരിക്ക് മൂലം നഷ്ടപ്പെട്ടത് ആശങ്കയായിട്ടുണ്ട്.
Read MoreCategory: Sports
കാമറൂണിന്റെ മടക്കം ആഹ്ലാദത്തോടെ..! ലോകകപ്പിൽ ബ്രസീലിനെ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യം
ദോഹ: ബ്രസീലിനെ ലോകകപ്പിൽ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന റിക്കാർഡ് സ്വന്തമാക്കി കാമറൂൺ . പ്രീ ക്വാർട്ടർ കടക്കാനായില്ലെങ്കിലും ബ്രസീലിനെ തോൽപ്പിച്ചെന്ന ആഹ്ലാദത്തോടെ കാമറൂണിന് മടങ്ങാം. ഗ്രൂപ്പ് ഘട്ടത്തിൽ അവസാന മത്സരത്തിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കാമറൂൺ തോൽപ്പിച്ചത്. ഇതോടെ 1998ന് ശേഷം ബ്രസീലിനെ ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടവും കാമറൂൺ നേടി. 1998ൽ ഫ്രാൻസിൽ നടന്ന ലോകകപ്പിൽ നോർവേയാണ് ഇതിനുമുമ്പ് ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം നൽകി ഒമ്പത് മാറ്റങ്ങളുമായാണ് ബ്രസീലിനെ ടിറ്റെ ഇറങ്ങിക്കയത്. എന്നാൽ ആഫ്രിക്കൻ ടീമിനെ നിസാരമായി കണ്ട ബ്രസീലിന് പിഴച്ചു. കാമറൂണിന്റെ പ്രതിരോധത്തിൽ തട്ടി ബ്രസീൽ ആക്രമണങ്ങളുടെ മുനയൊടിഞ്ഞു. കളി സമനിലയിലേക്ക് നീങ്ങവേയാണ് ഇഞ്ചുറി ടൈമിൽ കാമറൂൺ സ്ട്രൈക്കർ വിൻസന്റ് അബൗബക്കറുടെ ഗോളെത്തുന്നത്. എന്‍ഗോം…
Read Moreനോക്കൗട്ടില്‍ നെഞ്ചിടിപ്പ്; നടക്കുമോ നെയ്മര്‍- ക്രിസ്റ്റ്യാനോ പോരാട്ടം
ദോഹ: നെയ്മറില്ലാത്തതിന്റെ ആശങ്ക ബ്രസീലിന് ഇതുവരെ ഒഴിഞ്ഞിട്ടില്ല. ഇന്ന് കാമറൂണിനോട് വിജയിക്കുകയോ സമനില നേടുകയോ ചെയതാല്‍ മഞ്ഞപ്പട ഗ്രൂപ്പ് ചാമ്പ്യന്മാരാകും. എന്നാല്‍ പ്രീക്വാര്‍ട്ടര്‍ മുതല്‍ ദുര്‍ഘടം പിടിച്ചപാതയാണ് മുന്നിലുള്ളത്. ഗ്രൂപ്പ് എച്ചില് നിലവില്‍ ഒന്നാംസ്ഥാനത്തുള്ള പോര്‍ച്ചുഗല്‍ ഇന്ന് നടക്കുന്ന ദക്ഷിണകൊറിയയുമായുള്ള മല്‍സരത്തില്‍ പരാജയപ്പെട്ടാല്‍ എതിരാളിയായി വരിക പോച്ചുഗലായിരിക്കും. അതായത് നിലവിലെ സാഹചര്യത്തില്‍ ഘാന, ഉറുഗ്വേ, പോര്‍ച്ചുഗല്‍ എന്നീ വമ്പന്മാരില് ഒരാളുമായിട്ടായിരിക്കും ബ്രസിലീന്റെ മല്‍സരം. അതുകഴിഞ്ഞാല്‍ എല്ലാം ശരിയാവുകയാണെങ്കില്‍ സ്പെയിന്- ബ്രസീല്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിനും സാധ്യതയുണ്ട്. അതേസമയം അര്‍ജന്റീനയ്ക്ക് മുന്നില്‍ പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയ , അമേരിക്ക, നെതര്‍ലാന്‍ഡ് ഇവരിലൊരാളായിരിക്കും എതിരാളികള്‍.കണക്കൂകുട്ടി കാത്തിരിക്കുകയാണ് ആരാധകര്‍ . നോക്കൗട്ടല്ലേ… ഒന്നുപതറിയാല് എല്ലാം തീര്‍ന്നു.
Read Moreടാ റ്റാ…ബൈബൈ… ജപ്പാന് പണിയില്‍ ജര്‍മനിക്ക് ഖത്തർ എ ക്സിറ്റ്
ദോഹ: ജപ്പാന് ഇങ്ങനെ ഒരു പണി തരുമെന്ന് ഓര്‍ത്തില്ല. ജപ്പാന് അടിച്ച രണ്ട് ഗോളുകള്‍ പ്രത്യക്ഷത്തില്‍ സ്പെയിനിനെതിരേ ആയിരുന്നുവെങ്കിലും വെടിയേറ്റത് ജര്‍മനിക്കായിരുന്നു. കോസ്റ്റാറിക്കക്കെതിരേ രണ്ടിനെതിരേ നാലുഗോള്‍ അടിച്ച് വജയിച്ചപ്പോഴേ വിധി ജര്‍മനി തിരിച്ചറിഞ്ഞിരുന്നു. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ആദ്യ റൗണ്ടില്‍ ജര്‍മനി പുറത്ത്. സ്പെയിനിനും ജപ്പാനും നാലു പോയിന്റു വീതമാണെങ്കിലും ഗോൾ വ്യത്യാസത്തിൽ സ്പെയിൻ ക്വാർട്ടറിലെത്തി. ഇതേ ഗ്രൂപ്പിൽ നിന്നു ജപ്പാനും നോക്കൗട്ട് റൗണ്ടിലെത്തി. പ്രീക്വാർട്ടറിലെത്തുന്ന ഏക ഏഷ്യൻ ടീമും ജപ്പാൻ തന്നെ. അതെ.. ഖത്തർ ലോകകപ്പിലെ ഗ്ലാമർ ടീമുകളിലൊന്ന് പോയി. ജര്‍മന്‍ ആരാധകരെ അടുത്ത നാലുവര്‍ഷം കഴിഞ്ഞ് വീണ്ടും കാണാം…
Read More‘പണി’യില്ലാതെ ബോറടിച്ചെന്ന് അര്‍ജന്റീനയുടെ ഗോളി..!!! ആളിയാ ഓവർ ടൈം ആണെന്ന് പോളണ്ട് ഗോളി; അർജന്റീനയുടെ വിജയം ആഘോഷിച്ച് ട്രോളർമാർ
സ്വന്തം ലേഖകന്‍കോഴിക്കോട്: ലോകകപ്പിലെ കാമറാമാന് നീതി പാലിക്കുക, അര്‍ജന്റീന യുടെ ഗോള്‍ പോസ്റ്റും ഗോളിയെയും ടിവിയില്‍ കാണിക്കുക… ഇന്നലെ പോളണ്ടിനെ പാളിഷാക്കി ജയിച്ചുകയറിയപ്പോള്‍ മുതല്‍ പ്രചരിക്കുന്ന ട്രോളുകളില്‍ ഒന്നാണിത്. സത്യമാണിത്. ഇന്നലെ അര്‍ജന്റീനന്‍ ഗോളിക്ക് വലിയ പണിയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പോളണ്ട് ഗോളിക്കാകട്ടെ രണ്ടു മല്‍സരത്തിന്റെ പണിയും. മെസിയും കൂട്ടരും പെനാല്‍റ്റി ബോക്സില്‍ കയറി ഇറങ്ങി. മധ്യനിരയും കീഴടക്കി. നിരന്തരം ആക്രമിച്ചു കയറിയ മെസിയും കൂട്ടരും ശരിക്കും അര്‍ജന്റീന ഗോളിയുടെ പണി ഇല്ലാതാക്കി. ഇതുമായി ബന്ധപ്പെട്ട് അനവധി ട്രോളുകളാണ് പ്രചരിക്കുന്നത്. ആദ്യം മത്സരം പരാജയപ്പെട്ടപ്പോൾ ഗ്രൂപ്പ് ഘട്ടം കടക്കുമോ എന്ന് ചോദിച്ചവർക്ക് മുന്നിൽ ഇതാ ഗ്രൂപ്പ് ചാമ്പ്യന്മാർ ആയിത്തന്നെ രാജാവും പിള്ളേരും അടുത്ത റൗണ്ടിലേക്ക് രാജകീയമായി കടന്നിരിക്കുന്നു….. വിരോധികളെ…..കണ്ണ് തുറന്ന് തന്നെ കാണുക. ഒരു കളിആകുമ്പോൾ പന്ത് പോളണ്ടിനും തട്ടാൻ കൊടുക്കണം ഇത് അര്‍ജന്റീന മാത്രം തട്ടിക്കളിക്കുക എന്നിട്ട്…
Read Moreപെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ നിരാശ; തെറ്റിന് പിന്നാലെ ശക്തമായ പോരാട്ടം നടത്തിയെന്ന് മെസി
പോളണ്ടുമായുള്ള മത്സരത്തിൽ നിർണായക നിമിഷത്തിൽ പെനാല്‍റ്റി പാഴാക്കിയതിൽ താൻ നിരാശനാണെന്ന് സൂപ്പർ താരം ലയണൽ മെസി. ജീവന്മരണ പോരാട്ടത്തില്‍ ലീഡ് നേടാനുള്ള സുവർണാവസരമാണ് മെസി 38ാം മിനിറ്റിൽ കളഞ്ഞുകുളിച്ചത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീന പ്രീക്വാര്‍ട്ടറിൽ കടന്നെങ്കിലും പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ തനിക്ക് നിരാശയുണ്ടെന്നും എന്നാൽ തന്റെ തെറ്റിന് ശേഷം ടീം കൂടുതൽ ശക്തമായ പോരാട്ടം പുറത്ത് എടുത്തെന്നും മെസി മത്സരശേഷം പറഞ്ഞു. പോളണ്ട് ഗോളി സ്റ്റെന്‍സി മെസിയെ ഫൗള്‍ ചെയ്തതിനായിരുന്നു റഫറി അർജന്റീനയ്ക്ക് പെനൽറ്റി അനുവദിച്ചു. സൂപ്പർ താരത്തിന്റെ കിക്ക് പോളണ്ട് ഗോളി തട്ടിയകറ്റിയത് ആരാധകരെ ഞെട്ടിച്ചെങ്കിലും 46ാം മിനിറ്റിൽ മാക് അലിസ്റ്ററും 67ാം മിനിറ്റിൽ ജൂലിയന്‍ ആല്‍വാരസും പോളണ്ട് പ്രതിരോധക്കോട്ട തകർത്ത് മെസിയെയും ടീമിനെയും രക്ഷിക്കുകയായിരുന്നു.
Read Moreയഥാര്‍ഥ നെയ്മര്‍ പരിക്കേറ്റ് ഹോട്ടലില്‍; ആരാധകരെ നന്നായി പറ്റിച്ച് അപരന് ‘നെയ്മര്‍’
ഒരു മനുഷ്യനെ പോലെ ഏഴുപേര്‍ ഉണ്ടെന്നാണല്ലൊ പറയാറ്. ഇതിലെത്ര വാസ്തവമുണ്ടെന്ന് ആര്‍ക്കും പിടിയില്ല. എന്നാല്‍ നമുക്കറിയാവുന്ന ഒരാളുടെ ഛായയില്‍ മറ്റൊരാളെ എങ്കിലും നാം കണ്ടിരിക്കാം. ഇത്തരം അപരന്മാരില് ഏറ്റവും ശ്രദ്ധനേടുന്നവര്‍ കായിക താരങ്ങളുടെയും സിനിമ താരങ്ങളുടെയും അപരന്മാരാണ്. ഇപ്പോൾ തന്റെ രൂപസാമ്യത നിമിത്തം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഖത്തറിലുള്ള ഒരു വിരുതന്. ആള് മറ്റാരുമല്ല ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറിന്റെ അപരനാണ്. ഫുട്ബോള്‍ ലോകകപ്പ് മത്സരം ഖത്തറില്‍ നടക്കുകയാണല്ലൊ. നേരത്തെ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ യഥാര്‍ഥ നെയ്മര്‍ വിശ്രമത്തിലാണ്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന ബ്രസീല്‍ – സ്വിറ്റ്സര്‍ലന്‍ഡ് മത്സരത്തിനിടെ സ്റ്റേഡിയത്തിലെത്തിയ ഈ അപരന് നെയ്മര്‍ നിരവധിപേരെ പറ്റിച്ചു. ശരിക്കും നെയ്മര്‍ എന്നപോലെ പെരുമാറിയ ഇയാള്‍ ആളുകളെ അമ്പരപ്പിച്ചു. കാണികള്‍ ഈ അപരനൊപ്പം സെല്‍ഫിയെടുക്കാന്‍ മത്സമായി. തങ്ങള്‍ യഥാര്‍ഥ നെയ്മറിനൊപ്പമെന്ന് തെറ്റുധരിച്ച ഇവര്‍ സമൂഹ മാധ്യമങ്ങളിലും മറ്റും ഈ…
Read Moreഅര്‍ജന്റീനയുടെ ആരാധകര്‍ക്ക് ഉത്സവരാവോ അതോ അടുത്ത നാലുവര്‍ഷം വേട്ടയാടാന്‍ പോകുന്ന ദുസ്വപ്നമോ…
വി. മനോജ്അങ്ങോട്ടോ…ഇങ്ങോട്ടോ… വിധി ഇന്നറിയാം. രാത്രി 12.30ന് ഉറങ്ങാതെ കാത്തിരിക്കുന്ന അര്‍ജന്റീനയുടെ ആരാധകര്‍ക്ക് ഉത്സവരാവോ അതോ അടുത്ത നാലുവര്‍ഷം വേട്ടയാടാന്‍ പോകുന്ന ദുസ്വപ്നമോ… ഗ്രൂപ്പില്‍ ആകെ മുന്നു മത്സരങ്ങള്‍ . ആദ്യം സൗദിയോട് തോല്‍വി. ഇതോടെ പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ രണ്ട് ‘ഫൈനല്‍ ‘ മത്സരങ്ങള്‍. ആദ്യത്തേതില്‍ മെസി മാജിക്ക് ഫലം കണ്ടു. ഇനി രണ്ടമത്തേത്, പോളണ്ടുമായി ജയിച്ചാല്‍ അവസാന 16 ലേക്ക് ഇങ്ങ് കയറിപോര്… സൗദി അറേബ്യക്കെതിരേ 2-1 ന്റെ ഞെട്ടിക്കുന്ന വീഴ്ച. ഇതോടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് പിന്നീടുള്ള രണ്ടു ഗ്രൂപ്പ് മത്സരങ്ങളിലും വിജയിക്കേണ്ട അവസ്ഥ വന്നു മെസിയുടെ അര്‍ജന്റീനയ്ക്ക്. കണക്കിലെ കളിക്ക് നില്‍ക്കണ്ട… കയറിപോര് മക്കളേ…മെക്സിക്കോയ്ക്കെതിരായ മത്സരത്തില്‍ രണ്ടു ഗോളിന് വിജയിച്ചതോടെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകു മുളച്ചു. ആദ്യ ഗോള്‍ നേടിയ മെസി ടീമിന്റെ ഉയിര്പ്പിന് ചുക്കാന്‍ പിടിക്കുകയും ചെയ്തു. ഇതോടെ…
Read Moreഫിഫ ഇതും ട്വീറ്റ് ചെയ്തെങ്കിൽ…നാട്ടിലും റോഡിലും പുഴയിലുമല്ല സ്വന്തം വീട്ടിലാണീ കട്ടൗട്ട്…
കെ കെ അർജുനൻ എൽത്തുരുത്ത്: ലോകകപ്പിന്റെ ആവേശംമൂത്ത് നാട്ടിലും പുഴയിലുമൊക്കെ തങ്ങളുടെ പ്രിയ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ആരാധകർ സ്ഥാപിക്കുമ്പോൾ ഇഷ്ടതാരത്തോടുള്ള ആരാധനമൂത്ത് സ്വന്തം വീട്ടുമുറ്റത്ത് പടുകൂറ്റൻ കട്ടൗട്ട് ഉയർത്തിയിരിക്കുകയാണ് ഒളരി എൽത്തുരുത്തിലെ മൂവർ സഹോദരങ്ങൾ. ഒളരി എൽത്തുരുത്ത് കോളജ് റോഡിൽ ചിറ്റിലപ്പിള്ളി വീട്ടിൽ കുഞ്ഞാപ്പുവിനന്റെ മക്കളായ ആന്റണി, റോണി, റോബിൻ എന്നിവരാണ് തങ്ങളുടെ പ്രിയങ്കരനായ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട് സ്വന്തം വീടിനു മുന്നിൽ ഉയർത്തിയത്. 30 അടി ഉയരത്തിലാണ് കട്ടൗട്ട്. പൂർണമായും പ്ലൈവുഡ് ഉപയോഗിച്ചാണ് ഇത് നിർമിച്ചിട്ടുള്ളത്. 30,000 രൂപ ചെലവായി. മൂന്നു ദിവസമാണ് ഇതു തയാറാക്കാൻ വേണ്ടിവന്നത്. ഫുട്ബോൾ ആരാധകരും വിദ്യാർഥികളുമെല്ലാം ഈ കട്ട് ഔട്ടിനു മുന്നിൽനിന്ന് സെൽഫി എടുക്കാൻ എത്തുന്നുണ്ട്.
Read Moreഇന്ത്യൻ രാഷ്ട്രീയത്തിലെ ചിരിക്കുന്ന മുഖം; ഖത്തറിലെ ലോകകപ്പ് വേദിയിൽ കോടിയേരി ബാലകൃഷ്ണന്റെ ചിത്രം ആലേഖനം ചെയ്ത ബാനറുമായി മലയാളി
തലശേരി: ഖത്തറിലെ ലോക കപ്പ് വേദിയിലും കോടിയേരിയുടെ ഓർമകൾ അലയടിച്ചു. അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചിരിക്കുന്ന ചിത്രം ആലേഖനം ചെയ്ത വലിയ ബാനറാണ് ലോകകപ്പ് ഫുട്ബോൾ മത്സര വേദിയിലെ ഗാലറിയിൽ ഉയർന്നത്. മൊറോക്കോയും ബെൽജിയവും തമ്മിലുള്ള മത്സരം നടക്കുമ്പോഴാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ചിരിക്കുന്ന മുഖമായ കോടിയേരിയുടെ ചിത്രമടങ്ങിയ ബാനർ ഉയർന്നത്.
Read More