റ​ൺ​മ​ല താ​ണ്ടി ഗെ​യ്ൽ; ലാ​റ ഇ​നി ര​ണ്ടാ​മ​ൻ

പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: റി​ക്കാ​ർ​ഡു​ക​ളു​ടെ ക​ളി​ത്തോ​ഴ​നാ​യ ക്രി​സ് ഗെ​യ്‌​ലി​ന് ഏ​ക​ദി​ന​ത്തി​ൽ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ് നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് ഗെ​യ്‌​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തി​ഹാ​സ താ​രം സാ​ക്ഷാ​ൽ ബ്രി​യാ​ൻ ലാ​റ​യു​ടെ റി​ക്കാ​ർ​ഡ് ഗെ​യ്‌​ൽ പ​ഴ​ങ്ക​ഥ​യാ​ക്കി. ഇ​ന്ത്യ​ക്കെ​തി​രാ​യി മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണ് ഗെ​യ്‌​ൽ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ബ്രി​യാ​ൻ ലാ​റ കു​റി​ച്ച 10,405 റ​ൺ​സി​ന്‍റെ റി​ക്കാ​ർ​ഡ് മ​റി​ക​ട​ക്കാ​ൻ ഗെ​യ്‌​ലി​ന് ഒ​മ്പ​ത് റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​ത്. ഖ​ലീ​ൽ അ​ഹ​മ്മ​ദി​ന്‍റെ പ​ന്ത് ബൗ​ണ്ട​റി ക​ട​ത്തി ഗെ​യ്‌​ൽ റി​ക്കാ​ർ​ഡ് സ്വ​ന്തം പേ​രി​ലാ​ക്കി. എ​ന്നാ​ൽ മ​ത്സ​ര​ത്തി​ൽ ഗെ​യ്‌​ലി​നു (11) തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. റി​ക്കാ​ർ​ഡ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ പ​ന്തി​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ങ്ങി ഗെ​യ്‌​ൽ‌ പു​റ​ത്താ​യി. ഗെ​യ്‌​ലി​ന്‍റെ 300 ാം ഏ​ക​ദി​ന മ​ത്സ​രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ലാ​റ​യു​ടെ മ​റ്റൊ​രു റി​ക്കാ​ർ​ഡും ഇ​തോ​ടെ…

Read More

റോ​ജേ​ഴ്സ് ക​പ്പി​ൽ സെ​റീ​ന​യു​ടെ ക​ണ്ണീ​ർ; ബി​യാ​ങ്ക​യ്ക്കു കി​രീ​ടം

ടൊ​റേ​ന്‍റോ: റോ​ജേ​ഴ്സ് ക​പ്പ് ടെ​ന്നീ​സ് വ​നി​താ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ​നി​ന്ന് അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ് പി​ൻ​മാ​റി. പു​റം​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ദ്യ സെ​റ്റ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു മു​മ്പാ​ണ് സെ​റീ​ന മ​ത്സ​ര​ത്തി​ൽ​നി​ന്നും പി​ൻ​മാ​റി​യ​ത്. ഇ​തോ​ടെ കാ​ന​ഡ​യു​ടെ കൗ​മാ​ര​താ​രം ബി​യാ​ങ്ക ആ​ന്ദ്രീ​സ്കു കി​രീ​ടം സ്വ​ന്ത​മാ​ക്കി. റോ​ജേ​ഴ്സ് ക​പ്പ് വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം 1969 ന് ​ശേ​ഷം ആ​ദ്യ​മാ​യി സ്വ​ന്ത​മാ​ക്കു​ന്ന കാ​നേ​ഡി​യ​ൻ താ​ര​മാ​യി പ​ത്തൊ​ൻ​പ​തു​കാ​രി​യാ​യ ബി​യാ​ങ്ക.പ​രി​ക്കി​നെ തു​ട​ർ​ന്ന് ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് സെ​റീ​ന ക​ളം​വി​ട്ട​ത്. മ​ത്സ​ര​ത്തി​ൽ 1-3 ന് ​പി​ന്നി​ൽ​നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു 37 കാ​രി​യാ​യ സെ​റീ​ന​യു​ടെ പി​ൻ​മാ​റ്റം. ഈ ​വ​ർ‌​ഷം ത​നി​ക്ക് വി​ഷ​മ​മു​ള്ള​താ​ണെ​ങ്കി​ലും തി​രി​ച്ചു​വ​രു​മെ​ന്ന് സെ​റീ​ന ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. ഇ​തി​ന് മു​ൻ​പ് ഒ​രു സിം​ഗി​ൾ‌​സ് ഫൈ​ന​ലി​ൽ സെ​റീ​ന പി​ൻ​മാ​റു​ന്ന​ത് 2000 ൽ ​ആ​യി​രു​ന്നു. ആ ​വ​ർ​ഷ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ എ​തി​രാ​ളി​യാ​യ ബി​യാ​ങ്ക ജ​നി​ച്ച​ത്.

Read More

കോ​ഹ്‌​ലി​ക്കു സെ​ഞ്ചു​റി; ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം

പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ 59 റ​ൺ​സി​ന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 280 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വി​ൻ​ഡീ​സ് 42 ഓ​വ​റി​ൽ 210 റ​ൺ​സി​ന് പു​റ​ത്താ​യി. മ​ഴ​യെ തു​ട​ർ​ന്ന് മ​ത്സ​രം ത​ട​സ​പ്പെ​ട്ട​തോ​ടെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം 46 ഓ​വ​റി​ൽ 270 റ​ൺ​സാ​യി ചു​രു​ക്കീ​യി​രു​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ ഇ​വി​ൻ ലെ​വീ​സി​നും (65) മ​ധ്യ​നി​ര​യി​ൽ നി​ക്കോ​ളാ​സ് പൂ​രാ​നും (42) മാ​ത്ര​മാ​ണ് വി​ൻ​ഡീ​സ് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്. ക്രിസ് ഗെയ്‌ലിനെ (11) തുടക്കത്തിലേ പുറത്താക്കാൻ ഇന്ത്യക്കായി. ഭുവനേശ്വറാണ് വിക്കറ്റ് വീഴ്ത്തിയത്. നാ​ല് പേ​ർ​ക്ക് ഇ​ര​ട്ട അ​ക്കം ക​ട​ക്കാ​നാ​യി​ല്ല. ഇ​തി​ൽ മൂ​ന്നു പേ​ർ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഭു​വ​നേ​ശ്വ​ർ കു​മാ​റാ​ണ് വി​ൻ​ഡീ​സി​നെ ത​ക​ർ​ത്ത​ത്. കു​ൽ​ദീ​പും ഷ​മി​യും ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. ഖ​ലീ​ൽ അ​ഹ​മ്മ​ദും ജ​ഡേ​ജ​യും ഓ​രോ​വി​ക്ക​റ്റ് വീ​ഴ്ത്തി. നേ​ര​ത്തെ…

Read More

ക്ല​​ബ് അ​​ത്‌​ല​​റ്റി​​ക്സ്; എം​​എ ചാ​​ന്പ്യ​​ൻ

തി​​രു​​വ​​ന​​ന്ത​​പു​​രം: തോ​​രാ​​മ​​ഴ​​യി​​ലും പോ​​രാ​​ട്ട​​വീ​​ര്യം ഒ​​ട്ടും ചോ​​രാ​​തെ കോ​​ത​​മം​​ഗ​​ലം എം​​എ സ്പോ​​ർ​​ട്സ് അ​​ക്കാ​​ഡ​​മി ചാ​​ന്പ്യ​​ൻ​​പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ​​നാ​​യ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന സം​​സ്ഥാ​​ന ഇ​​ന്‍റ​​ർക്ല​​ബ് അ​​ത്‌​ല​​റ്റി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 13 സ്വ​​ർ​​ണ​​വും 13 വെ​​ള്ളി​​യും 16 വെ​​ങ്ക​​ല​​വും ഉ​​ൾ​​പ്പെ​​ടെ 243 പോ​​യി​​ന്‍റു​​മാ​​യാ​​ണ് എം​​എ ചാ​​ന്പ്യ​​ൻ​​പ​​ട്ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്. ഒ​​ൻ​​പ​​തു സ്വ​​ർ​​ണ​​വും 11 വെ​​ള്ളി​​യും ഒ​​ൻ​​പ​​തു വെ​​ങ്ക​​ല​​വും ഉ​​ൾ​​പ്പെ​​ടെ 209 പോ​​യി​​ന്‍റു​​മാ​​യി മ​​ല​​ബാ​​ർ സ്പോ​​ർ​​ട്സ് അ​​ക്കാ​​ഡ​​മി പു​​ല്ലൂ​​രാം​​പാ​​റ ര​​ണ്ടാ​​മ​​തും 18 സ്വ​​ർ​​ണ​​വും അ​​ഞ്ചു​​വെ​​ള്ളി​​യും അ​​ഞ്ചു വെ​​ങ്ക​​ല​​വു​​മാ​​യി 207 പോ​​യി​​ന്‍റു നേ​​ടി​​യ തി​​രു​​വ​​ന​​ന്ത​​പു​​രം സാ​​യ് മൂ​​ന്നാ​​മ​​തു​​മെ​​ത്തി. മീ​​റ്റി​​ന്‍റെ അ​​വ​​സാ​​ന ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ര​​ണ്ടു റി​​ക്കാ​​ർ​​ഡു​​ക​​ളാ​​ണ് പി​​റ​​ന്ന​​ത്. ജൂ​​ണി​​യ​​ർ വ​​നി​​ത​​ക​​ളു​​ടെ ട്രി​​പ്പി​​ൾ ജം​​പി​​ൽ കോ​​ത​​മം​​ഗ​​ലം മാ​​ർ അ​​ത​​നേ​​ഷ്യ​​സ് അ​​ക്കാ​​ഡ​​മി​​യി​​ലെ സാ​​ന്ദ്ര ബാ​​ബു 13.03 മീ​​റ്റ​​ർ താ​​ണ്ടി റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. ഒ​​പ്പം ഏ​​ഷ്യ​​ൻ ജൂ​​ണി​​യ​​ർ മീ​​റ്റി​​ലേ​​ക്കു​​ള്ള ബ​​ർ​​ത്തും ഉ​​റ​​പ്പി​​ച്ചു. കോ​​ത​​മം​​ഗ​​ല​​ത്തി​​ന്‍റെ ത​​ന്നെ കെ. ​​ആ​​ന​​ന്ദ് കൃ​​ഷ്ണ​​യാ​​ണ് റി​​ക്കാ​​ർ​​ഡ്…

Read More

ബ്രണ്ടൻ മ​​ക്ക​​ല്ലം പു​​തി​​യ ദൗ​​ത്യ​​ത്തി​​ന്

ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സം വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച ന്യൂ​​സി​​ല​​ൻ​​ഡ് സൂ​​പ്പ​​ർ താ​​രം ബ്ര​​ണ്ട​​ൻ മ​​ക്ക​​ല്ലം പു​​തി​​യ ദൗ​​ത്യ​​ത്തി​​ന്. മ​​ക്ക​​ല്ലം ഐ​​പി​​എ​​ൽ ടീ​​മാ​​യ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ സ​​ഹ​​പ​​രി​​ശീ​​ല​​ക​​നാ​​കു​​മെ​​ന്നാണ് റി​​പ്പോ​​ർ​​ട്ട്. ഇ​​തി​​ന് പു​​റ​​മേ ക​​രീ​​ബി​​യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് ടീ​​മാ​​യ ട്രി​​ൻ​​ബാ​​ബോ നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യും മ​​ക്ക​​ല്ലം പ്ര​​വ​​ർ​​ത്തി​​ക്കും. സൈ​​മ​​ണ്‍ കാ​​റ്റി​​ച്ച്, ജാ​​ക് കാ​​ലി​​സ് എ​​ന്നി​​വ​​രാ​​യി​​രു​​ന്നു കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ പ​​രി​​ശീ​​ല​​ക​​ർ. ഇ​​വ​​രു​​മാ​​യു​​ള്ള ക​​രാ​​ർ നൈ​​റ്റ് റൈ​​ഡേ​​ഴ്സ് അ​​വ​​സാ​​നി​​പ്പി​​ച്ചി​​രു​​ന്നു. ഈ ​​ഒ​​ഴി​​വി​​ലാ​​ണ് മ​​ക്ക​​ല്ലം എ​​ത്തു​​ന്ന​​ത്. 2016 ൽ ​​അ​​ന്താ​​രാ​​ഷ്‌​ട്ര ​ക്രി​​ക്ക​​റ്റി​​ൽ നി​​ന്ന് വി​​ര​​മി​​ച്ചെ​​ങ്കി​​ലും ലോ​​ക​​ത്തെ വി​​വി​​ധ ട്വ​​ന്‍റി-20 ലീ​​ഗു​​ക​​ളി​​ൽ മ​​ക്ക​​ല്ലം സ​​ജീ​​വ​​മാ​​യി​​രു​​ന്നു. 2008 മു​​ത​​ൽ 2010 വ​​രെ​​യും, 2012-13ലും ​​കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ ക​​ളി​​ക്കാ​​ര​​നാ​​യി​​രു​​ന്നു മ​​ക്ക​​ല്ലം.

Read More

ഒ​​ടു​​വി​​ൽ ബി​​സി​​സി​​ഐ പ​​ത്തി​​മ​​ട​​ക്കി

മും​​ബൈ: ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് പ​​രി​​ശോ​​ധ​​ന​​യു​​ടെ പേ​​രി​​ൽ വ​​ർ​​ഷ​​ങ്ങ​​ൾ നീ​​ണ്ട വാ​​ദ​​പ്ര​​തി​​വാ​​ദ​​ങ്ങ​​ൾ​​ക്കൊ​​ടുവി​​ൽ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ക​​ണ്‍​ട്രോ​​ൾ ബോ​​ർ​​ഡ് (ബി​​സി​​സി​​ഐ) പ​​ത്തി​​മ​​ട​​ക്കി. ദേ​​ശീ​​യ ഉ​​ത്തേ​​ജ​​ക വി​​രു​​ദ്ധ സ​​മി​​തി​​യു​​ടെ (നാ​​ഡ) പ​​രി​​ധി​​യി​​ൽ വ​​രാ​​മെ​​ന്ന് ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി ബി​​സി​​സി​​ഐ അ​​റി​​യി​​ച്ചു. ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ളെ ഉ​​ത്തേ​​ജ​​ക​​മ​​രു​​ന്നു പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​രാ​​ക്കു​​ന്ന​​തി​​ൽ എ​​തി​​ർ​​പ്പി​​ല്ലെ​​ന്നും ബി​​സി​​സി​​ഐ വ്യ​​ക്ത​​മാ​​ക്കി. ഇ​​തോ​​ടെ രാ​​ജ്യ​​ത്തെ മ​​റ്റ് കാ​​യി​​ക സം​​ഘ​​ട​​ന​​ക​​ളേ​​പ്പോ​​ലെ ബി​​സി​​സി​​ഐ​​യും നാ​​ഡ​​യു​​ടെ പ​​രി​​ധി​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ടു. ദേ​​ശീ​​യ സ്പോ​​ർ​​ട്സ് സെ​​ക്ര​​ട്ട​​റി രാ​​ധേ​​ശ്യാം ജു​​ലാ​​നി​​യ, നാ​​ഡ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ന​​വീ​​ൻ അ​​ഗ​​ർ​​വാ​​ൾ എ​​ന്നി​​വ​​ർ ബി​​സി​​സി​​ഐ സി​​ഇ​​ഒ രാ​​ഹു​​ൽ ജോ​​ഹ്റി, ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ (ക്രി​​ക്ക​​റ്റ് ഓ​​പ്പ​​റേ​​ഷ​​ൻ​​സ്) സാ​​ബ ക​​രീം എ​​ന്നി​​വ​​രു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യ്ക്കൊ​​ടു​​വി​​ലാ​​യി​​രു​​ന്നു തീ​​രു​​മാ​​നം. രാ​​ജ്യ​​ത്ത് നി​​ല​​വി​​ലു​​ള്ള നി​​യ​​മ​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ക്കാ​​നും അ​​നു​​സ​​രി​​ക്കാ​​നും ബി​​സി​​സി​​ഐ ബാ​​ധ്യ​​സ്ഥ​​മാ​​ണ്. രാ​​ജ്യ​​ത്തെ നി​​യ​​മ​​ത്തി​​നു വി​​ധേ​​യ​​മാ​​യി​​രി​​ക്കു​​മെ​​ന്ന് ഒ​​പ്പി​​ട്ടു ന​​ൽ​​കി​​യ ക​​ത്തി​​ലൂ​​ടെ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്- ജു​​ലാ​​നി​​യ​​യു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കു​​ശേ​​ഷം ജോ​​ഹ്റി പ​​റ​​ഞ്ഞു. ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സി​​ന്‍റെ (സി​​ഒ​​എ) നീ​​ക്ക​​ത്തി​​നൊ​​ടു​​വി​​ലാ​​ണോ…

Read More

ഗു​സ്തി ഗോ​ദ​യി​ൽ പ്ര​ണ​യ സാ​ഫ​ല്യം; ബ​ജ്റം​ഗും സം​ഗീ​ത​യും വി​വാ​ഹി​ത​രാ​കു​ന്നു‌

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഗു​സ്തി താ​ര​ങ്ങ​ളാ​യ ബ​ജ്റം​ഗ് പൂ​നി​യ​യും സം​ഗീ​ത ഫോ​ഗ​ട്ടും വി​വാ​ഹി​ത​രാ​കു​ന്നു. ദീ​ർ​ഘ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് വി​വാ​ഹം. ടോ​ക്കി​യോ​യി​ൽ ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന് ശേ​ഷ​മാ​കും മി​ന്നു​കെ​ട്ട്. 65 കി​ലോ വി​ഭാ​ഗ​ത്തി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​മാ​ണ് ബ​ജ്റം​ഗ്. ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ ഉ​റ​ച്ച മെ​ഡ​ൽ​പ്ര​തീ​ക്ഷ​യാ​ണ് അ​ദ്ദേ​ഹം. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലും ബ​ജ്റം​ഗ് സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ഫോ​ഗ​ട്ട് സ​ഹോ​ദ​രി​മാ​രി​ൽ ഇ​ള​യ​വ​ളാ​ണ് സം​ഗീ​ത. 59 കി​ലോ വി​ഭാ​ഗ​ത്തി​ൽ ദേ​ശീ​യ​മെ​ഡ​ൽ ജേ​താ​വാ​ണ് അ​വ​ർ. സം​ഗീ​ത​യു​ടെ സ​ഹോ​ദ​രി​മാ​രാ​യ ഗീ​ത​യും വി​നേ​ഷും ഗു​സ്തി രം​ഗ​ത്തു​ള്ള​വ​രെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്.

Read More

ആ ന​​ഷ്ട​​ത്തി​​നു മൂ​​ന്ന​​ര​​ പ​​തി​​റ്റാ​​ണ്ട്…

ഇ​​ന്ത്യ​​ൻ അ​​ത്‌​ല​​റ്റി​​ക്സി​​ന്‍റെ ആ ​​വ​​ലി​​യ ന​​ഷ്ട​​ത്തി​​ന് ഇ​​ന്ന് മൂ​​ന്ന​​ര​​പ്പ​​തി​​റ്റാ​​ണ്ട് തി​​ക​​യു​​ക​​യാ​​ണ്. സെ​​ക്ക​​ൻ​​ഡി​​ന്‍റെ നൂ​​റി​​ലൊ​​രം​​ശ​ത്തി​ന്‍റെ വ്യ​​ത്യാ​​സ​​ത്തി​​ൽ പി.​​ടി. ഉ​​ഷ​​യ്ക്ക് ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ ന​​ഷ്ട​​മാ​​യ​​ത് മു​​പ്പ​​ത്തി​​യ​​ഞ്ചു വ​​ർ​​ഷം​​മു​​ന്പ് ഒ​​രു ഓ​​ഗ​​സ്റ്റ് എ​​ട്ടി​​ന്. 1984ലെ ​​ലോ​​സ്ആ​​ഞ്ച​ല​​സ് ഒ​​ളി​​ന്പി​​ക്സി​​ലെ 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ ഉ​​ഷ​​യ്ക്ക് മെ​​ഡ​​ൽ ന​​ഷ്ട​​മാ​​യ​​പ്പോ​​ൾ അ​​വ​​രോ​​ടൊ​​പ്പം ഇ​​ന്ത്യ മു​​ഴു​​വ​​ൻ ക​​ണ്ണീ​​രൊ​​ഴു​​ക്കി. ഇ​​ന്ത്യ​​യു​​ടെ അ​​ത്‌​ല​​റ്റി​​ക് മെ​​ഡ​​ൽ എ​​ന്ന സ്വ​​പ്ന​​മാ​​ണ് മ​​ല​​യാ​​ളി​​താ​​ര​​ത്തി​​ന്‍റെ കൈ​​യെ​​ത്തും ദൂ​​ര​​ത്ത് ന​​ഷ്ട​​പ്പെ​​ട്ട​​ത്. ഫി​​നി​​ഷിം​​ഗ് ലൈ​​നി​​ലേ​​ക്ക് താ​​ൻ വീ​​ണി​​രു​​ന്നെ​​ങ്കി​​ൽ ഒ​​രു പ​​ക്ഷേ മെ​​ഡ​​ൽ ല​​ഭി​​ക്കു​​മാ​​യി​​രു​​ന്നു എ​​ന്ന് ഉ​​ഷ ഇ​​പ്പോ​​ഴും ഓ​​ർ​​ക്കു​​ന്നു. മു​​പ്പ​​ത്ത​​ഞ്ച് വ​​ർ​​ഷം മു​​ന്പ് ന​​ഷ്ട​​പ്പെ​​ട്ട ആ ​​സ്വ​​പ്ന​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഉ​​ഷ ഇ​​പ്പോ​​ഴും. പ​​യ്യോ​​ളി എ​​ക്സ്പ്ര​​സ് എ​​ന്ന ഓ​​മ​​ന​​പ്പേ​​രു​​കാ​​രി ത​​ന്‍റെ ശി​​ഷ്യ​​രി​​ലൂ​​ടെ ഒ​​രി​​ക്ക​​ൽ ഇ​​ന്ത്യ അ​​ത്‌​ല​​റ്റി​​ക്സി​​ൽ മെ​​ഡ​​ൽ നേ​​ടു​​മെ​​ന്ന ഉ​​റ​​ച്ച വി​​ശ്വാ​​സ​​ത്തി​​ലാ​​ണ്. 2004ലെ ​​ആ​​ഥൻ​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ ലോം​​ഗ്ജം​​പി​​ൽ മ​​ല​​യാ​​ളി താ​​രം അ​​ഞ്ജു ബോ​​ബി ജോ​​ർ​​ജ് നേ​​ടി​​യ അ​​ഞ്ചാം സ്ഥാ​​ന​​മാ​​ണ് ഉ​​ഷ​​യ്ക്കു​​ശേ​​ഷം…

Read More

ഫോ​​ബ്സ് പ​​ട്ടി​​ക​​യി​​ൽ സി​​ന്ധു

ഹൈ​​ദ​​രാ​​ബാ​​ദ്: ലോ​​ക​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ്ര​​തി​​ഫ​​ലം വാ​​ങ്ങു​​ന്ന വ​​നി​​താ കാ​​യി​​ക​​താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ന്ത്യ​​യി​​ൽ നി​​ന്ന് ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​രം പി.​​വി. സി​​ന്ധു ഇ​​ടം​​പി​​ടി​​ച്ചു. 13-ാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ​​ൻ താ​​രം. 38 കോ​ടി രൂ​പ​യാ​ണ് (5.5 മി​​ല്യ​​ണ്‍ ഡോ​​ള​​ർ) ക​​ഴി​​ഞ്ഞ വ​​ർ​​ഷം സി​​ന്ധു​​വി​​ന് ല​​ഭി​​ച്ച പ്ര​​തി​​ഫ​​ലം. 2018 ജൂ​​ണ്‍ മു​​ത​​ൽ 2019 ജൂ​​ണ്‍ വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വാ​​ണ് ഫോ​​ബ്സ് പ​​രി​​ഗ​​ണി​​ച്ച​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ പ​​ട്ടി​​ക​​യി​​ൽ സി​​ന്ധു ഏ​​ഴാ​​മ​​താ​​യി​​രു​​ന്നു. പ്ര​​തി​​ഫ​​ല​​ത്തി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ അ​​മേ​​രി​​ക്ക​​ൻ ടെ​​ന്നീ​​സ് താ​​രം സെ​​റീ​​ന വി​​ല്യം​​സാ​​ണ്. 200 കോ​​ടി രൂ​​പ (29.2 മി​​ല്യ​​ണ്‍ ഡോ​​ള​​ർ) സെ​​റീ​​ന​​യ്ക്ക് ക​​ഴി​​ഞ്ഞ വ​​ർ​​ഷം ല​​ഭി​​ച്ച പ്ര​​തി​​ഫ​​ലം. ജാ​​പ്പ​​നീ​​സ് ടെ​​ന്നീ​​സ് താ​​രം ന​​വോ​​മി ഒ​​സാ​​ക്ക​​യാ​​ണ് ര​​ണ്ടാ​​മ​​ത്. ലോ​​ക ര​​ണ്ടാം റാ​​ങ്കു​​കാ​​രി​​യാ​​യ ഒ​​സാ​​ക്ക​​യു​​ടെ സ​​ന്പാ​​ദ്യം 170 കോ​​ടി രൂ​​പ (24.3 മി​​ല്യ​​ണ്‍ ഡോ​​ള​​ർ) ആ​​ണ്. ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വി​​പ​​ണി​​മൂ​​ല്യ​​മു​​ള്ള വ​​നി​​താ കാ​​യി​​ക​​താ​​രം ഇ​​പ്പോ​​ഴും സി​​ന്ധു​​വാ​​ണെ​​ന്നും…

Read More

ഡാ​ര​ൻ കാ​ൾ​ഡെ​യ്റ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ

കൊ​ച്ചി: മോ​ഹ​ന്‍ ബ​ഗാ​നി​ല്‍ നി​ന്ന് മി​ഡ്ഫീ​ൽ​ഡ​ർ ഡാ​ര​ന്‍ കാ​ല്‍​ഡെ​യ്‌​റ​യെ ക്ല​ബി​ലെ​ത്തി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്. 31 കാ​ര​നാ​യ ഡാ​ര​ൻ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ വ​രും സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു വേ​ണ്ടി ബൂ​ട്ട​ണി​യും. ഈ ​സീ​സ​ണി​ല്‍ മ​ഞ്ഞ ജ​ഴ്സി ധ​രി​ക്കു​ന്ന​തി​ല്‍ താ​ന്‍ സ​ന്തു​ഷ്ട​നാ​ണെ​ന്നും ഡാ​ര​ൻ പ​റ​ഞ്ഞു. ബ്ലാ​സ്റ്റേ​ഴ്‌​സി​നൊ​പ്പം ത​ന്‍റെ ഫു​ട്‌​ബോ​ള്‍ ക​രി​യ​റി​ലെ ഒ​രു പു​തി​യ അ​ധ്യാ​യം കു​റി​ക്കു​ക​യാ​ണ്. ആ​രാ​ധ​ക​രും ക്ല​ബും ഒ​രു ന​ല്ല സീ​സ​ണ്‍ അ​ര്‍​ഹി​ക്കു​ന്നു. അ​ത് സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ മി​ക​ച്ച ക​ളി​യി​ലൂ​ടെ ത​ന്‍റെ പ​ങ്ക് വ​ഹി​ക്കാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ഡാ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. 2013 മു​ത​ല്‍ 15വ​രെ ബം​ഗ​ളൂ​രു എ​ഫ്‌​സി​യു​ടെ താ​ര​മാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​നെ കൂ​ടാ​തെ എ​യ​ര്‍ ഇ​ന്ത്യ, മും​ബൈ ഫു​ട്‌​ബോ​ള്‍ ക്ല​ബ്, ചെ​ന്നൈ സി​റ്റി എ​ന്നീ ക്ല​ബു​ക​ള്‍​ക്ക് വേ​ണ്ടി​യും ക​ളി​ച്ചി​ട്ടു​ണ്ട്.

Read More