പതിനായിരത്തിൽ അധികം പോയിന്റുമായി റോജർ ഫെഡറർ പുരുഷ ടെന്നീസ് സിംഗിൾസ് ഒന്നാം റാങ്കിൽ തുടരും. ഇന്നലെ പുറത്തുവിട്ട എടിപി റേറ്റിംഗ് പ്രകാരമാണിത്. 10,060 പോയിന്റാണ് സ്വിറ്റ്സർലൻഡ് താരത്തിനുള്ളത്. സ്പെയിനിന്റെ റാഫേൽ നദാലാണ് രണ്ടാം സ്ഥാനത്ത്, 9460 പോയിന്റ്. ക്രൊയേഷ്യയുടെ മരിൻ സിലിച്ചാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞമാസമാണ് ഫെഡറർ 2012 ഒക്ടോബർ 29നുശേഷം ഒന്നാം റാങ്കിൽ തിരിച്ചെത്തിയത്. വനിതാ വിഭാഗത്തിൽ റൊമാനിയയുടെ സിമോണ ഹാലെപ്പാണ് ഒന്നാം സ്ഥാനത്ത്. 7,965 പോയിന്റാണ് ഹാലെപ്പിനുള്ളത്. ഡെന്മാർക്കിന്റെ കാരളിൻ വോസ്നിയാകി (7,525 പോയിന്റ്), സ്പെയിനിന്റെ ഗാർബിനെ മുഗുരുസ (6,175 പോയിന്റ്) എന്നിവരാണ് പിന്നാലെയുള്ളത്.
Read MoreCategory: Sports
വാർണർ-ഡികോക്ക് വാക്പോര്
ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളിക്കാര്‍ തമ്മില്‍ വാക്കേറ്റം സാധാരണമാണെങ്കില്‍ ഇപ്പോള്‍ കളത്തിനു പുറത്തേക്കു കയ്യങ്കാളിയില്വരെയെത്താവുന്ന വാക്കേറ്റമുണ്ടായിരിക്കുന്നു. ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ്കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കുമാണ് അടിയുടെ വക്കിലെത്തിയ വാക്കേറ്റം നടത്തിയത്. ഡർബൻ ടെസ്റ്റിനിടെയാണ് സംഭവം. ഡ്രസിംഗ് റൂമിനു പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വാര്‍ണറുടെ പരാക്രമം ലോകം കണ്ടത്. നാലാം ദിനത്തിലെ കളിക്കിടെ ഇരുടീമിലെയും താരങ്ങള്‍ ചായയ്ക്കായി ഡ്രസിംഗ് റൂമിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. ഓസീസ് താരങ്ങള്‍ കോണിപ്പടി കയറി മുകളിലേക്ക് വരുന്നതിനിടെ പിറകില്‍ നടന്നുവന്ന ഡികോക്കിനുനേരേ വാര്‍ണര്‍ രോഷം പ്രകടിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നാലാംദിനം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് എബി ഡിവില്ലിയേഴ്സിനെ റണ്ണൗട്ടാക്കിയപ്പോള്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ വലിയ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുന്നതിനിടെ വാര്‍ണറും ഡികോക്കും തമ്മില്‍ ഏറ്റുമുട്ടാന്‍ കാരണമെന്നാണ് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ വാര്‍ണറുടെ ഭാര്യയെ…
Read Moreലോകകപ്പ് ഷൂട്ടിംഗ് ചാന്പ്യൻഷിപ്പ് : മധുര മനു ഭാകർ
മെക്സിക്കോ സിറ്റി: ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയുടെ പതിനാറുകാരി മനു ഭാകര്ക്കു സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ രവി കുമാര്‍ വെങ്കലം നേടി. ഫൈനലില്‍ മനു മെക്സിക്കോയുടെ അലജാന്‍ഡ്ര സാവലായെ പരാജയപ്പെടുത്തിയാണ് സ്വര്‍ണം നേടിയത്. അലജാന്‍ഡ്ര രണ്ടു തവണ ലോകകപ്പ് ഫൈനല്‍സ് ജേതാവാണ്. 24 ഷോട്ടുകളുള്ള ഫൈനലിലെ അവസാന ഷോട്ടില്‍ 10.8 പോയിന്റ് നേടിയ മനു 237.5 പോയിന്റുമായാണ് സ്വര്‍ണത്തിലെത്തിയത്. സാവാലയ്ക്ക് 237.1 പോയിന്റ്, വെങ്കലം നേടിയ ഫ്രാന്‍സിന്റെ സെലിന് ഗോബര്വിലെയ്ക്കു 217 പോയിന്റ്. മറ്റൊരു ഇന്ത്യന്‍ താരം യശ്വിനി സിംഗ് ദേസ്വാള് നാലാം സ്ഥാനത്തെത്തി. 11-ാം ക്ലാസുകാരിയായ മനു നേരത്തെതന്നെ ബുവനോസ് ആരീസില്‍ നടക്കുന്ന 2018 യൂത്ത് ഒളിമ്പിക് ഗെയിംസിനു യോഗ്യത നേടിയിരുന്നു.10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലം നേടിക്കൊണ്ട് രവി…
Read Moreബ്രസീൽ ഓപ്പൺ കിരീടം ഫോഗ്നിനിക്ക്
സംപൗളോ: ബ്രസീൽ ഓപ്പൺ ടെന്നീസ് കിരീടം ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിക്ക്. ചിലിയൻ താരം നിക്കോളാസ് ജാറിയെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. സ്കോർ: 1-6, 6-1,6-4.കരിയറിലെ ആറാം കിരീടമാണ് ഫോഗ്നിനി നേടിയത്. ഉറുഗ്വേയുടെ പാബ്ലോ കുവാസിനെ കീഴടക്കിയാണ് ഫോഗ്നിനി ഫൈനലിൽ എത്തിയത്.
Read Moreബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ഡേവിഡ് ജെയിംസ് തുടരും
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഡേവിഡ് ജയിംസുമായിട്ടുള്ള കരാർ ടീം മാനേജ്മെന്റ് 2021വരെ നീട്ടി. ഐഎസ്എൽ നാലാം സീസണിൽ ടീം പ്ലേ ഓഫിൽ കടക്കാതെ പുറത്തായെങ്കിലും സുപ്പർകപ്പിനു യോഗ്യത നേടിയ പശ്ചാത്തലത്തിലാണു മുൻ ഇംഗ്ലീഷ് ടീം ഗോൾകീപ്പറായ ഡേവിഡ് ജയിംസുമായുള്ള കരാർ ടീം പുതുക്കിയത്. ജയിംസ് ടീമിലെത്തിച്ച അസിസ്റ്റന്റ് കോച്ച് ഹെർമൻ ഹ്രിഡാർസണിന്റെയും കാലാവധി ബ്ലാസ്റ്റേഴ്സ് നീട്ടിയിട്ടുണ്ട്. ഈ സീസണിൽ ടീം കൊട്ടിഘോഷിച്ചു കൊണ്ടുവന്ന റെനെ മ്യൂലൻസ്റ്റീൻ പുറത്തായതോടെയാണു ഡേവിഡ് ജയിംസ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്.
Read Moreഗംഭീറില്ല; ദിനേശ് കാർത്തിക് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം നായകൻ
കോൽക്കത്ത: ഐപിഎൽ 2018 സീസണിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇന്ത്യൻ താരം ദിനേശ് കാർത്തിക് നയിക്കും. ടീം മാനേജ്മെന്റ് ഞായറാഴ്ച ഇതു സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം നടത്തി. 11-ാം സീസണിൽ കാർത്തിക്കോ റോബിൻ ഉത്തപ്പയോ ടീമിനെ നയിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. കഴിഞ്ഞ സീസണ്‍വരെ ഗൗതം ഗംഭീറായിരുന്നു കോൽക്കത്ത ടീമിനെ നയിച്ചിരുന്നത്. എന്നാൽ ഇക്കുറി ഗംഭീറിനെ ടീം മാനേജ്മെന്റ് നിലനിർത്തിയില്ല. ഇതേതുടർന്നാണ് കാർത്തിക്കിലേക്കു ടീം എത്തിയത്. ഈ വർഷം 7.8 കോടി രൂപ മുടക്കിയാണ് ഈ വർഷം നടന്ന ലേലത്തിൽ കാർത്തിക്കിനെ കോൽക്കത്ത ടീമിലെത്തിച്ചത്.
Read Moreലോകകപ്പ് ഷൂട്ടിംഗ്: ഇന്ത്യയുടെ റിസ്വിക്കു റിക്കാർഡ്
മെക്സിക്കോ സിറ്റി: ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയുടെ ഷഹ്സാർ റിസ്വിക്കു ലോക റിക്കാർഡോടെ സ്വർണം. ജിത്തു റായ്, മെഹുലി ഘോഷ് എന്നിവർക്ക് വെങ്കലം. ഐഎസ്എസ്എഫ് ലോകകപ്പ് അരങ്ങേറ്റം റിക്കാർഡ് നേട്ടത്തോടെ റിസ്വി മനോഹരമാക്കി. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ റിസ്വി 10 മീറ്റർ എയർ പിസ്റ്റളിൽ 242.3 പോയിന്റിന്റെ പുതിയ ലോക റിക്കാർഡാണ് സ്ഥാപിച്ചിരിക്കുന്നത്. ജിത്തു റായ് 219 പോയിന്റുമായി വെങ്കലം നേടി. വനിതകളുടെ സീനിയർ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച മെഹൂലി 10 മീറ്റർ എയർ റൈഫിളിൽ 228.4 പോയിന്റുമായാണ് വെങ്കലം നേടിയത്.
Read Moreഫിഫ ലോകകപ്പ് 2018 അക്കില്ലസ് പ്രവചിക്കും
ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഫലം മൃഗങ്ങൾ പ്രഖ്യാപിക്കുന്നത് പുതുമുയുള്ള കാര്യമല്ല. 2010ലെ ലോകകപ്പിൽ പോൾ എന്ന നീരാളിയായിരുന്നു പ്രവചനം നടത്തിയത്. പക്ഷേ, 2014ൽ ലോകകപ്പ് പ്രവചിക്കാൻ പോളിനൊരു പിന്മുറക്കാരൻ എത്തിയില്ല. എന്നാൽ, ഈ വർഷത്തെ ലോകകപ്പ് ഫലം പ്രഖ്യാപിക്കാൻ തയാറെടുക്കുന്നത് ഒരു മാർജാരനാണ്. അക്കില്ലസ് എന്നാണ് ഈ റഷ്യൻ മാർജാരസുന്ദരന്റെ പേര്. സ്റ്റേറ്റ് ഹെർമിറ്റേജ് മ്യൂസിയത്തിൽനിന്ന് കക്ഷിയുടെ താമസം റെസ്പബ്ലിക്ക കൊഷെക് ക്യാറ്റ് കഫേയിലേക്കു മാറ്റിയിട്ടുണ്ട്. 2018 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഫലം ദേശീയ പതാകകൾക്കു കീഴിൽ വച്ചിരിക്കുന്ന ബൗൾ തെരഞ്ഞെടുത്താണ് അക്കില്ലസ് പ്രവചിക്കുക. റഷ്യയിൽ നടന്ന 2017 ഫിഫ കോണ്‍ഫെഡറേഷൻ കപ്പിൽ അക്കില്ലസിന്റെ പ്രവചനം നൂറു ശതമാനം ശരിയായിരുന്നു.
Read Moreസുവർണ നവജ്യോത് കൗർ
ബിഷ്കേക് (കിർഗിസ്ഥാൻ): ഏഷ്യൻ ഗുസ്തി ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ നവജ്യോത് കൗറിന് ചരിത്ര നേട്ടം. ചാന്പ്യൻഷിപ്പിന്റെ സീനിയർ തലത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടം നവജ്യോത് സ്വന്തമാക്കി. 65 കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് നവജോത് സ്വർണമണിഞ്ഞത്. ഫൈനലിൽ ജപ്പാന്റെ മിയ ഇമായിയെ 9-1ന് നവജ്യോത് അനായാസം കീഴടക്കിയാണ് ചരിത്ര നേട്ടത്തിന് അർഹയായത്. ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണ്. അതേസമയം, റിയോ ഒളിന്പിക് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക് 62 കിലോ ഗ്രാം ഫ്രീസ്റ്റൈലിൽ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. വെങ്കലത്തിനായുള്ള വാശിയേറിയ പോരാട്ടത്തിൽ സാക്ഷി കസാഖിസ്ഥാന്റെ അയാലിയും കസയ്മോവയെ 10-7ന് പരാജയപ്പെടുത്തി. കഴിഞ്ഞ ദിവസം ഇന്ത്യയുടെ വിനേഷ് ഫോഗട് 50 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേടിയിരുന്നു.
Read Moreഡിഎസ്പി ഹർമൻപ്രീത്…
പഞ്ചാബ് പോലീസിൽ ഡിഎസ്പി ആയി നിയമിതയായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗറിനെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും ഡിജിപി സുരേഷ് അറോറയും സ്ഥാനചിഹ്നങ്ങളായ നക്ഷത്രങ്ങൾ അണിയിക്കുന്നു. രാജ്യത്തിന് അഭിമാനമായ ഹർമൻപ്രീതിന് ഏല്ലാ ആശംസകളും എന്ന കുറിപ്പോടെ അമരീന്ദർ സിംഗ് ട്വിറ്ററിൽ പങ്കുവച്ച ചിത്രം.
Read More