കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20 പരന്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്കു വിജയം. ബംഗ്ലാദേശ് ഉയർത്തിയ 140 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ഇന്ത്യ 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി കണ്ടെത്തിയ ഓപ്പണർ ശിഖർ ധവാന്റെ പ്രകടനമാണ് ഇന്ത്യയ്ക്കു വിജയമൊരുക്കിയത്. സ്കോർ: ബംഗ്ലാദേശ്- 139/8 (20), ഇന്ത്യ-140/4(18.4). ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 139 റണ്‍സ് നേടി. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. തുടക്കം മുതൽ തുടർച്ചയായ ഇടവേളകളിൽ ബംഗ്ലാദേശിനു വിക്കറ്റുകൾ നഷ്ടപ്പെട്ടു. മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ബാറ്റ്സ്മാൻമാർക്കു കഴിഞ്ഞില്ല. എന്നിരുന്നാലും ഇന്ത്യൻ ഫീൽഡർമാർ കൈവിട്ട നിരവധി ക്യാച്ചുകൾ ബംഗ്ലാദേശിനെ തുണച്ചു. 34 റണ്‍സ് നേടിയ ലിട്ടണ്‍ ദാസാണ് ബംഗ്ലാദേശ് ടോപ് സ്കോറർ. ലിട്ടണ്‍ ദാസിനു പുറമേ…
Read MoreCategory: Sports
ധോണിയെ തരംതാഴ്ത്തി ബിസിസിഐ; വാർഷിക കരാറിൽ കോഹ്ലിക്കും താഴെ
മുംബൈ: ബിസിസിഐ വാർഷിക കരാറിൽ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയെ തരംതാഴ്ത്തി. എ പ്ലസ് കാറ്റഗറിയിൽനിന്നും “എ’ഗ്രേഡിലേക്കാണ് ധോണിയെ തരംതാഴ്ത്തിയത്. പുതുതായി സൃഷ്ടിച്ച “എ പ്ലസ്’ ഗ്രേഡിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ, ബുംമ്ര എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രേഡ് “എ’ കരാറിൽ ധോണി ഉൾപ്പെടെ ഏഴു താരങ്ങളാണുള്ളത്. ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, മുരളി വിജയ്, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാൻ സാഹ എന്നിവരാണ് “എ’ ഗ്രേഡിൽ ഉള്ളവർ. “എ പ്ലസ്’ ഗ്രേഡിലുള്ളവർക്ക് ഏഴു കോടി രൂപയും “എ’ ഡ്രേഡിലുള്ളവർക്ക് അഞ്ചു കോടി രൂപയുമാണ് ഒരു വർഷം പ്രതിഫലമായി ലഭിക്കുക. “ബി’ ഗ്രേഡ് താരങ്ങള്‍: കെ.എല്‍.രാഹുല്‍, ഉമേഷ് യാദവ്, കുൽദീപ് യാദവ്, ചഹൽ, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ്മ, ദിനേഷ് കാർത്തിക്. ഇവർക്ക് മൂന്നു കോടിയാണ് പ്രതിഫലം. “സി’ ഗ്രേഡ്…
Read Moreഎറിയാന്‍ അറിയാവുന്നവനു കൂലിയില്ല, മനസു മടുത്ത് ജാവലിന്‍ കോച്ച്
പട്യാല: ജാവലിന്‍ ത്രോയുടെ ചരിത്രത്തില്‍ ഇതുവരെ മറ്റാരും മറികടക്കാത്ത 100 മീറ്റര്‍ എന്ന റിക്കാര്‍ഡിനും അപ്പുറം കടന്ന ജര്‍മന്‍ അത്ലറ്റാണ് ഉവേ ഹോണ്‍. 104.80 മീറ്റര്‍ എന്ന ലോക റിക്കാര്‍ഡിന് ഉടമ. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം ഇന്ത്യയില്‍ മനസു മടുത്തു കഴിയാനാണ് വിധി. അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെയും സായിയുടെയും സമീപനങ്ങളില്‍ നിരാശാനായിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യയുടെ ജാവലിന്‍ത്രോ പരിശീലകനായ ഉവേ ഹോണ്‍. പറഞ്ഞുറപ്പിച്ച ശമ്പളം കിട്ടാത്തതിനു പുറമേ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കേണ്ട അലവന്വസുകളും മറ്റു ബത്തകളും ലഭിക്കുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. അസിസ്റ്റന്റ് കോച്ചില്ല, പരിശീലനത്തിന് ആവശ്യമായ ജീവനക്കാരില്ല, മെച്ചപ്പെട്ട സംവിധാനങ്ങളില്ല, പരാതികള്‍ക്കു ചെവി തരുന്നില്ല തുടങ്ങിയവാണ് ഒരു വിദേശ കോച്ചിന് ഇന്ത്യയില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍. ദീര്‍ഘദൂര വിമാന യാത്രകളില്‍ ബിസിനസ് ക്ലാസ് ടിക്കറ്റും പരിശീലന ക്യാമ്പില്‍ മെച്ചപ്പെട്ട സൗകര്യങ്ങളും ചോദിച്ച് അധികൃതരുടെ മുന്നില്‍ പലതവണ ഇദ്ദേഹം…
Read Moreഗൗതം ഗംഭീര്‍ ഡെയര്‍ ഡെവിള്‍സ് ക്യാപ്റ്റന്‍
ന്യൂഡല്‍ഹി: ഏഴു വര്‍ഷത്തിനുശേഷം ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ തിരിച്ചെത്തിയ ഗൗതം ഗംഭീര്‍ ഐപിഎല്‍ 2018 സീസണില്‍ ടീമിന്റെ നായകനാകും. ജനുവരിയില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ 2.8 കോടി രൂപയ്ക്കാണ് ഡെയര്‍ഡെവിള്‍സ് ഗംഭീറിനെ സ്വന്തമാക്കിയത്. കഴിഞ്ഞ ഏഴ് വര്‍ഷം കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായിരുന്ന ഗംഭീറിന്റെ കീഴില്‍ നൈറ്റ് റൈഡേഴ്സ് രണ്ടു തവണ ചാമ്പ്യന്മാരായി. ഈ സീസണില്‍ കോല്‍ക്കത്ത ഗംഭീറിനെ ടീമില്‍ നിലനിര്‍ത്തിയിരുന്നില്ല. മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗാണ് ഡെയര്‍ ഡെവിള്‍സിന്റെ പരിശീലകന്. ഐപിഎല്ലിലെ ആദ്യ മൂന്ന് സീസണുകളിലും ഡല്‍ഹിയുടെ താരമായിരുന്നു ഗംഭീര്‍. ഡല്‍ഹിയുടെ നായകനായി വീണ്ടും തെരഞ്ഞെടുത്തത് തനിക്ക് ലഭിച്ച ബഹുമതിയായി കണക്കാക്കുന്നതായും റിക്കി പോണ്ടിംഗിനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. ഗംഭീര്‍ തന്നെയായിരിക്കും ഡല്‍ഹിയുടെ ക്യാപ്റ്റന്‍ എന്ന സൂചനകള്‍ നേരത്തെ തന്നെ പരിശീലകന് റിക്കി പോണ്ടിംഗ് വ്യക്തമാക്കിയിരുന്നു. ലേലത്തില്‍ ഒരു കൂട്ടം മികച്ച . യുവതാരങ്ങളെയാണ്…
Read Moreഫെഡറേഷന് കപ്പ്; കേരളത്തിന് ഒരു സ്വർണം
പട്യാലയിൽ നിന്ന് സെബി മാത്യു ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിവസം കോമണ്‍വെല്‍ത്ത് യോഗ്യത നേടി മൂന്നു താരങ്ങള്‍. പുരുഷ വിഭാഗം ഹൈജംപില്‍ സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് ഭേദിച്ചാണു ഡല്‍ഹി താരം തേജസ്വിന് ശങ്കര്‍ സ്വര്‍ണം നേടി കോമണ്‍വെല്‍ത്ത് യോഗ്യത നേടിയത്. പുരുഷ വിഭാഗം ഹൈജംപില്‍ വെള്ളി നേടിയ ഹരിയാന താരം സിദ്ധാര്‍ഥ് യാദവ് 2.25 മീറ്റര്‍ ഉയരത്തില്‍ ചാടി മീറ്റ് റിക്കാര്‍ഡ് മറികടന്നാണ് കോമണ്‍വെല്‍ത്ത് യോഗ്യത നേടിയത്. കേരള താരം സി. ശ്രീനിഷ് 2.14 മീറ്റര്‍ ഉയരത്തില്‍ ചാടി വെങ്കലം നേടി. വനിതകളുടെ 10,000 മീറ്ററില്‍ സ്വര്‍ണം നേടിയ തമിഴ്നാടിന്റെ എല്‍. സൂര്യയും കോമണ്‍വെല്‍ത്ത് യോഗ്യത നേടി. സുവര്‍ണ ഷീന വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ 13.31 മീറ്റര്‍ ചാടിയാണ് കേരളത്തിന്റെ എന്‍.വി. ഷീന സ്വര്‍ണം നേടിയത്. ഈയിനത്തില്‍ കോമണ്‍വെല്‍ത്ത് യോഗ്യത മാര്‍ക്ക്…
Read Moreലങ്കയിൽ ഇന്ത്യക്ക് അടിയന്തരാവസ്ഥ
കൊളംബോ: ശ്രീലങ്കയിൽ ഇന്നലെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കിടയിൽ നടന്ന ത്രിരാഷ്ട്ര ട്വന്റി-20യിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ ആതിഥേയർ അഞ്ച് വിക്കറ്റിനു കീഴടക്കി. ഫലത്തിൽ അടിയന്തരാവസ്ഥയിലായത് ഇന്ത്യ. ഇന്ത്യ മുന്നോട്ടുവച്ച 175 റൺസ് എന്ന വിജയലക്ഷ്യം ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 37പന്തിൽ 66 റൺസ് എടുത്ത കുശാൽ പെരേരയാണ് മാൻ ഓഫ് ദ മാച്ച്. 22 റൺസുമായി തീസര പെരേരയും 15 റൺസുമായി ദസൻ ഷണകയും പുറത്താകാതെനിന്നു. അടിയന്തരാവസ്ഥ ത്രിരാഷ്ട്ര പരന്പരയെ ബാധിക്കില്ലെന്ന് ലങ്കൻ സർക്കാർ അറിയിച്ചതിനെത്തുടർന്നാണ് മത്സരം നടന്നത്. 49 പന്തിൽ 90 റണ്‍സുമായി കുട്ടിക്രിക്കറ്റിലെ കരിയർ ബെസ്റ്റ് സ്കോർ കണ്ടെത്തിയ ധവാൻ ഇന്ത്യൻ ഇന്നിംഗ്സിനെ ഒറ്റയ്ക്കു തോളിലേറ്റുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് താത്കാലിക നായകൻ രോഹിത് ശർമ(0)യെ തുടക്കത്തിലേ നഷ്ടമായി. തൊട്ടുപിന്നാലെ സുരേഷ് റെയ്ന(1)യും മടങ്ങിയതോടെ ഇന്ത്യ 9/2 എന്ന നിലയിൽ തകർച്ചയെ…
Read Moreമനു ഭാകറിനു രണ്ടാം സ്വർണം
മെക്സിക്കോ സിറ്റി: ഐഎസ്എസ്എഫ് ലോകകപ്പ് ഷൂട്ടിംഗിൽ ഇന്ത്യയുടെ കൗമാര താരം മനു ഭാകറിനു തുടർച്ചയായ രണ്ടാം സ്വർണം. 10 മീറ്റർ എയർ പിസ്റ്റളിന്റെ മിക്സഡ് ടീം ഇനത്തിൽ മനു, ഓം പ്രകാശ് മിഥർവാലിനൊപ്പമാണ് തുടർച്ചയായ രണ്ടാം സ്വർണത്തിലേക്കു കടന്നത്. ടൂർണമെന്റിൽ ഇന്ത്യയുടെ മൂന്നാം സ്വർണമാണ്. ലോകകപ്പിലെ അരങ്ങേറ്റത്തിൽതന്നെ രണ്ടു സ്വർണവുമായി ഗംഭീരമാക്കാൻ ഇന്ത്യയുടെ പതിനൊന്നാം ക്ലാസുകാരിക്കായി. ലോകകപ്പിൽ ഇന്ത്യക്കുവേണ്ടി സ്വർണമെഡലുകൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ് മനു. എന്നാൽ, ഇതേക്കുറിച്ച് നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയിൽനിന്നു (എൻആർഎഐ) സ്ഥിരീകരണമുണ്ടായിട്ടില്ല.10 മീറ്റർ എയർ റൈഫിളിന്റെ മിക്സഡ് ഇനത്തിൽ ദീപക് കുമാറും മെഹുലി ഘോഷും വെങ്കലം നേടി. ഇന്ത്യയുടെ ആറാമത്തെ മെഡൽ നേട്ടമാണ് ഇവർ കൈവരിച്ചത്.
Read Moreവാർണർതന്നെ വൈസ് ക്യാപ്റ്റൻ: ലേമാൻ
ഡർബൻ: ഡേവിഡ് വാർണർ വൈസ് ക്യാപ്റ്റനായി തുടരുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് പരിശീലകൻ ഡാരൻ ലേമൻ. ആദ്യ ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കുമായുള്ള കയ്യാങ്കളി വരെയാകാമായിരുന്ന വാക്പോരിനെത്തുടർന്ന് വാർണറുടെ സ്വഭാവത്തെ പലരും കുറ്റപ്പെടുത്തിയിരുന്നു. രണ്ടാം ടെസ്റ്റിനായി പോർട്ട് എലിസബത്തിലേക്കു തിരിക്കുന്നതിനു മുന്‍പു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് വാർണർ ഓസ്ട്രേലിയയുടെ വൈസ് ക്യാപ്റ്റനായി തുടരുമെന്ന് പരിശീലകൻ അറിയിച്ച്ത്. ഞങ്ങൾ ടീം ഒന്നടങ്കം ഡേവിഡിന് പിന്തുണ നല്കുന്നു. ഞങ്ങളുടെ ലക്ഷ്യം ജയമാണ്. അതിർവര കടക്കുന്ന പ്രവർത്തികൾ ഉണ്ടാകാതിരിക്കാനാണ് ഞങ്ങൾ നോക്കുന്നത്-ലേമൻ പറഞ്ഞു. ദേഷ്യമുണ്ടാക്കുന്ന കാര്യങ്ങളുണ്ടാകും അത് ആരുമറിയാതെ തീർക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയെക്കുറിച്ച് മോശമായ രീതിയിൽ ഡി കോക്ക് പറഞ്ഞതാണ് വാർണറെ ചൊടിപ്പിച്ചതെന്ന് ഓസീസ് നായകൻ സ്മിത്ത് പറഞ്ഞു.
Read Moreപിന്നിൽനിന്നുകയറി യുണൈറ്റഡ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവേശോജ്വല ജയം. രണ്ടു ഗോളിനു പിന്നിൽനിന്നശേഷം തിരിച്ചെത്തിയ യുണൈറ്റഡ് 3-2നു ക്രിസ്റ്റൽ പാലസിനെതിരേ ജയമാഘോഷിച്ചു. ഇതോടെ പോയിന്റ് പട്ടികയിൽ ലിവർപൂളിനെ പിന്തള്ളി വീണ്ടും രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. ഹൊസെ മൗറീഞ്ഞോയുടെ യുണൈറ്റഡിനെ ആൻഡ്രൂസ് ടൗണ്‍സെൻഡ് (11-ാം മിനിറ്റ്), പാട്രിക് വാൻ ആൻഹോട്ട് (48-ാം മിനിറ്റ്) എന്നിവരുടെ ഗോളുകളിലാണ് ക്രിസ്റ്റൽ പാലസ് ഞെട്ടിച്ചത്. സ്വന്തം മൈതാനത്ത് ഇറങ്ങിയതിന്റെ ആവശത്തിൽ മുന്നിട്ടു നിന്ന ക്രിസ്റ്റലിനെതിരേ ക്രിസ് സ്മാളിംഗ് (55-ാം മിനിറ്റ്) ഒരു ഗോൾ മടക്കി. 76-ാം മിനിറ്റിൽ റൊമേലു ലുക്കാക്കു രണ്ടാം ഗോൾ നേടിയതോടെ ചെകുത്താന്മാർ ഒപ്പമെത്തി. തുടർന്ന് ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ നമാൻജ വിദിക് യുണൈറ്റഡിന്റെ വിജയം കുറിച്ച ഗോൾ സ്വന്തമാക്കി.
Read Moreനെയ്മറില്ലാത്ത പിഎസ്ജിയിൽ റയൽ മാഡ്രിഡ്
പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാം പാദ പ്രീക്വാർട്ടറിൽ ഇന്ന് പാരീ സാൻ ഷെർമയ്നും റയൽ മാഡ്രിഡും കൊന്പുകോർക്കും. ലോകറിക്കാർഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയ ബ്രസീൽ താരം നെയ്മർ ഇല്ലാതെയാണ് ഫ്രഞ്ച് ക്ലബ് ഇന്നിറങ്ങുന്നത്. ആദ്യ പാദത്തിൽ മാഡ്രിഡിൽവച്ച് 3-1നു പരാജയപ്പെട്ടതിന്റെ ക്ഷീണം പിഎസ്ജിക്കുണ്ട്. മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ പോർച്ചുഗലിൽനിന്നുള്ള എഫ്സി പോർട്ടോയുമായി ഏറ്റുമുട്ടും. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം ഇന്ന് രാത്രി 1.15നാണ്. നെയ്മറിന്റെ അഭാവത്തിൽ മുന്നേറ്റനിരത്താരം കെയ്ലിൻ എംബാപെയാണ് പിഎസ്ജിയുടെ ആശ്രയം. എന്നാൽ, എംബാപെയ്ക്ക് മുട്ടിന് പരിക്കുണ്ടെന്നത് ക്ലബിനെ വിഷമവൃത്തത്തിലാക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന സൂപ്പർ താരത്തെ മുൻനിർത്തിയാണ് സ്പാനിഷ് വന്പനായ റയലിന്റെ വരവ്. ക്വാർട്ടർ ഉറപ്പിച്ചാണ് ലിവർപൂൾ ഇറങ്ങുന്നത്. ആദ്യപാദത്തിൽ പോർട്ടോയെ 5-0നാണ് ചെന്പട തുരത്തിയത്. ഇന്നത്തെ മത്സരം സ്വന്തം മൈതാനമായ ആൻഫീൽഡിലാണെന്നതും ലിവർപൂളിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.
Read More